ഹൃദയതാളമായ്: ഭാഗം 193

hridayathalamay

എഴുത്തുകാരി: ആർദ്ര അമ്മു

നെഞ്ചിൽ പടർന്ന നനവിൽ നിന്നാണ് അവൾ കരയുകയാണ് എന്ന് അച്ചു അറിഞ്ഞു. തനിക്ക് ചുറ്റിനും നിന്നിരുന്ന പ്രിയപ്പെട്ടവരുടെ ഉള്ള് നോവാതിരിക്കാൻ അത്രനേരം അവൾ അടക്കിപിടിച്ച കണ്ണുനീരാണ് അവൾ ഒഴുക്കുന്നത് എന്നറിയാവുന്നതിനാൽ അച്ചു അവളെ തടയാൻ മുതിർന്നില്ല. ഒരു കയ്യാൽ അവളെ പൊതിഞ്ഞു നെഞ്ചിലേക്ക് ചേർത്ത് മറുകയ്യാൽ എമിയുടെ മുടിയിഴകളിലൂടെ വിരലോടിച്ചു. കൊഴിഞ്ഞു പോയ ഇന്നലെകൾക്ക് പലപ്പോഴും കണ്ണുനീരിന്റെ ഉപ്പുരസം ആയിരിക്കും. ഓർമ്മയുടെ ഏടുകൾ ഏല്പിച്ച നോവുകൾക്ക് അനുസരിച്ച് അവളിൽ നിന്ന് ഏങ്ങലുകളുടെ ചീളുകൾ പുറത്തേക്ക് തെറിച്ചു. തന്റെ കൈക്കുള്ളിൽ അവളുടെ ശരീരം വിറയ്ക്കുന്നത് അവനറിയുന്നുണ്ടായിരുന്നു. അവളുടെ കരച്ചിലിന്റെ സ്വരം നേർത്ത് നേർത്ത് നിലയ്ക്കുന്നത് വരെ അച്ചുവിന്റെ കൈകൾ അവളെ തലോടി കൊണ്ടിരുന്നു. കരച്ചിൽ അടങ്ങി എന്ന് തോന്നിയ നിമിഷം പതിയെ അവൻ നെഞ്ചിൽ ചേർത്ത് വെച്ച അവളുടെ മുഖം അവന് നേർക്ക് ഉയർത്തി. അച്ചു അവളുടെ കവിളിൽ രണ്ട് കയ്യും ചേർത്ത് വെച്ചു. നിറഞ്ഞ് ഒഴുകിയ കണ്ണുകൾ ഉയർത്തി എമി അവനെ നോക്കി. പൊടിക്കുപ്പീ........... അത്രമേൽ നേർമ്മയിൽ അവൻ വിളിച്ചു. മ്മ്മ്... ഏങ്ങലടിയോടെ അവളൊന്ന് മൂളി.

വെറുതെ കരയുന്നത് കൊണ്ട് കഴിഞ്ഞു പോയതിനെ മാറ്റാൻ കഴിയോ?????? ലൈഫ് ഇങ്ങനെയാണ്... കാലം ചിലപ്പോഴൊക്കെ ഉണങ്ങാത്ത മുറിവുകൾ സമ്മാനിച്ചെന്നിരിക്കും... അതിനെ ചൊല്ലി കരയാനിരുന്നാൽ അതിനേ സമയം കാണൂ. നമ്മളായി തീരുമാനിക്കും വരെ ആ കരച്ചിലിനെ പിടിച്ചുകെട്ടാൻ മറ്റാരെ കൊണ്ടും കഴിയില്ല. ഒന്നും എക്കാലവും ശാശ്വതമല്ല, നാളെ എന്തെന്ന് അറിയാതെ ജീവിക്കുന്നവർ ആണ് നമ്മൾ എല്ലാവരും. ഒരൊറ്റ ശ്വാസത്തിന്റെ ബലത്തിലാണ് നമ്മൾ എല്ലാവരും ഇങ്ങനെ നിൽക്കുന്നത് അത് എപ്പോൾ നിൽക്കുന്നു എന്ന് ആർക്കെങ്കിലും പറയാൻ കഴിയോ????? ഈ നിൽക്കുന്ന ഞാൻ നാളെ ഇതുപോലെ തന്നെ ഉണ്ടാവും എന്ന് വല്ല ഉറപ്പും ഉണ്ടോ?????? അത് ചോദിച്ചു നിർത്തവെ തന്നെ രൂക്ഷമായി നോക്കുന്ന കണ്ണുകൾ കാണുമ്പോഴാണ് പറഞ്ഞു പോയ വാക്കുകളെ കുറിച്ച് അവൻ രണ്ടാമത് ചിന്തിക്കുന്നത്. അബദ്ധം പിണഞ്ഞത് പോലെ അവൻ നാവ് കടിച്ചു. എമി ഒറ്റ നിമിഷം കൊണ്ട് കരച്ചിൽ എല്ലാം നിർത്തി ഭദ്രകാളിയായി മാറി കഴിഞ്ഞിരുന്നു. എമീ, ഞാൻ...... അച്ചു എന്തോ പറയാൻ ശ്രമിച്ചതും അവൾ കൈവിരലുകൾ ചുരുട്ടി അവന്റെ നെഞ്ചിൽ ഇടിച്ചു കഴിഞ്ഞിരുന്നു. ഔ!!!! ഡീ....... അവൻ നെഞ്ചോന്ന് തടവി അവളെ നോക്കി. പോടാ............

