ഹൃദയതാളമായ്: ഭാഗം 194

hridayathalamay

എഴുത്തുകാരി: ആർദ്ര അമ്മു

വന്നു ഞാൻ!!!!!!!! ഡോർ തുറന്ന പാടെ ചാടി അകത്തു കയറി ഊരയ്ക്ക് കയ്യും കുത്തി പോസ് ചെയ്തു നിൽക്കുന്ന ആൽവിച്ചനെ കണ്ട് അച്ചു ഇതെന്ത് ജീവി എന്ന കണക്ക് ഒരു നോട്ടം. ഇയാളിത് കുളമാക്കും....... പുറകെ എത്തിയ റോണി പല്ല് കടിച്ചു. ആൽവിച്ചൻ ഇതൊന്നും നെവർ മൈൻഡ്. എങ്ങനെ ഉണ്ട് മോളെ എന്റെ എൻട്രി മാസ്സല്ലേ?????? ഒരു കൂളിംഗ് ഗ്ലാസിന്റെ കൂടി കുറവുണ്ടായിരുന്നു. ഹാ... സാരമില്ല. അടുത്ത തവണ നോക്കാം. സ്വയമേ പറഞ്ഞ് ഒന്നു നെടുവീർപ്പിട്ട് ആൽവിച്ചൻ ബെഡിൽ ഇരിക്കുന്ന എമിയെ നോക്കി. ബ്ലാ.......... മറുപടിയായി എമി ഛർദിക്കുന്നത് പോലെ എക്സ്പ്രഷൻ ഇട്ടു. ഒരു റീഎൻട്രിക്ക് ശ്രമിക്കുമ്പോൾ ആരംഭത്തിലേ അപമാനം!!! ആൽവിച്ചൻ സെഡായി. പിന്നെ ഹോസ്പിറ്റലിൽ അഡ്മിറ്റ്‌ ആയി കിടക്കുന്ന ഒരു രോഗിയെ കാണാൻ ഇങ്ങനെയാണോ ആരെങ്കിലും വരുന്നത്???? അത് ഞാൻ ഒരു വെറൈറ്റിക്ക് വേണ്ടി ശ്രമിച്ചതല്ലേ????? ആൽവിച്ചൻ വിത്ത്‌ മാസ്റ്റർപീസ് ഇളി. കഷ്ടം തന്നെ.... എന്റെ അളിയാ, വീട് തൊട്ട് സഹിക്കുന്നതാ ഞാൻ ഈ അലവലാതിയെ. ഏതാണ്ട് യമണ്ടൻ സർപ്രൈസ് കൊടുക്കണം ആനയാണ് ചേനയാണ് മാങ്ങാതൊലിയാണ് എന്നൊക്കെ പറഞ്ഞിട്ട് എന്നോട് പുറകെ വരാൻ പറഞ്ഞപ്പോൾ ഇമ്മാതിരി കോപ്രായം കാണിക്കാൻ ആണെന്ന് സ്വപ്നത്തിൽ പോലും ഞാൻ കരുതിയില്ല. അച്ചുവിനോട് പറഞ്ഞ് റോണി അകത്തേക്ക് കയറി ആൽവിച്ചനെ അടിമുടി ഒന്നു നോക്കി. താൻ എവിടെ പരിപാടി അവതരിപ്പിച്ചാലും ഇത് തന്നെ ആണല്ലോ വിധി??????

