ഹൃദയതാളമായ്: ഭാഗം 175

hridayathalamay

എഴുത്തുകാരി: ആർദ്ര അമ്മു

അച്ചു എമിയേയും ചേർത്ത് പിടിച്ച് സ്റ്റേജിന്റെ സൈഡിലേക്ക് മാറി നിന്നു. പെട്ടെന്ന് ആരുടേയും ശ്രദ്ധ കിട്ടാത്ത ഭാഗത്ത്‌ ആയിരുന്നു നിന്നത്. സീരിയൽ ലൈറ്റ്സിന്റെ നേർത്ത പ്രകാശം ഇരുട്ടിനെ ഒരു പരിധിയിൽ അധികം തടഞ്ഞു നിർത്തുന്നുണ്ട്. അച്ചു ഫോണിൽ ആർക്കൊക്കെയോ നിർദേശങ്ങളും മറ്റും കൊടുക്കുന്നുണ്ട് കൂടാതെ ഏതോ കേസിനെ പറ്റി ഒക്കെ പറയുന്നുമുണ്ട്. എമി അതിലൊന്നും ശ്രദ്ധ ചെലുത്താതെ മിന്നിൽ വിരൽ ചുറ്റി ഓരോരുത്തരായി അനുവിന് മധുരം കൊടുക്കുന്നത് നോക്കി നിന്നു. അനു വളരെ സന്തോഷവതിയാണ് എന്ന് മുഖം കാണുമ്പോഴേ വ്യക്തമാവും. അത് കാൺകെ എമിയുടെ ചുണ്ടിൽ ഒരു പുഞ്ചിരി തെളിഞ്ഞു. ഇങ്ങനെ ഒരു നിമിഷം വന്നുചേരും എന്ന് സ്വപ്നത്തിൽ പോലും കരുതിയതല്ല. അനുവിന്റെ വിവാഹം, അതിനായി സന്തോഷത്തോടെ ഓടി നടക്കുന്ന ഇച്ചായൻ, ചടങ്ങുകൾക്കും ആഘോഷങ്ങൾക്കും മത്സരിച്ച് തയ്യാറെടുക്കുന്ന അപ്പുവേട്ടനും റോണിയും നിവിയും മറിയാമ്മയും. എല്ലാം ഒരു മായ പോലെ തോന്നുന്നു... ശത്രുക്കളെ പോലെ കൊമ്പുകോർക്കാൻ നിന്നവർ എല്ലാം ഇന്ന് പരസ്പരം കളിയാക്കിയും ചിരിച്ചും തോളിൽ കയ്യിട്ട് നടക്കുന്നു. ഇനിയൊരിക്കൽ പോലും ചേട്ടന്റെ സ്ഥാനത്ത് കാണില്ല എന്ന് പറഞ്ഞ ആളുടെ കയ്യിൽ തൂങ്ങി അവൾ നടക്കുന്നു. മനുഷ്യ മനസ്സും ജീവിതവും എത്ര വിചിത്രമാണ്????? ഉള്ളാലെ ചിന്തിച്ചവൾ അനുവിന്റെ ചിരിക്കുന്ന മുഖത്തേക്ക് നോക്കി നിന്നു. കാര്യമായ ആലോചനയിൽ ആണല്ലോ?????

