ഹൃദയതാളമായ്: ഭാഗം 180

hridayathalamay

എഴുത്തുകാരി: ആർദ്ര അമ്മു

എഡ്ഢിയുടെ ഫോൺ റിങ്ടോൺ ആണ് ഇരു ജോഡികളെയും മായിക ലോകത്ത് നിന്ന് തിരികെ കൊണ്ടുവരുന്നത്. എമി അച്ചുവിൽ നിന്ന് കണ്ണുകൾ പിൻവലിച്ച് എഡ്ഢിയേയും അവനെ ചാരി ഇരിക്കുന്ന അനുവിനെയും നോക്കി. രണ്ടുപേരും ഒന്നു ഞെട്ടിയിട്ടുണ്ട് എന്ന് മുഖത്ത് തന്നെ വ്യക്തമാണ്. എഡ്ഢി പെട്ടെന്ന് തന്നെ പോക്കറ്റിൽ കിടന്ന ഫോൺ എടുത്തു നോക്കി. മമ്മിയാ... അച്ചുവിനെയും എമിയേയും ഒന്നു നോക്കി പുഞ്ചിരിയോടെ പറഞ്ഞ് കാൾ അറ്റൻഡ് ചെയ്തു. കോൾ എടുത്ത് അവൻ സംസാരിക്കുന്നത് നോക്കി അവർ ഇരുന്നു. മറുപുറത്ത് നിന്ന് ചോദിക്കുന്നത് ഒന്നും കേൾക്കുന്നില്ലെന്നാലും അവൻ കൊടുക്കുന്ന ഉത്തരത്തിൽ നിന്ന് തന്നെ അവരുടെ ചോദ്യങ്ങൾ എന്തെല്ലാമെന്ന് വ്യക്തമായിരുന്നു. ഹാ മമ്മീ...... ...................... ആഹ്... അനു ഇവിടെ എന്റെ അടുത്തുണ്ട്. ഞങ്ങൾ കഴിച്ചു. മമ്മി കഴിച്ചോ????? ....................... പപ്പ കിടന്നോ????? മരുന്നെല്ലാം കൃത്യമായി കഴിച്ചല്ലോ അല്ലെ????? അവന്റെ ചോദ്യത്തിൽ അത്രയും കരുതലും സ്നേഹവും എല്ലാം കലർന്നിരുന്നു. മറുപടിക്ക് മൂളി കൊണ്ടവൻ ഇരുന്നിടത്ത് നിന്ന് എഴുന്നേറ്റു. ഫോണിൽ ജെസ്സി പറയുന്നതെല്ലാം ശ്രദ്ധയോടെ കേട്ടവൻ അച്ചുവിനെ ഒന്നു നോക്കി. കണ്ണുകളാൽ മുറിയിലേക്ക് പോവുകയാണെന്ന് അവനോട് പറഞ്ഞതും അച്ചു അവനെ നോക്കി ശരി എന്ന രീതിയിൽ തലയാട്ടി. ഗുഡ് നൈറ്റ്....... ശബ്ദം വെളിയിൽ വരാത്ത വിധത്തിൽ ചുണ്ട് അനക്കി എമിയേയും അച്ചുവിനെയും നോക്കി പറഞ്ഞവൻ അനുവിന് നേരെ മുഖം തിരിച്ചു.

