ഹൃദയതാളമായ്: ഭാഗം 19

hridayathalamay

എഴുത്തുകാരി: ആർദ്ര അമ്മു

സ്റ്റേഷന് മുന്നിൽ റോണി വണ്ടി നിർത്തവേ എമി ചാടിയിറങ്ങി ഹെൽമെറ്റ്‌ ഊരി. ഡാ വേഗം വാ............ അവൾ ഇറങ്ങിയിട്ടും വണ്ടിയിൽ നിന്നിറങ്ങാതെ നിൽക്കുന്ന റോണിയെ കണ്ടവൾ ധൃതി കൂട്ടി. മാതാവേ പണി ഇരന്നു വാങ്ങാൻ ഇവൾക്ക് ഇത്ര ഉത്സാഹമോ????? ഇവളുടെ തുള്ളൽ കണ്ടിട്ട് മിക്കവാറും ഇന്നെന്നെ അങ്ങേര് പഞ്ഞിക്കിടുന്ന ലക്ഷണമാ കാണുന്നത്. ആരോടെന്നില്ലാതെ പറഞ്ഞു കൊണ്ടവൻ അവൾക്കൊപ്പം നടന്നു. എടീ ഇത് വേണോ???? എന്റെ കയ്യും കാലും വിറയ്ക്കുന്നു ഞാനാദ്യായിട്ടാ സ്റ്റേഷനില്. അവൻ അവളുടെ ചെവിയിൽ പതിയെ ചോദിച്ചു. പറച്ചിൽ കേട്ടാൽ തോന്നും ഞാനിവിടെ പാ വിരിച്ചു കിടപ്പായിരുന്നെന്ന്. നിന്ന് കുണുങ്ങാതെ വാടാ ചെക്കാ...... അവന്റെ കയ്യിൽ പിടിച്ചു വലിച്ചവൾ അകത്തേക്ക് കയറി. സ്റ്റേഷന്റെ പടി കടന്ന് വരാന്തയിൽ കയറിയതും അവളുടെ കണ്ണുകൾ ചുറ്റിനും പാഞ്ഞു. വരാന്തയിൽ തന്നെ അങ്ങേ അറ്റത്ത് കാണുന്ന ക്യാബിനിന്റെ പുറത്തെ നെയിം ബോർഡിൽ അവളുടെ കണ്ണുകൾ ചെന്ന് നിന്നു. അത് കണ്ടതും അവളുടെ ചുണ്ടിൽ ഗൂഢമായ ഒരു പുഞ്ചിരി വിടർന്നു. മ്മ്മ് എന്താ കാര്യം??????

അവളുടെ നിൽപ്പും റോണിയുടെ വിറയലും കണ്ട് സംശയത്തോടെ അവരിരുവരെയും മാറി മാറി നോക്കിക്കൊണ്ട് അവിടെ നിന്നിരുന്ന കോൺസ്ട്രബിൾ ചോദിച്ചു. അയാളുടെ ചോദ്യം കേട്ടതും അവൾ നെയിം ബോർഡിൽ നിന്ന് നോട്ടം മാറ്റി. സർ ഇന്നലെ രാത്രി എന്റെ മാല ഒരു കള്ളൻ മോഷ്ടിച്ചു കൊണ്ടുപോയി അതിന്റെ പരാതി ബോധിപ്പിക്കാനായി വന്നതാണ്. നിഷ്കു മട്ടിൽ അവൾ അയാളോട് പറയുന്നത് കേട്ട് അതെപ്പോ എന്ന ഭാവത്തിൽ റോണി അവളെ നോക്കി. എവിടെ വെച്ചായിരുന്നു മോഷണം പോയത്??????? വീട്ടിൽ വെച്ചായിരുന്നു സാർ ഇന്നലെ രാത്രി ആയിരുന്നു സംഭവം വീടിന്റെ മതിൽ ചാടിക്കടന്ന് ടെറസിൽ എത്തി എന്റെ മാല പൊട്ടിച്ച് കടന്ന് കളയുകയായിരുന്നു സർ. കള്ളനെ കണ്ടാൽ എനിക്ക് തിരിച്ചറിയാൻ സാധിക്കും. അവൾ പറയുന്നത് കേട്ടതും റോണി അവളെ ഒന്നിരുത്തി നോക്കി. അയാൾ കുട്ടിയെ ഉപദ്രവിക്കാൻ ശ്രമിക്കുകയോ മറ്റോ ചെയ്തോ???? അത് കേട്ടതും അവളുടെ കൈ അറിയാതെ കഴുത്തിലേക്ക് നീണ്ടു. ഏയ് ഇല്ല സർ.