കാതോരം അച്ചുവിന്റെ ചോദ്യം അറിഞ്ഞതും അവളൊന്ന് പുഞ്ചിരിച്ചു. അനുവിന്റെ മാറ്റത്തെ പറ്റി ആലോചിക്കുകയായിരുന്നു... ഇങ്ങനെ ഒരു നിമിഷം, ശരിക്കും സ്വപ്നം ആണോന്ന് തോന്നി പോവുന്നു. ചിരി മായാതെ അവൾ പറയവെ അച്ചുവിന്റെ മുഖത്തേക്കും ആ ചിരി പടർന്നു. എനിക്ക് ജീവിതത്തിൽ നഷ്ടമായി പോയെന്ന്, തിരികെ ഇനിയൊരിക്കലും കിട്ടില്ല എന്ന് തോന്നിയ നിമിഷങ്ങളാണ് ഇതെല്ലാം. കുറേ നാൾ മുന്നേ വരെ അനുവിന്റെ കല്യാണത്തിന് ഞാൻ എങ്ങനെ നിൽക്കും എന്ന് ഓർത്ത് ഒത്തിരി വേദനിച്ചിട്ടുണ്ട്. അവൾക്ക് സ്വന്തം കയ്യാൽ മധുരം കൊടുക്കാൻ കഴിയുമോ???? അതോ എല്ലാവർക്കും മുന്നിൽ തലകുനിച്ച് നിൽക്കേണ്ടി വരുമോ എന്നൊക്കെ ഞാൻ ഭയപ്പെട്ടിരുന്നു. പക്ഷെ ഇന്ന് എല്ലാത്തിനും മുൻപന്തിയിൽ നിന്ന് ഒരു ചേട്ടന്റെ അധികാരത്തോടെ എല്ലാ ഒരുക്കങ്ങളും ഓടി നടന്ന് ചെയ്യുമ്പോൾ ഞാൻ അനുഭവിച്ച സന്തോഷത്തിന് അതിരുകളില്ല... ഇന്ന് ഈ ലോകത്ത് ഏറ്റവും സന്തോഷവാൻ ഞാനാണ് എന്ന് നിസംശയം എനിക്ക് പറയാൻ കഴിയും. അത്രയ്ക്ക്... അത്രയ്ക്ക് ഹാപ്പി ആണ് ഞാൻ ഈ നിമിഷം. ഏറെ ആഹ്ലാദത്തോടെ അവൻ പറഞ്ഞു നിർത്തവെ എമി മുഖം ചരിച്ച് അവനെ ഒന്നു നോക്കി. അനുവിന്റെ മുഖത്തേക്ക് തന്നെ നോക്കി നിറഞ്ഞ പുഞ്ചിരിയോടെ നിൽക്കുകയാണവൻ. ചുണ്ടിൽ ഉതിർന്ന പുഞ്ചിരിക്ക് ഒപ്പം കണ്ണുകളിൽ നീർതിളക്കവും പ്രകടമായിരുന്നു. സന്തോഷത്തിന്റെ...

സംതൃപ്തിയുടെ... നീർത്തിളക്കം. അത് കണ്ടതും എമി പെട്ടെന്ന് അവന്റെ നേർക്ക് തിരിഞ്ഞു. അതൊക്കെ അവിടെ നിൽക്കട്ടെ ഈ നെഞ്ചും തുറന്നിട്ട്‌ വന്നതിന്റെ ഉദ്ദേശമെന്നതാ?????? അച്ചുവിന് മുന്നിലായ് നിന്നവൾ ഇടുപ്പിൽ കൈ കുത്തി നിന്ന് അവന്റെ നേർക്ക് ഇടതു പിരികം ഉയർത്തി. അവളുടെ നിൽപ്പും ചോദ്യവും എല്ലാം അവന്റെ കണ്ണുകളിൽ കുസൃതി നിറച്ചു. ചുണ്ടിൽ വിരിഞ്ഞ കള്ളചിരിയോടെ അവൻ അവളെ നോക്കി കണ്ണിറുക്കി മീശ പിരിച്ചു. അടുത്ത നിമിഷം