ഹൃദയതാളമായ്: ഭാഗം 173

hridayathalamay

എഴുത്തുകാരി: ആർദ്ര അമ്മു

എമിയിൽ തന്നെ നോട്ടം ഉറപ്പിച്ചിരിക്കുമ്പോൾ പല വിധ ചിന്തകളും സംശയങ്ങളും അവനെ പിടിമുറുക്കിയിരുന്നു. ഉത്തരം കിട്ടാത്ത പല ചോദ്യങ്ങളും അവനെ അലോസരപ്പെടുത്തി. മനസ്സ് വല്ലാതെ അസ്വസ്ഥമായിരുന്നു. അനിരുദ്ധൻ ഒരു നിമിഷം വൈകിയിരുന്നെങ്കിൽ..... ബാക്കി ഒന്നും അച്ചുവിന് ആലോചിക്കാൻ പോലും കഴിയുന്നുണ്ടായിരുന്നില്ല. എമിയെ ചുറ്റിപ്പിടിച്ച കൈകൾക്ക് മുറുക്കമേറി. കരഞ്ഞു വിങ്ങിയ അവളുടെ മുഖത്ത് നേർമ്മയിൽ അവൻ ഒന്നു ചുംബിച്ചു. പേടിയാൽ എമി ഉറക്കത്തിലും ഷർട്ടിൽ തന്നെ കൈ മുറുകെ പിടിച്ചിട്ടുണ്ട്. അവളുടെ ആ കിടപ്പിൽ അവന് വല്ലാത്ത വേദന തോന്നി, അതിലപ്പുറം അടങ്ങാത്ത ദേഷ്യം തോന്നി. ടേബിളിൽ ഇരുന്ന ഫോൺ വൈബ്രേറ്റ് ചെയ്യുന്നത് അറിഞ്ഞതും എമിയിൽ നിന്ന് മാറാതെ തന്നെ ഒന്നു ചരിഞ്ഞ് കൈ എത്തിച്ച് ഫോൺ കയ്യിലെടുത്തു.

സ്‌ക്രീനിൽ തെളിഞ്ഞ പേര് കണ്ടതും അവൻ കോൾ അറ്റൻഡ് ചെയ്ത് കാതോട് ചേർത്തു. ഹലോ സർ....... പറ അരുൺ, താൻ ആ സിസിറ്റിവി വിഷ്വൽസ് ചെക്ക് ചെയ്തോ????? ഗൗരവപൂർവ്വം അച്ചു ആരാഞ്ഞു. ചെയ്തു സർ... പക്ഷെ വണ്ടി വ്യക്തമായി പതിഞ്ഞിട്ടില്ല. ഞാൻ എതിരെയുള്ള കടകളിൽ ഒക്കെ കയറി നോക്കി അവസാനം ഒരു മൊബൈൽ ഷോപ്പിന് മുന്നിലെ സിസിറ്റിവിയിൽ നിന്ന് വണ്ടി നമ്പർ കിട്ടി. പക്ഷെ...... പൂർത്തിയാക്കാതെ അവനൊന്ന് നിർത്തി. ഫേക്ക് നമ്പർ ആയിരിക്കും അല്ലെ???? കനത്തിൽ അച്ചു ചോദിച്ചു. അതേ സർ... ഒരു മദ്രാസ്‌ രെജിസ്ട്രെഷൻ ചരക്ക് ലോറിയുടെ നമ്പർ ആണത്. മ്മ്മ്......... മറുപടിയായി അച്ചു അമർത്തി ഒന്നു മൂളി. Unusual ആയി മറ്റൊന്നും കണ്ടില്ല സർ. എന്തായാലും ആ ഫുട്ടേജ് ഞാൻ സാറിന് മെയിൽ ചെയ്തിട്ടുണ്ട് ചെക്ക് ചെയ്തു നോക്കിയിട്ട് എന്തെങ്കിലും ആവശ്യമുണ്ടെങ്കിൽ പറഞ്ഞാൽ മതി.

Ok. Let me check, anyway thank you for your effort and help. അച്ചു പറഞ്ഞു. It's okay sir. Actually I'm thankful to you in believing me. മറുപുറത്ത് നിന്നുള്ള ആ മറുപടിയിൽ അച്ചു ഒന്നു പുഞ്ചിരിച്ചു. ശരി എങ്കിൽ... എന്തെങ്കിലും ആവശ്യമുണ്ടെങ്കിൽ ഞാൻ വിളിക്കും. അത്രയും പറഞ്ഞ് അച്ചു കോൾ കട്ട്‌ ചെയ്തു. എന്തൊക്കെയോ ആലോചിച്ച് അവൻ ഫോൺ ടേബിളിലേക്ക് വെച്ചതും ചാരിയിട്ട ഡോറും തുറന്ന് ആൽവിച്ചൻ അകത്തേക്ക് കയറി വന്നിരുന്നു. എന്താടാ????? എന്താ എമിക്ക് പറ്റിയത്????? വെപ്രാളത്തോടെ ആൽവിച്ചൻ ശബ്ദം ഉയർത്തി അവനെ നോക്കി. ശൂ............. ആൽവിച്ചനെ നോക്കി ശബ്ദമുണ്ടാക്കരുത് എന്നർത്ഥത്തിൽ ചൂണ്ടുവിരൽ ചുണ്ടിന് കുറുകെ വെച്ച് കണ്ണുകളാൽ ഉറങ്ങി കിടക്കുന്ന എമിയെ കാട്ടി കൊടുത്തു. അത് കണ്ടതും ആൽവിച്ചൻ ഒന്നു നിശബ്ദമായി. ഇവളെ ഏതോ വണ്ടി ഇടിക്കാൻ വന്നു. കഷ്ടിച്ചാ രക്ഷപെട്ടത് എന്നൊക്കെ റിയ പറഞ്ഞു. ശരിക്കും എന്താ ഉണ്ടായത്???? സ്വരം താഴ്ത്തി അച്ചുവിന് കേൾക്കാൻ പാകത്തിന് അവൻ ചോദിച്ചു. പറയാം......

