ഹൃദയതാളമായ്: ഭാഗം 202

hridayathalamay

എഴുത്തുകാരി: ആർദ്ര അമ്മു

5 വർഷങ്ങൾക്ക് ഇപ്പുറം.... ആ 9Bയിലെ പിള്ളേരുണ്ടല്ലോ എന്ത് ബഹളമാ അതുങ്ങൾ???? ചന്തപിള്ളേരേക്കാൾ കഷ്ടമാണ് ഇവറ്റകൾ... ഇത്രേം തലതെറിച്ച പിള്ളേരെ ഞാൻ എന്റെ ജീവിതത്തിൽ കണ്ടിട്ടില്ല... അമർഷത്തോടെ മുഖം ചുളിച്ച് പറഞ്ഞുകൊണ്ട് സ്റ്റാഫ്‌റൂമിന് അകത്തേക്ക്കയറി വരുന്ന സീനിയർ ടീച്ചറുടെ സംസാരം കേട്ട് എമി ഫോണിൽ നിന്ന് തലയുയർത്തി നോക്കി. ടൈപ്പിക്കൽ ടീച്ചർ ഡയലോഗ്.... ചിരിയോടെ അവൾ ഓർത്തു. ഫ്രീ പീരിയഡ് ആയത് കൊണ്ടല്ലേ രേഖ ടീച്ചറെ???? പഠിച്ചിരുന്ന കാലത്ത് നമ്മളും ഒക്കെ അങ്ങനെ തന്നെ അല്ലായിരുന്നോ??? എമി അവർക്ക് നേരെ ചോദിച്ചു. അത് ശരിയാ... പണ്ട് ഞാനൊക്കെ സ്കൂളിൽ പഠിച്ചിരുന്ന കാലത്ത് എന്തൊക്കെ കുരുത്തക്കേടുകളാ കാണിച്ചു കൂട്ടിയിട്ടുള്ളത്???? ഇന്ന് ഇപ്പൊ ഞാനൊരു മാത്‍സ് ടീച്ചറും. അന്ന് കണക്ക് മാഷിനെ പ്രാകി നടന്നതിന്റെ ശിക്ഷ ആയിരിക്കും ഇന്ന് പിള്ളേരുടെ മുഴുവൻ പ്രാക്കും കേൾക്കുന്നു. എമിയുടെ അടുത്തെ ടേബിളിൽ ഇരുന്ന വരദ ടീച്ചർ പറഞ്ഞതും എല്ലാവരും ഒരുമിച്ച് ചിരിച്ചുപോയി. രേഖ ടീച്ചർ മാത്രം കൂട്ടത്തിൽ പ്രായത്തിൽ അൽപ്പം മൂത്തത് ആയതിനാൽ അവരുടെ സംഭാഷണങ്ങൾ കേട്ട് താത്പര്യമില്ലാത്തത് പോലെ ബുക്ക്സ് എടുത്ത് പുറത്തേക്ക് പോയി. 5 വർഷങ്ങൾ കൊണ്ട് സംഭവിച്ച മാറ്റങ്ങൾ അത് ഒത്തിരി ആയിരുന്നു. അച്ചുവിന്റെ ഹിറ്റ്ലർ നയങ്ങളിലൂടെ പഠിക്കാൻ മടിയുള്ള സ്കൂൾ എന്ന് കേട്ടാലേ അലർജി ആയ എമി ഒരു ഹൈസ്കൂൾ ടീച്ചറായി.

