ഹൃദയതാളമായ്: ഭാഗം 204

hridayathalamay

എഴുത്തുകാരി: ആർദ്ര അമ്മു

എമീ... ദേ നിന്റെ ഫോൺ റിങ് ചെയ്യുന്നു. അച്ചുവിന് പിന്നാലെ സ്റ്റെയർ കയറാൻ തുനിഞ്ഞതും റിയയുടെ പിൻവിളി കേട്ട് അവൾ തിരിഞ്ഞു. ആരാ ഏട്ടത്തീ???? അനുവാ... നേരത്തെ വിളിച്ചിട്ട് റയാന്റെ ബഹളം കാരണം നിന്നോട് സംസാരിക്കാൻ പറ്റിയില്ലല്ലോ അതായിരിക്കും. റിയ ഫോൺ എടുത്ത് അവൾക്ക് നേരെ നീട്ടി പറഞ്ഞതും അവൾ ഒരു ചിരിയോടെ ഫോൺ വാങ്ങി. വേഗം അറ്റൻഡ് ചെയ്യ് അല്ലെങ്കിൽ ഇപ്പൊ കട്ടാവും. റിയ ഓർമ്മപ്പെടുത്തിയതും അവൾ കോൾ അറ്റൻഡ് ചെയ്ത് കാതോട് ചേർത്തു. ഹലോ..... ഹലോ..... എമിക്ക് മറുപടിയായി സ്വരം താഴ്ത്തി പതിഞ്ഞ ശബ്ദത്തിൽ വിളിച്ചു. നീയെന്താടീ ഇങ്ങനെ സംസാരിക്കുന്നത്???? അനുവിന്റെ അടക്കി പിടിച്ചത് പോലുള്ള ശബ്ദം കേട്ട് അവൾ ചോദിച്ചു. ഒന്നും പറയണ്ടെടീ... ചെക്കൻ ഒരു യുദ്ധം കഴിഞ്ഞ് ഇപ്പൊ അങ്ങ് ഉറങ്ങിയതേ ഉള്ളൂ. ശബ്ദം കേട്ട് എങ്ങാനും എഴുന്നേറ്റാൽ വീണ്ടുമൊരു യുദ്ധം താങ്ങാനുള്ള ശേഷി എനിക്കില്ല. അനു തന്റെ നിസ്സഹായവസ്ഥ വെളിപ്പെടുത്തി. ആഹ്... കൊള്ളാം. അല്ലെടീ ഡോക്ടർ ഇല്ലേ അവിടെ????? ഉണ്ട്... ഇത്രേം നേരം ചെക്കന്റെ വാശിക്ക് ഒത്തു തുള്ളി ഇപ്പൊ നടു ഉളുക്കി ബാമും പുരട്ടി കിടക്കുവാ. ഇന്ന് എന്ത് പണി ആണാവോ റയൂട്ടൻ കൊടുത്തത്???? ഇന്ന് പണി കൊടുത്തതല്ല ഇരന്നു വാങ്ങിയതാ...

അങ്ങേരുടെ സ്റ്റെത്ത് എടുത്ത് കളിക്കുന്നത് കണ്ടപ്പോൾ ഞാൻ കൊച്ചിനെ ഒന്നു വഴക്കിട്ടു. അത് അപ്പന് പിടിച്ചില്ല... എന്നെ വഴക്ക് പറഞ്ഞിട്ട് ചെക്കന് ഫോൺ എടുത്തു കൊടുത്തു. അത് കിട്ടിയപ്പോഴേ ചെക്കൻ യൂട്യൂബും എടുത്ത് കാണാൻ തുടങ്ങി. അതിൽ ആരോ somersault ചെയ്യുന്ന വീഡിയോ കണ്ട് അത് കാണിച്ചു കൊടുക്കണം എന്ന് പറഞ്ഞ് ചെക്കൻ ഒരേ പിടിവാശി. വേണ്ടാ വേണ്ടാന്ന് ഒരായിരം തവണ ഞാൻ പറഞ്ഞു നോക്കി ആര് കേൾക്കാൻ???? എന്നെയും വെല്ലുവിളിച്ച് ഇത്തിരിക്കില്ലാത്ത കൊച്ചിന് മുന്നിൽ ആളാവാൻ നോക്കിയതാ ഇപ്പൊ നടുവും ഉളുക്കി കിടക്കുന്നു. അനു പറഞ്ഞു നിർത്തി. ആാാഹ്... ശവത്തിൽ കുത്തല്ലേടീ..... വേദനയിൽ കുതിർന്ന എഡ്ഢിയുടെ ശബ്ദം കേട്ട് എമി ചിരിച്ചു. ഞാൻ കുത്തും ഇനിയും കുത്തും. ഞാനൊന്ന് കൊച്ചിനെ വഴക്ക് പറഞ്ഞപ്പോൾ ഇവിടെ എന്തൊക്കെ ആയിരുന്നു ബഹളം???? ഇപ്പൊ കണക്കിന് കിട്ടിയപ്പൊ സമാധാനം ആയല്ലോ????? അനു ഫോണിൽ നിന്ന് തല ചരിച്ച് എഡ്ഢിയെ നോക്കി പുച്ഛിച്ചു. എന്നിട്ട് ഉണ്ടല്ലോടീ എമീ നടു ഉളുക്കി കിടന്ന ഇങ്ങേരെ കണ്ട് പുത്രൻ പറഞ്ഞത് എന്താണെന്ന് അറിയോ????? പപ്പയെ കൊണ്ട് ഇതിനൊന്നും കൊള്ളൂലാന്ന്.... ഇതിന്റെ വല്ല കാര്യവും ഉണ്ടായിരുന്നോ ഇങ്ങേർക്ക്????

