ഹൃദയതാളമായ്: ഭാഗം 195

hridayathalamay

എഴുത്തുകാരി: ആർദ്ര അമ്മു

ഹാ... എനിക്ക് കുഴപ്പം ഒന്നുല്ല ഇച്ചായാ, ഫുഡ് കഴിച്ചു മരുന്ന് കഴിച്ചു. അനങ്ങാതെ ബെഡിൽ തന്നെ ഇരിപ്പാണ്. പോരാത്തതിന് സ്റ്റെല്ല ടീച്ചറുടെ വക പട്ടാള ചിട്ട വേറെ. ചുണ്ട് പിളർത്തി സ്റ്റെല്ലയെ ഏറ് കണ്ണിട്ട് നോക്കി എമി ഫോണിലൂടെ പറഞ്ഞു. സ്റ്റെല്ലയുടെ കൂർത്ത നോട്ടം കണ്ടതും അവളൊന്ന് ഇളിച്ചു കാണിച്ചു. ഇച്ചായൻ വല്ലതും കഴിച്ചായിരുന്നോ???? ............... ചുമ്മാ കഴിച്ചെന്ന് കള്ളം പറയുന്നത് ഒന്നുമല്ലല്ലോ ശരിക്കും കഴിച്ചില്ലേ????? സംശയത്തോടെ കണ്ണ് കുറുക്കി എമി ചോദിക്കുന്നത് കേട്ട് ആൽവിച്ചൻ പുച്ഛത്തോടെ ചുണ്ട് കോട്ടി. സ്വന്തം ഭാര്യ വിളിച്ച് എമിയോട് മാത്രം സംസാരിച്ചതിലുള്ള വെറും അസൂയ. മ്മ്മ്.... എന്നാൽ ശരി ഞാൻ വെക്കുവാ. വേഗം വരണേ.... ഫോണിലൂടെ പറഞ്ഞവൾ കോൾ കട്ട്‌ ചെയ്തു. ഇന്നാ ആൽവിച്ചാ ഫോൺ.... എമി തന്റെ കയ്യിലിരുന്ന ആൽവിയുടെ ഫോൺ അവന് നേരെ നീട്ടി. അയ്യോ വേണ്ട... അത് നിന്റെ കയ്യിൽ തന്നെ വെച്ചോ എപ്പോഴാ അവന്റെ അടുത്ത കോൾ വരുന്നത് എന്നറിയില്ലല്ലോ?????? സ്നേഹമുള്ള കെട്ട്യോന്മാര് ചിലപ്പൊ അങ്ങനെയാ ഇടയ്ക്ക് ഇടയ്ക്ക് ഭാര്യയെ വിളിച്ച് അന്വേഷിച്ചു എന്നൊക്കെ ഇരിക്കും. ഒന്നു ചമ്മിയെങ്കിലും എമി വിട്ടുകൊടുത്തില്ല. എന്നാലും ഇങ്ങനെ ഉണ്ടോ ഒരു വിളി????

