ഹൃദയതാളമായ്: ഭാഗം 196

hridayathalamay

എഴുത്തുകാരി: ആർദ്ര അമ്മു

മിഴികൾ പരസ്പരം ഇടയവെ തീരുമാനം എടുക്കാനാവാതെ മനസ്സ് ഉഴറി. ഇരുവരും പരസ്പരം ദയനീയതയോടെ ഒരു നിമിഷം ഉറ്റുനോക്കി. അതിനൊക്കെ ഇനിയും സമയം ഇല്ലേ??? ആദ്യം നാളെ തന്നെ ആണോ ഡിസ്ചാർജ് എന്നറിയട്ടെ എന്നിട്ട് പോരെ എങ്ങോട്ട് പോവണം എന്ന് തീരുമാനിക്കുന്നത്????? രണ്ടിന്റെയും ഇരിപ്പ് കണ്ട് ആൽവിച്ചൻ ഇടയിൽ കയറി പറഞ്ഞു. ആഹ്... അത് ശരിയാ, ഡോക്ടർ അങ്ങനെ പറഞ്ഞെന്ന് കരുതി നാളെ തന്നെ ഡിസ്ചാർജ് ചെയ്യണം എന്നില്ലല്ലോ??? അല്ലേലും ഈ ഹോസ്പിറ്റലുകാരെ ഒന്നും നമ്പാൻ കൊള്ളില്ലന്നേ... ആൽവിച്ചന്റെ അഭിപ്രായത്തോട് യോജിച്ച് അപ്പു പറഞ്ഞു നിർത്തിയതും വാതിൽക്കൽ ട്രേയുമായി നിൽക്കുന്ന നേഴ്സിനെ കണ്ട് ബാക്കി പറയാൻ വന്നത് പകുതിക്ക് വിഴുങ്ങി ചോറ് തൊണ്ടയിൽ കുരുങ്ങിയ എക്സ്പ്രഷൻ ഇട്ടു നിന്നു. അത് പിന്നെ ഞാൻ മാത്രമല്ല ഇയാളും ഉണ്ട്. അപ്പു ഒരു ആശ്രയത്തിനായി ആൽവിച്ചനെ നോക്കി. അവിടെ ആലുവാ മണപ്പുറത്ത് വെച്ച് കണ്ട പരിചയം പോലുമില്ല. ചതിച്ചതാ എന്നെ ചതിച്ചതാ എന്ന കണക്ക് അപ്പു എല്ലാവരെയും നോക്കി. ഇതൊക്കെ കണ്ട് ബാക്കിയെല്ലാവരും ചിരി കടിച്ചു പിടിച്ചു. നേഴ്സ് അപ്പുവിനെ അടിമുടി ഒന്നു നോക്കി എമിയുടെ ബെഡിന് അരികിൽ വന്നു നിന്നു.