ദേഷ്യത്തിൽ വിളിച്ചവൾ മുഖം തിരിച്ചു. അച്ചു ഒരുനിമിഷം വാ തുറന്നു അങ്ങനെ നിന്നുപോയി. പോടാന്നോ????????? എന്നതാടീ വിളിച്ചത്???? പോടാന്നോ????? ഹാ.... പോടാന്ന് തന്നെ. വേണ്ടാതീനം പറഞ്ഞാൽ ഇനിയും വിളിക്കും.... അച്ചുവിനെ നോക്കാതെ തന്നെ ദേഷ്യം ഒട്ടും കുറയ്ക്കാതെ എമി പറഞ്ഞു. ഇത്തവണ അവളുടെ ഇരുപ്പും ഭാവവും ഇടയ്ക്ക് ഒളിക്കണ്ണിട്ടുള്ള നോട്ടവും എല്ലാം അച്ചുവിൽ ചിരി ഉണർത്തിയിരുന്നു. ആഹാ.... അത്രയ്ക്കായോ????? ഷർട്ടിന്റെ സ്ലീവ് മുകളിലേക്ക് തെറുത്ത് കയറ്റി അച്ചു അവളുടെ മുഖം അവന് നേരെ തിരിച്ചു. വിളിക്കെടീ..... എന്റെ മുഖത്ത് നോക്കി ഒരിക്കൽ കൂടി അങ്ങനെ വിളിക്കെടീ..... ഞാൻ വിളിക്കും. പോടാ... പോടാ... പോടാ.... എന്തോ ചെയ്യും നിങ്ങൾ?????? എന്തോ ചെയ്യുമെന്നോ????? എടി... എടി... എടി...... മുഖത്ത് ദേഷ്യം അണിഞ്ഞ് കളിയായി എമിക്ക് നേരെ ഇടിക്കുന്നത് പോലെ ആക്ഷൻ കാണിച്ചതും അവൾ കൈകൾ ഉയർത്തി അച്ചുവിന്റെ കോളറിൽ പിടിച്ചു താഴ്ത്തി കവിളിൽ ചുണ്ട് അമർത്തി കഴിഞ്ഞിരുന്നു. ഇരുവരുടെയും ചുണ്ടിൽ പുഞ്ചിരി തെളിഞ്ഞു. അതൊരു പൊട്ടിച്ചിരിയിലേക്ക് വഴി മാറാൻ ഏറെ നേരം വേണ്ടി വന്നില്ല. അച്ചു ചിരിയോടെ അവളുടെ നെറ്റിയിൽ നെറ്റി ചേർത്ത് വെച്ചു. മൗനമായി കടന്നുപോയ നിമിഷങ്ങൾ..... ആകുലതകളില്ലാതെ... കണ്ണുനീരില്ലാതെ... മനസ്സ് ശാന്തമായ നിമിഷങ്ങൾ... എന്നെ ഒന്നു പുറത്ത് കൊണ്ടുപോകുവോ??????

