ഹൃദയതാളമായ്: ഭാഗം 178

hridayathalamay

എഴുത്തുകാരി: ആർദ്ര അമ്മു

മോളെന്താ ഇവിടെ തന്നെ നിൽക്കുന്നത് മുറിയിലേക്ക് പോവുന്നില്ലേ????? കൈവിരലുകൾ ഞെരിച്ച് പരിഭ്രമത്തോടെ സ്റ്റെയറിന് അരികിൽ നിൽക്കുന്ന അനുവിനെ കണ്ട ജെസ്സി ചോദിച്ചു. ആഹ്.... ഞാൻ.. ഞാൻ പോവാൻ തുടങ്ങുവായിരുന്നു. അത് പറയവെ ശബ്ദം പതറി പോവാതിരിക്കാൻ അവൾ ശ്രദ്ധിച്ചു. വെപ്രാളം കാരണം അവൾക്ക് എന്ത് ചെയ്യണം എന്ന് അറിയില്ലായിരുന്നു. സ്റ്റെയർ കയറാൻ തുനിഞ്ഞ് അവൾ ആദ്യ പടി ചവിട്ടിയതും അതിലും സ്പീഡിൽ അവൾ തിരിച്ചിറങ്ങി. ജെസ്സിക്ക് അവളുടെ പ്രവർത്തിയും ഭാവങ്ങളും എല്ലാം കണ്ട് കാര്യം മനസ്സിലായി. നഖം കടിച്ച് നിന്നടത്ത് തന്നെ കറങ്ങി കളിക്കുന്ന അവളെ കണ്ട് അവർക്ക് ചിരി പൊട്ടിയിരുന്നു. തികട്ടി വന്ന ചിരി അമർത്തി പിടിച്ച് അവർ അവളുടെ അരികിലേക്ക് നടന്നു. ജെസ്സിയെ കണ്ടതും അവളൊന്ന് ചിരിക്കാൻ ശ്രമിച്ചു എങ്കിലും അത് പാളി പോയി. ഇങ്ങനെ പേടിക്കാൻ മാത്രം അവൻ നിന്നെ പിടിച്ച് തിന്നത്തൊന്നുമില്ല കൊച്ചേ...

ജെസ്സി പറഞ്ഞതും അവൾക്ക് വല്ലാത്ത ചമ്മൽ തോന്നി. മ്മ്മ്... ചെല്ല്..... അവളെ നോക്കി ചിരി അടക്കി പറഞ്ഞവർ മുറിയിലേക്ക് പോയി. അയ്യേ..... നാണംകെട്ടു!!!!!!!!! ചടപ്പോടെ അവൾ മുഖം പൊത്തി നിന്നു. മുറിയിലേക്ക് പോവാൻ ചെറിയൊരു വെപ്രാളം തോന്നി. അവൻ നൽകിയ ആദ്യ ചുംബനം... അവന്റെ ചുണ്ടുകളുടെ മൃദുലത.... അവന്റെ നിശ്വാസത്തിന്റെ ചൂട്.... ഇപ്പോഴും അതെല്ലാം കവിളിൽ തങ്ങി നിൽക്കുന്നത് പോലെ. ഉള്ളിൽ ഒരു നിമിഷം നാണം വിരുന്തെത്തി. ദേഹമാകെ ഒരു തരിപ്പ് പോലെ.... പരിഭ്രമവും ലജ്ജയും ഒരേപോലെ ഉള്ളിൽ ഉണർന്നു. മുറിയിലേക്ക് പോവണം എന്നുണ്ട് പക്ഷെ ഹൃദയമിടിപ്പ് ഏറുന്നു... കാലുകൾ തളരുന്നു.... എന്നാൽ താഴെ തന്നെ നിൽക്കാൻ ശരീരം അനുവദിക്കുന്നില്ല, ഉറക്കം കണ്ണുകളിൽ വന്നു നിൽക്കുന്നു.... കല്യാണതിരക്കും രാവിലെ മുതലുള്ള ചടങ്ങുകളും നിൽപ്പും എല്ലാം അവളുടെ ശരീരത്തെ തളർത്തിയിരുന്നു.

