ഹൃദയതാളമായ്: ഭാഗം 170

hridayathalamay

എഴുത്തുകാരി: ആർദ്ര അമ്മു

ജിച്ചൂട്ടനെയും എടുത്ത് മുറ്റത്ത് കൂടി നടക്കുന്നവളെ നോക്കി അച്ചു വരാന്തയിലെ തൂണിലേക്ക് ചാരി ഇരുന്നു. കുഞ്ഞിനെ കുറുക്ക് കുടിപ്പിക്കുന്ന തിരക്കിലായിരുന്നു അവൾ. കുഞ്ഞു സ്പൂണിൽ കോരി അവന്റെ വായിലേക്ക് വെച്ച് കൊടുക്കുമ്പോൾ വാശിയോടെ അത് തുപ്പി കളയുന്നുണ്ട് കുറുമ്പൻ. ജോക്കുട്ടനും ഡിങ്കനും കൂടി പന്ത് തട്ടി അവിടെയെല്ലാം നടക്കുന്നുണ്ട് അതെല്ലാം കാണിച്ചു കൊടുത്ത് ഒരുവിധം അവൾ തന്നാൽ ആവും വിധം കുഞ്ഞിനെ കൊണ്ട് കഴിപ്പിക്കാൻ ശ്രമിക്കുന്നുണ്ട്. പക്ഷെ അവൻ ആവട്ടെ പകുതിയും തുപ്പി കളഞ്ഞ് എമിയെ കുറുക്കിൽ അഭിഷേകം ചെയ്യുന്ന തത്രപ്പാടിലാണ്. അവളുടെ പ്രവർത്തികളും കുഞ്ഞിന്റെ വികൃതിത്തരങ്ങളും എല്ലാം കണ്ട് അവനൊരു ചിരിയോടെ എഴുന്നേറ്റ് മുറ്റത്തേക്ക് ഇറങ്ങി അവർക്ക് അരികിലേക്ക് നീങ്ങി. ജിച്ചൂട്ടാ ദേ അത് കണ്ടോ... ഹൈ എന്ത് രസാ??????

അന്തിച്ചോപ്പ് പടർന്ന മാനത്ത് കൂടണയാൻ വെമ്പി കൂട്ടത്തോടെ പറന്ന് പോവുന്ന പറവകളെ ചൂണ്ടി കാണിച്ച് അവൾ പറഞ്ഞതും അവൻ തലയുയർത്തി അവളുടെ വിരൽ നീണ്ടിടത്തേക്ക് നോക്കി. കലപില കൂട്ടി ചിറകുകൾ വിരിച്ച് ഒരേപോലെ പറന്ന് ഒഴുകി പോവുന്ന കിളികളെ കൗതുകത്തോടെ അവൻ നോക്കി. കണ്ണുകൾ വിടർത്തി അവൻ നോക്കുന്നത് കണ്ട് ആ തക്കം നോക്കി അവന്റെ വായിലേക്ക് കുറുക്ക് വെച്ചു കൊടുത്തു. ആദ്യമായ് അങ്ങനെ ഒരു കാഴ്ച കണ്ടതിന്റെ കൗതുകത്തിൽ ആയിരിക്കാം തുപ്പാതെ തന്നെ അവനത് കഴിച്ചിറക്കി. അത് കണ്ടതും എമി അടുത്ത സ്പൂൺ കൂടി അവന്റെ വായിലേക്ക് വെച്ചു. പക്ഷെ അപ്പോഴേക്കും പറവകൾ കണ്ണിൽ നിന്ന് മറഞ്ഞിരുന്നതിനാൽ അവനത് തുപ്പി കളഞ്ഞു. എടാ കള്ളാ.... ഇതൊക്കെ തുപ്പി കളഞ്ഞാൽ നീ എങ്ങനെയാടാ വലുതാവുന്നത്?????

എമി അവന്റെ കവിളിൽ തീരെ പതിയെ അവനെ നോവിക്കാത്ത വിധം പല്ലുകൾ ആഴ്ത്തി ചിരിച്ചു. അവൻ തിരിച്ചും മോണ കൊണ്ട് അവളുടെ കവിളിൽ തന്നാൽ ആവുന്നത്ര ശക്തിയിൽ കടിച്ചു. പക്ഷെ അതവളെ ഇക്കിളിപ്പെടുത്തുകയാണ് ചെയ്തത്. അവനിൽ നിന്ന് തല വെട്ടിച്ച് അവൾ പൊട്ടിച്ചിരിച്ചു. ആ കാഴ്ച കണ്ട് വന്ന അച്ചുവിന്റെ ചുണ്ടിൽ ഒരു കള്ളച്ചിരി തെളിഞ്ഞു. ചുണ്ടിലെ ചിരി കീഴ്ചുണ്ടിനാൽ കടിച്ചു പിടിച്ചവൻ എമിക്ക് അരികിലേക്ക് നിന്നു. അവനെ കണ്ടതും അവളുടെ മുഖമൊന്ന് വീർത്തു. ഇടംകണ്ണാലെ അവനെ ഒന്നുനോക്കി കാണാത്ത ഭാവം നടിച്ചവൾ എങ്ങോട്ടോ നോക്കി നിന്നു. അച്ചുവിനെ കണ്ടതും ജിച്ചൂട്ടൻ അവന്റെ കയ്യിലേക്ക് ചാടി. തരുന്ന കുറുക്ക് മുഴുവൻ തുപ്പി കളയുവാണല്ലേടാ പോക്കിരീ????? ജിച്ചൂട്ടന്റെ കുഞ്ഞു വയറിൽ ഇക്കിളി ആക്കി പറയുന്നതിനൊപ്പം അവനെ ഒന്നുയർത്തി വായുവിൽ എറിയുന്നത് പോലെ കാണിച്ചു.