അതും അവൾക്ക് കണ്ണെടുത്താൽ കലി ആയ കെമിസ്ട്രി സബ്ജെക്ട് തന്നെ. മറിയാമ്മയെ കെട്ടാനുള്ള ആക്രാന്തം കൊണ്ടാണോ സ്വന്തം കാലിൽ നിൽക്കാനുള്ള ആവേശം കൊണ്ടാണോ എന്തോ റോണി തലകുത്തി നിന്ന് കഷ്ടപ്പെട്ട് പഠിച്ച് ജോലി വാങ്ങി. ആളിപ്പൊ ഒരു ഫോറൻസിക് അനാലിസ്റ്റ് ആയി വർക്ക്‌ ചെയ്യുന്നു. കൂടെ ഒരു ക്രിമിനോളജിസ്റ്റ് ആവാൻ വേണ്ടിയുള്ള തയ്യാറെടുപ്പുകൾ നടത്തുന്നുമുണ്ട്. അഞ്ചാംപാതിര കണ്ട് വട്ടായതായതാണ് എന്നാണ് പൊതുവെ ഉള്ളൊരു വെപ്പ്. സംഗതി ഏറെക്കുറെ സത്യവുമാണ്. നിവിക്കും അപ്പുവിനും ആദ്യത്തെ കണ്മണിയായി പിറന്നത് ഒരു ആൺകുട്ടി ആയിരുന്നു. ഇഷാൻ എന്ന എല്ലാവരുടെയും ഇച്ചൂട്ടൻ. അപ്പുവിന്റെയും നിവിയുടെയും കയ്യിലിരുപ്പ് വെച്ച് ആറ്റംബോംബ് പോലെ ഒന്നിനെയാണ് പ്രതീക്ഷിച്ചതെങ്കിൽ തെറ്റി. ഇച്ചൂട്ടൻ വായിൽ കയ്യിട്ടാൽ പോലും കടിക്കാത്ത ഒരു പാവത്താനാണ്. വാശിയും വഴക്കും ഒന്നും എന്താണെന്ന് പോലും അറിയാത്ത ഒരു നിഷ്കു. കുഞ്ഞിന്റെ സ്വഭാവം കണ്ട് നിവിയും അപ്പുവും ഇത് ഞങ്ങളുടെ കുഞ്ഞ് തന്നെയാണോ എന്ന സംശയത്തിലാണ് ഇപ്പോഴും. പിന്നെ അപ്പുവിനെ പറിച്ചു വെച്ചത് പോലുള്ള രൂപം കാണുമ്പോൾ ആ സംശയങ്ങൾ എല്ലാം അസ്ഥാനത്ത് ആവുകയും ചെയ്യും. എന്നിരുന്നാലും കുഞ്ഞുമായി രണ്ടുപേരും ഹാപ്പി. പിന്നെ ഇച്ചൂട്ടൻ ആളൊരു അച്ഛമ്മ കുട്ടിയാണ് എന്തിനും ഏതിനും ഗീതയെ മതി. അതുകൊണ്ട് തന്നെ നിവിയുടെയും അപ്പുവിന്റെയും അടിയും വഴക്കും യാതൊരു കുറവുമില്ലാതെ മുന്നോട്ട് പോവുന്നു.

അനുവിന്റെ കാര്യം എടുത്താൽ അമ്മായിയാമ്മയുടെ പ്രാർത്ഥന കൊണ്ടാണോ എഡ്ഢിയുടെയും അനുവിന്റെയും ഫാമിലി പ്ലാനിങ്ങിൽ പറ്റിയ അപാകത കൊണ്ടാണോ എന്തോ പഠിപ്പ് തീരും മുന്നേ അനുവിന്റെ വയറ്റിൽ ഒരാൾ വരവ് അറിയിച്ചു. അതോടെ രണ്ട് ഫാമിലിയും ഹാപ്പി. പ്രെഗ്നന്റ് ആയെങ്കിലും എക്സാം എല്ലാം ഒരുവിധത്തിൽ അറ്റൻഡ് ചെയ്ത് അവൾ MSc കംപ്ലീറ്റ് ചെയ്തു. ഏറെ വൈകാതെ തന്നെ പുതിയ അതിഥിയും ഇങ്ങ് എത്തി. റയാൻ എഡ്വിൻ കുര്യൻ എന്ന റയൂട്ടൻ. കുരുത്തക്കേടിൽ phd എടുത്ത ആളാണ് റയൂട്ടൻ. അനുവിനെ ഇട്ട് ക്ഷ മ്മ ഒക്കെ എഴുതിക്കുന്നതാണ് ആശാന്റെ ഹോബി. പണ്ട് ചെയ്ത പാപത്തിന്റെ ഫലമാണോ സ്വന്തം കുഞ്ഞിൽ നിന്ന് കിട്ടുന്നത് എന്ന ചിന്തയിലാണ് ഇപ്പൊ അനു. ചുരുക്കം പറഞ്ഞാൽ എട്ടിന്റെ പണിയാണ് പുത്രന്റെ രൂപത്തിൽ കിട്ടിയത്. ആൽവിച്ചനും റിയയും പഴയത് പോലെ യാതൊരു മാറ്റവും ഇല്ലാതെ പോവുന്നു. ഇടയ്ക്കിടെയുള്ള പൊട്ടലും ചീറ്റലും ഒഴിച്ചാൽ അംഗഭംഗം ഒന്നും സംഭവിച്ചിട്ടില്ല എന്ന് മാത്രം. ജോക്കുട്ടനും ജിച്ചൂട്ടനും സ്കൂളിൽ പോവുന്നതിനാൽ റിയ പഴയത് പോലെ ജോലിക്ക് പോയി തുടങ്ങി. സാറാമ്മ ഗൃഹഭരണവും പോൾ കമ്പനി കാര്യങ്ങളും അതിനൊപ്പം കൊച്ചു മക്കളുടെ കാര്യങ്ങളും നോക്കി പോവുന്നു. പ്രത്യേകിച്ച് മാറ്റമൊന്നും ഇല്ലാത്തത് എമിയുടെയും അച്ചുവിന്റെയും കാര്യത്തിൽ ആണെന്ന് മാത്രം. പഴയത് പോലെ ഇണക്കവും പിണക്കവും കറക്കവും എല്ലാമായി ലൈഫ് ആസ്വദിക്കുന്നു.