പോയിട്ട് ഇതിപ്പൊ പന്ത്രണ്ടാമത്തെ തവണയാണ് അളിയൻ വിളിക്കുന്നത്. എമിയെ കളിയാക്കാൻ കിട്ടിയ അവസരം റോണിയും വിട്ടുകളഞ്ഞില്ല. എങ്ങനെ വിളിക്കാതിരിക്കും?????? ഈ ഇരിക്കുന്നവളല്ലേ സാധനം ഒറ്റ സെക്കന്റ്‌ അടങ്ങി ഇരിക്കുവോ???? പിന്നെങ്ങനെ ആ ചെക്കൻ അവിടെ മനസമാധാനമായി ഇരിക്കും????? സ്റ്റെല്ല പറഞ്ഞതും എമി ചുണ്ട് കോട്ടി. എന്റെ സ്റ്റെല്ലേ മതി... അവളിപ്പൊ അടങ്ങി ഇരിക്കുന്നില്ലേ??? ഇനി നീ ഓരോന്ന് പറഞ്ഞ് വെറുതെ അവളെ ചൂട് പിടിപ്പിക്കണ്ട. ജോൺ എന്നത്തേയും പോലെ എമിയുടെ രക്ഷയ്ക്ക് എത്തി. ഇപ്പൊ അടങ്ങി ഇരിക്കുന്നതിന്റെ ഗുണം ഒന്നും ഇച്ചായൻ എന്നോട് പറയണ്ട. എന്റെ നുള്ള് പേടിച്ച് മാത്രമാണ് ഈ ഇരിപ്പ് അല്ലെങ്കിൽ എപ്പോഴേ ഈ ഹോസ്പിറ്റൽ തല കീഴാക്കി വെച്ചേനെ. പറഞ്ഞത് സത്യമായത് കൊണ്ട് മാത്രം എമി പ്രതികരിക്കാൻ പോയില്ല. Excuse me........ പുറത്ത് നിന്നുള്ള അപശബ്ദം കേട്ടതും അതാരാ അങ്കത്തട്ടിൽ പുതിയൊരു യുദ്ധഭടൻ എന്ന കണക്ക് എമി തല എത്തിച്ച് അങ്ങോട്ട് നോക്കി. അതേ രീതിയിൽ തന്നെ മറ്റുള്ളവരും. വാതിൽക്കൽ നിൽക്കുന്ന അനിരുദ്ധനെ കണ്ടതും ഏവരുടെയും പിരികം വളഞ്ഞു. എന്നാൽ ആൽവിച്ചന്റെ മുഖത്ത് മാത്രം ഈ അലവലാതി എന്താ ഇവിടെ എന്നൊരു എക്സ്പ്രഷൻ ആയിരുന്നു. എനിക്ക് അകത്തേക്ക് വരാമോ????? ചെറിയൊരു പുഞ്ചിരിയോടെ അനിരുദ്ധൻ എല്ലാവരെയും നോക്കി.

ഒരു ടീച്ചർ ഉണ്ടന്നേ ഉള്ളൂ ഇവിടെ ക്ലാസ്സ്‌ നടക്കുകയല്ല ഹോസ്പിറ്റൽ റൂമാണ്. ഇത്തവണ ആൽവിച്ചനെ കടത്തി വെട്ടിക്കൊണ്ട് എമി പറഞ്ഞു. സ്റ്റെല്ല അത് കേട്ടതും എമിയെ നോക്കി കണ്ണുരുട്ടി. എമിയാണെങ്കിൽ ഞാൻ പറഞ്ഞതിൽ ഇപ്പൊ എന്താ തെറ്റ് എന്ന കണക്ക് നിഷ്കു രൂപത്തിൽ ഇരിക്കുകയാണ്. ആൽവിച്ചൻ ആണെങ്കിൽ ഒന്നു തലയടിച്ച് വീണപ്പോഴേക്കും ഇവൾ എന്റെ വേവ് ലെങ്തിൽ എത്തിയോ എന്ന സംശയത്തിലാണ്. അകത്തേക്ക് വരണം..... ജോണിന് ആളെ പരിചയമുണ്ടായിരുന്നതിനാൽ മര്യാദപൂർവ്വം അകത്തേക്ക് ക്ഷണിച്ചു. സ്റ്റെല്ലയും റോണിയും സബ്ടൈറ്റിൽ ഇല്ലാത്ത പടം കാണുന്നത് പോലെ ഒന്നും മനസ്സിലാവാതെ നിൽപ്പാണ്. ജെറിയുടെ കേസ് അന്വേഷിച്ചിരുന്ന ഓഫീസർ ആണിത്. ജോൺ അനിരുദ്ധനെ പരിചയപ്പെടുത്തി കൊടുത്തു. സ്റ്റെല്ലയ്ക്കും റോണിക്കും ആളെ മനസ്സിലായതും അവന് ഒരു പുഞ്ചിരി സമ്മാനിച്ചു. അവരെ നോക്കി പുഞ്ചിരിച്ച് അനിരുദ്ധൻ ബെഡിൽ ചാരി ഇരിക്കുന്ന എമിയിലേക്ക് നോട്ടം പായിച്ചു. Aren't you ok now????? സൗമ്യമായി അനിരുദ്ധൻ അവളോട് ചോദിച്ചു. പിന്നേ... അവൾക്ക് പരമസുഖമല്ലേ????? ഈ അവസ്ഥയിൽ ആക്കിയിട്ട് അവന്റെ കോപ്പിലെ ചോദ്യം.... പരിഹാസരൂപേണയാണ് തുടങ്ങിയതെങ്കിലും അവസാനിപ്പിക്കവെ വല്ലാത്ത അമർഷത്തോടെ സ്വരം താഴ്ത്തി അവൻ കേൾക്കാൻ പാകത്തിന് പല്ല് ഞെരിച്ചുകൊണ്ട് ആൽവിച്ചൻ പറഞ്ഞു നിർത്തി.