ഇപ്പൊ നടുവും പോയി ചെക്കന്റെ കയ്യിൽ നിന്ന് കളിയാക്കും കിട്ടി. എമിയോടായി പറഞ്ഞ് അനു നിർത്തിയതും എമി പൊട്ടിച്ചിരിച്ചു പോയിരുന്നു. ഇനി അതും പറഞ്ഞ് പാവം ആ ഡോക്ടറെ വധിക്കണ്ട. ഏത് ഡോക്ടർക്കും ഒരു അബദ്ധമൊക്കെ പറ്റും. പക്ഷെ ഇതൊരുമാതിരി നാറിയ അബദ്ധം ആയിപ്പോയി എന്ന് മാത്രം. എമിയെ പറഞ്ഞു പൂർത്തിയാക്കാൻ അനുവദിക്കാതെ അനു പറഞ്ഞു. വീണ്ടും വീണ്ടും അതിൽ പിടിച്ച് തൂങ്ങാതെ അനൂ.... എഡ്ഢി ദയനീയമായി പറഞ്ഞു. പാവത്തിന് നല്ല വേദന ഉണ്ടേ. കേട്ടിട്ട് പാവം തോന്നുന്നു വിട്ടേക്കെടീ.... എമി സംഭാഷണം കേട്ട് ചിരി അമർത്തി പറഞ്ഞു. നീ പറഞ്ഞതുകൊണ്ട് തത്കാലത്തേക്ക് വിട്ടിരിക്കുന്നു. അല്ല അവിടെ എന്തായി വിശേഷങ്ങൾ????? അനു ടോപ്പിക്ക് ചേഞ്ച്‌ ചെയ്തു. ഇവിടെ ഞാൻ ഒരു യുദ്ധത്തിന് തിരി കൊളുത്തി വിട്ടിട്ടുണ്ട്. ഏത് നിമിഷവും ഒരു ആക്രമണം പ്രതീക്ഷിക്കാം. അച്ചുവിന്റെ നോട്ടവും ഡയലോഗും എല്ലാം ഒന്നു റീവൈൻഡ് ചെയ്ത് hd ക്ലാരിറ്റിയിൽ മനസ്സിൽ ഓർത്തുകൊണ്ട് എമി പറഞ്ഞു. എന്താ സംഭവം???? നീ ഡീറ്റെയിൽഡ് ആയി ഒന്നു പറ. അനു ആവേശത്തിലായി. സാറായെ മൂപ്പിച്ചു വിട്ട് അച്ചുവിനെ ചൊറിഞ്ഞത് എമി വിശദമായി അനുവിനോട്‌ നിരത്തി. എന്റെ പൊന്നുമോളേ നീ തീർന്നെടീ തീർന്ന്... അഗസ്റ്റിച്ചൻ നിന്നെ ഇന്ന് വറുത്ത് കോരി എടുക്കും.