അവളെയൊന്ന് നോക്കി പിരികം ചലിപ്പിച്ച് മുറിയിലേക്ക് വരാൻ ആംഗ്യം കാണിച്ചവൻ ഫോണിൽ സംസാരിച്ച് അവിടുന്ന് നടന്നു നീങ്ങി. ടെറസ്സിന്റെ വാതിൽ കടന്ന് അവൻ അകത്തേക്ക് പോവുന്നത് നോക്കി അനു ഇരുന്നു. അവന് പിന്നാലെ പോവണം എന്നുണ്ട് പക്ഷെ അച്ചുവും എമിയും കളിയാക്കുമോ എന്ന ചിന്ത അവളെ ഒന്നു പിന്നോട്ട് വലിച്ചു. എഡ്ഢി പോയ വഴിയേ നോക്കി വിരലുകൾ ഞെരിച്ച് അവൾ ഇരുന്നു. എടീ.... അവൻ നിന്നോട് ചെല്ലാൻ പറഞ്ഞിട്ട് നീയിത് എന്ത് കാണിച്ച് ഇരിക്കുവാ???? എഴുന്നേറ്റു പോടീ..... അച്ചു പറയുന്നത് കേട്ടതും അവൾ ചെറുതായി ഒന്നു ചമ്മി. അതിന് എഡ്ഢിച്ചൻ ചെല്ലാനൊന്നും പറഞ്ഞില്ലല്ലോ???? ചമ്മൽ മറച്ചു പിടിച്ച് ഒന്നുമേ അറിയാത്ത ഭാവത്തിൽ അവൾ അച്ചുവിനെ നോക്കി. കൂടുതൽ കിടന്ന് ഉരുളല്ലേ മോളെ... ഡോക്ടർ പോവുന്നതിന് മുന്നേ നിന്നെ നോക്കി പിരികം പൊക്കി മുറിയിലേക്ക് വാ എന്ന് പറയുന്നത് ഞങ്ങൾ രണ്ടും വ്യക്തമായി കണ്ടതാ അതുകൊണ്ട് പൊന്നുമോൾ കൂടുതൽ അഭിനയിക്കണ്ട. എമി ആക്കിയ മട്ടിൽ പറഞ്ഞതും അനു അവളെ നോക്കി ചടപ്പോടെ ഇളിച്ചു കാണിച്ചു. കൂടുതൽ ഇരുന്ന് ചമ്മണ്ട എഴുന്നേറ്റ് പൊക്കോ.... അവളുടെ ഇരിപ്പ് കണ്ട് ചുണ്ട് കടിച്ചു പിടിച്ച് ചിരിയടക്കി അച്ചു പറഞ്ഞതും അനു ഇരുന്നിടത്ത് നിന്ന് എഴുന്നേറ്റ് ഒരൊറ്റ ഓട്ടമായിരുന്നു.

അവളുടെ പോക്കിന്റെ വേഗത കണ്ട് എമി ഉറക്കെ ചിരിച്ചു പോയി. ഇവളെ ഇങ്ങനെ ഒന്നു കാണാൻ കഴിയും എന്ന് സ്വപ്നത്തിൽ പോലും വിചാരിച്ചതല്ല. എന്റെ മാതാവേ എനിക്കിനി ചിരിക്കാൻ വയ്യേ....... നെഞ്ചിൽ കൈവെച്ച് ചിരിയോടെ കിതപ്പടക്കി അച്ചുവിനെ ഒന്നു നോക്കിയതും അവളിൽ തന്നെ മിഴികൾ ഉറപ്പിച്ച് ഇരിക്കുന്നവനെ കണ്ട് അവളുടെ ചിരി മാഞ്ഞു. അവളിലേക്ക് ആഴ്ന്നിറങ്ങുന്ന ആ നോട്ടത്തിന് മുന്നിൽ ചെറുതായി ഒന്നു പതറി പോയെങ്കിലും അത് പുറമെ കാണിക്കാതെ എമി അവനെ നോക്കി ചോദ്യ ഭാവത്തിൽ ഇടത്തേ പിരികം ഉയർത്തി. കുറച്ച് ദിവസമായി നിന്നെ ഇതുപോലെ ഒന്നു സ്വസ്ഥമായി അടുത്ത് കിട്ടിയിട്ട്.... ഇടുപ്പിലൂടെ ചുറ്റി എമിയെ അവന്റെ നേർക്ക് തിരിച്ച് ഇരുത്തി അവളുടെ മൂക്കിൻ തുമ്പിൽ അവൻ ചുണ്ട് ചേർത്തു. കഴിഞ്ഞ ദിവസങ്ങളിൽ നിങ്ങളുടെ കൂടെ ഉണ്ടായിരുന്നത് പിന്നെന്റെ ആത്മാവ് ആയിരുന്നോ മനുഷ്യാ?????? കൂർപ്പിച്ച് അവനെ നോക്കിയവൾ ചോദിച്ചു. അതല്ലെടീ മണ്ടൂസേ.... അച്ചു അവളുടെ തലയിൽ ചെറുതായ് ഒന്നു തട്ടി. പിന്നെ????? അവൻ സംശയത്തോടെ നെറ്റി ചുളിച്ചു. അപ്പോഴൊന്നും എനിക്ക് നിന്നെ ഒന്നു സ്നേഹിക്കാൻ പറ്റിയില്ലല്ലോ?????? കള്ള ചിരിയോടെ കണ്ണിറുക്കി അവൻ മീശ പിരിച്ചു. ഓഹോ???????