ആൽവിച്ചാ........ എമി അവനെ വിളിച്ചു. ദേഷ്യത്തോടെ അനിരുദ്ധനിൽ നിന്ന് നോട്ടം പിൻവലിച്ചു എമിയെ നോക്കി. അരുത് എന്നർത്ഥത്തിൽ തല ചലിപ്പിച്ച് വിലക്കുന്നവളെ കണ്ടതും കൈവിരലുകൾ ചുരുട്ടി ആൽവി ഉള്ളിലെ ദേഷ്യം അടക്കി പിടിച്ചു. Yeah I'm fine...... മറ്റാർക്കും സംശയം വരാതിരിക്കാൻ നേർത്തൊരു പുഞ്ചിരി മുഖത്ത് അണിഞ്ഞ് എമി അവന് ഉത്തരം നൽകി. അനിരുദ്ധനാണ് തന്റെ ഈ അവസ്ഥയ്ക്ക് പിന്നിൽ എന്ന സത്യം മറ്റുള്ളവരെ അറിയിച്ച് വെറുതെ ഒരു സീൻ ക്രീയേറ്റ് ചെയ്യാൻ അവൾ ആഗ്രഹിച്ചില്ല. ഒരുപക്ഷെ ഒരിക്കൽ മറവിയുടെ ചുഴിയിലേക്ക് ആണ്ടു പോയ തന്റെ ഓർമ്മകളെ തിരികെ ലഭിക്കാൻ അനിരുദ്ധൻ ഒരു നിമിത്തം ആയത് ആവാം എന്നവൾ ചിന്തിച്ചു. കടന്നു പോയ കാര്യങ്ങൾ വീണ്ടും ചിക്കി ചികയാൻ എമിയെ മനസ്സ് അനുവദിച്ചില്ല. ഞാൻ ഇന്ന് തിരികെ പോകുകയാണ്. അതിന് മുൻപ് തന്നെ ഒന്നു കാണണം എന്ന് തോന്നി. ഒരു വലിയ തെറ്റാണ് തന്നോടും അഗസ്റ്റിയോടും ഞാൻ ചെയ്തത്. എടുത്തു ചാടിയുള്ള എന്റെ പ്രവർത്തി, അതും ഒരുപാട് പേരെ നെഗറ്റീവായി ബാധിക്കുന്ന തരത്തിൽ. ചെയ്തത് തെറ്റായി പോയി എന്ന തിരിച്ചറിവ് വൈകിയാണ് വന്നത്. അപ്പോഴേക്കും എല്ലാം കൈവിട്ടു പോയിരുന്നു.

