ഹൃദയതാളമായ്: ഭാഗം 183

hridayathalamay

എഴുത്തുകാരി: ആർദ്ര അമ്മു

ആദിയും രുദ്രനും മക്കളും എല്ലാം പോയി കഴിഞ്ഞിട്ടും എമിയുടെ കണ്ണുകൾ അവർ പോയ വഴിയേ തന്നെ ആയിരുന്നു. ഇത്തിരി നേരം കൊണ്ട് തന്നെ അവർ ഓരോരുത്തരും അവളുടെ ഉള്ളിൽ പതിഞ്ഞു പോയിരുന്നു. എമിയുടെ നോട്ടം കണ്ട് അച്ചുവും ആൽവിച്ചനും അവളെ ഒന്നു നോക്കി. എന്താണ് പതിവില്ലാതെ നോക്കെത്താ ദൂരത്ത് കണ്ണും നട്ട് ഒരു നിൽപ്പ്????? എമിയുടെ തോളിൽ കൈമുട്ട് ഉറപ്പിച്ച് നിന്ന് ആൽവിച്ചൻ ചോദിച്ചു. എന്ത് ക്യൂട്ടാല്ലേ?????? ചുണ്ടിൽ വിരിഞ്ഞ പുഞ്ചിരിയോടെ എമി അച്ചുവിനെ നോക്കി. ഞാൻ അല്ലെ????? അല്ലെങ്കിലും എല്ലാവർക്കും നിന്റെ അതേ അഭിപ്രായമാണ്. പാവത്തുങ്ങൾക്ക് ഇത്രയും ഭംഗി കൊടുക്കല്ലേ എന്റെ പുണ്യാളാ...... ആൽവിച്ചന്റെ ഡയലോഗ് കേട്ടതും എമിയും അച്ചുവും അവനെ അടിമുടി ഒന്നു നോക്കി. അയ്യാ.... കണ്ടേച്ചാലും മതി... ഞാൻ അവരെ പറ്റി പറഞ്ഞതാടോ മണ്ടാ. അവന്റെ കൈ തട്ടി മാറ്റിക്കൊണ്ട് അവനെ പുച്ഛിച്ചു. അല്ലേലും നീ അങ്ങനേ പറയൂ. സൗന്ദര്യബോധമില്ലാത്ത ബ്ലഡി ഫൂൾ. ഹും..... അവളെ നോക്കി തിരിച്ചും പുച്ഛം വാരി വിതറി ആൽവിച്ചൻ അവിടുന്ന് നടന്നു നീങ്ങി. ആൽവിച്ചനിൽ നിന്ന് നോട്ടം പിൻവലിച്ച് അച്ചുവിന്റെ മുഖത്തേക്ക് നോക്കിയതും അവളെ തന്നെ നോക്കി നിൽക്കുന്നവനെ കണ്ട് അവളൊന്ന് പുഞ്ചിരിച്ചു. ഇച്ചായാ........ എമി അവന്റെ കയ്യിൽ ചുറ്റിപ്പിടിച്ച് നിന്ന് കൊഞ്ചലോടെ വിളിച്ചു. സോപ്പിങ് ആണല്ലോ???? എന്നതാ കാര്യം??????

അച്ചു പിരികം ഉയർത്തി അവളെ നോക്കി. അംശി മോളും കുറുമ്പന്മാരും ഒക്കെയായി എന്ത് രസാല്ലേ?????? നിറഞ്ഞ ചിരിയോടെ അവൾ ചോദിച്ചു. അത് കേൾക്കവെ അച്ചുവിന്റെ ചുണ്ടിലും ഒരു പുഞ്ചിരി തെളിഞ്ഞു. ശരിയാണ്... മൂന്നുപേരുടെയും കളിചിരികൾ നോക്കി നിൽക്കാൻ തന്നെ ഒരു പ്രത്യേക ഭംഗിയാണ്. ചിരിയോടെ തന്നെ അവനൊന്ന് മൂളി. നമുക്കും ഇതുപോലെ മൂന്നു നാല് മക്കൾ വേണം. എമി പറഞ്ഞു നിർത്തിയതും അച്ചു അതിനും ഒന്നു മൂളി. പിന്നെയാണ് അവൾ പറഞ്ഞത് അവന് കത്തുന്നത്. അവൻ മിഴിഞ്ഞ കണ്ണുകളോടെ അവളെ ഒന്നു നോക്കി. എന്നതാ?????? കേട്ടത് ശരിയാണോ എന്നുറപ്പിക്കാൻ അവൻ ചോദിച്ചു. നമുക്കും ഇതുപോലെ മൂന്നു നാല് പിള്ളേര് വേണമെന്ന്. എമി അവനെ നോക്കി വീണ്ടും ആവർത്തിച്ച് പറഞ്ഞു. മൂന്നു നാല് മക്കളോ?????? ആഹ്..... ആദ്യം ഒരു ആൺകുട്ടി പിന്നെ ഒരു പെൺകുട്ടി അതുകഴിഞ്ഞ് ട്വിൻസ് മതി ഒരു ആണും ഒരു പെണ്ണും. അങ്ങനെ ഞാനും ഇച്ചായനും നമ്മുടെ നാല് മക്കളും എന്ത് രസാല്ലേ?????? എമി ആവേശത്തോടെ അവന്റെ കയ്യിൽ പിടിച്ച് നിലത്ത് നിന്ന് തുള്ളിക്കൊണ്ട് പറഞ്ഞു. ഓഹോ???? അപ്പൊ എല്ലാം പ്ലാൻ ചെയ്തു വെച്ചിട്ടാണ് നിൽപ്പ്.... അച്ചു ഒരു കള്ളചിരിയോടെ അവളെ നോക്കി. പിന്നല്ലാതെ.

