ഹൃദയതാളമായ്: ഭാഗം 200

hridayathalamay

എഴുത്തുകാരി: ആർദ്ര അമ്മു

അച്ചുവിനും ആൽവിച്ചനും പെട്ടെന്ന് എന്ത് പറയണം എന്ന് അറിയില്ലായിരുന്നു. എമിയെ അവിടെ അവർ ഒട്ടും പ്രതീക്ഷിച്ചിരുന്നില്ല. നിസ്സഹായതയോടെ അച്ചു അവളെ നോക്കി. എമി അപ്പോഴും കേട്ട വാക്കുകളുടെ പകപ്പിൽ ആയിരുന്നു. ഉള്ളിൽ എവിടെയോ നീറുന്നത് അവൾ അറിഞ്ഞു. ഇരു മിഴികളും കലങ്ങി. ഞാൻ.... ഞാൻ കാരണം ആണല്ലേ ഇങ്ങനെ എല്ലാം..... വാതിൽ കടന്ന് അകത്തേക്ക് കയറവെ ഇടറിയ സ്വരത്തിൽ പറഞ്ഞുകൊണ്ട് അവൾ അച്ചുവിനെ നോക്കി. ഏയ്‌... അത് നീ കാരണം ഒന്നും അല്ലെടീ, ഞങ്ങൾ ഡാഡിയോട് ഇതെല്ലാം മറച്ചു വെച്ചതിന്റെ ഒരു ദേഷ്യം. ഇവനുമായി ഒന്നു സംസാരിച്ചാൽ തീരാവുന്നതേ ഉള്ളൂ അതെല്ലാം. അല്ലേടാ????? ആൽവിച്ചൻ ഒരു പുഞ്ചിരിയോടെ അച്ചുവിനെ നോക്കി എമിയോടായി പറഞ്ഞു. അതേ... ചെറിയൊരു പിണക്കം അത്രേ ഉള്ളൂ. ഇതൊക്കെ ഇടയ്ക്ക് ഇവിടെ ഉണ്ടാവാറുള്ളതാ. അത്ര നേരമുള്ള പതർച്ച മാറ്റി വെച്ച് അച്ചു അവളോടായി പറഞ്ഞു. എന്നാൽ അവന്റെ വാക്കുകൾ ഒന്നും അവളിൽ ആശ്വാസം നിറച്ചില്ല. ഉള്ളിൽ ഇരുന്ന് ആരോ കുറ്റപ്പെടുത്തുന്നത് പോലെ ഒരു തോന്നൽ... കണ്ണിൽ നീർതുള്ളി ഉരുണ്ടു കൂടിയത് അവൾ അറിഞ്ഞു. ഒത്തിരി നേരം ഒന്നും ഞങ്ങളോട് പരിഭവിച്ച് നടക്കാനൊന്നും ഡാഡിയെ കൊണ്ട് പറ്റില്ല. പോരാത്തതിന് ഇന്ന് ഇവന്റെ പിറന്നാൾ കൂടി ആയ സ്ഥിതിക്ക് എന്തായാലും ഇന്ന് തന്നെ എല്ലാ പ്രശ്നങ്ങളും സോൾവ് ആയിരിക്കും. നീ വെറുതെ ഓരോന്ന് ചിന്തിച്ച് മനസ്സ് വിഷമിപ്പിക്കാതെ കൊച്ചേ...

കണ്ണ് നിറച്ച് തന്നെ നോക്കി നിൽക്കുന്നവളുടെ കവിളിൽ മെല്ലെ തട്ടി അവൻ കണ്ണ് ചിമ്മി കാട്ടി. ആൽവിച്ചായാ.... ഒന്നിങ്ങ് വന്നേ..... താഴെ നിന്ന് റിയയുടെ വിളി ഉയർന്നു. ദേ വരുന്നെടീ.... റിയക്കുള്ള മറുപടി എന്ന പോലെ വിളിച്ചു കൂവിക്കൊണ്ട് അവൻ അച്ചുവിന് നേരെ നോക്കി. ഞാൻ താഴെ കാണും. നീ ദേ ഈ നിൽക്കുന്നവളെ പറഞ്ഞ് മനസ്സിലാക്കാൻ നോക്ക്... അച്ചുവിനോടായി പറഞ്ഞവൻ അവരെ കടന്ന് വാതിൽ ചാരി പുറത്തേക്ക് പോയി. ആൽവിച്ചൻ പോയതും അച്ചു എമിയെ നോക്കി. ഇപ്പൊ പൊട്ടും എന്ന കണക്ക് കണ്ണും നിറച്ച് അവനെ തന്നെ നോക്കി നിൽക്കുകയാണ് അവൾ. അച്ചു ഒന്നു നിശ്വസിച്ചു. പൊടിക്കുപ്പീ...... അവളെ ചുറ്റിപ്പിടിച്ച് തന്നിലേക്ക് ചേർത്ത് നിർത്തിയവൻ വിളിച്ചു. മ്മ്മ്...... തിരികെ ഒന്നു മൂളവെ അവൾ വിതുമ്പി പോയിരുന്നു. ഒന്നു പറഞ്ഞ് രണ്ടാമത്തേതിന് കരയുന്ന ശീലം നിനക്ക് ഇതെപ്പൊ തുടങ്ങി?????? നിറഞ്ഞ അവളുടെ കണ്ണുകളിലേക്ക് നോക്കി അച്ചു ചോദിച്ചതും മിഴികളിൽ തളംകെട്ടി നിന്ന കണ്ണുനീർ ചാലിട്ട് താഴേക്ക് ഒഴുകി ഇറങ്ങി കഴിഞ്ഞിരുന്നു. എടീ, സത്യായിട്ടും നീ കാരണമല്ല ഡാഡി പിണങ്ങിയത്. എന്റെ ഭാഗത്തെ തെറ്റായിരുന്നു. ഞാനായിട്ട് ഡാഡിയോട് ഒന്നും പറഞ്ഞതുമില്ല ആൽവിച്ചനെ ഒട്ട് പറയാനും സമ്മതിച്ചില്ല അതുകൊണ്ടാ ഇങ്ങനെ ഒക്കെ സംഭവിച്ചത്.