തന്നെ എമി അവന്റെ കുർത്തയിൽ അമർത്തി പിടിച്ച് അവനെ അവളിലേക്ക് വലിച്ചു. പെട്ടെന്ന് ആയതിനാൽ അവൻ മുന്നോട്ട് ആഞ്ഞ് എമിയുടെ ദേഹത്ത് തട്ടി നിന്നു. അടുത്ത നിമിഷം അവൾ കയ്യുയർത്തി അവന്റെ കോളറിൽ പിടിച്ച് അവന്റെ മുഖം അവളിലേക്ക് താഴ്ത്തി. പലതവണ ഞാൻ പറഞ്ഞിട്ടില്ലേ മനുഷ്യാ ഈ ബട്ടണും തുറന്നിട്ട്‌ ഫ്രീ ഷോക്ക് നിൽക്കരുതെന്ന്????? കണ്ണ് കൂർപ്പിച്ച് ദേഷ്യത്തിൽ നിൽക്കുന്നവളെ അച്ചു ഒരുനിമിഷം ചിരിയോടെ നോക്കി. അവന്റെ ചിരി കണ്ടതും അവൾക്ക് വീണ്ടും ദേഷ്യം തോന്നി. അരിശത്തോടെ അവനിലെ പിടി വിട്ട് മുഖം വെട്ടിച്ച് തിരിഞ്ഞു പോവാൻ ആഞ്ഞതും അച്ചു അവളെ അരക്കെട്ടിലൂടെ ചുറ്റി തന്നിലേക്ക് ചേർത്ത് നിർത്തി. എമി വാശിയോടെ അവനിൽ നിന്ന് കുതറാൻ ശ്രമിച്ചു. അടങ്ങി നിക്കെടീ പൊടിക്കുപ്പീ..... അവളെ കൈക്കുള്ളിൽ ഒതുക്കി നിർത്തിയവൻ പറഞ്ഞതും അവൾ ചുണ്ട് കൂർപ്പിച്ച് അവനെ നോക്കി.

മനഃപൂർവം ബട്ടൺ ഇടാതെ ഇരുന്നതല്ലെടീ കുശുമ്പീ ദേ നോക്ക് ധൃതിയിൽ ഇട്ടപ്പോൾ ഈ ബട്ടൺ അടർന്നു പോയതാ, തുന്നി പിടിപ്പിക്കാൻ നേരമില്ലല്ലോ പിന്നെ ഞാൻ എന്ത് ചെയ്യും????? കുർത്തി കാണിച്ച് അച്ചുവിന്റെ ചോദ്യം കേട്ടതും അവളൊന്ന് അയഞ്ഞു. എങ്കിൽ പിന്നെ വേറെ ഒരെണ്ണം ഇട്ടൂടായിരുന്നോ????? വീണ്ടും വാക്കുകളിൽ പരിഭവം നിറച്ചവൾ ചോദിച്ചു. എന്നിട്ട് വേണം നീ സെലക്ട്‌ ചെയ്തത് ഇട്ടില്ല എന്നു പറഞ്ഞ് തല്ല് കൂടാൻ. നിന്നെ എനിക്ക് അറിയില്ലേ????? അവളുടെ മൂക്കിൻ തുമ്പിൽ പിടിച്ച് വലിച്ച് അച്ചു ചിരിച്ചു. ഇനിയെങ്കിലും ഒന്നു ചിരിക്കെടീ പെമ്പറന്നോത്തീ...... കുശുമ്പ് കുത്തി വീർപ്പിച്ചു വെച്ച അവളുടെ രണ്ട് കവിളിലും വിരൽ കുത്തി അവൻ പറഞ്ഞതും അവനെ കണ്ണുകൾ ഉയർത്തി ഒന്നു നോക്കി അവൾ ചിരിച്ചു. ഇനി ഇവിടെ നിന്നാലേ കളിയാക്കലുമായി ഒരു പട തന്നെ ഇങ്ങോട്ട് എത്തും വാ നമുക്ക് അങ്ങോട്ട്‌ പോവാം... അച്ചു അവളെ തോളിലൂടെ കയ്യിട്ട് മുന്നോട്ട് നടക്കാൻ ആഞ്ഞു നിൽക്ക് നിൽക്ക് നിൽക്ക്.... എമി തടഞ്ഞതും അച്ചു സംശയഭാവത്തിൽ അവളെ നെറ്റിച്ചുളിച്ച് നോക്കി. മീശ അത്രയ്ക്ക് അങ്ങോട്ട്‌ പിരിച്ചു വെക്കണ്ട. ഇങ്ങനെ ഒക്കെ മതി. പറയുന്നതിനോടൊപ്പം എമി അവന്റെ മീശ താഴ്ത്തി വെച്ചു. അച്ചു ചിരിയോടെ അവളുടെ തലയിൽ ഒന്നു തട്ടി അവളെയും കൊണ്ട് ഗ്യാങ്ങിന്റെ അടുത്തേക്ക് നടന്നു. 🖤🖤🖤🖤🖤🖤🖤🖤🖤🖤🖤🖤🖤

ആ റെഡ് സാരി ഉടുത്ത പെൺകൊച്ചു കൊള്ളാല്ലേ????? റോണി പെണ്ണുങ്ങളുടെ സൈഡിലേക്ക് ഇടംകണ്ണിട്ട് നോക്കി ആൽവിച്ചനോട് സ്വരം താഴ്ത്തി പറഞ്ഞു. മോൻ അതിന്റെ അപ്പുറത്ത് മാറി നിൽക്കുന്ന ഗ്രീൻ കളർ ചുരിദാർ ഒന്നു നോക്കിയേ????? ആൽവിച്ചൻ പറഞ്ഞതും റോണി ആരും അറിയാതെ നൈസായി നോട്ടം അങ്ങോട്ട്‌ പായിച്ചു. അവിടെ നിൽക്കുന്ന പെൺകുട്ടിയെ കണ്ടതും റോണി വായും തുറന്ന് നിന്നുപോയി. എന്റെ ആൽവിച്ചാ നിങ്ങളുടെ ഒരു കണ്ണ്... ഇത്രേം നേരം നോക്കിയിട്ട് ഞാൻ ഇതിനെ കാണാതെ പോയല്ലോ????? അതാണ് ആൽവി. ഒറ്റ സ്കാനിങ്ങിൽ എല്ലാത്തിനെയും ഞാൻ കണ്ടുപിടിച്ചിരിക്കും. ആൽവിച്ചൻ സ്വയം കോളർ പൊക്കി. പ്രപഞ്ചത്തിൽ നിങ്ങളെക്കാൾ വലിയ കോഴി മാറ്റാരുമില്ല മനുഷ്യാ.... അപ്പു ആൽവിച്ചന്റെ തോളിൽ തട്ടി. ഇതൊക്കെ എന്ത്?????? മായാവിയിലെ സ്രാങ്കിന്റെ എക്സ്പ്രഷനും ഇട്ട് ആൽവിച്ചൻ മുന്നോട്ട് നോക്കിയതും അത്രയും നേരം വായിനോക്കി നിന്ന പെൺകുട്ടിയുടെ തോളിൽ നിന്ന് ദുപ്പട്ട പറന്ന് പോയി. അത് കണ്ടതും തെലുങ്ക് സിനിമയിൽ നായികയെ രക്ഷിക്കാൻ പറന്നെത്തുന്ന നായകനെ പോലെ ആൽവിച്ചൻ മുന്നോട്ട് ഒരു ചാട്ടം. പറന്നു പോയ ആ ദുപ്പട്ട കയ്യിൽ ആക്കി അവൻ ആ പെൺകുട്ടിയെ നോക്കി ഒന്നു പുഞ്ചിരിച്ചു. മെല്ലെ ആ കുട്ടിയുടെ അടുത്തേക്ക് നീങ്ങി അവൾക്ക് നേരെ ദുപ്പട്ട നീട്ടി. താങ്ക്സ്...... നേർത്തൊരു ചിരിയോടെ അവൾ പറഞ്ഞു. ആ ഒരു താങ്ക്സ് മതിയായിരുന്നു ആൽവിച്ചന് പിടിച്ചു കയറാൻ.