ഇനിയും നിൽക്കാൻ തന്നെകൊണ്ട് ആവില്ല എന്ന് മനസ്സിലായതും അവൾ കണ്ണുകൾ അടച്ച് ഒരു ദീർഘനിശ്വാസം എടുത്തു. ഉള്ളിൽ ധൈര്യം സമ്പാദിച്ച് അവൾ മുകളിലേക്കുള്ള പടികൾ കയറി. മുറിക്ക് മുന്നിൽ എത്തിയതും അവൾ പരവശയായി. കൈകൾ തണുത്ത് ഉറഞ്ഞു. ഏറിയ ഹൃദയമിടിപ്പിനെ ശാന്തമാക്കാൻ ആവാതെ ഇടനെഞ്ചിന് മുകളിൽ കൈവെച്ച് അവളൊന്ന് നിശ്വസിച്ചു. പതിയെ ഡോർ ഹാൻഡിൽ ഒന്നു തിരിച്ചതും അവൾക്ക് മുന്നിൽ ആ ഡോർ തുറന്നു. മുറി തുറന്നതും മുന്നിൽ കണ്ട കാഴ്ച ബെഡിൽ ഇരുന്ന് ലാപ്പിൽ എന്തോ നോക്കിക്കൊണ്ട് ഇരിക്കുന്ന എഡ്ഢിയെയാണ്. ഡോർ തുറയുന്ന ശബ്ദം കെട്ടായിരിക്കണം അവൻ ലാപ്പിൽ നിന്ന് തലയുയർത്തി നോക്കി. മുന്നിൽ അനുവിനെ കണ്ടതും അവൻ ഒന്നു പുഞ്ചിരിച്ചു. എന്താടോ അവിടെ തന്നെ നിന്ന് കളഞ്ഞത് കയറി വാടോ ഇത് തനിക്ക് കൂടി അവകാശപ്പെട്ട മുറിയാണ്. ലാപ് ഓഫ്‌ ചെയ്ത് അടച്ചു വെച്ചവൻ അവളോടായ് പറഞ്ഞു.

മറുപടിയായി ഒന്നു പുഞ്ചിരിച്ചവൾ വാതിൽപടി കടന്ന് അകത്തേക്ക് കയറി. ആ ഡോർ അങ്ങ് അടച്ചേക്ക്.... അവന്റെ സ്വരം കാതിൽ പതിച്ചതും അവളൊന്ന് വിറച്ചു. എങ്കിലും അത് പുറമെ കാണിക്കാതെ അവൾ ഒന്നു തലയാട്ടി തിരിഞ്ഞ് ഡോർ അടച്ച് കുറ്റിയിട്ടു. വാടോ........ ഡോർ അടച്ചിട്ടും അവിടെ തന്നെ നിൽക്കുന്ന അനുവിന് നേരെ കൈകാട്ടി അവൻ വിളിച്ചു. അനു പതിയെ അവന് അരികിലേക്ക് ചുവട് വെച്ചു. ഇവിടെ ഇരിക്ക്....... തനിക്ക് അരികിലായി അവളെ ഇരിക്കാൻ അവൻ ക്ഷണിച്ചു. ചെറിയൊരു ഉത്ഖണ്ഠയോടെ അവൾ അവനരികിൽ ഇരുന്നു. ആദ്യമായാണ് ഒരു പുരുഷനൊപ്പം ഒറ്റയ്ക്ക് ഒരു മുറിയിൽ. തന്നെ മിന്നു ചാർത്തിയ പുരുഷനാണ്. തന്റെ പാതിയാണ് എന്നിട്ടും ഉള്ളിൽ എന്തിനെന്നില്ലാതെ പരിഭ്രമം നിറയുന്നു. വിരലുകൾ ഇട്ടിരുന്ന ടോപ്പിൻ തുമ്പിൽ മുറുകി. എഡ്ഢി അവളെ തന്നെ നോക്കി ഇരിക്കുകയായിരുന്നു. അവളിലെ വിറയൽ...

