ഹൃദയതാളമായ്: ഭാഗം 169

hridayathalamay

എഴുത്തുകാരി: ആർദ്ര അമ്മു

കാറിന്റെ ഫ്രണ്ട് ഗ്ലാസ്സിലൂടെ വീർപ്പിച്ചു കെട്ടി ഇരിക്കുന്ന എമിയുടെ മുഖം കണ്ട് അച്ചുവിന് ചിരി വരുന്നുണ്ടായിരുന്നു. വീണ്ടും പഠിക്കാൻ കൊണ്ടുപോയി ചേർക്കുന്നതിന്റെ ദേഷ്യമാണ് മുഖത്ത്. ചുണ്ടിൽ വിരിഞ്ഞ ചിരിയോടെ അവൻ പുറത്തെ കാഴ്ചകളിലേക്ക് കണ്ണ് നട്ടു. എത്ര വേഗത്തിലാണ് ദിവസങ്ങൾ ഓടി മറഞ്ഞത്. റോണിയുടെ ബർത്ത്ഡേ സെലിബ്രേഷൻ എല്ലാം കഴിഞ്ഞ് വലിയ മാറ്റങ്ങൾ ഇല്ലാതെ ഒരു ഒഴുക്കിന് ദിനങ്ങൾ പോയി. എമിയുടെയും വാലുകളുടെയും റിസൾട്ട്‌ വന്നു. ടെൻഷൻ അടിച്ചു നഖവും വിരലിലെ തൊലി വരെ കടിച്ച് തുപ്പി ടെൻഷനടിച്ചാണ് റിസൾട്ടിനെ എല്ലാവരും വരവേറ്റത്. പക്ഷെ റിസൾട്ട്‌ കണ്ടപ്പോൾ എല്ലാത്തിന്റെയും ബോധം പോയില്ല എന്നേ ഉള്ളൂ. എല്ലാത്തിനും അത്യാവശ്യം നല്ല രീതിയിൽ തന്നെ റിസൾട്ട്‌ ഉണ്ട്. സപ്ലിയുടെ എണ്ണവും അതിന്റെ ഫീസും കണക്കുകൂട്ടി ഇരുന്ന നാലെണ്ണവും കിളി പാറി ഇരിപ്പായിരുന്നു.

റിസൾട്ട്‌ വന്നതും ഇനിയെന്ത് എന്നതായിരുന്നു ചോദ്യം. റോണിക്ക് ഇനിയെന്തായാലും പഠിക്കണം ചെക്കന് മറിയാമ്മയെ കെട്ടണമെങ്കിൽ കയ്യിലൊരു ജോലി മസ്റ്റാണ്. അനുവിനെ പിന്നെ എന്തായാലും Mscക്ക് ചേർക്കും എന്ന് എഡ്ഢി തീരുമാനിച്ചിരുന്നതിനാൽ അവിടെ പിന്നെ നോ ഒബ്ജെക്ഷൻ. പിന്നെയുള്ളത് അനുവും എമിയും. വീണ്ടും പഠിക്കുന്ന കാര്യം പറഞ്ഞതേ ഭൂമി ഇടിഞ്ഞു വീണാലും ഞാൻ പോവില്ല എന്നു പറഞ്ഞ് എമി ഒറ്റ കാലിൽ തപസ്സ് ആയിരുന്നു. അവസാനം വിരട്ടിയപ്പോഴാണ് പഠിച്ച് എൻട്രൻസ് അറ്റൻഡ് ചെയ്‍തത് കൂടെ നിവിയും. താത്പര്യം ഉണ്ടായിട്ടല്ല ഗീതമ്മയുടെ അന്ത്യശാസന ഒന്നുകൊണ്ട് മാത്രമാണ്. അതിന്റെ പിന്നിൽ പ്രവർത്തിച്ച വെളുത്ത കരങ്ങൾ എമിയുടെ ആണെന്നത് പരസ്യമായ ഒരു രഹസ്യം. എൻട്രൻസ് ഒക്കെ ജയിച്ച് പഴയ അങ്കത്തട്ടിൽ തന്നെ മൂന്നിനും സീറ്റ് കിട്ടി. ഇപ്പൊ അഡ്മിഷൻ എടുക്കാനാണ് പോക്ക്.