എമി ഒരു ചിരിയോടെ അവന്റെ കഴുത്തിലൂടെ ഇരു കയ്യാൽ ചുറ്റിപ്പിടിച്ചു. കിതച്ചെത്തിയ തണുത്ത കാറ്റ് അവർ ഇരുവരെയും തഴുകി കടന്നു പോയി. ദേഹമാകെ കുളിർന്നതും അവനിലേക്ക് താനേ എമിയൊന്ന് ചേർന്ന് പോയി. കാറ്റിന്റെ കൈകളാൽ തെന്നി അവളുടെ മുഖത്തേക്ക് വീണ് ഇക്കിളി കൂട്ടിയ മുടിയിഴകളെ നേർത്തൊരു അസൂയയോടെ അച്ചു അവളുടെ കാതിന് പിന്നിലേക്ക് ചൂണ്ടു വിരലിനാൽ മാടി ഒതുക്കി വെച്ചു. കാതിന് പിന്നിലൂടെ ഊർന്നിറങ്ങിയ അച്ചുവിന്റെ വിരലുകൾ കഴുത്തിലൂടെ പതിയെ പതിയെ താഴേക്ക് ഊർന്നിറങ്ങിയതും ഒരു പിടച്ചിലോടെ എമി അവന്റെ വിരലിൽ പിടിച്ച് അവന്റെ പ്രവർത്തിയെ തടഞ്ഞു. അവന്റെ കണ്ണുകളിൽ കുസൃതി നിറഞ്ഞു. വിരലിൽ പിടിച്ചിരിക്കുന്ന അവളുടെ കയ്യിൽ അവൻ ചുണ്ട് ചേർത്തു. എമിയുടെ കണ്ണുകൾ ഒന്നു പിടഞ്ഞു. ആ പിടച്ചിൽ അവനിൽ ഹരം നിറച്ചു. അവളുടെ കണ്ണുകളിലേക്ക് തന്നെ നോക്കിയവൻ വീണ്ടും വീണ്ടും അവളുടെ കയ്യിൽ ഉമ്മ വെച്ചു കൊണ്ടിരുന്നു. കുറുമ്പ് നിറഞ്ഞ അവന്റെ പ്രവർത്തി അവളിൽ ചിരി ഉണർത്തിയിരുന്നു. എങ്കിലും അത് അവൻ കാണാതിരിക്കാൻ അവൾ ചുണ്ട് കൂർപ്പിച്ച് വെച്ചു. അച്ചുവിന്റെ ചൊടികളിൽ ഒരു കള്ള ചിരി തെളിഞ്ഞു. അടുത്ത നിമിഷം തന്നെ അവളെ അടക്കി പിടിച്ചവൻ അവളുടെ അധരങ്ങളെ ഒന്നാകെ ചുണ്ടുകളാൽ പൊതിഞ്ഞു. എമിയുടെ കണ്ണുകൾ ഒന്നു മിഴിഞ്ഞു പോയി. അവന്റെ വിരലിനെ തടഞ്ഞു നിർത്തിയ അവളുടെ കൈ അയഞ്ഞു.