പേരിൽ തുടങ്ങി വീടും നാടും എന്തിന് ഹോസ്റ്റൽ റൂമിന്റെ നമ്പർ വരെ ആൽവിച്ചൻ ചോർത്തി എടുത്തു. അവരുടെ സംഭാഷണം നോക്കി നിന്ന് റോണിയും അപ്പുവും പരസ്പരം കണ്ണീരൊപ്പി. നല്ല വിഷമം ഉണ്ടേ... ഇതെല്ലാം കണ്ടാണ് റിയയുടെ എൻട്രി. പാൽവാൽ ദേവനെ മുന്നിൽ കിട്ടിയ ദേവസേനയെ കണക്ക് റിയ ആൽവിച്ചനെ ദഹിപ്പിച്ച് ഒരു നോട്ടം. ആൽവിച്ചൻ എങ്ങോട്ട് പോവണം എന്നറിയാതെ നിന്ന് പരുങ്ങി. അവന്റെ പതർച്ച കണ്ടതും റിയ ഒന്നു ചിരിച്ചു. അതൊരു കൊലചിരി ആയിരുന്നു എന്ന് മാത്രം. ആൽവിച്ചായാ........ തേനും പാലും ശർക്കരയും ചേർത്ത് റിയ വിളിച്ചു. എന്നെയാണോ എന്ന കണക്ക് അന്തംവിട്ട് ആൽവിച്ചനും. അതേ ഈ പ്ലീറ്റ് ഒന്നു പിടിച്ച് ഇട്ടുതരുവോ ഇച്ചായൻ അല്ലെ എന്നും പിടിച്ചു തരുന്നത്????? റിയയുടെ ആവശ്യം കേട്ടതും ആൽവിച്ചൻ നിന്ന നിൽപ്പിൽ വടിയായാൽ മതി എന്ന് തോന്നിപ്പോയി. സകല പെൺപിള്ളേരുടെയും ശ്രദ്ധ അവരിലേക്കാണ്. ആൽവിച്ചൻ ദയനീയമായി റിയയെ ഒന്നു നോക്കി. കട്ടക്ക് അടിച്ചാലും പിന്നോട്ടില്ല എന്ന രീതിയിൽ റിയയും. വേറെ വഴിയില്ലാത്തതിനാലും ആരോഗ്യം സർവ്വധനാൽ പ്രധാനം എന്ന മുദ്രാവാക്യത്തിൽ അടിയുറച്ച് വിശ്വസിക്കുന്നതിനാലും ആൽവിച്ചൻ റിയക്ക് മുന്നിൽ അടിയറവ് പറഞ്ഞു.

റിയക്ക് മുന്നിൽ മുട്ടുകുത്തി ഇരുന്ന് സാരിയുടെ പ്ലീറ്റ് പിടിച്ചു കൊടുക്കാൻ തുടങ്ങി. കൂടി നിന്നവർ എല്ലാം അടക്കി ചിരിക്കാൻ തുടങ്ങി. അപ്പുവിനും റോണിക്കും ചിരി വന്നെങ്കിലും ചുണ്ടിൽ അത് കടിച്ചമർത്തി നിന്നു. സംഭവബഹുലമായ ഈ കാഴ്ചയും കണ്ടാണ് എമിയും അച്ചുവും അങ്ങോട്ട്‌ വരുന്നത്. ഒരു നിമിഷം രണ്ടുപേരും കണ്ണും തള്ളി നിന്നുപോയി. ഇതെന്താ സംഭവം?????? അച്ചു കാര്യം മനസ്സിലാവാതെ അപ്പുവിനെ നോക്കി. അത് സ്ഥിരം ഉള്ളത് തന്നെ, കോഴിപ്പണിക്ക് പോയി റിയേച്ചി കയ്യോടെ പൊക്കി. റോണി മറുപടി കൊടുത്തതും