അച്ചു ഒന്നു നിശ്വസിച്ചു. നീയൊക്കെ എന്താടീ ഒരുമാതിരി മരണവീട്ടിൽ പോവുന്നത് പോലെ ശോകമടിച്ച് ഇരിക്കുന്നത്????? ഡ്രൈവ് ചെയ്യുന്നതിനിടയിൽ അപ്പു ചോദിച്ചു. ദേ അപ്പുവേട്ടാ എന്നെക്കൊണ്ട് കൂടുതൽ ഒന്നും പറയിക്കരുത്.... കല്യാണം കഴിഞ്ഞാൽ പിന്നെ പഠിക്കാൻ പോവണ്ടല്ലോ എന്നുകരുതി സന്തോഷിച്ച് ഇരുന്ന ഞാനാ.... എന്റെ ദൈവമേ എനിക്ക് നീ ഇങ്ങനെ ഒരു ഗതി വരുത്തിയല്ലോ?????? നിവി അമർഷത്തോടെ പറഞ്ഞു. അതിന് നീ എന്തിനാടീ എന്നോട് ചൂടാവുന്നത്????? നിനക്ക് താത്പര്യമില്ലെങ്കിൽ പഠിക്കാൻ പോവണ്ട എന്നു ഞാൻ പറഞ്ഞതല്ലേ???? അത് അറിഞ്ഞ് അമ്മ വഴി നിന്നെക്കൂടി ഇതിലേക്ക് വലിച്ചിട്ടത് ദേ ഇരിക്കുന്ന കുരിപ്പല്ലേ????? ഡ്രൈവിങ്ങിൽ തന്നെ ശ്രദ്ധ ചെലുത്തി എമിയെ ഒന്നു പാളി നോക്കി അപ്പു നിവിയോടായി പറഞ്ഞു നിർത്തി. അല്ലെങ്കിലും ആർക്കിട്ടെങ്കിലും പണിയാൻ ഇവളെ കഴിഞ്ഞേ വേറെ ആള് ഈ ഭൂമിയിൽ ഉള്ളൂ... നീയോ പെട്ട് എന്തിനാടീ നീ എന്നെകൂടി ഇതിൽ പെടുത്തിയത്??????

നിവി ദയനീയതയോടെ എമിയെ നോക്കി. ഞാനും റോണിയും അനുവും ഒക്കെ കഷ്ടപ്പെട്ട് പഠിക്കുമ്പോൾ നീ അങ്ങനെ ഞെളിഞ്ഞിരുന്ന് സുഹിക്കണ്ട... പണി വാങ്ങാനാണെങ്കിലും പണി കൊടുക്കാനാണെങ്കിലും ഒരുമിച്ച് അതാ നമ്മളുടെ ഇടയിലെ അജണ്ട ഇടയ്ക്ക് മോൾ അതൊന്ന് ഓർക്കുന്നത് വളരെ നല്ലതാ..... എമി അവളെ നോക്കി പറഞ്ഞുകൊണ്ട് ചുണ്ട് കോട്ടി. ശവങ്ങൾ..... നിവി ചുണ്ടിനടിയിൽ പിറുപിറുത്തു. നിവിയിൽ നിന്ന് നോട്ടം മാറ്റി മുന്നിലേക്ക് കണ്ണുകൾ എത്തിയതും ഫ്രണ്ട് മിററിലൂടെ തന്നെ നോക്കിയിരിക്കുന്ന അച്ചുവിനെ കണ്ടതും വാശിയോടെ മുഖം വെട്ടിച്ച് കൈകൾ പിണച്ചു വെച്ച് പുറത്തേക്ക് നോക്കിയിരുന്നു. പരിഭവത്തോടെ മുഖം വെട്ടിച്ച് ഇരിക്കുന്നവളെ നോക്കി അച്ചു ചിരി അമർത്തി. എല്ലാവരിൽ നിന്നും പിണങ്ങി തെറ്റി ഇരിക്കുന്ന കൊച്ചു കുട്ടിയുടെ ഭാവം ആയിരുന്നു അവളിൽ അന്നേരം. ചുണ്ട് കൂർപ്പിച്ച് വെച്ച് എന്തെക്കെയോ പിറുപിറുക്കുന്ന അവളെ അവൻ പ്രണയത്തോടെ നോക്കിയിരുന്നു. 🖤🖤🖤🖤🖤🖤🖤🖤🖤🖤🖤🖤🖤