എമിയുടെ കവിളിലേക്ക് ഒലിച്ചിറങ്ങിയ കണ്ണുനീർ തുടച്ചു നീക്കി അച്ചു പറഞ്ഞു. ഇച്ചായൻ ഇതൊക്കെ ചുമ്മാ എന്നെ സമാധാനിപ്പിക്കാൻ പറയുന്നതാ... എനിക്കറിയാം എല്ലാം. എന്നെ കെട്ടിയത് കൊണ്ടല്ലേ ഇങ്ങനെ ഒക്കെ ഉണ്ടായത്???? എമി ഏങ്ങലടിയോടെ വിതുമ്പി പറഞ്ഞു. എന്നാൽ പിന്നെ ഒരു കാര്യം ചെയ്യാം നിന്നെ ഉപേക്ഷിച്ചു ഞാൻ വേറെ കെട്ടാം അപ്പൊ പ്രശ്നം തീരില്ലേ???? അച്ചു ചോദിച്ചു തീർന്നതും എമി കരച്ചിൽ നിർത്തി രൂക്ഷമായി അവനെ നോക്കി. അപ്പൊ നിങ്ങൾക്ക് വേറെ കെട്ടണം അല്ലെ???? എമി നാഗവല്ലിയിലേക്ക് പരിവേഷം നടത്തി കഴിഞ്ഞിരുന്നു. ആഹ്... നല്ല ഒരെണ്ണത്തിനെ കിട്ടിയാൽ ഒന്നുകൂടി കെട്ടുന്നതിൽ എനിക്ക് വിരോധം ഒന്നുമില്ല. ഒരു കള്ളചിരിയോടെ പറഞ്ഞുകൊണ്ട് അച്ചു അവളെ നോക്കി മീശ പിരിച്ചു. അതോടെ എമിയിൽ ദേഷ്യം കത്തി കയറി കഴിഞ്ഞിരുന്നു. ചുണ്ടിൽ തെളിഞ്ഞ ചിരിയോടെ അച്ചു അവളുടെ ഭാവങ്ങൾ ഓരോന്നായി നോക്കി നിന്നു. മുഖം ചുവപ്പിച്ച് അവൾ അരിശത്തോടെ അച്ചുവിനെ തന്നിൽ നിന്ന് പിന്നിലേക്ക് തള്ളി. അച്ചു പിന്നിലേക്ക് വേച്ചു പോയി, അവന്റെ കൈകൾ അവളെ ചുറ്റിപ്പിടിച്ചിരുന്നതിനാൽ അച്ചുവിനൊപ്പം തന്നെ അവളും അവനിലേക്ക് ആഞ്ഞു പോയി. ബാലൻസ് കിട്ടാതെ അച്ചു പിന്നിലേക്ക് മറിഞ്ഞ് കൃത്യം ബെഡിലേക്ക് തന്നെ വീണു.