എല്ലാം കേട്ട ഉടൻ അനു പറഞ്ഞു. പേടിപ്പിക്കാതെടീ പുല്ലേ.... ഇത്രയും നാൾ ആയിട്ടും ഒരു പ്രോഗ്രസ്സ് ഇല്ലാത്തത് കൊണ്ടാ ഇങ്ങനെ ഒരു ഐഡിയ പ്രയോഗിച്ചത് ഇതിപ്പൊ അതിലും വലിയ അബദ്ധം ആയി. എമി നഖം കടിച്ചു. എന്നാലും ഞാൻ അതല്ല ആലോചിക്കുന്നത്. ഞാൻ ഇത്ര പ്ലാൻ ചെയ്ത് എക്സിക്യൂട്ട് ചെയ്തിട്ടും ഇച്ചായൻ കറക്റ്റ് ആയിട്ട് ഇതെങ്ങനെ കണ്ടുപിടിച്ചു എന്നാണ് എനിക്ക് മനസ്സിലാവാത്തത്..... എമി തന്റെ സംശയം വെളിപ്പെടുത്തി. നിന്റെ കെട്ട്യോൻ ഒരു പോലീസുകാരൻ ആണെന്ന കാര്യം നീ മറന്നോ???? ഈ വക കാര്യങ്ങൾ ഒക്കെ എന്റെ ചേട്ടന് നല്ല വെടിപ്പായി പിടികിട്ടും. അത് മാത്രമല്ല ഇതൊക്കെ ഒപ്പിച്ചു വെച്ചിട്ട് നീ പതിവിൽ കവിഞ്ഞ് നിഷ്കളങ്കതയുടെ നിറകുടം ആയി നിന്നുകാണും. അത് കാണുമ്പോൾ പിന്നെ ആർക്കും ഒരു സംശയവും തോന്നത്തേ ഇല്ലല്ലോ. അനു കളിയാക്കി. ഈൗ..... എമി തിരികെ ഇളിച്ചു കൊടുത്തു. ഇനിയിപ്പോ എന്താ അടുത്ത പ്ലാൻ???? അനു ചോദിച്ചു. പുലിമടയിൽ ഒരു സന്ദർശനം നടത്തണം, ഇപ്പോഴത്തെ സ്ഥിതിഗതികൾ ഒന്നു വിലയിരുത്തണമല്ലോ???? സ്റ്റെയർ പതിയെ കയറി മുറിയിലേക്ക് നടക്കുന്നത് വഴി അവൾ പറഞ്ഞു. നിനക്ക് ഇനീം മതിയായില്ല അല്ലെ???? നെവർ... ഇന്നെങ്കിലും ഇതിന് ഒരു പരിഹാരം കണ്ടില്ലെങ്കിൽ ഞാൻ മൂത്ത് നരച്ച് ഇങ്ങനെ നിന്നു പോവത്തേ ഉള്ളൂ.

അതുകൊണ്ട് പിന്മാറാൻ ഞാൻ ഒരുക്കമല്ല. എമി ധൈര്യസമേതം മറുപടി കൊടുത്തു. നാശത്തിലേക്കാ നിന്റെ പോക്ക്.... അനു ഓർമ്മപ്പെടുത്തി. എന്നെ തടയാൻ ശ്രമിക്കരുത്.... എങ്കിൽ ചെന്ന് കേറി കൊടുക്ക്. കിട്ടുമ്പൊ പഠിച്ചോളും... കരിനാക്ക് വളക്കാതെ വെച്ചിട്ട് പോടീ കോപ്പേ... എമി പല്ല് ഞെരിച്ച് പറഞ്ഞുകൊണ്ട് സ്വയം കോൾ കട്ട്‌ ചെയ്ത് റൂം ലക്ഷ്യമാക്കി നീങ്ങി. 🖤🖤🖤🖤🖤🖤🖤🖤🖤🖤🖤🖤🖤 കയറണോ അതോ തിരിച്ച് പോവണോ???? എമി മുറിയുടെ വാതിൽക്കൽ എത്തി ഡോറിന്റെ ഹാൻഡിലിൽ പിടിച്ചു നിന്ന് ആലോചിച്ചു. അകത്തേക്ക് പോയതിന്റെ മൂഡ് ഇപ്പൊ എങ്ങനെ ആയിരിക്കും???? അന്യൻ ആയിരിക്കുവോ അതോ റെമോ ആയിരിക്കുവോ???? രണ്ടിൽ ഏതായാലും എന്നെ മാത്രം കാത്തോളണേ എന്റെ മാതാവേ.... നെഞ്ചിൽ കൈവെച്ച് പ്രാർത്ഥിച്ചു കൊണ്ടവൾ പതിയെ ഡോർ തുറന്ന് തല മെല്ലെ അകത്തേക്ക് ഇട്ടു. മുറി മുഴുവൻ കണ്ണുകൾ ഓടിച്ച് നോക്കി. അച്ചുവിനെ കാണാതെ ആയതും പതിയെ അകത്തേക്ക് കയറി. ഇവിടെ എങ്ങും കാണുന്നില്ലല്ലോ????? നഖം കടിച്ച് ചുറ്റിനും നോക്കി അവൾ പറഞ്ഞതും പിന്നിൽ ഡോർ അടഞ്ഞ് കുറ്റി വീഴുന്ന ശബ്ദം കേട്ടു. പുണ്യാളാ പെട്ട്..... അബദ്ധം പിണഞ്ഞത് പോലെ അവൾ നാക്ക് കടിച്ചു. പിന്നെ മുഖത്ത് ഒരു ഇളി ഫിറ്റ് ചെയ്ത് അവന് നേരെ തിരിഞ്ഞു നിന്നു. ഇച്ചായൻ ഇവിടെ ഉണ്ടായിരുന്നോ???? എന്നെ കളിപ്പിക്കാൻ ഒളിച്ചു നിന്നത് ആണല്ലേ????

