ഹൃദയതാളമായ്: ഭാഗം 198

hridayathalamay

എഴുത്തുകാരി: ആർദ്ര അമ്മു

പെട്ടെന്നുള്ള ഞെട്ടലിന്റെ അന്താളിപ്പിൽ ആയിരുന്നു അച്ചു. ഒട്ടും പ്രതീക്ഷിക്കാത്ത എന്തോ സംഭവിച്ചത് പോലെ അവൻ തല ചരിച്ച് എമിയുടെ മുഖത്തേക്ക് നോക്കി. എന്താ ഇങ്ങനെ ഇരിക്കുന്നത്???? ഇന്ന് ഇച്ചായന്റെ ബർത്ത്ഡേ ആണ്. നോക്ക് 12മണി ആയി. ഫോണിൽ സമയം കാണിച്ച് കൊടുത്ത് എമി അവനെ നോക്കി ചിരിച്ചു. ഇന്ന്.... ഇന്നാണോ???? പകപ്പോടെ അച്ചു അവളെ നോക്കി. അതേല്ലോ... എനിക്കറിയാരുന്നു കൃത്യമായിട്ട് ഇച്ചായൻ ഇത് മറക്കുമെന്ന്. പക്ഷെ ഞാൻ മറന്നില്ല. Don't underestimate my memory ഇച്ചായാ.... അച്ചുവിന്റെ കവിളിൽ നുള്ളി വലിച്ചുകൊണ്ട് പറഞ്ഞവൾ ബെഡിൽ നിന്ന് നിരങ്ങി നിലത്തേക്ക് ഇറങ്ങി. എമിയോടായി അവൻ എന്തോ പറയാൻ ആഞ്ഞതും ബെഡിൽ ഇരുന്ന അവന്റെ ഫോൺ വൈബ്രേറ്റ് ചെയ്തു തുടങ്ങിയിരുന്നു. കോൾ അറ്റൻഡ് ചെയ്യ് ഇച്ചായാ.... ടേബിളിൽ ഇരുന്ന ഒരു ആപ്പിളും നൈഫും എടുത്ത് കയ്യിൽ പിടിച്ച് എമി അവനെ നോക്കി കണ്ണിറുക്കി കൊണ്ട് പറഞ്ഞതും.

അച്ചു നെറ്റി ചുളിച്ച് അവളെ ഒന്നു നോക്കി. കണ്ണിൽ കുറുമ്പും നിറച്ച് ചിരിയോടെ നിൽക്കുന്നവളെ കണ്ടവൻ ഫോൺ കയ്യിലെടുത്തു നോക്കി. കോൺഫ്രൻസ് കോൾ ആണെന്ന് കണ്ടതും അവൻ എമിക്ക് നേരെ നോക്കി. അപ്പോഴേക്കും അവൾ അച്ചുവിന് അരികിൽ നടന്നെത്തി അവന്റെ കയ്യിൽ നിന്ന് ഫോൺ വാങ്ങി അറ്റൻഡ് ചെയ്ത് സ്പീക്കർ ഫോണിലിട്ടു. Happy birthday Achu....... ഒരേ ഈണത്തിൽ പലരുടെയും സ്വരം കേട്ടതും അവന്റെ ചുണ്ടിൽ ഒരു പുഞ്ചിരി തെളിഞ്ഞു. ആൽവിച്ചനും അപ്പുവും റോണിയും അടക്കം ഫാമിലി മുഴുവൻ ഉണ്ട്. നിങ്ങൾ ആരും ഉറങ്ങിയില്ലേ????? വിഷ് ചെയ്യൽ കഴിഞ്ഞതും അച്ചു ചോദിച്ചു. അതിന് നിന്റെ പെമ്പറന്നോത്തി സമ്മതിച്ചിട്ട് വേണ്ടേ???? ഇന്ന് 12 മണിക്ക് തന്നെ എല്ലാവരും ചേർന്ന് വിളിച്ച് നിന്നെ വിഷ് ചെയ്തില്ലെങ്കിൽ എന്റെ കുടുംബം കലക്കും എന്ന് ആ കുരിപ്പ് ഭീഷണിപ്പെടുത്തിയത് പ്രകാരം ഇവിടെ അലാറം വെച്ച് എഴുന്നേറ്റ് എല്ലാവരെയും വിളിച്ച് ഉണർത്തി ഇരുത്തിയതാ ഞാൻ...