ആൽവിച്ചനെ ഒന്നു നോക്കി പറഞ്ഞുകൊണ്ട് നെഞ്ചിൽ തല ചേർത്ത് കിടക്കുന്ന എമിയെ ബെഡിലേക്ക് ഇറക്കി കെടുത്താൻ അവനൊരു ശ്രമം നടത്തി. എന്നാൽ അച്ചുവിൽ നിന്ന് വേർപെട്ടു പോയി എന്നറിഞ്ഞ നിമിഷം തന്നെ എമി ഉറക്കത്തിനിടയിൽ തന്നെ നടുങ്ങികൊണ്ട് പരിഭ്രമത്തോടെ അച്ചുവിന്റെ ഷർട്ടിൽ കൂടുതൽ കൂടുതൽ അള്ളിപ്പിടിച്ചു. ഇ...ച്ചാ...യാ.... പോ..വ..ല്ലെ.... വിറക്കുന്ന ചുണ്ടുകളാൽ ഉറക്കത്തിലും പുലമ്പി. ഇല്ലെടീ.... പോവുന്നില്ല അടുത്ത് തന്നെയുണ്ട്....... ഇറുകെ അടച്ച പിടയ്ക്കുന്ന കണ്ണുകളോടെ വിറകൊള്ളുന്ന അവളെ കൂടുതൽ അടക്കി പിടിച്ചുകൊണ്ട് എമിയുടെ തലയിൽ അവൻ മെല്ലെ തഴുകി കൊടുത്തു. അവന്റെ സ്പർശനത്തിന്റെ ചൂടിൽ പതിയെ പതിയെ അവൾ നിദ്രയിലേക്ക് വഴുതി വീണു. എമിയെ തന്നെ നോക്കി ആൽവിച്ചൻ പതിയെ അവർക്കരികിൽ ബെഡിലേക്ക് ഇരുന്നു.

കുറുമ്പ് കാട്ടി നടക്കുന്ന എമിയുടെ അവസ്ഥ കണ്ട് അവന് വല്ലാത്ത വേദന തോന്നി. കണ്ണുനീർ പാടുകളിലേക്ക് അവൻ സങ്കടത്തോടെ നോക്കി. നന്നായി പേടിച്ചിട്ടുണ്ട് അതിന്റെയാ..... എമിയെ തന്നെ വിഷമത്തോടെ നോക്കിയിരിക്കുന്ന ആൽവിച്ചനോടായി അവൻ പറഞ്ഞു. സത്യത്തിൽ എന്താ ഇന്ന് പറ്റിയത്???? ആൽവിയുടെ ചോദ്യത്തിന് മുന്നിൽ ഒരു നിമിഷം അവൻ നിശബ്ദമായി. വികാരി അച്ഛനെ കണ്ടിട്ട് വരുന്ന വഴിക്കാണ് ബെസ്റ്റ് ബേക്കേർസിന് മുന്നിൽ ഒരു ആൾക്കൂട്ടം കാണുന്നത്. എന്തെങ്കിലും അപകടമോ മറ്റോ ആണോന്ന് അറിയാനാണ് വണ്ടി നിർത്തി ഇറങ്ങി അവിടെ ചെന്ന് നോക്കിയത്. പക്ഷെ അവിടെ കണ്ടത് ഏട്ടത്തിയുടെ തോളിൽ ചാരി നിന്ന് ഏങ്ങലടിച്ച് കരയുന്ന എമിയെയാണ്. ഞാൻ ആകെ ഞെട്ടി പോയി. കാര്യം എന്താന്ന് ചോദിച്ചതും നെഞ്ചിലേക്ക് അലച്ചു വീണ് ഒരു കരച്ചിലായിരുന്നു. അതുകൂടി ആയപ്പോൾ എന്റെ ടെൻഷൻ കൂടി.

