ഹൃദയതാളമായ്: ഭാഗം 182

hridayathalamay

എഴുത്തുകാരി: ആർദ്ര അമ്മു

ദിവസങ്ങൾ ആരെയും കാത്ത് നിൽക്കാതെ ശര വേഗത്തിൽ പാഞ്ഞു പോയി. കളിയും ചിരിയും തല്ല് കൂടലും ഇണക്കങ്ങളും പിണക്കങ്ങളും എല്ലാമായി ജീവിതം വീണ്ടും ഒരു നദി പോലെ മുന്നോട്ട് ഒഴുകി. അതിനിടയിൽ അനുവും എഡ്ഢിയും ഡൽഹിയിലേക്ക് ചേക്കേറി. പോവുന്നതിന് മുന്നേ കുരിശിങ്കൽ രണ്ട് ദിവസം നിൽക്കാൻ അവർ ഇരുവരും സമയം കണ്ടെത്തി. ഒരു ലോഡ് പലഹാരങ്ങൾ ആയിരുന്നു മക്കൾക്കായി സാറായും ജെസ്സിയും കെട്ടി പൊതിഞ്ഞു പെട്ടിയിലാക്കി കൊടുത്തു വിട്ടത്. പലഹാരങ്ങളും എണ്ണവും അളവും എല്ലാം കണ്ട് ഇത്രയൊക്കെ വേണോ എന്ന എഡ്ഢിയുടെ സംശയത്തിന് അമ്മമാർ രണ്ടുപേരും സെന്റി അടിച്ചും കണ്ണീരൊഴുക്കിയുമാണ് മറുപടി കൊടുത്തത്. അതോടെ ഒന്നും മിണ്ടാതെ ആൾ പെട്ടിയെല്ലാം ചുമന്നു കെട്ടി. എഡ്ഢിയുടെ വീട്ടിൽ നിന്നും കുരിശിങ്കൽ നിന്നും അത്യാവശ്യം എല്ലാവരും ചേർന്ന് ഒരു ജാഥയ്ക്കുള്ള ആളുകൾ എല്ലാം ചേർന്നാണ് എയർപോർട്ടിൽ അവരെ യാത്ര അയക്കാൻ പോയത്. അവർ പോയി കഴിഞ്ഞ് വലിയ സങ്കടം തോന്നിയെങ്കിലും ഡൽഹിയിൽ എത്തി അനുവിന്റെ കോളും വാ അടയ്ക്കാതെയുള്ള വിശേഷം പറച്ചിലിൽ നിന്നും അവൾ എത്രമാത്രം സന്തോഷവതിയാണെന്ന് എല്ലാവർക്കും ബോധ്യമായി അത് മാത്രം മതിയായിരുന്നു എല്ലാവരിലും നിറഞ്ഞ നേർത്ത ദുഃഖത്തെ തുടച്ചു നീക്കാൻ. ദിവസേന മുടങ്ങാതെ എത്തുന്ന ഫോൺ കോളുകൾ ഇരു ദ്രുവങ്ങളിലായവരെ കൂട്ടി ചേർക്കുന്ന നൂലിഴയായി മാറി.

എമിയുടെയും റോണിയുടെയും നിവിയുടെയും എല്ലാം ക്ലാസ്സ്‌ സ്റ്റാർട്ട്‌ ചെയ്യാനുള്ള സമയം അടുത്തു. അതിനായുള്ള കുഞ്ഞു പർച്ചേസിങ്ങിന് പോവാൻ ഒരുങ്ങുകയാണ് എമിയും അച്ചുവും. കൂടെ റോണിയെ വിളിച്ചെങ്കിലും മറിയാമ്മയുടെ അപ്പനെ ഇമ്പ്രെസ്സ് ചെയ്യാൻ പുള്ളിയുടെ ബർത്ത്ഡേയ്ക്ക് ഒരു സർപ്രൈസ് ഗിഫ്റ്റ് പ്ലാൻ ചെയ്ത് സെറ്റ് ചെയ്യാനുള്ള തിരക്കിലായതിനാൽ അവൻ വരില്ല എന്ന് പറഞ്ഞ് ഒഴിഞ്ഞു. അതിന്റെ നിരാശയിലാണ് എമി. ബെഡിൽ ഇരുന്ന് എന്തൊക്കെയോ പിറുപിറുക്കുന്ന എമിയെ മിററിലൂടെ ഒന്നു നോക്കി അച്ചു മുടി ഒതുക്കി വെച്ചു. ചുണ്ടിനടിയിൽ ഓരോന്ന് പറഞ്ഞ് അവസാനം ബെഡിൽ കിടന്ന ഫോൺ എടുത്ത് റോണിയെ ഡയൽ ചെയ്ത് അവൾ കാതോട് ചേർത്തു. ഓരോ റിങ്ങും ശ്രദ്ധിച്ച് അക്ഷമയോടെ അവൾ ഇരുന്നു. ഹലോ......... കോൾ അറ്റൻഡ് ആയതും റോണി വിളിച്ചു. നീ വരുന്നില്ല എന്ന് ഉറപ്പിച്ചോ?????? എമി മുഖവുര ഏതുമില്ലാതെ ചോദിച്ചു. ആഹ് ടീ, ഞാൻ വരുന്നില്ല. എന്റെ ഗ്രേറ്റ്‌ ഫാദർ ഇൻ ലോക്ക് ഒരു സർപ്രൈസ് ഒരുക്കാനുള്ള ശ്രമത്തിലാണ് ഞാൻ. പിന്നെ ഒരു ചെറിയ ഗിഫ്റ്റും. കിളവനെ ഒന്നു ഇമ്പ്രംസ് ചെയ്തിട്ട് വേണം എനിക്ക് എന്റെ മറിയാമ്മയിലേക്കുള്ള റൂട്ട് എല്ലാം ക്ലിയർ ആക്കാൻ. മ്മ്മ്.... ഇതൊക്കെ നടന്നു കണ്ടാൽ മതി. എമി അവനെ കളിയാക്കുന്നത് പോലെ പറഞ്ഞു. കരിനാക്ക് വളക്കാതെടീ ദ്രോഹീ....... റോണി പല്ല് കടിച്ചു. നീയല്ലേ പ്ലാനിങ് അതുകൊണ്ട് പറഞ്ഞു പോയതാ. പണ്ട് ഡോൾബി ആന്റിക്ക് സർപ്രൈസ് കൊടുത്തത് ഓർക്കുന്നുണ്ടോ??????