അത് ഇഷ്ടമായത് പോലെ അവൻ ഉറക്കെ ചിരിച്ചു. എമി കുഞ്ഞിന്റെ കളികൾ നോക്കി ചിരിച്ചു, എന്നാൽ ആ നോട്ടം അച്ചുവിൽ എത്തുമ്പോൾ കൂർക്കും. അവനിൽ നിന്ന് പിണക്കത്തോടെ നോട്ടം മാറ്റി ജിച്ചൂട്ടന്റെ വായിലേക്ക് കുറുക്ക് അവൾ വെച്ചുകൊടുത്തു ഇനി അവൻ തുപ്പിക്കളയില്ല എന്നവൾക്ക് ഉറപ്പായിരുന്നു. ശ്രദ്ധയോടെ കുഞ്ഞിനെ കുറുക്ക് കഴിപ്പിക്കുന്ന അവളുടെ മുഖത്തേക്ക് അവനൊന്ന് നോക്കി. ജിച്ചൂട്ടൻ കടിച്ചത് കാരണം അവളുടെ ഇടത്തേ കവിളിൽ കുറുക്കിന്റെ അംശവും അവന്റെ വായിൽ നിന്ന് ഒഴുകിയ ഉമിനീരും എല്ലാം പറ്റിപ്പിടിച്ച് ഇരുപ്പുണ്ട്. അവൾ അതൊന്നും ഗൗനിക്കാതെ കുഞ്ഞിന്റെ ഉണ്ണി വയറ് നിറയ്ക്കാനുള്ള ധൃതിയിലാണ്. അച്ചു ഒരു പുഞ്ചിരിയോടെ കൈ നീട്ടി വിരലുകളാൽ അവളുടെ കവിളിൽ പടർന്ന കുറുക്ക് തുടച്ചു നീക്കി. എമി അവനെയൊന്ന് തുറിച്ചു നോക്കി.

നിന്റെ പിണക്കം ഇതുവരെ മാറിയില്ലെടീ പൊടിക്കുപ്പീ????? അവളെയൊന്ന് നോക്കി ചിരിയോടെ അവൻ ചോദിച്ചു. മറുപടിയായി ഒന്നും പറയാതെ ചുണ്ട് കോട്ടി അവൾ ബൗളിലെ അവസാന സ്പൂൺ കുറുക്കും ജിച്ചൂട്ടനെ കൊണ്ട് കഴിപ്പിച്ചു. അവളുടെ ഓരോ ഭാവങ്ങളും അവനൊരു പുഞ്ചിരിയോടെ ആസ്വദിക്കുകയായിരുന്നു. മുഖം മുഴുവൻ കുറുക്കുമായി പല്ലില്ലാത്ത മോണ കാട്ടി ചിരിക്കുന്ന ജിച്ചൂട്ടനെ അച്ചുവിന്റെ കയ്യിൽ നിന്ന് എടുക്കാൻ അവളൊന്ന് ശ്രമിച്ചു. എന്നാൽ കുഞ്ഞ് ആവട്ടെ പോവാൻ കൂട്ടാക്കാതെ അച്ചുവിന്റെ കഴുത്തിലൂടെ കൈ ചുറ്റി ചേർന്നു കിടന്നു. അവന്റെ പ്രവർത്തിയിൽ ഉടലെടുത്ത നീരസത്തോടെ അവൾ അച്ചുവിനെ നോക്കി. മീശതുമ്പ് കടിച്ചു പിടിച്ച് അവളെ തന്നെ നോക്കി നിൽക്കുന്നവനെ കണ്ടുതും പരിഭവത്തോടെ അവൾ ചുണ്ട് കൂർപ്പിച്ച് പോവാൻ തുനിഞ്ഞവളുടെ കൈമുട്ടിൽ പിടിച്ചു വലിച്ച് അവൻ അവളെ തന്നിലേക്ക് അടുപ്പിച്ചു.

