ഹൃദയതാളമായ്: ഭാഗം 186

hridayathalamay

എഴുത്തുകാരി: ആർദ്ര അമ്മു

അച്ചു ഊരയ്ക്ക് കൈകുത്തി ഒന്നു നിശ്വസിച്ചു. എമിയെ നോക്കിയപ്പോൾ അവൾ അപ്പോഴും ടിവിയിൽ ചാനലുകൾ ഓരോന്നും മാറ്റിയും മറിച്ചും എല്ലാം നോക്കുന്ന തിരക്കിലാണ്. മുഖത്ത് അതീവ ഗൗരവവും. കയ്യിലിരുന്ന ബുള്ളറ്റിന്റെ കീ ചൂണ്ട് വിരലിൽ ഇട്ട് കറക്കി അച്ചു എമിക്ക് അരികിൽ വന്നിരുന്നു. എമി അവനെ നോക്കാതെ കയ്യിലിരുന്ന റിമോട്ട് ബട്ടണിൽ ഞെക്കി ദേഷ്യം തീർത്ത് കൊണ്ടിരുന്നു. പൊടിക്കുപ്പീ........ അവളിലേക്ക് നീങ്ങിയിരുന്ന് അവളുടെ കാതോരം വിളിച്ചു. എമി ചുമൽ വെട്ടിച്ച് നീങ്ങിയിരുന്നു. സോറി... ഇന്ന് ഒത്തിരി തിരക്കിൽ പെട്ടുപോയി അതാ ലേറ്റ് ആയത്. നേർത്ത സ്വരത്തിൽ പറഞ്ഞവൻ അവളെ നോക്കി. അവിടെ ഇപ്പോഴും ദേഷ്യത്തിന് മാറ്റമില്ല. എന്റെ ജോലിതിരക്ക് നിനക്ക് അറിയാവുന്നതല്ലേ????? നേരത്തെ ഇറങ്ങണം നിനക്ക് തന്ന വാക്ക് പാലിക്കണം എന്നൊക്കെ ഉണ്ടായിരുന്നു പക്ഷെ നടന്നില്ലെടീ. അതിന് നീയിങ്ങനെ മുഖം വീർപ്പിക്കാതെ... അച്ചു അവളുടെ വീർപ്പിച്ചു വെച്ച കവിളിൽ ഒന്നു കുത്തി. എമി ദേഷ്യത്തിൽ അവന്റെ കൈ തട്ടി എറിഞ്ഞ് അവന് നേരെ തിരിഞ്ഞു. അതേ.... വാക്ക് തന്നാൽ അത് പാലിക്കാൻ കഴിയാത്തവർ ആ പണിക്ക് നിൽക്കരുത്. റെഡിയായി നിൽക്കാൻ പറഞ്ഞത് കേട്ട് ഒരുങ്ങി കെട്ടി കാത്തിരുന്നത് മിച്ചം. അവസാനം സഹികെട്ട് വിളിച്ചപ്പോൾ പറയുവാ വരാൻ വൈകും കഴിച്ചിട്ട് കിടന്നോളാൻ. ഇത്രയും നേരം വഴിക്കണ്ണും നട്ട് നോക്കിയിരുന്ന ഞാൻ വെറും മണ്ടി അല്ലെ?????

