ഹൃദയതാളമായ്: ഭാഗം 18

hridayathalamay

എഴുത്തുകാരി: ആർദ്ര അമ്മു

ഇട്ടിരുന്ന കാക്കി യൂണിഫോം അവന്റെ ഉറച്ച ശരീരത്തെ എടുത്തു കാട്ടി. മുഖത്തെ താടിയെല്ലാം വടിച്ചു നീക്കി കട്ടി മീശ പിരിച്ചു വെച്ചിരുന്നു. യൂണിഫോമിന്റെ മുകളിലെ ബട്ടൺ തുറന്നിട്ടിരുന്നതിനാൽ അവന്റെ കഴുത്തിൽ കിടന്ന ഗോൾഡൻ ചെയിൻ എടുത്തു കാണാൻ സാധിച്ചിരുന്നു. അവന്റെ നെഞ്ചിൽ പറ്റിച്ചേർന്ന് കിടന്നിരുന്ന സ്വർണ്ണ കുരിശ് അവൻ നടക്കുന്നതിനനുസരിച്ച് ഒരേ താളത്തിൽ നെഞ്ചിൽ തൂങ്ങി ആടുന്നുണ്ടായിരുന്നു. കയ്യിലിരുന്ന കൂളിംഗ് ഗ്ലാസ്‌ ചുഴറ്റി കൊണ്ടവൻ താഴേക്കിറങ്ങി. ഡൈനിങ്ങ് ടേബിളിന് മുന്നിൽ വായും തുറന്ന് അന്തം വിട്ടു നിൽക്കുന്ന ആൽവിയെ കണ്ടതും അവൻ അങ്ങോട്ട്‌ നടന്നു. ഇത്ര റെസ്‌പെക്ട് ഒന്നും വേണ്ട ഇരുന്നോ ഇരുന്നോ........ അയ്യാ റെസ്‌പെക്ട് ചെയ്യാൻ പറ്റിയ ചളുക്ക്..... ടേബിളിന്റെ ഇടയിൽ കുരുങ്ങിയ എന്റെ കാല് പുറത്തെടുക്കാൻ വേണ്ടി എണീറ്റതാ. അവൻ അച്ചൂനെ നോക്കി പുച്ഛിച്ചു. അല്ലാതെ എന്റെ ഈ ലുക്ക്‌ കണ്ട് കിളിപോയിട്ട് എഴുന്നേറ്റതല്ലല്ലേ???? അച്ചു അവനെ ആക്കിക്കൊണ്ട് ചോദിച്ചു. ഞാൻ.... നിന്റെ ഈ ഓഞ്ഞ ലുക്ക്‌ കണ്ട് എണീക്കാൻ......

ഒഞ്ഞു പോടാപ്പാ. കോളേജിൽ പഠിച്ചോണ്ടിരുന്നപ്പോഴുള്ള എന്റെ ലുക്കിന്റെ അത്ര വരുമോ നിന്റെ ഈ ഉപ്പിലിട്ട മോന്ത???? എന്റെ പുറകെ അന്ന് എത്ര പെൺപിള്ളേരാ നടന്നതെന്ന് നിനക്കറിയോ????? ശരിയാ പക്ഷെ ഒരു ചേഞ്ച്‌ ഉണ്ടായിരുന്നു പെൺപിള്ളേരല്ല പെണ്പിള്ളേരുടെ ആങ്ങളമാരായിരുന്നു നടന്നത് എന്ന് മാത്രം. അച്ചു തിരികെ ഒരു ലോഡ് പുച്ഛം വാരി വിതറി പറഞ്ഞു. അച്ചൂ........ റിയയുടെ വിളി കേട്ടവൻ തിരിഞ്ഞു നോക്കി. അവനെ കണ്ടതും റിയയുടെ മുഖം വിടർന്നു. അവൾ വേഗം അവന്റെ അടുത്തെത്തി അവനെ അവൾക്ക് നേരെ തിരിച്ചു നിർത്തി മൊത്തത്തിൽ ഒന്ന് നോക്കി. എന്റെ അച്ചൂ നീ പൊളിച്ചു മോനെ പൊളിച്ചു. എന്നാ ലുക്കാ നിന്നെ ഈ യൂണിഫോമിൽ കാണാൻ????? ഫോട്ടോയിൽ കണ്ടിട്ടുണ്ടെങ്കിലും നേരിട്ട് നിന്നെ യൂണിഫോമിൽ കാണുന്നത് ഇതാദ്യായിട്ടാ. ഇപ്പൊ കണ്ടാൽ നമ്മുടെ ഭരത് ചന്ദ്രൻ ഐപിഎസിനെ പോലെയൊക്കെ മാസായിട്ടുണ്ട്. ദാറ്റ്സ് മൈ ച്വീറ്റ് ഏട്ടത്തി...... അവൻ ചിരിയോടെ റിയയുടെ കവിളിൽ നുള്ളി ആൽവിയെ നോക്കി ഇപ്പൊ എങ്ങനുണ്ട് എന്ന ഭാവത്തിൽ പിരികം പൊക്കി. തെണ്ടി.........