മാല പൊട്ടിച്ചയുടൻ അയാൾ മതിൽ ചാടി രക്ഷപ്പെടുകയായിരുന്നു ചിലപ്പോൾ ഞാൻ കണ്ടത് കൊണ്ടായിരിക്കാം. മ്മ്മ്മ്....... എന്തായാലും ഒരു കംപ്ലയിന്റ് എഴുതി താ ഞങ്ങൾ അന്വേഷിക്കട്ടെ. അയാൾ ഗൗരവപൂർവ്വം അവളോടായി പറഞ്ഞു. ആക്ച്വലി ഞങ്ങൾക്ക് acp സാറിനെ ഒന്ന് കാണണമായിരുന്നു. ഞങ്ങൾ വളരെ ക്ലോസ് റിലേറ്റീവ്സ് ആണേ മാലയുടെ കാര്യം ഫോൺ വിളിച്ചു പറഞ്ഞപ്പോൾ ഇന്ന് വൈകിട്ട് വരാൻ പറഞ്ഞിരുന്നു. അതെയോ???? എങ്കിൽ ഒരു കാര്യം ചെയ്യ് നിങ്ങൾ ഇവിടെ നിൽക്ക് ഞാൻ സാറിനോട് ഒന്ന് പറഞ്ഞിട്ട് വരാം. മറുപടിയായി തലയാട്ടിയവൾ വരാന്തയിലെ തൂണിലേക്ക് ചാരി നിന്നു. എന്നതാടി ഇതൊക്കെ?????? റോണി പല്ല് കടിച്ചു കൊണ്ട് അവളെ നോക്കി. നീ കേട്ടില്ലേ ഞാൻ പറഞ്ഞത്???? എന്റെ മാല മോഷണം പോയി അത്‌ തിരിച്ചു കിട്ടാൻ ഞാൻ കംപ്ലയിന്റ് ചെയ്യുന്നു. എന്നിട്ട് നീയെന്താ ഇത് നേരത്തെ പറയാഞ്ഞത്????? എല്ലാത്തിനും അതിന്റേതായ സമയമുണ്ട് ദാസാ. അവൾ റോണിയുടെ കവിളിൽ ഒന്ന് പിച്ചി. റോണി തിരികെ എന്തെങ്കിലും പറയുന്നതിന് മുന്നേ ആ കോൺസ്ട്രിബിൾ തിരികെ അവർക്കരികിലേക്ക് എത്തിയിരുന്നു. സർ നിങ്ങളോട് അകത്തേക്ക് ചെല്ലാൻ പറഞ്ഞു.