പരിഭവവും ദേഷ്യവും നിറഞ്ഞ സ്വരത്തിൽ അവൾ ചോദിച്ചു. ഞാൻ പറഞ്ഞില്ലേടീ ഇന്ന് ഒത്തിരി തിരക്കുള്ള ദിവസമായിരുന്നു. നിന്ന് തിരിയാൻ പോലും സമയമില്ലായിരുന്നു. ആയിക്കോട്ടെ.... ഇച്ചായന്റെ തിരക്കൊക്കെ എനിക്ക് മനസ്സിലാക്കാൻ കഴിയും. എന്നുകരുതി എന്നെ വെറുതെ കോലം കെട്ടിക്കണമായിരുന്നോ???? ലേറ്റ് ആകുമെങ്കിൽ അറ്റ്ലീസ്റ്റ് ഒന്നു വിളിച്ചു പറഞ്ഞു കൂടായിരുന്നോ???? ഇത് വെറുതെ... ഒത്തിരി മോഹിച്ച് ഒരുങ്ങി നിന്നിട്ട് അതെല്ലാം വെറുതെ ആയി. എമി നിരാശയോടെ പറഞ്ഞു. എങ്കിൽ നിനക്ക് ആൽവിച്ചായനെ കൂട്ടി പോവാൻ പാടില്ലായിരുന്നോ???? ചേട്ടൻ ഇവിടെ വെറുതെ ഇരിക്കുവല്ലേ???? അച്ചുവിന്റെ ചോദ്യം കേട്ടതും അവൾ രൂക്ഷമായി അവന് നേരെ നോക്കി. ആൽവിച്ചായനാണോ എനിക്ക് വാക്ക് തന്നത്???? പറഞ്ഞ് പറ്റിച്ചതും പോരാഞ്ഞ് ന്യായം നിരത്തുന്നത് കണ്ടില്ലേ?????? എമിക്ക് കലി വന്നുപോയി. ദേഷ്യത്തിൽ അവൾ അവനിൽ നിന്ന് മുഖം തിരിച്ച് വാശി തീർക്കുന്നത് പോലെ ടിവി ചാനലുകൾ അനിഷ്ടത്തോടെ മാറ്റി കൊണ്ടിരുന്നു. സോറി... സോറി.... സോറി... ഇനി ഇതുപോലെ നിന്നെ ഞാൻ പറഞ്ഞ് പറ്റിക്കില്ല. ക്ഷമാപണം പോലെ കാതിൽ പിടിച്ചു കൊണ്ടവൻ എമിയെ നോക്കി. എന്നാൽ അവളിൽ അതൊന്നും ഒരു മാറ്റവും വരുത്തിയില്ല.

അവന് നേരെ നോക്കാതെ തന്നെ അവൾ അങ്ങനെ ഇരുന്നു. അവളുടെ ഇരിപ്പ് കണ്ട് ഇനി വേറെ രക്ഷ ഒന്നുമില്ല എന്ന് കണ്ടവൻ അവളുടെ അരികിലേക്ക് ചേർന്നിരുന്നു. എമി നീരസത്തോടെ നീങ്ങിയിരുന്നു. അത് കണ്ടതും കുറുമ്പോടെ അവൾക്ക് അരികിലേക്ക് വീണ്ടും അടുത്തിരുന്നു. എമി വീണ്ടും അവനിൽ നിന്ന് നിരങ്ങി നീങ്ങിയിരുന്നു. അവൾ നീങ്ങുന്നതിന് അനുസരിച്ച് അച്ചു അവളിലേക്ക് അടുത്തു കൊണ്ടിരുന്നു. അവസാനം സഹികെട്ട് എമി എഴുന്നേറ്റ് പോവാൻ ആഞ്ഞതും അച്ചു അവളെ വലിച്ച് മടിയിലേക്ക് ഇരുത്തി കഴിഞ്ഞു. കുതറി എഴുന്നേൽക്കാൻ തുനിഞ്ഞ അവളെ ഒരു കയ്യാലെ ചുറ്റിപിടിച്ച് അവന്റെ മടിയിലേക്ക് തന്നെ അമർത്തി ഇരുത്തി. അരിശം പൂണ്ട എമി കയ്യിൽ ഇരുന്ന റിമോട്ട് അവന് നേരെ ഓങ്ങിയതും അടുത്ത നിമിഷം തന്നെ അച്ചു അത് അവന്റെ കൈക്കുള്ളിൽ ആക്കി കഴിഞ്ഞിരുന്നു. അവന്റെ പ്രവർത്തിയിൽ നിരാശയും ദേഷ്യവും എല്ലാം എമിയിൽ നിറഞ്ഞു. മുഖം കോപത്താൽ ചുവന്നു പോയി. അച്ചു വിജയ ചിരിയോടെ അവളെ ഒന്നുനോക്കി ടിവിയിൽ ചാനൽ മാറ്റി. മോഹജാലകം തുറന്ന കാറ്റിനോടു നി൯ കരളിലിത്ര കോപമെന്താ മൗനമോതിരമണിഞ്ഞൊരുങ്ങി വന്നിടും പെണ്ണിനിത്ര ദേഷ്യമെന്താ നാക്കിനേറേ നീളമുള്ള പെണ്ണിനെപ്പോഴും ചേട്ടനോടു രോഷമെന്താ മൂക്കിൽ വന്ന ശുണ്ഠിയിന്നു ദൂരെ മാറ്റുവാ൯ മൂ൪ച്ചയുള്ള മാ൪ഗ്ഗമെന്താ..🎶 Baby he loves you, he loves you, he loves you so much... Baby he loves you, he loves you, he loves you so much... 🎶