ഏട്ടത്തിയോട് ചോദിച്ചപ്പോഴാണ് കാര്യം അറിയുന്നത്, റോഡ് ക്രോസ്സ് ചെയ്യുന്നതിനിടയിൽ ഒരു കാർ തട്ടാൻ പോയി പോലും. ആദ്യം കരുതിയത് ഇവളുടെ ശ്രദ്ധകുറവ് കൊണ്ടായിരിക്കും എന്നാണ് പക്ഷെ അടുത്ത നിമിഷം തന്നെ കൂടി നിന്നവരിൽ ഒരാൾ ആ വണ്ടി മനഃപൂർവം എമിയെ ഇടിപ്പിക്കാൻ എന്നത് പോലെയാണ് വന്നത് എന്ന് പറഞ്ഞപ്പോഴാണ് എനിക്ക് സംശയം തോന്നിയത്. അച്ചു ഒന്നു നിർത്തി. അതിനർത്ഥം??????? അൽവിച്ചന്റെ മുഖത്ത് എന്തോ മനസ്സിലാക്കിയത് പോലെ ഭയം നിറഞ്ഞു. നമ്മൾ രണ്ടുപേരും ചിന്തിച്ചത് തന്നെ. എമിയെ ആരോ അപകടപ്പെടുത്താൻ ശ്രമിക്കുന്നു. അത് പറയവെ അവന്റെ മുഖത്ത് നിർവചിച്ച് അറിയാൻ കഴിയാത്ത ഭാവം നിറഞ്ഞു. ജെറിയുടെ മരണത്തിന് പിന്നിലുള്ളവർ ആണോ അത്????? മറുപടി ഒരു മൗനം ആയിരുന്നു. അതിൽ നിന്ന് തന്നെ ആൽവിക്ക് തന്റെ ഉത്തരം ലഭിച്ചു.

പക്ഷെ ഇപ്പൊ ഇതെന്തിന്????? ഇത്രയും കാലം ഇല്ലാതിരുന്ന ശ്രമം ഇപ്പൊ നടത്തിയത് എന്തിന്????? കാരണം ജെറിയുടെ കേസ് റീഓപ്പൺ ചെയ്തത് തന്നെ. എന്ത്??????????? ആവിശ്വസനീയതയോടെ ഞെട്ടി തരിച്ച് ആൽവി അച്ചുവിന് നേരെ നോക്കി. പെട്ടെന്ന് കേട്ട നടുക്കത്തിൽ അവന്റെ ശബ്ദം നന്നേ ഉയർന്നിരുന്നു. അടുത്ത നിമിഷം തന്നെ നെഞ്ചിടിപ്പോടെ ഇരുവരുടെയും കണ്ണുകൾ എമിയിലേക്ക് വീണു. അച്ചുവിന്റെ നെഞ്ചിൽ ചേർന്ന് കിടന്ന് യാതൊന്നും അറിയാതെ ഉറങ്ങുന്നവളെ കണ്ടതും ആശ്വാസത്തോടെ അവരൊന്ന് നിശ്വസിച്ചു. ആൽവി നോട്ടം തെറ്റിച്ച് അച്ചുവിലേക്ക് എത്തി. എടാ നീ പറഞ്ഞത്...... സത്യം. ജെറിയുടെ കേസ് മദ്രാസ്‌ കോർട്ട് റീഓപ്പൺ ചെയ്തു. ജെറിയുടെ colleagues ആരോ കൊടുത്ത ഹർജിയുടെ മേലാണ് പുതിയ ഉത്തരവ്. ഒരു സ്പെഷ്യൽ ഇൻവിറ്റേഷൻ ഓഫീസറെയും അതിനായി കേരളത്തിലേക്ക് അയച്ചിട്ടുണ്ട്. അയാളാണ് ഇന്ന് എമിയെ രക്ഷിച്ചത്, അനിരുദ്ധൻ...... അച്ചു ഒരു നെടുവീർപ്പോടെ പറഞ്ഞു നിർത്തി. ഇതൊക്കെ???????

ആൽവിക്ക് ബാക്കി പറയാൻ കഴിഞ്ഞില്ല. ഞാനും ഇന്ന് സിദ്ധാർഥ് സർ വിളിച്ച് അറിയിക്കുമ്പോഴാണ് അറിയുന്നത്. ആ ഞെട്ടൽ വിട്ടു മാറും മുൻപാണ് അടുത്തത് ആക്‌സിഡന്റ് അറ്റെപ്റ്റിന്റെ രൂപത്തിൽ. ഇത് കളി കൈവിട്ടു പോവുന്ന രീതിയിലാണ് ഇപ്പൊ കാര്യങ്ങളുടെ പോക്ക്. ഈ ഒരൊറ്റ കേസ് കൊണ്ട് അപകടത്തിലാവാൻ പോവുന്നത് എമിയാണ്. അച്ചൂ... എനിക്കെന്തോ പേടി തോന്നുന്നെടാ. നമ്മുടെ എമി..... പൂർത്തിയാക്കാൻ ആവാതെ അവന്റെ വാക്കുകൾ വിലങ്ങി. ഇല്ല ചേട്ടാ.... ഞാൻ ജീവനോടെ ഇരിക്കുമ്പോൾ എമിക്ക് ഒന്നും സംഭവിക്കാൻ പോവുന്നില്ല... ഇവൾക്ക് നേരെ അടുത്തതായി ഒരു ചെറുവിരൽ അനക്കാൻ തുടങ്ങുന്നതിന് മുന്നേ ഞാൻ അവന്മാരെ പൂട്ടിയിരിക്കും. അതിനുള്ള ഏകദേശ തെളിവുകൾ എനിക്ക് ഇപ്പൊ കിട്ടിയിട്ടുണ്ട്. പുച്ഛചിരിയോടെ അടങ്ങാത്ത പകയോടെ അച്ചു മുഷ്ടി ചുരുട്ടി. അപ്പൊ ആ കൊലപാതകി ആരാന്ന് നീ കണ്ടെത്തിയോ?????? ആൽവിയുടെ കണ്ണുകളിൽ അത്ഭുതം തെളിഞ്ഞു. മ്മ്മ്മ്.....