അച്ചുവും എമിയും വാ പൊത്തി ചിരിച്ചു. ഇവനെന്തോന്നാടീ സാറാമ്മേ ഈ കാണിക്കുന്നത്????? എല്ലാം കണ്ട് നിന്ന പോൾ സാറായെ നോക്കി. നിങ്ങളുടെ അല്ലെ സന്താനം അപ്പൊ ആ ഗുണം അല്ലെ കാണിക്കൂ... സാറാ അയാളെ നോക്കി പറഞ്ഞ് കയ്യിൽ ഇരുന്ന ജിച്ചൂട്ടനെയും കൊണ്ട് അവിടുന്ന് നടന്ന് നീങ്ങി. പുല്ല് ചോദിക്കണ്ടായിരുന്നു...... പോൾ അതും പറഞ്ഞ് അവിടുന്ന് മുങ്ങി. സാരിയുടെ പ്ലീറ്റ് ശരിയാക്കിയതും ആൽവിച്ചൻ റിയയെ തലയുയർത്തി ഒന്നു നോക്കി. പോരെ?????? മ്മ്മ്.... മതി. അത്രമാത്രം പറഞ്ഞ് ആൽവിച്ചന് നേരെ പുച്ഛം വാരി വിതറി റിയ തിരിഞ്ഞു നടന്നു. ആൽവിച്ചൻ എഴുന്നേറ്റ് എല്ലവരെയും നോക്കി വളിച്ച ഒരു ഇളി അങ്ങ് പാസ്സാക്കി. ചമ്മി അടപ്പ് തെറിച്ച് അവിടുന്ന് വലിഞ്ഞ് അവൻ അപ്പുവിനും റോണിക്കും അരികിൽ എത്തി. വല്ല കാര്യവും ഉണ്ടായിരുന്നോ????? ഇപ്പൊ നാറിയപ്പോൾ സമാധാനം ആയില്ലേ?????

കിട്ടിയ അവസരം റോണി പാഴാക്കിയില്ല. ആൽവിച്ചൻ മറുപടിയായി എന്തോ പറയാൻ ആയുമ്പോഴാണ് പെൺകുട്ടികളുടെ സൈഡിൽ നിന്ന് ഒരു കമന്റ്‌ ഉയരുന്നത്. നോക്കിയേടീ ആ ചേട്ടൻ എന്തൊരു കേറിങ് ആണ്. ഹോ ഇതുപോലുള്ള ഭർത്താക്കന്മാരെ കിട്ടണം.... മതിപ്പോടെ അതിലൊരു പെൺകുട്ടി പറഞ്ഞതും കൂടെയുള്ളവർ എല്ലാം അത് ശരി വെച്ചു. അത് കേട്ടതും ആൽവിച്ചന്റെ നെഞ്ചിൽ ലാത്തിരി പൂത്തിരി കമ്പിതിരി എല്ലാം ഒരുമിച്ച് കത്തി. ഇപ്പൊ എങ്ങനുണ്ട് എന്ന ഭാവത്തിൽ അവൻ റോണിയെ നോക്കി. നീ പഠിച്ച സ്കൂളിൽ നാൻ ഹെഡ്മാസ്റ്റർ ഡാ........ വിജയ് സ്റ്റൈലിൽ പറഞ്ഞ് കുർത്തിയുടെ ഫ്രണ്ടിൽ തൂക്കി ഇട്ടിരുന്ന കൂളിംഗ് ഗ്ലാസ്സ് എടുത്ത് വെച്ച് സ്ലോ മോഷനിൽ അവിടുന്ന് നടന്നു നീങ്ങി. വീണാലും നാലു കാലിൽ തന്നെ കൃത്യം വന്നു വീഴും. ഇത് എന്തിന്റെ കുഞ്ഞാണോ എന്തോ?????? അപ്പു ആൽവിച്ചന്റെ പോക്കും നോക്കി നിന്ന് കൈമലർത്തി പറഞ്ഞു. നമുക്കൊന്നും