വീട് നിറയെ പിള്ളേര് വേണമെന്ന് എന്റെ ഒരു ആഗ്രഹം ആയിരുന്നു. പക്ഷെ ഇച്ചായൻ എന്നേക്കാൾ കൂടുതലായി അവരെ സ്നേഹിക്കാൻ പാടില്ല. ഫസ്റ്റ് ഞാൻ അതുകഴിഞ്ഞ് മതി നമ്മുടെ മക്കൾ. ചുണ്ട് കൂർപ്പിച്ച് വെച്ച് കുറുമ്പോടെ അവൾ അവന്റെ ഷിർട്ടിന്റെ സ്ലീവിൽ വലിച്ചു. എന്നിട്ട് വേണം ജോലിയും റിസൈൻ ചെയ്ത് ഞാൻ വീട്ടിൽ ഇരുന്ന് നിന്നെയും മക്കളെയും നോക്കാൻ അല്ലെ???? ഇച്ചായൻ എന്നാത്തിനാ ജോലിയൊക്കെ റിസൈൻ ചെയ്യുന്നത് പിള്ളേരെ ഞാൻ നോക്കും. വലിയ ഗമയിൽ എമി അവനെ നോക്കി. ഉവ്വാ... നീ വേണേൽ പിള്ളേരുടെ കൂടെ കഞ്ഞിയും കൂട്ടാനും വെച്ച് കളിക്കും. ജോക്കുട്ടന്റെ കൂടെ നടന്ന് ഒപ്പിക്കുന്ന കുരുത്തക്കേട് എനിക്ക് അറിയാവുന്നതല്ലേ????? അത് കേട്ടതും എമിയുടെ മുഖം വീർത്തു. ഞാൻ നമ്മുടെ മക്കളെ നോക്കത്തില്ല എന്നല്ലേ ഇച്ചായൻ ഈ പറഞ്ഞു വരുന്നതിന്റെ അർത്ഥം????? ദേഷ്യത്തോടെ എമി അവനെ നോക്കി. ഇനി അതും പറഞ്ഞ് വഴക്കിന് നിന്നോ... ആദ്യം എന്റെ കൊച്ച് പോയി പഠിച്ച് ഒരു ജോലി വാങ്ങാൻ നോക്ക് എന്നിട്ട് വീട്ടിൽ നഴ്സറി പണിയാം. അച്ചു ഗൗരവത്തിൽ പറഞ്ഞു നിർത്തിയതും എമി മുഖം വെട്ടിച്ച് അവനെ കടന്ന് പോവാൻ തുനിഞ്ഞു. അവളുടെ മുഖം തിരിക്കലും വീർപ്പിച്ചു വെച്ച കവിളും എല്ലാം കണ്ടവന് ചിരി വരുന്നുണ്ടായിരുന്നു. പിണങ്ങി പോവാതെടീ......

അച്ചു അവളുടെ കയ്യിൽ പിടിച്ച് അവന്റെ അരികിലേക്ക് നിർത്തി. എമി വാശിയോടെ അവന്റെ കൈതട്ടി മാറ്റി പോവാൻ തുനിഞ്ഞതും ചുറ്റിനും ഒന്നു നോക്കിയവൻ അവളെ ഇടുപ്പിലൂടെ ചുറ്റി തന്നിലേക്ക് ചേർത്തു. എന്റെ പൊടിക്കുപ്പിക്ക് ഇങ്ങനെ ഒരു ആഗ്രഹം ഉണ്ടെന്ന് ഞാൻ അറിഞ്ഞില്ലല്ലോ.... എന്നതായാലും നീ ഇത്രയും ആഗ്രഹിച്ച സ്ഥിതിക്ക് നമുക്ക് ഒരു കൈ നോക്കി കളയാം. നീ റെഡി ആണെങ്കിൽ നാലാക്കണ്ട ഒരു അഞ്ച് പിള്ളേരെ നോക്കാടീ... ഒരു കള്ളചിരിയോടെ മീശ പിരിച്ചു വെച്ച് അച്ചു അവളെ നോക്കി കണ്ണിറുക്കി. ശരിക്കും???????? എമി വിടർന്ന കണ്ണുകളോടെ അവനെയൊന്ന് നോക്കി. ആഹ്... ശരിക്കും. പക്ഷെ ആദ്യം ഒരു ജോലി വാങ്ങി സ്വന്തം കാലിൽ നിന്ന് കാണിക്ക് അപ്പൊ നമുക്ക് ഇതും പ്രാവർത്തികമാക്കാം. അച്ചു അത് പറഞ്ഞു നിർത്തിയതും എമിയുടെ മുഖം കാറ്റ് അഴിച്ചു വിട്ട ബലൂൺ പോലെയായി. ഞാൻ വാവയെ പറ്റി പറയുമ്പോഴാ അങ്ങേരുടെ ഒരു ജോലി. മാറങ്ങോട്ട്... വാക്കിന് നെറിയില്ലാത്ത മനുഷ്യൻ..... അച്ചുവിനെ തള്ളി മാറ്റി ചവിട്ടി തുള്ളി അവിടുന്ന് പോയി. അവളുടെ പോക്ക് കണ്ട് അച്ചു ചിരി അടക്കാനാവാതെ ചുണ്ടിൽ ചൂണ്ട് വിരൽ അമർത്തി ചിരിച്ചു പോയി. ഈ പെണ്ണ്....... ചിരിയോടെ അവൻ എമി പോയ വഴിയേ നോക്കി സ്വയം തലയ്ക്ക് ഒന്നു തട്ടി.