തണുപ്പിലും അവളുടെ നെറ്റിയിൽ പൊടിഞ്ഞ വിയർപ്പ് തുള്ളികൾ. എല്ലാം അവൻ കൗതുകത്തോടെ നോക്കിയിരുന്നു. മെല്ലെ അവൻ വലതുകൈ അവളുടെ ഇടംകയ്യെ പൊതിഞ്ഞു. അവന്റെ സ്പർശനത്താൽ അവളൊന്ന് വിറച്ചു. തണുത്തുറഞ്ഞ അവളുടെ കയ്യിൽ വിരൽ കോർത്തു പിടിച്ചവൻ അവളുടെ ഉള്ളം കയ്യിൽ ചൂട് പകർന്ന് നൽകി. അനു കണ്ണുകൾ ഉയർത്തി അവനെയൊന്ന് നോക്കി. ഇമ വെട്ടാതെ അവളിൽ തന്നെ തങ്ങി നിൽക്കുന്ന കണ്ണുകൾ അവളിൽ നാണം വിതറി. കണ്ണുകൾ ഉയർത്തി അവനെ നോക്കാൻ കഴിയാത്ത വിധം അവൾ തളർന്നു തുടങ്ങിയിരുന്നു. അനൂ........... സൗമ്യമായി അവനൊന്ന് വിളിച്ചു. മ്മ്മ്മ്.......... തോണ്ടക്കുഴിയിൽ നിന്ന് നേർത്ത ഒരു മൂളൽ പുറത്തേക്ക് തെറിച്ചു. എന്തിനാ ഇങ്ങനെ വിയർക്കുന്നത്????? അവൾക്ക് അരികിലേക്ക് മുഖം അടുപ്പിച്ച് അവൻ ചോദിച്ചു. ഒരു നിശ്വാസത്തിന് അപ്പുറം അവന്റെ ശബ്ദം അറിഞ്ഞതും ഹൃദയവേഗതയേറി.

ഇങ്ങനെ പേടിക്കാൻ മാത്രം ഞാൻ ഒന്നും ചെയ്യില്ലെടോ..... കളിയായി പറഞ്ഞവൻ അവളുടെ നെറ്റിയിലെ വിയർപ്പു തുള്ളികളിൽ ഊതി. അവന്റെ ശ്വാസം മുഖത്ത് തട്ടിയതും വെപ്രാളത്തോടെ അവൾ കണ്ണുകൾ അടച്ചു. നിശ്വാസങ്ങൾ ഏറി... ദേഹത്തെ മുഴുവനായി ചൂട് പൊതിഞ്ഞു. അവനിൽ നിന്ന് വമിക്കുന്ന ഉഷ്ണം അവനെ സ്പർശിക്കാതെ തന്നെ അവൾ അറിഞ്ഞു. അനൂ......... വീണ്ടും അവന്റെ സ്വരം. ഉമിനീര് ഇറക്കിയവൾ കണ്ണുകൾ തുറന്ന് അവനെ നോക്കി. നൂലിഴ വ്യത്യാസത്തിൽ അവന്റെ മുഖം... പുഞ്ചിരി ഒളിപ്പിച്ച അവന്റെ കണ്ണുകൾ... ഒരുനിമിഷം അവന്റെ മിഴിയിണകളിൽ അവൾ കുടുങ്ങി പോയി. ഉള്ളം പ്രണയത്താൽ പൂത്തുലയുന്നു. ഇരുവരുടെയും ശ്വാസനിശ്വാസങ്ങൾ തമ്മിൽ ഉരുമി ചൂട് പകർന്ന് ഇഴുകി ചേരുന്നു. ചുറ്റിനും നിശബ്ദത മാത്രം. ഹൃദയമിടിപ്പിന്റെ വേഗത പോലും മുഴങ്ങി കേൾക്കുന്നത്ര നിശബ്ദത. അനൂ..........