കോളേജിൽ എത്തിയതും കണ്ടു അവരെയും കാത്ത് എന്നത് പോലെ നിൽക്കുന്ന റോണിയെ. കാറിൽ നിന്ന് ഇറങ്ങി അങ്ങോട്ട്‌ നടന്നു. റോണി മൊത്തത്തിൽ കോളേജ് നോക്കുന്ന തിരക്കിലാണ്. അവന്റെ നിൽപ്പ് കണ്ട് അവന്റെ ഇടത്തും വലത്തുമായി എമിയും നിവിയും നിന്നു. കോളേജിന് പറയത്തക്ക വ്യത്യാസം ഒന്നും ഇല്ലല്ലേടീ????? റോണി ഒന്നു ചോദിച്ചു. അതിന് നമ്മൾ ഇവിടുന്ന് പോയിട്ട് അധികം ഒന്നും ആയില്ലല്ലോ????? നിവി ആയിരുന്നു പറഞ്ഞത്. കുറച്ചു നാൾ മുന്നേ സങ്കടപ്പെട്ട് ആയിരുന്നു ഈ കോളേജിന്റെ പടി കടന്നുപോയത്. എന്നെന്നേക്കുമായുള്ള ഒരു പടിയിറക്കം ആണെന്നാ അന്ന് കരുതിയത്, അതിനിടയിൽ ഇങ്ങനെ ഒരു ട്വിസ്റ്റ്‌ ഞാൻ സ്വപ്നത്തിൽ പോലും പ്രതീക്ഷിച്ചില്ല. എമി ഒന്നു നെടുവീർപ്പിട്ടു. പുല്ല്.... അന്ന് സങ്കടപ്പെടേണ്ടിയിരുന്നില്ല അതല്ലേ ഇങ്ങനെ ഒരു പണി വന്നത്????

നിവി പല്ല് ഞെരിച്ചു. അന്ന് വെറുതെ കുറേ സങ്കടപ്പെട്ടല്ലോ എന്നതാണ് എന്റെ ഇപ്പോഴത്തെ സങ്കടം. എമി തന്റെ നിരാശ വ്യക്തമാക്കി. എന്തായാലും ഞാൻ ഹാപ്പിയാണ്. ഞാൻ കഷ്ടപ്പെട്ടു പഠിച്ച് ഒരു ജോലിക്ക് വേണ്ടി നെട്ടോട്ടം ഓടുമ്പോൾ നീയൊക്കെ കെട്ട്യോന്മാരുടെ ചിലവിൽ അടിച്ചുപൊളിച്ചു നടക്കുമല്ലോ എന്ന വിഷമത്തിൽ ആയിരുന്നു ഇത്രയും കാലം. ഇന്നത്തോടെ അതിനൊരു ആശ്വാസമായി. എത്ര കൂട് മെഴുകുതിരിയാണ് ഞാൻ മാതാവിന് നേർന്നത് എന്നറിയോ???? റോണി പറഞ്ഞതും ഭദ്രകളികളെ കൂട്ട് രണ്ടും കൈചുരുട്ടി പല്ല് കടിച്ച് റോണിയെ ഒരു നോട്ടം. രണ്ടിന്റെയും നോട്ടം കണ്ട് അവൻ അപകടം മണുത്തു. എങ്കിലും പണി കിട്ടുന്നതിന് മുന്നേ അച്ചുവും അപ്പുവും എത്തിയിരുന്നു. അവരെ കണ്ടതും റോണി ആശ്വാസത്തോടെ ശ്വാസമെടുത്തു. ഇവിടെ ഇങ്ങനെ നോക്കി നിൽക്കാനാണോ വന്നത്?????