ആരെയും ശ്രദ്ധിക്കാതെ മുഖവും വീർപ്പിച്ച് വേഗത്തിൽ നടന്ന് വരുന്ന എമിയെ കണ്ട് ആൽവിച്ചൻ നെറ്റി ചുളിച്ചു. നിനക്ക് ഇത് എന്തുപറ്റി?????? അത് നിങ്ങളുടെ പുന്നാര അനിയനോട് ചെന്ന് ചോദിക്ക്. ഇലയിട്ട് വിളിച്ചിരുത്തിയിട്ട് അരി വെന്തില്ല പോലും... കല്യാണത്തിന് മുന്നേ എന്തൊക്കെ ആയിരുന്നു???? നിങ്ങളുടെ അനിയനുണ്ടല്ലോ നല്ല അസ്സൽ അന്യന്റെ സ്വഭാവമാ... ഇപ്പൊ അംബിയായിട്ട് നിൽപ്പുണ്ട് പ്രാന്തിളകുന്നതിന് മുന്നേ ഇങ്ങോട്ട് വിളിച്ചോണ്ട് പോര്... ഉള്ള ദേഷ്യം മുഴുവൻ ആൽവിച്ചന് നേരെ പൊട്ടിത്തെറിച്ച് തീർത്ത് അവൾ കാറിന്റെ ബാക്ക്ഡോർ തുറന്ന് അതിനുള്ളിൽ കയറിയിരുന്നു. അവളുടെ ചാട്ടവും തുള്ളലും എല്ലാം കണ്ട് ചങ്ങല വാങ്ങേണ്ടി വരുമോ എന്ന സംശയത്തിലാണ് ആൽവിച്ചൻ. കിളി പോയി നിൽക്കുന്ന ആൽവിച്ചനെ കണ്ടാണ് അച്ചു അങ്ങോട്ട്‌ എത്തുന്നത്. അവന്റെ നിൽപ്പും കാറിനുള്ളിൽ മുഖവും വീർപ്പിച്ചുള്ള എമിയുടെ ഇരിപ്പും എല്ലാം കണ്ട് അച്ചുവിന് കാര്യങ്ങൾ ഏകദേശം പിടികിട്ടി. ചുണ്ട് കൂട്ടിപ്പിടിച്ച് അവൻ ആൽവിച്ചന് അരികിൽ വന്നു നിന്നു. പോവാം?????? അച്ചുവിന്റെ ചോദ്യം കേട്ടതും ആൽവി അവന് നേരെ ഒന്നു നോക്കി. അനിയാ... മുഖസ്തുതി പറയുവാണെന്ന് കരുതരുത്. അകത്തിരിക്കുന്നവൾക്ക് ഒന്നെങ്കിൽ മുഴുത്ത വട്ട് അല്ലെങ്കിൽ അവൾ നീയറിയാതെ അവൾ ഏതോ മുന്തിയ ഇനം വലിച്ചു കേറ്റുന്നുണ്ട്.