ആൽവിച്ചൻ പറഞ്ഞു നിർത്തിയതും അച്ചു അടുത്ത് നിൽക്കുന്ന എമിയെ ഒന്നുനോക്കി. നിഷ്കു മട്ടിൽ നിന്ന് ഇളിക്കുന്നവളെ കണ്ട് അവനും ചിരിച്ചു പോയി. ഓഹ്!!!! നിനക്ക് ചിരി ഇവിടെ ഞാൻ ഇനി ഒരാളുടെയും തെറി കേൾക്കാൻ ബാക്കിയില്ല. ബർത്ത്ഡേ ആയത് കൊണ്ട് മാത്രം ഞാൻ ഇന്നൊന്നും പറയുന്നില്ല... ആൽവിച്ചൻ രോഷം കൊണ്ടു. ഇതെല്ലാം ഒപ്പിച്ചു വെച്ച ആ പിശാശ് എന്തിയേ????? ഞാൻ ഇവിടെ ഉണ്ടേ.... എമി ഓൺ ദി സ്പോട്ടിൽ മറുപടിയുമായി എത്തി. ആഹ്!!!! ഇതെല്ലാം നിന്ന് കേൾക്കുന്നുണ്ടോ???? നിനക്ക് സമാധാനം ആയല്ലോടീ????? ആയേ... പക്ഷെ എന്റെ സമാധാനം മുഴുവൻ പോയി. ഗുഡ് നൈറ്റ് ആൽവിച്ചായാ.... നിനക്കൊക്കെ ഗുഡ് നൈറ്റ് ആയിരിക്കും പക്ഷെ എനിക്കിത് കാളരാത്രി ആടീ... ഇതുങ്ങൾ എല്ലാം ചേർന്ന് എന്നെ ബാക്കി വെച്ചാൽ നാളെ കാണാം. നെടുവീർപ്പോടെ ആൽവിച്ചൻ പറഞ്ഞ് അവസാനിപ്പിച്ചതും കോൾ കട്ട്‌ ആയിരുന്നു.

നിനക്ക് ഇതിന്റെ എല്ലാം വല്ല കാര്യവും ഉണ്ടായിരുന്നോ????? ഇപ്പൊ എത്രപേരുടെ ഉറക്കമാ പോയത്???? എമിയുടെ നേർക്ക് തിരിഞ്ഞുകൊണ്ട് അച്ചു ചോദിച്ചു. ഇന്ന് ഒരു ദിവസത്തെ കാര്യമല്ലെ???? ഒരു ദിവസം ഉറങ്ങാൻ കുറച്ച് താമസിച്ചു എന്നുകരുതി ഒന്നും സംഭവിക്കാൻ പോവുന്നില്ല. അതുകൊണ്ട് അത് വിട് എന്നിട്ട് ദേ ഈ ആപ്പിൾ ഒന്നു മുറിച്ചേ... കയ്യിലിരുന്ന ആപ്പിൾ ചെറിയൊരു പ്ലേറ്റിലേക്ക് വെച്ച് എമി നൈഫ് എടുത്ത് അച്ചുവിന് നേരെ നീട്ടി. നിനക്ക് ഈ പാതിരാത്രി എന്നാത്തിനാ ആപ്പിൾ????? അയ്യോ... ഇത് എനിക്കല്ല. ഇന്ന് ഇച്ചായന്റെ ബർത്ത്ഡേ അല്ലെ???? കട്ട്‌ ചെയ്യാൻ കേക്ക് ഇല്ലാത്ത സ്ഥിതിക്ക് തത്കാലത്തേക്ക് ഈ ആപ്പിൾ മുറിച്ച് ആഘോഷിക്കാനാ... അവൾ പറയുന്നത് കേട്ടതും അച്ചുവിന് ചിരി വന്നുപോയി. നോക്കി നിൽക്കാതെ മുറിക്ക് ഇച്ചായാ.... എമി ധൃതി കൂട്ടിയതും അച്ചു അവളുടെ കയ്യിൽ നിന്ന് നൈഫ് വാങ്ങി ആപ്പിൾ കട്ട്‌ ചെയ്യാൻ തുടങ്ങി.