അവന്റെ സ്വരത്തിൽ ഇതുവരെ ഇല്ലാതിരുന്ന ഒരു വശ്യത. മ്മ്മ്മ്........... നേരത്തൊരു മൂളൽ അവളിൽ നിന്ന് ഉയർന്നു. Can I kiss you?????? ചുണ്ടോരം ഒരു മന്ത്രണം പോലെ അവനത് ചോദിച്ചു. ഹൃദയത്തിൽ ഒരു വിസ്‌പോടനം നടന്നത് പോലെ... ശ്വാസഗതി ഒറ്റ നിമിഷം കൊണ്ട് ഉയർന്നു. കണ്ണുകൾ വല്ലാതെ പിടഞ്ഞുപോയി. കൈകൾ അറിയാതെ പോലും അവന്റെ ബനിയനിൽ മുറുകി. ചുണ്ടുകൾ വിറ പൂണ്ടു. കണ്ണുകൾ ഇറുകെ അടച്ചവൾ അവന് വിധേയമായി ഇരുന്നു. ആ നിമിഷം അവൾ പോലും അറിയാതെ അവന്റെ ചുംബനം കൊതിച്ചുപോയി. അവളിലെ മൗനം സമ്മതമായി കണ്ടവൻ അവളുടെ ചൊടികളെ തന്റെ അധരങ്ങളാൽ പൊതിഞ്ഞെടുത്തു. ഒന്നു വിറച്ചുകൊണ്ടവൾ അവനോട് ചേർന്നു. വിരലുകളാൽ അവന്റെ ബനിയനെ കൂടുതൽ തെരുത്തു പിടിച്ചു. കോർത്തു പിടിച്ച കൈവിരലുകൾക്ക് മുറുക്കം കൂടി. എഡ്ഢി തന്റെ മറുകൈ ഉയർത്തി അവളുടെ കവിളിനെ പൊതിഞ്ഞു പിടിച്ചു.

അനുവിന്റെ കൈ ബനിയനെ കടന്നു അവന്റെ മുടിയിഴകളിൽ മുറുകി. ചുണ്ടുകൾ പരസ്പരം തമ്മിൽ ഉരുമി. ചുംബനത്തിന്റെ തീവ്രതയിൽ ഇരുവരും ബെഡിലേക്ക് വീണുപോയി. ഒടുവിൽ ഒരു മൂളലോടെ അവളിൽ നിന്ന് ചുണ്ടുകൾ പിൻവലിക്കവെ ഇരുവരും കിതച്ചു പോയിരുന്നു. Love you forever and ever ❤️ കിതപ്പേറിയ അവന്റെ സ്വരം... പ്രണയം മാത്രം നിറഞ്ഞ അവന്റെ വാക്കുകൾ. വല്ലാത്തൊരു നിർവൃതി അവൾക്കുള്ളിൽ ആ വാക്കുകൾ നിറച്ചു. നെറ്റിയിൽ അവന്റെ ചുണ്ടുകൾ ചേർന്നു. ഉറങ്ങിക്കോ... ഇന്നത്തെ ദിവസത്തെ തളർച്ച ഒന്നു മയങ്ങിയാൽ മാറിക്കോളും. അവളിൽ നിന്ന് മാറി കിടന്നവൻ അവളെ പുതപ്പിച്ച് കൊടുത്തു. ആ സമയം അവന്റെ പ്രവർത്തികൾ അവൾക്ക് ഒത്തിരി സുരക്ഷിതത്വവും തോന്നി. മനസ്സറിഞ്ഞ് ഒരു പുഞ്ചിരി അവനായി അവൾ നൽകി.