അവന്റെ നെഞ്ചിലായി എമിയും. തനിക്ക് വേറെ കെട്ടണം അല്ലേടോ കള്ള ഡ്രാക്കുളേ????? പല്ല് ഞെരിച്ച് ചോദിച്ച് എമി അവന്റെ നെഞ്ചിൽ കൈ ചുരുട്ടി അടിച്ചു. അച്ചുവിന് ചിരി വരുന്നുണ്ടായിരുന്നു. കുറച്ചു മുന്നേ വരെ മോങ്ങിക്കൊണ്ട് നിന്ന പെണ്ണാണ് ഇപ്പൊ ഈ ശൗര്യം കാണിക്കുന്നത്. ചുണ്ടിൽ ഉതിർന്ന ചിരിയോടെ അവൻ അവളെ തന്നെ നോക്കി കിടന്നു. അച്ചുവിന്റെ മുഖത്തെ ചിരി കണ്ടതും അവളിൽ ദേഷ്യം ഒന്നുകൂടി ഇരട്ടിച്ചു. ചിരിക്കുന്നോ?????? കലിയോടെ ചോദിക്കുന്നതിന് ഒപ്പം അവന്റെ മുഖത്തേക്ക് മുഖം അടുപ്പിച്ച് കവിളിൽ പല്ലുകൾ ആഴ്ത്തി. ആാാഹ്.... ഡീ കടിക്കാതെടീ????? കെട്ടുവോടോ താൻ??? ഏഹ്??? വേറെ കെട്ടുവോ???? എമി നുള്ളിയും മാന്തിയും അവനെ നോവിച്ചു കൊണ്ടിരുന്നു. ഒടുവിൽ സഹികെട്ടതും അച്ചു അവളുടെ കൈ രണ്ടും പിടിച്ചു വെച്ച് അവളുമായി മറിഞ്ഞു. എമിയുടെ കൈകൾ രണ്ടും ബെഡിൽ അമർത്തി വെച്ചുകൊണ്ട് അവൻ അവൾക്ക് മുകളിലായി വന്നു. ദേഷ്യം അടങ്ങാതെ അവൾ കുതറാൻ ശ്രമിച്ചു കൊണ്ടിരുന്നു. കൊല്ലുവോടീ പിശാശ്ശെ നീ എന്നെ????? അവൾ കടിച്ച കവിളിൽ തടവിക്കൊണ്ട് അച്ചു ചോദിച്ചതും കണ്ണുരുട്ടി അവൾ അവനെ നോക്കി. ആ ഉണ്ടക്കണ്ണ് ഇങ്ങനെ ഇട്ട് ഉരുട്ടാതെടീ. എമിയുടെ കവിളിൽ അമർത്തി ചുംബിച്ചുകൊണ്ട് അവൻ ചിരിച്ചു. വേറെ കെട്ടും എന്ന് പറഞ്ഞിട്ട് ഇപ്പൊ കൊഞ്ചാൻ വരുന്നോ????

എഴുന്നേറ്റ് മാറ് അങ്ങോട്ട്‌.... പരിഭവത്തോടെ ചുണ്ട് കൂർപ്പിച്ചു പറഞ്ഞവൾ അവനെ തള്ളി മാറ്റാൻ നോക്കി. അടങ്ങി കിടക്കെടീ പൊടിക്കുപ്പീ.... അവളെ ചുറ്റിപ്പിടിച്ചു പറഞ്ഞവൻ അവളുടെ കഴുത്തിലേക്ക് മുഖം ചേർത്ത് വെച്ചു. എന്നെ തൊടണ്ട പോ.... അവൾ കഴുത്തിൽ നിന്ന് അവന്റെ മുഖം ബലമായി പിടിച്ചു മാറ്റി. പിന്നെ ആരെ തൊടണം????? കുറുമ്പോടെ ചോദിച്ചവൻ വീണ്ടും അവളുടെ കഴുത്തിടുക്കിലേക്ക് മുഖം ചേർത്ത് മൂക്ക് ഉരസി. എന്നെ വെറുതെ ദേഷ്യം പിടിപ്പിക്കാതെ അങ്ങോട്ട്‌ മാറ് മനുഷ്യാ.... എമി വീണ്ടും അവനെ തള്ളി മാറ്റാൻ വൃഥാ ശ്രമിച്ചു. അവസാനം നടക്കുന്നില്ല എന്ന് കണ്ടതും അച്ചുവിനെ കൂർപ്പിച്ച് ഒന്നു നോക്കി മുഖം വെട്ടിച്ചു കിടന്നു. അച്ചുവിന് വീണ്ടും ചിരി വന്നുപോയി. അവളുടെ പിണക്കം... വീർപ്പിച്ചു വെച്ച മുഖം... ദേഷ്യത്താൽ ചുവന്ന കവിളിണകൾ... കൂർപ്പിച്ചു വെച്ച ചുണ്ട്... നെഞ്ചിൽ പ്രണയം വന്നു നിറഞ്ഞു. മുഖം തിരിച്ച് കിടക്കുന്നതിനിടയിലും ഇടംകണ്ണിട്ട് തന്നെ ഇടയ്ക്കിടെ നോക്കുന്നവളെ കണ്ട് അവനിൽ കുസൃതി നിറഞ്ഞു. ഒരു കള്ളചിരിയോടെ അവളുടെ കഴുത്തിലേക്ക് അവൻ മുഖം അമർത്തി. ഇടതടവില്ലാതെ അവന്റെ ചുണ്ടുകൾ അവളുടെ കഴുത്തിൽ ആകെ ചേർന്നുകൊണ്ടിരുന്നു. അവളിൽ നേർത്ത പിടച്ചിലുകൾ ഉയർന്നു, കൈകൾ അവന്റെ പുറത്ത് മുറുകി. കഴുത്തിലെ നീല ഞരമ്പിലൂടെ അവന്റെ ചുണ്ടുകൾ ഇഴഞ്ഞു നീങ്ങി. ഒരു ഏങ്ങലോടെ എമി അവന്റെ മുഖം പിടിച്ചുയർത്തി. ഇതിനല്ലേ നീ പിണങ്ങിയത്?????