ഒളിച്ചേ കണ്ടേ കളിക്കാൻ ആയിരുന്നെങ്കിൽ പറഞ്ഞാൽ പോരായിരുന്നോ ഞാൻ പിള്ളേരെ കൂടി വിളിക്കുവായിരുന്നല്ലോ??? ഒന്നു പതറി പോയെങ്കിലും എമി നിഷ്കു മട്ടിൽ പറഞ്ഞു. ടെൻഷൻ കൊണ്ട് കിളി പോയത് ആണോന്ന് സംശയം ഇല്ലാതില്ല. പക്ഷെ അച്ചുവിന്റെ മുഖത്ത് പതിവില്ലാത്ത ഗൗരവം ആയിരുന്നു. അവളെ തന്നെ നോക്കി അവൻ ഡോറിൽ ചാരി നിന്നു. അവന്റെ നോട്ടം കണ്ടതും എമിക്ക് അപകടം മണുത്തു. എന്താന്ന് അറിയില്ല ഇന്ന് ഭയങ്കര വിശപ്പ്... ഇച്ചായൻ വരുന്നില്ലേ ഞാൻ അത്താഴം കഴിക്കാനായി വിളിക്കാൻ വന്നതാ... അവൾ ഓൺ ദി സ്പോട്ടിൽ കളം മാറ്റി ചവിട്ടി. ഹാ... അങ്ങനെ പോയാൽ എങ്ങനാ???? നമുക്ക് അമ്മച്ചി പറഞ്ഞതിന് ഒരു തീരുമാനം ഉണ്ടാക്കണ്ടേ???? ഒരു കള്ളചിരിയോടെ മീശ പിരിച്ചുകൊണ്ട് അച്ചു അവൾക്ക് അരികിലേക്ക് ചുവട് വെച്ചു. കുറച്ച് മുന്നേ ഗൗരവം നിറഞ്ഞ മുഖത്ത് ഇപ്പൊ മറ്റ് പല ഭാവങ്ങളും ആണെന്ന് എമി മനസ്സിലാക്കി. മൂർഖനെ ആണല്ലോ ദൈവമേ ഞാൻ പല്ലിന്റെ എണ്ണം എടുക്കാൻ പിടിച്ചത്???? അച്ചുവിന്റെ ചിരിയും വരവും എല്ലാം കണ്ട് അവൾ മനസ്സിൽ ഓർത്തു. പിന്നിലേക്ക് അവൾ ചുവട് വെക്കാൻ തുടങ്ങും മുന്നേ അച്ചു അവളെ ചുറ്റിപിടിച്ചു കഴിഞ്ഞിരുന്നു. ഇച്ചായാ.... എല്ലാവരും താഴെ ഉണ്ട്... എമി രക്ഷപ്പെടാനുള്ള മാർഗ്ഗം തേടി. ഒരു തീരുമാനം ഉണ്ടാക്കിയിട്ടേ മടങ്ങൂ എന്ന് പറഞ്ഞിട്ട് ഇത്ര വേഗം പോവാൻ ധൃതി ആയോ????? എമിക്ക് നേരെ മുഖം അടുപ്പിച്ച് അവൻ പറഞ്ഞതും അവളൊന്ന് ഞെട്ടി. എല്ലാം കേട്ടല്ലെ?????