വാ അകത്തേക്ക് പോവാം. അടുത്ത് വന്ന് അച്ചു പറഞ്ഞതും എമി മുഖം വീർപ്പിച്ച് റോണിയുടെ കയ്യും പിടിച്ച് അവനെ നോക്കാതെ അകത്തേക്ക് ഒരൊറ്റ പോക്ക്. അവളുടെ പ്രവർത്തി കണ്ട് അപ്പുവും നിവിയും എമിക്ക് ഒപ്പം പോയ റോണിയും കണ്ണ് മിഴിച്ച് അച്ചുവിനെ നോക്കി. അവനൊരു ചിരിയോടെ അവരെ നോക്കി കണ്ണ് ചിമ്മി കോളേജ് വരാന്തയിലേക്ക് കയറി ഓഫീസ് ലക്ഷ്യമാക്കി നീങ്ങി. 🖤🖤🖤🖤🖤🖤🖤🖤🖤🖤🖤🖤🖤 എമിയും നിവിയും Msc കെമിസ്ട്രിയും റോണി Msc ഫോറെൻസിക് സയൻസുമായിരുന്നു തിരഞ്ഞെടുത്തത്. അഡ്മിഷൻ എടുത്ത് പ്രിൻസിയെ കാണാൻ കയറി. മൂന്നിന്റെയും കയ്യിലിരുപ്പ് അറിയാവുന്നതിനാൽ കോഴ്സ് തീരുന്നത് വരെ കോളേജ് ഇതുപോലെ തന്നെ ബാക്കിവെക്കണം എന്നൊരു അപേക്ഷ മാത്രമേ അയാൾക്ക് ഉണ്ടായിരുന്നുള്ളൂ. മൂന്നും ക്ലോസപ്പ് ഇളിയോടെ അയാളെ നോക്കി തലയാട്ടി. മൂന്നിന്റെയും നിഷ്കു ഭാവവും അമിത വിനയവും കണ്ട് രണ്ട് കൊല്ലത്തേക്ക് ഇനി തലവേദന ഒഴിയില്ല എന്നയാൾക്ക് ഏറെക്കുറെ ബോധ്യമായി.

മൂന്നെണ്ണത്തിന്റെയും നിൽപ്പും പ്രിൻസിയുടെ ഭാവങ്ങളും കണ്ട് തികട്ടി വന്ന ചിരി അടക്കി പിടിച്ച് അപ്പുവും നിവിയും ഇരുന്നു. അവരെ ഒന്നു ഇരുത്തി നോക്കി അയാൾ മുന്നിലിരിക്കുന്ന തന്റെ പൂർവ്വവിദ്യാർത്ഥികളെ നോക്കി. കോളേജിനെ പറ്റിയും മറ്റും അവർ ചർച്ച ചെയ്യുന്നത് കണ്ട് ബോറടിച്ച മൂവർ സംഘം അതിവിദഗ്മായി അവിടുന്ന് മുങ്ങി വരാന്തയിലേക്ക് ഇറങ്ങി. ഓഫീസ് വരാന്തയുടെ അങ്ങേ അറ്റത്തെ ഭീമൻ തൂണിന്റെ മൂന്നു വശങ്ങളിലായി ചാരി അവർ നിന്നു. എടീ..... അനുവും ആൽവിച്ചനും തിരിച്ച് എത്തിയോ????? റോണി എമിയെ നോക്കി ചോദിച്ചു. ആഹ്.... രണ്ടുപേരും രാവിലെ എത്തിയിട്ടുണ്ട്. ഇന്ന് കല്യാണത്തിനുള്ള ഡ്രസ്സ്‌ ഒക്കെ എടുക്കാൻ പോവേണ്ടതല്ലേ അതുകൊണ്ട് വെളുപ്പിനുള്ള ഫ്‌ളൈറ്റിന് തന്നെ ഇങ്ങ് പോന്നു. ശരിയാ... ഇനി കല്യാണത്തിന് ഇനി രണ്ടാഴ്ചയോ മറ്റോ അല്ലെ ഉള്ളൂ????