എങ്ങോട്ടാടീ ഈ മോന്തയും വീർപ്പിച്ചു പോവുന്നത്???? രാവിലെ തൊട്ട് ഈ കുട്ടികലം വീർപ്പിച്ചു വെച്ചിരിക്കുവാണല്ലോ????? ഒരു കയ്യാൽ കുഞ്ഞിനേയും മറുകയ്യാൽ അവളെയും ചേർത്ത് പിടിച്ച് അവളിലേക്ക് മുഖം അടുപ്പിച്ച് അവൻ ചോദിച്ചു. അവന്റെ കയ്യിൽ ജിച്ചൂട്ടൻ ഇരിക്കുന്നതിനാൽ തിരികെ കണ്ണുരുട്ടി നോക്കി നിന്നതല്ലാതെ അവൾ കുതറി മാറാൻ തുനിഞ്ഞില്ല. വീണ്ടും അവളോട്‌ എന്തോ അവൻ പറയാൻ ഒരുങ്ങിയതും ജോക്കുട്ടൻ ഓടി വന്ന് അവളുടെ കയ്യിൽ പിടച്ചു കയറിയിരുന്നു. പെട്ടെന്ന് ആയതിനാൽ അവളൊന്ന് വേച്ചു പോയെങ്കിലും അച്ചു പിടിച്ചിരുന്നതിനാൽ അവൾ വീഴാതെ പിടിച്ചു നിന്നു. എമീ... ഇനി എച്ചും വാരി താ...... ചുണ്ട് കൂർപ്പിച്ച് ഗൗരവത്തിൽ അവൻ പറയുന്നത് കണ്ടതും അച്ചുവും എമിയും ഒരേപോലെ ചിരിച്ചു പോയി. ജിച്ചൂട്ടന് അവൾ കുറുക്ക് കോരി കൊടുത്തതിന്റെ കുശുമ്പാണ് ചെക്കന്.

എടാ കുശുമ്പാ....... ജോക്കുട്ടന്റെ കവിളിൽ ഒന്നു നുള്ളി വലിച്ചുകൊണ്ട് എമി പറഞ്ഞതും അവന്റെ കൂർത്ത ചുണ്ടിൽ കുറുമ്പ് നിറഞ്ഞ ഒരു പുഞ്ചിരി തെളിഞ്ഞു. എമി ഇപ്പൊ വാരി തരാമെടാ അത് പോരെ എന്റെ ജോക്കുട്ടന്????? എമിയുടെ ചോദ്യത്തിന് അവൻ സന്തോഷത്തോടെ തല കുലുക്കി. ജോക്കുട്ടന്റെ കവിളിൽ ഒന്നു മുത്തി അവൾ അച്ചുവിനെ നോക്കിയതും കണ്ണുകളിൽ വല്ലാത്തൊരു കുസൃതിയോടെ അവളെ തന്നെ നോക്കി അവൻ ജിച്ചൂട്ടന്റെ ഉണ്ട കവിളിൽ ചുണ്ട് അമർത്തി ആ ചുണ്ടുകൾ കൊണ്ട് തന്നെ അവന്റെ കവിളിൽ കടിച്ചു വലിച്ചു. അവന്റെ മുഖത്തെ ഭാവങ്ങൾ അവളിൽ ഒരു പിടച്ചിൽ ഉണർത്തിയെങ്കിലും അത് പുറമെ കാണിക്കാതെ അവനെ നോക്കി പുച്ഛിച്ച് അവൾ ജോക്കുട്ടനെയും കൊണ്ട് തിരിഞ്ഞു. മുന്നിലേക്ക് അവളൊരു കാലടി വെച്ചതും അവളുടെ വയറിലൂടെ കൈചുറ്റി അച്ചു അവളെ പിന്നിലേക്ക് വലിച്ച് നെഞ്ചിലേക്ക് ചേർത്തു.

അവന്റെ ദേഹത്ത് തട്ടി അവളൊന്ന് നിന്നതും അച്ചു അവളുടെ കാതിലേക്ക് ചുണ്ട് അടുപ്പിച്ചു. രാവിലെ മുതൽ ഈ മുഖവും വീർപ്പിച്ച് നടക്കുന്നതിന് ഉള്ളത് ഞാൻ തരുന്നുണ്ട് ഇപ്പോഴല്ല മുറിയിലോട്ട് വരുമല്ലോ അപ്പൊ കയ്യോടെ തരാം. തത്കാലം ഇപ്പൊ ഇത് വെച്ചോ.... പറയുന്നതിനൊപ്പം അവളുടെ കഴുത്തിൽ മുഖം പൂഴ്ത്തി ഒന്നു പതിയെ കടിച്ചു വിട്ടു. എമി നിന്നിടത്ത് തരിച്ചു പോയി. വെപ്രാളത്തോടെ അവൾ കയ്യിലിരിക്കുന്ന ജോക്കുട്ടനെയും അവന്റെ കയ്യിൽ ഇരിക്കുന്ന ജിച്ചൂട്ടനെയും നോക്കി. ജോക്കുട്ടന്റെ കവിളിലും മൂക്കിലും എല്ലാം പിടിച്ചു കളിക്കുന്ന ജിച്ചൂട്ടനെയും അവനെ കളിപ്പിക്കുന്ന ജോക്കുട്ടനെയും കണ്ടവൾ ആശ്വാസത്തോടെ നെഞ്ചിൽ കൈവെച്ചു. അപ്പോഴേക്കും അച്ചു ചുണ്ടിൽ ഊറിയ കള്ളചിരിയോടെ ജിച്ചൂട്ടനെ ഇരുകയ്യാൽ പൊക്കി എറിഞ്ഞ് പിടിച്ച് അകത്തേക്ക് പോവുന്നവനെ നോക്കി കഴുത്തിൽ ഒന്നു തടവി ജോക്കുട്ടനെ ചേർത്തു പിടിച്ച് ചുറ്റിനും ഒന്നു കണ്ണുകൾ പായിച്ച് അകത്തേക്ക് പാഞ്ഞു. 🖤🖤🖤🖤🖤🖤🖤🖤🖤🖤🖤🖤🖤

പ്ലേറ്റിൽ കളം വരച്ച് ചുണ്ടിൽ ചെറിയൊരു ചിരിയുമായി എന്തോ ആലോചിച്ച് ഇരിക്കുന്ന അനുവിനെ കണ്ട് ആൽവിച്ചൻ കണ്ണുകൾ കുറുക്കി. സ്വപ്നങ്ങള്‍ സ്വപ്നങ്ങളേ നിങ്ങള്‍ സ്വര്‍ഗ്ഗകുമാരികളല്ലോ..... 🎶 ആൽവിച്ചന്റെ ആ പാട്ട് കേട്ടതും എല്ലവരും പ്ലേറ്റിൽ നിന്ന് തലയുയർത്തി അവനെ നോക്കി. അനുവും ഞെട്ടി അവനെയൊന്ന് നോക്കി. അവളുടെ മുഖം വിളറി പോയി. ആഹാരത്തിന് മുന്നിലിരുന്ന് ഇമ്മാതിരി കോപ്രായങ്ങൾ കാണിക്കരുത് എന്ന് നിന്നോട് ഞാൻ പലതവണ പറഞ്ഞിട്ടുണ്ട്.... സാറാ ശാസനയോടെ പറഞ്ഞ് കൈ എത്തിച്ച് അവന്റെ കയ്യിൽ ഒന്നു പിച്ചി. ആാാഹ്..... ഞാൻ പാടിയതാണ് ഇവിടെ കുറ്റം, ഇവിടെ പലരും ആഹാരത്തിൽ കയ്യിട്ട് ഇളക്കി സ്വപ്‌നം കാണുന്നതിന് കുഴപ്പമില്ല അല്ലെ????? അനുവിനെ കണ്ണുകൾ കൊണ്ട് കാണിച്ച് അവൻ പറഞ്ഞതും അവൾ ചമ്മലോടെ എല്ലാവരെയും നോക്കി.

അതവൾ ഭാവി കെട്ട്യോന്റെ കൂടെ duet അടിക്കുന്നത് സ്വപ്നം കണ്ടത് ആയിരിക്കും. അതൊക്കെ ഒരു തെറ്റാണോ????? റിയ ചുണ്ട് കടിച്ചു പിടിച്ച് പറഞ്ഞു. ഏയ്‌ ഏയ്‌... അതൊന്നും ഒരു തെറ്റേ അല്ല. നീ സ്വപ്നം കണ്ടോ മോളെ. ഇരുന്നും കിടന്നും വേണേൽ ഇതിലേ രണ്ട് റൗണ്ട് ഓടി വേണമെങ്കിലും നീ സ്വപ്നം കണ്ടോ. നിന്റെ സ്വപ്‌നങ്ങൾക്ക് എന്നും ഈ ആൽവിച്ചായൻ കൂടെ ഉണ്ടാവും. ആൽവി പറയുന്നത് കേട്ട് അവൾക്ക് വല്ലാത്തൊരു ചടപ്പ് തോന്നി. അവളുടെ ഇരുപ്പ് കണ്ട് എല്ലാവർക്കും ചിരി വന്നുപോയിരുന്നു. ഏത് നിമിഷവും ഒരു ചിരി പൊട്ടും എന്ന് ഉറപ്പായിരുന്നതിനാൽ ആരുടെയും മുഖത്ത് നോക്കാതെ കണ്ണുകൾ ഇറുകെ അടച്ച് തുറന്ന് അവൾ മുഖം താഴ്ത്തി പ്ലേറ്റും എടുത്ത് അടുക്കളയിലേക്ക് ഓടി. അവളുടെ പരക്കം പാച്ചിൽ കണ്ട് അതുവരെ എല്ലാവരും അടക്കി നിർത്തിയ ചിരി ഉയർന്നു. എങ്ങനെ നടന്ന പെണ്ണാ ഇപ്പൊ അവളുടെ മുഖത്ത് നവരസങ്ങൾ ഒന്നും പോരാഞ്ഞിട്ട് വേറെ ഏതാണ്ട് രസങ്ങളൊക്കെ കാണാം.