അവൻ ഗൗരവത്തിൽ ഒന്നു മൂളി. ആരാ അത്?????? മിഥുൻ... മുഴുവൻ പേര് മിഥുൻ ശ്രീധരൻ. അച്ഛൻ കൃഷി ഓഫീസർ ആയിരുന്നു. അമ്മ ആയിഷ, ഒരു വിപ്ലവ വിവാഹം ആയിരുന്നു രണ്ടുപേരുടെയും. ഈ മിഥുൻ നേഴ്സിങ്ങിന് പഠിക്കുമ്പോഴാണ് ഒരു ആക്‌സിഡന്റിൽ രണ്ടുപേരും മരിക്കുന്നത്. ഒരു പെങ്ങളുണ്ട് മൈഥിലി. അന്ന് എമിയെ അഡ്മിറ്റ്‌ ചെയ്തിരുന്ന ഹോസ്പിറ്റലിൽ ഫേക്ക് ഐഡിയിൽ വർക്ക്‌ ചെയ്തതും അന്ന് ഏട്ടത്തിയെ കാണാൻ ഹോസ്പിറ്റലിൽ എത്തിയപ്പോൾ എമിയെ കണ്ട് പതർച്ചയോടെ തിരിച്ചു പോയതും ഇവനാണ്. അച്ചു ആൽവിയെ നോക്കി പറഞ്ഞു. ഇവനെക്കൊണ്ട് ഒറ്റയ്ക്ക് ഇങ്ങനെ ഒരു കൊലപാതകം???? അതിന് മാത്രം ജെറിയോട് ഇവന് എന്താ ഇത്ര ദേഷ്യം??? ആൽവിക്ക് തന്റെ സംശയം വ്യക്തമാക്കി. അതിന് ഇവനാണ് എല്ലാത്തിനും പിന്നിൽ എന്ന് ഞാൻ പറഞ്ഞോ?????

ഇവൻ വെറും കരു മാത്രം. പിന്നിൽ നിന്ന് കളിച്ചത് മറ്റാരോ ആണ്. അതാരാന്ന് ഇവന്റെ നാവിൽ നിന്ന് തന്നെ അറിയണം. അച്ചുവിന്റെ വാക്കുകളിൽ രോഷം പ്രകടമായി. പക്ഷെ ഇവനിപ്പൊ ഒളിവിലാണ്. നാട്ടിലും വീട്ടിലും പോവാനിടയുള്ള സ്ഥലങ്ങളിലും എല്ലാം തിരഞ്ഞു ചെന്നു, കണ്ടെത്താനായില്ല. പെങ്ങളുടെ ഹാർട്ട് സർജറിക്ക് വേണ്ടി കുറേ കാലം ചെന്നൈയിൽ ഉണ്ടായിരുന്നു. പക്ഷെ പിന്നീട് അവിടുന്ന് അവൻ എങ്ങോട്ട് പോയി എവിടെ പോയി എന്നൊന്നും ഒരു പിടിയുമില്ല. എത്ര കാലം അവൻ ഇങ്ങനെ ഒളിച്ചു നടക്കും എന്നൊന്ന് അറിയാമല്ലോ???? എന്റെ ഒരു ഊഹം വെച്ച് അവൻ ഈ സിറ്റിയിൽ എവിടെയോ തന്നെ ഉണ്ട്. എന്റെ കയ്യിൽ വന്നവൻ പെടുന്ന നാൾ വിദൂരമല്ല. അത് കഴിഞ്ഞ് വേണം എന്റെ എമിയെ ഈ നിലയിൽ എത്തിച്ച എല്ലാ അവന്മാരെയും എനിക്ക് കണ്ടെത്താൻ... വല്ലാത്തൊരു പകയോടെ അച്ചു പല്ലുകൾ ഞെരിച്ചു.

അടങ്ങാത്ത കോപത്താൽ അവന്റെ കണ്ണുകൾ ചുവന്നിരുന്നു. കൈവിരലുകൾ ബലമായി ചുരുട്ടി പിടിച്ച് അച്ചു ഉള്ളിലെ അമർഷത്തെ അടക്കാൻ ശ്രമിച്ചു കൊണ്ടിരുന്നു. അവന്റെ അതേ കലി തന്നെ ആയിരുന്നു ആൽവിയിലും. പലവിധ ചിന്തകളിൽ മൗനമായി ഇരുന്നു. അച്ചൂ............ ഓടി പാഞ്ഞ് അങ്ങോട്ടെത്തിയ ജോക്കുട്ടന്റെ സ്വരമാണ് അവർ ഇരുവരെയും ആലോചനകളിൽ നിന്ന് ഉണർത്തിയത്. മുന്നിലേക്ക് നോക്കുമ്പോൾ ചുണ്ട് പിളർത്തി എമിയെ നോക്കി സങ്കടത്തോടെ നിൽപ്പാണ് അവൻ. അവന്റെ നിൽപ്പും ഭാവവും കണ്ട് അച്ചുവും ആൽവിയും പരസ്പരം നോക്കി ചിരിച്ചു. പപ്പേടെ കുഞ്ഞ് ഇങ്ങ് വന്നേ.... ആൽവിച്ചൻ അവനെ എടുത്ത് മടിയിലേക്ക് വെച്ചു. പപ്പേടെ കുഞ്ഞിന് എന്താ ഇത്ര ചങ്കടം????? അവനെ കൊഞ്ചിച്ചു കൊണ്ട് ആൽവി ചോദിച്ചു. എമിച്ച് ഉവ്വാവൂ അല്ലെ????? വിഷമത്തോടെ ചോദിച്ച് എമിയെ നോക്കി. ആര് പറഞ്ഞു?????