എന്റെ അടുത്ത് വന്ന് ഇലയിട്ടെന്നോ ചോറ് വെന്തില്ലെന്നോ ഒക്കെ പറഞ്ഞ് ഒരു ചാട്ടം അതും പോരാഞ്ഞിട്ട് നിനക്ക് പ്രാന്താണ് പോലും. ഇതൊക്കെ കേട്ട് എന്റെ റിലേ അടിച്ചു പോയോന്നാണ് എന്റെ സംശയം. ആൽവിച്ചന്റെ പറച്ചിൽ കേട്ടവൻ ചിരിച്ചു. ഇനി നിന്നാൽ എനിക്ക് വട്ടാവും നമുക്ക് വീട്ടിൽ പോവാം. നീ വണ്ടി എടുക്ക്. അച്ചുവിന്റെ കയ്യിലേക്ക് കീ വെച്ച് കൊടുത്ത് ആൽവിച്ചൻ കോ ഡ്രൈവിംഗ് സീറ്റിലേക്ക് കയറി ഇരുന്നു. അവനെയൊന്ന് നോക്കി പുഞ്ചിരിയോടെ അച്ചു കാറിൽ കയറി ഇരുന്ന് സ്റ്റാർട്ട്‌ ചെയ്തു. റിവേഴ്‌സ് എടുത്ത് കാർ മെയിൻ റോഡിലേക്ക് എടുത്തതും മിററിലൂടെ അച്ചു എമിയെ ഒന്നു നോക്കി. കയ്യും കെട്ടി മുഖവും വീർപ്പിച്ച് പുറത്തേക്ക് നോക്കിയിരിക്കുന്നവളെ കണ്ട് ചുണ്ടിൽ ഊറിയ പുഞ്ചിരിയോടെ അവൻ ഡ്രൈവിങ്ങിൽ ശ്രദ്ധ ചെലുത്തി. 🖤🖤🖤🖤🖤🖤🖤🖤🖤🖤🖤🖤🖤 ആൽവിച്ചനെ ഓഫീസിൽ ഇറക്കി അച്ചു എമിയെ വീട്ടിൽ കൊണ്ടാക്കി. പോവുന്ന വഴിയെല്ലാം അവൾ മുഖം കനപ്പിച്ച് തന്നെയാണ് ഇരുന്നത്. അച്ചുവിന് അത് കണ്ട് ചിരി അല്ലാതെ മറ്റൊന്നും തോന്നിയില്ല. ഒരു രാത്രിക്ക് അപ്പുറം കാണില്ല അവളുടെ പരിഭവങ്ങളും പിണക്കങ്ങളും ഒന്നും. എന്നിട്ടും വെറുതെ മുഖം വീർപ്പിച്ച് വെച്ച് ഇരിക്കും. ഇങ്ങനെ മുഖം വീർപ്പിച്ച് ഇരിക്കരുത് എന്ന് ഞാൻ പറഞ്ഞിട്ടില്ലേടീ????

അച്ചു വീണ്ടും അവളെ ചൊടിപ്പിക്കാനായി ചോദിച്ചു. എന്റെ മുഖം എന്റെ കവിൾ... അത് ഞാൻ ഇഷ്ടമുള്ളത് പോലെ വെക്കും അതിൽ നിങ്ങൾക്ക് എന്താ നഷ്ടം????? ദേഷ്യം ഒട്ടും കുറയ്ക്കാതെ അവൾ മറു ചോദ്യമെറിഞ്ഞു. എനിക്ക് എന്ത് നഷ്ടം???? ലാഭം അല്ലെ ഉള്ളൂ.... കുസൃതി ചിരിയോടെ അവൻ പറഞ്ഞതും എമിയുടെ മുഖം ഒന്നു ചുളിഞ്ഞു. എന്നാൽ അടുത്ത നിമിഷം തന്നെ കവിളിൽ പതിഞ്ഞ അവന്റെ ചുണ്ടുകളിൽ നിന്ന് അവൻ പറഞ്ഞതിന്റെ പൊരുൾ അവൾക്ക് വ്യക്തമായി. എന്നെ തൊടരുത്...... വാശിയോടെ അവൻ ചുംബിച്ചിടം തുടച്ച് അവൾ അവനെ തുറിച്ചു നോക്കി. തൊട്ടില്ലല്ലോ ഉമ്മ വെച്ചല്ലേ ഉള്ളൂ..... വീണ്ടും അവളുടെ കവിളിൽ ചുംബിച്ചവൻ കണ്ണിറുക്കി. ഉമ്മേം വേണ്ട ബാപ്പയും വേണ്ട... ഉമ്മിക്കാൻ വന്നിരിക്കുന്നു.... പല്ല് കടിച്ചവൾ ചുണ്ടിനടിയിൽ പിറുപിറുത്തു. എനിക്ക് തൊടാൻ തോന്നുമ്പോൾ ഞാൻ തോടും ഉമ്മ വെക്കും സ്നേഹിക്കും. അത് നീ സമ്മതം ഒന്നും എനിക്ക് വേണ്ടടീ പൊടിക്കുപ്പീ. മീശതുമ്പ് കടിച്ചു ചിരിയോടെ അവൾക്ക് നേരെ കള്ളനോട്ടം എറിഞ്ഞവൻ ഒരു കൈ നീട്ടി അവളുടെ ഇടുപ്പിൽ മെല്ലെ ഒന്നു നുള്ളി. ഒന്നു പിടഞ്ഞു കൊണ്ടവൾ അവനെ നോക്കി കണ്ണുരുട്ടി. പിന്നെ മുഖം വെട്ടിച്ച് പുറത്തേക്ക് നോക്കിയിരുന്നു.