ഒരു ഏറ്റു പറച്ചിലിൽ പൊറുക്കാൻ കഴിയുന്ന തെറ്റുകളാണ് ഞാൻ ചെയ്തത് എന്നറിയാം എങ്കിലും എമിയെ ഒന്നു കാണാതെ ഒരു മാപ്പ് പോലും പറയാതെ പോവാൻ മനസ്സ് വന്നില്ല... I'm sorry, really very sorry for all the mistakes I made. അനിരുദ്ധൻ കുറ്റബോധത്തോടെ തല കുനിച്ച് എമിയോടായി പറഞ്ഞു നിർത്തി. ഏയ്‌.... മാപ്പ് പറച്ചിലിന്റെ ആവശ്യം ഒന്നുമില്ല സർ. സത്യത്തിൽ ഇതൊക്കെ ഒരു നിമിത്തം ആണെന്ന് വിശ്വസിക്കാനാണ് എനിക്ക് ഇഷ്ടം. ഒരുപക്ഷെ താങ്കൾ ഇല്ലായിരുന്നെങ്കിൽ കഴിഞ്ഞതൊന്നും ഓർക്കാൻ കഴിയാതെ ഒന്നും അറിയാതെ ഞാൻ ജീവിച്ചേനെ. ഇപ്പോൾ ഓർമ്മകൾ ആയിട്ടെങ്കിലും ജെറിച്ചൻ എന്റെ മനസ്സിൽ ഉണ്ട്, ആ ഒരു കാര്യത്തിൽ ഞാൻ സർനോട് കടപ്പെട്ടിരിക്കുന്നു. കണ്ണുകളിലെ വേദന ഒളിപ്പിച്ചു വെച്ച് എമി നേർത്തൊരു പുഞ്ചിരിയോടെ പറഞ്ഞു നിർത്തി. റോണിയും സ്റ്റെല്ലയും ഇതെല്ലാം കേട്ട് ഒന്നും മനസ്സിലാവാതെ നിന്നു. എല്ലാം അറിയാവുന്ന ആൽവിച്ചനും ജോണും മൗനം പാലിച്ചു. ഇനി നിന്നാൽ വൈകും. 4 മണിക്കാണ് ഫ്ലൈറ്റ് ഇവിടുന്ന് കഷ്ടിച്ച് 20മിനിറ്റ് യാത്രയേ ഉള്ളെങ്കിലും ട്രാഫിക്ക് ഉണ്ടെങ്കിൽ പെട്ടുപോവും. വാച്ചിലേക്ക് കണ്ണുകൾ പായിക്കവെ അനിരുദ്ധൻ പറഞ്ഞു. ഇന്ന് തന്നെ മടങ്ങി പോകുവാണോ????? മ്മ്മ്....

ഇന്ന് പോയാലേ ശരിയാകൂ. ചെറിയൊരു പണിഷ്മെന്റ് ട്രാൻസ്ഫർ കിട്ടി. ഇനി ചെന്നൈയിൽ എത്തിയിട്ട് വേണം അതിന്റെ ബാക്കിയുള്ള legal procedures തീർത്ത് പെട്ടിയും കിടക്കയും എല്ലാം എടുത്ത് പോവാൻ. എമിയെ നോക്കി പറഞ്ഞുകൊണ്ട് അവനൊന്ന് പുഞ്ചിരിക്കാൻ ശ്രമിച്ചു. ഇതിനെയാണ് ഉത്തരത്തിലുള്ളത് കിട്ടിയതുമില്ല കക്ഷത്തിൽ ഇരിക്കുന്നത് പോവുകയും ചെയ്തു എന്ന് പറയുന്നത്. ഒരുതരം പുച്ഛത്തോടെ പറഞ്ഞ് ആൽവിച്ചൻ അനിരുദ്ധനെ നോക്കി. ആൽവിച്ചായാ...... എമി അവനെ കൂർപ്പിച്ചു നോക്കി വിളിച്ചു. ഓഹ്!!!! നീയിപ്പൊ മദർ തെരേസയ്ക്ക് പഠിക്കുവാണല്ലോ... അതുകൊണ്ട് ആണല്ലോ ഈ ഗതിയിൽ എത്തിച്ചവരോട് ഒക്കെ ക്ഷമിക്കാൻ നിനക്ക് കഴിഞ്ഞത്... പക്ഷെ ഞാൻ അങ്ങനെ അല്ല... ഞാനും അച്ചുവും ഈ നിൽക്കുന്നവരും എല്ലാം നിനക്ക് ബോധം വീഴുന്നത് വരെ അനുഭവിച്ച ടെൻഷനും പേടിയും വേദനയൊന്നും ഈ നിൽക്കുന്നവന്റെ കുമ്പസാരത്തിൽ മാഞ്ഞു പോവുന്നതല്ല. എല്ലാം കഴിഞ്ഞപ്പൊ അവന്റെ ഒരു മാപ്പ് പറച്ചിൽ... അച്ചു വരുന്നതിന് മുന്നേ ഇവിടുന്ന് പോവാൻ നോക്ക് അല്ലെങ്കിൽ അന്ന് കിട്ടിയതിന്റെ ബാക്കി നിനക്ക് ഇനിയും കിട്ടും. പല്ല് ഞെരിച്ച് പറഞ്ഞുകൊണ്ട് ആൽവിച്ചൻ കലിയോടെ വെട്ടിതിരിഞ്ഞ് പുറത്തേക്ക് പോയി.