കുറുമ്പോടെ കണ്ണിറുക്കി അവൻ എമിയുടെ മിഴികളിലേക്ക് നോക്കി. ഞൊടിയിടയിൽ അവളിലെ പരിഭവം അഴിഞ്ഞു വീണു. ചുണ്ടിലേക്ക് ചിരി പടർന്നു കയറി. കണ്ണുകളിൽ കുറുമ്പ് നിറഞ്ഞു. കൈകൾ ഉയർത്തി അവന്റെ കഴുത്തിന് ചുറ്റും പിണച്ചു വെച്ച് അവൾ അവനെ നോക്കി ചിരിച്ചു. അച്ചുവിന്റെ ചുണ്ടുകൾ അവളുടെ നെറ്റിയിലെ ചുറ്റിക്കെട്ടിന് മുകളിൽ പതിഞ്ഞു. പതിയെ അവ പുതിയ സഞ്ചാരവീഥി തേടി. കണ്ണുകളിൽ മൂക്കിൻ തുമ്പിൽ കവിളിൽ എല്ലാം അവന്റെ ചുണ്ടുകൾ ഇഴഞ്ഞു നീങ്ങി. അച്ചു കുറുമ്പോടെ അവളുടെ താടി തുമ്പിൽ മെല്ലെ കടിച്ചു. എരിവ് വലിച്ചവൾ അവന്റെ കഴുത്തിൽ വിരലുകൾ ഞെരിച്ചു. പല്ലുകൾ ആഴ്ത്തിയിടത്ത് അവന്റെ ചുണ്ടുകൾ അമർന്നു. എമിയുടെ ഹൃദയമിടിപ്പ് ഏറി. അവൾക്ക് എന്തെല്ലാമോ തോന്നി. അച്ചു മുഖം ഉയർത്തി അവളെ നോക്കി. അവളുടെ മിഴികളും അവനിൽ തന്നെ ആയിരുന്നു. കീഴ്ചുണ്ടിന് താഴെ അവന്റെ ചുണ്ടുകൾ പതിഞ്ഞു. എമിയുടെ കണ്ണുകൾ അടഞ്ഞുപോയി. അവൾ പോലും അറിയാതെ അവളിൽ നിന്ന് നേർത്തൊരു കിതപ്പ് പുറത്തേക്ക് തെറിച്ചു. അച്ചുവിന് മേൽ അവളുടെ വിരലുകൾക്ക് മുറുക്കമേറി. അധരങ്ങളെ അവന്റെ ചൂട് ശ്വാസം തഴുകുന്നത് അവൾ അറിഞ്ഞു. മിഴികൾ കൂമ്പി അടച്ചുകൊണ്ട് അവൾ അവനെ അവളിലേക്ക് അടുപ്പിച്ചു.

കണ്ണുകൾ ഇറുകെ അടച്ച് കിടക്കുന്നവളെ കണ്ട് അച്ചുവിന് കുസൃതി തോന്നി. അവൻ ചുണ്ടുകൾ വീണ്ടും അവളിലേക്ക് അടുപ്പിച്ചു. നൂലിഴ വ്യത്യാസത്തിൽ ഇരുചുണ്ടുകൾ തമ്മിൽ പതിയെ ഒന്നു ഉരുമി. എമി വേഗതയേറിയ ഹൃദയത്തുടിപ്പോടെ കാൽ വിരലുകൾ ചുരുട്ടി പിടിച്ചു. എന്നാൽ കുറച്ചു നിമിഷങ്ങൾക്ക് അപ്പുറം ശ്വാസനിശ്വാസങ്ങൾ അവളിൽ നിന്ന് അകന്നു പോവുന്നത് എമി അറിഞ്ഞു. നെറ്റി ഒന്നു ചുളിഞ്ഞു. സംശയത്തോടെ കൺപോളകൾ വലിച്ചു തുറന്ന് നോക്കവെ മീശതുമ്പ് കടിച്ചു പിടിച്ച് ചിരിക്കുന്നവനെ കണ്ട് എമിയുടെ ചുണ്ടുകൾ കൂർത്തു. കണ്ണുകൾ ചുരുക്കി അവൾ അവനെ നോക്കി. ചുണ്ട് കടിച്ചു പിടിച്ച് ചിരി അമർത്താൻ നോക്കുന്നവനെ കണ്ടതും അവളിലെ വാശി ഉണർന്നു. മെല്ലെ തല ഉയർത്തി അവൾ അവന് നേർക്ക് മുഖം അടുപ്പിക്കാൻ ശ്രമിച്ചു. അച്ചു കുറുമ്പോടെ തല പിന്നിലേക്ക് വലിച്ചു ചിരിച്ചു. അടുത്ത നിമിഷം തന്നെ അവന്റെ കഴുത്തിൽ അമർത്തി വെച്ചിരുന്ന കൈകൾ താഴേക്ക് അയച്ച് എമി അവന്റെ കോളറിൽ അമർത്തി പിടിച്ച് അവൾക്ക് നേരെ അടുപ്പിച്ചു. ചുണ്ടുകൾ പരസ്പരം മുട്ടിയുരുമി. അവൾ ചുണ്ടുകൾ തുറന്ന് അവന്റെ കീഴ്ചുണ്ടിനെ നുണഞ്ഞു തുടങ്ങി. അച്ചു അവളുടെ കവിളിൽ കൈചേർത്ത് വെച്ച് അവന്റെ ചുണ്ടുകളെ അവൾക്കായ് വിട്ടു നൽകി.