പല്ലിറുമി കൊണ്ടവൻ അച്ചുവിനെ നോക്കി. കള്ള പന്നി മസിലും ഉരുട്ടി കേറ്റി ഇറങ്ങിയിരിക്കുവാ. പോരാത്തതിന് മുടിഞ്ഞ ഗ്ലാമറും. ഒരു മുഖക്കുരു പോലും ഇവന്റെ മുഖത്ത് വരുന്നില്ലല്ലോ എന്റെ മാതാവേ...... ഇവന്റെ ഗ്ലാമർ എന്നും എനിക്കൊരു വെല്ലുവിളി ആണ്. ആൽവി ഇരുന്ന് ആത്മഗതിച്ചു. അല്ലെടാ നിനക്ക് ഒരാഴ്ച്ച കഴിഞ്ഞ് ജോയിൻ ചെയ്താൽ മതിയെന്നല്ലേ പറഞ്ഞത് പിന്നിപ്പൊ എന്താ പെട്ടെന്നൊരു പോക്ക്????? പോളിന്റെ ചോദ്യം കേട്ടതും അവൻ ചെയർ വലിച്ചിട്ട് ഇരുന്നു. അത് പിന്നെ ഡാഡി ഇന്നലെ എസ്പി ഓഫീസിൽ നിന്ന് വിളിച്ചിട്ടുണ്ടായിരുന്നു നാളെ ജോയിൻ ചെയ്യാൻ ബുദ്ധിമുട്ട് വല്ലതുമുണ്ടോ എന്ന് ചോദിച്ചു. ആലോചിച്ചപ്പോൾ അതാണ് നല്ലത് എന്ന് തോന്നി എനിക്കിവിടെ പ്രത്യേകിച്ച് പണിയൊന്നും ഇല്ലല്ലോ അതുകൊണ്ട് നേരത്തെ തന്നെ ജോയിൻ ചെയ്യാം എന്ന് വിചാരിച്ചു. നല്ലതാടാ ഉവ്വേ......... ഇവിടെ ഓരോരുത്തർ ലീവെടുക്കാൻ കാരണങ്ങൾ തേടുമ്പോൾ ഇവിടൊരുത്തൻ കിട്ടിയ ലീവ് ക്യാൻസൽ ചെയ്തിട്ട് ജോലിക്ക് പോവാൻ പോവുന്നു.