അച്ചു കൈമലർത്തി നോക്കിയതും യാതൊരു ഉളുപ്പും ഇല്ലാതെ ആൽവിച്ചൻ ഇളിച്ചു കാണിച്ചു. എമിക്ക് മൂന്നിന്റെയും നിൽപ്പും കളിയും എല്ലാം കണ്ട് ചിരി വരുന്നുണ്ടായിരുന്നു. തന്റെ മൂഡ് മാറ്റാൻ വേണ്ടിയാണ് മൂന്നും കൂടി ഇതൊക്കെ കാണിക്കുന്നത് എന്ന് അവൾക്ക് മനസ്സിലായി. അത്രനേരം ജെറിയെ കുറിച്ച് ഓർത്ത് ഉണ്ടായിരുന്ന വിഷമം എല്ലാം എങ്ങോ പോയി മറയുന്നത് അവൾ അറിഞ്ഞു. ചുണ്ടിൽ ഒരു പുഞ്ചിരി ഉതിർന്നു. ഒരു സർപ്രൈസ് ചീറ്റി പോയി അയിന് ഇങ്ങനെ കൂട്ടം കൂടി നിന്ന് അപമാനിക്കേണ്ട കാര്യമൊന്നുമില്ല. എനിക്കും വരും ഇതുപോലെ ഒരു അവസരം അന്ന് ഞാൻ നിന്നെയൊക്കെ കണ്ടോളാം. ഇപ്പൊ വഴി മാറി നിൽക്കെടാ യൂദാസുകളെ.... ആൽവിച്ചൻ പുച്ഛം വാരി എറിഞ്ഞ് അച്ചുവിനെയും റോണിയെയും തട്ടി മാറ്റി എമിയുടെ ബെഡിന് അരികിൽ ചെന്ന് നിന്നു. എമി കുട്ടാ, ഞാൻ നിനക്ക് വേണ്ടി എന്തൊക്കെയാ കൊണ്ടുവന്നത് എന്നു നോക്കിയേ???? ദേ ഇത് കണ്ടാ നിനക്ക് വേണ്ടി ഞാൻ എന്റെ സ്വന്തം കൈകൊണ്ട് ഉണ്ടാക്കി കൊണ്ടുവന്ന സ്പെഷ്യൽ ദോശ. കയ്യിൽ ഇരുന്ന പാത്രം പൊക്കി കാണിച്ച് ആൽവി പറഞ്ഞതും എമിയുടെ കണ്ണ് തള്ളി ഇപ്പൊ പുറത്ത് വരും എന്ന അവസ്ഥയിൽ ആയി. എന്റീശോയേ മുട്ടൻ തള്ള്... എന്റെ പൊന്ന് എമീ ഇത് ആ പാവം സാറാന്റി കഷ്ടപ്പെട്ട് ഉണ്ടാക്കി കൊടുത്തു വിട്ടതാ. റോണി ഇടയിൽ കയറി പറഞ്ഞു. അത് പിന്നെ ഞാൻ ഉണ്ടാക്കിയതായാലും അമ്മച്ചി ഉണ്ടാക്കിയതായാലും ദോശയെ ദോശ എന്നല്ലാതെ പുട്ടെന്ന് വിളിക്കാൻ പറ്റില്ലല്ലോ??????? ആൽവിച്ചൻ എഗൈൻ വിത്ത്‌ ഇളി എമിയേയും അച്ചുവിനെയും നോക്കി. അച്ചു ആണെങ്കിൽ ഇപ്പൊ കയ്യിൽ കിട്ടിയാൽ ഭിത്തിയിൽ പിടിച്ചു തൂക്കും എന്ന ഭാവത്തിൽ നിൽപ്പാണ്.