അവന്റെ ദേഷ്യം തികച്ചും ന്യായം ആയതിനാൽ എമി എന്തുപറയണം എന്നറിയാതെ അനിരുദ്ധനെ തന്നെ ഉറ്റുനോക്കി. എങ്കിൽ ഞാൻ ഇറങ്ങുവാ, get well soon. എമിയെ നോക്കി പുഞ്ചിരിയോടെ അനിരുദ്ധൻ പറഞ്ഞു. തിരികെ എമിയും ഒരു പുഞ്ചിരി നൽകി. അവളെ ഒരിക്കൽ കൂടി നോക്കി അനിരുദ്ധൻ പിന്തിരിഞ്ഞ് നടന്നു. 🖤🖤🖤🖤🖤🖤🖤🖤🖤🖤🖤🖤🖤 ഛേ..... എന്നാലും ആ അലവലാതി കാരണമാണ് ഇവൾ ഈ നിലയിൽ എത്തിയത് എന്ന് ഒരു വാക്ക് എന്നോട് പറയാമായിരുന്നില്ലേ ആൽവിച്ചായാ???? എല്ലാം അറിഞ്ഞതും റോണി അമർഷത്തോടെ ആൽവിച്ചനെ നോക്കി. ഓഹ് പിന്നേ.... എല്ലാം അറിഞ്ഞിരുന്നെങ്കിൽ നീ കുറേ മലർത്തിയേനെ... ഒഞ്ഞു പോടാപ്പാ... ആൽവിച്ചൻ പുച്ഛത്തോടെ ചുണ്ട് കോട്ടി. ഡോ ഡോ... വെറുതെ എന്നെ കേറി ചൊറിയരുത്. ഇടഞ്ഞാൽ ഞാൻ വെറും എടങ്ങേറ് പീസാണ്. ചിരിപ്പിക്കാതെ പോടേ...... മറുപടി പറയാൻ നാവ് തരിച്ചെങ്കിലും എന്തോ ആലോചിച്ച് തലയിൽ പുക പറത്തി ഇരിക്കുന്ന എമിയെ കണ്ട് റോണിയുടെ ശ്രദ്ധ അങ്ങോട്ട്‌ തിരിഞ്ഞു. അല്ല.... എന്നാലും ഇവൾക്ക് ഇതെന്തുപറ്റി എന്നാ ഞാൻ ആലോചിക്കുന്നത്. സ്വഭാവം വെച്ച് ആ അനിരുദ്ധന്റെ കണ്ണിൽ കുരുമുളക് പൊടി വിതറേണ്ടവളാ സമാധാനത്തിന്റെ വെള്ളരി പ്രാവുകളെ പറത്തി അങ്ങേരെ ഇവിടുന്ന് പറഞ്ഞ് അയച്ചത്.