നിവിയുടെ ചോദ്യത്തിന് അവളൊന്ന് തലയാട്ടി. അല്ല ഇവരുടെ കൂടെ എഡ്ഢിച്ചായൻ പോന്നോ???? ഏയ്‌.... പുള്ളി കല്യാണത്തിന് ഒരാഴ്ച മുന്നെയേ തിരിച്ച് പോരത്തുള്ളൂ... അവിടെ ഫ്ലാറ്റിലും മറ്റുമായി കുറച്ച് അറേഞ്ച്മെന്റ്സും മറ്റുമുണ്ട്. കെട്ട് കഴിഞ്ഞാൽ രണ്ടുപേരും ഇനി അവിടെയല്ലേ താമസിക്കേണ്ടത്. എമിയുടെ മറുപടിയിൽ അവരൊന്ന് തലയാട്ടി പുറത്തേക്ക് മിഴികൾ നട്ടു. അധികം ആഡംബരമില്ലാത്ത രീതിയിൽ അനുവിന്റെയും എഡ്ഢിയുടെയും മനസമ്മതം കഴിഞ്ഞു. അധികം ആളും ബഹളവും ഒന്നും വേണ്ടെന്നത് ഇരു വീട്ടുകാരുടെയും തീരുമാനമായിരുന്നു. പകരം കല്യാണം ആർഭാടമായി തന്നെ നടത്താൻ അവർ തീരുമാനിച്ച് ഉറപ്പിച്ചു. അത് പ്രകാരം തന്നെ ആയിരുന്നു ചടങ്ങുകളും. മനസമ്മതം കഴിഞ്ഞ് കല്യാണത്തിന് ആഴ്ചകൾ മാത്രം ബാക്കി നിൽക്കെ ആയിരുന്നു അനുവിന്റെ അഡ്മിഷൻ ആരംഭിച്ചത്. ഡൽഹി യൂണിവേഴ്സിറ്റിയിൽ തന്നെ അവൾക്ക് സീറ്റ് കിട്ടി.

അതിന് ചേർക്കാനും മറ്റുമായി എഡ്ഢിക്ക് ഒപ്പം ഡൽഹിയിലേക്ക് അവൾക്ക് പോവേണ്ടതായി വന്നു. പക്ഷെ കല്യാണം കഴിയാത്ത സ്ഥിതിക്ക് ഇരുവരെയും ഒറ്റക്ക് വിടാൻ വീട്ടുകാർ വിസമ്മതിച്ചു. അതിന് പകരം ആൽവിച്ചനെ കൂടി അവർക്കൊപ്പം പറഞ്ഞയച്ചു. അവിടെ ചെന്ന് അഡ്മിഷനും എടുത്ത് ഫ്ലാറ്റും പരിസരവും എല്ലാം കണ്ട് മനസ്സിലാക്കി പിറ്റേന്ന് തന്നെ അവർ തിരികെ പോന്നു. ഓരോന്ന് അങ്ങനെ ആലോചിച്ചു നിൽക്കുമ്പോഴാണ് അച്ചുവും അപ്പുവും അങ്ങോട്ട്‌ വരുന്നത് അവരുടെ ശ്രദ്ധയിൽ പെട്ടത്. നീയും അളിയനുമായി എന്താടീ പ്രശ്നം???? അച്ചുവിനെ കണ്ടിട്ടും കണ്ട ഭാവം നടിക്കാതെ നിൽക്കുന്ന എമിയെ ഒന്നു നോക്കി റോണി ചോദിച്ചു. ഇവളെ ഭീഷണിപ്പെടുത്തി ഇവിടെ പഠിപ്പിക്കാൻ കൊണ്ടുവന്ന് ചേർത്തില്ലേ ദത് തന്നെ കാര്യം. നിവി ചാടി കയറി അവനുള്ള ഉത്തരം കൊടുത്തു. പൊന്നുമോളെ...