ടീച്ചറേ... എമി ടീച്ചറേ..... കയ്യിൽ തട്ടിയുള്ള ആരുടെയോ വിളി കേട്ട് എന്തെല്ലാമോ ചിന്തളിൽ മുഴുകി ഇരുന്ന എമി ഞെട്ടി തലയുയർത്തി നോക്കി. ഏഹ്???? എന്താ????? പകപ്പോടെ അവൾ മുന്നിൽ നിൽക്കുന്ന വരദയെ നോക്കി. ഇതേത് ലോകത്ത് ആയിരുന്നു ടീച്ചറേ???? ഞാൻ എത്ര നേരമായി വിളിക്കുന്നു???? സോറി... ഞാൻ എന്തൊക്കെയോ ആലോചിച്ച് ഇരുന്നുപോയി. അല്ല ടീച്ചർ എന്തിനാ വിളിച്ചത്???? അത്, ടീച്ചറുടെ ക്ലാസ്സിന് ഈ പീരിയഡ് ഫ്രീ അല്ലെ???? അത് ഞാൻ എടുത്തോട്ടേന്ന് ചോദിക്കാനാ വിളിച്ചത്. ഈ പീരിയഡ് അവർക്ക് PE അല്ലെ?? അതുകൊണ്ടല്ലേ ചോദിച്ചത്... എന്റെ പോർഷൻസ് കുറച്ച് തീർക്കാനുണ്ടായിരുന്നു. ഓണം എക്സാം ഇങ്ങ് അടുത്ത് വരുവല്ലേ???? വരദ പറഞ്ഞു തീർന്നതും എമി ചിരിച്ചു. കുറച്ച് മുന്നേ പിള്ളേര് പ്രാകുന്നു എന്ന് പറഞ്ഞ ആൾ തന്നെയാണോ ഇത്???? ആകെക്കൂടെ ആഴ്ചയിൽ അവർക്ക് കിട്ടുന്ന ഒരു പീരിയഡ് ആണിത് അപ്പൊ പിന്നെ അവർ പ്രാകാതെ ഇരിക്കുവോ???? ടീച്ചർക്ക് അങ്ങനെ ഒക്കെ പറയാം. കറക്റ്റ് ടൈമിൽ പോർഷൻസ് തീർത്തില്ലെങ്കിൽ പഴി മുഴുവൻ കേൾക്കേണ്ടത് ഞാനാ.... എന്തായാലും ഈ പീരിയഡ് എനിക്ക് വേണ്ട. എന്റെ പോർഷൻസ് ഒക്കെ ഏകദേശം ഞാൻ കവർ ചെയ്തു കഴിഞ്ഞു. ടീച്ചർക്ക് വേണമെങ്കിൽ ഈ പീരിയഡ് എടുത്തോ. എമി പറഞ്ഞതും അവരുടെ മുഖത്ത് ആശ്വാസം തെളിഞ്ഞു. Thank you so much ടീച്ചറേ... എങ്ങനെ പോർഷൻ തീർക്കും എന്ന് വിചാരിച്ച് ടെൻഷൻ അടിച്ച് നിൽക്കുവായിരുന്നു ഞാൻ. ഇനി വേറെ ആവശ്യക്കാർ എത്തുന്നതിന് മുന്നേ ഞാൻ ചെല്ലട്ടെ... എമിയോട് നന്ദിയും പറഞ്ഞ് ടേബിളിൽ ഇരുന്ന ബുക്ക്സും ചോക്കും എല്ലാം എടുത്ത് വരദ ടീച്ചർ ധൃതിയിൽ പുറത്തേക്ക് പോയി. പാവം എന്റെ പിള്ളേര്...... എമി ഒരു നെടുവീർപ്പോടെ ചിന്തിച്ചു. 🖤🖤🖤🖤🖤🖤🖤🖤🖤🖤🖤🖤🖤