എമി അവനെ വീണ്ടും അടുപ്പിച്ചു പിടിച്ചു. മിഴികൾ ഇറുകെ അടച്ചു പിടിച്ച് അവൾ അവന്റെ ചുണ്ടുകളെ അമർത്തി നുണഞ്ഞു. ചുണ്ടുകളുടെ ചലനം നാവിലേക്ക് വഴി മാറിയതും അച്ചു അവളെ അടക്കി പിടിച്ച് തിരികെ ചുംബിക്കാൻ തുടങ്ങി. അവളൊന്ന് വിറച്ചു... വിരലുകൾ അവന്റെ പുറത്ത് അമർന്ന് മുറുകി. അധരങ്ങൾ തമ്മിൽ മത്സരിച്ചു. നാവുകൾ ശക്തമായി കെട്ടു പിണഞ്ഞു. ശ്വാസം വിലങ്ങിയതും അവളൊന്ന് പിടഞ്ഞു. അച്ചു പതിയെ അവളെ മോചിപ്പിച്ചു. കിതപ്പോടെ എമി അവന്റെ കവിളിൽ കൈ ചേർത്ത് അവന്റെ നെറ്റി അവളിലേക്ക് മുട്ടിച്ചു വെച്ചു. ശ്വാസനിശ്വാസങ്ങൾ പരസ്പരം ഇഴുകി ചേർന്ന് കൊണ്ടിരുന്നു. അച്ചു മിഴികൾ തുറന്ന് അവളെ നോക്കി. നേർത്തൊരു കിതപ്പോടെ ശ്വാസമെടുക്കുകയാണ് അവൾ. അവളുടെ ചുവന്നുപോയ മുഖത്തേക്ക് അവന്റെ നോട്ടം ചെന്നെത്തി. ഇരുകവിളിലും അവൻ ചുണ്ടുകൾ ചേർത്തു. അവളൊന്ന് കുറുകി. അച്ചുവിന്റെ മുഖം അവളിൽ നിന്ന് താഴേക്ക് അരിച്ച് ഇറങ്ങി. അവന്റെ അധരങ്ങൾ അവളുടെ കഴുത്തിൽ എന്തെല്ലാമോ പരതി നടന്നു. ശ്വാസം ഉള്ളിലേക്ക് വലിച്ച് എമി അവന്റെ തലമുടിയിൽ കോർത്തു വലിച്ചു. കുഴിഞ്ഞു പോയ അവളുടെ തോണ്ടചുഴിയിൽ അച്ചു ചുണ്ടുകൾ അമർത്തി. ഇച്ചായാ..... ഏങ്ങലോടെ ശ്വാസം അടക്കി പിടിച്ച് അവൾ ഏങ്ങി. മ്മ്മ്......

അവളുടെ കഴുത്തിൽ ചുണ്ടുകൾ ചേർത്ത് അവനൊന്ന് മൂളി. വേണ്ട....... പതർച്ചയോടെ അവൾ പറഞ്ഞു. വേണ്ടേ?????? കുറുമ്പോടെ അവൻ അവളിൽ മീശ ഉരസി. മ്മ്മ്ഹഹ്....... പുളഞ്ഞു കൊണ്ടവൾ തല വെട്ടിച്ചു. അച്ചു അവളുടെ കഴുത്തിൽ പതിയെ കടിച്ചു. ഇച്ചായാ......... പിടഞ്ഞുകൊണ്ട് എമി അവനെ തള്ളി മാറ്റാൻ ശ്രമിച്ചു. അടങ്ങി കിടക്കെടീ...... പറയുന്നതിന് ഒപ്പം തന്നെ അച്ചു വീണ്ടും അവളുടെ കഴുത്തിൽ ആഴത്തിൽ ചുണ്ട് ചേർത്തു. ഡോർ കുറ്റിയിട്ടിട്ടില്ല...... അവനെ തടയാൻ കഴിയാതെ അവൾ പറഞ്ഞു. കുറ്റിയിടട്ടേ????? കവിളിൽ ചുണ്ട് ചേർത്തവൻ ഒരു ചിരിയോടെ മറുചോദ്യം ഉന്നയിച്ചു. മ്മ്മ്മ്...... വെറുതെ അവളൊന്ന് മൂളി. അവൻ ചിരിച്ചു പോയി. മെല്ലെ എമിയിൽ നിന്ന് അകന്നു മാറി അവൾക്ക് അരികിൽ ബെഡിലേക്ക് അവൻ കിടന്നു. ചുണ്ടിൽ അപ്പോഴും ചിരി ആയിരുന്നു. മെല്ലെ മുഖം ചരിച്ച് അവൻ എമിയെ നോക്കി. ശ്വാസം വലിച്ച് കിതപ്പ് അടക്കുന്നവളെ ചിരിയോടെ അവൻ നോക്കി കിടന്നു. പൊടിക്കുപ്പീ....... അവളുടെ കാതിലേക്ക് മുഖം അടുപ്പിച്ച് നേർത്ത സ്വരത്തിൽ അവൻ വിളിച്ചു. അടുത്ത നിമിഷം തന്നെ അവൾ അവനെ ചുറ്റിപ്പിടിച്ച് നെഞ്ചിലേക്ക് ചാഞ്ഞു. അച്ചു ഒരു കയ്യാൽ അവളെ പൊതിഞ്ഞു പിടിച്ചു, മറുകയ്യാൽ അവളുടെ മുടിയിഴകളിൽ വിരലോടിച്ചു. ഇച്ചായാ.........