ഏഴു ദിവസമാ അവർ ഐസിയുവിൽ കിടന്നത്. അത് പിന്നെ ഒരബദ്ധം പറ്റിയത് അല്ലെ????? രണ്ട് അറ്റാക്ക് കഴിഞ്ഞിരിക്കുന്നവരുടെ മുറിയിൽ മാലപടക്കം പൊട്ടിച്ചത് ആണോടാ നിന്റെ അബദ്ധം????? അന്ന് തന്നെ ഭാഗ്യം കൊണ്ടാ അവരുടെ കാറ്റ് പോകാഞ്ഞത്. എമി പറഞ്ഞത് കേട്ടവൻ ഒന്നു ഇളിച്ചു. തട്ടി പോയൊന്നുമില്ലല്ലോ ജസ്റ്റ് കുറച്ച് നാൾ ഒന്നു ഹോസ്പിറ്റൽ ബെഡിൽ ആയി. പിന്നെ ഇക്കാലത്ത് അറ്റാക്ക് ഒക്കെ ഒരു വലിയ സംഭവം ഒന്നുമല്ലല്ലോ???? മ്മ്മ്...... ഇനി അങ്ങനെ പറഞ്ഞാൽ മതിയല്ലോ?????? അല്ല നീയെന്ത്‌ സർപ്രൈസാ പ്ലാൻ ചെയ്‍തത്?????? കാലെടുത്ത് ബെഡിലേക്ക് കയറ്റി വെച്ച് ചമ്രം പടിഞ്ഞിരുന്നവൾ ചോദിച്ചു. ഫാമിലി റിലേറ്റീവ്സ് അതുപോലെ ഫ്രണ്ട്സ് ഒക്കെ ചേർന്ന് ബർത്ത്ഡേ വിഷ് ചെയ്യുന്നത് എല്ലാം ചേർത്ത് ഒരു വീഡിയോ. എങ്ങനുണ്ട് വെറൈറ്റി അല്ലെ????? വലിയ സംഭവം പോലെ അവൻ പറഞ്ഞു. പിന്നേ ഗംഭീരം തന്നെ. ഇതുവരെ ആരും പരീക്ഷിക്കാത്ത നല്ല ഫ്രഷ് ഐറ്റം. താങ്കു താങ്കു...... നീ ഇന്നലെ ഹോം കണ്ടിരുന്നോ????? ആഹ്... കണ്ടു. നിനക്ക് അത് എങ്ങനെ മനസ്സിലായി????? ഈ ഐഡിയ കേട്ടപ്പോൾ മനസ്സിലായി. ഈൗ... കണ്ടുപിടിച്ചു കളഞ്ഞല്ലോ????? ഒരു ഇളിയോടെ അവൻ ചോദിക്കുന്നത് കേട്ടവൾ ചിരിച്ചു. നിന്നെ വിറ്റ കാശ് എന്റെ കയ്യിൽ ഉണ്ടെടാ. എമി ചിരിയോടെ പറഞ്ഞു. എങ്കിൽ ശരിയെടീ ഞാൻ വെക്കുവാ കുറച്ച് തിരക്കിലാ. അളിയനെ തിരക്കിയതായിട്ട് പറഞ്ഞേക്ക്. റോണി ധൃതി കൂട്ടി. ഓഹ്...

അതിപ്പൊ ഞാൻ പറഞ്ഞിട്ട് വേണമായിരിക്കും അറിയാൻ. എന്നേക്കാൾ കോൺടാക്ട് ഇപ്പൊ നിങ്ങൾ തമ്മിൽ അല്ലെ?????? തെല്ലൊരു കുറുമ്പോടെ അച്ചുവിനെ നോക്കി ചുണ്ട് കൂർപ്പിച്ച് പറയവെ ഒരു ചിരിയോടെ മുടിയൊതുക്കി തിരിഞ്ഞ് എമിക്ക് നേരെ അവൻ ചുണ്ട് കൊണ്ട് ഉമ്മ കൊടുക്കുന്നത് പോലെ കാണിച്ചു. അസൂയ പെട്ടിട്ട് കാര്യമില്ലെടീ കുരുട്ടേ ഞാനും എന്റെ അളിയനും ദോസ്ത് ആടീ ദോസ്ത്. മ്മ്മ്..... ശരി ശരി. പോയി നിന്റെ വമ്പൻ സർപ്രൈസ് സെറ്റാക്ക്. എമി അതും പറഞ്ഞ് കോൾ കട്ട്‌ ചെയ്തതും അച്ചു വാച്ച് അണിഞ്ഞ് അവളുടെ അരികിലേക്ക് വന്നു. പോവാം?????? ഫോൺ എടുത്ത് കയ്യിൽ പിടിച്ച് ബാഗ് തോളിൽ തൂക്കി അവൾ ബെഡിൽ നിന്ന് എഴുന്നേറ്റ് അച്ചുവിനെ നോക്കി. അവളുടെ ചോദ്യത്തിന് മറുപടി പറയാതെ അവൻ ഇരു കയ്യാൽ ചുറ്റിപ്പിടിച്ചു. നിനക്ക് അസൂയ അല്ലേടീ പൊടിക്കുപ്പീ????? അവന്റെ ചോദ്യത്തിന് എമിയുടെ നെറ്റി ഒന്നു ചുളിഞ്ഞു. അസൂയയോ???? എന്നാത്തിന്?????? പിരികം പൊക്കി അവൾ സംശയത്തോടെ ചോദിച്ചു. ഞാനും റോണിയും തമ്മിലുള്ള സ്നേഹവും നീ അറിയാതെ ഞങ്ങൾ തമ്മിൽ സംസാരിക്കുന്നതും ഒക്കെ കണ്ടിട്ട് നിനക്ക് കുശുമ്പല്ലേടീ????? മെല്ലെ അവളുടെ മൂക്കിൻ തുമ്പിൽ ഒന്നു തട്ടി അവൻ ചോദിച്ചതും എമിയുടെ ചുണ്ടിൽ ഒരു പുഞ്ചിരി തെളിഞ്ഞു. അതേ ചിരിയോടെ അച്ചുവിന്റെ കണ്ണുകളിലേക്ക് ഒരു നിമിഷം അവളൊന്ന് നോക്കി.