ടിവിയിൽ തെളിഞ്ഞ പാട്ടിനൊപ്പം അവന്റെ ചുണ്ടിൽ ഒരു കുസൃതിചിരി മിന്നി. പാട്ടിനൊപ്പം മൂളിയവൻ ഒറ്റ കണ്ണ് അടച്ച് എമിയെ തന്നെ നോക്കി ഇരുന്നു. എമിക്ക് അതുകൂടി ആയപ്പോൾ കലി കൂടി. പല്ല് കടിച്ചവൾ അച്ചുവിനെ നോക്കിയതും അവൻ ഗംഭീര സംഗീതാസ്വാദനത്തിലാണ്. അത് കണ്ടതും ദേഷ്യത്തിൽ അവന്റെ കയ്യിൽ നിന്ന് റിമോട്ട് വാങ്ങി അവൾ ചാനൽ മാറ്റി. പക്ഷെ മാറ്റിയ ചാനലിലെ കാഴ്ച കണ്ടതും അവൾക്ക് ചാനൽ മാറ്റേണ്ടിയിരുന്നില്ല എന്ന് തോന്നിപ്പോയി. റോജ മൂവിയിലെ എവർഗ്രീൻ റൊമാന്റിക് സോങ് പുതു വെള്ളൈ മഴൈ അതാ ഓടി കൊണ്ടിരിക്കുന്നു. പാട്ടിന്റെ രൂപത്തിൽ വീണ്ടും പണി വരുന്നത് കണ്ട് ചാനൽ മാറ്റാൻ തോന്നിയ നിമിഷത്തെ അവൾ സ്വയം പഴിച്ചു. ഇടംകണ്ണിട്ട് അച്ചുവിനെ നോക്കവെ കണ്ണിൽ നിറഞ്ഞ കുസൃതിയോടെ അവൻ നോക്കിയിരിക്കുന്നത് കണ്ടതും അവൾ നോട്ടം ടിവിയിലേക്ക് തന്നെ മാറ്റി. Nee Annaikkinra Vaelaiyil Uyir Poo Vedukkendru Malarum Nee Vedukindru Oadinaal Uyir Poo sarugaaga Ularum Iru Kaigal Theendaatha Penmaiyai Un Kangal Panthaadutho Malar Manjam saeratha Pennilaa en Maarbodu Vanthaadutho Puthu Vellai Mazhai Ingu Pozhiginrathu Intha Kollai Nilaa Udal Anaiginrathu..🎶