തല മണ്ട അടിച്ച് വീണപ്പോൾ ഇവളുടെ പിരി വല്ലതും ഇളകി പോയോ എന്തോ????? റോണി തലയും ചൊറിഞ്ഞ് എമിയെ നോക്കി. അത് തന്നെയാടാ എന്റെയും സംശയം. ഇവൾക്ക് കാര്യമായി എന്തോ പറ്റിയിട്ടുണ്ട്. എമിയേയും റോണിയെയും നോക്കി പറഞ്ഞുകൊണ്ട് ആൽവിച്ചൻ ബെഡിലേക്ക് ഇരുന്നു. എനിക്ക് ഒന്നും പറ്റിയതല്ല, ഇനി കാണാൻ പോലും സാധ്യത ഇല്ലാത്ത ഒരാളുമായി എന്തിനാ വെറുതെ ഒരു വഴക്ക് എന്ന് കരുതിയാ അങ്ങനെ പറഞ്ഞത്. എമി ആലോചന ഒക്കെ വെടിഞ്ഞ് അവരോടായി പറഞ്ഞു. അല്ല... ആൽവിച്ചായൻ അവസാനം അയാളോട് പറഞ്ഞില്ലേ ഇനിയും നിന്നാൽ ഇച്ചായന്റെ കയ്യിൽ നിന്ന് അന്ന് കിട്ടിയതിന്റെ ബാക്കി കിട്ടുമെന്നോ എന്തോ????? അതുണ്ടല്ലോ... നീ ഹോസ്പിറ്റലിൽ ആണെന്ന് അറിഞ്ഞിട്ട് എന്തോ ആ കോപ്പൻ ഹോസ്പിറ്റലിൽ വന്നിരുന്നു. ഒന്നാമതെ നിന്റെ അവസ്ഥ ഓർത്ത് ആകെ ഭ്രാന്ത് എടുത്ത് നിൽക്കുമ്പോഴാ അച്ചുവിന്റെ മുന്നിലോട്ട് അവന്റെ വരവ്. പിന്നെ പറയാനുണ്ടോ???? എടുത്തങ്ങ് കുടഞ്ഞു. ഞാൻ ഇടയിൽ കയറിയില്ലായിരുന്നെങ്കിൽ നിന്റെ കെട്ട്യോൻ അവനെ എടുത്ത് ഭിത്തിയിൽ ഒട്ടിച്ചേനെ.... ആൽവിച്ചൻ പറഞ്ഞത് കേട്ട് ഇങ്ങനെ ഒക്കെ നടന്നോ എന്ന ഭാവത്തിൽ എമിയും റോണിയും അവനെ നോക്കി.

ഇതൊക്കെ സംഭവിച്ചു എന്ന രീതിയിൽ ആൽവിച്ചനും. അപ്പൊ കുഴപ്പമില്ല. ഞാൻ കൊടുക്കേണ്ടത് കൂടി ചേർത്ത് അളിയൻ കൊടുത്തിട്ടുണ്ടാവും. ഇപ്പൊ ഒരു ആശ്വാസമായി... റോണി സന്തോഷത്തോടെ പറഞ്ഞു. എമിയാണെങ്കിൽ സ്വന്തം കെട്ട്യോനോടുള്ള ബഹുമാനം കാരണം രണ്ട് മിനിറ്റ് എഴുന്നേറ്റു നിന്നാലോ എന്ന ചിന്തയിലാണ്. ഇതെന്താ ഇവിടെ ഒരു ശ്മശാന മൂകത????? വാതിൽക്കൽ നിന്നുള്ള ആ അപശബ്ദം കേട്ടതും എല്ലാവരും തിരിഞ്ഞു നോക്കി. ഡോറിന് അരികിൽ നിൽക്കുന്ന നിവിയെ കണ്ട് ഇതെവിടുന്ന് പൊട്ടിവീണു എന്ന ഭാവത്തിൽ എമി അവളെ നോക്കി. നിവി എല്ലാവരെയും നോക്കി ഇളിച്ചു കൊണ്ട് അകത്തേക്ക് കയറി. അവൾക്ക് പിന്നാലെ അപ്പുവും അച്ചുവും എത്തിയതും ഇവരെല്ലാം ഒരുമിച്ച് വന്നതാണോ എന്ന കൺഫ്യൂഷനിൽ എല്ലാവരും ഇരുന്നു. നിങ്ങളൊക്കെ എന്താ ഇങ്ങനെ മൂകമായി ഇരിക്കുന്നത്. ഉണരൂ ഉപഭോക്താവേ ഉണരൂ....... നിവി വന്ന ഉടനെ ഒരുലോഡ് ചളി ഇറക്കുമതി ചെയ്തു. ആടീ... ഹോസ്പിറ്റലിൽ റൂമിൽ ഇങ്ങനെ ഇരിക്കാതെ ഞങ്ങൾ വാത്തി കമിങ്ങിന്റെ സ്റ്റെപ്പ് ഇടാം. ഇവളെയൊക്കെ..... റോണി പല്ല് കടിച്ചുകൊണ്ട് അവളെ നോക്കി. ശ്ശെടാ... നിങ്ങളൊക്കെ ഇങ്ങനെ സെഡായി ഇരിക്കുനത് കണ്ട് പറഞ്ഞു പോയതല്ലേ??????