അച്ചു അവളെ ഒന്നു നോക്കി സ്റ്റീരിയോ ഓൺ ചെയ്തു. തൊട്ടു തൊട്ടു തൊട്ടു നോക്കാമോ ഒന്നു തൊട്ടാവാടി നിന്നെ… വിട്ടു വിട്ടു വിട്ടുപോകാതെ എന്നും ചുറ്റിടാമോ നിന്നെ… പൊല്ലാതെ ആസയെ സേർത്ത് പോതും നീ ആടിറ കൂത്ത് കള്ളാ നീ പേച്ചയ മാത്ത് കാതൽ വരുവാ... 🎶 സ്റ്റീരിയോയിൽ ഒഴുകി എത്തിയ പാട്ട് കേട്ടതും അവന്റെ ചുണ്ടിൽ ഒരു കള്ളചിരി മിന്നി. എള്ളോളം കാതലില്ലേ.... എൻ നേരെ നോക്കുകില്ലേ.... കൈനോക്കി ഭാവി ചൊല്ലാം വള കൈയ്യിലിടാം കാതിൽ പാട്ടുമൂളാം... 🎶 ഡ്രൈവിങ്ങിനിടയിൽ തന്നെ പാട്ടിനൊപ്പം ചേർന്ന് മൂളി കൊണ്ടവൻ എമിയുടെ കാതിലേക്ക് ചുണ്ട് അടുപ്പിച്ചു. എമി നീരസത്തോടെ അവന്റെ നെഞ്ചിൽ പതിയെ തള്ളി മാറ്റി കൈനീട്ടി സ്റ്റീരിയോ ഓഫ്‌ ചെയ്ത് വീണ്ടും പുറത്തേക്ക് കണ്ണുകൾ പായിച്ചിരുന്നു. എങ്കിലും അവളുടെ ചുണ്ടിൻ കോണിൽ ഒരു പുഞ്ചിരി ഒളിച്ചിരുന്നു. അത് അറിഞ്ഞത് പോലെ അച്ചുവിന്റെ കണ്ണുകളിൽ കുസൃതി നിറഞ്ഞു. ഒരു മൂളി പാട്ടൊടെ സ്റ്റിയറിങ്ങിൽ വിരലിനാൽ താളം പിടിച്ചവൻ റോഡിലേക്ക് ശ്രദ്ധ തിരിച്ചു. 🖤🖤🖤🖤🖤🖤🖤🖤🖤🖤🖤🖤🖤 എമിയെ കുരിശിങ്കൽ ആക്കിയിട്ട് പോയതാണ് അച്ചു. വാങ്ങിയ സാധനങ്ങൾ എല്ലാം മുറിയിൽ കൊണ്ടു വെച്ച് ഡ്രസ്സ്‌ ചേഞ്ച്‌ ചെയ്ത് അവൾ താഴെക്കിറങ്ങി. ജോക്കുട്ടനെ നോക്കിയപ്പോൾ ആൾ നല്ല ഉറക്കം. നെറ്റിയിൽ തൊട്ടു നോക്കിയപ്പോൾ കാര്യമായ ചൂടില്ല. വന്നും പോയും ഒക്കെ നിൽക്കുവാണ് എന്ന് റിയ പറഞ്ഞ് അറിഞ്ഞു.

കുറച്ച് നേരം അവിടെ ഇരുന്നു. പിന്നെ എഴുന്നേറ്റ് ചെന്ന് സാറായ്ക്ക് ഒപ്പം അടുക്കളയിൽ ചുറ്റിപ്പറ്റി നിന്നു. ചില്ലറ സഹായങ്ങൾ ചെയ്തു കൊടുത്തും സാറായെ ചൂട് പിടിപ്പിച്ച് കിഴുക്കും കുഞ്ഞി തല്ലും ഒക്കെ വാങ്ങി അവൾ സമയം കളഞ്ഞു. ഇടയ്ക്ക് നിവിയുടെ കോൾ വന്നതും അടുക്കളയിൽ നിന്ന് ഇറങ്ങി ഹോളിലെ സോഫയിൽ വന്നിരുന്നു. അപ്പുവിനെ പറ്റിയുള്ള പരാതി ആയിരുന്നു മെയിൻ. അതോടെ രണ്ടും ഉടക്കി എന്നവൾക്ക് മനസ്സിലായി. മൂരാച്ചി... കാട്ടുകോഴി... മരങ്ങോടൻ... നിവി ഫോണിലൂടെ അമർഷത്തോടെ വിളിക്കുന്നത് കേട്ട് എമി ചിരിച്ചു. അതേ... മതി മതി. ഇനി കാര്യം എന്നതാന്ന് പറ. ഇന്ന് രാവിലെ എന്നെയും കൂട്ടി അങ്ങേര് ബുക്ക്‌ ഷോപ്പിൽ പോയി. നമുക്ക് ക്ലാസ്സ്‌ തുടങ്ങുവല്ലേ അതിനുള്ള ബുക്ക്സ് ഒക്കെ നോക്കി വാങ്ങാൻ പറഞ്ഞു. അതൊക്കെ ഞാൻ തപ്പി കണ്ടുപിടിച്ചോണ്ട് ഇരിക്കുമ്പോൾ ഈ കാർകോടന് ഒരു കോൾ വന്നു. കുറച്ച് നേരം ഇങ്ങേര് മാറി നിന്ന് സംസാരിക്കുന്നത് കണ്ട് ഞാൻ ബുക്കും എടുത്ത് ബില്ല് ചെയ്യാൻ പോയി. ബില്ല് അടിച്ചു കഴിഞ്ഞതും അത് പേ ചെയ്യാൻ ഞാൻ ഇയാളെ നോക്കിയപ്പോൾ ആട് കിടന്നിടത്ത് പൂട പോലുമില്ല. എന്നെ ഇട്ടേച്ചും ഈ ദുഷ്ടൻ മുങ്ങിയെടീ... ബില്ല് പേ ചെയ്യാനുള്ള പൈസ പോയിട്ട് തിരികെ വരാനുള്ള വണ്ടി കാശ് പോലുമില്ലാതെ ഞാൻ പകച്ച് നിന്നുപോയെടീ..... നിവി ഒന്നു നിർത്തി. എന്നിട്ട്??????