നല്ല വെടിപ്പായിട്ട് കേട്ടു. ഈ ഫോണിൽ സംസാരിക്കുമ്പോൾ അടുത്ത് ആരെങ്കിലും ഉണ്ടോന്ന് കൂടി നോക്കിയിട്ട് വേണ്ടേ ഇതൊക്കെ പറയാൻ???? അച്ചു പറഞ്ഞതും എമി ഒരു കൈയബദ്ധം എന്ന കണക്ക് എക്സ്പ്രഷൻ ഇട്ടു നിന്നു. അമ്മച്ചിയോട് നീ എന്നതാ പറഞ്ഞുകൊടുത്തത്????? ഞാൻ ഉഴപ്പ് കാണിച്ചെന്നോ???? ആണോടീ ഞാനാണോ ഉഴപ്പ് കാണിച്ചത്???? എമിയെ ഒന്നുകൂടി അടക്കി പിടിച്ച് അവൻ ചോദിച്ചു. മ്മ്ഹ്ഹ്..... നിഷേധാർത്ഥത്തിൽ തല അനക്കിയവൾ മൂളി. കഴിഞ്ഞ രണ്ടാഴ്ച പിടി തരാതെ എന്നെ ഇട്ട് വട്ടം ചുറ്റിച്ചത് ആരാടീ????? ഞാൻ...... എന്നിട്ട് ഇപ്പൊ കുറ്റം മുഴുവൻ എനിക്ക് അല്ലെ????? അച്ചു അവൾക്ക് നേരെ കണ്ണുരുട്ടി. പണ്ട് ഇതുപോലെ എന്നെയും കുറേ ചുറ്റിച്ചത് അല്ലെ???? എന്തെങ്കിലും പറഞ്ഞാൽ ഉടനെ ഒരു കോട്ട ഉപദേശം കോരി ചൊരിയും. അത് മാത്രമല്ല, എവിടെയെങ്കിലും ഫങ്ക്ഷനോ മറ്റോ പോയാൽ പിന്നെ കാണുന്നവരുടെ മുഴുവൻ ചോദ്യത്തിന് ഉത്തരം കൊടുത്തത് ഞാനാ... അതിന്റെ ഒക്കെ പകരംവീട്ടൽ ആയിട്ട് കരുതിയാൽ മതി. ചുണ്ട് കൂർപ്പിച്ച് വെച്ച് അവൾ അച്ചുവിനെ നോക്കി. ഓഹോ???? അപ്പൊ നീ പകരം വീട്ടിയത് ആണല്ലേ????? ആഹ്...... എങ്കിൽ രണ്ടാഴ്ചത്തെ കടം എനിക്കും വീട്ടണ്ടേ????

വശ്യമായി ചിരിച്ചുകൊണ്ട് അവളെ നോക്കി അവൻ പിരികം ഉയർത്തി. എമി മിഴികൾ ഉയർത്തി അവന്റെ മുഖത്തേക്ക് നോക്കി. അതിന് മറുപടി കൊടുക്കുന്നതിന് മുന്നേ വാതിലിൽ ആരോ തട്ടി. പെട്ടെന്ന് ആയതിനാൽ എമി ഒന്നു ഞെട്ടി. എമീ... അച്ചൂ..... ഡോറിൽ മുട്ടുന്നതിന് ഒപ്പം തന്നെ റിയയുടെ വിളി ഉയർന്നു. റിയയുടെ ശബ്ദം കേട്ടതും അവൾ ആശ്വാസത്തോടെ ശ്വാസമെടുത്തു. നിനക്ക് ഞാൻ വെച്ചിട്ടുണ്ടെടീ... എമിക്ക് നേരെ കള്ളചിരിയോടെ പറഞ്ഞുകൊണ്ട് അച്ചു അവളുടെ കവിളിൽ ചുണ്ട് അമർത്തി അവളിലെ പിടി വിട്ട് തിരിഞ്ഞ് ഡോറിന് അരികിലേക്ക് നടന്നു. എമിയെ നോക്കി മീശ കടിച്ചു പിടിച്ച് ഒന്നു ചിരിച്ച് അവൻ വാതിൽ തുറന്നു. എന്താ ഏട്ടത്തീ????? മുന്നിൽ നിൽക്കുന്ന റിയയെ കണ്ടവൻ ചോദിച്ചു. നിങ്ങളെ കഴിക്കാൻ വിളിക്കാൻ വന്നതാ... താഴേക്ക് വാ അത്താഴം എടുത്തു വെച്ചിരിക്കുന്നു. റിയ പറഞ്ഞു തീർന്നതും എമി അച്ചുവിനെ കടന്ന് ചാടി പുറത്ത് ഇറങ്ങി. ഞാൻ അങ്ങോട്ട്‌ വരാൻ തുടങ്ങുവായിരുന്നു. ഏട്ടത്തിക്ക് നല്ല ടൈമിംഗ് ആണ്. ഇളിയോടെ പറഞ്ഞ് എമി അച്ചുവിനെ ഒന്നു നോക്കി. റിയയുടെ തോളിലൂടെ കയ്യിട്ടു. വാ ഏട്ടത്തീ.... തന്നെ അന്തംവിട്ടു നോക്കുന്ന റിയയുമായി എമി താഴേക്ക് വെച്ച് പിടിച്ചു. പിന്നാലെ ചിരി കടിച്ചു പിടിച്ച് അച്ചുവും. 🖤🖤🖤🖤🖤🖤🖤🖤🖤🖤🖤🖤🖤