അച്ചുവിന്റെ നോട്ടവും ചുണ്ടിലെ കള്ളചിരിയും പാട്ടിന്റെ വരികളിലെ അർത്ഥവും എല്ലാം ചേർന്നതും അവൾ പതറിപ്പോയി. ഒരു വെപ്രാളത്തോടെ അവൾ റിമോട്ട് എടുത്ത് ടിവി ഓഫ്‌ ചെയ്തു. ടിവി ഓഫ്‌ ആയപ്പോഴാണ് അവൾക്ക് സമാധാനമായത്. ഒരു ദീർഘനിശ്വാസമെടുത്തവൾ ഉള്ളിലെ പരിഭ്രമം പുറത്ത് കാണിക്കാതെ അച്ചുവിനെ നോക്കി പുച്ഛിച്ചു. അച്ചു മീശയുടെ അറ്റം കടിച്ചു പിടിച്ച് അവളുടെ ഭാവം നോക്കി ചിരിയടക്കി പിടിച്ചു. അല്ല നീയെന്തിനാ ഇപ്പൊ ഇത്ര തിടുക്കപ്പെട്ട് ടിവി ഓഫ്‌ ചെയ്തത്????? കുസൃതിയോടെ ചുണ്ടിൽ ഉതിർന്ന ചിരിയോടെ അച്ചു ചോദിച്ചതും അവളൊന്ന് പതറി. എങ്കിലും അവളത് മറച്ച് പിടിച്ച് അവനെ നോക്കി. എനിക്ക് തോന്നുമ്പോൾ ഞാൻ ടിവി ഓഫ്‌ ചെയ്യും. അതിൽ നിങ്ങൾക്കെന്താ കുഴപ്പം????? അവനെ പരിഹാസത്തോടെ നോക്കി അവൾ മുഖം വെട്ടിച്ചു. അച്ചു അവളുടെ പ്രവർത്തിയിൽ ഒരു ചിരിയോടെ തലയാട്ടി. അവന്റെ കണ്ണുകളിൽ കുസൃതി നിറഞ്ഞു. വയറിലൂടെ ഒന്നുകൂടി ചുറ്റിപ്പിടിച്ച് അവളെ തന്നിലേക്ക് അടുപ്പിച്ചവൻ അവളുടെ ചെവിക്ക് അരികിലേക്ക് മുഖം അടുപ്പിച്ചു. Pen illaadha oorilae adi aan poo ketpadhillai.... 🎶 പതിയെ അവളുടെ കാതോരം പാടിയവൻ കഴുത്തിൽ മെല്ലെ ഊതി. അച്ചുവിന്റെ നിശ്വാസം ഏറ്റതും അവളിൽ ഒരു തരിപ്പ് പടർന്നു. മിഴികൾ പിടഞ്ഞു...

ഉദരത്തിന് മേലെ ചുറ്റിയ അച്ചുവിന്റെ കൈക്ക് മേലെ അവൾ അമർത്തി പിടിച്ചു. ഹൃദയമിടിപ്പിന്റെ വേഗത ഉയർന്നു. മുഖം ചരിച്ച് അവനെ ഒന്നു നോക്കിയതും അവന്റെ കണ്ണുകളിലെ ഭാവങ്ങൾ അവളിൽ ഒരു വിറയൽ സൃഷ്ടിച്ചു. പിടയ്ക്കുന്ന കണ്ണുകളോടെ അവന്റെ മിഴികളിലേക്ക് അവൾ നോട്ടം ഉറപ്പിച്ചു. Un pudavai mundhaanai saaindhadhil indha boomi poo poothadhu Idhu kamban paadatha sindhanai undhan kaadhodu yaar sonnadhu... 🎶 മെല്ലെ അവളെ തന്നെ നോക്കി പാടി പൂർത്തിയാക്കി അവൻ അവളുടെ കഴുത്തിൽ മെല്ലെ മൂക്ക് ഉരസി. ആ സ്പർശം ഇക്കിളി പടർത്തിയതും അവളൊന്ന് പുളഞ്ഞു പോയി. കവിളിൽ നാണത്തിന്റെ അലയൊലികൾ പൂവിടാൻ തുടങ്ങി. അച്ചു അവളുടെ കഴുത്തിൽ ചുണ്ടുകൾ അമർത്തി ചുംബിച്ചു. എണ്ണിയാൽ ഒടുങ്ങാത്ത അത്ര ചുംബനങ്ങളാൽ അവളുടെ കഴുത്തിനെ മൂടാൻ തുടങ്ങി. അവളിലെ പിണക്കത്തെയും പരിഭവത്തെയും എല്ലാം തുടച്ചു നീക്കാൻ ചുണ്ടുകളാൽ അവളുടെ പിൻ കഴുത്തിൽ ചിത്രങ്ങൾ തീർത്തു കൊണ്ടിരുന്നു. അച്ചുവിന്റെ അധരങ്ങൾ കഴുത്തിൽ നിന്ന് സ്ഥാനം മാറി ചലിക്കാൻ ഒരുങ്ങിയതും അവളൊരു പിടച്ചിലോടെ തിരിഞ്ഞ് അവന്റെ നെഞ്ചിലേക്ക് മുഖം അമർത്തി വെച്ചു. എന്തിനോ വേണ്ടി അവളിൽ നിന്ന് നേർത്ത കിതപ്പുകൾ ഉയർന്നിരുന്നു.