ഒരു നിമിഷത്തെ മൗനത്തിന് വിരാമം ഇട്ടുകൊണ്ട് അവൾ വിളിച്ചു. മ്മ്മ്...... ഡാഡി?????? തെല്ലൊരു വിഷമത്തോടെ അവൾ ചോദിച്ചു. ഇന്നത്തെ ദിവസം തീരും മുന്നേ ഡാഡി എന്നോടുള്ള ഈ പിണക്കം ഒക്കെ മാറ്റിയിരിക്കും. അച്ചു ഉറപ്പോടെ പറഞ്ഞു. എമി തല ഉയർത്തി അവന്റെ നെഞ്ചിൽ താടി കുത്തി നിർത്തി അവനെ നോക്കി. തിരികെ കണ്ണ് ചിമ്മി കാട്ടി അവൾക്ക് നേരെ അവനൊന്ന് ചിരിച്ചു. പിന്നെന്തോ അവൾ ചോദിക്കാൻ ആഞ്ഞതും വാതിലിൽ ആരോ തട്ടുന്ന ശബ്ദം കേട്ട് എമിയും അച്ചുവും ഒരുപോലെ വാതിൽക്കലേക്ക് നോക്കി. എമി പെട്ടെന്ന് തന്നെ അവനിൽ നിന്ന് എഴുന്നേറ്റു മാറി. ഉലഞ്ഞു പോയ വസ്ത്രം നേരെയാക്കി അവൾ ബെഡിൽ നിന്ന് ഇറങ്ങിയതും അച്ചു ചെന്ന് വാതിൽ തുറന്നിരുന്നു. ഡോർ തുറന്നതും മുന്നിൽ നിൽക്കുന്ന ആളെ കണ്ട് അവന്റെ ചുണ്ടിൽ ഒരു പുഞ്ചിരി തെളിഞ്ഞു. അവൻ വാതിൽക്കൽ നിന്ന് മാറി എമിയെ നോക്കി മുന്നിൽ നിൽക്കുന്ന ആളിലേക്ക് കണ്ണുകൾ കാണിച്ചു. ഡാഡി........ നേർത്തൊരു അമ്പരപ്പോടെ അവളുടെ ചുണ്ടുകൾ മന്ത്രിച്ചു. അവൾ പോളിനെയും അച്ചുവിനെയും നോക്കി. അയാളുടെ മുഖത്ത് അപ്പോഴും ഗൗരവം തന്നെ ആയിരുന്നു. അച്ചുവിനെ ഒന്നു നോക്കി അയാൾ മുറിയിലേക്ക് കടന്നു. ഞാൻ പിണങ്ങിയാൽ പിന്നെ ഒന്നു വിളിക്കുക പോലും ചെയ്യില്ല അല്ലേടാ???? പോളിന്റെ വാക്കുകളിൽ ഗൗരവം കനത്തു നിന്നു. വല്ലപ്പോഴും ഫോണോന്ന് ചെക്ക് ചെയ്യണം എങ്കിലേ ആരൊക്കെ വിളിച്ചു എന്നറിയൂ...

അച്ചുവും തെല്ല് അയവില്ലാതെ പറഞ്ഞു. അതിന് മറുപടി ഒന്നും ഇല്ലായിരുന്നു. ഇത് നിനക്ക് വാങ്ങിയതാ... അയാൾ കയ്യിലെ ബോക്സ്‌ അച്ചുവിന് നേർക്ക് നീട്ടി. എനിക്കെങ്ങും വേണ്ട... ഇത്രേം നേരം ഭയങ്കര തിരക്ക് ആയിരുന്നല്ലോ ഇപ്പൊ ഗിഫ്റ്റും കൊണ്ട് വന്നിരിക്കുന്നു... പിന്നിലേക്ക് കൈകൾ കെട്ടി നിന്ന് അച്ചു അയാളിൽ നിന്ന് മുഖം തിരിച്ചു നിന്നു. എമി അച്ചുവിനെയും പോളിനെയും നോക്കി കണ്ണ് മിഴിച്ച് നിന്നുപോയി. ഡാഡി മിണ്ടിയില്ല നോക്കിയില്ല എന്നൊക്കെ പറഞ്ഞ് സങ്കടം പറഞ്ഞ ആൾ തന്നെ ആണോ ഇതെന്ന സംശയത്തിലാണ് അവൾ. മര്യാദക്ക് വാങ്ങിയാൽ നിനക്ക് കൊള്ളാം അല്ലെങ്കിൽ പോത്തു പോലെ വളർന്നു എന്നൊന്നും ഞാൻ നോക്കുകേല മുറ്റത്തെ പേരയിൽ നിന്ന് വടി വെട്ടി തല്ലും ഞാൻ... വെറുതെ മൂപ്പിക്കല്ലേ... ഓഫീസിലെ തൂപ്പുകാരിയെ നോക്കി വെള്ളം ഇറക്കുന്ന കഥ അമ്മച്ചിയോട് ഞാനും അങ്ങ് പറയും. പറയുവോടാ????? എടാ നീ പറയുവോന്ന്???? പോൾ ഷർട്ടിന്റെ കൈ തെറുത്തു കയറ്റി അവന് നേർക്ക് ചീറി. ആഹ്... പറയും വേണ്ടി വന്നാൽ അമ്മച്ചിയെ കൊണ്ട് രണ്ടെണ്ണം തരുവിക്കേം ചെയ്യും എന്തോ ചെയ്യും????? അച്ചുവും വിട്ടുകൊടുത്തില്ല. പോൾ ദേഷ്യത്തിൽ അച്ചുവിനെ നോക്കി. അച്ചു തിരികെയും. പതിയെ പതിയെ ഇരുവരുടെയും മുഖത്തെ ഗൗരവം ചിരിയിലേക്ക് വഴി മാറി. പൊട്ടിച്ചിരിയോടെ അവർ പരസ്പരം നോക്കി. പോൾ അച്ചുവിനെ കെട്ടിപ്പിടിച്ചു. അതുവരെ ഉരുണ്ടു കൂടിയ അസ്വസ്ഥതയുടെ കാർമേഘം അകന്നു മാറി.