എമിയുടെ മൂടികെട്ടിയുള്ള ഇരുപ്പ് മാറ്റാൻ വേണ്ടി കുറച്ച് ജോളിയായി അഭിനയിക്കാൻ പറഞ്ഞതാ മൂപ്പർ ജീവിച്ചു കാണിച്ചു. അച്ചുവിന്റെ നോട്ടം കണ്ടതും ആൽവിച്ചൻ ഇളി നിർത്തി. എന്താടാ അഭിനയിച്ചത് കൂടുതൽ നന്നായി പോയോ????? ആൽവിച്ചൻ ലൈക്ക് ഡാൻസ് മാസ്റ്റർ വിക്രം. കൂടുതൽ ഓവർആക്ട് ചെയ്തു ചാളമാക്കാതെടോ പുല്ലേ..... ശബ്ദം താഴ്ത്തി പറഞ്ഞ് അച്ചു പല്ല് കടിച്ചു. പുല്ല്????? You mean grass?????? ആൽവിച്ചൻ നിർത്താൻ ഭാവമില്ല. അതേ... അവിടെ നിന്ന് പിറുപിറുക്കാതെ എനിക്ക് വല്ലതും കഴിക്കാൻ തരുന്നുണ്ടോ????? വിശന്നിട്ട് എന്റെ കുടൽ കരിയുന്നു... ഇനിയും നോക്കിയിരുന്നാൽ ആൽവിച്ചന്റെ തടി കേടാകും എന്ന് മനസ്സിലാക്കിയ എമി ഇടപെട്ടു. ഇങ്ങോട്ട് താടോ... പാവം എന്റെ കൊച്ച് വിശന്ന് ഇരിക്കുവാ... റോണി ആൽവിച്ചന്റെ കയ്യിൽ ഇരുന്ന ഫുഡ് വാങ്ങി എമിയുടെ അരികിലേക്ക് നടന്നു. കല്യാണം കഴിക്കാത്ത ഇവന് എവിടുന്നാ കൊച്ച്???? ഇത് അത് തന്നെ അവിഹിതം... എനിക്ക് ഇവനെ പണ്ടേ ഡൗട്ട് ഉണ്ടായിരുന്നു. ഇപ്പൊ എങ്ങനെ ഇരിക്കണ്????? അവൻ അരികിൽ നിന്ന അച്ചു കേൾക്കാൻ പാകത്തിന് സ്വരം താഴ്ത്തി പറഞ്ഞു. ഇതൊക്കെ കേട്ട് ഹോസ്പിറ്റലിൽ വെച്ച് ആരെങ്കിലും ആള് മാറി ഇങ്ങേരെ പിടിച്ച് ഷോക്ക് അടിപ്പിച്ചോ എന്ന സംശയത്തിലാണ് അച്ചു. എടോ ആൽവിച്ചാ..... എന്തോ....... താൻ എനിക്കൊരു ഉപകാരം ചെയ്യണം. Yes പറയൂ.... What can I do for you???? ഇല്ലാത്ത ആറ്റിട്യൂട് ഇട്ട് ആൽവിച്ചൻ അച്ചുവിന് നേരെ തിരിഞ്ഞു.

ദയവ് ചെയ്ത് താൻ ഇനി വാ തുറക്കരുത് പ്ലീസ്.... അച്ചു കയ്യടിച്ച് തൊഴുതുകൊണ്ട് ആൽവിച്ചനെ നോക്കി. നീയല്ലേ ഫോണിൽ വിളിച്ച് എന്നോട് പറഞ്ഞത് കുറച്ച് ചളി ഒക്കെ അടിച്ച് എമിയെ chill ആക്കണമെന്ന്. അതല്ലേ ഞാൻ ഇപ്പൊ ചെയ്യുന്നത്?????? ചളി അടിക്കാനാ പറഞ്ഞത് അല്ലാതെ ഇതുപോലെ വാരി എറിയാനല്ല. എടാ കുറച്ച് ഓവർ ആയാലല്ലേ എല്ലാവരും ശ്രദ്ധിക്കൂ????? എല്ലാവരും ശ്രദ്ധിക്കാൻ ഇത് മോണോആക്ട് ആണല്ലോ???? ഇതുപോലെ ഒരു തോൽവി... അച്ചു അവന് നേരെ കഴുത്ത് ഞെരിക്കുന്നത് പോലെ കാണിച്ച് കൈ കുടഞ്ഞു. അത് പിന്നെ അവളെ പഴയ ഓജസും തേജസും ഉള്ള ഗംഗയായി ഛേ... എമിയായി തിരിച്ചു കൊണ്ടുവരണ്ടേ???? അതിന് ഞാൻ കയ്യിൽ നിന്ന് ഒന്നു രണ്ടെണ്ണം ഇട്ടതല്ലേ???? കാലുമടക്കി ഒന്നു തന്നാൽ തീരാവുന്നതേ ഉള്ളൂ ഈ കയ്യീന്നിടൽ... വോ... വേണ്ട... വേണ്ടാഞ്ഞിട്ടാ.... ആൽവിച്ചൻ ഡീസന്റ് ആയി. മ്മ്മ്മ്... എനിക്ക് മാറാനുള്ള ഡ്രസ്സ്‌ കൊണ്ടുവന്നായിരുന്നോ???? ഒന്നിരുത്തി മൂളിക്കൊണ്ട് അച്ചു ചോദിച്ചു. ആഹ് കൊണ്ടുവന്ന്. ഇന്നാ.... വലിയ താത്പര്യമില്ലാതെ ആൽവി കയ്യിലിരുന്ന കവർ അച്ചുവിനെ ഏൽപ്പിച്ചു. കുറച്ച് മുന്നേ തളർത്തിയതിന്റെ അമർഷം ഉണ്ടേ... ഞാൻ പോയി ഒന്നു ഫ്രഷ് ആയി വരാം. അതുവരെ എങ്കിലും ആ വായൊന്ന് പൂട്ടി വെക്കണം അപേക്ഷയാണ്..... ആൽവിച്ചന് മുന്നിൽ കൈകൂപ്പി പറഞ്ഞുകൊണ്ട് അച്ചു തിരിഞ്ഞു. ബെഡിൽ ഇരിക്കുന്ന എമിക്ക് ദോശ പിച്ചി കൊടുക്കുന്ന റോണിയെ ഒന്നു നോക്കി ചിരിയോടെ അവൻ വാഷ്റൂമിലേക്ക് കയറി.

പോലീസ് ആണത്രേ പോലീസ്.... കലാകാരന്മാരെ അംഗീകരിക്കാത്ത ബ്ലഡി ഫൂൾ... അച്ചു പോയ വഴിയേ നോക്കി ചുണ്ട് കോട്ടി ആൽവിച്ചൻ എമിക്ക് നേരെ തിരിഞ്ഞു. അവിടുത്തെ ഊട്ടലും സ്നേഹപ്രകടനങ്ങളും കണ്ട് അതിനിടയിലേക്ക് നൂണ്ടു കയറി. 🖤🖤🖤🖤🖤🖤🖤🖤🖤🖤🖤🖤🖤 ഇവിടെ ആപ്പിളും ഓറഞ്ചും ഒന്നുമില്ലേടീ????? കാലിയായി കിടക്കുന്ന ടേബിൾ നോക്കി ആൽവിച്ചൻ ചോദിച്ചു. താൻ ആപ്പിളും ഓറഞ്ചും ഞണ്ണാൻ വന്നതാണോ അതോ ഇവളെ കാണാൻ വന്നതോ????? റോണി എമിയെ ഫുഡ് കഴിപ്പിച്ച് കൈ കഴുകി തുടയ്ക്കുന്നതിനിടയിൽ അവനെ നോക്കി പിരികം ഉയർത്തി. ഹോസ്പിറ്റലിൽ കിടക്കുന്ന രോഗികളുടെ റൂമിൽ ഒരു ചെറിയ ഫ്രൂട്ട്സ് കടയെങ്കിലും വേണം എന്നാണ് ശാസ്ത്രം. അയ്ശരി അപ്പൊ ഈ തലയിൽ കെട്ടുമായി ഹോസ്പിറ്റൽ ബെഡിൽ കിടക്കുന്ന ഞാൻ പുറത്ത് പോയി ഒരു ലോഡ് ഫ്രൂട്ട്സ് വാങ്ങി വെക്കണോ????? നീയെന്തിന് വാങ്ങണം നിന്റെ കെട്ട്യോൻ അല്ലെ വാങ്ങി വെക്കേണ്ടത്. അതെങ്ങനാ അവന് ഇതിലൊക്കെ വല്ല ശ്രദ്ധയും ഉണ്ടോ????? അച്ചുവിനിട്ട് താങ്ങാനുള്ള അവസരം ആൽവിച്ചൻ പാഴാക്കിയില്ല. ഇവിടെ എനിക്ക് കൂട്ടിരിക്കുന്ന എന്റെ കെട്ട്യോൻ പുറത്ത് പോയി ഫ്രൂട്ട്സ് വാങ്ങി വെക്കണം അല്ലെ????