ഒരു ഇൻജെക്ഷൻ ഉണ്ട്..... കയ്യിലിരുന്ന ട്രേ ടേബിളിൽ വെച്ച് സിറിഞ്ച് കയ്യിലെടുത്ത് എമിയെ നോക്കി പറഞ്ഞു. മറുപടിയായി തലയാട്ടി കാണിച്ച് എമി ഡ്രെസ്സിന്റെ സ്ലീവ് അൽപ്പം ഉയർത്തി ഇൻജെക്ഷൻ ചെയ്യാൻ പാകത്തിന് ഇരുന്നു. എമീ... ഇത് നീ തന്നെയാ????? റോണി കണ്ണും തള്ളി അവളെ നോക്കി. കുറ്റം പറഞ്ഞിട്ട് കാര്യമില്ല സ്കൂളിൽ പഠിച്ചുകൊണ്ടിരുന്ന സമയത്ത് ടിടി എടുക്കാൻ വന്ന നേഴ്സിനെ ചവിട്ടി താഴെ ഇട്ട് ഓടിയവളാണ് ഇപ്പൊ അപാര ധൈര്യം കാണിച്ച് ഇരിക്കുന്നത്. നിനക്ക് പേടി ഇല്ലേടി?????? എമിയുടെ ഇരിപ്പ് കണ്ട് വിശ്വാസം വരാതെ റോണി വീണ്ടും ചോദിച്ചു. ഇൻജെക്ഷൻ എടുത്ത് കൈ രണ്ടും അരിപ്പ കണക്ക് ആയിരിക്കുന്ന എന്നോടോ ബാലാ?????? ഇല്ലാത്ത ആറ്റിട്യൂട് ഒക്കെ ഇട്ട് എമി റോണിയെ നോക്കി. അങ്ങനെ വരാൻ വഴിയില്ലല്ലോ?????? റോണി ഡീപ്പ് തിങ്കിംങിലാണ്. എടുത്തോട്ടെ?????? സിറിഞ്ചിൽ മരുന്ന് എടുത്ത് നേഴ്സ് എമിയെ നോക്കി ചോദിച്ചു. അല്ല ഞാൻ മുഖം തിരിച്ച് ഇരിക്കാൻ നേരം എടുത്താൽ മതി. പിന്നില്ലേ.... അധികം വേദനിപ്പിക്കാതെ എടുക്കണം. മുഖത്ത് ദയനീയത നിറച്ച് എമി നേഴ്സിനെ നോക്കി. എമിയുടെ ഇരിപ്പും ഡയലോഗും എല്ലാം കണ്ട് അവർക്ക് ചിരി വന്നുപോയിരുന്നു. പേടിച്ചിട്ടൊന്നുമല്ല സൂചി കയറുന്നത് കണ്ടാൽ തലകറങ്ങും. നിഷ്കു രൂപത്തിൽ ഇളിച്ചു കൊണ്ട് എമി നേഴ്സിനെ നോക്കി. ആഹ്.... ഇപ്പൊ കറക്റ്റ്, അല്ലെങ്കിൽ പിള്ളേച്ചൻ നുണ പറയുവാണെന്ന് വിചാരിച്ചേനെ...

എമിയെ കളിയാക്കാൻ കിട്ടിയ അവസരം റോണിയും പാഴാക്കിയില്ല. നിങ്ങളൊക്കെ ഇങ്ങനെ സംസാരിച്ചു നിൽക്കാതെ ആ കുട്ടിയെ അതിന്റെ ഡ്യൂട്ടി ചെയ്യാൻ അനുവദിക്കൂ... ആ ഡയലോഗിന്റെ ഉറവിടം മാറ്റാരുമല്ല ശ്രീലങ്കയുടെ ദേശീയ പക്ഷി തന്നെ, the one and only ആൽവിച്ചൻ. തൈ എങ്കിൽ തൈ എന്ന കണക്ക് കിട്ടിയ നേരം കൊണ്ട് നേഴ്സിനെ വാറ്റുവാണ്. അതെയതെ ഇവിടെ പഞ്ചാര അല്ല ഈ ഷുഗറിന്റെ അസ്കിതി ഉള്ളവർ നിൽപ്പുണ്ട് അതുകൊണ്ട് സിസ്റ്ററിന് കൂടുതൽ പണി ആവുന്നതിന് മുന്നേ പോവുന്നതാണ് നല്ലത്. ആൽവിച്ചനെ അടിമുടി നോക്കി റോണി ആക്കിയ മട്ടിൽ പറഞ്ഞു. മിണ്ടാതെ നിൽക്കെടാ, ആ കൊച്ച് അതൊന്ന് എടുത്തിട്ട് പൊക്കോട്ടെ... റോണിയുടെ കയ്യിൽ പതിയെ തല്ലി സ്റ്റെല്ല അവന് നേരെ കണ്ണുരുട്ടി. ഓഹ്... ശരി ടീച്ചറെ. റോണി വാ പൊത്തുന്നതായി കാണിച്ചു കൊണ്ട് സ്റ്റെല്ലയുടെ ഒരു കൈ അകലത്തിൽ നിന്ന് മാറി നിന്നു. അടുത്ത തല്ല് എങ്ങാനും കിട്ടിയാലോ എന്ന പേടി ഇല്ലാതില്ല. എടുക്കാൻ പോകുവാണേ... നീഡിൽ നോക്കി നേഴ്സ് എമിയോടായി പറഞ്ഞതും രണ്ട് കണ്ണ് മുറുകെ അടച്ച് അവൾ തല ഒരു വശത്തേക്ക് ചരിച്ച് ഇരുന്നു. ഒന്നൂല്ല മോളെ... ഒരു ഉറുമ്പ് കടിക്കുന്ന വേദനയെ ഉള്ളൂ. ധൈര്യമായി ഇരിക്ക് ഞാനില്ലേ കൂടെ??????