ഞാൻ എന്റെ ലൈഫിൽ ഏറ്റവും കൂടുതൽ ആഗ്രഹിച്ച കാര്യം എന്താന്ന് ഇച്ചായന് അറിയോ?????? അവളുടെ ചോദ്യത്തിന് മറുപടി പറയാതെ അച്ചു അവളെ തന്നെ ഉറ്റു നോക്കി. അവന്റെ മൗനം ബാക്കി പറയാനുള്ള സമ്മതമായി എടുത്ത് അവൾ തുടർന്നു. എന്നെ അതിനേക്കാൾ ഉപരി എന്റെ പ്രിയപ്പെട്ടവരെ ചേർത്ത് നിർത്തുന്ന എന്നിൽ നിന്ന് അകറ്റാത്ത ഒരു ലൈഫ് പാർട്ണർ. അതുപോലെ എന്റെ റോണിയെ സ്വന്തം സഹോദരനെ പോലെ കാണുന്ന ഒരാൾ. അങ്ങനെയുള്ള എനിക്ക് നിങ്ങളുടെ ഈ അടുപ്പവും സ്നേഹവും ഒക്കെ കണ്ട് അസൂയ തോന്നും എന്ന് കരുതിയോ???? ഞാൻ ആഗ്രഹിച്ചത് പോലെ തന്നെ ഒരാളെ അതും ഞാൻ കാത്തിരുന്ന ആളെ തന്നെ കർത്താവ് എനിക്ക് കൊണ്ടു തന്നില്ലേ???? അതിൽ എനിക്ക് സന്തോഷം മാത്രേ ഉള്ളൂ. പിന്നെ... ഇതുപോലെ ഒക്കെ ഓരോന്ന് പറയുന്നത് അവന്റെ നാവിൽ നിന്ന് സന്തോഷത്തോടെ നിങ്ങൾ തമ്മിലുള്ള ബോണ്ടിനെ പറ്റി ഒക്കെ കേൾക്കാനാണ്. അത് കേൾക്കുന്ന നിമിഷം ഉണ്ടല്ലോ???? എന്താ പറയാ????? I really feel heart filled. ഏറെ സന്തോഷത്തോടെ അച്ചുവിന്റെ കഴുത്തിലൂടെ ചുറ്റിപ്പിടിച്ച് എമി പറഞ്ഞു. എന്നുകരുതി ഞാൻ അറിയാതെ അളിയന്മാർ ചേർന്ന് ചുറ്റിക്കളി ഒന്നും വേണ്ട. അവസാനം തെല്ലൊരു കുസൃതിയോടെ അവൾ പറയവെ അവൻ ചിരിച്ചു പോയി. എമിയുടെ വീർത്ത കവിളിൽ ഒന്നു മുത്തി അച്ചു അവളെയും ഉന്തി താഴെ എത്തി. 🖤🖤🖤🖤🖤🖤🖤🖤🖤🖤🖤🖤🖤

താഴെ എത്തിയതും എമി തിരഞ്ഞത് ജോക്കുട്ടനെ ആയിരുന്നു. അല്ലാത്തപ്പോൾ രാവിലെ തന്നെ ഓടി എത്തുന്ന ആളാണ്. ആൽവിച്ചോ....... സോഫയിൽ ഇരിക്കുന്ന ആൽവിച്ചനെ നോക്കി അവൾ വിളിച്ചു. എന്നതാടീ??????? ജോക്കുട്ടൻ എന്തേ കണ്ടില്ലല്ലോ?????? ചുറ്റിനും ഒന്നു കണ്ണോടിച്ചു കൈമലർത്തി കൊണ്ടവൾ അവനെ നോക്കി. അവന് വയ്യെടീ.... ഇന്നലെ രാത്രി ആയപ്പോൾ ഒരു ചെറിയ പനി. ഇപ്പൊ കിടക്കുവാ. പനിയോ????? ഇന്നലെ ഒന്നും അവന് കുഴപ്പം ഇല്ലായിരുന്നല്ലോ???? അച്ചു ചെറിയൊരു പരിഭ്രമത്തോടെ ആൽവിയെ നോക്കി. ക്ലൈമറ്റ് ചേഞ്ചിന്റെയാടാ. എന്നിട്ട് ഹോസ്പിറ്റലിൽ കൊണ്ടുപോയില്ലേ????? ആധിയോടെ എമി ചോദിച്ചു. റിയ ഉള്ളപ്പോൾ പിന്നെന്തിനാടീ ഹോസ്പിറ്റലിൽ കൊണ്ടുപോവുന്നത്??? ഇന്നലെ തന്നെ അവൾ മരുന്ന് കൊടുത്തു. ഇപ്പൊ നല്ല കുറവുണ്ട്. കയ്യിലിരുന്ന പേപ്പർ മടക്കി വെച്ച് എഴുന്നേൽക്കുന്നതിനിടയിൽ അവൻ അവരോടായി പറഞ്ഞു. എമിക്കും അച്ചുവിനും അത് കേട്ടിട്ട് സമാധാനം ആവുന്നുണ്ടായിരുന്നില്ല. എമി ആൽവിച്ചനെ ഒന്നു നോക്കി അവരുടെ മുറിയിലേക്ക് നീങ്ങി പിന്നാലെ അച്ചുവും. അവിടെ ചെന്നതും കണ്ടു ബെഡിൽ പുതച്ചു മൂടി കിടക്കുന്ന ജോക്കുട്ടനെ. റിയയോട് പറ്റിച്ചേർന്ന് കിടക്കുകയാണവൻ. ജിച്ചൂട്ടൻ തൊട്ടിൽ കിടന്ന് ഉറങ്ങുന്നുണ്ട്. എമി അകത്തേക്ക് കയറി ബെഡിലേക്ക് ഇരുന്നു. കുറവില്ലേ ഏട്ടത്തീ?????? വെപ്രാളത്തോടെ ജോക്കുട്ടന്റെ നെറ്റിയിലും കഴുത്തിലും എല്ലാം തൊട്ടു നോക്കി എമി ടെൻഷനോടെ ചോദിച്ചു. ഒന്നൂല്ലടീ....

