ഹൃദയതാളമായ്: ഭാഗം 20

hridayathalamay

എഴുത്തുകാരി: ആർദ്ര അമ്മു

You know onething??? Your crazy expressions makes you way so beautiful. കണ്ടം വഴി ഓടണോ ഭൂമി തുരന്ന് പോവണോ എന്ന അഗാഥമായി ചിന്തിയിൽ മുഴുകി നിൽക്കുമ്പോഴാണ് കാതിൽ പതിഞ്ഞ സ്വരത്തിൽ അവനത് പറയുന്നത്. അത് കേട്ടതും അവൾ ഉമിനീരിറക്കി അവനെ നോക്കി. ഇമവെട്ടാതെ അവളെ തന്നെ നോക്കി നിൽക്കുന്ന അവനെ കണ്ടതും ഉള്ളിൽ ഒരു വെള്ളിടി വെട്ടി. മാതാവേ ഡ്രാക്കു ഫുൾ ഓൺ റൊമാന്റിക് മൂഡ്....... അവൾ രക്ഷപ്പെടാനുള്ള വഴിക്കായി ചുറ്റും നോക്കി. വല്ലാണ്ട് നോക്കണ്ട ഇവിടുന്ന് എസ്‌കേപ്പ് ആവാൻ വഴിയില്ല. എമി മനസ്സിൽ കണ്ടത് അവനങ്ങ് ബഹിരാകാശത്ത് കണ്ടു. എമീ ഇനി ഇങ്ങനെ നോക്കി നിന്നാൽ ഡ്രാക്കു ഇവിടം ഒരു മണിയറയാക്കും. നോ എമീ നോ..... ഇനി മുന്നും പിന്നും നോക്കാനില്ല ഡ്രാക്കുവിന്റെ ശ്രദ്ധ തിരിച്ചോളൂ. തന്നത്താൻ മോട്ടിവേറ്റ് ചെയ്തവൾ ധൈര്യം സമ്പാദിച്ച് അവനെ നോക്കി. അതേ എന്റെ മാലയുടെ കാര്യത്തിൽ ഒരു തീരുമാനം പറ. ഇങ്ങനെ സ്കാർഫും ചുറ്റി ഫുൾ ടൈം എനിക്ക് നടക്കാൻ പറ്റില്ല. അത്യാവശ്യം ഗൗരവത്തിൽ തന്നെ അവൾ ചോദിച്ചു.

അതിന് ഞാൻ നിന്നോട് പറഞ്ഞോ ഇതും ചുറ്റി നടക്കാൻ???? അത്‌ കേട്ടതും അവൾക്ക് ചൊറിഞ്ഞു കയറി. ദേ എന്നെക്കൊണ്ടൊന്നും പറയിക്കരുത്. എന്റെ മാല അടിച്ചോണ്ട് പോയതും പോരാഞ്ഞിട്ട് നിന്ന് കളിയാക്കുന്നോ??? താൻ ആരാന്നാ തന്റെ വിചാരം മീശ മാധവനോ???? മാലയെവിടെ എന്ന് വീട്ടുകാർ ചോദിച്ചാൽ ഞാനെന്ത് പറയും????? അത്‌ കേട്ടവൻ ഒന്ന് ചിരിച്ചു. മീശമാധവൻ അവനായിരുന്നു ആഗ്രഹം നിനക്ക് അരഞ്ഞാണം ഇല്ലാത്തത് എന്റെ കുഴപ്പമാണോ?????? നിനക്കൊരു അരഞ്ഞാണം മേടിച്ച് കെട്ടിക്കൂടെ അതായിരുന്നേൽ ആരും അറിയില്ലായിരുന്നല്ലോ????? ഒരു കള്ളചിരിയോടെ അവൻ കണ്ണിറുക്കി. ഇപ്പൊ എനിക്ക് അരഞ്ഞാണം ഇല്ലാത്തതാണോ തന്റെ പ്രശ്നം????? അവൾ ഇടുപ്പിൽ കൈകുത്തി അവനെ നോക്കി കണ്ണുരുട്ടി. വെയിറ്റ് എനിക്ക് അരഞ്ഞാണം ഇല്ലെന്ന് തനിക്കെങ്ങനെ മനസ്സിലായി?????? അവൾ നെറ്റിച്ചുളിച്ച് അവന്റെ മുഖത്തേക്ക് നോക്കി. തപ്പി നോക്കിയപ്പോൾ കണ്ടില്ല. എന്ത്??????? അവൾ ഞെട്ടലോടെ ശബ്ദമുയർത്തി. തപ്പി നോക്കിയപ്പോൾ കണ്ടില്ലന്ന്. അതെപ്പ??????