ഇവനെങ്ങനെ നമ്മുടെ കുടുംബത്തിൽ വന്ന് ജനിച്ചെന്നാ ഞാൻ ആലോചിക്കുന്നത്?????? അതും പറഞ്ഞ് ആൽവി പോളിനെ ഒന്ന് നോക്കി. നിങ്ങളോ ഇങ്ങനെ മടിയന്മാരായി അവനെങ്കിലും ചെയ്യുന്ന പണിയോട് കുറച്ചു കൂറ് കാണിക്കട്ടെ. അതെങ്ങനാ ഒരാളും നന്നാവുന്നത് കണ്ണിന് പിടിക്കില്ലല്ലോ ഡാഡിക്കും മോനും. കഴിക്കാനുള്ളത് ടേബിളിൽ കൊണ്ടുവന്ന് നിരത്തിക്കൊണ്ട് സാറാ അവരെ കൂർപ്പിച്ചു നോക്കി. അവൻ പറഞ്ഞതിൽ ഇപ്പൊ എന്താടി ഒരു തെറ്റ് കുഴിമടിയനായ എനിക്കെങ്ങനെ ഇതുപോലെ വർക്കഹോളിക് ആയ ഒരു മകനുണ്ടായി??????? അതേ ഈ മാങ്ങാണ്ടി ചപ്പിയ മോന്തയും ചരികി നാര് പോലത്തെ മുടിയുമുള്ള ഡാഡിക്ക് ചോക്ലേറ്റ് പോലത്തെ ഇവനെങ്ങനെ ഉണ്ടായി????? ടെൽ മീ..... ആൽവിയുടെ പിൻതാങ്ങല് കേട്ടതും പോൾ അവനെ നോക്കി പല്ല് കടിച്ചു. തളരരുത് ഡാഡി തളരരുത് സത്യത്തിന്റെ മുഖം എന്നും ഡാഡിയുടെ മോന്തായം പോലെ വികൃമായിരിക്കും ഇപ്പൊ ആദ്യം ചെന്ന് രാജ മാതായോട് പോരാട്. രാജ മാതായോ????? അതേ ഇന്ന് ഓഫീസിൽ പോയില്ലെങ്കിൽ ചൂലിനടിക്കും എന്ന് പറഞ്ഞ് ഇത് തന്നെ എന്റെ കട്ടള എന്റെ കട്ടള രാജാശാസനവ് എന്ന് ഉത്തരവിട്ട പോരാളിയെ പിന്നെ എന്തോ വിളിക്കണം????? പോയിന്റ്.......

പോയിന്റും മാർജിനും പിന്നെ ഇടാം ഇപ്പൊ പോയി പടവെട്ടാൻ നോക്ക് ആ നേരം കൊണ്ട് ഞാൻ രണ്ട് കുറ്റി പുട്ട് കേറ്റട്ടെ...... ആൽവി പ്ലേറ്റിലേക്ക് ഒരു കുറ്റി പുട്ടും കടലക്കറിയും വിളമ്പി. ഓഹോ അപ്പൊ നിങ്ങൾക്കെന്നെ സംശയം ആണല്ലേ മനുഷ്യാ........ സാറാ പൊരിനുള്ള കുഴലൂതി. എന്റെ സംശയം ന്യായമല്ലേ???? ഇത്രയും ലുക്കുള്ള ഇവനെങ്ങനെ എന്റെ മകനായി?????? ഇത്രയും നാളും ഇവന്റെ കോലം ഇങ്ങനെ തന്നെ ആയിരുന്നില്ലേ അന്നൊന്നും തോന്നാത്ത സംശയം നിങ്ങൾക്കിപ്പോ എവിടെ നിന്നുണ്ടായി?????? സാറാ കത്തിക്കയറി. ഒന്ന് രണ്ടായി രണ്ട് നാലായി പ്രശ്നം രൂക്ഷമായി. ആൽവി പുട്ടിനോട് മല്ലിട്ടുകൊണ്ട് അവരുടെ യുദ്ധം നോക്കി ആസ്വദിച്ചു. അതേ ഇപ്പൊ ഈ പ്രശ്നത്തിന് ഒരു പരിഹാരം ഉണ്ടാക്കിക്കോ അല്ലെങ്കിൽ എട്ടിന്റെ പണി ചേട്ടായിക്ക് ആയിരിക്കും കിട്ടാൻ പോവുന്നത്. അച്ചു പറയുന്നത് കേട്ടതും അവൻ യുദ്ധത്തിൽ നിന്ന് കണ്ണെടുത്ത് അവനെ നോക്കി. ഉപദേശം കൊള്ളാം ഏസിപി സാറേ പക്ഷെ ചെറിയൊരു പ്രശ്നമുണ്ട് നിന്റെ തന്തയല്ല എന്റെ തന്ത. മാസ്സ് ഡയലോഗ് പറഞ്ഞ് സ്ലോ മോഷനിൽ എഴുന്നേൽക്കാൻ തുടങ്ങുന്നത് മുന്നേ മുതുകിൽ സാറായുടെ ഫ്‌ളവർ വേസിന് ഏറ് കിട്ടിയിരുന്നു. എന്റെ അമ്മച്ചീ.........