ഹാ... എല്ലാം വിധിയുടെ വിളയാട്ടം. ആൽവിച്ചൻ ഒരു നെടുവീർപ്പോടെ പറഞ്ഞതും എല്ലാവരും സന്തോഷത്തോടെ ചിരിച്ചു. അനു പോയ വഴിയേ നോക്കിയിരിക്കുമ്പോഴാണ് ഇടുപ്പിൽ ഒരു നുള്ള് കിട്ടുന്നത്. ഇരുന്നിടത്ത് നിന്ന് എമി ഒരു തുള്ളി പോയി. ഒരു പിടച്ചിലോടെ അവൾ തിരിഞ്ഞതും ചുണ്ടിൽ ഒളിപ്പിച്ച ചിരിയോടെ പ്ലേറ്റിൽ ഇരിക്കുന്ന ചപ്പാത്തി പിച്ചുന്ന അച്ചുവിനെ കണ്ടതും അവൾക്ക് വല്ലാത്തൊരു വെപ്രാളം തോന്നി. അവൾ കൈനീട്ടി ടേബിളിൽ ഇരുന്ന ഗ്ലാസ്സിൽ വെള്ളം പകർന്ന് ചുണ്ടോട് അടുപ്പിച്ചു കുടിക്കാൻ തുടങ്ങി. അടുത്ത നിമിഷം അച്ചുവിന്റെ കൈകൾ ടേബിളിന് അടിയിലൂടെ ഇടുപ്പിൽ അവൻ കിള്ളിയ ഭാഗത്ത്‌ ഒന്നു തടവിയതും കുടിച്ചു കൊണ്ടിരിക്കുന്ന വെള്ളം തിരുപ്പിൽ കയറി അവൾ ചുമക്കാൻ തുടങ്ങി. ആക്രാന്തം കാണിച്ചാൽ ഇങ്ങനെ ഇരിക്കുമെടി മറുതേ.....

ആൽവിച്ചൻ പറയുന്നതിന് ഒപ്പം എമിയുടെ നെറുകിൽ തട്ടലോട് തട്ടൽ. അവന്റെ തല തല്ലി പൊളിക്കൽ സഹിക്കാനാവാതെ വന്നതും എമി ഒരുവിധം ചുമ അടക്കി കഴിച്ചു തീർത്ത പ്ലേറ്റും എടുത്ത് അനു പോയത് പോലെ അടുക്കളയിലേക്ക് ഒരു പാച്ചിൽ ആയിരുന്നു. അവളുടെ ഓട്ടം കണ്ട് പൊട്ടൻ ആട്ടം കാണുന്ന കണക്ക് എല്ലാവരും കണ്ണ് മിഴിച്ച് ഇരുന്നുപോയി. എന്നാൽ ആൽവിചിന്റെ കണ്ണുകൾ മാത്രം സംശയത്തോടെ അച്ചുവിനെ ചൂഴ്ന്നു നോക്കി. അവന്റെ നോട്ടം കണ്ടതും അച്ചു ഒന്നു കണ്ണിറുക്കി ചിരിച്ചു. എടാ എടാ കടിയൻ ഡ്രാക്കുളേ.... അതിനെ നേരാവണ്ണം ഒന്നു തിന്നാനെങ്കിലും സമ്മതിക്കെടാ അലവലാതി.... ആൽവിച്ചൻ അവന്റെ സ്വരം താഴ്ത്തി അവന് കേൾക്കാൻ പാകത്തിന് പറഞ്ഞു. രാവിലെ മുതൽ മോന്തയും വീർപ്പിച്ചു വെച്ച് അവൾ എന്നെ ചുറ്റിക്കുന്നതാ ഇനി അവളും കുറച്ച് വെള്ളം കുടിക്കട്ടെ.

പക്ഷെ അത് പറയുമ്പോൾ അവന്റെ മുഖത്ത് ഒരു കള്ളത്തരം നിറഞ്ഞിരുന്നു. ഈശോയെ ആ പോയ കുഞ്ഞാടിനെ നീ തന്നെ കാത്തോണേ...... ആരോടെന്നില്ലാതെ കൈ മലർത്തി ആൽവിച്ചൻ പറയുന്നത് കേട്ട് ചിരിയോടെ പ്ലേറ്റും എടുത്ത് അച്ചുവും എഴുന്നേറ്റു പോയി. 🖤🖤🖤🖤🖤🖤🖤🖤🖤🖤🖤🖤🖤 കിടക്കാൻ ആയതും മുറിയിലേക്ക് കയറാതെ ആ മുറിക്ക് പരിസരത്ത് നഖവും കടിച്ച് നിന്ന് കറങ്ങുകയാണ് എമി. ചാരി കിടന്ന വാതിലിന് വിടവിലൂടെ മുറിയിലേക്ക് എത്തി നോക്കി ഒരുതരം പരിഭ്രമത്തോടെ എത്തി നോക്കി അവൾ കൈവിരലുകൾ ഞെരിച്ചു. നിനക്കിത് എന്തിന്റെ കേടായിരുന്നു എമീ????? പിണങ്ങി നടക്കുന്നതിന് മുന്നേ അത് ആരോടായിരുന്നു എന്ന് നീ ഓർക്കണ്ടേ?????? ആ റോണി വരെ പറഞ്ഞതല്ലേ എന്നിട്ടും നീ കേട്ടോ????? ഇപ്പൊ സമാധാനം ആയല്ലോ അല്ലെ??? അവൾ സ്വയം പറഞ്ഞു. ഹൃദയം വേഗത്തിൽ മിടിക്കുന്നത് അവൾക്ക് വ്യക്തമായി അറിയാൻ കഴിയുന്നുണ്ടായിരുന്നു. ഓഹ്...