ബെഡിന്റെ മറുവശത്ത് ചെന്ന് നിന്ന് കണ്ണടച്ച് ഇരിക്കുന്ന എമിയെ ചേർത്ത് പിടിച്ചാണ് ആൽവിച്ചന്റെ പ്രകടനം. ബ്ലഡ്‌ കാണുമ്പോൾ ബോധം പോകുന്നയാളാ ചെന്ന് സൂചി പേടിയുള്ളവളെ ആശ്വസിപ്പിക്കുന്നത്. അച്ചു പുച്ഛത്തോടെ ചുണ്ട് കോട്ടി. അല്ലെങ്കിലും പെണ്ണുങ്ങളെ കാണുമ്പോൾ ഇങ്ങേർക്ക് ഇച്ചിരി ഇളക്കം കൂടുതലാ... അപ്പുവും ഏറ്റുപിടിച്ചു. നിവി ഇരിക്കുന്നത് കൊണ്ട് ഉള്ളിലെ ഉറങ്ങി കിടക്കുന്ന കോഴിയെ ഉണർത്തി തവിട് കൊടുക്കാൻ പറ്റാത്തതിന്റെ വിഷമം ഉണ്ടേ... ഇത്രയും ഇൻജെക്ഷൻ കൊണ്ടിട്ടും തന്റെ പേടി മാറിയില്ലേ????? ഇൻജെക്റ്റ് ചെയ്തിടത്ത് കോട്ടൺ വെക്കുന്നതിനിടയിൽ നേഴ്സ് കളിയായി എമിയോട് ചോദിച്ചു. ഇവൾ ചെറുപ്പം മുതലേ ഇങ്ങനെയാ... ഇൻജെക്ഷൻ പേടി, പട്ടിയെ പേടി, എന്തിനേറെ ഇടി മിന്നൽ വരെ പേടിയാ. സില്ലി ഗേൾ... ചോദ്യം എമിയോട് ആയിരുന്നെങ്കിലും ഉത്തരം ആൽവിച്ചന്റെ വക ആയിരുന്നു. അതൊന്നും പോരാതെ സ്വന്തം ഡയലോഗിന് സ്വന്തമായി തന്നെ ചിരിയും. എമിയുടെ കലിപ്പിച്ച് ഒരു നോട്ടം കണ്ടതും ആൽവിച്ചൻ ചിരി നിർത്തി നല്ലവനായ ഉണ്ണിയായി. സിസ്റ്റർ ഈ കോഴിവസന്ത മനുഷ്യർക്ക് പകരാറുണ്ടോ????? എമി ആൽവിച്ചനെ ഒന്നു ഇരുത്തി നോക്കിക്കൊണ്ട് ചോദിച്ചു. ഏയ്‌...

ഇല്ലെടാ. അത് മനുഷ്യരിലേക്ക് പടരാത്ത രോഗമാ. എന്തേ ഇപ്പൊ ചോദിക്കാൻ????? ഒന്നൂല്ല. വീട്ടിൽ ഒരു കോഴിയെ വളർത്തുന്നുണ്ടേ അതുകൊണ്ട് ചോദിച്ചതാ... എമി പുഞ്ചിരിച്ചു കൊണ്ട് നേഴ്സിന് നേരെ നോക്കി. നേഴ്സിന് കാര്യം പിടികിട്ടിയില്ലെങ്കിലും അത് ആൽവിച്ചനുള്ള താങ്ങാണ് എന്ന അറിയാവുന്ന ബാക്കിയുള്ളവർ ചിരി കടിച്ചു പിടിച്ചു നിന്നു. ഞാനൊരു കാര്യം ചോദിക്കാൻ വിട്ടു, കുട്ടിയെ എവിടെയോ കണ്ട് നല്ല പരിചയം പോലെ... സംഭവം കൈ വിട്ടു പോവാതിരിക്കാൻ ആൽവിച്ചൻ ഇടപെട്ടു. എന്നെയോ????? അതേ... മുൻപ് മെഡിക്കൽ ട്രസ്റ്റിൽ ആയിരുന്നോ വർക്ക്‌ ചെയ്തിരുന്നത്??? ഏയ്‌... അല്ലല്ലോ. ഞാൻ ഇവിടെ അല്ലാതെ മറ്റെവിടെയും വർക്ക്‌ ചെയ്തിട്ടില്ല. ആണോ????? പക്ഷെ എനിക്ക് തന്നെ അവിടെ കണ്ടത് പോലെ തോന്നി. അപ്പൊ പിന്നെ എവിടെ വെച്ചായിരിക്കും കണ്ടത്????? ആൽവിച്ചൻ മ്യാരക അഭിനയത്തിലാണ്. താൻ പണ്ട് പുറകെ നടന്നവരുടെ കൂട്ടത്തിൽ ആരെങ്കിലും വല്ലതും ആയിരിക്കും പേര് ചോദിച്ചു നോക്ക്. ഇത്തവണ അച്ചുവിന്റെ വക ഗോൾ ആയിരുന്നു. അത് ഡയറക്റ്റ് ആയിരുന്നതിനാൽ മുഖമൂടിക്കുള്ളിലെ കാട്ടുകോഴി എന്ന ആൽവിച്ചന്റെ നാടകത്തിന് അവിടെ തിരശീല വീണു.