അവൻ ഇരുന്നിടത്ത് നിന്ന് ചാടി എഴുന്നേറ്റോടി. സ്വന്തം അപ്പന്റേം അമ്മേടേം കുടുംബം കലക്കുന്നോടാ നാറി.......... ദേഷ്യത്തിൽ അലച്ചു കൂവിക്കൊണ്ട് സാറാ കുറ്റി ചൂലുമായി അവന് പുറകെ ഓടി. ഇതെല്ലാം കണ്ട് തലതല്ലി ചിരിച്ചു കൊണ്ട് അച്ചു പുറത്തേക്കിറങ്ങി. 🖤🖤🖤🖤🖤🖤🖤🖤🖤🖤🖤🖤🖤 റോണിയുടെ ബൈക്ക് കോളേജ് കവാടം കടന്നതും എമിയുടെ കണ്ണുകൾ നെല്ലി മരചുവട്ടിലേക്ക് പാഞ്ഞു. നിവിയുടെ 4 സമൂസയും 2 കടലറ്റും ഓഫർ എക്സ്പൈറി കഴിയുന്നതിനു മുന്നേ കൈപ്പറ്റേണ്ടതാണേ. തന്റെ മാസ്റ്റർ പീസ് ഇളിയോടെ സ്ഥിരം പ്ലേസിൽ തന്നെ നിവിയെ കണ്ടതും എമി ബൈക്കിൽ നിന്ന് ചാടിയിറങ്ങി ഹെൽമെറ്റ്‌ ഊരി റോണിയുടെ കയ്യിൽ കൊടുത്തിട്ട് അവൾക്ക് നേരെ ഓടി. ഇന്നത്തെ ചിലവിന്റെ കാര്യം മറന്നിട്ടില്ലല്ലോ???? സ്ഥിരം ഉടായിപ്പ് ഇറക്കല് ഇന്ന് നടപ്പില്ല മോളെ. അതിനാര് ഉടായിപ്പ് ഇറക്കുന്നു???? ഇന്നത്തെ ചിലവ് എന്റെ വക തന്നെ നിവി ഒരു ഓഫർ പറഞ്ഞാൽ അത് തന്നിരിക്കും. കയ്യിലിരുന്ന നൂറിന്റെ നോട്ട് വീശി കാണിച്ചു കൊണ്ടവൾ ഗമയോടെ പറഞ്ഞു. അയ്യേ നൂറ് ഉലുവയ്ക്കണോ നീയിങ്ങനെ പട്ടി ഷോ കാണിക്കുന്നത്??????