അവന്റെ ചുണ്ടുകളുടെ വേഗതയാൽ അവൾ കൈ ഉയർത്തി അച്ചുവിന്റെ കഴുത്തിൽ വിരലുകൾ അമർത്തി പിടിച്ചു. മറുകൈ അവന്റെ ഷോൾഡറിലും മുറുകി. അച്ചു അവളുടെ കീഴ്ചുണ്ടിനെ നുണഞ്ഞു തുടങ്ങി. എമി വിറച്ചു പോയി. അവന്റെ ചുണ്ടുകളുടെ മൃദുലതയും നിശ്വാസ താപവും എല്ലാം അവളുടെ ഹൃദയതുടിപ്പുകളുടെ വേഗത ഉയർത്തി. അനുസരണ കാട്ടാതെ അവളിലൂടെ ഇഴഞ്ഞു നീങ്ങുന്ന അവന്റെ വിരലുകളുടെ ചലനത്താൽ മേലാകെ തരിപ്പ് പടർന്നു. കീഴ്ചുണ്ടിൽ നിന്ന് മേൽച്ചുണ്ടിലേക്ക് ഗതി മാറിയ ചുംബനത്തിൽ സ്വയം നിയന്ത്രണം നഷ്ടമായത് പോലെ അവൾ അച്ചുവിനെ തിരികെ ചുംബിക്കാൻ ആരംഭിച്ചു. പരസ്പരം അകന്നു മാറാൻ കഴിയാത വണ്ണം ഇരു ചുണ്ടുകളും കോർത്തു. അവന്റെ വേഗതയ്‌ക്കൊപ്പം ചുണ്ടുകളുടെ ചലനത്തിനൊപ്പം എത്താനുള്ള വാശി അവളിൽ നിറഞ്ഞു. വിട്ടുകൊടുക്കാൻ മടിയില്ലാത്തത് പോലെ അവന്റെ നെഞ്ചിലേക്ക് കൂടുതൽ അമർന്നിരുന്നവൾ അവന്റെ ചുണ്ടുകളെ എതിരിട്ടു. അവളുടെ പ്രവർത്തികൾ എല്ലാം അച്ചുവിനെ ഭ്രാന്ത് എടുപ്പിച്ച് തുടങ്ങിയിരുന്നു. അവളുടെ ഇടുപ്പിൽ അമർന്ന കൈകൾക്ക് മുറുക്കം കൂടി. അധരങ്ങൾക്ക് ഇടയിലൂടെ നുഴഞ്ഞു കയറിയ നാവിന്റെ സ്പർശം അറിഞ്ഞതും ഒന്നു പിടഞ്ഞു കൊണ്ടവൾ അച്ചുവിന്റെ മുടിയിൽ വിരലുകൾ കോർത്തു വലിച്ചു.

അച്ചു നാവിനാൽ അവളുടെ നാവിനെ ചുറ്റി പിണച്ചു. എമി ഒരു നിമിഷം ശ്വാസം നിലച്ചത് പോലെ വിറങ്ങലിച്ചു പോയി. അവനോപ്പം എത്താൻ കിണഞ്ഞു ശ്രമിക്കുന്ന അവളുടെ അധരങ്ങളുടെ വേഗത നിലച്ചു. അവന്റെ ചുംബനത്തിന് മുന്നിൽ അടിയറവ് വെക്കേണ്ടി വന്നു. കൈ വിരലുകൾ അവന്റെ നെഞ്ചിൽ അള്ളി പിടിച്ചതും അച്ചു അവളെ ഒന്നുകൂടി മടിയിലേക്ക് ഒതുക്കി പിടിച്ചു അതിനൊപ്പം വിരലുകൾ അവൾ ഇട്ടിരുന്ന ടോപ്പിനെയും കടന്ന് അണിവയറിലേക്ക് അരിച്ചു കയറി. ഉദരത്തിലൂടെ തഴുകി തലോടി പോവുന്ന അവന്റെ വിരലുകളുടെ ചൂടിൽ പൊള്ളി പിടിഞ്ഞവൾ അവന്റെ കയ്യിൽ അമർത്തി പിടിച്ചു വിരലുകളുടെ ചലനത്തെ തടസ്സപ്പെടുത്തി. നേർത്തൊരു മൂളലോടെ അവനിൽ നിന്ന് ചുണ്ടുകൾ വലിച്ചെടുക്കവെ ചെറുതായി ഒന്നു അണച്ചു പോയിരുന്നു അവൾ. വിറയ്ക്കുന്ന ചുണ്ടുകളോടെ അവൾ അച്ചുവിനെ നോക്കവെ മിഴികളിൽ ഒളിപ്പിച്ച കുസൃതിയോടെ അവൻ അവളെ നോക്കി. ഇത്രയും നാളായിട്ടും എനിക്കൊപ്പം പിടിച്ചു നിൽക്കാൻ പഠിച്ചില്ലേടീ പൊടിക്കുപ്പീ?????? കള്ളചിരിയോടെ അവൻ ചോദിക്കവെ കൂർത്തു പോയിരുന്നു അവളുടെ ചുണ്ടുകൾ. കൂർപ്പിച്ചു വെച്ച അവളുടെ ചുണ്ടുകളിൽ ഒന്നു അമർത്തി മുത്തി അച്ചു അവളുടെ മേൽചുണ്ടിലെ മറുകിൽ ചുണ്ടുകളാലും നാവിനാലും നുണഞ്ഞെടുത്തു.