നിശബ്ദതയ്ക്ക് ഭംഗം വരുത്തി എമി ചോദ്യം ഉയർത്തി. നമ്മൾ ഇവിടെ ഹണിമൂൺ വന്നതല്ല... ഹോസ്പിറ്റൽ ബെഡിൽ കിടക്കുമ്പോഴാ അവളുടെ ഒരു പുറത്ത് പോക്ക്. അച്ചു കപടദേഷ്യത്തിൽ അവളെ നോക്കി. പുറത്ത് എന്ന് പറഞ്ഞത് ദൂരെ എങ്ങും പോകാനല്ല ആ വരാന്തയിൽ പോയി കുറച്ച് നേരം നിൽക്കാനാ, ഇവിടെ ഇരുന്നിട്ട് ആകെ വീർപ്പുമുട്ടുന്നു. അസ്വസ്ഥതയോടെ എമി അവനെ നോക്കി മുഖം ചുളിച്ചു. രാത്രി മെഡിസിൻ ഉണ്ട്. അത് കഴിഞ്ഞിട്ട് പോവാം. വാച്ചിലേക്ക് നോക്കി അച്ചു പറഞ്ഞു. വേണ്ട ഇപ്പൊ പോവാം...... പറയുന്നതിനൊപ്പം അവൾ ബെഡിൽ നിന്ന് ചാടി ഇറങ്ങാൻ ശ്രമിച്ചു. അടങ്ങി ഇരിക്ക് എമീ... തല ഇങ്ങനെ ഇട്ട് അനക്കാൻ പാടില്ല. അച്ചു ശാസനയോടെ അവളെ പിടിച്ച് ഇരുത്തി. തല അനക്കാതെ ഇരിക്കണമെങ്കിൽ പുറത്ത് കൊണ്ടുപോണം. എമി ശാഠ്യം പിടിച്ചു. വാശി കുറച്ച് കൂടുന്നുണ്ട്.... പ്ലീസ് പ്ലീസ് പ്ലീസ്.... എന്റെ ഇച്ചായൻ അല്ലെ????? കെഞ്ചി കൊണ്ടവൾ അച്ചുവിനെ ചുറ്റിപ്പിടിച്ചു. മതി മതി ഇരുന്ന് കൊഞ്ചിയത്. കൊണ്ടുപോവാം. ദാറ്റ്‌സ് മൈ ഇച്ചായൻ..... ഇളിച്ചുകൊണ്ട് പറയുന്നവളെ കണ്ട് അച്ചു അറിയാതെ ചിരിച്ചു പോയി. ഒരുപാട് ഭയപ്പെട്ട നിമിഷങ്ങളാണ് സാധാരണ ഗതിയിൽ മുന്നോട്ട് പോവുന്നത് എന്ന തിരിച്ചറിവ് ഓരോ നിമിഷവും ഹൃദയത്തെ തണുപ്പിച്ചു കൊണ്ടിരുന്നു. ജെറിയുടെ ഓർമ്മകളെ അതിജീവിക്കാൻ എമി ശ്രമിക്കുന്നു എന്നതിനേക്കാൾ ആശ്വാസം മറ്റൊന്നും ഇല്ലായിരുന്നു. ഇച്ചായാ എന്ത് ആലോചിച്ചു നിൽക്കുവാ????

പോവാം..... എമിയുടെ തിടുക്കം കൂട്ടലാണ് അവനെ ചിന്തകളിൽ നിന്ന് ഉണർത്തിയത്. പോവാടീ..... പറയുന്നതിനൊപ്പം അവളുടെ കയ്യിൽ കോർത്തു പിടിച്ച് അച്ചു ഡോർ തുറന്ന് പുറത്തേക്ക് ഇറങ്ങി. 🖤🖤🖤🖤🖤🖤🖤🖤🖤🖤🖤🖤🖤 ഒഴിഞ്ഞ ഹോസ്പിറ്റൽ ഇടനാഴിയിലൂടെ അച്ചുവിന്റെ കയ്യിൽ പിടിച്ചു നടക്കുമ്പോൾ എമി ജെറിയുടെ ഓർമ്മകളുടെ കൂമ്പരത്തിന് വെളിയിൽ കടക്കാൻ ശ്രമിച്ചു കൊണ്ടിരിക്കുകയായിരുന്നു. കഴിയില്ല എന്നറിഞ്ഞിട്ടും വെറുതെ ഒരു പാഴ്ശ്രമം. ഈ ലൈഫിന് ഒരു റിവേഴ്‌സ് ഗിയർ ഉണ്ടായിരുന്നെങ്കിൽ എത്ര നന്നായിരുന്നു അല്ലെ?????? നടക്കുന്നതിനിടയിൽ എമിയുടെ ചോദ്യം കേട്ട് അച്ചു തലചരിച്ച് അവളെ ഒന്നുനോക്കി. മുന്നിലേക്ക് നോക്കി നടക്കുകയാണ് അവൾ ഇപ്പോഴും. ഇരുട്ട് ആയതിനാൽ മുഖഭാവം വ്യക്തമല്ല. അങ്ങനെ ഉണ്ടായിരുന്നെങ്കിൽ എന്റെ ജെറിച്ചന്റെ സ്നേഹം അനുഭവിക്കാൻ ഒരിക്കൽ കൂടി എനിക്ക് അവസരം കിട്ടുമായിരുന്നു. അവളുടെ സ്വരം ഇടറി. ജീവിതത്തിന്റെ വലിയൊരു ഭാഗം ഇങ്ങനെ ഒരു കൂടപ്പിറപ്പ് ഉണ്ടെന്ന് അറിയാതെ ഞാൻ കഴിഞ്ഞു. എല്ലാം അറിഞ്ഞപ്പോഴോ ആ സ്നേഹം കൊതി തീരെ അനുഭവിക്കാനുള്ള ഭാഗ്യം എനിക്ക് കിട്ടിയില്ല. അവിടെ കൊണ്ടും കഴിഞ്ഞില്ല... ഒന്നും അറിയാതെ...