ഒന്നര മണികൂറാ ഞാൻ ആ കടയിൽ നോക്കുകുത്തി പോലെ നിന്നത്. ഒടുക്കം ഈ കാലൻ കെട്ടിയെടുത്തു. എന്നെ മറന്നുപോയെന്ന് പറഞ്ഞ് ഒരു ലോഡ് സോറിയും. പൂച്ചകുഞ്ഞിനെ പോലെ എന്നെ കളഞ്ഞിട്ട് പോന്നിട്ട് അങ്ങേർക്ക് ജോബ് സ്‌ട്രെസ് കാരണം മറന്ന് പോയതാണെന്ന്.... നിവി നിന്ന് കിതയ്ക്കുകയാണ്. എല്ലാം കേട്ട് ചിരിക്കണോ കരയണോ എന്നറിയാതെ എമി ഇരുന്നുപോയി. എടീ സത്യായിട്ടും ഓഫീസിൽ നിന്ന് കോൾ വന്നതിന്റെ ടെൻഷനിൽ മറന്ന് പോയതാടീ.... അപ്പുവിന്റെ ദയനീയ ശബ്ദം എമി കേട്ടു. മിണ്ടരുത് നിങ്ങൾ... ഇത് അതൊന്നുമല്ല. നിങ്ങൾക്ക് ഏതോ ചിന്നവീട് സെറ്റപ്പ് ഉണ്ട് അതല്ലേ എന്നെ മറന്നത്. എനിക്ക് ഒന്നും മനസ്സിലാവുന്നില്ല എന്ന് വിചാരിക്കരുത്.... ഏത് നേരവും ഫോണും ചെക്കിട്ടത്ത് വെച്ച് നടക്കുന്നത് കണ്ടപ്പോൾ തന്നെ എനിക്ക് ഡൗട്ട് അടിച്ചതാ. ഇപ്പൊ എനിക്ക് എല്ലാം ബോധ്യമായി. സത്യം പറ ആരാ നിങ്ങളുടെ സെറ്റപ്പ്???? നിവിയുടെ ഉറഞ്ഞു തുള്ളൽ ഫോണിലൂടെ മുഴങ്ങി. നിന്നാണെ എന്നാണെ ഗുരുവായൂരപ്പനാണേ എന്റെ മനസ്സിൽ നീ അല്ലാതെ മറ്റാരും ഇല്ലെടീ.... അപ്പു ആണയിട്ട് നിരത്തി. എനിക്കൊന്നും കേൾക്കണ്ട.... നിവിയുടെ അലർച്ചയും എന്തോ ഒന്നു പൊട്ടുന്ന ശബ്ദവും കേട്ടു. അതോടെ കോൾ കട്ടായി. തിരികെ വിളിച്ചു നോക്കിയതും ഫോൺ സ്വിച്ച് ഓഫ്‌.

അതോടെ അപ്പുവിന്റെ കാര്യത്തിൽ ഏറെക്കുറെ തീരുമാനം ആയെന്ന് എമിക്ക് മനസ്സിലായി. ഒന്നു നിശ്വസിച്ചു കൊണ്ടവൾ സോഫയിലേക്ക് ചാരി. വീണ്ടും ഫോൺ റിങ് ചെയ്തു. നോക്കിയപ്പോൾ റോണിയാണ്. ഭാവി അമ്മായിയപ്പനെ വളക്കാൻ പോയതാ. ഇതിനി എന്തായോ എന്തോ????? ആരോടെന്നില്ലാതെ പറഞ്ഞുകൊണ്ട് എമി കോൾ അറ്റൻഡ് ചെയ്തു. ഹലോ.......... പോയെടീ പോയീ... എന്റെ എല്ലാ ഇമ്പ്രഷനും പോയി... എന്റെ പ്ലാനിങ് എല്ലാം വെള്ളത്തിൽ വരച്ച വര പോലെ ആയി. അയ്യോ ഞാനിത് എങ്ങനെ സഹിക്കും??????? കോൾ എടുത്ത ഉടൻ റോണിയുടെ പദംപറച്ചിലും മോങ്ങലും കേട്ട് എമിയുടെ കിളി പോയി. എടാ എന്താടാ എന്താ കാര്യം????? എമി കാര്യം മനസ്സിലാവാതെ ചോദിച്ചു. ഇന്ന് ഞാൻ സർപ്രൈസ് വീഡിയോ ഉണ്ടാക്കി കൊണ്ടുപോവുന്ന കാര്യം പറഞ്ഞില്ലേ?????? ഹാ... പറഞ്ഞു അതിനെന്താ????? ഞാൻ വീഡിയോ ക്രീയേറ്റ് ചെയ്ത് അതൊരു പെൻഡ്രൈവിൽ ആക്കി. പക്ഷെ കൊണ്ടുപോവാൻ നേരത്ത് നൈസായി അതൊന്ന് മാറിപ്പോയി. അവിടെ ചെന്ന് പ്ലേ ചെയ്തപ്പോൾ ബിയറടിച്ച് പാർട്ടി ലൈറ്റ് ഇട്ട് ടെറസ്സിൽ കിടന്ന് കുടുക്ക് പൊട്ടിയ കുപ്പായം തുള്ളുന്ന എന്റെ വീഡിയോ, കഴിഞ്ഞില്ലേ എല്ലാം...