മരുന്നിന്റെ ഡോസ് കഴിഞ്ഞു അതിന്റെയാ ഈ ചൂട്. ഇന്നിനി മുഴുവൻ ഇങ്ങനെ ചൂട് കൂടിയും കുറഞ്ഞും ഒക്കെ ഇരിക്കും. നാളെ രാവിലെ ഉറങ്ങി എഴുന്നേൽക്കുമ്പോഴേക്കും എല്ലാം ശരിയായിക്കോളും. റിയ എമിയെ നോക്കി കണ്ണ് ചിമ്മി കാണിച്ചു പറഞ്ഞു. എമി വാടിയ മുഖത്തോടെ കുഞ്ഞിന്റെ കവിളിൽ തഴുകി. മുഖത്ത് നല്ല ക്ഷീണമുണ്ട്. തളർച്ചയുടെ ഇടയിലും അവൻ എമിയെ കണ്ട് എഴുന്നേറ്റിരുന്നു. അത് കണ്ടതും അച്ചു അവനെ പൊക്കിയെടുത്ത് അവനെയും മടിയിൽ വെച്ച് എമിക്ക് അരികിൽ ഇരുന്നു. എന്റെ കുഞ്ഞിന് എന്നാപറ്റി???? പനി പിടിച്ചോ????? അച്ചുവിന്റെ ചോദ്യത്തിന് തലയാട്ടി ജോക്കുട്ടൻ അവന്റെ നെഞ്ചിലെ ചൂടിലേക്ക് ചേർന്നിരുന്നു. കഞ്ഞി കുടിച്ച് മരുന്നൊക്കെ കഴിച്ച് കഴിയുമ്പോൾ ഈ പനിയൊക്കെ പേടിച്ച് ഓടില്ലേ??????? ജോക്കുട്ടൻ മരുന്നൊക്കെ കഴിക്കൂലേ????? അവനെ ചേർത്ത് പിടിച്ച് അച്ചു ചോദിച്ചതും ഒന്നു മൂളിക്കൊണ്ടവൻ കുഞ്ഞി കൈകളാൽ അച്ചുവിനെ ചുറ്റി പിടിച്ചു. ഗുഡ് ബോയ്...... കവിളിൽ ഒന്നു തട്ടി അവന്റെ ചൂട് നെറ്റിയിൽ ചുണ്ട് അമർത്തി അച്ചു പറഞ്ഞു. എമി അതീവ സങ്കടത്തോടെ ജോക്കുട്ടനെ തന്നെ നോക്കി ഇരുന്നു. നീ ഇങ്ങനെ വിഷമിച്ച് ഇരിക്കാൻ മാത്രം അവനൊന്നും ഇല്ലെടീ ചെറിയൊരു പനി. അത്രേ ഉള്ളൂ...