അച്ചുവിന്റെ ചുണ്ടിൽ ഒരു പുഞ്ചിരി തെളിഞ്ഞു. പൊടിക്കുപ്പീ......... മുഖമൊന്ന് താഴ്ത്തി അവളുടെ കാതിൽ മെല്ലെ കടിച്ചവൻ വിളിച്ചു. മ്മ്മ്....... ഒരു കുറുകലോടെ അവളൊന്ന് മൂളി. തീർന്നോ നിന്റെ പിണക്കം????? കുറുമ്പോടെ അവൻ ചോദിച്ചു. മറുപടിക്കായി അവളൊന്ന് മുഖമുയർത്തി അവനെ നോക്കി. അങ്ങനെ ഒന്നും എന്റെ പിണക്കം മാറ്റാം എന്ന് വിചാരിക്കണ്ട. എന്റെ ദേഷ്യം ഒന്നും മാറിയിട്ടില്ല... പരിഭവം കലർന്ന മിഴികളോടെ ചുണ്ട് കൂർപ്പിച്ചവൾ അവനെ നോക്കി. അത് കേട്ടവൻ ഒരു പുഞ്ചിരിയോടെ അവളുടെ ചുണ്ടിൽ മൃദുവായി ചുംബിച്ചു. ബാക്കി പരിഭവം ഞാൻ പിന്നെ മാറ്റിക്കോളാം. ഇപ്പൊ എന്റെ കൊച്ച് കഴിക്കാൻ വല്ലതും എടുത്ത് വെക്ക് എനിക്ക് നല്ല വിശപ്പുണ്ട്. ഞാൻ ഈ യൂണിഫോം ഒക്കെ മാറി ഒന്നു ഫ്രഷായി വരാം. എമിയുടെ കവിളിൽ ഒന്നു തട്ടി അച്ചു പറഞ്ഞു. കൊള്ളാം... എന്നിട്ട് ഇപ്പോഴാണോ പറയുന്നത്???? പോയി വേഷം മാറിയിട്ട് വാ. ഞാൻ കഴിക്കാൻ എടുക്കാം. അച്ചുവിന്റെ മടിയിൽ നിന്ന് എഴുന്നേറ്റവൾ പറഞ്ഞതും അച്ചുവും അവൾക്കൊപ്പം എഴുന്നേറ്റു നിന്നു. ധൃതിയിൽ അടുക്കളയിലേക്ക് ഫുഡ് എടുക്കാൻ പോകുന്നവളെ നോക്കി അച്ചു സ്റ്റെയർ കയറി മുറിയിലേക്ക് നടന്നു. 🖤🖤🖤🖤🖤🖤🖤🖤🖤🖤🖤🖤🖤