മമ്മി പഞ്ഞല്ലോ. എമിയെ ചല്യപ്പെത്തയുത് എമിച്ച് ഒത്തും വയ്യെന്ന്. ചുണ്ട് പിളർത്തി അവൻ പറഞ്ഞതും അച്ചു അത് കണ്ട് ചിരിച്ചു. ജോക്കുട്ടൻ ഇങ്ങ് വന്നേ അച്ചു പറയട്ടെ. ഒരു കൈ കാട്ടി അച്ചു ജോക്കുട്ടനെ വിളിച്ചതും അവൻ ആൽവിയുടെ മടിയിൽ നിന്ന് എഴുന്നേറ്റ് അച്ചുവിന്റെ അടുത്തേക്ക് പോയി. ബെഡിലൂടെ നടന്ന് അവൻ അച്ചുവിന് അരികിൽ എത്തിയതും അച്ചു അവനെ എടുത്ത് നെഞ്ചിലേക്ക് ഇരുത്തി. എമിക്കേ ഒരു കുഞ്ഞു തലവേദന അതാ എമി ഇങ്ങനെ കിടക്കുന്നത് അതുകൊണ്ട് എന്റെ കുഞ്ഞ് അതോർത്ത് സങ്കടപ്പെടണ്ട. ജോക്കുട്ടന്റെ മൂക്കിൽ വലിച്ചവൻ പറഞ്ഞതും അവനൊന്ന് തലയാട്ടി. എങ്കിലും മുഖത്ത് അത്ര തെളിച്ചം പോരായിരുന്നു. അച്ചുവിന്റെ ഇടനെഞ്ചിൽ കിടന്ന് ഉറങ്ങുന്ന എമിയെ നോക്കി അവൾക്ക് എതിർ വശത്തായി അച്ചുവിന്റെ നെഞ്ചിലേക്ക് തന്നെ കവിൾ ചേർത്ത് വെച്ച് കിടന്നു. അവന്റെ പ്രവർത്തി കണ്ട് അച്ചു ചിരിയോടെ രണ്ടുപേരെയും നെഞ്ചിലേക്ക് പൊതിഞ്ഞു പിടിച്ചു.

ഇനി നിങ്ങളായി നിങ്ങളുടെ പാടായി ഞാൻ പോണ്..... ആൽവിച്ചൻ അവരെ മൂന്നുപേരെയും ഒന്നു നോക്കി ചുണ്ടിൽ വിരിഞ്ഞ ചിരിയോടെ എഴുന്നേറ്റു. മെല്ലെ അച്ചുവിന് അരികിൽ എത്തി എമിയുടെ കവിളിൽ സ്നേഹത്തോടെ ഒന്നു തലോടി അവൻ പിന്തിരിഞ്ഞ് പുറത്തേക്കിറങ്ങി. 🖤🖤🖤🖤🖤🖤🖤🖤🖤🖤🖤🖤🖤 നെറ്റിയിൽ തുടർച്ചയായി നനുത്ത സ്പർശം അറിഞ്ഞതും ഒരു പിടച്ചിലോടെ എമി കണ്ണുകൾ വലിച്ചു തുറന്നു. കൺപോളകൾ തമ്മിൽ അകന്നതും ആദ്യം കാണുന്നത് തന്നെ നോക്കി കിടക്കുന്ന ജോക്കുട്ടന്റെ മുഖമാണ്. കുഞ്ഞു കൈ കൊണ്ട് അവളുടെ നെറ്റിയിൽ തഴുകി കൊടുക്കുകയാണ് അവൻ. എന്തോ ആ ദൃശ്യം അവളുടെ ചുണ്ടിൽ കുഞ്ഞൊരു പുഞ്ചിരി വിടർത്തി. എമി കണ്ണ് തുന്നല്ലോ????? കുഞ്ഞു കണ്ണുകൾ വിടർത്തി സന്തോഷത്തോടെ അവൻ പറഞ്ഞത് കേട്ടതും അച്ചു തല ചരിച്ച് എമിയെ നോക്കി. കണ്ണ് തുറന്ന് ജോക്കുട്ടനെ തന്നെ നോക്കി കിടപ്പുണ്ട്. തലവേന മായിയോ എമീ?????