അവിടുന്ന് ചലിച്ച ചുണ്ടുകൾ ഇരുകവിളിനെയും ചുംബിച്ച് ഉരസി. കാതിൽ ഏറ്റ ചുടു നിശ്വാസത്തിനൊപ്പം ചുണ്ടുകളുടെ സ്പർശവും അവളിൽ ചിരി ഉണർത്തി. വീണ്ടും ചുണ്ടുകൾ വഴി തെറ്റി താഴേക്ക് ഒഴുകി. കഴുത്തിൽ ചുണ്ടുകളും മീശയും ഒരുമിച്ച് ഉരസിയതും ഇക്കിളിയാൽ അവളിൽ നിന്ന് നേർത്തൊരു ചിരിയൊലി ഉയർന്നു. അതറിഞ്ഞതും കുറുമ്പോടെ അവൻ അവിടെ പല്ലുകൾ ആഴ്ത്തി കുഞ്ഞൊരു നോവ് അവൾക്ക് നൽകി. ചെറിയൊരു പിടച്ചിലോടെ അവന്റെ മുടിയിൽ അവൾ കോർത്തു വലിച്ചതും ചുണ്ടുകളാൽ തന്നെ അവൻ പല്ലുകൾ ആഴ്ത്തിയിടത്ത് ഒന്നു നുണഞ്ഞു. കൂമ്പിയടഞ്ഞ മിഴികളോടെ എമി അവനെ കൂടുതൽ അടക്കി പിടിച്ചു. തന്റെ വിരലുകളെ തടഞ്ഞു നിർത്തിയ എമിയുടെ കൈയെ അടർത്തി മാറ്റി വിരലുകളാൽ ടോപ്പിന്റെ ആദ്യത്തെ ബട്ടൺ തുറന്നവൻ അവളുടെ കഴുത്തിലേക്ക് മുഖം പൂഴ്ത്തി. കഴുത്തിലെ ഓരോ അണുവിനെയും അവൻ അധരങ്ങളാൽ തൊട്ടുണർത്തി. ചുണ്ടുകൾ ദിശ തെറ്റി താഴേക്ക് സഞ്ചാരപദം തേടിയതും പുളഞ്ഞു കൊണ്ടവൾ വെപ്രാളത്തോടെ അച്ചുവിന്റെ മുഖം കഴുത്തിൽ നിന്ന് പിടിച്ചുയർത്തി അവന്റെ അധരങ്ങൾക്ക് ഇടയിലേക്ക് അവളുടെ ചുണ്ടുകൾ വെച്ച് കൊടുത്തു. വീണ്ടും അവളുടെ ചുണ്ടുകളിലേക്ക് അവൻ ആഴ്ന്നിറങ്ങി.