ഒന്നു പതിയെ ഇടിക്കെന്റെ ഹാർട്ടെ ഇത്രയും നേരം എനിക്ക് വേണ്ടാത്ത ധൈര്യം തന്നിട്ട് ഒരുമാതിരി സായിപ്പിനെ കാണുമ്പൊ കവാത്ത് മറക്കുന്ന പരിപാടി കാണിച്ചാൽ ഉണ്ടല്ലോ സ്വന്തം ഹാർട്ട് ആണെന്നൊന്നും നോക്കൂല ഒറ്റ കുത്ത് വെച്ച് തരും ഞാൻ..... ഇടനെഞ്ചിൽ ചൂണ്ടു വിരൽ കുത്തി അവൾ പറഞ്ഞു. അല്ല ഞാൻ എന്തിനാ ഈ പേടിക്കുന്നത്???? നേരെ പോവുക മുറിയിൽ ചെന്ന് അവിടെ ഉള്ള ആളെ മൈൻഡ് ചെയ്യാതെ ബെഡിൽ കയറി കിടക്കുക ഉറങ്ങുക ദാറ്റ്സ് ഓൾ. നിന്നെ കൊണ്ട് പറ്റും എമീ... നിന്നെക്കൊണ്ടേ പറ്റൂ... നിസ്സാരം. സ്വയമേ മോട്ടിവേറ്റ് ചെയ്ത് ഇല്ലാത്ത ധൈര്യം ഒക്കെ സമ്പാദിച്ച് അവൾ മുറി തുറന്ന് അകത്തേക്ക് കയറി. മുറിയിൽ എങ്ങും കണ്ണോടിച്ച് അവനെ കാണാതെ ആശ്വാസത്തോടെ ഒന്നു നിശ്വസിച്ചതും പുറകിൽ ഡോർ അടയുന്ന ശബ്ദം കേട്ടവൾ ഒന്നു ഞെട്ടി. മുന്നോട്ട് ഒരടി പോലും വെക്കാനാവാതെ അവൾ ചലനമറ്റ് നിന്നുപോയി. പിന്തിരിഞ്ഞു നിൽക്കുന്ന അവളെ നോക്കി ചിരിയോടെ അവൻ ഡോറിന് കുറ്റിയിട്ടു.

വാതിലിന്റെ കുറ്റി വീഴുന്ന ശബ്ദം കേട്ടതും അവളൊരു വെപ്രാളത്തോടെ ബെഡിലേക്ക് കയറി കിടന്ന് തല വഴി പുതപ്പ് മൂടി. അവളുടെ ആ പ്രവർത്തിയിൽ അവന് ചിരി വന്നുപോയി. പതിയെ അതൊരു കള്ളചിരിക്ക് വഴി മാറി. അവൻ പതിയെ അവൾക്ക് അരികിലേക്ക് നടന്നു. അവന്റെ ചുവടുകൾ അറിഞ്ഞതും കണ്ണുകൾ ഇറുകെ അടച്ചവൾ കിടന്നു. മുഖം മൂടിയിരുന്ന പുതപ്പ് നീങ്ങുന്നത് അവൾ അറിഞ്ഞു. എന്നിട്ടും അവൾ കണ്ണുകൾ തുറന്ന് നോക്കിയില്ല. പേടിയോ പരിഭ്രമമോ ഒന്നും ആയിരുന്നില്ല അന്നേരം വല്ലാത്തൊരു വാശി ആയിരുന്നു അവളിൽ. അത് അറിഞ്ഞത് പോലെ അവന്റെ കണ്ണുകളിൽ കുസൃതി നിറഞ്ഞു. കണ്ണ് തുറക്കെടീ പൊടിക്കുപ്പീ...... കാതിൽ അവന്റെ ചൂട് ശ്വാസത്തിന് ഒപ്പം ചുണ്ടുകൾ കൂടി അമർന്നതും അവളൊരു പിടച്ചിലോടെ കണ്ണുകൾ തുറന്ന് അവനെ നോക്കി. ചുണ്ടിൽ ചിരിയുമായി തന്നെ ഉറ്റു നോക്കുന്ന അവന്റെ മുഖം കണ്ടതും അവളുടെ നോട്ടം കൂർത്തു.