ലോങ്ങ്‌ ബെൽ മുഴങ്ങിയതും കുട്ടികളുടെ ഒരു ബഹളം തന്നെ മുഴങ്ങി. അത് കേട്ടുകൊണ്ടാണ് എമി സ്റ്റാഫ്‌ റൂമിന്റെ വരാന്തയിലേക്ക് ഇറങ്ങിയത്. പുറത്ത് ഇടിച്ചു കുത്തി പെയ്യുന്ന മഴയാണ്. സ്കൂൾ വരാന്തയിൽ ആകെ തിക്കും തിരക്കും. ബാഗ് തുറന്ന് കുട എടുത്തു ചൂടി പലരും മഴയിലേക്ക് ഇറങ്ങി. ഒരു കുടയിൽ രണ്ടും മൂന്നും നാലും പേരൊക്കെയായി കയറി പോവുന്നു. ചിലർ മഴ നനയാനും കുട നനയ്ക്കാനും മടിച്ച് സ്കൂൾ വരാന്തയിൽ തന്നെ നിന്നു. മറ്റ് ചിലരാകട്ടെ കുട മഴ നനഞ്ഞു പോവുന്നുണ്ട്. സൈക്കിളിൽ പോവുന്നവരും അല്ലാതെ പോവുന്നവരും ഒക്കെയായി നല്ല തിരക്കാണ്. അങ്ങോട്ടും ഇങ്ങോട്ടും വെള്ളം തെറിപ്പിച്ചും തല്ല് കൂടിയും എല്ലാം അവർ നടന്ന് അകലുന്നു. മഴയുടെ ശബ്ദത്തിനൊപ്പം അന്തരീക്ഷത്തിൽ സ്കൂൾ കുട്ടികളുടെ കളി ചിരിയും സൈക്കിൾ ബെല്ലിന്റെ ശബ്ദവും മുഴങ്ങി കേട്ടു. ഒരു നിമിഷം ഓർമ്മകൾ പഴയ സ്കൂൾ കാലഘട്ടത്തിലേക്ക് ചേക്കേറി. റോണിക്ക് ഒപ്പം തല്ല് പിടിച്ചും തോളിൽ കയ്യിട്ടും സ്കൂളിൽ പോവുന്നത്. മഴ മുഴുവൻ നനഞ്ഞു കുളിച്ച് വീട്ടിൽ ചെല്ലുമ്പോൾ സ്റ്റെല്ലയുടെ കയ്യിൽ നിന്ന് അടി വാങ്ങുന്നത്. ഒടുവിൽ പനി പിടിച്ച് ഇരിക്കുമ്പോൾ തനിക്ക് ഒപ്പം സ്കൂളിൽ പോവാതെ റോണിയും കൂടും. എല്ലാമെല്ലാം തിരികെ കിട്ടാത്ത വർണ്ണാഭമായ ഓർമ്മകൾ... നഷ്ടബോധം കലർന്നൊരു ചിരി അവളുടെ ചുണ്ടിൽ തെളിഞ്ഞു. മഴയിലേക്ക് ഉറ്റു നോക്കി അവൾ നിന്നു. തിരക്കും ബഹളവും എല്ലാം കുറഞ്ഞു വരുന്നത് അവൾ അറിഞ്ഞു. കുട്ടികളും ഏകദേശം സ്റ്റാഫുകളും എല്ലാം ഇതിനോടകം പോയി കഴിഞ്ഞു.

ടീച്ചർ പോവുന്നില്ലേ????? പിന്നിൽ നിന്നുള്ള ചോദ്യം കേട്ടവൾ തിരിഞ്ഞു നോക്കി. വരദ ടീച്ചറാണ്. റെയിൻ കോട്ട് ഒക്കെ ഇട്ട് പോവാൻ തയ്യാറെടുത്ത് നിൽപ്പാണ്. ഇച്ചായൻ വന്നില്ല ടീച്ചറെ.... കാറ്റിൽ പാറി പറന്ന സാരിയുടെ മുന്താണി പിടിച്ചു വെച്ചുകൊണ്ട് അവൾ ഉത്തരം കൊടുത്തു. പുള്ളിക്കാരനോട് ഒരു വണ്ടി വാങ്ങി തരാൻ പറഞ്ഞൂടെ ടീച്ചർക്ക്???? അതിന് വണ്ടി ഓടിക്കാൻ കൂടി അറിഞ്ഞിരിക്കണ്ടേ???? എമി ചിരിച്ചു. അതും ശരിയാ... അല്ല ഞാൻ നിക്കണോ???? ടീച്ചർ ഒറ്റയ്ക്ക് അല്ലെ ഉള്ളൂ... വേണ്ട ടീച്ചറെ, ഇച്ചായൻ ഇപ്പൊ ഇങ്ങ് എത്തും. പിന്നെ ഇവിടെ ഇപ്പൊ നോൺ ടീച്ചിങ്ങ് സ്റ്റാഫ്സ് എല്ലാം ഉണ്ടല്ലോ. പുഞ്ചിരിയോടെ അവൾ സഹായം നിഷേധിച്ചു. എങ്കിൽ ശരി, ഞാൻ ഇറങ്ങുവാ ഇനി വൈകിയാൽ വീട്ടിൽ എത്തുമ്പോൾ ഒരു നേരം ആകും. മോൻ സ്കൂൾ വിട്ട് വരാനുള്ള സമയം ആയി അമ്മയ്ക്ക് ഒറ്റയ്ക്ക് അവനെ മാനേജ് ചെയ്യാൻ പറ്റി എന്ന് വരില്ല. ടീച്ചർ വീട്ടിൽ എത്തുമ്പൊ ഒരു മെസ്സേജ് ഇട്ടേക്കണം എന്റെ ഒരു സമാധാനത്തിനാ. അതൊക്കെ ഞാൻ ഏറ്റു. ടീച്ചർ സംസാരിച്ചു നിൽക്കാതെ പോവാൻ നോക്ക്. എമി പറഞ്ഞു നിർത്തിയതും അവർ തലയാട്ടി പുറത്തേക്ക് ഇറങ്ങി പാർക്കിങ്ങിൽ നിന്ന് വണ്ടി എടുത്തു പോയി. എമി മഴയിലേക്കും വാച്ചിലേക്കും അക്ഷമയോടെ നോക്കി നിന്നു. അൽപ്പനേരം കഴിഞ്ഞതും കുടയും ചൂടി അച്ചു സ്കൂൾ ഗേറ്റ് കടന്ന് അകത്തേക്ക് കയറി. അച്ചുവിനെ കണ്ടതും അവൾ പുറത്തെ ബെഞ്ചിൽ വെച്ചിരുന്ന ബാഗ് എടുത്ത് തോളിൽ ഇട്ടു നിന്നു.