ശ്വാസ നിശ്വാസങ്ങൾ വീണ്ടും തമ്മിൽ ഇടകലർന്ന് കൂടിച്ചേർന്നു. ഉമിനീരിന്റെ നനവിനും ശ്വാസ ചൂടിനുമൊപ്പം ഗാഢമായി ആത്മാവിലേക്ക് അരിച്ചിറങ്ങും വിധം ശക്തമായി അവളുടെ അധരങ്ങളെ അവൻ ചുംബിച്ചുണർത്തി. ഒടുവിൽ കിതച്ചു കൊണ്ടവൾ പിൻവാങ്ങി അച്ചുവിന്റെ കഴുത്തിലേക്ക് മുഖം ചേർത്ത് വെച്ച് ആഞ്ഞു ശ്വാസം വലിച്ചു. നാണത്തിന്റെ അലയൊലികൾ എമിയുടെ മുഖത്തെ ചുവപ്പിച്ചു. ശ്വാസഗതിക്ക് ഒപ്പം അവളുടെ നെഞ്ച് ഉയർന്ന് താഴ്ന്നുകൊണ്ടിരുന്നു. കണ്ണുകൾ തുറന്ന് അവൾ അച്ചുവിനെ നോക്കിയതും മീശ തുമ്പ് കടിച്ച് ചുണ്ടിൽ ഒളിപ്പിച്ചു വെച്ച കുസൃതി ചിരിയോടെ ഇരിക്കുന്നവനെ കണ്ട് മിഴികൾ ഒന്നു പിടഞ്ഞു. അച്ചുവിന്റെ കണ്ണുകൾ അവളിൽ തന്നെ ആയിരുന്നു. പിടയ്ക്കുന്ന അവളുടെ കണ്ണുകളിലും വിയർപ്പ് തുള്ളികൾ പൊടിഞ്ഞ മേൽചുണ്ടിലും എല്ലാം അവന്റെ മിഴികൾ ഓടി നടന്നു. ഒടുവിൽ നനവ് പടർന്ന അവളുടെ ചെഞ്ചുണ്ടിൽ നോട്ടം ചെന്നെത്തി. കുറച്ചു മുന്നേ തന്റെ അധരങ്ങൾക്കിടയിൽ ഞെരിഞ്ഞ നേർത്ത പിടച്ചിലിനിടയിലും ചുംബിച്ചു താൻ തളർത്തിയ ചൊടികൾ. അവന്റെ ചൊടിയിൽ വിരിഞ്ഞ പുഞ്ചിരിക്ക് കുസൃതി തിളക്കമേറി. വീണ്ടും നീ തോറ്റു......

ഒരു കണ്ണിറുക്കി അവൻ പറഞ്ഞതും അവളുടെ മിഴികളിൽ കുറുമ്പ് തെളിഞ്ഞു. അടുത്ത തവണ ഞാൻ തോൽപ്പിക്കും. കിതപ്പിനിടയിലും വീറോടെ പറഞ്ഞവൾ അവന്റെ കഴുത്തിലേക്ക് മുഖം അമർത്തി അവനെ ചുറ്റിപ്പിടിച്ചു. ഇരുകയ്യാൽ നെഞ്ചിലേക്ക് അവളെ അടക്കി മുറുകെ വരിഞ്ഞു മുറുക്കി കൊണ്ടവൻ നിലത്തേക്ക് ചാഞ്ഞു കിടന്നു. 🖤🖤🖤🖤🖤🖤🖤🖤🖤🖤🖤🖤🖤 എഡ്ഢി കോൾ അവസാനിപ്പിച്ച് ബെഡിലേക്ക് ഇരുന്നതും അനു ഡോർ കുറ്റിയിട്ട് അവനരികിലേക്ക് എത്തി. വെറുതെ ഒന്നു പരസ്പരം നോക്കി പുഞ്ചിരിച്ചു. എന്തു സംസാരിച്ചു തുടങ്ങണം എന്നറിയാതെ രണ്ട് ജോഡി മിഴികൾ തമ്മിൽ ഉറ്റു നോക്കി. കാന്തം പോലെ ഇരു നോട്ടവും തമ്മിൽ ഒട്ടിയതും ഒരു നിമിഷം സ്വയം മറന്ന് ഇരുന്നുപോയി. അവന്റെ നോട്ടം താങ്ങാൻ ആവാതെ അനു നോട്ടം അവനിൽ നിന്ന് പറിച്ചു മാറ്റി. പാടുമെന്ന് എന്നോട് എന്താ നേരത്തെ പറയാതിരുന്നത്?????? നേർത്തൊരു പരിഭവത്തോടെ അവൾ ചോദിച്ചു. അതറിഞ്ഞാൽ എല്ലാ ദിവസവും ഫോണിലൂടെ എനിക്ക് പാടാനേ നേരം കാണൂ. ചെറു ചിരിയോടെ അവൻ പറഞ്ഞതും അനുവിന്റെ മുഖം വീർത്തു. അപ്പോഴേക്കും പിണങ്ങിയോ????? അന്ന് പറയാതിരുന്നത് കൊണ്ടല്ലേ നമുക്ക് പരസ്പരം ഇത്രത്തോളം മനസ്സിലാക്കാൻ സാധിച്ചത്??????