Happy Birthday to You Happy Birthday to You Happy Birthday Dear Ichaya... Happy Birthday to You. അച്ചു ആപ്പിൾ കട്ട്‌ ചെയ്യുന്നതിന് ഒപ്പം എമി സ്വരം താഴ്ത്തി പാടി കൊണ്ട് കയ്യടിച്ചു. അച്ചു ചെറിയൊരു പീസ് ആപ്പിൾ മുറിച്ച് എടുത്ത് എമിക്ക് നേരെ നീട്ടിയതും അവൾ അത് വാങ്ങി അച്ചുവിന് വായിൽ വെച്ച് നൽകി. Happy Birthday my Dracu. പറയുന്നതിനൊപ്പം തന്നെ വിരലിൽ ഏന്തി പൊങ്ങി അച്ചുവിന്റെ കവിളിൽ അവൾ ചുണ്ടുകൾ ആഴ്ത്തി. അവൻ ചിരിയോടെ അവളെ ഇടുപ്പിലൂടെ ചുറ്റി തന്നിലേക്ക് ചേർത്ത് നിർത്തി. ഒരു നിമിഷത്തിന് ശേഷം അവൾ ചുണ്ടുകൾ പിൻവലിച്ച് അച്ചുവിനെ നോക്കി. ലോക ചരിത്രത്തിൽ ആദ്യമായിട്ട് ആയിരിക്കും ഒരാളുടെ ബർത്ത്ഡേ ഹോസ്പിറ്റൽ റൂമിൽ ആപ്പിൾ മുറിച്ച് ആഘോഷിക്കുന്നത്. ചിരിയോടെ അവൻ എമിയുടെ മുഖത്തേക്ക് നോക്കി പറഞ്ഞു. ഇങ്ങനെ ഒന്നും അല്ല ഞാൻ പ്ലാൻ ചെയ്തു വെച്ചിരുന്നത്.

ഇച്ചായന് ഒട്ടും പ്രതീക്ഷിക്കാത്ത തരത്തിലുള്ള ഒരു സർപ്രൈസ് തരണം ഇച്ചായനെ ഞെട്ടിക്കണം എന്നൊക്കെ ആയിരുന്നു ഞാൻ വിചാരിച്ചിരുന്നത്. പക്ഷെ അതിനിടയിൽ ഇങ്ങനെ ഒക്കെ നടക്കും എന്ന് സ്വപ്നത്തിൽ പോലും കരുതിയില്ല. നമ്മുടെ കല്യാണം കഴിഞ്ഞിട്ടുള്ള ഇച്ചായന്റെ ആദ്യ പിറന്നാൾ തന്നെ ഫ്ലോപ്പ് ആവുമല്ലോ എന്നൊരു സങ്കടം ആയിരുന്നു. അതുകൊണ്ടാ ആൽവിച്ചനെ വിരട്ടി രാത്രി തന്നെ എല്ലാവരെയും കൊണ്ട് ഒരുമിച്ച് വിഷ് ചെയ്യിപ്പിച്ചത്. ഇനിയിപ്പൊ അടുത്ത ബർത്ത്ഡേയ്ക്ക് നോക്കാം. എമി വിഷമത്തോടെ പറഞ്ഞതും അച്ചു അവളെ ഒന്നുകൂടി തന്നിലേക്ക് ചേർത്ത് പിടിച്ചു. ആര് പറഞ്ഞു ഫ്ലോപ്പ് ആയെന്ന്???? നീ എനിക്ക് ഞാൻ പ്രതീക്ഷിക്കാതിരുന്ന സർപ്രൈസ് തന്നെയാ ഇപ്പൊ ഈ തന്നത്. സത്യം പറഞ്ഞാൽ ഇന്നത്തെ ഡേറ്റ് തന്നെ ഞാൻ മറന്നു പോയിരുന്നു. നീയിതെങ്ങനെ ഓർത്ത് വെച്ചു?????