അച്ചു അവളെ കണ്ടതും വരാന്തയിലേക്ക് കയറി. രാവിലെ കുട എടുത്തോണ്ട് പോരാൻ പറഞ്ഞപ്പോൾ കാലാവസ്ഥ പ്രവചനക്കാരെ പോലും കടത്തി വെട്ടിക്കൊണ്ട് ഇന്ന് മഴ പെയ്യില്ല എന്ന് പ്രസ്ഥാവിച്ചതല്ലേ???? ഇപ്പൊ എന്തായി???? അച്ചു അവളുടെ അടുത്ത് എത്തിയ പാടെ ചോദിച്ചു. അതൊക്കെ അവിടെ നിൽക്കട്ടെ... എന്താ ഇത്ര ലേറ്റ് ആയത്???? എമി കൂർപ്പിച്ച് അവനെ നോക്കി. സ്റ്റേഷനിൽ നിന്ന് ഇറങ്ങി പകുതി എത്തിയപ്പോൾ മഴ തുടങ്ങി. ഈ മഴയത്ത് ബൈക്കുമായി വന്നാൽ ശരിയാവില്ല എന്ന് തോന്നിയത് കൊണ്ട് വീട്ടിൽ പോയി കാർ എടുത്തോണ്ടാ പോന്നത്. അതാ വൈകിയത്. മുടിയിലെ വെള്ളം തട്ടി കളഞ്ഞ് അച്ചു പറഞ്ഞു. കാറിനാണോ വന്നത്???? കഷ്ടം ഉണ്ട് ഇച്ചായാ... ഞാൻ മഴയത്ത് ബുള്ളറ്റിൽ പോവുന്നതും സ്വപ്നം കണ്ട് നിൽക്കുവായിരുന്നു. എമി സങ്കടത്തോടെ പറഞ്ഞ് അവനെ നോക്കി. പണ്ട് ഒരു മഴയത്ത് റൈഡ് പോയിട്ട് പനി പിടിച്ചു കിടന്നത് മറന്നോ????? അത് അന്നല്ലേ????? അന്നായാലും ഇന്നായാലും ഇനി മഴ കൊണ്ടുള്ള പോക്കും വരവും ഒന്നുമില്ല. അച്ചു പറഞ്ഞതും അവൾ മുഖം വീർപ്പിച്ചു. വെറുതെ മുഖം കേറ്റി പിടിച്ചിട്ട് കാര്യമില്ല. വാ പോവാം... കുട നിവർത്തിക്കൊണ്ട് അച്ചു പറഞ്ഞതും എമി അവനൊപ്പം ചേർന്ന് നിന്നു. അവളെ ചുമലിലൂടെ ചേർത്ത് പിടിച്ച് അച്ചു മഴയിലേക്ക് ഇറങ്ങി. മഴയ്ക്കൊപ്പം തണുത്ത കാറ്റ് വീശി അടിച്ചതും ഒന്നു വിറച്ചുകൊണ്ട് അവൾ അച്ചുവിനോട് കൂടുതൽ പറ്റിച്ചേർന്നു. കാറിന് അരികിൽ എത്തിയതും എമിയുടെ നോട്ടം റോഡിന് എതിർവശത്തെ കടയിലേക്ക് പാഞ്ഞു.