യോഗമില്ല അപ്പുവേട്ടാ.... റോണി അതും പറഞ്ഞ് തിരിഞ്ഞതും മുന്നിൽ അതാ നോക്കി ദഹിപ്പിക്കുന്ന മറിയാമ്മയും നിവിയും. അവൻ ഉമിനീര് ഇറക്കി അപ്പുവിനെ തോണ്ടി കാണിച്ചു. അവരെ കണ്ടതും അപ്പു വിളറിയ ഒരു ചിരി ചിരിച്ചു. രണ്ടിനും വെച്ചിട്ടുണ്ട് എന്ന കണക്ക് തലയാട്ടി അവർ മുഖം തിരിച്ചു നടന്നു. സഭാഷ്....... അച്ചുവിന്റെ കുടുംബം കലക്കാൻ നോക്കിയിട്ട് കലങ്ങിയത് നമ്മുടെ കുടുംബവും... അപ്പു പരിതപ്പിച്ചു. ഇതാണ് കൊടുത്താൽ കൊല്ലത്തും കിട്ടും എന്ന് പറയുന്നത്. റോണി നെടുവീർപ്പിട്ടു. 🖤🖤🖤🖤🖤🖤🖤🖤🖤🖤🖤🖤🖤

അനുവിന് ഓരോരുത്തരായി മധുരം നൽകി. അച്ചുവിന്റെയും എമിയുടെയും ഊഴം ആയതും അവർ സ്റ്റെജിൽ കയറി കേക്ക് മുറിച്ച് അനുവിന് നൽകി ഇരു വശങ്ങളിൽ നിന്ന് അവളെ പുണർന്ന് രണ്ടു കവിളിലും ഒരുപോലെ ചുണ്ട് ചേർത്തു. ഫോട്ടോഗ്രാഫർ അത് ഭംഗിയായി ക്യാമറയിൽ ഒപ്പിയെടുത്തു. ഫോട്ടോ എടുത്ത് അനുവിനോപ്പം സെൽഫി എടുക്കുമ്പോഴാണ് എമിയുടെ പപ്പയും അമ്മയും എത്തുന്നത്. അവരെ കണ്ടതും എമി ഓടിച്ചെന്ന് അവരെ കെട്ടിപ്പിടിച്ചു. അച്ചുവും അവരെ ചിരിച്ചു. പക്ഷെ ജോണിന്റെ മുഖത്ത് അച്ചുവിനെ കണ്ടതും ചെറിയൊരു നീരസം പ്രകടമായി. എങ്കിലും അത് പുറമെ കാണിക്കാതെ അയാൾ അവനെ നോക്കി ചിരിക്കാൻ ശ്രമിച്ചു. അച്ചുവിന് അതിനുള്ള കാരണം അറിയാവുന്നതിനാൽ അവൻ സ്റ്റെല്ലയോട് സംസാരിച്ച് കോൾ വരുന്നതായി ഭാവിച്ച് സ്റ്റേജിൽ നിന്ന് ഇറങ്ങി പോയി. എമിയത് കൃത്യമായി ശ്രദ്ധിച്ചു. അവൾ അച്ചുവിന് പിന്നാലെ പോവാൻ തുടങ്ങിയതും ഡാൻസ് എന്ന് പറഞ്ഞ് ആൽവിച്ചൻ അവളെ വലിച്ചുകൊണ്ട് പോയി. സ്റ്റേജിന് നേരെ മുന്നിലായി പെൺപടകൾ അണിനിരന്നു. സാരിതുമ്പ് കയ്യിൽ എടുത്ത് ചുഴറ്റി ഇടുപ്പിൽ കുത്തിയതും കാതടിപ്പിക്കും വിധം പാട്ട് അവിടെ മുഴങ്ങി. പാട്ടിനോത്ത് മെല്ലെ അവർ മെയ് വഴക്കത്തോടെ ചുവട് വെച്ച് തുടങ്ങി.