ഇക്കണക്കിന് ഇതുപോലെ ഒരെണ്ണം സ്വന്തമായി ഉണ്ടാവുമ്പോൾ കൊച്ചിന് പനി വന്നെന്ന് പറഞ്ഞ് നീയിരുന്ന് കരയുമല്ലോ??????? അങ്ങോട്ട്‌ എത്തിയ ആൽവിച്ചൻ എമിയെ നോക്കി കളിയാക്കി ചിരിച്ചു. അവന്റെ കളിയാക്കലിൽ മുഖം വീർപ്പിച്ചുകൊണ്ടവൾ അച്ചുവിനെ നോക്കി. അവന്റെ കണ്ണുകളും അന്നേരം അവളിൽ ആയിരുന്നു. ഒരു നിമിഷം ഇരുനോട്ടവും തമ്മിൽ ഒന്നു കൊരുത്തു. നിങ്ങൾ ഷോപ്പിലേക്കല്ലേ??????? അൽവിച്ചന്റെ ചോദ്യം കേട്ടതും രണ്ടുപേരും നോട്ടം മാറ്റി. ആഹ്.... അച്ചു മറുപടി പോലെ മൂളി. എങ്കിൽ പിന്നെ ഞാനുമുണ്ട്. എനിക്കും ഒന്നു രണ്ട് സാധനങ്ങൾ വാങ്ങിക്കാനുണ്ട്. എങ്കിൽ പിന്നെ വേഗം റെഡിയായി വാടോ എനിക്ക് ഇത് കഴിഞ്ഞിട്ട് ഒരിടത്ത് പോവേണ്ടതാണ്. ആടാ... ദേ ഇപ്പൊ വരാം. ആൽവിച്ചൻ അച്ചുവിനോടായി പറഞ്ഞ് ഡ്രസ്സിങ് റൂമിലേക്ക് കയറി. അച്ചുവും എമിയും ജോക്കുട്ടനെയും നോക്കി ഇരുന്നു. കുറച്ച് കഴിഞ്ഞതും ആൽവിച്ചൻ റെഡിയായി ഇറങ്ങി. അധികം വൈകാതെ തന്നെ അവർ മൂന്നുപേരും ബ്രേക്ക്‌ഫാസ്റ്റ് കഴിച്ച് പോവാൻ ഇറങ്ങി. 🖤🖤🖤🖤🖤🖤🖤🖤🖤🖤🖤🖤🖤 ഷോപ്പിൽ കയറി അത്യാവശ്യം വേണ്ട കുറച്ച് ഡ്രസ്സും ബുക്ക്സും എല്ലാം വാങ്ങി. അച്ചു ആയിരുന്നു എല്ലാം നോക്കി നടന്ന് വാങ്ങിയത് എമിക്ക് പിന്നെ ഈ വക കാര്യത്തിൽ വലിയ താത്പര്യം ഒന്നും ഉണ്ടായിരുന്നില്ലെങ്കിലും അച്ചു പറഞ്ഞത് പ്രകാരം ഒരു ജോലി സമ്പാദിക്കാൻ വേണ്ടിയുള്ള ശ്രമത്തിലാണ് അവൾ.

എമിയുടെ ഒടിഞ്ഞു തൂങ്ങിയുള്ള നിൽപ്പ് കാണുമ്പോൾ അച്ചു ഒന്നു നോക്കി കണ്ണുരുട്ടും. മുഖം വീർപ്പിച്ച് കഴുത്ത് വെട്ടിച്ച് അപ്പോൾ തന്നെ അവൾ പ്രതിഷേധവും അറിയിക്കും. അങ്ങനെ കുറച്ചേറെ നേരത്തിന് ശേഷം തിരികെ പോരാൻ ഒരുങ്ങവെ എമിയുടെയും അച്ചുവിന്റെയും കണ്ണുകൾ കിഡ്സ്‌ സെക്ഷനിലേക്ക് നീണ്ടു. എല്ലാ തവണയും ഷോപ്പിങ്ങിന് ഇറങ്ങുമ്പോൾ ജോക്കുട്ടനും ജിച്ചൂട്ടനും എന്തെങ്കിലും വാങ്ങാതെ തിരികെ പോവാറില്ല. ഇത്തവണയും വെറും കയ്യോടെ പോവാൻ മനസ്സ് വന്നില്ല. അതുകൊണ്ട് തന്നെ ആൽവിച്ചന്റെ എതിർപ്പിനെ അവഗണിച്ചു കൊണ്ടവർ കിഡ്സ്‌ ഏരിയയിലേക്ക് നടന്നു. നിരത്തി വെച്ചിരിക്കുന്ന വിപുലമായ ടോയ്സ് കളക്ഷൻ നോക്കി അച്ചുവും എമിയും നടന്നു. ജോക്കുട്ടന് കാറുകളാണ് ക്രേസ്. ഇപ്പൊ തന്നെ ഒത്തിരി ഒത്തിരി കാർ ടോയ്‌സ് കളക്ഷൻ അവന്റെ കയ്യിലുണ്ട്. വാങ്ങി കൊടുക്കുന്നത് കാർ ആണെങ്കിൽ ഒരു കേടുപാടും കൂടാതെ അവൻ സൂക്ഷിച്ചു വെക്കും അതല്ലാതെ മറ്റെന്ത് തന്നെ വാങ്ങി കൊടുത്താലും ഒരു ദിവസത്തിന് അപ്പുറം അതിനൊന്നും ആയുസ്സ് കാണില്ല. അതുകൊണ്ട് തന്നെ അവനെ അറിയാവുന്നവർ എല്ലാം ഓരോ മോഡലിൽ ഉള്ള കാർ ടോയ്‌സ് വാങ്ങി കൊടുക്കാറാണ് പതിവ്. ആ ഓർമ്മയിൽ എമി കാർ ടോയ്‌സ് എല്ലാം നിരത്തി വെച്ചിരിക്കുന്നിടത്തേക്ക് നീങ്ങി. ഭംഗിയായി ആകർഷണീയതയോടെ നിരത്തി വെച്ചിരിക്കുന്ന ടോയ്‌സ് ഓരോന്നും നോക്കിവെ സൈഡിൽ നിന്ന് എന്തോ മറിഞ്ഞു വീഴുന്ന ശബ്ദം കേട്ടതും അവളുടെ ശ്രദ്ധ അങ്ങോട്ട് പോയി.