അച്ചുവിന്റെ പുറത്ത് തട്ടിക്കൊണ്ട് പോൾ അവനിൽ നിന്ന് അകന്നു. വാത്സല്യത്തോടെ അച്ചുവിന്റെ നെറുകിൽ തഴുകി കവിളിൽ ഒരു ചുംബനം നൽകി. Happy birthday my son... അച്ചുവിന്റെ ചുമലിൽ തട്ടിക്കൊണ്ട് അയാൾ പറഞ്ഞു. അച്ചു ചിരിയോടെ അയാളെ കെട്ടിപ്പിടിച്ച് പോൾ നീട്ടിയ ഗിഫ്റ്റ് ബോക്സ്‌ വാങ്ങി. അച്ചുവിൽ നിന്ന് മുഖം തിരിക്കവെ ഇതെല്ലാം കണ്ട് കണ്ണ് മിഴിച്ച് നിൽക്കുന്ന എമിയെ കണ്ട് അയാൾ ചിരിച്ചു. നീ എന്നതാടീ കൊച്ചേ ഇങ്ങനെ പന്തം കണ്ട പെരുച്ചാഴിയെ പോലെ നിൽക്കുന്നത്???? ഇതൊക്കെ ഇവിടെ പതിവാണ്. എമിയോടായി ചിരിയോടെ അയാൾ പറഞ്ഞു. അപ്പോഴേക്കും അച്ചുവിന്റെ നോട്ടവും അവളിൽ ചെന്നെത്തി. ഇവൾ കാരണമാണ് നമ്മൾ തമ്മിൽ പിണങ്ങിയത് എന്നുപറഞ്ഞ് ഇത്രേം നേരം കണ്ണും നിറച്ച് നിൽപ്പായിരുന്നു. അച്ചു അവളെ നോക്കി പോളിനോടായി പറഞ്ഞു. അത് കേട്ട് പോൾ അവളെ ഒന്നു നോക്കി. നീയിങ്ങ് വന്നേടീ കൊച്ചേ... പോൾ അവളെ കൈകാട്ടി അടുത്തേക്ക് വിളിച്ചു. എമി അത് കാത്തെന്നത് പോലെ അയാൾക്ക് അരികിൽ എത്തി. നീ കാരണം ഒന്നും അല്ലെടീ മോളെ, ഇത്രേം വലിയൊരു കാര്യത്തെ പറ്റി ഈ തെമ്മാടി എന്നോട് ഒരു വാക്ക് പോലും പറയാഞ്ഞതിന്റെ ചെറിയൊരു പരിഭവം. അതായിരുന്നു മിണ്ടാതെ നടന്നത്. പക്ഷെ പിന്നീട് അതിനെ പറ്റി ആലോചിച്ചപ്പോഴാണ് ഇവൻ ചെയ്തത് തന്നെയാണ് ശരി എന്ന് തോന്നി. അന്ന് ഇതെല്ലാം അറിഞ്ഞിരുന്നെങ്കിൽ ചിലപ്പോൾ നിങ്ങളുടെ കല്യാണത്തെ ഞാൻ ഉൾപ്പെടെ പലരും എതിർത്തേനെ. അത് നിന്നോടുള്ള ഇഷ്ടക്കേട് കൊണ്ടല്ല ഏതൊരു മകന്റെ ജീവിതത്തെയും ഓർത്തുള്ള സ്വാർത്ഥത കൊണ്ടാണ്.