എന്നാലും ഒരു മിട്ടായി കഷ്ണം പോലും താൻ വാങ്ങിക്കൊണ്ട് വരരുത്. ഏയ്‌... അത് പറ്റില്ല. എനിക്ക് തിന്നാനല്ലേ അറിയൂ വാങ്ങിക്കാൻ അറിയില്ലല്ലോ???? രണ്ട് ദിവസം ഹോസ്പിറ്റൽ ബെഡിൽ കിടന്നപ്പോൾ ഈ ദുരന്തം സഹിക്കേണ്ടി വന്നില്ല. അതിനും കൂടി ദേ ഇപ്പൊ കിട്ടുന്നുണ്ട്. അങ്ങ് വധിക്കുവാണല്ലോടോ????? എമി പറഞ്ഞു നിർത്തിയതും എന്നെക്കൊണ്ട് ഇതൊക്കെ അല്ലെ കഴിയൂ എന്ന രീതിയിൽ ആൽവിച്ചൻ ഇരുന്നു. അപ്പോഴേക്കും റോണി അവരെ ഇരുവരെയും നോക്കി എമിക്ക് അരികിലേക്ക് ഇരുന്നു. എമീ............. അവളുടെ വലതുകൈ തന്റെ കൈകൾക്ക് ഉള്ളിലാക്കി എടുത്തു പിടിച്ചു കൊണ്ടവൻ വിളിച്ചു. മ്മ്മ്......... നീ ഓക്കേ അല്ലേടീ?????? എമിയുടെ കണ്ണുകളിലേക്ക് ഉറ്റു നോക്കി അവൻ ചോദിച്ചു. അവന്റെ സ്വരത്തിൽ അത്രയും ആധിയും വേദനയും കലർന്നിരുന്നു. എമി അവന്റെ മുഖത്തേക്ക് നോക്കി. പതിയെ ഒരു പുഞ്ചിരി അവനായി മുഖത്ത് തെളിഞ്ഞു. എന്നെ കണ്ടിട്ട് ഞാൻ ഓക്കേ അല്ലാന്ന് നിനക്ക് തോന്നിയോ????? പുഞ്ചിരി മായ്ക്കാതെ അവൾ ചോദിച്ചു. നീ ഞങ്ങളെ ഒന്നും വിഷമിപ്പിക്കാതിരിക്കാൻ പുറമെ അഭിനയിക്കുന്നതാണോ എന്നറിയാൻ ചോദിച്ചതാ. വരണ്ട പുഞ്ചിരിയോടെ അവൻ ചോദിക്കവെ എമി ഒരു നിമിഷം മൗനമായി അവനെ തന്നെ നോക്കി. ഈ ചോദ്യം ഇന്നലെയാണ് നീ ചോദിച്ചിരുന്നതെങ്കിൽ ഞാൻ കള്ളം പറയേണ്ടി വന്നേനെ. പക്ഷെ ഇന്ന്, ഞാൻ ഒക്കെയാണ്. സങ്കടം ഇല്ല എന്നല്ല. എവിടെയൊക്കെയോ ഉള്ളിൽ നീറുന്നുണ്ട്.