ഇച്ചായാ, തുറക്കല്ലേ... കാറിന്റെ കോഡ്രൈവിംഗ് സീറ്റിലെ ഡോർ തുറക്കാൻ ആഞ്ഞതും എമി അവനെ തടഞ്ഞു. എന്നാടി????? അതേ... എനിക്ക് ദേ ആ കടയിൽ നിന്ന് ഒരു സിപ്പപ്പ് വാങ്ങി തരുവോ???? അച്ചുവിന്റെ ഷർട്ടിന്റെ ബട്ടണിൽ പിടിച്ച് അവൾ ചിണുങ്ങി. ഈ മഴയത്തോ????? മഴയത്ത് വേണം ഇതൊക്കെ കഴിക്കാൻ. പണ്ട് സ്കൂളിൽ പഠിച്ചോണ്ട് ഇരുന്നപ്പോൾ എത്രയെണ്ണമാ വാങ്ങി കഴിച്ചിട്ടുള്ളത്????? അവൾ ഓർമ്മകൾ അയവിറക്കി. വാങ്ങി തരുവോ????? ആഹ്... നീ കാറിൽ കയറി ഇരുന്നേ ഞാൻ പോയി വാങ്ങിച്ചിട്ട് വരാം. അച്ചു കാറിന്റെ ഡോർ തുറന്നു. ഞാനും വരാം. വേണ്ട... ഈ മഴയത്ത് നിന്നെയും കൊണ്ട് റോഡ് ക്രോസ്സ് ചെയ്തു പോവുന്നത് പണിയാണ്. ഞാൻ പോയിട്ട് വരാം മര്യാദക്ക് കൊച്ച് കാറിൽ കയറി ഇരിക്ക്. അച്ചു പറഞ്ഞതും മനസ്സില്ലാ മനസ്സോടെ അവൾ കാറിൽ കയറി ഡോർ അടച്ചു. അച്ചു അവളെ ഒന്നു നോക്കി റോഡ് ക്രോസ്സ് ചെയ്ത് കടയിലേക്ക് പോയി. സൈഡ് ഗ്ലാസിലൂടെ ഒലിച്ച് ഇറങ്ങുന്ന മഴത്തുള്ളികളിലൂടെ വിരലുകൾ ഓടിച്ച് എമി ഇരുന്നു. കുറച്ച് കഴിഞ്ഞതും അച്ചു പാതി നനഞ്ഞു കാറിൽ വന്നു കയറി. കിട്ടിയോ?????? എമിയുടെ ചോദ്യത്തിന് അവൻ കയ്യിലിരുന്ന കവർ അവളുടെ മടിയിലേക്ക് വെച്ചു. ഇച്ചായാ... തല ഇങ്ങോട്ട് കാണിക്ക് മുഴുവൻ നനഞ്ഞു. എമി സാരി തുമ്പ് കയ്യിലെടുത്ത് അച്ചുവിന് നേർക്ക് തിരിഞ്ഞു. കോളറിൽ പിടിച്ചു വലിച്ച് അച്ചുവിനെ അവൾക്ക് നേരെ അടുപ്പിച്ച് എമി അവന്റെ തല തുടച്ചുകൊടുത്തു.

എടീ പതിയെ എനിക്ക് വേദനിക്കുന്നു.... എമിയുടെ തോർത്തലിന്റെ ശക്തി ഏറിയതും അച്ചു പറഞ്ഞു. വെള്ളം പോവണ്ടേ????? തിരികെ പറഞ്ഞുകൊണ്ട് അവൾ തന്റെ പ്രവർത്തി തുടർന്നു. മ്മ്മ്... കഴിഞ്ഞു. എമി പറഞ്ഞ് കൈ പിൻവലിച്ചതും അച്ചു അവളുടെ സാരി തുമ്പ് വലിച്ച് എടുത്ത് മുഖം കൂടി തുടച്ചു. പോവാം??????? വണ്ടി സ്റ്റാർട്ട്‌ ചെയ്തവൻ പറഞ്ഞതും അവൾ തലയാട്ടി സമ്മതിച്ചു കൊണ്ട് അച്ചു കൊടുത്ത കവർ തുറന്നു നോക്കി. അവൾ ആവശ്യപ്പെട്ടത് പോലെ സിപ്പപ്പും ജിച്ചൂട്ടനും ജോക്കുട്ടനും വേണ്ടിയുള്ള ചോക്ലേറ്റ്സും ആയിരുന്നു അതിൽ. കൊതിയോടെ അവൾ സിപ്പപ്പ് കയ്യിലെടുത്ത് പല്ല് കൊണ്ട് കടിച്ച് പൊട്ടിച്ച് അവൾ കൈനീട്ടി സ്റ്റീരിയോ ഓൺ ചെയ്തു. ഏ.ആർ റഹ്മാന്റെ മെലഡി ഗാനം പ്ലേ ചെയ്യപ്പെട്ടു. മഴ, സിപ്പപ്പ്, AR Rahman, ആഹാ അന്തസ്സ്... സ്വയമേ പറഞ്ഞവൾ നിർവൃതി അണഞ്ഞു. അച്ചു ചിരിയോടെ അവളെ നോക്കി. കൊല്ലം ഇത്രയും ആയിട്ടും മാറാത്ത അവളുടെ കുഞ്ഞു കുഞ്ഞു വട്ടുകൾ... അവന് ചിരി വന്നുപോയി. ഇച്ചായന് വേണ്ടേ???? കഴിച്ചു നോക്ക് സൂപ്പറാ... ആവേശത്തോടെ പറഞ്ഞവൾ കയ്യിലിരുന്ന സിപ്പപ്പ് അച്ചുവിന്റെ ചുണ്ടിലേക്ക് അടുപ്പിച്ചു. ഡ്രൈവിങ്ങിന് ഇടയിൽ അതൊന്ന് നുണഞ്ഞ് അവൻ നല്ലതാണെന്ന അർത്ഥത്തിൽ തല അനക്കി. ഞാൻ പറഞ്ഞില്ലേ സൂപ്പർ ആണെന്ന്??? കണ്ണുകൾ വിടർത്തി പറഞ്ഞുകൊണ്ട് അവൾ ബാക്കി സിപ്പപ്പ് നുണഞ്ഞു. എടീ... എനിക്കും കൂടി താടീ... എമി സിപ്പപ്പ് കൊണ്ടുപോയതും അച്ചു അവളെ നോക്കി പറഞ്ഞു. അയ്യടാ... ഇത് ഞാൻ പറഞ്ഞു വാങ്ങിപ്പിച്ചത് അല്ലെ??? അതിൽ നിന്ന് നല്ല മനസ്സ് തോന്നി കുറച്ച് തന്നതും പോരാ ഇനിയും വേണമെന്നോ????