ഓർമ്മകൾ ഇല്ലാതെ വിഡ്ഢിയെ പോലെ വീണ്ടും ഒരു ജീവിതം. ശരിക്കും എത്ര ഭാഗ്യംകെട്ടവൾ ആണല്ലേ ഞാൻ????? വിറയാർന്ന സ്വരത്തോടെ തികട്ടി വന്ന കരച്ചിൽ ചുണ്ടുകൾ കൂട്ടിപ്പിടിച്ച് അടക്കി നിർത്തിയവൾ പറഞ്ഞു നിർത്തിയതും അച്ചു നടത്തം നിർത്തി അവളെ നോക്കി. മറ്റെങ്ങോ നോട്ടം ഉറപ്പിച്ച് നിൽക്കുന്ന അവളുടെ കണ്ണുകളിലെ നീർത്തിളക്കം അവൻ തിരിച്ചറിഞ്ഞു. മറുപടി ഏതും പറയാതെ അവൻ ഇടനാഴി അവസാനിച്ച പടിയിലേക്ക് ഇരുന്നു. എമീ........... നേർത്ത സ്വരത്തിൽ അവനൊന്ന് വിളിച്ചു. മുഖം താഴ്ത്തി പടിയിൽ ഇരിക്കുന്നവനെ അവളൊന്ന് നോക്കി. ഇവിടെ വന്നിരിക്ക്...... തൊട്ടടുത്ത് അവളെ ഇരിക്കാൻ ക്ഷണിച്ചവൻ പറഞ്ഞു. നിറഞ്ഞു കലങ്ങിയ കണ്ണുകൾ തുടച്ച് അവൾ അച്ചുവിന് അരികിൽ ഇരുന്നു. ജീവിതം എന്ന് പറയുന്നത് സന്തോഷം, ദുഃഖം, കഷ്ടത, പരാജയം അങ്ങനെ അങ്ങനെ എല്ലാം നിറഞ്ഞത് ആയിരിക്കും. എല്ലാ സമയവും ഒരുപോലെ ആവണം എന്നില്ല... നമ്മളെക്കാൾ ഒത്തിരി വേദന അനുഭവിക്കുന്നവർ ഈ ലോകത്ത് ഇല്ലേ????? പ്രിയപ്പെട്ടവർ എല്ലാം നഷ്ടമായിട്ടും മുന്നോട്ട് ജീവിക്കുന്നവർ ഇല്ലേ????? നമ്മൾ ആഗ്രഹിക്കുന്നതോ സ്വപ്നം കാണുന്നതോ പോലെ ആയിരിക്കില്ല ഒരിക്കലും ജീവിതം. അങ്ങനെ ആയാൽ അതിനെ ജീവിതം എന്ന് നമുക്ക് പറയാൻ കഴിയോ????? നിന്റെ വിഷമം മനസ്സിലാക്കാത്തത് കൊണ്ടല്ല ഞാനിത് പറയുന്നത്, കരഞ്ഞിരുന്നത് കൊണ്ട് ആരോഗ്യം കളയുക എന്നല്ലാതെ യാതൊരു പ്രയോജനവുമില്ല.