അവൻ തെല്ലൊരു അത്ഭുതത്തോടെ എമിയെ നോക്കി. ഇച്ചായന് ആലോചിച്ചു തല പുകയ്ക്കാൻ ഒരുപാട് കാര്യങ്ങളുണ്ട്. പക്ഷെ ഞാൻ അങ്ങനെ അല്ലല്ലോ??? എനിക്ക് ഇതൊക്കെ അല്ലാതെ വേറെന്ത് ആലോചിക്കാൻ???? എമി ചിരിയോടെ അവനെ നോക്കി. എന്നാലും 11മണി കഴിഞ്ഞാൽ കണ്ണ് നേരെ നിൽക്കാത്ത നീ ഉറക്കം കളഞ്ഞിരുന്ന് എന്നെ വിഷ് ചെയ്യുമെന്ന് ഞാൻ സ്വപ്നത്തിൽ പോലും കരുതിയിരുന്നില്ല. വേണമെന്ന് കരുതിയാൽ ഉറക്കം ഒക്കെ മാറ്റിവെച്ച് ഇതുപോലെ ഇരിക്കാനും എനിക്കറിയാം എന്ന് ഇപ്പൊ മനസ്സിലായില്ലേ????? അച്ചുവിന്റെ കഴുത്തിലൂടെ കൈച്ചുറ്റി നിന്ന് അവൾ ചിരിച്ചു. അതൊക്കെ അവിടെ നിൽക്കട്ടെ... എനിക്കുള്ള ഗിഫ്റ്റ് എവിടെ????? ഈ ഹോസ്പിറ്റൽ ബെഡിൽ കിടന്ന് ഞാൻ എങ്ങനെ ഗിഫ്റ്റ് വാങ്ങിക്കാനാ??? നിനക്ക് ഇപ്പൊ തരാൻ പറ്റുന്നത് മതിയെടി. ഒരു കള്ളചിരിയോടെ കണ്ണിറുക്കി അച്ചു അവളുടെ കീഴ്ചുണ്ടിൽ പെരുവിരലിനാൽ മൃദുവായി ഒന്നു തഴുകി. അതല്ലേ കുറച്ചു മുന്നേ ദേ ഈ കവിളിൽ തന്നത്, ഇച്ചായന് ഭയങ്കര മറവി ആണല്ലോ????

ചുണ്ടിൽ ഒളിപ്പിച്ചു വെച്ച കുസൃതി ചിരിയോടെ എമി അവന്റെ കവിളിൽ മെല്ലെ കുത്തി. അച്ചു അതിനുള്ള മറുപടി നൽകിയത് അവളുടെ കവിളിൽ മെല്ലെ പല്ലുകൾ ആഴ്ത്തി ആയിരുന്നു. സ്സ്........ എരിവ് വലിച്ചവൾ അച്ചുവിനെ നോക്കി. നിനക്ക് ഞാൻ പറഞ്ഞതിന്റെ അർത്ഥം മനസ്സിലായതേ ഇല്ലല്ലേ????? ഹേ???? പറയുന്നതിനൊപ്പം എമിയുടെ മൂക്കിൻ തുമ്പിൽ മെല്ലെ കടിച്ചു കൊണ്ടവൻ അവളെ പൊക്കിയെടുത്ത് ബെഡിൽ ഇരുത്തി. എനിക്ക് ഇലയും ചോറും ഇല്ലാത്തിടത്ത് പായസം വിളമ്പേണ്ട കാര്യം എനിക്കില്ലല്ലോ. ആദ്യം അവൾ പറഞ്ഞതിന്റെ പൊരുൾ അച്ചുവിന് മനസ്സിലായില്ല. പിന്നെ ഒന്നുകൂടി തിങ്കി നോക്കിയപ്പോഴാണ് പലതും കത്തുന്നത്. ഓഹ്!!!! അപ്പൊ അങ്ങനെയാണോ കാര്യങ്ങൾ?????