തരില്ല ഞാൻ... ഇത് എനിക്ക് തന്നെ തികയുന്നില്ല അപ്പോഴാ... ചുണ്ട് കൂർപ്പിച്ച് പറഞ്ഞുകൊണ്ട് ബാക്കി കുടിക്കാൻ തുടങ്ങി. പോടീ.... അച്ചു അവളെ നോക്കി പറഞ്ഞതും തിരികെ നാക്ക് നീട്ടി കാണിച്ച് അവൾ പാട്ടിനൊപ്പം മൂളിക്കൊണ്ട് സീറ്റിലേക്ക് ചാഞ്ഞ് ഇരുന്നു. 🖤🖤🖤🖤🖤🖤🖤🖤🖤🖤🖤🖤🖤 വീട്ടിൽ എത്തിയതും നനഞ്ഞ സാരിയും പൊക്കിപ്പിടിച്ച് എമി അകത്തേക്ക് ഓടി കയറി. അമ്മച്ചീ പിള്ളേരെ വഴിതെറ്റിച്ച് ക്ഷീണിച്ച് ദോ കയറി വരുന്നു അമ്മച്ചീടെ പുന്നാര മരുമകൾ.... എമിയുടെ വരവ് കണ്ട് ആൽവിച്ചൻ വിളിച്ചു കൂവി. ഈ വാഴ ഇതുവരെ മറിഞ്ഞു വീണില്ലേ???? എമി അവനെ നോക്കി പുച്ഛിച്ചു. ഇല്ലെടീ ഇല്ല... അങ്ങനെ ഒന്നും മറിഞ്ഞു വീഴുന്ന തടി അല്ലെടീ ഇത്... ആൽവിച്ചനും വിട്ടുകൊടുത്തില്ല. മിക്കവാറും ഈ കുലക്കാത്ത വാഴ ഡാഡി തന്നെ അടിയോടെ വെട്ടും. ഓഹ്... വന്നു കയറിയില്ല അപ്പോഴേക്കും രണ്ടെണ്ണവും കൂടി തുടങ്ങി വഴക്ക്. എടി കൊച്ചേ പോയി ഈ വേഷം ഒക്കെ മാറ്റിക്കേ... സാറാ അടുക്കളയിൽ നിന്ന് എത്തിയതും എമിയും ആൽവിച്ചനും പൂച്ചകുഞ്ഞിനെ പോലായി. അമ്മച്ചി വന്നത് കൊണ്ട് താൻ തത്കാലം രക്ഷപെട്ടു. ആൽവിച്ചന് നേരെ പറഞ്ഞുകൊണ്ട് അവൾ അവന്റെ മുടിയിൽ പിടിച്ചു വലിച്ച് മുകളിലേക്ക് ഓടി. ആാാഹ്... ഡീ പിശാശ്ശെ... നിനക്ക് ഞാൻ തരുന്നുണ്ട്... ആൽവിച്ചൻ അവൾ ഓടിയ വഴിയേ നോക്കി വിളിച്ചു പറഞ്ഞു. റൂമിൽ ചെല്ലുമ്പോൾ ജോക്കുട്ടനും ജിച്ചൂട്ടനും ഡിങ്കനെയും കളിപ്പിച്ച് ബെഡിൽ ഇരിപ്പുണ്ട്. എമീ....