നിന്റെ കഴുത്തിലേക്ക് മുഖം അമർത്തിയ സമയം അരയിൽ ഞാൻ തപ്പി നോക്കിയിരുന്നു. കയ്യിൽ ഒന്നും തടഞ്ഞില്ല അതാ മാല കടിച്ചു പൊട്ടിച്ചത്. പോയി പോയി കിളി പോയി. എമിയുടെ തലയിൽ നിന്ന് അഞ്ചാറ് കിളികൾ ഒരുമിച്ച് ബൈ പറഞ്ഞ് പറന്നകന്നു. അവളുടെ നിൽപ്പ് കണ്ട് ചിരിച്ചു കൊണ്ടവൻ അവളുടെ മൂക്കിൻ തുമ്പിൽ മെല്ലെ കടിച്ചു. ഒരെണ്ണം ഞാൻ വാങ്ങി തരട്ടെ?????? കുസൃതി ചിരിയോടെ അവൻ ചോദിക്കുന്നത് കേട്ടതും അവൾ അറിയാതെ തലയാട്ടി പോയി. വായും തുറന്ന് നിന്ന് തലയാട്ടുന്ന അവളെ കണ്ട് അവൻ ചിരിച്ചു പോയി. ചുണ്ടിലെ ചിരി മായ്ക്കാതെ അവനവളെ തന്നിലേക്ക് കൂടുതൽ അടുപ്പിച്ചു. നിനക്ക് അത്ര ഇഷ്ടമാണെങ്കിൽ നാളെ തന്നെ ഒരെണ്ണം വാങ്ങി കെട്ടിത്തരാം. കുനിഞ്ഞ് അവളുടെ കാതോരം മൊഴിഞ്ഞു. അത്‌ കേൾക്കുമ്പോഴാണ് പറന്നു പോയതിൽ രണ്ട് കിളികൾ തിരികെ കൂടണഞ്ഞത്. അയ്യേ എനിക്കൊന്നും വേണ്ട....... പിന്നെ നീയെന്തിനാ തലയാട്ടിയത്????? അവൻ ചുണ്ട് കടിച്ചു പിടിച്ചു ചോദിച്ചു. അത്..... അത്‌ പിന്നെ... ഞാൻ അറിയാതെ........