Vachinde pilla mellaga vachinde Cream-u biscuit yesinde Gammuna koosoniyyade Kudhuruga nilsoniyyade Sanna sannaga navvinde Kunuke gayab chesindey Muddha notiki pokunda Masthu diturb chesindey Pilla renuka pilagaadocchinde Dinner annade date-u annade Yelu patti polu thirigi Ninnu ulta seedha cheshindey..... 🎶 സ്റ്റോപ്പ്............ ഒരു അലർച്ചയോടെ ആൽവിച്ചൻ അവർക്കിടയിലേക്ക് ചാടി വീണു. നിങ്ങളൊക്കെ ആരാ????? (അയാൾ കഥയെഴുതുകയാണ് മോഹൻലാൽ jpg) ഞങ്ങൾ ഡാൻസിന് വന്നതാ, ഗ്രൂപ്പ്‌ ഡാൻസേഴ്‌സ്... (കൊറസ്) നിനക്കൊക്കെ ചോദിക്കാനും പറയാനും വീട്ടിൽ ആരുമില്ലേ??? പോടീ... വീട്ടിൽ പോടീ....... ആൽവിച്ചന്റെ ആ ഡയലോഗോടെ പെൺപടകൾ അവനെ നോക്കി പുച്ഛിച്ച് കളംവിട്ടു. സഹൃദകൃതാവായ നാട്ടുകാരെ ശ്രദ്ധിക്കുക.... കലാപരിപാടികൾ തുടങ്ങാൻ ആരംഭിക്കാനുണ്ടോ പൂയ്..... (സലീംകുമാർ കല്യാണരാമൻ jpg ) അതോടെ ആൺപടകൾ എല്ലാം കളത്തിൽ എത്തി. വീണ്ടും പാട്ട് മുഴങ്ങി. ഇവൾക്കൊരുവൻ കിഴക്കുദിച്ചെ ഇന്ന് താലിപ്പീലിപൊന്നും കെട്ടി മുത്തഴക് മണിച്ചെറുക്കൻ തിങ്കളേ പൂ തിങ്കളേ.. ഇനി ഒളികൺ എറിയരുതേ... ഹേ കരിമുകിലിൻ ജനലഴിയിൽ ഈ കൺമണിയെ നോക്കരുതേ ഇന്നതിന്നാർക്ക് ചേരേണമെന്നത് വിധിയുടെ വിളയാട്ടം..... 🎶

ആൽവിച്ചനും അച്ചുവും റോണിയും അപ്പുവും എല്ലാം മത്സരിച്ച് ചുവട് വെച്ചു. പാട്ട് നിന്നതും നാലുപേരും സൈഡിൽ മാറി നിന്ന അവനവന്റെ ജോടികളെ കയ്യിൽ വലിച്ച് കൂടെ നിർത്തി. ആ നേരം അടുത്ത പാട്ട് തുടങ്ങി. മാര്‍ഗ്ഗഴിയേ മല്ലികയേ മന്ദാരപ്പൂങ്കുരുവിയേ മഞ്ഞളും പൂശിവാ വന്നിതാ നിന്റെ മച്ചാന്‍ വില്ലു വച്ചൊരു വണ്ടിക്കു സ്വന്തക്കാരന്‍ താന്‍ മഞ്ഞളും പൂശിവാ വന്നിതാ നിന്റെ മച്ചാന്‍ വില്ലു വച്ചൊരു വണ്ടിക്കു സ്വന്തക്കാരന്‍ താന്‍.... 🎶 നാല് ജോടികളും പരസ്പരം മത്സരിച്ച് തകർത്ത് കളിച്ചു. അടുത്ത പാട്ടിനുള്ള ഊഴം ആയതും സ്റ്റേജിൽ എല്ലാം കണ്ട് നിന്ന അനു ചാടിയിറങ്ങി അവർക്ക് നടുവിൽ വന്നു നിന്നു. Aeii enna da idhu Sappa beatu – koluthungadaa..... പാട്ടിനൊപ്പം അവൾ ചുണ്ട് ചലിപ്പിച്ച് എല്ലാവരെയും നോക്കി. Aaaah maja pa maja pa Idhan idhan idhan idhaan Aei idi daa vaanga daa Eh vaathi coming oththu....... 🎶 തോൾ ചലിപ്പിച്ച് അനുവിനോപ്പം നാല് ജോടികളും ഒരുമിച്ച് ചുവട് വെച്ചതും കണ്ട് നിന്നിരുന്നവർ പോലും കാല് നിലത്ത് ഉറയ്ക്കാതെ അവർക്കൊപ്പം ചുവട് വെച്ചുപോയി. എല്ലാം മറന്നുകൊണ്ട് സകലരും പാട്ടും കൂത്തുമായി ആ രാവിനെ അവിസ്മരണീയമാക്കി തീർത്തു....... തുടരും................

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story