ഇരുകയ്യാൽ അവളെ ചുറ്റിപ്പിടിച്ച് കാതോരം അവൻ ചോദിച്ചു. അവന്റെ സ്പർശവും കാതിൽ ഏറ്റ ശ്വാസത്തിന്റെ താളവും ഗതിയും അവളിൽ പരവേശം ഉണർത്തി. വയറിലൂടെ ചുറ്റിപ്പിടിച്ച അവന്റെ കൈകളിൽ അവൾ അമർത്തി പിടിച്ച് പിടയ്ക്കുന്ന കണ്ണുകളോടെ അവനെ നോക്കി. നൂലിഴ വ്യത്യാസത്തിൽ മുഖം തൊട്ടടുത്ത് കണ്ടതും ഇരുവരിലും നെഞ്ചിടിപ്പ് ഉയർന്നു. അതിർവരമ്പുകൾ ഭേദിച്ച് വിചാരങ്ങൾക്ക് അപ്പുറം വികാരങ്ങൾ മനസ്സിൽ സ്ഥാനം നേടി. എഡ്ഢിയുടെ ചുണ്ടുകൾ അനുവിന്റെ ഇരുമിഴികളെ ഉരഞ്ഞു കടന്നുപോയി. മൂക്കിൻ തുമ്പിലൂടെ അവന്റെ അധരങ്ങൾ അവളുടെ ഇരു കവിളിലും അമർന്നതും അവന്റെ കൈകൾക്ക് മുകളിലുള്ള അവളുടെ പിടി മുറുകി. ഒരു നിമിഷത്തിന് അപ്പുറം ചുണ്ടോരം അവന്റെ നിശ്വാസങ്ങൾ അറിഞ്ഞതും അവൾ മിഴികൾ തുറന്ന് അവനെ നോക്കി. അവന്റെ കണ്ണുകളും ആ സമയം അവളിൽ ആയിരുന്നു. ചുംബനത്തിനുള്ള അനുവാദം മിഴികളാൽ അവൻ ആരാഞ്ഞതും കൈകൾ ഉയർത്തി അവന്റെ കോളറിൽ പിടിച്ച് വലിച്ച് അനു അവന്റെ ചുണ്ടുകളെ അവളുടെ അധരങ്ങളാൽ പൊതിഞ്ഞു. ഒരു ഞെട്ടലോടെ എഡ്ഢിയുടെ കണ്ണുകൾ മിഴിഞ്ഞു പോയി. ആദ്യത്തെ പകപ്പിന് അപ്പുറം ഇരുകൈകളാൽ അവളെ മുറുകെ ചേർത്തു. ഒരുവേള അടർന്ന് മാറാൻ ആഞ്ഞവളെ അതിന് അനുവദിക്കാതെ തിരികെ അവളെ ചുംബിച്ചവൻ അവളുമായി ബെഡിലേക്ക് മറിഞ്ഞു. ഇരുകൈകൾ കോർക്കപ്പെട്ടു. ചുണ്ടുകളുടെ വേഗതയും ഗതിയും മാറി. ഒരു പുതപ്പിനുള്ളിൽ ഇരുദേഹവും ഒരുമിച്ച് ഇഴുകി അലിഞ്ഞു ചേർന്നു. ഒടുവിൽ തോൽവിക്ക് കീഴടങ്ങി പരസ്പരം പുണർന്ന് നിദ്രയിലേക്ക് കൂപ്പു കുത്തി വീണു...... തുടരും...............

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story