പക്ഷെ അതെല്ലാം ബോധപൂർവ്വം മറക്കുകയാണ് ഞാൻ. കഴിഞ്ഞതിനെ പറ്റി ചിന്തിച്ച് കരഞ്ഞത് കൊണ്ട് ഒന്നും നേടാൻ കഴിയില്ല. നമ്മളെ വിട്ടു പോയവരെ തിരികെ കൊണ്ടുവരാൻ നമുക്ക് സാധിക്കില്ല, ആ സത്യത്തെ ഉൾകൊള്ളാനും അതിജീവിക്കാനും ഒക്കെ എനിക്കിപ്പൊ സാധിക്കുന്നുണ്ട്. കുറച്ച് കാലത്തേക്ക് ആണെങ്കിലും ആ സ്നേഹം എനിക്ക് അനുഭവിക്കാനുള്ള ഭാഗ്യം എനിക്ക് കിട്ടി. എന്റെ ജെറിച്ചനെ ജീവിതാവസാനം വരെ ഹൃദയത്തോട് ചേർത്ത് വെക്കാൻ നിറമാർന്ന ഒരുപിടി നിമിഷങ്ങൾ എന്റെ ഓർമ്മയിൽ സൂക്ഷിച്ചിട്ടുണ്ട്. എനിക്ക് അത് മതി... അത് മാത്രം മതി. ഇടറാതെ അത്രയും അവൾ പറഞ്ഞു നിർത്തവെ റൂമിന്റെ വാതിൽക്കൽ നിന്ന ജോണിന്റെയും സ്റ്റെല്ലയുടെയും കുളി കഴിഞ്ഞ് വാഷ്റൂമിൽ നിന്ന് ഇറങ്ങിയ അച്ചുവിന്റെയും മനസ്സിൽ എന്തെന്നില്ലാത്ത ആശ്വാസം നിറഞ്ഞിരുന്നു. കാലങ്ങളായി നെഞ്ചിൽ എരിഞ്ഞു നീറി പുകഞ്ഞു കൊണ്ടിരുന്ന അഗ്നി ഒരു മഴപെയ്ത്തിൽ അണയുന്നത് ജോൺ അറിയുന്നുണ്ടായിരുന്നു. ഹൃദയത്തിൽ നിന്ന് വലിയൊരു പാറക്കല്ല് ഇറക്കി വെച്ച സുഖം.... മുഖത്ത് ഇരുന്ന സ്പെക്സ് ഊരി നിറഞ്ഞ കണ്ണുകൾ അമർത്തി തുടച്ച് അയാൾ പുഞ്ചിരിച്ചു. ഏറെ നാളുകൾക്ക് ശേഷം മനസ്സ് തുറന്ന്... യാതൊരു ഭയവുമില്ലാതെ... നേർത്തൊരു നോവിൽ കുതിർന്ന സന്തോഷത്തോടെ.... ഹാ... ഇത് ആരൊക്കെയാ???? രണ്ടുപേരും എന്താ അവിടെ തന്നെ നിന്ന് കളഞ്ഞത് അകത്തോട്ട് വാ....

ആൽവിച്ചൻ വാതിൽക്കലേക്ക് നോക്കി പറയുന്നത് കേട്ട് ഏവരുടെയും ശ്രദ്ധ ഡോറിന് അരികിലേക്ക് നീണ്ടു. വാതിൽക്കൽ നിൽക്കുന്ന ജോണിനെയും സ്റ്റെല്ലയേയും കണ്ടതും എമിയുടെ മുഖം തെളിഞ്ഞു. പപ്പാ.... അമ്മാ..... ആവേശത്തോടെ ബെഡിൽ നിന്ന് ചാടിയിറങ്ങി അവൾ വിളിച്ചു. വയ്യാതെ ഇരുന്നാലും അടങ്ങി ഇരിക്കരുത്... ഇങ്ങനെ ചാടി ഇറങ്ങിയാൽ നെറ്റിയിലെ സ്റ്റിച്ച് ഇളകുമെടീ കുരുത്തംകെട്ടവളേ...... സാറാ ശാസനയോടെ പറഞ്ഞ് എമിയുടെ അരികിലേക്ക് വന്നു. മര്യാദക്ക് ബെഡിൽ കയറി ഇരിക്കെടീ അങ്ങോട്ട്‌... ഇനി നീ ബെഡിൽ നിന്ന് ഇറങ്ങുന്നത് എങ്ങനെ ആണെന്ന് എനിക്കൊന്ന് കാണണം. സാരി ഇടുപ്പിൽ കുത്തി വെച്ച് ദേഷ്യം നടിച്ചവർ പറയുന്നത് കേട്ട് എമി ചിരിച്ചു പോയി. വഴക്ക് പറയുമ്പോഴും കലങ്ങിയ അവരുടെ കണ്ണുകൾ തന്നെ അവൾക്ക് പലതും മനസ്സിലാക്കി കൊടുത്തിരുന്നു. ഓഹ്!!! വന്നല്ലോ കടുവ ചാക്കോയുടെ ശിഷ്യ ഇനി മനുഷ്യനെ ഇരുന്നിടത്ത് നിന്ന് ഒന്നു അനങ്ങാൻ പോലും സമ്മതിക്കില്ല. അല്ല പപ്പാ... പപ്പയ്ക്ക് ഒറ്റയ്ക്ക് ഇങ്ങോട്ട് പോന്നാൽ പോരായിരുന്നോ???? ഈ ലേഡി ഹിറ്റ്ലറെ എന്തിന് കൊണ്ടുവന്നതാ?????? കുസൃതിയോടെ അവൾ ജോണിനെ നോക്കി ഒറ്റ കണ്ണ് ഇറുക്കി ചോദിച്ചതും അവരെല്ലാം ചിരിച്ചു പോയി. അസത്തെ... എന്നെ കളിയാക്കുന്നോ??? മുഖം ചുവപ്പിച്ച് സ്റ്റെല്ല ചെവിയിൽ പിടിക്കാൻ ആയവെ വയറിലൂടെ അവരെ ചുറ്റിപ്പിടിച്ച് എമി അവരുടെ കവിളിൽ മുത്തിയിരുന്നു.