അവിടെ കണ്ട കാഴ്ചയിൽ അവളുടെ കണ്ണോന്ന് വിടർന്നു. ഒരേപോലെ ഡ്രസ്സ്‌ ചെയ്ത രണ്ട് കുട്ടി കുറുമ്പന്മാർ, രണ്ടും അമ്മയുടെ സാരി തുമ്പിൽ പിടിച്ച് നിൽപ്പാണ്. അതിൽ ഒരു വികൃതി കയ്യിൽ ഒരു കാറും പിടിച്ച് കുസൃതി ചിരിയോടെ നിൽപ്പുണ്ട് അവന്റെ കാൽ കീഴിൽ കുറച്ച് ടോയ്‌സ് വീണ് കിടപ്പുണ്ട്. കയ്യെത്തിച്ച് കാർ എടുക്കുന്ന തിരക്കിൽ ബാക്കിയുള്ള ടോയ്‌സ് എല്ലാം വലിച്ച് താഴെ ഇട്ടിട്ടാണ് അവന്റെ നിൽപ്പ്. എമിക്ക് അവന്റെ നിൽപ്പും ഭാവവും എല്ലാം കണ്ട് ചിരി വന്നുപോയി. എന്താ അൻഷീ ഈ കാണിച്ചു വെച്ചിരിക്കുന്നത്????? ഇതൊന്നും വലിച്ചു വാരി ഇടരുത് എന്ന് അമ്മ പറഞ്ഞതല്ലേ????? അനുസരണ ഇല്ലല്ലേ????? ദേഷ്യത്തിലുള്ള അമ്മയുടെ വാക്കുകൾ കേട്ടതും അവൻ കാറും നോക്കി തല താഴ്ത്തി. അമ്മാ.... അച്ചിയെ വക്ക് പയ്യല്ലേ... അച്ചി പാവാ...... അതുവരെ മിണ്ടാതിരുന്നവൻ അമ്മയെയും തല താഴ്ത്തി നിൽക്കുന്ന വികൃതി ചെക്കനെയും നോക്കി പറഞ്ഞു. വന്നല്ലോ വക്കാലത്തുമായിട്ട്. തമ്മിൽ കണ്ടാൽ രണ്ടും കൂടി അടിയാണ്. എന്നാൽ ഞാൻ ഒന്നു വഴക്ക് പറഞ്ഞാൽ അപ്പൊ രണ്ടും ഒറ്റ കെട്ട്. അച്ഛനോട് പറയുന്നുണ്ട് ഞാൻ എല്ലാം. കപട ഗൗരവത്തിൽ പറഞ്ഞു തീർന്നതും അതുവരെ തലതാഴ്ത്തി നിന്ന കുഞ്ഞി ചെക്കൻ തലയുയർത്തി നോക്കി. അച്ഛ എന്നെ വക്കിതില്ലല്ലോ....

യ്യേ അമ്മ ചമ്മി പോയേ..... ചുണ്ടിൽ കൈവെള്ള മുട്ടിച്ച് കളിയാക്കി ചിരിയോടെ പറഞ്ഞവൻ തിരിഞ്ഞ് ഒരൊറ്റ ഓട്ടം. അൻഷീ... ഓടല്ലേ മോനേ വീഴും..... പിന്നിൽ നിന്നുള്ള ശബ്ദത്തിൽ ഓട്ടത്തിനിടയിൽ അവനൊന്ന് തിരിഞ്ഞു നോക്കിയതും കാല് ഇടറി വീഴാൻ ആഞ്ഞു. അൻഷീ.......... പരിഭ്രമത്തോടെ ആ അമ്മയുടെ വിളി ഉയർന്നു. എന്നാൽ നിലത്ത് വീഴും മുന്നേ എമി അവനെ പൊക്കി എടുത്തിരുന്നു. ആശ്വാസത്തോടെ അവളൊന്ന് നെഞ്ചിൽ കൈവെച്ച് നിശ്വസിച്ചു. ഇങ്ങനെ ഓടിയാൽ വീഴില്ലേടാ കുസൃതീ??????? എമി അവന്റെ കുഞ്ഞു വയറിൽ ഇക്കിളിയാക്കി പറഞ്ഞതും അപരിചിതത്വം ഏതുമില്ലാതെ അവനൊന്ന് ചിരിച്ചു. കുട്ടി പിടിച്ചത് കൊണ്ട് കൊള്ളാം അല്ലെങ്കിൽ ഇപ്പൊ ഇവൻ വീണേനെ..... Thank you so much. എമിയുടെ കയ്യിൽ ഇരിക്കുന്നവനെ നോക്കി അവൾ എമിയോട് നന്ദി പറഞ്ഞു. ഏയ്‌..... അതിന്റെ ഒന്നും ആവശ്യമില്ല. എമി ചിരിയോടെ അവൾക്ക് നേരെ പുഞ്ചിരിച്ചു. ആദീ............. പിന്നിൽ നിന്ന് ഒരു പുരുഷ ശബ്ദം ഉയർന്നതും ഇരുവരുടെയും നോട്ടം അങ്ങോട്ട്‌ നീണ്ടു. അഞ്ചു വയസ്സ് പ്രായം തോന്നിക്കുന്ന ഒരു പെൺകുട്ടിയേയും എടുത്തുകൊണ്ട് അങ്ങോട്ട്‌ എത്തിയ വ്യക്തിയിൽ എമിയുടെ നോട്ടം ചെന്നെത്തി. കഴിഞ്ഞില്ലേ ഇതുവരെ?????? ആദിയെ നോക്കി ആയിരുന്നു ചോദ്യമെങ്കിലും സംശയത്തോടെ അവന്റെ നോട്ടം നീണ്ടത് എമിയിലേക്കും അവളുടെ കയ്യിൽ ഇരുന്ന് കള്ളനോട്ടം എറിയുന്ന അൻഷിയിലുമായിരുന്നു.