അങ്ങോട്ട്‌ വന്ന റോണി അവളെ പുച്ഛിച്ചു. ഈ നൂറിന്റെ ഗാന്ധിയെ ആണോ നീ ഉലുവ എന്ന് പറഞ്ഞ് ആക്ഷേപിക്കുന്നത്????? ബിസ്‌മുണ്ട് മോനൂസേ ബിസ്‌മുണ്ട്. അവൾ മൂക്ക് പിഴിയുന്നത് പോലെ കാണിച്ചു. നിന്ന് ചളി വാരി എറിയാതെ വാടി മരഭൂതമേ വിശന്നിട്ടെന്റെ വയറ് കത്തുന്നു. റോണി അവളെയും എമിയേയും കയ്യിൽ പിടിച്ചു വലിച്ചു കൊണ്ട് ക്യാന്റീനിലേക്ക് പോയി. നിവിയുടെ കയ്യിലെ കാശ് മുഴുവൻ തീർത്തിട്ടാണ് അവർ അങ്കം തീർത്ത് ക്ലാസ്സിൽ എത്തിയത്. അവർ ക്ലാസ്സിൽ കയറിയിരുന്ന് കത്തി വെക്കുമ്പോഴാണ് അനുവും ഗ്യാങും അങ്ങോട്ടേക്ക് എത്തുന്നത്. എന്നത്തേതും പോലെ തമ്മിൽ പുച്ഛിച്ച് അവർ സീറ്റിൽ പോയിരുന്നു. എടിയേ......... നിവി എമിയെ തോണ്ടി. മ്മ്മ്മ്........ എടി ലവൾ പതിവില്ലാതെ ഇന്ന് പുട്ടിയൊക്കെ അടിച്ചാണല്ലോ വരവ്. നിവി വല്യ കണ്ടുപിടുത്തം പോലെ പറഞ്ഞു. ഞാനും ശ്രദ്ധിച്ചു. Something fishy...... കയ്യിലെ പേന കറക്കി കൊണ്ട് റോണിയും അവളെ പിന്താങ്ങി.

അതെന്താന്നറിയോ നിങ്ങൾ ഒന്നവളുടെ മുഖം ഒന്ന് സൂം ചെയ്തു നോക്കിയേ ഒരു 5 വിരൽ പാട് അവളുടെ മുഖത്ത് തെളിഞ്ഞു കാണുന്നില്ലേ?????? എമി പറയുന്നത് കേട്ടതും അവരവളെ ഒന്ന് സൂക്ഷിച്ചു നോക്കി. ശരിയാടി അവളുടെ മുഖത്ത് ആരുടെയോ കൈ മുദ്ര പതിഞ്ഞിട്ടുണ്ട്. കയ്യിലിരുപ്പിന്റെ കൊണം കൊണ്ട് ആരേലും പിടിച്ച് പൊട്ടിച്ചു കാണും. റോണി അവളെ നോക്കി പുച്ഛത്തോടെ മുഖം കോട്ടി. എക്സാക്റ്റലി..... ആരാണെന്ന് അറിഞ്ഞിരുന്നെങ്കിൽ ഒരു ഷേക്ക്‌ഹാൻഡ് കൊടുക്കായിരുന്നു. ആരായാലും പൊളിച്ച്... കൊച്ചിന് നല്ല സ്ട്രോങ്ങ്‌ ആയിട്ടാ കിട്ടിയിരിക്കുന്നത് അതാ അവൾ പുട്ടി വാരി തേച്ചിട്ടും പാട് കാണുന്നത്. നിവി പറയുന്നത് കേട്ടതും അവർ തലയാട്ടി. അങ്ങനെ ചർച്ചകൾ പുരോഗമിക്കുമ്പോൾ പെട്ടെന്ന് മിസ്സ്‌ കയറി വന്നതും എല്ലാവരും ഡീസന്റ് ആയിരുന്നു. ക്ലാസ്സ്‌ തുടങ്ങിയതും കെമിസ്ട്രിയുടെ ഫോർമുലകൾ കണ്ട് പറന്നു പോവുന്ന കിളികളുടെ എണ്ണമെടുക്കാനാതെ വായും തുറന്നവർ ഇരുന്നു. 🖤🖤🖤🖤🖤🖤🖤🖤🖤🖤🖤🖤🖤 എസ്പി ഓഫീസിൽ നിന്ന് നേരെ സ്റ്റേഷനിൽ എത്തവെ സഹപ്രവർത്തകരുടെ മാലയിട്ടുള്ള സ്വീകരണമൊക്കെ കഴിഞ്ഞ് അവൻ എല്ലാവരെയും ഒന്ന് പരിചയപ്പെട്ട ശേഷം അവൻ ക്യാബിനിലേക്ക് കയറി.