നിവി ബെഡിൽ എമിക്ക് അരികിൽ ഇരുന്നുകൊണ്ട് പറഞ്ഞു. എന്റെ പൊന്നു നിവീ ഇവിടെ ഈ ഇരിക്കുന്ന ഒരാളെ തന്നെ സഹിക്കാൻ കഴിയാതെ ഞാൻ ഇരിക്കുവാ അതിനിടയിൽ നീ കൂടി തുടങ്ങല്ലേ... എമി കയ്യടിച്ച് തൊഴുതു കൊണ്ട് പറഞ്ഞു. വോ വേണ്ടേൽ വേണ്ട..... നിവി അവളെ നോക്കി ചുണ്ട് കോട്ടി ടേബിളിൽ ഇരുന്ന ആപ്പിൾ എടുത്ത് കടിച്ചു. എടി കഴുകിയിട്ട് തിന്നെടീ.... അപ്പു അവളെ നോക്കി പറഞ്ഞു. ഓഹ്... അതിന്റെ ആവശ്യം ഒന്നുമില്ല. വായിലുള്ളത് ചവച്ച് ഇറക്കി പറഞ്ഞു കൊണ്ടവൾ ആപ്പിളിൽ കോൺസെൻട്രേഷൻ കൊടുത്തു. ഇപ്പൊ എങ്ങനെ ഉണ്ട് എമീ???? അപ്പു അവൾക്ക് അരികിൽ വന്നു നിന്ന് നെറുകിൽ തലോടി ചോദിച്ചു. എനിക്ക് കുഴപ്പം ഒന്നുമില്ല അപ്പുവേട്ടാ... I'm perfectly ok. എമി ചിരിയോടെ അവനെ നോക്കി പറഞ്ഞു. ഡോക്ടർ വന്നിട്ട് എന്തുപറഞ്ഞു????? അച്ചു എമിയെ നോക്കി ചോദിച്ചു കൊണ്ട് റോണിയുടെ അരികിലായി ഇരുന്നു. വേറെ കുഴപ്പം ഒന്നുമില്ലെങ്കിൽ നാളെ തന്നെ ഡിസ്ചാർജ് ചെയ്യാമെന്ന് പറഞ്ഞു. ജോൺ അവനുള്ള മറുപടി കൊടുത്തു. അച്ചു അതിന് ഒന്നു മൂളി. നാളെ ഡിസ്ചാർജ് ചെയ്താൽ എമിയെ ഞങ്ങൾ കൊണ്ടുപൊയാൽ കൊള്ളാം എന്നുണ്ട്. രണ്ടുദിവസം കഴിഞ്ഞ് അച്ചു വന്ന് വിളിച്ചുകൊണ്ട് പോന്നാൽ മതിയല്ലോ????? അൽപ്പനേരത്തെ മൗനത്തിന് ശേഷം ജോൺ അച്ചുവിനോടായി പറഞ്ഞു. പെട്ടെന്നുള്ള ആ ചോദ്യത്തിൽ പകച്ചുകൊണ്ട് അച്ചുവും എമിയും ഒരേപോലെ പരസ്പരം നോക്കി..... തുടരും...............

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story