നിനക്ക് അങ്ങേരുടെ സ്വഭാവം അറിഞ്ഞൂടെ???? എന്നിട്ടും ഇങ്ങനെ മുഖം വീർപ്പിച്ചു നടക്കുന്നുണ്ടെങ്കിൽ നീ പണി ഇരന്നു വാങ്ങുന്നതാ... ഇപ്പൊ അംബിയായി നിൽക്കുന്ന മനുഷ്യൻ എങ്ങാനും റെമോ ആയാൽ നിന്റെ കാര്യം ഗുദാ ഹവാ... അല്ലാത്തപ്പൊ തന്നെ അങ്ങേരുടെ റൊമാൻസ് നിനക്ക് താങ്ങാൻ ആവുന്നില്ല അപ്പൊ പിന്നെ ബാക്കി പറയാനുണ്ടോ?????? റോണി എമിയെ നോക്കി പറഞ്ഞു. നീ പോടാ... അങ്ങനെ ഒന്നും പേടിക്കുന്നവളല്ല ഈ എമി. റെമോ ആയിട്ട് ഇങ്ങോട്ട് വരട്ടെ അപ്പൊ ഞാൻ ആരാന്നും അങ്ങേർക്ക് കാണിച്ചു കൊടുത്തോളാം. എമി അവനെ നോക്കി പുച്ഛിച്ച് തങ്ങൾക്ക് അരികിലേക്ക് വരുന്ന അച്ചുവിനെയും അപ്പുവിനെയും ഒന്നു നോക്കി പാർക്ക്‌ ചെയ്തിരുന്ന കാറിന് അരികിലേക്ക് പോയി. കർത്താവെ ആ പോയ കുഞ്ഞാടിനെ നീ തന്നെ കാത്തോളണേ..... മുകളിലേക്ക് നോക്കി കൈ മലർത്തികൊണ്ട് അവൻ പറഞ്ഞു. നിവി അത് കേട്ട് ചിരി അമർത്തി പിടിച്ചു. അപ്പോഴേക്കും അപ്പുവും അച്ചുവും അവർക്ക് അരികിലേക്ക് എത്തിയിരുന്നു. അവർക്കൊപ്പം അവൾ കാറിന് അടുത്തേക്ക് നടന്നു. പുറകെ റോണി തന്റെ ബൈക്ക് എടുക്കാനും നീങ്ങി. 🖤🖤🖤🖤🖤🖤🖤🖤🖤🖤🖤🖤🖤

രണ്ട് വാഹനങ്ങളും എത്തിയത് ടെക്സ്റ്റയിൽസിലേക്ക് ആയിരുന്നു. പോളിനെ വിളിച്ചു ചോദിച്ച് അവർ വെഡിങ് കളക്ഷൻ ഏരിയയിൽ ആണെന്ന് അറിഞ്ഞതും എല്ലാവരും അങ്ങോട്ട്‌ നടന്നു. അവർ എത്തിയപ്പോഴേക്കും അനുവിന് കല്യാണത്തിനുള്ള ഗൗൺ തിരയുന്ന തിരക്കിലായിരുന്നു എല്ലാവരും. എഡ്ഢിയുടെ പേരെന്റ്സും ഉണ്ടായിരുന്നു. പിന്നെ അവരും ആ കൂടെ കൂടി. എമിയും റിയയും ചേർന്ന് ഗൗൺ തിരഞ്ഞെടുത്തപ്പോഴേക്കും മന്ത്രകോടി ജെസ്സി തിരഞ്ഞെടുത്തു. പിന്നെ മറ്റുള്ളവർക്ക് എടുത്തു. പിണക്കമാണെങ്കിൽ പോലും അച്ചുവിന് ഡ്രസ്സ്‌ എടുത്തത് എമി ആയിരുന്നു. അതുപോലെ അവന് ഇഷ്ടമായത് തന്നെ ആയിരുന്നു അവളും എടുത്തത്. ഒരുവിധം പർച്ചെസിങ് കഴിഞ്ഞതും നല്ലൊരു റെസ്റ്റോറന്റിൽ നിന്ന് ഫുഡ് കഴിച്ച് ആഭരണങ്ങളും എടുത്ത് തിരികെ വീട്ടിൽ എത്തി.... തുടരും................

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story