അവളെയൊന്ന് നോക്കി അവൾക്ക് അഭിമുഖമായി കിടന്നവൻ കണ്ണുകൾ അടച്ചു. അവളോട്‌ ഒന്നു ചേർന്ന് കിടക്കാൻ ആ നെഞ്ചിലെ ചൂടൊന്ന് അനുഭവിച്ചറിയാൻ അവളുടെ ഉള്ളം തുടിച്ചു. മെല്ലെ അവനരികിലേക്ക് നിരങ്ങി കിടന്നവൾ അവന്റെ നെഞ്ചിലേക്ക് മുഖം ചേർത്ത് വെച്ചു. അവളുടെ സാമീപ്യം അവന്റെ ചൊടികളിൽ ഒരു പുഞ്ചിരി വിടർത്തി. ഇരുകൈകളാൽ അവളെ അവൻ പൊതിഞ്ഞു പിടിച്ചു. ഇരുവരുടെയും മനസ്സ് ആനന്ദത്താൽ നിറഞ്ഞിരുന്നു. ഏറെ സന്തോഷത്തോടെ അവർ നിദ്രയിലേക്ക് ഇഴുകി ചേർന്നു. 🖤🖤🖤🖤🖤🖤🖤🖤🖤🖤🖤🖤🖤 എഡ്ഢിയും അനുവും ഉച്ചയോടെ എത്തും എന്നറിഞ്ഞത് മുതൽ അവർക്ക് ഇഷ്ടമുള്ള വിഭവങ്ങൾ ഒരുക്കാനുള്ള തിടുക്കത്തിലായിരുന്നു സാറാ. എന്തൊക്കെ ഉണ്ടാക്കിയിട്ടും അവർക്ക് മതിയാവാത്തത് പോലെ. റിയയും എമിയും അവർക്കൊപ്പം സഹായത്തിനായി അടുക്കളയിൽ കയറി എങ്കിലും പാചകം ഒന്നും ചെയ്യാൻ അവരെ സാറാ അനുവദിച്ചില്ല.

എല്ലാം സ്വന്തം കയ്യാൽ ഉണ്ടാകണം എന്നൊരു വാശി ആയിരുന്നു അവരിൽ. അതറിയാവുന്നതിനാൽ റിയയും എമിയും കറികൾ ഉണ്ടാക്കാനുള്ളവയെല്ലാം ഒരുക്കി കൊടുത്തു. അവരുടെ വരവും കല്യാണവും എല്ലാം പ്രമാണിച്ച് അച്ചുവും ആൽവിച്ചനും പോളും ലീവിലാണ്. കറികൾ എല്ലാം ഉടക്കി വെച്ചിട്ടും സാറയ്ക്ക് ഒരു സംതൃപ്തി വരുന്നില്ല. മൂടിവെച്ച കറികൾ തുറന്ന് നോക്കി ഇനിയും എന്തെങ്കിലും ഉണ്ടാക്കണോ എന്ന സംശയത്തിലാണ് അവർ. ഒരു സാമ്പാർ കൂടി ഉണ്ടാക്കിയാലോ???? സാറായുടെ ചോദ്യം കേട്ട് റിയയും എമിയും ഒരുപോലെ തലയിൽ കൈവെച്ചു. ഇപ്പൊ തന്നെ പന്ത്രണ്ടോളം വിഭവങ്ങൾ ഒരുക്കി വെച്ചിട്ടുണ്ട് അത് പോരതെയാണ് അടുത്ത സാമ്പാർ. എന്റെ പൊന്നു അമ്മച്ചീ ഇവിടെ ഉണ്ടാക്കി വെച്ചിരിക്കുന്നതൊക്കെ എണ്ണി തീർക്കുമ്പോൾ തന്നെ അവരുടെ രണ്ടുപേരുടെയും വയറ് നിറയും അതിന്റെ കൂടെ സാമ്പാർ കൂടി ഉണ്ടാക്കല്ലേ.... എമി കൈ അടിച്ചു തൊഴുതു പറഞ്ഞു. ഇവൾ അങ്ങനെ പലതും പറയും അമ്മച്ചി സാമ്പാർ വെക്ക് അമ്മച്ചീ.....