അവൾ നിന്ന് വിക്കാൻ തുടങ്ങി. അങ്ങനെ പറയരുത്. ആദ്യായിട്ട് എന്റെ കൊച്ച് ഇച്ചായനോട് ഒരു കാര്യം ആവശ്യപ്പെടുമ്പോൾ നടത്തി തരാതിരിക്കുന്നത് മോശമല്ലേ???? ഞാനെന്തായാലും ഒരെണ്ണം വാങ്ങി തന്നിരിക്കും. എന്നിട്ട് അതിങ്ങനെ വയറിൽ ചുറ്റിപിണഞ്ഞു കിടക്കുന്നത് കാണാൻ ഞാൻ ഇടയ്ക്കിടെ വരാം. മുഖത്ത് അൽപ്പം നാണം വാരി വിതറി അവൻ പറഞ്ഞതും അവൾ തലയിൽ കൈവെച്ച് നിന്നുപോയി. ടോപിക് ചേഞ്ച്‌ ചെയ്യാനാ മാല വിഷയം എടുത്തിട്ടത് അപ്പൊ ദേ അരഞ്ഞാണത്തിൽ കയറി പിടിച്ച് റൊമാൻസിക്കുന്നു. ഭീകരനാണ് കൊടും ഭീകരൻ. ഇനി ഒന്നും നോക്കാനില്ല അടുത്ത കടി വീഴും മുന്നേ പത്തൊമ്പതാമത്തെ അടവ് പുറത്തെടുത്തോ. മനസ്സിൽ പറഞ്ഞു കൊണ്ടവൾ മുഖത്തൊരു ഇളി ഫിറ്റ്‌ ചെയ്ത് അവൾ അവനെ നോക്കി. അതേ......... ആ വരാന്തയുടെ അറ്റത്തു നിൽക്കുന്ന ചുള്ളൻ പോലീസുകാരന്റെ പേരെന്താ?????? അതും പറഞ്ഞവൾ അവന്റെ യൂണിഫോം ബട്ടണിൽ നാണത്തോടെ പിടിച്ചു വലിച്ചു. ചോദിച്ചു കഴിഞ്ഞും അവനിൽ നിന്ന് പ്രതികരണം ഒന്നും കാണാതെ അവളവന്റെ മുഖത്തേക്ക് ഇടം കണ്ണിട്ട് പാളി നോക്കി. മ്മ്മ്.... ഏൽക്കുന്നുണ്ട് ഏൽക്കുന്നുണ്ട്....

അവന്റെ ചുവന്ന മുഖം കണ്ട് അവൾ മനസ്സിൽ അട്ടഹസിച്ചു. എന്റെ മാതാവേ എന്നാ മൊഞ്ചാ ആ ചെക്കന്?????? ആ മീശയും, കണ്ണും മൂക്കും ഉഫ്.... ആ മുഖത്ത് നിന്ന് കണ്ണെടുക്കാൻ തോന്നില്ല......... പറഞ്ഞു തീർന്നതും അവൾ വായുവിൽ ഉയർന്നു പൊങ്ങിയിരുന്നു. എന്താണ് സംഭവിക്കുന്നത് എന്ന് തിരിച്ചറിയുന്നതിന് മുന്നേ അച്ചു അവളെ ടേബിളിൽ ഇരുത്തിയിരുന്നു. അവന്റെ വലിഞ്ഞു മുറുകിയ മുഖം കണ്ടതും അവൾക്ക് പേടി തോന്നി തുടങ്ങി. സംഭവം ചുമ്മാ ഒരു തമാശക്ക് പറഞ്ഞതാണ് അല്ലാതെ അങ്ങനെ ഒരാളെ അവൾ കണ്ടിട്ടേയില്ല. ഇച്ചായാ..... ഞാൻ... ചുമ്മാ........ അവൾ വാക്കുകൾ കിട്ടിയതെ തപ്പിത്തടഞ്ഞു. പെട്ടെന്നായിരുന്നു അവന്റെ ഭാവമാറ്റം. ദേഷ്യം നിറഞ്ഞ അവന്റെ മുഖത്ത് ചിരി വിടർന്നു. പതിയെ അതൊരു പൊട്ടിച്ചിരിയായി മാറി. ഹഹഹഹ................അയ്യോ..... എന്റെ മാതാവേ എനിക്ക് ചിരിക്കാൻ വയ്യേ..... അവൻ വയറിൽ കൈവെച്ച് നിന്ന് ചിരിയടക്കാൻ ശ്രമിച്ചു. ആരാ ഇവിടെ പടക്കം പൊട്ടിച്ചേ എന്ന കണക്ക് അവളും. നീയെന്നാ പറഞ്ഞേ ചുള്ളൻ ചെക്കനെന്നോ???? ഇവിടെ എന്നെക്കൂടാതെ ഉള്ളവരൊക്കെ 30+ ആടി പൊട്ടീ....... അവളുടെ തലയിൽ ചെറുതായി കൊട്ടി കൊണ്ടവൻ ചിരിച്ചു. തേഞ്ഞ്..........