അത് കണ്ടിട്ട് അങ്ങേര് എനിക്കിട്ട് ഒരു നോട്ടം. ഒരുവിധത്തിലാ ഞാൻ അവിടുന്ന് മുങ്ങിയത്. നാളെ ഇത് വല്ലതും സോഷ്യൽ മീഡിയയിൽ വൈറൽ ആവുമോ എന്നാണ് ഇപ്പൊ എന്റെ പേടി. റോണി ഒറ്റ ശ്വാസത്തിൽ പറഞ്ഞു നിർത്തിയതും എമിയുടെ ചിരി പൊട്ടിയിരുന്നു. അയ്യോ... എനിക്ക് ചിരിക്കാൻ വയ്യേ...... വയറും പൊത്തിപ്പിടിച്ച് എമി സോഫയിൽ ഇരുന്നും കിടന്നും എല്ലാം ചിരിച്ചു മറിഞ്ഞു. ഞാൻ അപ്പോഴേ പറഞ്ഞതല്ലേ ഇത് നീ തന്നെ കൊണ്ടുപോയി അലമ്പാക്കുമെന്ന് ഇപ്പൊ എങ്ങനെ ഇരിക്കണ്???? ചിരിക്കിടയിലും പറഞ്ഞൊപ്പിച്ചു. നിന്റെ ഒറ്റ ഒരുത്തിയുടെ നാക്കാ ഇതിനെല്ലാം കാരണം. കുട്ടിപിശാശ്.... റോണി പല്ല് ഞെരിച്ചു. ആടാ... എന്റെ നാക്ക് ആണല്ലോ അവിടെ വന്ന് നിന്റെ പെൻഡ്രൈവ് മാറ്റി വെച്ചത്. ബോധവും വെളിവും ഇല്ലാതെ ഓരോന്ന് ഒപ്പിച്ചു വെച്ചിട്ട് എന്റെ തലയിലോട്ട് ഇട്ടോണം.... വെറുതെ അല്ലെടാ നിന്റെ പ്ലാനിങ് എല്ലാം പാളി പോവുന്നത്.... എമി അവന് നേരെ പുച്ഛം എറിഞ്ഞു. അയ്യോ ദേ... ആ മറുതാ വിളിക്കുന്നു. എല്ലാം കുളമാക്കിയതിന് തെറി പറയാനായിരിക്കും വിളി. ഇതിപ്പൊ പതിനാറാമത്തെ കോളാണ്. ഇനി എടുത്തില്ലെങ്കിൽ അവൾ വീട്ടിൽ വന്ന് തല്ലും. പത്ത് മിനിറ്റിൽ എന്നെ വിളിച്ചിട്ട് കിട്ടിയില്ല എങ്കിൽ അഞ്ച് മിനിറ്റിനുള്ളിൽ എനിക്കുള്ള റീത്തുമായി നീയും അളിയനും കൂടി വന്നേക്കണം. Ok bei. പരസ്പര ബന്ധം ഒന്നുമില്ലാതെ എന്തൊക്കെയോ പറഞ്ഞവൻ കോൾ കട്ട്‌ ചെയ്തു. ഇതെല്ലാം കേട്ട് ചിരിയടക്കാൻ കഴിയാതെ എമിയും. 🖤🖤🖤🖤🖤🖤🖤🖤🖤🖤🖤🖤🖤