നെറ്റിയിൽ കൈവെച്ച് അവൻ എമിയോടായി ചോദിച്ചു. കാര്യം മനസ്സിലാവാതെ അവൾ നെറ്റി ചുളിച്ച് തലയുയർത്തി അച്ചുവിന് നേർക്ക് നോട്ടം പായിച്ചു. നിനക്ക് തലവേദന ആണെന്നാ പറഞ്ഞത്. അവളുടെ നോട്ടത്തിന്റെ അർത്ഥം മനസ്സിലായത് പോലെ അവൻ പറഞ്ഞു. മാറിയല്ലോ... എമിക്ക് ഇപ്പൊ ഒട്ടും വേദനയില്ല. ജോക്കുട്ടന്റെ കവിളിൽ ഒന്നു തഴുകി നെറ്റിയിൽ ചുണ്ട് ചേർത്തവൾ പറഞ്ഞു. അത് കേട്ടതും അവന്റെ കുഞ്ഞു ചുണ്ടിൽ ചിരി തെളിഞ്ഞു. നാൻ മശാജ് ചെയ്‌ടത് കൊന്താ എമീടെ വേന മായിയത്.... എന്തോ വലിയ കാര്യം ചെയ്തത് പോലെയുള്ള ചെക്കന്റെ പറച്ചിൽ കേട്ടതും എമിയും അച്ചുവും ചിരിച്ചുപോയി. അതെനിക്ക് അറിയാല്ലോ... ജോക്കുട്ടൻ ഈ കൈക്കൊണ്ട് മസാജ് ചെയ്തപ്പൊ എന്റെ തലവേദന പേടിച്ച് ഓടി കളഞ്ഞില്ലേ?????? അവന്റെ കുഞ്ഞു വയറിൽ മെല്ലെ ഇക്കിളി ആക്കി എമി പറഞ്ഞതും അവൻ പൊട്ടിച്ചിരിച്ചു. അവന്റെ കുഞ്ഞു കൈകളാൽ എമിയുടെ ഇരു കവിളിലും ചേർത്ത് പിടിച്ച് അവളുടെ നെറ്റിയിലും കണ്ണിലും കവിളിലും എല്ലാം അവൻ ഉമ്മ വെച്ചു.

അവന്റെ മുത്തങ്ങൾ എല്ലാം അവൾ കണ്ണടച്ച് ഏറ്റു വാങ്ങി. ഇവിടെ എന്നതാ ഉമ്മ മത്സരമാണോ???? ചോദ്യം കേട്ടതും എമി അച്ചുവിൽ നിന്ന് എഴുന്നേറ്റിരുന്നു. മുന്നിലേക്ക് നോക്കിയതും സാറായെ കണ്ട് അവളൊന്ന് പുഞ്ചിരിച്ചു. സാറായുടെ കണ്ണുകൾ അവളിൽ തന്നെ ആയിരുന്നു. അവളുടെ കരഞ്ഞു കലങ്ങിയ കണ്ണുകളും വീർത്ത കൺപോളകളും എല്ലാം കണ്ടവർ അവൾക്കരികിൽ നിന്ന് അവളുടെ കവിളിൽ തലോടി. ഒത്തിരി പേടിച്ചു പോയോ എന്റെ മോള്?????? മറുപടിയായി ഒന്നു തലയാട്ടി സാറായെ അരയിലൂടെ ചുറ്റിപ്പിടിച്ച് അവരുടെ വയറിലേക്ക് അവൾ മുഖം പൂഴ്ത്തി. സാറായ്ക്ക് ഒരേ സമയം വേദനയും അവളോട്‌ വാത്സല്യവും തോന്നി. മൃദുവായി അവളുടെ മുടിയിഴകളിൽ തഴുകി അവളെ അവർ പൊതിഞ്ഞു പിടിച്ചു. അൽപ്പനേരത്തിന് ശേഷം അവർ എമിയെ അടർത്തി മാറ്റി അവളുടെ മുഖം കയ്യിൽ എടുത്തു. ഇങ്ങനെ പേടിച്ചാൽ എങ്ങനെയാ കൊച്ചേ നീ ഒന്നുമില്ലെങ്കിലും ഒരു പോലീസുകാരന്റെ ഭാര്യയയല്ലേ?????

പിന്നെ ഇതെല്ലാം എല്ലാവരുടെയും ജീവിതത്തിൽ സംഭവിക്കുന്ന കാര്യങ്ങളല്ലേ???? ഞാൻ തന്നെ എത്രതവണ ഇതുപോലെ വണ്ടിക്ക് മുന്നിൽ ചാടിയിട്ടുണ്ട്, അതൊക്കെ അങ്ങനെ അങ്ങ് കളഞ്ഞേക്കണം. അല്ലാതെ ഇങ്ങനെ ഓരോന്ന് ഓർത്ത് ഇരുന്ന് കരയുവല്ല വേണ്ടത്.... പാറിപറന്നു കിടന്നിരുന്ന അവളുടെ മുടിയിഴകൾ ഒതുക്കി വെച്ചവർ പറഞ്ഞു. ഇനി ഇരുന്ന് കരയുവോ?????? കൂർപ്പിച്ചുള്ള സാറായുടെ ചോദ്യത്തിന് കൊച്ചു കുട്ടിയെ പോലെ അവൾ ഇല്ലെന്നർത്ഥത്തിൽ തലയാട്ടി. എങ്കിൽ ഈ മുഖം ഒക്കെ കഴുകി താഴേക്ക് വന്നേ അത്താഴത്തിനുള്ള നേരമായി. അച്ചൂ നിന്നോടും കൂടിയാ പറഞ്ഞത്..... അവർ അച്ചുവിനെ ഒന്നു നോക്കി പറഞ്ഞു. എനിക്ക് വേണ്ട അമ്മച്ചീ...... പെട്ടെന്നുള്ള എമിയുടെ മറുപടി കേട്ടതും സാറായും അച്ചുവും ഒരുപോലെ അവളെ നോക്കി. അതെന്താ വേണ്ടാത്തത്????? അച്ചു നെറ്റി ചുളിച്ച് അവളെ നോക്കി. എനിക്ക് വിശപ്പില്ല...... തല താഴ്ത്തി ഇരുന്നവൾ പറഞ്ഞതും അച്ചു അവളെ തന്നെ നോക്കി. അമ്മച്ചി കഴിക്കാൻ എടുത്ത് വെച്ചോ ഇവൾ വരും. അച്ചു പറഞ്ഞത് കേട്ടതും എമി തലയുയർത്തി ദയനീയമായി അവനെ ഒന്നു നോക്കി.