ഓർമ്മ തിരികെ വന്നാൽ നിന്റെ അവസ്ഥ എങ്ങനെ എന്ന് പോലും ഉറപ്പില്ലാത്ത ഒരു സ്ഥിതി, അതിൽ ഏറ്റവും തകർന്ന് പോവുന്നത് ഇവൻ തന്നെ ആയിരിക്കും എന്ന് ഉറപ്പായതിനാൽ ഞാൻ എതിർത്തു പോയേനെ. ഏതൊരു മനുഷ്യനെ പോലെ അപ്പോൾ ഞാനും സ്വാർത്ഥനായി പോയേനെ. അതുകൊണ്ട് തന്നെ ആയിരിക്കും ഇവൻ എല്ലാം ഞങ്ങളിൽ നിന്ന് മറച്ചു വെച്ചതും. എന്തായാലും ഭയന്നത് പോലെ ഒന്നും സംഭവിച്ചില്ല. ഒന്നും അറിയാതെ ഇരുന്നതിനാൽ ഞങ്ങൾക്ക് നിന്നെ കിട്ടി. പിന്നെ ഈ പിണക്കവും പരിഭവവും ഒന്നും മനസ്സിൽ കൊണ്ടു നടക്കേണ്ട കാര്യമില്ലല്ലോ???? എമിയെ ചേർത്ത് പിടിച്ചുകൊണ്ട് അയാൾ പറഞ്ഞതും അവൾ ആശ്വാസത്തോടെ ചിരിച്ചു. അത്രയും നേരം നെഞ്ചിൽ വല്ലാത്തൊരു ഭാരം ആയിരുന്നു. അറിഞ്ഞോ അറിയാതെയോ താൻ മൂലം അച്ചുവിനും ഡാഡിക്കും ഇടയിൽ ഒരു വഴക്ക്... അത് ഓർക്കുമ്പോൾ തന്നെ അവളുടെ മനസ്സിൽ വല്ലാത്തൊരു കുറ്റബോധം ആയിരുന്നു. മനസ്സിലെ ആധിയും വിഷമങ്ങളും മറന്ന് അവൾ പുഞ്ചിരിച്ചു. 🖤🖤🖤🖤🖤🖤🖤🖤🖤🖤🖤🖤🖤 അപ്പനും മകനും തോളിൽ കയ്യിട്ട് താഴേക്ക് ഇറങ്ങി വരുന്നത് കണ്ട് ഹാളിൽ ഇരുന്ന എല്ലാവരും സന്തോഷത്തോടെ ചിരിച്ചു. അച്ചുവിന്റെയും പോളിന്റെയും പിണക്കം മാറിയത് സാറായിൽ ആയിരുന്നു ഏറ്റവും സന്തോഷം നിറച്ചത്.

പണ്ടും അപ്പനും മക്കളും തമ്മിൽ പിണങ്ങിയാൽ അവർക്കിടയിലെ പിണക്കം മാറ്റാൻ ഓടി നടക്കാറുള്ളത് അവർ തന്നെ ആയിരുന്നു. ഇപ്പോഴാ എല്ലാം പൂർത്തി ആയത്. എമി ഡിസ്ചാർജ് ആയി വീട്ടിൽ വന്നു, അച്ചുവിന്റെ ബർത്ത്ഡേ ഇപ്പൊ ദേ ഡാഡിയും ഇവനും തമ്മിലുള്ള വഴക്കും തീർന്നു. ഇന്ന് എല്ലാം കൊണ്ടും നല്ലൊരു ദിവസം തന്നെ ആയിരുന്നു. ആൽവിച്ചൻ പറഞ്ഞു. എത്ര നാളായി എല്ലാവരും കൂടി ഇങ്ങനെ കൂടി ഇരുന്നിട്ട് അല്ലെ????? റിയ ജിച്ചൂട്ടനെ തോളിൽ ഇട്ട് തട്ടുന്നതിനിടയിൽ പറഞ്ഞു. ജോക്കുട്ടൻ അപ്പോഴേക്കും ഓടി എമിയുടെയും അച്ചുവിന്റെയും മടിയിലായി കയറി ഇരുന്നു. ഇവിടെ നിങ്ങൾ ഇല്ലാഞ്ഞിട്ട് ഇവനായിരുന്നു ഏറ്റവും സങ്കടം. എനിക്കും ആൽവിച്ചായനും സ്വസ്ഥത തരുന്നില്ലായിരുന്നു ഈ ചെക്കൻ നിങ്ങൾ എപ്പൊ വരും എന്നു വരും എമിയുടെ അസുഖം എന്താ മാറാത്തത് അങ്ങനെ ഒരു നൂറു ചോദ്യം ആയിരുന്നു. ജോക്കുട്ടനെ നോക്കി റിയ പറഞ്ഞു. ആണോടാ???? നീ മമ്മിക്ക് സ്വസ്ഥത കൊടുത്തില്ലേ??? ഹേ????? അച്ചു അവനെ നോക്കി ചോദിച്ചതും അവൻ ചിരിച്ചു. എമി പതിയെ അവന്റെ വയറിൽ ഇക്കിളി ആക്കി. അതിന് അനുസരിച്ച് അവൻ ചിരിക്കാൻ തുടങ്ങി. അത് കാൺകെ മറ്റുള്ളവരിലേക്കും ആ ചിരി പടർന്നു പിടിച്ചു കഴിഞ്ഞിരുന്നു.... തുടരും...............

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story