മറക്കാൻ ശ്രമിക്കുന്ന കാര്യങ്ങളെ വീണ്ടും വീണ്ടും ഓർത്ത് വേദനിക്കാതെ ഇരിക്കാനാണ് ഞാനിത് പറയുന്നത്. നിന്നെ സ്നേഹിച്ചിരുന്ന ജെറി നിന്റെ കരച്ചിൽ കാണാൻ ആയിരുന്നോ ആഗ്രഹിച്ചിരുന്നത്????? പറ....... അച്ചുവിന്റെ ചോദ്യത്തിന് അവൾ അല്ല എന്നർത്ഥത്തിൽ തല ഇരുവശങ്ങളിലേക്കും ചലിപ്പിച്ചു. പിന്നെന്തിന് ഇങ്ങനെ കണ്ണുനീർ ഒഴുക്കുന്നു????? ജെറി ആഗ്രഹിച്ചത് പോലെ നീ എപ്പോഴും ഹാപ്പി ആയിരിക്കണം. മരിച്ചവരെ ഓർത്ത് നമ്മൾ ഇരുന്ന് ദുഃഖിച്ചാൽ അവരുടെ വേദന ഏറുകയല്ലേ ഉള്ളൂ.... നിനക്ക് ഇപ്പൊ ഓർത്ത് സന്തോഷിക്കാൻ ജെറിയുടെ ഒരു നൂറ് ഓർമ്മകൾ ഉണ്ട്... കുറച്ച് നാളത്തേക്ക് എങ്കിലും ആ സ്നേഹം അനുഭവിക്കാനുള്ള ഭാഗ്യം നിനക്ക് ലഭിച്ചില്ലേ????? മറുപടി പറയാതെ എമി അവന്റെ കയ്യിൽ ചുറ്റിപ്പിടിച്ച് തോളിലേക്ക് ചാഞ്ഞു. വീണ്ടും നിശബ്ദത.... അരണ്ട നിലാവിന്റെ വെളിച്ചത്തിലേക്ക് കണ്ണുകൾ പായിച്ച് അവർ ഇരുന്നു. നേർത്ത തണുത്ത കാറ്റ് അവരെ തഴുകി തലോടി കടന്നുപോയി. ഇച്ചായാ........ മ്മ്മ്.......... എല്ലാം അറിഞ്ഞിട്ടും എന്നെ വേണ്ടാന്ന് തോന്നിയില്ലേ?????? അങ്ങനെ വേണ്ടാന്ന് തോന്നാൻ അല്ലല്ലോ നിന്നെ സ്നേഹിച്ചത്. ഒരിക്കൽ പോലും തോന്നിയില്ലേ????? അച്ചുവിന്റെ തോളിൽ താടി കുത്തി നിർത്തിയവൾ വീണ്ടും ചോദ്യ ഭാവത്തിൽ അവനെ നോക്കി.

മ്മ്ഹ്ഹ്....... ഇല്ലെന്ന അർത്ഥത്തിൽ തലയാട്ടി അച്ചു അവളെ ഒരു കയ്യാൽ ചുറ്റി തന്നിലേക്ക് അടുപ്പിച്ചു. നിന്നെ അല്ലാതെ ലൈഫിൽ മറ്റൊരാളെ അന്നും ഇന്നും സങ്കൽപ്പിക്കാൻ എന്നെക്കൊണ്ട് കഴിയില്ല. പിന്നെ എങ്ങനാടീ പോത്തേ നിന്നെ വേണ്ടാന്ന് വെക്കാൻ തോന്നുന്നത്????? അച്ചുവിന്റെ ആദ്യത്തെ ഡയലോഗിൽ ചുണ്ടിൽ ഒരു പുഞ്ചിരി തെളിഞ്ഞെങ്കിലും പോത്തേന്നുള്ള വിളി ഇഷ്ടപ്പെടാത്തത് പോലെ അവൾ ചുണ്ട് ചുളുക്കി. മുഖം താഴ്ത്തി പതിയെ അവളുടെ ചുണ്ടിൽ ഒന്നു ചുംബിച്ച് അച്ചു ഏതോ പാട്ടിന്റെ വരികൾ മൂളി. എമി ഒരു ചിരിയോടെ അച്ചുവിന്റെ മടക്കി വെച്ച മുട്ടുകാലിൽ മുഖം അമർത്തി വെച്ച് ഇരുന്നു. അവൻ പതിയെ കൈ ഉയർത്തി അവളുടെ അഴിഞ്ഞു കിടന്ന മുടിയിലും നെറ്റിയിലെ മുറിവിലെ ചുറ്റിക്കെട്ടിലും വളരെ മൃദുവായി വിരലുകൾ ഓടിച്ചു. തണുപ്പും പേറി ഒരു ഇളംകാറ്റ് വീശി അടിച്ചു. ഒന്നു കുളിർന്നുകൊണ്ടവൾ അച്ചുവിന്റെ മുട്ടുകാലിൽ ചുട്ടിപ്പിടിച്ചു. തണുക്കുന്നുണ്ടോ?????? മ്മ്മ്.......... അച്ചുവിന്റെ ചോദ്യത്തിന് ചെറുതായി അവളൊന്ന് മൂളി. വാ റൂമിൽ പോവാം. മഴയ്ക്കുള്ള കൊളുണ്ട്.... കാർമേഘങ്ങൾക്ക് ഇടയിലേക്ക് മറയുന്ന നിലവിലേക്ക് നോക്കി അവൻ പറഞ്ഞു. വേണ്ട ഇച്ചായാ, കുറച്ചു നേരം കൂടി ഇരിക്കാം..... കറുത്തിരുണ്ട ആകാശത്തേക്ക് നോക്കി അവൾ പറഞ്ഞു. തണുപ്പിന്റെ തീവ്രതയേറി വരുന്നത് ഇരുവരും അറിഞ്ഞു. ഒടുവിൽ ഭൂമിയിൽ മഴയുടെ ആദ്യതുള്ളി വീണ് ഉടയുന്നത് വരെ ആ ഇരുപ്പ് തുടർന്നു. മഴ പെയ്തു തുടങ്ങിയതും അച്ചു എമിയെ കൂട്ടി തിരികെ മുറിയിലേക്ക് നടന്നു. 🖤🖤🖤🖤🖤🖤🖤🖤🖤🖤🖤🖤🖤