അവന്റെ മുഖത്ത് ഗൗരവം നിറഞ്ഞിരുന്നു. സാറാ അവരെ ഇരുവരെയും ഒന്നു നോക്കി എമിയുടെ കവിളിൽ ഒന്നു തലോടി മുറിവിട്ട് പോയി. സാറാ പോയതും ബെഡിൽ ഇരിക്കുന്ന എമിയുടെ മുന്നിൽ അവൻ മുട്ടുകുത്തി ഇരുന്നു. ചുണ്ട് കൂട്ടിപ്പിടിച്ച് ഇരിക്കുന്ന അവളുടെ കവിളിൽ അവൻ കൈ ചേർത്തു. പൊടിക്കുപ്പീ....... നേർത്ത സ്വരത്തിൽ അവനൊന്ന് വിളിച്ചതും എമി അവനെ മുക്ഷമുയർത്തി നോക്കി. ചുണ്ടുകൾ വിതുമ്പി കണ്ണുകൾ നിറഞ്ഞൊഴുകി. ഏങ്ങലടിച്ചു കൊണ്ടവൾ അച്ചുവിനെ കഴുത്തിലൂടെ ചുറ്റിപ്പിടിച്ച് അവന്റെ തോളിൽ മുഖം അമർത്തി കരഞ്ഞു. അച്ചു അവളെ ഇരുകയ്യാൽ പൊതിഞ്ഞു പിടിച്ചു. ഞാൻ.... ഞാൻ.... പേടിച്ചു പോയി.... എല്ലാവരെയും... വിട്ട്....പോവേണ്ടി.. വരുമെന്ന്... ഞാൻ... എനിക്ക്.... മരിച്ചു പോവുമൊന്ന്......... പൊട്ടികരച്ചിലിനിടയിൽ അവളിൽ നിന്ന് പുറത്തേക്ക് തെറിച്ച വാക്കുകൾ അവനെ നോവിച്ചു.

എങ്കിലും അവളെ തടയാൻ അവൻ മുതിർന്നില്ല കരഞ്ഞു തീർക്കട്ടെ എന്നവൻ കരുതി. ജെറിയുടെ ആക്സിഡന്റും എല്ലാം തന്നെ അവൾ മറന്നെങ്കിലും മുന്നിൽ കണ്ട ആ ആക്‌സിഡന്റിന്റെ ഷോക്ക് ഇപ്പോഴും അവളുടെ ഉള്ളിൽ എവിടെയോ ഉണ്ട്. അതുകൊണ്ടാണ് അവൾ ഇത്രമാത്രം പേടിച്ചു പോയത് എന്നവന് മനസ്സിലായി. ഏങ്ങലുകൾ ഒന്നു നേർത്തതും അച്ചു അവളെ തോളിൽ നിന്ന് വേർപെടുത്തി നേരെ ഇരുത്തി. കണ്ണ് നിറച്ച് ചുണ്ടിനിടയിൽ വിതുമ്പൽ കടിച്ചമർത്താൻ നോക്കുന്ന അവളെ കണ്ട് ഉള്ളിൽ വേദന തോന്നിയെങ്കിലും അത് പുറമെ കാട്ടാതെ അവൻ അവളെ നോക്കി വാ പൊത്തി കളിയാക്കി ചിരിക്കുന്നതായി അഭിനയിച്ചു. അച്ചുവിന്റെ പ്രവർത്തി കണ്ടതും അതുവരെ കരഞ്ഞിരുന്നവൾ കരച്ചിൽ നിർത്തി അവനെ കൂർപ്പിച്ചു നോക്കി. അയ്യയ്യേ ഇങ്ങനെ ഒരു പേടിച്ചുതൂറിയെ ഞാൻ ആദ്യായിട്ട് കാണുവാ.... ഇവളാണോ ദൈവമേ ആ കോളേജിലെ ഡേവിഡിനെ വരെ കയറി തല്ലിയത് എന്നോർക്കുമ്പോഴാ എനിക്ക് ചിരി സഹിക്കാൻ പറ്റാത്തത്.