വേറെ വഴിയൊന്നും ഇല്ലാതെ അവൾ വീണ്ടും അവനെ നോക്കി ഇളിച്ചു. ചമ്മലിൽ അവളുടെ മുഖത്ത് വിരിയുന്ന ഭാവങ്ങൾ ആസ്വദിച്ചു കൊണ്ടവൻ അവളുടെ കവിളിൽ ചുണ്ടുകൾ അമർത്തി. അവന്റെ കട്ടി മീശ മുഖത്ത് അമരവേ ആ ചെറു നോവിൽ അവളൊന്ന് പിടഞ്ഞു. അവൻ ഒരു കയ്യാൽ അവളെ ചുറ്റിപ്പിടിച്ച് തന്നിലേക്ക് അടുപ്പിച്ചു. അവന്റെ മുഖം തന്നിലേക്ക് അടുക്കുന്നത് കണ്ടതും അവൾ കണ്ണുകൾ ഇറുകെ അടച്ചു. മാല വേണ്ടേ????? ഒരു രഹസ്യം പോലെ അവൻ ചോദിച്ചു. മ്മ്മ്മ്മ്........ അവൾ കണ്ണ് തുറന്ന് അവനെ നോക്കി തലയാട്ടി. ഒരു ചെറു ചിരിയോടെ അവൻ അവൾ കഴുത്തിൽ ചുറ്റി വെച്ചിരുന്ന സ്കാർഫ് വലിച്ചു മാറ്റി. പിന്നെ പോക്കറ്റിൽ കയ്യിട്ട് എന്തോ ഒന്ന് കയ്യിലെടുത്തു. അടുത്തത് എന്താ എന്ന ഭാവത്തിൽ ഇരിക്കുന്ന അവളെയൊന്ന് നോക്കി അവൻ കയ്യിലിരുന്ന ചെയിൻ അവളുടെ കഴുത്തിൽ അണിയിച്ച് എന്നത്തെയും പോലെ അവളുടെ കഴുത്തിൽ ഒന്ന് കടിച്ച് അവിടെ ചുണ്ട് ചേർത്ത് അവളിൽ നിന്ന് അടർന്ന് മാറി. ഒരുനിമിഷം അവൾ അവനെ തന്നെ നോക്കി നിന്നുപോയി. അവനിൽ നിന്ന് നോട്ടം മാറ്റവേ കഴുത്തിൽ പറ്റിച്ചേർന്ന് കിടക്കുന്ന കുഞ്ഞു ചെയിനും അതിനറ്റത്ത് കിടക്കുന്ന A എന്ന അക്ഷരത്തിലേക്കും അവളുടെ കണ്ണുകൾ പാഞ്ഞു.