തേഞ്ഞൊട്ടി പ്ലിങ്ങിയ പരുവത്തിൽ നിൽക്കുന്ന ആൽവിച്ചനെ കണ്ടതും നേഴ്സ് ചുണ്ട് കൂട്ടിപ്പിടിച്ച് ചിരി അമർത്തി പിടിച്ചു. ഇന്നത്തോടെ ഇൻജെക്ഷൻ കഴിഞ്ഞു. എന്തെങ്കിലും ബുദ്ധിമുട്ടോ തലവേദനയോ അനുഭവപ്പെട്ടാൽ അറിയിക്കണം. എമിയെ നോക്കി പറഞ്ഞുകൊണ്ട് ചെറിയൊരു പുഞ്ചിരിയോടെ ടേബിളിൽ ഇരുന്ന ട്രേ എടുത്ത് അവർ പുറത്തേക്ക് ഇറങ്ങാൻ ഭാവിച്ചു. റോണിയെ കടന്ന് അപ്പുവിന് അരികിൽ എത്തിയതും എന്തോ ഓർത്തെന്നത് പോലെ നേഴ്സ് അവന് നേർക്ക് തിരിഞ്ഞു. അതേ, എല്ലാ ഹോസ്പിറ്റലുകാരും ഒരുപോലെ അല്ല കേട്ടോ????? അത് ഞാൻ ചുമ്മാ തമാശയ്ക്ക്.... എന്തുപറയണം എന്നറിയാതെ അവനൊന്ന് പരുങ്ങി. മ്മ്മ്... മ്മ്മ്... എനിക്ക് മനസ്സിലായി. തലയാട്ടി പറഞ്ഞുകൊണ്ട് അവർ അപ്പുവിനെ കടന്ന് വെളിയിലേക്ക് ഇറങ്ങി പോയി. പുല്ല് വേണ്ടായിരുന്നു..... അപ്പു സ്വയം പഴിച്ചു. ചിലപ്പോൾ ഒന്നും ചെയ്യാതെയും ഇരിക്കൂ... ഈറ്റ് ഫൈവ്സ്റ്റാർ ഡൂ നതിംഗ്. എമിയുടെ ഡയലോഗ് കൂടി ആയതോടെ അതുവരെ അടക്കി വെച്ചിരുന്ന ചിരി പൊട്ടിയിരുന്നു. എല്ലാവരുടെയും കളിയാക്കി ചിരി കണ്ടതും അപ്പു തിരിഞ്ഞ് ആൽവിച്ചന് നേരെ ഒന്നു നോക്കി. അതിനേക്കാൾ പരിതാപകരമായ അവസ്ഥയിൽ നിൽക്കുന്ന ആൽവിച്ചനെ കണ്ടപ്പോൾ ഒരു ആശ്വാസം തോന്നി. ഇരുവരും തുല്യദുഃഖിതർ, വായിൽ കിടന്ന നാക്ക് കൊണ്ട് പണി ഇരന്നു വാങ്ങിയ ഹതഭാഗ്യന്മാർ. 🖤🖤🖤🖤🖤🖤🖤🖤🖤🖤🖤🖤🖤