അച്ചു ഫ്രഷായി ഡ്രസ്സ്‌ ചേഞ്ച്‌ ചെയ്ത് താഴെ എത്തിയപ്പോൾ എമി കഴിക്കാനുള്ളത് എല്ലാം ഡൈനിങ് ടേബിളിൽ നിരത്തിയിരുന്നു. ആവി പറക്കുന്ന കറിയും ചൂട് ചപ്പാത്തിയും പ്ലേറ്റിൽ വിളമ്പുന്നവളെ കണ്ടതും അതെല്ലാം അവൾ പെട്ടെന്ന് ചൂടാക്കി എടുത്തതാണ് എന്നവന് മനസ്സിലായി. പ്ലേറ്റിൽ കറി വിളമ്പുന്ന എമിയെ ഒന്നു നോക്കിയവൻ ചെയർ വലിച്ചിട്ട് ഇരുന്നു. നീ കഴിച്ചായിരുന്നോ?????? പ്ലേറ്റ് തനിക്ക് നേരെ നീക്കി വെക്കുന്ന എമിയോടായി അവൻ ചോദിച്ചു. പിന്നെ ഞാൻ വിശന്ന് കുത്തിയിരിക്കും എന്ന് വിചാരിച്ചോ????? ഊണും ഉറക്കവും ഒഴിച്ച് ഭർത്താവിനെയും കാത്തിരിക്കുന്ന ഭാര്യമാർ ഒക്കെ അങ്ങ് പണ്ട്. എനിക്ക് വിശന്നാൽ ഞാൻ എടുത്ത് കഴിക്കും. പിന്നെ ഇന്നത്തെ ദേഷ്യത്തിന് രണ്ട് ചപ്പാത്തി കൂടുതൽ കഴിച്ചു. ചുണ്ട് കോട്ടി എമി പറഞ്ഞതും അവൻ ചിരിച്ചു പോയി. സത്യത്തിൽ ഇതൊന്നും അല്ലായിരുന്നു ചെയ്യേണ്ടിയിരുന്നത്. എന്റെ സ്വഭാവത്തിന് നിങ്ങൾക്ക് വെച്ച ഭക്ഷണം കൂടി എടുത്ത് കഴിച്ച് വാതിലും കുറ്റിയിട്ട് നിങ്ങളെ ഒരു രാത്രി മുഴുവൻ കൊതുകുകടി കൊള്ളിച്ച് പുറത്ത് കിടത്തി അകത്ത് സുഖമായി കിടന്ന് ഉറങ്ങുകയായിരുന്നു വേണ്ടത്. എമി അവന്റെ ചിരി കണ്ട് രോഷത്തോടെ പറഞ്ഞു. പിന്നെന്തേ അത് ചെയ്യാതിരുന്നത്????? അച്ചുവിന്റെ ചുണ്ടിൽ ഒരു കുസൃതി ചിരി മിന്നി.

ആ ചോദ്യം കേട്ടതും ഗ്ലാസിൽ വെള്ളം പകർന്ന് കൊണ്ടിരുന്നു എമി അവനെ നോക്കി. നിങ്ങൾ ഇല്ലാതെ എനിക്ക് കിടന്നുറങ്ങാൻ പറ്റാത്തത് കൊണ്ടാടോ പരട്ട ഡ്രാക്കൂ..... പരിഭവവും കുറുമ്പും കലർന്ന സ്വരത്തിൽ പറഞ്ഞുകൊണ്ട് അവൾ വെള്ളം പകർത്തി വെച്ച് അവനെ നോക്കി. അവളുടെ ഉത്തരം പ്രതീക്ഷിച്ചിരുന്നത് പോലെ അവൻ ചിരിച്ചു. പിന്നെ കൈനീട്ടി അവളുടെ കൈമുട്ടിൽ പിടിച്ച് അവളെ മടിയിലേക്ക് ഇരുത്തി. പെട്ടെന്നുള്ള അവന്റെ നീക്കത്തിൽ ഞെട്ടിയവൾ അച്ചുവിന്റെ ബനിയനിൽ കൈ മുറുക്കി പിടിച്ച് അവനെ നോക്കി. ഇത് എന്നതാ ഇച്ചായാ ഈ കാണിക്കുന്നത്???? കഴിച്ചിട്ട് ഏറ്റു പോവുന്നതിന് പകരം എന്നെ പിടിച്ച് മടിയിലേക്ക് ഇടുന്നോ????? അവനിൽ നിന്ന് എഴുന്നേൽക്കാൻ നോക്കിയവൾ ദേഷ്യത്തിൽ പറഞ്ഞു. എന്നാൽ അവൾക്ക് അവളുടെ ശ്രമം വെറും പരാജയം മാത്രം ആയിരുന്നു. കഴിക്കാൻ തന്നാ നിന്നെ പിടിച്ച് ഇരുത്തിയത്. ഇന്ന് എനിക്ക് വാരി തരേണ്ടത് നീയാ... അച്ചു പറയുന്നത് കേട്ടതും അവളുടെ കണ്ണ് തള്ളി. ഞാൻ വാരി തരാനോ???? ഹാ.... നീ തന്നെ. അതിന് ഇച്ചായന്റെ കൈക്ക് എന്നതാ കുഴപ്പം?????? എമി നെറ്റിച്ചുളിച്ച് അവനെ നോക്കി. എന്റെ കൈക്ക് കുഴപ്പം ഒന്നുമില്ല... പിന്നെന്തിനാ ഞാൻ വാരി തരുന്നത്???? അവൾ അച്ചുവിന് നേർക്ക് പിരികം ഉയർത്തി.