ഒന്നും പറയണ്ട എന്റെ രുദ്രേട്ടാ... ദേ ഇവന്മാരെ രണ്ടിനെയും കൊണ്ട് ഞാൻ തോറ്റു. ഒരു കാർ എടുക്കാൻ വേണ്ടി ദേ ഇവൻ ഇക്കണ്ട ടോയ്‌സ് എല്ലാം വലിച്ച് താഴെ ഇട്ടു. അത് ചോദിച്ചതും ഒരൊറ്റ ഓട്ടമായിരുന്നു ദേ ഈ കുട്ടി എടുത്തത് കൊണ്ട് വീണില്ല. അല്ലെങ്കിൽ കാണാമായിരുന്നു ഇവിടെ വീണ് കാറി പൊളിച്ച് നാട്ടുകാരെ കൂട്ടുന്നത്. ആദി പറഞ്ഞു നിർത്തിയതും രുദ്രൻ ചിരിക്കണോ കരയണോ എന്നറിയാതെ തന്റെ രണ്ട് മക്കളെയും മാറി മാറി നോക്കി. ഒരുത്തൻ എമിയുടെ കയ്യിൽ നിഷ്കു രൂപത്തിൽ ഇരിപ്പുണ്ട് മറ്റവൻ ആകട്ടെ ടോയ്‌സ് അടുക്കി വെച്ചിരിക്കുന്ന ഷെൽഫിന്റെ ആദ്യ സ്റ്റാൻഡിൽ കയറി നിന്ന് അൻഷി വലിച്ചിട്ടതിന്റെ ബാക്കി ടോയ്‌സ് തറയിലേക്ക് തട്ടിയിട്ട് രുദ്രനെ നോക്കി ഒരു കള്ളചിരി ചിരിക്കുന്നുണ്ട്. അവന്റെ നോട്ടം ആദിയിൽ എത്തിയതും കൂർപ്പിച്ച് അവനെ തന്നെ നോക്കുന്നവളെ കണ്ടതും അവന്റെ ചുണ്ടിലും അതേ കള്ളചിരി തെളിഞ്ഞു. വെട്ടേക്കടീ... നമ്മുടെ മക്കളല്ലേ????? അതേ അമ്മേ നമ്മുടെ വാവകുട്ടന്മാർ അല്ലെ?????? അവനെ ശരി വെക്കും വിധം കുട്ടി കുറുമ്പി കൂടി പറഞ്ഞ് അവന്റെ അതേ രീതിയിൽ ചിരിച്ചു. പിള്ളേരെ എല്ലാ കള്ളത്തരങ്ങളും പഠിപ്പിച്ചു വെച്ചേക്കുവാ.... കപട ദേഷ്യത്തിൽ ആദി അവന്റെ കയ്യിൽ ഒന്നു നുള്ളി എന്നാലും അവളുടെ ചുണ്ടിൽ കോണിലും ഒരു പുഞ്ചിരി തെളിഞ്ഞിരുന്നു. അപ്പോഴേക്കും എമിയുടെ കയ്യിൽ നിന്ന് അൻഷി ആദിയിലേക്ക് ചാഞ്ഞിരുന്നു.

ഒരു ചിരിയോടെ അവൾ കുഞ്ഞിനെ ചേർത്ത് പിടിച്ചതും ഷെൽഫിൽ നിന്നിന്നവൻ കയ്യിലിരുന്ന ടോയ് വലിച്ചെറിഞ്ഞ് ആദിയുടെ അരികിലേക്ക് ഓടിയെത്തി അവളുടെ കാലിൽ ചുറ്റിപ്പിടിച്ച് ചിരിച്ചു. രുദ്രൻ മറുകയ്യാൽ അവനെ കൂടി പൊക്കിയെടുത്ത് അവന്റെ കവിളിൽ ഒരു ഉമ്മ കൊടുത്തു. എമി അതെല്ലാം നോക്കി നിൽക്കുകയായിരുന്നു. ചിരിക്കുമ്പോൾ രുദ്രന്റെയും കുഞ്ഞി പെണ്ണിന്റെയും കവിളിൽ തെളിയുന്ന നുണക്കുഴിയിൽ അവളുടെ നോട്ടം ചെന്നെത്തി. രുദ്രനെ അതേ പകർപ്പാണ് അവളെന്ന് എമിക്ക് തോന്നിപ്പോയി. ഹേയ് രുദ്രാ......... അതിശയം കലർന്ന ആ പരിചിത ശബ്ദത്തിൽ എമിയും ആദിയും രുദ്രനും വിളിയുടെ ഉറവിടം തേടി കണ്ണുകൾ പായിച്ചു. ചുണ്ടിൽ വിരിഞ്ഞ ചിരിയോടെ അങ്ങോട്ട്‌ നടന്ന് എത്തുന്ന ആൽവിച്ചനെയും അച്ചുവിനെയും കാൺകെ രുദ്രനും ചിരിച്ചു. ഏയ്‌.... ആൽവി ആൻഡ് അഗസ്റ്റി.... What a surprise!!!!!! ഞാൻ പ്രതീക്ഷിച്ചതേയില്ല. രുദ്രന്റെ സ്വരത്തിൽ ആകാംഷയും ആഹ്ലാദവും നിറഞ്ഞു. ഞങ്ങളും അല്ലേടാ?????? ആൽവിച്ചൻ അച്ചുവിനെ നോക്കിയതും അവനും ചിരിയോടെ തലയാട്ടി. ആദി അവരെ ഇരുവരെയും നോക്കി ചിരിച്ചു. എമി ഇതൊന്നും മനസ്സിലാവാതെ അവരെ എല്ലാവരെയും മാറി മാറി നോക്കുകയാണ്. എന്താ ഇവിടെ??????