അത്‌ കേട്ടതും എമി റോണിയുടെ കയ്യും പിടിച്ച് അങ്ങോട്ട്‌ നടന്നു. എമി പതിയെ ക്യാബിനിന്റെ വാതിലിൽ മുട്ടി. യെസ്......... അകത്ത് നിന്ന് അച്ചുവിന്റെ മറുപടി എത്തിയതും മുഖത്ത് അത്യാവശ്യം നിഷ്കളങ്കത വാരി വിതറി അവൾ അകത്തേക്ക് കയറി. അവൾ കയറിയിട്ടും റോണി കയറാതിരിക്കുന്നത് കണ്ട് അവൾ അവനെ വലിച്ച് അകത്തേക്ക് കയറ്റി. അച്ചു അവരുടെ കാണിച്ചു കൂട്ടലുകൾ നോക്കി റിവോൾവിങ് ചെയറിൽ ചാരി കിടന്നു. അച്ചു നോക്കുന്നത് കണ്ടതും എമി ഒരു ഇളിയോടെ റോണിയെയും വലിച്ച് അവന്റെ മുന്നിൽ ചെന്ന് നിന്നു. എന്താണ് ബോബനും മോളിയും കൂടി ഈ വഴിക്ക്??????? അവൻ അൽപ്പം ഗൗരവത്തോടെ ചോദിച്ചു. എന്റെ മാല ഇന്നലെ രാത്രി ഒരു കള്ളൻ അടിച്ചോണ്ട് പോയി സാറേ. അതിന്റെ പരാതി ബോധിപ്പിക്കാൻ വന്നതാ. എമി വിനയകുനയായി പറഞ്ഞു നിർത്തി. അത്‌ കേട്ടതും അവളെയും റോണിയെയും ഒന്ന് മാറി മാറി നോക്കി. ഈ രക്തത്തിൽ എനിക്ക് പങ്കില്ല എന്ന കണക്ക് റോണി അവനെ ദയനീയമായി നോക്കി. എന്റെ മാല കട്ട കള്ളനെ കണ്ടുപിടിക്കണം സർ. എന്നിട്ടവനെ കുനിച്ചു നിർത്തി കുമ്പസരിച്ച് നന്നാക്കണം. നിഷ്കു മട്ടിൽ അവൾ പറയുന്നത് കേട്ടതും അവന് ചിരി വന്നുപോയി. തികട്ടി വന്ന പൊട്ടിച്ചിരി കടിച്ചു പിടിച്ചവൻ റോണിയെ ഗൗരവത്തിൽ നോക്കി. നീ വെളിയിലേക്ക് ഇറങ്ങി നിന്നോ എനിക്ക് കുറച്ചു തെളിവെടുപ്പുകൾ നടത്താനുണ്ട്.

എമിയെ ഒന്ന് ചൂഴ്ന്ന് നോക്കിക്കൊണ്ടവൻ റോണിയോടായി പറഞ്ഞു. പുലി മടയിൽ നിന്ന് രക്ഷപ്പെടാനുള്ള വ്യഗ്രതയിൽ കേട്ട പാതി കേക്കാത്ത പാതി എമിയെ ഒന്ന് തിരിഞ്ഞു നോക്കുക പോലും ചെയ്യാതെ അവൻ ഒറ്റ ചാട്ടത്തിന് വെളിയിലെത്തി. കർത്താവേ അകത്തു നിൽക്കുന്ന കുഞ്ഞാടിനെ നീ തന്നെ കാത്തോളണേ.......... അവൻ കുരിശ് വരച്ച് കൊണ്ട് മുകളിലേക്ക് നോക്കി എമിക്ക് വേണ്ടി പ്രാർത്ഥിച്ചു. 🖤🖤🖤🖤🖤🖤🖤🖤🖤🖤🖤🖤🖤 തെണ്ടി.... കാലുവാരി..... അലവലാതി മാക്രി...... ഇന്നലേം കൂടി എൻ നൻപനെ പോൽ യാരുമില്ലേ ഇന്ത ഭൂമിയിലേ........ എന്ന് സ്റ്റാറ്റസ് ഇട്ടവനാ. എന്നിട്ടവൻ എന്നെ ഈ ഡ്രാക്കുളയുടെ മുന്നിലിട്ട് കൊടുത്തിട്ട് പോയിരിക്കുന്നു...... ഇവനെയൊക്കെ കൂട്ട് വിളിച്ച എന്നെ പറഞ്ഞാൽ മതിയല്ലോ????? അവൾ റോണിയെ മനസ്സാൽ സ്മരിച്ചു കൊണ്ടിരുന്നു. സ്മരണയുടെ ബാക്കിയായി റോണി പുറത്ത് നിന്ന് മരണ തുമ്മലും. ഓരോന്ന് പിറുപിറുത്തു കൊണ്ട് നിൽക്കുന്ന അവളെ നോക്കി ഒരു ചിരിയോടെ അച്ചു അവൾക്ക് മുന്നിൽ വന്നു നിന്നു. റോണിയെ പ്രാകുന്ന അവളുണ്ടോ ഇത് വല്ലതുമറിയുന്നു. അച്ചു കുസൃതിയോടെ അവളെ വലിച്ചടുപ്പിച്ചു. പെട്ടെന്നായത് കൊണ്ട് ഞെട്ടി അവൾ അവന്റെ യൂണിഫോമിൽ മുറുകെ പിടിച്ചു. ഒരു കൈകൊണ്ട് അവളെ ചുറ്റി പിടിച്ചു കൊണ്ടവൻ മറു കയ്യാൽ മീശ പിരിച്ചു.