നേഴ്സ് പോയ പുറകെ ആൽവിച്ചനെയും അപ്പുവിനെയും എല്ലാവരും ചേർന്ന് അങ്ങ് വാരി. രണ്ടിനും കാണ്ടാമൃഗം വരെ മാറി നിൽക്കുന്ന തൊലിക്കട്ടി ആയതിനാൽ മുഖത്ത് ഇളിയും ഫിറ്റ് ചെയ്ത് അവർ ഇരുന്നു. കളിയാക്കൽ എല്ലാം കഴിഞ്ഞ് പരസ്പരം ഓരോന്നായി സംസാരിച്ച് ഇരിക്കുന്നതിനിടയിൽ നിവി അപ്പുവിനെ നോക്കി കണ്ണും കയ്യും കാണിക്കാൻ തുടങ്ങി. ശ്ശ്... അപ്പുവേട്ടാ പറ.... നീ പറ...... ഏയ്‌... ഞാൻ പറയില്ല... അപ്പുവേട്ടൻ തന്നെ പറ... നിവി അപ്പുവിനെ നോക്കി കണ്ണ് കാണിച്ചു. സംസാരത്തിനിടയിൽ അപ്പുവിന്റെ ഗോഷ്ടി കാണിക്കൽ അച്ചു കൃത്യമായി കണ്ടുപിടിച്ചു. എന്നതാടാ രണ്ടും തമ്മിൽ ഒരു ഒളിച്ചുകളി???? അച്ചു നിവിയേയും അപ്പുവിനെയും മാറി മാറി നോക്കി ചോദിച്ചു. നേരാ ഇച്ചായാ... കുറേ നേരമായി ഇവൾ ഇരുന്ന് ഞെരിപിരി കൊള്ളുന്നു. അച്ചുവിനെ യോജിച്ചു കൊണ്ട് എമി അടുത്തിരുന്ന നിവിയെ സംശയത്തോടെ നോക്കി. അതോടെ എല്ലാവരുടെയും ശ്രദ്ധ അവരിലേക്കായി. എടാ.... അത്... അതുണ്ടല്ലോ???? അത് പിന്നെ..... അപ്പു ഒരുതരം ചളിപ്പോടെ ഇരുന്ന് പരുങ്ങി. എന്തോന്നടെ ഇത്???? ഒരുമാതിരി കോഴി മുട്ടയിടാൻ പരുങ്ങുന്നത് പോലെ.. കാര്യം എന്നതാന്ന് വെച്ചാൽ പറയെടാ.... ആൽവിച്ചൻ അവന്റെ മട്ടും മാതിരിയും എല്ലാം കണ്ട് പറഞ്ഞു. അത് വേറൊന്നുമല്ല, ഇവൾക്ക് ഇന്ന് രാവിലെ മുതൽ ഒരു ഛർദി. ആണോ???? എന്നിട്ട് കണ്ടിട്ട് അങ്ങനെ ഒന്നും തോന്നിയില്ലല്ലോ?????

ആൽവിച്ചൻ നിവിയെ നോക്കി. ഇവിടെ ഇരുന്ന ഫ്രൂട്ട്സ് എല്ലാം ഒറ്റ അടിക്ക് അകത്താക്കിയ ഇവൾക്കാണോ ഛർദിൽ????? റോണിക്കും ആ സംശയം തോന്നാതിരുന്നില്ല. ചിലപ്പൊ ഛർദിലിന്റെ ക്ഷീണം തീർത്തത് ആവും. എമി തന്റെ അപാര ബുദ്ധി ഉപയോഗിച്ച് പറഞ്ഞു. അത് കേട്ട് വിശ്വസിക്കാൻ ആൽവിച്ചനും റോണിയും. ഓഹ്!!!!! എല്ലാം ഒന്നു നിർത്തുന്നുണ്ടോ... അപ്പു ഒച്ചയിട്ടതും എല്ലാവരും വാ അടച്ചു. നീ ബാക്കി പറയെടാ.... അല്ല. രണ്ടു മൂന്നു ദിവസമായിട്ട് ഇവൾക്ക് നല്ല ക്ഷീണം ഉണ്ടായിരുന്നു. അപ്പൊ അമ്മയ്ക്ക് ഒരു ഡൗട്ട്... ഏതായാലും ഇവിടേക്ക് വരുവല്ലേ അപ്പൊ ഒന്നു ഡോക്ടറെ കാണിച്ചു കളയാം എന്ന് ഞാനും കരുതി. അപ്പു നിവിയെ നോക്കി പറഞ്ഞു നിർത്തി. അപ്പോഴേക്കും പലർക്കും കാര്യങ്ങൾ കത്തി. എമി ആണോ എന്ന രീതിയിൽ അടുത്തിരുന്ന നിവിയെ നോക്കി. ചുണ്ടിൽ ചെറിയൊരു പുഞ്ചിരിയോടെ അവൾ തലയാട്ടിയതും എമിയിലേക്കും ആ ചിരി പടർന്നു. ആഹ്.... അങ്ങനെ വരട്ടെ. ആക്രാന്തം പിടിച്ച് കണ്ണിൽ കണ്ടത് എല്ലാം വലിച്ചു കയറ്റി ഫുഡ് പോയ്സൺ ആയി. അതിനാണോ നീ ഇമ്മാതിരി ലാഗ് അടിച്ചത്?????? ആൽവിച്ചൻ ചാടി കയറി പറഞ്ഞുകൊണ്ട് അപ്പുവിനെ പുച്ഛിച്ചു. ഇയാളെക്കൊണ്ട്.... എടോ കല്യാണം കഴിഞ്ഞ പെണ്ണുങ്ങൾ എന്തിനാടോ ഛർദിക്കുന്നത്??????