നേഴ്സ് നീട്ടിയ മൂന്നു ടാബ്ലറ്റ് കണ്ട നിമിഷം എമിയുടെ മുഖം ചുളിഞ്ഞു. മരുന്ന് കഴിക്കുന്നതിനേക്കാൾ മടിയുള്ള കാര്യം മറ്റൊന്നുമില്ല. കയ്യിൽ വാങ്ങിയ ടാബ്ലറ്റ്സ് കഴിക്കാതെ കളയാൻ ശ്രമിക്കവെ തന്നെ നോക്കി കണ്ണുരുട്ടുന്ന അച്ചുവിനെ കണ്ടതും നല്ല കുട്ടിയായി ഓരോന്നായി വായിലിട്ട് വെള്ളം കുടിച്ചു. ഇഷ്ടക്കേടോടെ മുഖം ചുളിച്ച് ചുണ്ടിൽ പറ്റിയ വെള്ളം പുറംകൈ കൊണ്ട് തുടച്ചു നീക്കുന്ന എമിയെ കണ്ട് അച്ചു തികട്ടി വന്ന ചിരി അടക്കി പിടിച്ചു. ഫോണിൽ കോൾ വന്നതും അച്ചു എമിയേയും നേഴ്സിനെയും നോക്കി പുറത്തേക്ക് ഇറങ്ങി. ജോൺ ആണെന്ന് കണ്ടതും അച്ചു കോൾ അറ്റൻഡ് ചെയ്തു. എമിയെ കുറിച്ചുള്ള ആധി നിറഞ്ഞ ചോദ്യങ്ങൾക്ക് മറുപടി കൊടുത്ത് ജോണിനെയും സ്റ്റെല്ലയേയും സമാധാനിപ്പിച്ച് തിരികെ മുറിയിലേക്ക് ചെല്ലുമ്പോൾ എമി മരുന്നിന്റെ സെടേഷനിൽ മയക്കം പിടിച്ചു കഴിഞ്ഞിരുന്നു. അവൾ ഉറങ്ങി പോയി പപ്പാ... ചിരിയോടെ ജോണിനോട് പറഞ്ഞവൻ കോൾ കട്ട്‌ ചെയ്തു. ഒന്നും അറിയാതെ ഉറങ്ങുന്ന എമിയെ ഒന്നു നോക്കി ഡോർ കുറ്റിയിട്ട് അച്ചു അവൾക്ക് അരികിൽ ചെന്നിരുന്നു. ബെഡിൽ മുഖം ചേർത്ത് വെച്ച് എമിയുടെ മുഖത്ത് മിഴികൾ ഉറപ്പിച്ച് അവൻ ഇരുന്നു.... തുടരും...............

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story