ജോക്കുട്ടൻ ഉണർന്നത് മുതൽ അവനെയും എടുത്ത് നടപ്പും കഞ്ഞിയും മരുന്നും എല്ലാം കഴിപ്പിക്കുന്ന തിരക്കിലായിരുന്നു എമി. ചെക്കന്റെ തല പൊങ്ങിയെങ്കിലും നല്ല ക്ഷീണം അവനുണ്ടായിരുന്നു. അതുകൊണ്ട് തൂങ്ങി തൂങ്ങി എമിയുടെ കയ്യിൽ തന്നെ ഇരിപ്പായിരുന്നു. അവന്റെ ഇരുപ്പ് കണ്ട് ഡിങ്കനും എമിയുടെ കാൽ ചുവട്ടിൽ സങ്കടപ്പെട്ട് കിടന്നു. ഏത് നേരത്തും അവന്റെ ഒപ്പം ഓടി കളിക്കുന്ന ആളാണ് ജോക്കുട്ടൻ അതിന്റെ ഒരു സങ്കടമാണ് ആശാന്. അവന്റെ കിടപ്പ് കണ്ട് ജോക്കുട്ടൻ പതിയെ അതിന്റെ തലയിൽ തഴുകി കൊടുത്തു. അതിഷ്ടമായത് പോലെ അവനും കിടന്നു. വൈകിട്ട് ആയപ്പോഴേക്കും ജോക്കുട്ടന്റെ പകുതി ക്ഷീണം വിട്ടൊഴിഞ്ഞു. അതോടെ ആൾ കുറച്ച് ആക്റ്റീവായി. മുഴുവനായി ശരിയാവണമെങ്കിൽ നേരത്തോട് നേരം കഴിയണം. ജോക്കുട്ടൻ പകുതി ഓക്കേ ആയതും എമിയും ഉഷാറായി. അപ്പോഴേക്കും അച്ചുവും ആൽവിച്ചനും പോളും എല്ലാം തിരികെ എത്തിയിരുന്നു. കളിയും ചിരിയും തല്ല് കൂടലും എല്ലാമായി അവരെല്ലാം സമയം ചിലവഴിച്ചു. അതിനിടയിൽ അച്ചുവിനെ നോക്കി മുഖം വീർപ്പിക്കാൻ എമിയും മറന്നില്ല. 🖤🖤🖤🖤🖤🖤🖤🖤🖤🖤🖤🖤🖤 ബെഡിൽ പുതച്ചു മൂടി തിരിഞ്ഞു കിടക്കുന്നവളെ കണ്ടാണ് അച്ചു കിടക്കാൻ വരുന്നത്. കണ്ണടച്ച് കിടന്നുണ്ടെങ്കിലും അവൾ ഉറങ്ങിയിട്ടില്ല എന്ന് കൺപോളകളുടെ ചലനത്തിൽ നിന്ന് തന്നെ വ്യക്തമായിരുന്നു. അച്ചു അതുകണ്ട് ഒരു ചിരിയോടെ ബെഡിൽ വന്നിരുന്നു. നീ ഉറങ്ങിയോ എമീ??????

ഒന്നും അറിയാത്തത് പോലെ നടിച്ചവൻ ചോദിച്ചു. തിരികെ മറുപടി ഒന്നുമില്ല. ആഹ്... ചിലപ്പൊ ഉറങ്ങി കാണും. നല്ല ക്ഷീണം ഞാനും ഒന്നുറങ്ങട്ടെ. അവൾക്ക് കേൾക്കാൻ പാകത്തിന് ആത്മഗതം എന്നോണം പറഞ്ഞവൻ ലൈറ്റ് അണച്ച് ബെഡിലേക്ക് കിടന്നു. അത് അറിഞ്ഞതും എമി കണ്ണുകൾ തുറന്നു. അവൾ മെല്ലെ മുഖം ചരിച്ച് അവനെ ഒന്നു നോക്കി. പിന്തിരിഞ്ഞു കിടക്കുന്നവനെ കണ്ടതും അവളുടെ ചുണ്ടുകൾ പുറത്തേക്ക് ഉന്തി. പിണക്കം മാറ്റാൻ അവൻ വരുമെന്ന് നിനച്ചു. അവൾക്ക് വല്ലാത്ത നിരാശ തോന്നി... ദേഷ്യം തോന്നി. പരിഭവത്താൽ കവിൾതടങ്ങൾ വീർത്തു. കണ്ണുകൾ അവൾ പോലും അറിയാതെ നനഞ്ഞു. ഇനി വരട്ടെ പൊടിക്കുപ്പീന്നും വിളിച്ച് നോക്കിക്കോ മിണ്ടില്ല ഞാൻ.... വാശിയോടെ അവൾ പിറുപിറുത്തു. പറഞ്ഞു പൂർത്തിയാക്കും മുന്നേ അവന്റെ കൈകൾ അവളെ ചുറ്റി വരിഞ്ഞു കഴിഞ്ഞിരുന്നു. കഴുത്തിൽ അവന്റെ നനുത്ത ചുംബനം വീണുടഞ്ഞു. പിണക്കത്തോടെ അവളാ കരം തട്ടി എറിയാൻ മുതിർന്നു. അടങ്ങി കിടക്കെടീ പെമ്പറന്നോത്തി.... കഴുത്തിലായി മെല്ലെ കടിച്ചവൻ പറഞ്ഞതും അവൾ അനങ്ങാതെ കിടന്നു. ഇരുവരുടെയും ചുണ്ടിൽ ഒരു പുഞ്ചിരി തെളിഞ്ഞു. അതേ ചിരിയോടെ അവർ കണ്ണുകൾ അടച്ചു........ തുടരും...............

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story