ഒറ്റ നിമിഷം കൊണ്ട് സ്റ്റെല്ലയിലെ കപടദേഷ്യം അഴിഞ്ഞു വീണു. കള്ളചിരിയോടെ തന്നെ ഉറ്റു നോക്കുന്നവളെ ഒന്നു കൂർപ്പിച്ചു നോക്കിയവർ അവളെ പൊതിഞ്ഞു പിടിച്ചു. സകല അടവും കയ്യിലുണ്ട്.... ചിരിയോടെ എമിയെ നോക്കവെ അച്ചു മനസ്സിൽ ഓർത്തു. സ്ഥിരം ഇരയായ അച്ചു ഇത് ആലോചിക്കുന്നതിൽ അത്ഭുതം ഒന്നുമില്ലല്ലോ. 🖤🖤🖤🖤🖤🖤🖤🖤🖤🖤🖤🖤🖤 ടാബ്ലറ്റ് കഴിച്ചായിരുന്നോ?????? ജോണിനെയും സ്റ്റെല്ലയെയും ഇടവും വലവും പിടിച്ചിരുത്തി അവർ കൊണ്ടുവന്ന ആപ്പിളും കടിച്ച് ഓരോന്ന് പറയുന്ന എമിയോടായി അച്ചു ചോദിച്ചു. ടാബ്ലറ്റ് എന്ന് കേട്ടതും കുരിശ് കണ്ട സാത്താനെ പോലെ എമി അച്ചുവിനെ ഒരു നോട്ടം. ടാബ്ലറ്റ് ഉണ്ടായിരുന്നോ ഇവൾ എന്നിട്ട് പറഞ്ഞില്ലല്ലോ?????? റോണി എമിയെ നോക്കി അച്ചുവിനോട് പറഞ്ഞു. അത് പറയത്തില്ലല്ലോ.... എമിയെ ഒന്നിരുത്തി നോക്കി അച്ചു പറഞ്ഞതും എമി വിളറിയ ചിരി ചിരിച്ചു. അത് കേട്ടതും സ്റ്റെല്ല എമിയെ കലിപ്പിച്ച് ഒരു നോട്ടം. നിഷ്കു ഭാവം മുഖത്ത് ഫിറ്റ്‌ ചെയ്ത് അവൾ ജോണിന്റെ നെഞ്ചിലേക്ക് ചേർന്ന് ഇരുന്നു. അച്ചു അവളെ ഒന്നു നോക്കി ടേബിളിൽ ഇരുന്ന ടാബ്ലറ്റ് പൊട്ടിച്ച് എടുത്ത് വെള്ളവുമായി എമിക്ക് അരികിലേക്ക് എത്തി. ദാ... കഴിക്ക്... ടാബ്ലറ്റ് അവൾക്ക് നേരെ നീട്ടി അച്ചു പറഞ്ഞതും എമി ജോണിൽ നിന്ന് അടർന്ന് മാറി മുന്നിൽ നിൽക്കുന്ന അച്ചുവിനെ തലയുയർത്തി നോക്കി. ടാബ്‌ലെറ്റുമായി മുന്നിൽ നിൽക്കുന്ന അച്ചു, മറുവശത്ത് കലിപ്പിച്ച് നോക്കുന്ന സ്റ്റെല്ല. മൊത്തത്തിൽ ട്രാപ്പ്ഡ് ആണെന്ന് മനസ്സിലായതും എമി ടാബ്‌ലെറ്റും വെള്ളവും വാങ്ങി.