പൊട്ടിച്ചിരിയോടെ അവൻ പറഞ്ഞതും എമിയുടെ മുഖം വീർത്തു. മുഖത്തെ പേടി എല്ലാം മാറി അവിടെ പരിഭവം നിറഞ്ഞു. അച്ചു വയറിൽ കൈവെച്ച് ചിരി അടക്കാൻ കഴിയാതെ ബെഡിലേക്ക് വീണു. അവൻ എമിയെ നോക്കും ചിരിക്കും വീണ്ടും എമിയെ നോക്കും ചിരിക്കും. അതോടെ അവൾക്ക് ദേഷ്യം പിടിച്ചു തുടങ്ങി. ബെഡിൽ കിടന്ന പില്ലോ എടുത്തവൾ അച്ചുവിനെ തലങ്ങും വിലങ്ങും തല്ലാൻ തുടങ്ങി. കളിയാക്കുന്നോ പരട്ട ഡ്രാക്കുളേ... നോക്കിക്കോ ഞാൻ അമ്മച്ചിയോട് പറഞ്ഞു കൊടുക്കും. ദേഷ്യവും പരിഭവവും കലർന്ന സ്വരത്തിൽ പറഞ്ഞവൾ അവന്റെ മീശയിൽ പിടിച്ചു വലിച്ച് ചവിട്ടി തുള്ളി താഴേക്ക് മുറിയിൽ നിന്ന് പോയി. അവളുടെ പോക്ക് കണ്ട് ആശ്വാസത്തോടെ ചിരിച്ചവൻ ബെഡിൽ എഴുന്നേറ്റിരുന്നു. 🖤🖤🖤🖤🖤🖤🖤🖤🖤🖤🖤🖤🖤

കഴിക്കാനായ് താഴേക്ക് ഇറങ്ങിയപ്പോൾ അവൾ ഡൈനിങ് ടേബിളിൽ മുഖം വീർപ്പിച്ചിരിപ്പുണ്ടായിരുന്നു. അച്ചു അവൾക്ക് അരികിലായ് ഇരുന്ന് അവളെ നോക്കി അമർത്തി ചിരിച്ചു. ദേ അമ്മച്ചീ ഇച്ചായൻ എന്നെ കളിയാക്കുന്നു..... സാറായെ നോക്കി അവൾ പരാതി പറഞ്ഞു. ശ്ശെടാ... എനിക്കൊന്ന് ചിരിക്കാനും വയ്യേ??????? അച്ചു വീണ്ടും ചിരിയോടെ ചോദിച്ചു. അത് കണ്ടതും അവൾക്ക് വീണ്ടും ദേഷ്യം തോന്നി. പ്ലേറ്റിലെ അവസാന പീസ് ചപ്പാത്തിയും എടുത്ത് കഴിച്ച് പ്ലേറ്റും എടുത്തവൾ എഴുന്നേറ്റ് ചാടി തുള്ളിഅടുക്കളയിലേക്ക് പോയി. അവളുടെ പ്രവർത്തിയിൽ അതിശയത്തോടെ അവരെല്ലാം അച്ചുവിനെ നോക്കി. അവൻ ഒരു പുഞ്ചിരിയോടെ അവരെയെല്ലാം നോക്കി കണ്ണ് ചിമ്മിയതും അവരുടെയെല്ലാം ചുണ്ടിൽ ആശ്വാസത്തിന്റെ ഒരു പുഞ്ചിരി തെളിഞ്ഞു. 🖤🖤🖤🖤🖤🖤🖤🖤🖤🖤🖤🖤🖤

അച്ചു മുറിയിലേക്ക് എത്തുമ്പോൾ എമി ബെഡിൽ ഉറക്കം പിടിച്ചിരുന്നു. പിണങ്ങി പോയി കിടന്നതാണ്... അച്ചു ഡോർ അടച്ച് കുറ്റിയിട്ട് അവൾക്കരികിൽ വന്നിരുന്നു. ഉറക്കത്തിലും വീർപ്പിച്ചു വെച്ചിരിക്കുന്ന അവളുടെ മുഖത്തേക്ക് നോക്കി അവനൊന്ന് പുഞ്ചിരിച്ചു. മെല്ലെ മുഖം താഴ്ത്തി അവളുടെ കവിളിൽ ഒന്നു ചുംബിച്ച് ബെഡ് ലാമ്പ് ഒഴികെ ലൈറ്റ്സ് എല്ലാം അണച്ചു. എമിയെ ഒന്നു നോക്കി ടേബിളിൽ ഇരുന്ന ലാപ് എടുത്ത് ഓൺ ചെയ്ത് അവൻ അരുൺ അയച്ച സിസിറ്റിവി ഫുട്ടേജ് ചെക്ക് ചെയ്യാൻ തുടങ്ങി. ഓടിച്ചു വിട്ടും സ്ലോ ചെയ്തും പോസ് ചെയ്തും എല്ലാം അവനാ ദൃശ്യങ്ങൾ സസൂക്ഷ്മമം പരിശോദിച്ചു. ഒടുവിൽ എന്തോ കണ്ടെത്തിയത് പോലെ അവന്റെ കണ്ണുകൾ തിളങ്ങി. മനസ്സിൽ പലവിധ കണക്കുക്കൂട്ടലുകളോടെ അവൻ ലാപ്പിലേക്ക് തന്നെ കണ്ണുകൾ ഉറപ്പിച്ച് ഇരുന്നു...... തുടരും................

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story