ആഹ്.... അങ്ങനെ തന്നെയാണ് കാര്യങ്ങൾ. ചുണ്ടിലെ ചിരി ഒളിപ്പിച്ചു വെച്ച് എമി മുഖത്ത് ഒരുവിധം ഗൗരവം നിറച്ചു. ഇങ്ങനെ എത്ര കാലം പോവും????? ഈ വിഷയത്തിൽ ഒരു നീക്കുപോക്ക് ഉണ്ടാവുന്നത് വരെ പോവും. എങ്കിൽ എവിടം വരെ പോവും എന്ന് കാണാം. ഇപ്പൊ പൊന്നുമോൾ ചാച്ചിക്കൊ ഉറക്കം ഒക്കെ കളഞ്ഞ് ഇരുന്നതല്ലേ നല്ല ക്ഷീണം കാണും. അപ്പൊ ഗുഡ് നൈറ്റ്... എമിയോട് പറയുന്നതിന് ഒപ്പം തന്നെ അച്ചു അവളിൽ നിന്ന് അകന്ന് മാറി ബെഡിൽ ഇരുന്ന പ്ലേറ്റും നൈഫും എല്ലാം എടുത്ത് ടേബിളിൽ വെച്ച് ബെഡിന്റെ മറുവശത്ത് പോയി കിടന്നു. മാതാവേ കുഴപ്പായോ????? കുറച്ച് ജാഡ ഇടാം എന്ന് കരുതിയപ്പോൾ ഇങ്ങേര് ഇതെന്താ ഒരുമാതിരി കൊച്ചുപിള്ളേരെ പോലെ പിണങ്ങി പോവുന്നത്????? ഇനിയിപ്പൊ സീരിയസ് ആയിട്ട് പറഞ്ഞതാണോ?????

ഏയ്‌... സമ്മതിക്കില്ല ഞാൻ.... തന്നത്താൻ പറഞ്ഞുകൊണ്ട് അവൾ അച്ചുവിന് നേരെ നോക്കി. ഇച്ചായാ... ഇച്ചായാ..... പിന്തിരിഞ്ഞു കിടക്കുന്നവന്റെ കയ്യിൽ പിടിച്ചു കുലുക്കി. എന്നതാടീ????? എമിക്ക് നേരെ തിരിഞ്ഞു കിടന്നവൻ അവളെ നോക്കി. ഞാൻ അത് ചുമ്മാ പറഞ്ഞതാ... അയിന്?????? അയിന് കുന്തം...... അച്ചുവിന് നേരെ പല്ല് ഞെരിച്ച് പറഞ്ഞവൾ ദേഷ്യത്തോടെ മുഖം ചുവപ്പിച്ച് അച്ചുവിൽ നിന്ന് തിരിഞ്ഞു കിടന്നു. എനിക്ക് ഇത് തന്നെ വേണം... മര്യാദക്ക് കൊടുത്താൽ പോരായിരുന്നോ???? അപ്പൊ ജാഡ കാണിക്കാൻ പോയിട്ടല്ലേ??? സ്വന്തം കെട്ട്യോന് ഒടുക്കത്തെ കൺട്രോൾ ആണെന്ന് കൂടി ആലോചിക്കണമായിരുന്നു. എന്റെ വിധി പറഞ്ഞിട്ട് എന്താ കാര്യം???? ചുണ്ട് കൂർപ്പിച്ച് അവൾ പദം പറഞ്ഞു. അച്ചുവിന് അവളുടെ കിടപ്പും പിറുപിറുക്കലും എല്ലാം കേട്ട് ചിരി പൊട്ടുന്നുണ്ടായിരുന്നു.