ഓഹ്... അപ്പൊ നിനക്ക് കൈക്ക് വയ്യാതെ ഇരുന്നപ്പോൾ മാത്രമാണോ ഞാൻ നിനക്ക് വാരി തന്നിരുന്നത്????? അതേ ഗൗരവത്തോടെ അച്ചു തിരികെ അവളോട് ചോദിച്ചു. എമി മറുപടി പറയാതെ ചുണ്ട് കൂർപ്പിച്ചു. വാരി താടീ... അല്ലാതെ നിന്നെ ഞാൻ വിടുമെന്ന് പ്രതീക്ഷിക്കണ്ട. അച്ചു പറഞ്ഞതും അവൾ കപടദേഷ്യത്തിൽ അവനെ നോക്കി. പിന്നെ ഡൈനിങ് ടേബിളിൽ ഇരുന്ന പ്ലേറ്റ് എടുത്ത് കയ്യിൽ പിടിച്ച് ചപ്പാത്തി മുറിച്ച് കറിയിൽ മുക്കി അച്ചുവിന് വായിൽ വെച്ച് നൽകി. അച്ചു ഒരു ചിരിയോടെ അവളുടെ കയ്യിൽ നിന്ന് വാങ്ങി കഴിച്ചു. കഴിക്കുന്നതിനിടയിൽ മെല്ലെ എമിയുടെ വിരലിൽ കടിച്ചും മുത്തിയും എല്ലാം അവൻ അവളെ ദേഷ്യം പിടിപ്പിച്ചു കൊണ്ടിരുന്നു. തിരികെ അവൾ കണ്ണുരുട്ടുന്നത് കാണുമ്പോൾ കള്ളചിരിയോടെ മീശ പിരിച്ച് കാണിക്കും. അത് കാൺകെ ചുണ്ടിൽ ഊറി വരുന്ന പുഞ്ചിരി ഒളിപ്പിച്ചു വെച്ച് അവൾ ഗൗരവത്തിന്റെ മുഖം മൂടി അണിഞ്ഞിരിക്കും. ഒടുവിൽ ഒരുവിധം അവനെ കഴിപ്പിച്ച് എമി പ്ലേറ്റും ഗ്ലാസ്സും എടുത്ത് അവനെ കടുപ്പിച്ച് ഒന്നു നോക്കി എഴുന്നേറ്റു പോയി. എമി പോയ വഴിയേ നോക്കി ചിരിയോടെ അവനും കഴുക്കാൻ എഴുന്നേറ്റു. 🖤🖤🖤🖤🖤🖤🖤🖤🖤🖤🖤🖤🖤 പ്ലേറ്റ് കഴുകി വെച്ച് തിരികെ റൂമിലേക്ക് എത്തുമ്പോൾ എമിയുടെ കണ്ണുകളെ ഉറക്കം വന്നു മൂടിയിരുന്നു. വാതിൽ തുറന്ന് മുറിയിലേക്ക് അവൾ ബെഡിലേക്ക് നോക്കിയതും അച്ചു അവളെയും കാത്ത് ബെഡ്റസ്റ്റിൽ തല ചേർത്ത് ഇരിപ്പുണ്ട്.