ഇതെന്റെ മാലയല്ല എന്റെ മാല ഇങ്ങനല്ല എന്നൊന്നും പറയണ്ട ഞാൻ എടുത്ത സാധനം ഇനി തിരികെ കിട്ടും എന്ന് പ്രതീക്ഷ വേണ്ട. അത് കേട്ടതും അവൾ ചുണ്ട് കൂർപ്പിച്ച് അവനെ നോക്കി. അത് കണ്ട് ഒരു ചിരിയോടെ അവൻ താഴ്ന്ന് അവളുടെ ചുണ്ടിൽ പതിയെ ഒന്ന് മുത്തി. കണ്ണ് മിഴിച്ച് തന്നെ നോക്കുന്ന അവളെ നോക്കി ഒന്ന് സൈറ്റ് അടിച്ചവൻ ടേബിളിൽ നിന്ന് ഇറക്കി താഴെ നിർത്തി. അവളുടെ സ്കാർഫ് എടുത്ത് പഴയത് പോലെ ചുറ്റി കൊടുത്തു. പരാതി തീർന്നില്ലേ ഇനി വിട്ടോ..... അതിന് മറുപടിയായി ഒന്ന് തലയാട്ടി യാന്ത്രികമായി അവൾ പുറത്തേക്കിറങ്ങി പോയി. അവൾ പോവുന്നതും നോക്കി ഒരു ചിരിയോടെ അവൻ ചെയറിലേക്ക് ഇരുന്നു. 🖤🖤🖤🖤🖤🖤🖤🖤🖤🖤🖤🖤🖤 ഭാര്യയെ പ്രസവത്തിന് കിടത്തിയിരിക്കുന്ന ലേബർ റൂമിന് മുന്നിൽ ടെൻഷനടിച്ച് നടക്കുന്ന ഭർത്താവിനെ പോലെ മൂട്ടിൽ തീ പിടിച്ചത് അങ്ങോട്ടും ഇങ്ങോട്ടും ഉലാത്തുകയാണ് റോണി. അവന്റെ നടത്തം കണ്ട് അവിടെ നിന്നവരെല്ലാം വിചിത്ര ജീവിയെ പോലെ അവനെ നോക്കുന്നുണ്ട്. ചെക്കൻ അതൊന്നും അറിയാതെ കാര്യമായ നടത്തത്തിലാണ് ഈ നടപ്പ് അവൻ നേരെ നടന്നിരുന്നെങ്കിൽ അങ്ങ് ശ്രീലങ്കയിൽ എത്തിയേനെ. നടന്ന് കാല് കഴച്ചപ്പോൾ അവനൊന്ന് നിന്നു.

അകത്ത് നിന്ന് ശബ്ദം ഒന്നും കേൾക്കുന്നില്ലല്ലോ ഇനി അങ്ങേരവളെ കൊന്നോ?????? നഖം കടിച്ചു കൊണ്ടവൻ തിങ്കി. ഒന്ന് ഒളിഞ്ഞു നോക്കിയാലോ????? ഏയ് വേണ്ട അത് മോശാ. എന്ത് മോശം???? രക്തദഹിയായ ഒരു ഡ്രാക്കുളയുടെ കയ്യിൽ നിന്ന് അവളെ രക്ഷിക്കാനല്ലേ ഒരു മോശവുമില്ല നോക്കുക തന്നെ. തന്നത്താൻ പറഞ്ഞു കൊണ്ടവൻ വാതിലിന്റെ വിടവിലൂടെ അകത്തേക്ക് നോക്കാൻ തുനിഞ്ഞതും എമി വാതിൽ തുറന്നതും ഒരുമിച്ച്. എന്റെ അമ്മച്ചീ എന്റെ മൂക്ക്........ വാതിൽ മൂക്കിൽ അടിച്ചു കൊണ്ട വേദനയിൽ അവൻ മൂക്കും പൊത്തി കരഞ്ഞു. അത് കണ്ടവൾ തലക്ക് കൈകൊടുത്ത് നിന്നു. സോറി ഡാ ഞാൻ കണ്ടില്ല...... അവൾ അവന്റെ തോളിൽ കൈവെച്ചു. ഇത് നീ മനഃപൂർവം ചെയ്തതല്ലെടി കോപ്പേ???? മാതാവേ എന്റെ മൂക്കിന്റെ പാലം തകർന്നെന്നാ തോന്നുന്നത്. അവൻ മൂക്ക് തിരുമിക്കൊണ്ട് അവളെ നോക്കി കണ്ണുരുട്ടി. ശെടാ ഇതെന്ത് പാട് നീ സീൻ പിടിക്കാൻ നിക്കുവാണ് എന്ന് ഞാനറിഞ്ഞോ???? നീ പോടീ നീയിത് അറിഞ്ഞോണ്ട് ചെയ്തതാ എനിക്കറിയാം. ആണെങ്കിൽ കണക്കായി പോയി. എന്നെ ആ ഡ്രാക്കുളയുടെ മുന്നിൽ ഇട്ടുകൊടുത്തിട്ട് തടിയൂരിയതല്ലേ സഹിച്ചോ....... അതും പറഞ്ഞവൾ അവന്റെ മൂക്കിൽ പിടിച്ച് വലിച്ചു. അമ്മച്ചിയേ..........