ചുണ്ടുകൾ ഒരുതരം പരിഭവത്തോടെ പുറത്തേക്ക് ഉന്തി. അടുത്ത നിമിഷം അവന്റെ ചുണ്ടുകൾ അവളുടെ അധരങ്ങളിൽ അമർന്നിരുന്നു. ഒരുവേള അവളൊന്ന് പിടഞ്ഞു പോയി. കൈ വിരലുകൾ അവന്റെ ബനിയനെ ഞെരിച്ചു. രണ്ട് നിമിഷം കഴിഞ്ഞതും അവൻ ചുണ്ടുകൾ പിൻവലിച്ച് അവളെ ഒന്നു നോക്കി. അവളുടെ കണ്ണുകളും അവനിൽ തന്നെ ആയിരുന്നു. ഇനി മേലിൽ എല്ലാവരുടെയും മുന്നിൽ ഇതിങ്ങനെ കൂർപ്പിച്ച് വെക്കരുത്. അങ്ങനെ കാണുമ്പോൾ എനിക്ക് ദേ ഇങ്ങനെ പിടിച്ച് ഉമ്മ വെക്കാൻ തോന്നും. പറയുന്നതിനൊപ്പം വീണ്ടും അവളുടെ ചൊടികളെ അവനൊന്ന് ചുംബിച്ചു വിട്ടു. അവളിൽ നേർത്തൊരു നാണം നിറഞ്ഞു... പരവേശം നിറഞ്ഞു... പേരറിയാത്ത മറ്റെന്തൊക്കെയോ അവളിൽ ഉണർന്നു. അവളുടെ അധരങ്ങളെ വിട്ട് അച്ചു അവളുടെ കവിളിൽ ചുണ്ട് അമർത്തി. എമിയുടെ കണ്ണുകൾ താനേ അടഞ്ഞു പോയി.

കവിളിൽ ഏറ്റ അവന്റെ ചുണ്ടുകളുടെ നനവ്... നിശ്വാസത്തിന്റെ ചൂട്... ഒരേ സമയം തണുപ്പും ചൂടും അവൾ അനുഭവിച്ച് അറിഞ്ഞു. പിന്നാലെ അവന്റെ പല്ലുകളുടെ നേർത്തൊരു നോവ് അറിഞ്ഞതും അടഞ്ഞ കൺപോളകൾക്ക് മുറുക്കമേറി. കവിളിൽ നിന്ന് അവന്റെ ചുണ്ടുകൾ താടി തുമ്പിലൂടെ ഉരസി കടന്ന് മറുകവിളിൽ എത്തുന്നതും ചുംബനചൂടിനൊപ്പം സുഖമുള്ള കുഞ്ഞൊരു വേദന കൂടി അവൾ അറിഞ്ഞതും ചുണ്ടിൻ കോണിൽ ഒരു പുഞ്ചിരി തത്തി. ഈ കവിളിങ്ങനെ വീർപ്പിച്ചു മുന്നിൽ നിൽക്കുമ്പോൾ ദേ ഇങ്ങനെ കടിച്ച് എടുക്കാനാ എനിക്ക് തോന്നുന്നത്... വാക്കുകളിൽ കുസൃതി നിറച്ചവൻ പറയവെ കണ്ണുകൾ തുറന്ന് അവൾ അവനെ നോക്കി. പ്രണയത്തോടെ തന്നെ നോക്കുന്ന മിഴികളുടെ ആഴത്തിൽ കുരുങ്ങി ഒരു നിമിഷം അവൾ അങ്ങനെ കിടന്നു.

ഇനി ഇന്ന് ജിച്ചൂട്ടന്റെ കവിളിൽ നീ ഒരു സാധനം നീ കൊടുത്തില്ലേ അത് ദേ ഇങ്ങോട്ട് തന്നേക്ക്...... കവിൾ അവൾക്ക് നേരെ കാണിച്ച് അധികാര ഭാവത്തോടെ പറയുന്നവനെ കണ്ട് അവളിൽ ഒരു കള്ളചിരി പടർന്നു. എന്ത് സാധനം?????? നെറ്റി ചുളിച്ച് ഒന്നും അറിയാത്തത് പോലെ അവൾ ചോദിക്കുന്നത് കണ്ട് അവന്റെ മുഖം വീർത്തു. അവളുടെ കണ്ണുകളിൽ നിറയുന്ന കുറുമ്പ് അവൻ വ്യക്തമായി കണ്ടിരുന്നു. അവളുടെ ചുണ്ടിലെ അതേ കള്ളചിരിയോടെ അവൻ മീശ തുമ്പ് കടിച്ചു പിടിച്ചു. അവന്റെ ഭാവം കണ്ടതും അവൾക്ക് എന്തോ അപകടം മണുത്തു. അവൾ ചിന്തിച്ചു തീർന്നതും അച്ചുവിന്റെ വിരലുകൾ അവളുടെ ടോപ്പിന് ഇടയിലൂടെ നൂണ്ടു കയറി ഇടുപ്പിലൂടെ ഇഴഞ്ഞു നീങ്ങി. അവളൊന്ന് പുളഞ്ഞു പോയി. തടയാൻ ആവാത്ത വിധം അവൾ വല്ലാതെ പതറിപ്പോയി. പതിയെ പതിയെ അവന്റെ കണ്ണുകളിലെ ഭാവം മാറുന്നത് കണ്ടതും അവളിൽ എന്തെന്നില്ലാത്ത പരവേശം നിറഞ്ഞു.