* ACP Augusty Paul IPS * മുന്നിലെ ബോർഡിൽ ഒന്ന് തഴുകി അവൻ റിവോൾവിങ് ചെയറിലേക്കിരുന്നു. ചെറിയൊരു പുഞ്ചിരിയോടെ അവൻ ചെയറിൽ ചാരി കുറച്ചു നേരമിരുന്നു. പിന്നെ എന്തോ ഓർത്തെന്നത് പോലെ മുന്നിലെ ഫയലുകൾ അഴിച്ച് ഓരോന്നായി പരിശോധിക്കാൻ തുടങ്ങി. ഫയലുകൾ ഓരോന്നായി പരിശോധിക്കവേ സംശയത്താൽ അവന്റെ നെറ്റി ചുളിഞ്ഞു. മനസ്സിൽ പല കണക്കുകൂട്ടലുകളോടെ അവൻ ചെയറിലേക്ക് ചാഞ്ഞിരുന്നു. 🖤🖤🖤🖤🖤🖤🖤🖤🖤🖤🖤🖤🖤 അന്നത്തെ ദിവസത്തെ കോളേജിലെ പടവെട്ടൽ കഴിഞ്ഞ് തിരികെ പോവാൻ പാർക്കിങ്ങിലേക്ക് നടക്കുകയായിരുന്നു എമിയും റോണിയും നിവിയും. എടി ബസ് വരാറായി ഞാൻ പോകുവാണേ നാളെ കാണാം. ബൈ..... നിവി തിരക്കിട്ട് അവരോട് യാത്ര പറഞ്ഞു. ബൈ.......... നിവിയെ നോക്കി കൈവീശി അവർ ബൈക്കിന് അരികിലേക്ക് നടന്നു.

ഹെൽമെറ്റ്‌ എടുത്തു വെച്ച് റോണി ബൈക്കിൽ കയറി സ്റ്റാർട്ട്‌ ചെയ്തതും എമിയും കൂടെ കയറി. റോണി വീട്ടിലേക്കല്ല വണ്ടി സ്റ്റേഷനിലോട്ട് വിട്ടോ. സ്റ്റേഷനിലൊട്ടൊ?????? ഞെട്ടലോടെ അവളെ തിരിഞ്ഞു നോക്കിക്കൊണ്ടവൻ ചോദിച്ചു. ആഹ് സ്റ്റേഷനിലോട്ട്. എനിക്കേ അവിടുത്തെ ഏമാനോട് ഒരു പരാതി ബോധിപ്പിക്കാനുണ്ട്. എടി അത് വേണോ????? സംഗതി അങ്ങേര് നിന്റെ ഡ്രാക്കുള ഒക്കെ തന്നെയാ പക്ഷെ പോലീസ് സ്റ്റേഷനിൽ ചെന്ന് വല്ല കുരുത്തക്കേടും ഒപ്പിച്ചാ അങ്ങേര് കാലേവാരി നിലത്ത് തല്ലും. റോണി അവളെ പിന്തിരിപ്പിക്കാൻ നോക്കി. നീ വെറുതെ വായിട്ടലക്കാതെ വണ്ടി അങ്ങോട്ട്‌ വിട്ടേ എനിക്കിന്ന് പല കാര്യത്തിനും തീർപ്പുണ്ടാക്കേണ്ടതാ. എമി പറയുന്നത് കേട്ടതും ഇനി അങ്ങോട്ട്‌ പോവാതെ രക്ഷയില്ല എന്ന് മനസ്സിലായി. കർത്താവേ എന്നെ മാത്രം കാത്തോളണേ.............. മനസ്സിൽ പ്രാർത്ഥിച്ചു കൊണ്ടവൻ വണ്ടി സ്റ്റാർട്ട്‌ ചെയ്ത് മുന്നോട്ടെടുത്തു....... തുടരും................

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story