റോണി പല്ല് കടിച്ച് ആൽവിച്ചനെ നോക്കി. അത് സിമ്പിൾ അല്ലെ???? അമ്മായിയമ്മയെ ഇമ്പ്രെസ്സ് ചെയ്യാൻ അതുവരെ അടുക്കളയുടെ അകം കാണാത്ത ഇവറ്റകൾ പാചക പരീക്ഷണത്തിന് ഇറങ്ങും. ഉലുവയേത് അലുവയേത് എന്നറിയാത്ത ഇതുങ്ങൾ കണ്ണിൽ കണ്ടത് എല്ലാം ഇട്ട് കറി വെക്കും. അത് കൂട്ടിയാൽ ഉണ്ടല്ലോ??? എന്റെ പോന്നോ ആമാശയം വരെ കത്തി പോവും... റിയയുടെ എത്ര പരീക്ഷണങ്ങൾക്ക് ഇരയായ ശരീരമാണ് ഈ എന്റേത് എന്നറിയോ????? നിനക്ക് ഭാഗ്യമുണ്ട് ആക്രാന്തം കൂടുതൽ ഉള്ള കാരണം ഇവൾ തന്നെ അത് ആദ്യം എടുത്ത് വിഴുങ്ങി കാണും. അതല്ലേ ഇങ്ങനെ ഒക്കെ സംഭവിച്ചത്?????? ആൽവിച്ചൻ നെടുവീർപ്പോടെ പറഞ്ഞു നിർത്തിയതും കണ്ണും തള്ളി എല്ലാവരും ഇരുന്നുപോയി. അല്ല അമ്മാതിരി കഥ ആണല്ലോ കേട്ടത്. അപ്പു ആണെങ്കിൽ രണ്ട് പിള്ളേരുടെ തന്തയാണോ ഈ പറയുന്നത് എന്ന സംശയത്തിലാണ്. എടൊ, മ..മ..മ മരവാഴേ.... ഇത് ഫുഡ് പോയ്സണും കോപ്പും ഒന്നുമല്ല നിവി പ്രെഗ്നന്റ് ആണെന്നാ പറഞ്ഞത്. സ്വന്തം ചേട്ടൻ ഇനിയും പൊട്ടത്തരം വിളിച്ചു കൂവാതിരിക്കാൻ അച്ചു അവനെ തടഞ്ഞുകൊണ്ട് പറഞ്ഞു. ഏഹ്?????? ആൽവിച്ചൻ കേട്ടത് വിശ്വസിക്കാനാവാതെ അപ്പുവിനെ നോക്കി. പിന്നെ നിവിയേയും. അവിടെ സ്റ്റെല്ലയും എമിയും അവൾക്ക് അപ്പുറവും ഇപ്പുറവും ഇരുന്ന് സന്തോഷം പങ്കിടുകയാണ്. അപ്പൊ നീ ഒരു ഡാഡി ആകാൻ പോകുവാണല്ലേ???? ചിലവുണ്ട് മോനേ....