ഓരോന്ന് പിറുപിറുക്കുന്നതിനിടയിൽ തിരിഞ്ഞു നോക്കിയ എമി കാണുന്നത് തലയ്ക്ക് കൈതാങ്ങി നിർത്തി അവളെ നോക്കി ചിരിക്കുന്ന അച്ചുവിനെയാണ്. അതോടെ അവളുടെ മുഖം ഒന്നുകൂടി വീർത്തു. ചിരിക്കുന്നോ?????? ദേഷ്യത്തിൽ അച്ചുവിന് നേർക്ക് തിരിഞ്ഞവൾ അവനെ അടിക്കാനും നുള്ളാനും ഒക്കെ തുടങ്ങി. അതോടെ അച്ചുവിന്റെ ചിരിയും ഉയർന്നു. ഒടുവിൽ കിട്ടുന്ന അടിയുടെ എണ്ണം കൂടിയതും അച്ചു അവളുടെ കൈ രണ്ടും പിടിച്ചു വെച്ചു. ചിരിക്കാതെ പിന്നെ???? നീ തന്നെ ഓരോന്ന് പറയും എന്നിട്ട് നീയായിട്ട് തന്നെ പിണങ്ങും. ഒരുമ്മ ചോദിച്ചപ്പോൾ നിനക്ക് മുടിഞ്ഞ ജാഡ അല്ലെടീ???? അത് ഞാൻ ചുമ്മാ കാണിച്ചതല്ലെ????? അവൾ ചുണ്ട് പിളർത്തി. അപ്പൊ അത് കഴിഞ്ഞുള്ള ഡയലോഗോ???? അത് ഞാൻ വെറുതെ ഇച്ചായനെ എരി കേറ്റാൻ പറഞ്ഞതാ... എന്നിട്ട് ഇപ്പൊ എന്തായി????? കളിയാക്കി ചിരിയോടെ അച്ചു ചോദിച്ചതും അവൾ ചുണ്ട് കൂർപ്പിച്ചു.

അപ്പൊ എങ്ങനാ തരുവല്ലേ????? മീശ പിരിച്ചുകൊണ്ട് അച്ചു അവളെ നോക്കി കണ്ണിറുക്കി. ഇല്ല തരുന്നില്ല... എന്നെയിട്ട് കളിപ്പിച്ചിട്ട് അങ്ങനെ ഇപ്പൊ തരാൻ എനിക്ക് മനസ്സില്ല. ചുണ്ട് കോട്ടി പറഞ്ഞുകൊണ്ട് അവൾ തിരിഞ്ഞു കിടന്നു. അപ്പൊ തരില്ല അല്ലെ????? ആഹ് ഇല്ല..... കണ്ണുകൾ അടച്ച് കിടന്നവൾ പറഞ്ഞു. വാങ്ങിക്കാൻ പറ്റുവൊന്ന് ഞാനൊന്ന് നോക്കട്ടെ... വെല്ലുവിളിയോടെ പറഞ്ഞ് അച്ചു അവളെ നോക്കി. അവൻ പറഞ്ഞതിനെ പാടെ പുച്ഛിച്ചു തള്ളി തലയ്ക്ക് കീഴെ കൈകൾ കൂട്ടിവെച്ച് അവൾ കിടന്നു. നിന്നെ ഇന്ന് ശരിയാക്കി താരാടീ.... അത് പറയവെ അവന്റെ ചുണ്ടിൽ ഒരു കള്ളചിരി തെളിഞ്ഞു. അച്ചു പതിയെ അവളിലേക്ക് ചേർന്ന് കിടന്നു. കൈ ഉയർത്തി ചൂണ്ട് വിരലിനാൽ പതിയെ അവളുടെ കവിളിൽ ഒന്നു തഴുകി. അവൾ അനങ്ങാതെ കണ്ണടച്ച് അങ്ങനെ തന്നെ കിടന്നു. പതിയെ വിരൽ കഴുത്തിലൂടെ താഴേക്ക് ചലിപ്പിച്ചതും അവൾ ചെറുതായി ഒന്നു അനങ്ങി.