ടാബ്ലറ്റ് വായിലേക്ക് ഇട്ട് വെള്ളവും കുടിച്ച് ഇഷ്ടക്കേടോടെ മുഖം ചുളിച്ച് അവൾ കയ്യിലിരുന്ന ആപ്പിൾ കടിച്ചു. എന്താടി ഗുളിക നിന്റെ അണ്ണാക്കിൽ കടിച്ചോ ഇമ്മാതിരി എക്സ്പ്രഷൻ ഇടാൻ?????? ആൽവിച്ചന്റെ ചോദ്യം കേട്ടതും എമി കയ്യിൽ ഇരുന്ന അപ്പിളിൽ അമർത്തി പിടിച്ച് ആൽവിച്ചനെ കൂർപ്പിച്ചു ഒരു നോട്ടം. ഇനി വല്ലതും പറഞ്ഞാൽ ആപ്പിൾ കൊണ്ട് മൂക്കിന്റെ പാലത്തിന് തന്നെ ഏറ് കിട്ടും എന്ന് മനസ്സിലാക്കി ആൽവിച്ചൻ വായ്ക്ക് സിബ്ബിട്ടു. എനിക്കൊന്ന് ഐജി ഓഫീസ് വരെ പോവാൻ ഉണ്ടായിരുന്നു, അത് കഴിഞ്ഞ് ലീവ് കൂടി പറഞ്ഞിട്ട് ഞാൻ ഉച്ചയാവുമ്പോൾ എത്താം. ഞാൻ വരാൻ വൈകുവാണെങ്കിൽ അമ്മ ഇവിടെ ഇരിക്കുന്ന ഈ രണ്ട് ടാബ്‌ലെറ്റും എമിയെ കൊണ്ട് കഴിപ്പിച്ചേക്കണം. അച്ചു ടേബിളിൽ ഇരുന്ന രണ്ട് സ്ട്രിപ്സ് കയ്യിൽ എടുത്ത് സ്റ്റെല്ലയെ കാണിച്ചു കൊണ്ട് പറഞ്ഞു. അതൊക്കെ ഞാൻ കൊടുത്തേക്കാം അച്ചു. സ്റ്റെല്ല അവനോടായി പറഞ്ഞതും വാച്ചിൽ നോക്കി അച്ചു എമിക്ക് അരികിലേക്ക് നിന്നു. ഞാൻ ഇറങ്ങുവാ... അടങ്ങി ബെഡിൽ തന്നെ ഇരുന്നേക്കണം. വെറുതെ തലയിട്ട് അങ്ങോട്ടും ഇങ്ങോട്ടും അനക്കരുത്. എന്തെങ്കിലും ബുദ്ധിമുട്ട് ഉണ്ടെങ്കിൽ ഡോക്ടർ വരുമ്പോൾ പറയണം കേട്ടല്ലോ????? മറുപടിയായി അനുസരണയോടെ അവളൊന്ന് തലയാട്ടി. പോയിട്ട് വേഗം വരാം..... അവളിലെ കുഞ്ഞു പരിഭവം മനസ്സിലാക്കി എന്ന പോൽ പറഞ്ഞവൻ മെല്ലെ കുനിഞ്ഞ് അവളുടെ നെറ്റിയിൽ ഒന്നു മുത്തി. എങ്കിൽ പിന്നെ ഞാൻ ഇറങ്ങുവാ..... എമിയിൽ നിന്ന് മാറി എല്ലാവരോടുമായി പറഞ്ഞവൻ എമിയെ ഒരിക്കൽ കൂടി നോക്കി തിരിഞ്ഞ് റൂം വിട്ട് ഇറങ്ങി..... തുടരും...............

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story