വല്ലാത്തൊരു ഭാവത്തിൽ അവൾ ഉമിനീര് ഇറക്കിയതും അച്ചുവിന്റെ ചുണ്ടുകൾ അവളുടെ തോണ്ടക്കുഴിയിൽ അമർന്നു. ഏങ്ങി കൊണ്ടവളൊന്ന് പുളഞ്ഞ് അവന്റെ മുടിയിൽ കൊരുത്തു പിടിച്ചു. ഏറി വരുന്ന അവളുടെ ശ്വാസഗതിയും പിടപ്പും ഹൃദയമിടിപ്പും എല്ലാം അവനെ മത്ത് പിടിപ്പിച്ചിരുന്നു. ഒന്നുയർന്ന് പൊങ്ങി അവളുടെ ചുണ്ടുകളെ അവൻ നുകർന്ന് എടുത്തതും ഒരു കുറുകലോടെ അവന്റെ കഴുത്തിൽ വിരലുകളാൽ അവൾ അമർത്തി പിടിച്ചു. വീണ്ടും അവളെ അറിയാനുള്ള അവന്റെ തിടുക്കത്തിന് ഒപ്പം സ്വയമേ അവളും അലിഞ്ഞു ചേർന്നു. ഒടുവിൽ ഒരു കിതപ്പോടെ അവളെ നഗ്നമായ നെഞ്ചിലേക്ക് ചേർക്കവെ അവന്റെ ഇടനെഞ്ചിൽ കവിൾ ചേർത്ത് വെച്ചവൾ കിതപ്പടക്കാൻ ശ്രമിച്ചു. പൊടിക്കുപ്പീ........ കാറ്റ് പോലെ അവന്റെ ശബ്ദം അവളുടെ കാതിൽ വന്ന് അലച്ചു. മ്മ്മ്മ്........ ആലസ്യത്തോടെ അവളൊന്ന് മൂളി. ഇനിയും എന്താ സാധനം എന്നു ഞാൻ പറയണോടീ?????? ഒട്ടൊരു കുസൃതിയോടെ അവൻ പറയവെ അവളുടെ ചുണ്ടുകൾ ചിരിച്ചു.

മെല്ലെ അവനിലേക്ക് മുഖം അടുപ്പിച്ച് അവന്റെ കവിളിൽ അവളൊന്ന് കടിച്ചു. അവനെ ഒന്നു നോവിക്കാൻ അവൾക്ക് വല്ലാത്തൊരു കൊതി തോന്നി. കവിളിൽ നോവ് അറിഞ്ഞിട്ടും കണ്ണുകൾ അടച്ച് ചുണ്ടിൽ തെളിഞ്ഞ പുഞ്ചിരിയോടെ കിടക്കുന്നവനെ കണ്ട് അവളുടെ ചുണ്ടുകൾ പിളർന്നു. കുശുമ്പോടെ അവൾ അവന്റെ നെഞ്ചിലെ രോമത്തിൽ പിടിച്ചു വലിച്ചു. ആാാഹ്...... വേദനയോടെ നിലവിളിച്ച് അവൻ നെഞ്ചിൽ തടവി. എന്താടീ കുട്ടിപിശാശ്ശെ?????? പല്ല് ഞെരിച്ച് അച്ചു അവളെ നോക്കി. എന്നെയും നോവിച്ചിട്ടല്ലേ????? വിട്ടുകൊടുക്കാൻ മടിയില്ലാതെ അവൾ ചുണ്ട് കോട്ടി. അടുത്ത നിമിഷം അവന്റെ കണ്ണുകളിൽ കുസൃതി നിറഞ്ഞു ചുണ്ടിൽ കള്ളചിരിയും. അതിന് നിനക്ക് നൊന്തോ????? കുറുമ്പോടെ ചോദിക്കുന്നതിന് ഒപ്പം അവളുടെ കണ്ണുകളിലേക്ക് അവനൊന്ന് നോക്കി. ആ നോട്ടത്തിന് മുന്നിൽ അവൾ പതറിപ്പോയി. മുഖം ചുവന്നു. ഇച്ചായാ....... ചിണുങ്ങി കൊണ്ടവൾ അവനെ ഇറുകെ പിടിച്ച് അവന്റെ കഴുത്തിൽ മുഖം അമർത്തി. അവന് ചിരി വന്നുപോയി. പുതപ്പിനടിയിൽ അവളെ ഉടലിനോട് അമർത്തി പിടിച്ചവൻ പൊട്ടിച്ചിരിച്ചു..... തുടരും................

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story