ആൽവിച്ചൻ സന്തോഷത്തോടെ അപ്പുവിന്റെ കവിളിൽ പിടിച്ചു വലിച്ചു. ആദ്യം തന്നെ കയറി ഗോൾ അടിച്ചല്ലോടാ????? കളിയായി പറഞ്ഞു കൊണ്ട് അച്ചു അവന്റെ വയറ്റിൽ മെല്ലെ ഇടിച്ചു. പിന്നെ കെട്ടിപ്പിടിച്ച് സന്തോഷം പ്രകടിപ്പിച്ചു. Congrats man.... റോണിയും അപ്പുവിനെ കെട്ടിപ്പിടിച്ചു വിഷ് ചെയ്തു. രണ്ടിന്റെയും വക ട്രീറ്റ്‌ ഉണ്ട് കേട്ടോ... റോണി ഓർമ്മപ്പെടുത്തി. അവിടെ എന്തിനും ട്രീറ്റ് മുഖ്യം ബിഗിലേ. അല്ല ഗീതമ്മയെ അറിയിച്ചോ???? എമി എന്തോ ഓർത്തെന്നത് പോലെ അപ്പുവിനെ നോക്കി. അതൊക്കെ എപ്പോഴേ മരുമകൾ വിളിച്ചറിയിച്ചു. നിവിയെ നോക്കി ചിരിയോടെ അവൻ പറഞ്ഞതും അവളും ചിരിച്ചു. പിന്നെ അങ്ങോട്ട് ആഹ്ലാദ പ്രകടനം ആയിരുന്നു. സ്റ്റെല്ലയ്ക്കും ജോണിനും ആയിരുന്നു കൂടുതൽ സന്തോഷം. രണ്ടുപേർക്കും എമിയെ പോലെ തന്നെ ആണല്ലോ അവളും. എന്നാലും എന്റെ കല്യാണം ഉറപ്പിച്ചു എന്നറിഞ്ഞപ്പോൾ വയറും വീർപ്പിച്ച് വന്ന് എക്സാം എഴുതാം എന്ന് പറഞ്ഞ് എന്നെ കളിയാക്കിവളാണ് ഇപ്പൊ വയറ് വീർപ്പിക്കാൻ തയ്യാറെടുക്കുന്നത്. ഇതിനെയാണ് മോളെ കൊടുത്താൽ കൊല്ലത്തും കിട്ടും എന്ന് പറയുന്നത്. എമി കിട്ടിയ അവസരം പാഴാക്കാതെ നിവിയെ നല്ലവണ്ണം വാരി. കണ്ടുപഠിക്കെടി.....

സ്റ്റെല്ല തിരിച്ച് എമിക്കിട്ട് താങ്ങി. ഇത് എന്നോടല്ല മരുമോനോട് ചെന്ന് പറ. അങ്ങേർക്കാണ് ഇതിലൊന്നും ഉത്തരവാദിത്തം ഇല്ലാത്തത്. എമി ചുണ്ടിനടിയിൽ പിറുപിറുത്തു. നീ എന്നതേലും പറഞ്ഞായിരുന്നോ???? മ്മ്ച്ചും..... കൂർപ്പിച്ചുള്ള സ്റ്റെല്ലയുടെ ചോദ്യത്തിന് പാവത്താൻ മട്ടിൽ ചുമൽ കൂച്ചി എമി ഇരുന്നു. ലേറ്റായി കല്യാണം കഴിച്ചവർക്ക് ഇപ്പൊ കുട്ടികൾ ആവാറായി. ഇനി നിങ്ങൾക്ക് എപ്പോഴാ?????? ജോൺ അച്ചുവിനെ നോക്കി ചോദിച്ചതും അതേ സംശയത്തോടെ എല്ലാവരും അച്ചുവിനെ ഉറ്റു നോക്കി. ഒരുവേള എമിയുടെ മിഴികളും അച്ചുവിൽ തന്നെ ആയിരുന്നു. ഇതെല്ലാം കേട്ടിട്ട് എങ്കിലും ഒരു ബിരിയാണി കിട്ടിയാലോ???? എമി പഠിക്കുവല്ലേ പപ്പാ... അത് കഴിഞ്ഞിട്ടാവാം എന്നാണ് ഞങ്ങളുടെ തീരുമാനം. ഒരു പുഞ്ചിരിയോടെ അത് പറയവെ എമിയിൽ ആയിരുന്നു അവന്റെ നോട്ടം. അപ്പൊ ഈ അടുത്ത കാലത്തൊന്നും യോഗമില്ല അമ്മിണിയേ... സ്വയമേ പറഞ്ഞ് എമി നെടുവീർപ്പിട്ടു.... തുടരും...............

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story