അവളെ കണ്ടതും മൂന്നും ഓടിവന്ന് അവളെ ചുറ്റിപ്പിടിച്ചു. എമി നനഞ്ഞ് ഇരിക്കുവാ... ഇത് പിടിച്ചോ. ഞാൻ കുളിച്ചിട്ട് വന്നിട്ട് നമുക്ക് കളിക്കാം. കയ്യിലെ കവർ ജോക്കുട്ടന്റെ കയ്യിൽ ഏൽപ്പിച്ച് അവൾ പറഞ്ഞതും രണ്ടും കൂടി വെളിയിലേക്ക് ഓടി. ഇനി ആ ചോക്ലേറ്റിന് വേണ്ടി ഒരു ഇടിയും ബഹളവും ആയിരിക്കും എന്ന് ഓർത്തവൾ ബാഗ് ബെഡിലേക്ക് എറിഞ്ഞിട്ട് മാറാനുള്ള ഡ്രസ്സ്‌ എടുത്ത് വാഷ്റൂമിലേക്ക് കയറി. അച്ചു വരുമ്പോൾ ബാഗും വലിച്ച് എറിഞ്ഞിട്ട് അവൾ പോയതാണ് കാണുന്നത്. ഇവളെ കൊണ്ട്..... സ്വയമേ പറഞ്ഞ് അവൾ എറിഞ്ഞിട്ട ബാഗ് എടുത്ത് ടേബിളിൽ വെച്ച് അവൻ യൂണിഫോം ഷർട്ട്‌ ഊരി. ബെഡിലേക്ക് ഇരുന്നു. 🖤🖤🖤🖤🖤🖤🖤🖤🖤🖤🖤🖤🖤 ജിച്ചൂട്ടനെയും ജോക്കുട്ടനെയും വിളിച്ചിരുത്തി കളിപ്പിക്കുന്ന എമിയെ കണ്ടാണ് അടുക്കളയിൽ നിന്ന് വരുന്നത്. എന്റെ എമീ ഞാൻ രണ്ടിനെയും പഠിക്കാൻ പിടിച്ച് ഇരുത്തിയതാ... നീ അപ്പൊ അതുങ്ങളെ പിടിച്ചിരുത്തി കളിപ്പിക്കുന്നോ???? റിയ നെറ്റിയിൽ കൈവെച്ച് പറഞ്ഞു. രണ്ട് ദിവസം ഇനി അവധി അല്ലെ ഏട്ടത്തീ പിള്ളേര് കളിക്കട്ടെന്നെ.. നീയാ ഇതുങ്ങളെ രണ്ടിനെയും വഷളാക്കുന്നത്. റിയ പറഞ്ഞു. അല്ല എമിയാ ഞങ്ങളെ നന്നാക്കുന്നത്. ജോക്കുട്ടൻ അവളെ ന്യായീകരിച്ചു. ഇതുങ്ങൾ ഇങ്ങനെ ആണെങ്കിൽ ഇവളുടെ ക്ലാസ്സിലെ പിള്ളേരുടെ വിധിയാണ് ഞാൻ ആലോചിക്കുന്നത്. ഇതിലും വലിയ ശിക്ഷ ഒന്നും ആ പിള്ളേർക്ക് കിട്ടാനില്ല. ആൽവിച്ചൻ കമന്റി. പപ്പാ...

എമിയെ കലിയാക്കാതെ.... ജിച്ചൂട്ടൻ അവനെ കൂർപ്പിച്ചു നോക്കി. ഓഹ്... രണ്ടിനെയും കയ്യിലെടുത്ത് വെച്ചേക്കുവാ പിശാശ്‌.... എമിയെ നോക്കി അവൻ പിറുപിറുത്തു. അച്ചൂ..... സാറായുടെ വിളി കേട്ടതും ഫോണിൽ കുത്തി അവിടെ ഇരുന്ന അച്ചു തലയുയർത്തി നോക്കി. എന്നതാ നിന്റെ തീരുമാനം?????? സാറാ ഗൗരവത്തിൽ അവനെ നോക്കി. എന്ത് തീരുമാനം?????? അച്ചു കാര്യം മനസ്സിലാവാതെ നെറ്റി ചുളിച്ചു. ഇങ്ങനെ പിള്ള കളിച്ച് നടക്കാനാണോ പ്ലാൻ???? ഇവിടെ ഓരോരുത്തർ ഒന്നും ആയില്ലേ ഒന്നും ആയില്ലെന്ന് ചോദിച്ചു തുടങ്ങി. നീ ഈ ഉഴപ്പ് കാണിക്കുന്നത് എന്നാത്തിനാ????? സാറാ ഇടുപ്പിൽ കൈകുത്തി നിന്ന് ചോദിച്ചതും അച്ചുവിന്റെ നോട്ടം എമിയിൽ എത്തി. ഞാനൊന്നും അറിഞ്ഞില്ലേ എന്ന കണക്കുള്ള അവളുടെ ഇരിപ്പ് കണ്ട് പണി വന്ന വഴി അവന് കത്തി. അമ്മച്ചി ഒന്നു സമാധാനിക്ക്... ഇതിനുള്ള പരിഹാരം ഞാൻ ഉണ്ടാക്കിക്കോളാം. എമിയെ ഒന്നു ഇരുത്തി നോക്കിക്കൊണ്ട് അച്ചു എഴുന്നേറ്റു പോയി. പിറകെ സ്വന്തം കുഴി തോണ്ടാൻ എമിയും... തുടരും...............

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story