അച്ചു പതിയെ അവളുടെ കാതിൽ ഒന്നു ഊതി. കാതിൽ ചുടു ശ്വാസം ഏറ്റതും ചുമൽ ഒന്നു വെട്ടിച്ച് അവൾ കണ്ണുകൾ ഇറുകെ അടച്ചു. കവിളിൽ അവന്റെ അധരങ്ങൾ പതിയുന്നത് അവൾ അറിഞ്ഞു. എങ്കിലും വാശി ഉപേക്ഷിക്കാൻ അവൾ ഒരുക്കമല്ലായിരുന്നു. അത് മനസ്സിലായതും അച്ചുവിന്റെ ചുണ്ടിൽ ഒരു പുഞ്ചിരി തെളിഞ്ഞു. കാതിൽ ചുണ്ടുകൾ അമരുന്നത് വീണ്ടും അവൾ അറിഞ്ഞു. അവിടുന്ന് ദിശതെറ്റി സഞ്ചരിച്ച് കഴുത്തിലേക്ക് അവന്റെ ചുണ്ടുകൾ സഞ്ചാരപാത തേടിയത് അറിഞ്ഞതും അവൾ ഒന്നു വിറച്ചു. അച്ചുവിന്റെ കൈകൾ അവളെ ചുറ്റുപ്പിടിച്ചു. തോളിൽ നിന്ന് വീണ്ടും അവന്റെ ചുണ്ടുകൾ താഴേക്ക് നീങ്ങാൻ തുടങ്ങിയതും എമി കണ്ണുകൾ തുറന്ന് വയറിലൂടെ ചുറ്റിപ്പിടിച്ച അവന്റെ കയ്യിൽ മുറുകെ പിടിച്ചു. കഴുത്തിൽ പല്ലുകൾ ആഴ്ന്നതും എമി ചുമൽ വെട്ടിച്ച് പെട്ടെന്ന് അവന് നേർക്ക് തിരിഞ്ഞു കിടന്നു.

അച്ചു ചിരിയോടെ അവളുടെ മുഖത്തേക്ക് നോക്കി. ദേ ഇത്രേ ഉള്ളൂ നിന്റെ വാശി... കള്ളചിരിയോടെ അവൻ പറഞ്ഞതും കൂർത്തിരുന്ന അവളുടെ ചുണ്ടിലും ഒരു പുഞ്ചിരി തെളിഞ്ഞു. തന്നെ നോക്കി കിടക്കുന്നവന്റെ കോളറിൽ പിടിച്ചു വലിച്ചവൾ അവന്റെ മുഖം അവളിലേക്ക് അടുപ്പിച്ചു. അച്ചു അവളുടെ കണ്ണുകളിലേക്ക് തന്നെ നോക്കി ചിരിച്ചു. അടുത്ത നിമിഷം എമി അവളുടെ ചുണ്ടുകൾ അവന്റെ ചുണ്ടോരം ചേർത്ത് വെച്ചിരുന്നു. ചുണ്ടുകൾ ചേർന്നൊട്ടി പരസ്പരം കെട്ടിപ്പുണർന്നു. അവളിൽ തുടങ്ങിയ ചുംബനം അവനായി തീർക്കുന്നത് വരെ ഇരുവരും ഓരോ നിമിഷങ്ങളും ആസ്വദിക്കുകയായിരുന്നു. ഒടുവിൽ പരസ്പരം വിട്ടുമാറവെ അച്ചുവിന്റെ നെഞ്ചോരം ചേർന്നവൾ നിദ്രയെ വരവേറ്റിരുന്നു.

🖤🖤🖤🖤🖤🖤🖤🖤🖤🖤🖤🖤🖤 പിറ്റേന്ന് ഡിസ്ചാർജ് ആവുമ്പോൾ എമി പറഞ്ഞത് പോലെ ജോൺ അവളെ കൂടെ കൊണ്ടുപോയില്ല. അച്ചുവിന്റെ ബർത്ത്ഡേ ആയിരുന്നതിനാൽ അയാൾ അവളെ കൊണ്ടുപോവാൻ തയ്യാറായില്ല. തിരികെ വീട്ടിൽ പോരാൻ അച്ചുവിന് ഒപ്പം കാറിൽ ഇരിക്കുമ്പോൾ ജയിലിൽ നിന്ന് മോചനം കിട്ടിയ പ്രതീതിയിൽ ആയിരുന്നു എമി. വഴിയിലെ കാഴ്ചകളിലേക്ക് മിഴികൾ നട്ട് ഇരിക്കുമ്പോൾ ആൽവിച്ചനെ പറഞ്ഞ് ഏൽപ്പിച്ച കാര്യങ്ങൾ ഏത് അവസ്ഥയിൽ ആയി കാണും എന്ന ചിന്തിയിൽ ആയിരുന്നു അവൾ.... തുടരും...............

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story