അവനെയൊന്ന് നോക്കി തൂങ്ങി തൂങ്ങി വാതിൽ അടച്ച് കുറ്റിയിട്ട് അവൾ ബെഡിന് അരികിലേക്ക് നടന്നു. മറ്റൊന്നും നോക്കാതെ നേരെ ബെഡിലേക്ക് കിടന്ന് അച്ചുവിനെ ചുറ്റിപ്പിടിച്ച് അവന്റെ നെഞ്ചിലേക്ക് മുഖം ചേർത്ത് വെച്ചവൾ കണ്ണുകൾ അടച്ചു. കുറച്ചു മുന്നേ വരെ പിണക്കം ആണെന്ന് പറഞ്ഞ് മുഖം വീർപ്പിച്ച് നിന്നവളാ... അച്ചുവിന് അവളെ കണ്ട് ചിരി വന്നു പോയിരുന്നു. ഉറങ്ങുന്ന അവളുടെ കവിളിൽ ചുണ്ട് ചേർത്തവൻ അവളെ ചേർത്ത് പിടിച്ചു. അമിത ജോലിഭാരം അവനെയും ചെറുതായി തളർത്തിയിരുന്നു. ഉറങ്ങാനായി കൈ എത്തിച്ച് മുറിയിലെ ലൈറ്റ് അണയ്ക്കാൻ തുനിയവവെ ടേബിളിൽ ഇരുന്ന എമിയുടെ ഫോൺ റിങ് ചെയ്തു. ഈ നേരത്ത് ഇത് ആരാണാവോ????? ഈർഷ്യയോടെ പറഞ്ഞവൻ ടേബിളിൽ ഇരുന്ന ഫോൺ കൈനീട്ടി എടുത്തു. Anu ഡിസ്പ്ലേയിൽ തെളിഞ്ഞ പേര് കണ്ടവൻ ഒന്നു പുഞ്ചിരിച്ചു. കോൾ അറ്റൻഡ് ചെയ്തവൻ കാതോട് ചേർത്തു. ഹലോ നാത്തൂനേ....... കോൾ കണക്റ്റായ ഉടൻ അനുവിന്റെ വിളി എത്തി. നാത്തൂൻ അല്ലെടീ ഇത് ഞാനാ... അച്ചു മറുപടി കൊടുത്തു. അഗസ്റ്റിച്ചൻ ആയിരുന്നോ????

സുഖല്ലേ അഗസ്റ്റിച്ചാ?????? അവളുടെ സ്വരത്തിൽ ആഹ്ലാദം നിറഞ്ഞു. ആഹ്..... സുഖം. നിനക്ക് എന്നതാടീ ഉറക്കം ഒന്നുല്ലേ????? ഞങ്ങൾ ഒരു മൂവിക്ക് പോയതായിരുന്നു. ഇപ്പോഴാ തിരിച്ച് എത്തിയത്. അപ്പൊ കരുതി ഒന്നു എമിയെ വിളിച്ചു കളയാന്ന്. ഹാ... ബെസ്റ്റ്. ഈ നേരത്ത് തന്നെ ഇവളെ വിളിക്കണം. ഇവിടെ ഒരുത്തി ഉറക്കം പിടിച്ചിട്ട് നേരം കുറച്ചായി. അച്ചു പറഞ്ഞു. ഓഹ്... അത് ഞാൻ മറന്നു. ഉറക്കപ്രാന്തിയായവളെ ആണല്ലോ ഞാൻ ഈ നേരം വിളിച്ചത്????? അനു പറഞ്ഞതും അച്ചു ചിരിച്ചു. എന്നതായാലും നീ നാളെ വിളിക്ക്. ഞാൻ ഇന്ന് ലേറ്റ് ആയിട്ടാ എത്തിയത് ഉറക്കം വന്നിട്ട് വയ്യാ... ഞാൻ കിടക്കട്ടെ എഡ്ഢിയെ തിരക്കിയതായി പറഞ്ഞേക്ക്... ഹാ... പറഞ്ഞേക്കാം അഗസ്റ്റിച്ചൻ ഉറങ്ങിക്കോ... ഗുഡ് നൈറ്റ്... ഗുഡ് നൈറ്റ്...... അച്ചു അവളോട് മറുപടി പറഞ്ഞ് കോൾ കട്ട്‌ ചെയ്തു. ഫോൺ തിരികെ ടേബിളിലേക്ക് വെച്ച് ലൈറ്റ് അണച്ച് എമിയേയും ചേർത്ത് പിടിച്ചവൻ കണ്ണുകൾ അടച്ചു...... തുടരും...............

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story