നിനക്കൊക്കെ ഒന്നു നേരത്തെ എത്തിക്കൂടെ കാത്തിരുന്ന് മനുഷ്യന്റെ കുടൽ കരിഞ്ഞു. എമിയേയും അച്ചുവിനെയും കണ്ട പാടെ പ്ലേറ്റിലേക്ക് കറി വിളമ്പി കൊണ്ട് ആൽവിച്ചൻ പറഞ്ഞു. പറയണ കേട്ടാൽ തോന്നും തിന്നാതെ കാത്തിരിക്കുവായിരുന്നെന്ന്... ഇതിപ്പൊ രണ്ടാമത്തെ ട്രിപ്പ് അല്ലെ നീ ഈ കഴിക്കുന്നത്????? പോൾ ആൽവിച്ചനെ പരിഹസിച്ചു. എത്ര ആയാലും ഇപ്പൊ എന്താ വിശപ്പ് മാറണ്ടേ???? വെറുതെ ഇരിക്കുന്നവർക്ക് അങ്ങനെ പലതും പറയാം ഞാൻ അധ്വാനിച്ചിട്ട് ആണ് ഹേ ഈ വെട്ടിവിഴുങ്ങുന്നത്. ആൽവിച്ചൻ തിരികെ പുച്ഛിച്ചു. ഇന്ന് രണ്ട് മൂഡ് കപ്പ നട്ടു. അയിനാണ് ഈ പ്രഹസനം നടത്തുന്നത്... അച്ചു അതും പറഞ്ഞുകൊണ്ട് ചെയർ വലിച്ചിട്ട് അവന് അടുത്ത് ഇരുന്നു. ഞാൻ അതെങ്കിലും ചെയ്തില്ലേ???? ഇതുവരെ ഒരു പുല്ല് പോലും നടാത്ത നീ എന്നെ പുച്ഛിക്കണ്ട... ഒരു കർഷകനെ ബഹുമാനിക്കാൻ പഠിക്കെടാ.... ഒരു കപ്പത്തണ്ട് നട്ടെന്ന് കരുതി ആരും കർഷകൻ ആവാൻ പോണില്ല... ഓഹ്... തുടങ്ങി രണ്ടെണ്ണവും കൂടി. കഴിക്കാൻ നേരത്ത് എങ്കിലും നിനക്കൊക്കെ മിണ്ടാതെ ഇരുന്നൂടെ???? പോത്തു പോലെ വളർന്നിട്ടും നേഴ്സറി പിള്ളേരെ പോലെ തമ്മിൽ അടിക്കുവാ... ഇതിനേക്കാൾ ഒക്കെ എത്രയോ ഭേദമാണ് ആ ജോക്കുട്ടനും ജിച്ചൂട്ടനും... ഇനി മിണ്ടിയാൽ രണ്ടിനും എന്റെ കയ്യിൽ നിന്ന് കിട്ടും അത് ഓർത്തോ...

സാറാ അന്ത്യശാസന പുറപ്പെടുവിച്ചതും അച്ചുവും ആൽവിച്ചനും വാ പൂട്ടി. സാറായുടെ ഒറ്റ ഭീഷണിയിൽ മര്യാദരാമന്മാരായി ഇരിക്കുന്ന രണ്ടിനെയും കണ്ട് എമിയും റിയയും വാ പൊത്തിപ്പിടിച്ച് ചിരി അടക്കി. ആഹ്... അച്ചൂ, കഴിച്ച് കഴിയുമ്പൊ നീയും ആൽവിയും കൂടി ഒന്നു മുറിയിലേക്ക് വരണം. കമ്പനിയിലെ കുറച്ച് കാര്യങ്ങൾ സംസാരിക്കാനുണ്ട്. പോൾ കഴിച്ച് എഴുന്നേൽക്കവെ പറഞ്ഞു. അതിന് ഞാൻ എന്തിനാ ഡാഡി വരുന്നത്???? കമ്പനി ഒക്കെ നോക്കുന്നത് നിങ്ങൾ രണ്ടുപേരും ചേർന്നല്ലേ??? എനിക്ക് ഇതിലൊന്നും താത്പര്യമില്ലെന്ന് നേരത്തെ തന്നെ പറഞ്ഞിട്ടുള്ളതല്ലേ????? അച്ചു മുഷിപ്പോടെ പറഞ്ഞു. കാര്യം ഉണ്ടായിട്ട് തന്നെയാ നിന്നോട് വരാൻ പറഞ്ഞത്. നിനക്ക് താത്പര്യമുണ്ടെങ്കിലും ഇല്ലെങ്കിലും കമ്പനിയിൽ നിനക്ക് കൂടി ഷെയർ ഉണ്ടെന്ന കാര്യം നീ മറന്നിട്ടില്ലല്ലോ???? അതുകൊണ്ട് പുതിയ തീരുമാനങ്ങൾ എടുക്കുമ്പോൾ നീ കൂടി എല്ലാം അറിഞ്ഞിരിക്കേണ്ടതുണ്ട്. പോൾ ഗൗരവത്തിൽ പറഞ്ഞതും അച്ചു പിന്നെ എതിരൊന്നും പറഞ്ഞില്ല. കഴിച്ച് കഴിയുമ്പോൾ രണ്ടുപേരും കൂടി അങ്ങോട്ട് പോര്... അത്രയും പറഞ്ഞയാൾ അവിടുന്ന് പോയി. കുറച്ച് കഴിഞ്ഞതും പരസ്പരം എന്തൊക്കെയോ സംസാരിച്ച് അച്ചുവും ആൽവിച്ചനും എഴുന്നേറ്റു പോയി. 🖤🖤🖤🖤🖤🖤🖤🖤🖤🖤🖤🖤🖤