പിന്നിൽ നിന്ന് ആൽവിച്ചന്റെ സ്വരം ഉയർന്നതും ഇതെപ്പൊ പൊട്ടിവീണു എന്ന രീതിയിൽ റിയയും എമിയും തിരിഞ്ഞ് അവനെ ഒന്നു നോക്കി. അപ്പോഴേക്കും അവൻ വാതിൽ കടന്ന് അകത്തേക്ക് കയറി. അമ്മച്ചിയുടെ മാസ്റ്റർ പീസ് ഐറ്റം ആണ് സാമ്പാർ അത് വെച്ചില്ലെങ്കിൽ പിന്നെ ഇതൊക്കെ നിരത്തിയിട്ട് എന്ത് പ്രയോജനം???? അമ്മച്ചിക്ക് കഴിയും അമ്മച്ചീ യൂ ക്യാൻ........ ആൽവിച്ചൻ സാറായെ പ്രോത്സാഹിപ്പിക്കുകയാണ്. നിങ്ങൾക്കിത് എന്തിന്റെ കേടാ മനുഷ്യാ. ഇപ്പൊ ഉണ്ടാക്കി വെച്ചത് തന്നെ ഓവറാണ് അപ്പോഴാ ഇനി സാമ്പാർ കൂടി. റിയ ആൽവിച്ചനെ നോക്കി കണ്ണുരുട്ടി. ഒന്നു പോടീ. വല്ലപ്പോഴും വീട്ടിൽ വിരുന്തുകാർ വരുമ്പോഴാ ഇതുപോലുള്ള ഐറ്റംസ് ഒരുമിച്ച് കാണുന്നത്. ആ അവസരം ഞാനായിട്ട് പാഴാക്കില്ല. ഇന്നെങ്കിലും എനിക്ക് നല്ലോണം ഒന്നു തിന്നണം. ആൽവിച്ചൻ സ്വന്തം വയറ് തടവി. അല്ലാത്തപ്പൊ കഴിക്കാത്തത് പോലെയാ പറച്ചിൽ....

എമി അവനെ പുച്ഛിച്ചു. അപ്പൊ സാമ്പാർ കൂടി വെക്കാമല്ലേ????? സാറാ ആൽവിച്ചനെ നോക്കി ചോദിച്ചു. എന്നാത്തിന്????? അമ്മച്ചിക്ക് വേറെ പണിയൊന്നുമില്ലേ???? മനുഷ്യൻ ആവശ്യത്തിനാണ് ഭക്ഷണം കഴിക്കുന്നത്. ഇപ്പൊ തന്നെ ഒരുപാട് കറികൾ അമ്മച്ചി ഉണ്ടാക്കി വെച്ചിട്ടുണ്ട് അതിന്റെ കൂടെ ഇനി തോന്നിയത് എല്ലാം ഉണ്ടാക്കി വെച്ചിട്ട് അവസാനം അതെല്ലാം കൂടി കൊണ്ടു കളയേണ്ടി വരും. എന്തിനാ വെറുതെ ഭക്ഷണം പാഴാക്കുന്നത്???? അത് മാത്രമല്ല അമ്മച്ചിയുടെ മരുമകൻ ഒരു ഡോക്ടർ കൂടിയാണ്. അപ്പൊ കഴിക്കുന്ന ആഹാരത്തിൽ പോലും ശ്രദ്ധയുള്ള ആളായിരിക്കും. അതുകൊണ്ട് വെറുതെ ഓരോന്ന് വെച്ച് കൂട്ടണ്ട. അച്ചു അങ്ങോട്ട് എത്തി പറഞ്ഞു.

അതേ അമ്മച്ചീ... മനുഷ്യൻ ജീവൻ നിലനിർത്താൻ വേണ്ടിയാണ് ഭക്ഷണം കഴിക്കുന്നത് അല്ലാതെ ചിലരെ പോലെ ജീവിക്കുന്നതേ ഭക്ഷണം കഴിക്കാനല്ല. റിയ ആൽവിച്ചനെ നോക്കി ആയിരുന്നു അത് പറഞ്ഞത്. ഇത് എന്നെ ഉദ്ദേശിച്ചാണ് എന്നെ തന്നെ ഉദ്ദേശിച്ചാണ് എന്നെ മാത്രം ഉദ്ദേശിച്ചാണ്. അതെങ്കിലും മനസ്സിലായല്ലോ????? എമി അമർത്തി ചിരിച്ച് അവനെ നോക്കി. സംസാരിച്ചു കൊണ്ടു നിൽക്കവെയാണ് പുറത്ത് കാറിന്റെ ശബ്ദം കേൾക്കുന്നത്. അവരെത്തി എന്ന് തോന്നുന്നു. റിയ ആഹ്ലാദത്തോടെ പറഞ്ഞതും അവരെല്ലാം നിറഞ്ഞ ചിരിയോടെ എഡ്ഢിയേയും അനുവിനെയും സ്വീകരിക്കാൻ ഹാളിലേക്ക് നടന്നു..... തുടരും...............

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story