അവൻ വേദനയാൽ വീണ്ടും കരയുന്നത് കണ്ടവൾ അവനെ നോക്കി പുച്ഛിച്ച് പുറത്തേക്കിറങ്ങി. അവൾ പോയതും മൂക്കിൽ കൈവെച്ച് അവനും അവിടെ നിന്ന് ഇറങ്ങി. രണ്ടിന്റെയും കാട്ടിക്കൂട്ടലുകൾ കണ്ട് വട്ടാണല്ലേ എന്ന എക്സ്പ്രഷനുമായി അവിടെ നിന്നവർ അവരെ തന്നെ നോക്കി നിന്നുപോയി. 🖤🖤🖤🖤🖤🖤🖤🖤🖤🖤🖤🖤🖤 വരാന്തയിൽ പ്രകൃതി ഭംഗിയും ആസ്വദിച്ച് ഇരിക്കുകയാണ് ആൽവി. ഇടയ്ക്കിടെ മടിയിലെ കുഞ്ഞു ബൗളിൽ വെച്ചിരിക്കുന്ന അണ്ടിപരിപ്പ് വാരി തിന്നുന്നുണ്ട്. ആഹാ എത്ര സുന്ദരവും ശാന്തവുമായ സായാഹ്നം..... അണ്ടിപ്പരിപ്പ് എടുത്ത് വായിൽ വെച്ചുകൊണ്ടവൻ പറഞ്ഞു തീർന്നതും തലമണ്ടയിൽ അടി വീണിരുന്നു. അമ്മേ......... തലയും ഉഴിഞ്ഞ് ചാടി എഴുന്നേൽക്കവേ മുന്നിൽ അതാ തവിയുമായി കലിപ്പ് ലുക്കിൽ സാറാമ്മ. നിന്നോട് ഞാൻ ആയിരം തവണ പറഞ്ഞിട്ടില്ലെടാ റിയ മോൾക്ക് വാങ്ങി വെച്ചിരിക്കുന്ന അണ്ടിപ്പരിപ്പ് എടുത്തു തിന്നരുത് തിന്നരുത് എന്ന്. കണ്ണ് തെറ്റിയാൽ അടുക്കളയിൽ കയറി അവൾക്ക് വാങ്ങി വെച്ചിരിക്കുന്നതൊക്കെ എടുത്തു കഴിക്കും. പോത്ത് പോലെ വളർന്നല്ലോ നാണമുണ്ടോടാ ഗർഭിണിയായ ഭാര്യക്ക് വാങ്ങി വെച്ചിരിക്കുന്നതൊക്കെ എടുത്തു കഴിക്കാൻ??????