അച്ചു വരുന്നതും കാത്ത് മുറിയിൽ ഫോണിൽ പാട്ട് കേട്ട് ഇരിക്കുമ്പോഴാണ് എമിയെ തേടി വീഡിയോ കോൾ എത്തുന്നത്. കോൺഫറൻസ് ആയതിനാൽ കണ്ടതേ എമി അറ്റൻഡ് ചെയ്തു. റോണി, നിവി, മറിയാമ്മ... പ്രതീക്ഷിച്ചത് പോലെ എല്ലാമുണ്ട്. ഹാവൂ... ഭാഗ്യം അംഗഭംഗം ഒന്നും സംഭവിച്ചിട്ടില്ല.... എമിയുടെ തലവട്ടം കണ്ടതേ മറിയാമ്മ നെടുവീർപ്പിട്ടു. എടീ നിനക്ക് ഒന്നും പറ്റിയില്ലല്ലോ അല്ലെ???? റോണിയുടെ വക ചോദ്യം. അത് കേട്ടതും എമി കിളി പോയത് പോലെ സ്വയം ഒന്നുനോക്കി. എനിക്കെന്ത് പറ്റാൻ????? കണ്ണ് മിഴിച്ച് അവൾ മൂന്നിനെയും നോക്കി. Happy birthday to you, ഇത് നിന്റെ പുനർജ്ജന്മം ആണെടീ.... നിവി മണവാളൻ കളിക്കുവാണ്. നിന്റെയൊക്കെ തലയിൽ വല്ല തേങ്ങയും വീണോ???? അതോ പിരിവിട്ട് വല്ല സാധനവും വാങ്ങി അടിച്ചോ????? അല്ല നീ ഒരു സിംഹത്തിന്റെ വായിൽ കോലിട്ട് കുത്താൻ പോയി എന്നൊരു ഇൻഫൊർമേഷൻ കിട്ടിയിരുന്നു അതുകൊണ്ട് ചോദിച്ചതാ. നിവി പല്ലിളിച്ചു കാട്ടി പറഞ്ഞു. ഓഹ്!!!!! അത് അപ്പോഴേക്കും നോട്ടീസ് അടിച്ചോ????? ഏയ്‌.... നമ്മുടെ ഗ്രൂപ്പിൽ മാത്രേ പറഞ്ഞിട്ടുള്ളൂ. നീ ഗ്രൂപ്പിൽ കയറി നോക്കിയില്ലേ????? റോണി ചോദിച്ചു. ഇല്ല... ഞാൻ ഇരുന്ന് പാട്ട് കേൾക്കുവായിരുന്നു. പുതു വെള്ളൈ മഴൈ ആയിരിക്കും അല്ലെ????

മറിയാമ്മ ആക്കിയ മട്ടിൽ ചോദിച്ചു. അല്ലെടീ മാനസ മൈനേ വരൂ... എന്തേ നിനക്ക് കേക്കണോ????? വോ വേണ്ട.... കിട്ടേണ്ടത് എല്ലാം കിട്ടിയല്ലോ???? സമാധാനം ആയല്ലോ???? അപ്പൊ നമുക്ക് വന്ന വിഷയത്തിലേക്ക് കടക്കാം. റോണി ഇടയിൽ കയറി. എന്ത് വിഷയം???? പില്ലോ എടുത്ത് മടിയിലേക്ക് വെച്ച് ഹെഡ്ബോർഡിലേക്ക് ചാരി ഇരുന്നു എമി ചോദിച്ചു. അതായത് നാളെ അവധി ദിവസം ആണല്ലോ???? റോണി ഉൾപ്പെടെ നാളെ എല്ലാവരും ഫ്രീ ആണ്. സോ നമുക്ക് പുറത്ത് കറങ്ങാൻ പോയാലോ??? കുറേ നാളായില്ലേ പോയിട്ട്. നിവി കാര്യം അവതരിപ്പിച്ചു. കുറേ നാളോ???? കഴിഞ്ഞ സൺ‌ഡേ അല്ലെ നമ്മൾ ബീച്ചിലും മാളിലും ഒക്കെ പോയത്????? എമി നെറ്റി ചുളിച്ചു. അന്ന് കൊച്ചിന് പനി ആയത് കൊണ്ട് എനിക്ക് വരാൻ കഴിഞ്ഞില്ലല്ലോ... നാളെ അവനെ അമ്മയുടെ അടുത്ത് നിർത്തി എനിക്ക് വരാം. നിവി വ്യക്തമാക്കി. നല്ല ബെസ്റ്റ് തള്ള... പോയി കൊച്ചിനെ നോക്ക് പെണ്ണുമ്പിള്ളേ.... ഓഹ്... അവന് അച്ഛമ്മയെ മതി. നമ്മളൊക്കെ പുറംപോക്ക് ആണ്. മറിയാമ്മയ്ക്കുള്ള മറുപടിയായി അവൾ പറഞ്ഞു. അത് അവിടെ നിൽക്കട്ടെ... എടീ നാളെ അനുവും വരുന്നുണ്ട് എന്ന് പറഞ്ഞിട്ടുണ്ട്. വരുമ്പോൾ അവളുടെ പ്രൊഡക്റ്റിനെ പ്രൊഡ്യൂസറെയോ പ്രൊഡ്യൂസറുടെ ഡാഡിയെയോ മമ്മിയെയോ ഏൽപ്പിച്ചിട്ട് പോരാൻ പറയണം. കഴിഞ്ഞ തവണ ആ ചെക്കനെയും കൊണ്ടുവന്നതിന്റെ ക്ഷീണം ഇതുവരെ എനിക്ക് തീർന്നിട്ടില്ല. റോണി ഓർമ്മകൾ അയവിറക്കി പറഞ്ഞു.