എമി ഒരു നിമിഷം അവനെ തന്നെ നോക്കി നിന്നുപോയി. മാതാവേ ഇങ്ങേർക്ക് ഇത്ര ഗ്ലാമർ ഉണ്ടായിരുന്നോ????? പുലിയുടെ കയ്യിൽ ഇരുന്നാലും വായിനോട്ടത്തിന് കുറവൊന്നും വരുത്തരുതല്ലോ. അച്ചുവിന്റെ കൈകൾ അവളിൽ മുറുകുമ്പോഴാണ് അവൾ അവന്റെ മുഖത്ത് നിന്ന് കണ്ണെടുക്കുന്നത്. മാല അടിച്ചോണ്ട് പോയവനെ എന്തോ ചെയ്യണമെന്നാ എന്റെ കൊച്ച് പറഞ്ഞത്?????? പതിയെ അവളുടെ കാതിലായ് അവൻ ചോദിച്ചു. അത് കേട്ടവൾ അവനെ നോക്കി വളിച്ച ഒരിളി പാസാക്കി. അത് പിന്നെ ചുമ്മാ ഒരു തമാശക്ക്...... അവൾ വേഗം പ്ലേറ്റ് തിരിച്ചു. വല്യ ഡയലോഗ് അടിച്ച് ചാടി തുള്ളി വന്ന മുതലാണ്. എല്ലാം വിധിയുടെ വിളയാട്ടം. അതേ ഈ കയ്യൊന്ന് എടുത്തേ........ അവളെ ചുറ്റിപ്പിടിച്ചിരിക്കുന്ന അവന്റെ കയ്യിലേക്ക് ചൂണ്ടി അവൾ പറഞ്ഞു. എടുക്കില്ലെങ്കിലോ?????? അതും പറഞ്ഞവൻ അവളോട് ഒന്നുകൂടി ചേർന്ന് നിന്നു. എടുത്തില്ലെങ്കിൽ നാളെ സോഷ്യൽ മീഡിയയിൽ ഒരു വാർത്ത വരും. പോലീസ് സ്റ്റേഷനിൽ പരാതിയുമായി വന്ന കോളേജ് വിദ്യാർത്ഥിയോട് ഏസിപി ചെയ്തതെന്ത്??????

എല്ലാം കാണുന്ന ഒരാൾ ഇവിടെ ഇരിക്കുന്ന കാര്യം മറക്കരുത് മിഷ്ടർ..... അവൾ സിസിടീവിയിലേക്ക് കണ്ണ് കാണിച്ചു കൊണ്ട് പറഞ്ഞു. അത് കണ്ടവൻ സിസിടീവിയിലേക്ക് നോക്കി ഒന്ന് ചിരിച്ചു. ഇതൊക്കെ അറിയാവുന്ന മോൾ മറ്റൊരു കാര്യം കൂടി ഓർക്കണം ഇത് കേരളമാണ്. അയിന്??????? നേരാവണ്ണം സർക്കാർ ജീവനക്കാർക്ക് പോലും ശമ്പളം കിട്ടാത്ത നാടാണിത് അപ്പൊ പിന്നെ സർക്കാർ ഓഫീസുകളിൽ വെച്ചിരിക്കുന്ന ഈ സിസിടീവിയുടെ കാര്യം പറയാനുണ്ടോ????? എന്നുവെച്ചാൽ???? ആ ഇരിക്കുന്നത് പൂരപ്പറമ്പിൽ ആൾക്കാരെ പേടിപ്പിക്കാൻ വെച്ചിരിക്കുന്ന ക്യാമറ പോലെയാടി പേരിനൊരു ക്യാമറ പക്ഷെ ഒരു പ്രയോജനവുമില്ല. അപ്പൊ അത് വർക്ക്‌ ചെയ്യില്ലേ????? അവൾ കണ്ണുമിഴിച്ച് അവനെ നോക്കി. ഇല്ലേയില്ല......... ഒരു കള്ളചിരിയോടെ കണ്ണിറുക്കി കൊണ്ടവൻ പറയുന്നത് കേട്ടവൾ ചിരിക്കണോ കരയണോ എന്നറിയാതെ നിന്നുപോയി. ജാങ്കോ നീയറിഞ്ഞോ ഞാൻ പെട്ടു.............. തുടരും................

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story