രുദ്രൻ തിരക്കി. ദേ... ഈ നിൽക്കുന്നവൾക്ക് അടുത്ത വീക്ക്‌ ക്ലാസ്സ്‌ സ്റ്റാർട്ട്‌ ചെയ്യും അതിന്റെ ഒരു ഷോപ്പിങ്ങിന് വന്നതാ. അതുകഴിഞ്ഞ് ദേ ഇപ്പൊ പിള്ളേർക്ക് എന്തെങ്കിലും എടുക്കാം എന്ന് ഇതുങ്ങൾ രണ്ടും കൂടി വാശി പിടിച്ച് കയറ്റിച്ചതാ. ആൽവിച്ചൻ എമിയേയും അച്ചുവിനെയും നോക്കി പറഞ്ഞു നിർത്തി. ഇത്????????? രുദ്രൻ ഒരു സംശയത്തോടെ എമിയെ നോക്കി ഒന്നു നിർത്തി. എന്റെ പെമ്പറന്നോത്തിയാ... എമി. അച്ചു കിളി പോയത് പോലെ നിൽക്കുന്ന എമിയുടെ കഴുത്തിലൂടെ ചുറ്റിപിടിച്ച് അവനിലേക്ക് ചേർത്ത് നിർത്തി പറഞ്ഞു. അങ്ങനെ വരട്ടെ. പെങ്ങൾ അല്ലാന്ന് എനിക്ക് അറിയായിരുന്നു പിന്നെ ചെറിയൊരു കൺഫ്യൂഷൻ നിങ്ങളുടെ കല്യാണത്തിന് ക്ഷണിച്ചെങ്കിലും ഞങ്ങൾ ഇവിടെ ഇല്ലായിരുന്നത് കൊണ്ട് കൂടാൻ പറ്റിയില്ലല്ലോ അതാ.... Anyway nice to meet you. രുദ്രൻ എമിയെ നോക്കി പറഞ്ഞു. മറുപടിയായി അവളൊന്ന് പുഞ്ചിരിച്ചു. എമീ.... ഇത് രുദ്രൻ. ദി ഫേമസ് GK ഗ്രൂപ്പ്സിന്റെ ഓണർ കം നമ്മുടെ ഒരു ബിസ്സിനെസ്സ് ഫ്രണ്ട് കൂടിയാണ്. പിന്നെ ഇത് രുദ്രന്റെ വൈഫ്‌ ആദി, പാലാഴി ഗ്രൂപ്പ്സ് ഓഫ് കമ്പനീസിന്റെ ഇപ്പോഴത്തെ ഓണർ. ആൽവിച്ചൻ അവരെ ഇരുവരെയും എമിക്ക് പരിചയപ്പെടുത്തി കൊടുത്തു. അപ്പോഴേക്കും അവൾക്ക് എല്ലാം കത്തി. ആദിയെ നോക്കി അവളൊന്ന് പുഞ്ചിരിച്ചു. എമി എന്ത് ചെയ്യുന്നു????? ആദി പുഞ്ചിരിയോടെ ചോദിച്ചു. ഞാൻ msc ചെയ്യാൻ പോവുന്നു. നെക്സ്റ്റ് വീക്ക്‌ ക്ലാസ്സ്‌ സ്റ്റാർട്ട്‌ ചെയ്യും. എമി മറുപടി കൊടുത്തു.

ഭയങ്കര മടി ആയിരുന്നു. അച്ചു നിർബന്ധിച്ചു കൊണ്ടുപോയി ചേർത്തതാ. ആൽവിച്ചൻ ഗ്യാപ്പിൽ ഒരു ഗോൾ അടിച്ചു. എമി പല്ല് കടിച്ച് അവനെ നോക്കി ദഹിപ്പിച്ചു. അല്ലേലും ഭർത്താക്കന്മാർ ഇങ്ങനെയാ. എന്റെ അച്ഛൻ സ്വന്തം കമ്പനി രുദ്രേട്ടനെ ഏൽപ്പിച്ചപ്പോൾ രുദ്രട്ടൻ അത് എന്റെ തലയിൽ കെട്ടി വെച്ചു. ഇപ്പൊ എനിക്ക് നിന്ന് തിരിയാൻ സമയമില്ല. അതിന്റെ ഇടയിൽ അച്ഛന്റെ അതേ സ്വഭാവം പകർന്ന് കിട്ടിയ മൂന്നെണ്ണവും. എല്ലാത്തിനും ഇടയിൽ കിടന്ന് ഞാൻ ചക്രശ്വാസം വലിക്കുവാ ഇതൊക്കെ ഇവർക്ക് വല്ലതും അറിയണോ????? രുദ്രനെ കൂർപ്പിച്ചു നോക്കി ആദി പറയുന്നത് കേട്ട് രുദ്രൻ ഉൾപ്പെടെ എല്ലാവരും ചിരിച്ചു പോയി. മോളുടെ പേരെന്താ???? എമി അംശി മോളുടെ കയ്യിൽ പിടിച്ച് ചോദിച്ചു. ദേവാംശി...... ഒരു പുഞ്ചിരിയോടെ അവൾ മറുപടി പറഞ്ഞു. എമിയുടെ നോട്ടം കുറുമ്പന്മാരിൽ എത്തി. ഇത് ദേവാൻഷ്‌, അത് ദേവാങ്ക്. ആദി അവളുടെ നോട്ടത്തിന്റെ അർത്ഥം അറിഞ്ഞത് പോലെ പറഞ്ഞു. ബാഗ് തുറന്ന് ചോക്ലേറ്റ് എടുത്ത് അവൾ മൂന്നുപേർക്കും കൊടുത്തു. ഒരു ചിരിയോടെ അവരത് വാങ്ങി എമിക്ക് ഓരോ ഉമ്മ കൊടുത്തു. അവൾ തിരികെയും. ഞങ്ങൾ എങ്കിൽ പോട്ടെ കുറച്ച് തിരക്കുണ്ട്. പാലാഴി വരെ ഒന്നു പോവണം. രുദ്രൻ അവരെ നോക്കി പറഞ്ഞു. എങ്കിൽ ശരി പിന്നൊരിക്കൽ കാണാം. ആൽവി പറഞ്ഞതും അച്ചുവിനെയും എമിയേയും ഒന്നു നോക്കി പുഞ്ചിരിച്ച് അവൻ തിരിഞ്ഞു. പുറകെ അവരെയെല്ലാം നോക്കി ആദിയും. അവർ കണ്ണിൽ നിന്ന് മറയുന്നത് നോക്കി എമിയും അച്ചുവും ആൽവിയും നിന്നു....... തുടരും...............

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story