ഞാൻ കാരണമല്ലേ അമ്മച്ചീ അവക്ക് ഗർഭമുണ്ടായത് അപ്പൊ ഞാൻ കഴിക്കുന്നതിൽ എന്താ കുഴപ്പം????? കുഴപ്പം എന്നെക്കൊണ്ടൊന്നും പറയിക്കരുത്. അവൾക്ക് ഛർദി ആണെന്ന് പറഞ്ഞ് അവൾക്ക് വാങ്ങി വെച്ച ആപ്പിളും ഓറഞ്ചും എല്ലാം ഒറ്റ ദിവസം അകത്താക്കിവനെല്ലടാ നീ ഇനി ഇതും കൂടി കഴിക്കാത്തതിന്റെ കുറവേ ഉള്ളൂ. നീ ഉണ്ടാക്കിയതാണെങ്കിലും പ്രസവിക്കാൻ പോവുന്നത് അവളാ അതുകൊണ്ട് ഇതൊക്കെ അവൾ തിന്നോളും ഇങ്ങോട്ട് താടാ...... സാറാ അവന്റെ കയ്യിൽ നിന്ന് ബൗൾ പിടിച്ചു വാങ്ങി. അമ്മച്ചീ.......... പോടാ പോയാ വാഴക്ക്‌ തടമെടുക്കാൻ നോക്ക് ഇല്ലെങ്കിൽ രാവിലെ തന്നതിന്റെ ബാക്കി ഞാൻ തരും പറഞ്ഞില്ലെന്ന് വേണ്ട. അത് കേട്ടവൻ തലയിൽ കൈവെച്ച് നിന്നുപോയി. ഇതിനും വേണ്ടി പണി ഈ വീട്ടിൽ ഇതെവിടുന്ന് വരുന്നെന്റെ കർത്താവേ.... വേറെ നിവർത്തിയില്ലാതെ മുറ്റത്തിരുന്ന മൺവെട്ടിയുമായി അവൻ പുറത്തേക്കിറങ്ങി. 🖤🖤🖤🖤🖤🖤🖤🖤🖤🖤🖤🖤🖤 എമിയുടെ വീടിന്റെ ഗേറ്റിന് മുന്നിൽ അവളെ ഇറക്കിയിട്ട് റോണി പോയി.

മൂക്കിന് പണി കിട്ടിയതിനാൽ റോണി അകത്ത് നടന്നതിനെ പറ്റി ഒന്നും ചോദിച്ചില്ല അല്ലായിരുന്നെങ്കിൽ ചിക്കി ചികഞ്ഞു അതിന്റെ അടിവേര് വരെ കാണാതെ അവൻ അടങ്ങില്ലായിരുന്നു. അത്‌ ഓർത്ത് ആശ്വാസത്തോടെ നെഞ്ചിൽ കൈവെച്ച് ശ്വാസം വലിച്ചു വിട്ടവൾ അകത്തേക്ക് കയറി. തോളിൽ കിടന്ന ബാഗ് സോഫയിലേക്ക് വലിച്ചെറിഞ്ഞിട്ട് അവൾ അടുക്കളയിലേക്ക് ഓടി. അമ്മാ........ അമ്മോയ്........ ഓഹ് കിടന്നു കാറണ്ട ഞാനിവിടെ ഉണ്ട്. അടുക്കളത്തോട്ടത്തിൽ പച്ചക്കറിക്ക് വെള്ളം നനച്ചു കൊണ്ടവർ പറഞ്ഞു. ഇന്നൊന്നും ഉണ്ടാക്കീല്ലേമ്മാ.... ഫ്രിഡ്ജിൽ ഇരുന്ന ചോക്ലേറ്റ് എടുത്ത് കഴിച്ചവൾ അടുക്കളപുറത്തേക്ക് എത്തി. നീ പോയി ഈ ഡ്രസ്സൊക്കെ മാറി ഫ്രഷായിട്ട് വാ ഞാൻ വല്ലതും ഉണ്ടാക്കി തരാം. ഓക്കേ മമ്മാ....... അതും പറഞ്ഞവൾ തിരിഞ്ഞ് ഹാളിൽ എത്തി. സോഫയിൽ കിടന്ന ബാഗും എടുത്ത് മുകളിലേക്ക് കയറുന്നതിനിടയിലാണ് മുകളിലെ സെറ്റിയിൽ കിടന്നുറങ്ങുന്ന മിക്കുവിനെ കാണുന്നത്. തക്കുടു വാവ ഉറങ്ങുവാണല്ലേ???? ചേച്ചി ഉറക്കി തരാം. ഗൂഢമായ ചിരിയോടെ അവൾ മുറിയിലേക്ക് നടന്നു............. തുടരും................

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story