അതെയതെ അന്ന് നല്ല പണിയല്ലേ ഇവന് കിട്ടിയത്. എമി അടക്കി ചിരിച്ചു. കടലിൽ ഒറ്റയ്ക്ക് പോവണ്ട എന്ന് ഞാൻ പറഞ്ഞതേ ഓർമ്മയുള്ളൂ... ഒരുപിടി മണ്ണാണ് ആ കുരുത്തംകെട്ട ചെറുക്കൻ എന്റെ മുഖത്ത് എറിഞ്ഞിട്ടത്. പിന്നെ മൊത്തം ഒരു പുക ആയിരുന്നു... കണ്ണ് അടിച്ചു പോവാത്തത് എന്റെ ഭാഗ്യം കൊണ്ടാ... റോണി ആ ഭീകര നിമിഷം ഓർത്തുകൊണ്ട് തല കുടഞ്ഞു. അവന്റെ കയ്യിൽ നിന്ന് പണി കിട്ടാത്തതായിട്ട് ആരുമില്ല. അനു കൊച്ചിനെയും കൊണ്ട് ഇവിടെ നിൽക്കാൻ വരുന്ന ദിവസം ആൽവിച്ചൻ ഉള്ള ജീവനും കൊണ്ടാ ഇവിടുന്ന് മുങ്ങുന്നത്. അവന്റെ സ്ഥിരം വെട്ടമൃഗം പാവം ആൽവിച്ചനാണ്. എമി ചിരിയോടെ പറഞ്ഞു. അല്ലേലും വരുന്നതും പോവുന്നതുമായ എല്ലാ പണിയും അങ്ങേരുടെ നെഞ്ചത്ത് പോയാണല്ലോ ഡപ്പാം കൂത്ത് നടത്തുന്നത്. റോണി പറഞ്ഞതും എല്ലാവരും ചിരിച്ചു. പിന്നെ അങ്ങോട്ട് കറങ്ങാൻ പോവുന്നതിന്റെ സമയവും കാലവും നിശ്ചയിക്കലും ചർച്ച നടത്തലും ഒക്കെ ആയിരുന്നു. ഒടുവിൽ ഉറക്കം വന്ന് ഓരോരുത്തരായി പകർച്ചവ്യാധി കണക്ക് കൊട്ടുവായിട്ട് തുടങ്ങിയതും കോൾ കട്ട്‌ ചെയ്തു പോയി. അര മണിക്കൂർ നീണ്ട കോൾ കഴിഞ്ഞിട്ടും അച്ചു എത്താത്തത് കണ്ട് ദേഷ്യം വന്ന് എമി ഫോണും മാറ്റിവെച്ച് ബെഡിലേക്ക് കിടന്നു.. 🖤🖤🖤🖤🖤🖤🖤🖤🖤🖤🖤🖤🖤

തിരിഞ്ഞും മറിഞ്ഞും കിടക്കവെ എപ്പോഴോ കണ്ണുകളിൽ നിദ്ര തേടി എത്തിയത് അവൾ അറിഞ്ഞു. സുഖനിദ്രയിലേക്ക് ആണ്ടു പോവാൻ തുടങ്ങവെ ആരോ തന്നെ ചുറ്റിപ്പിടിക്കുന്നത് അവൾ അറിഞ്ഞു. അതാരാണെന്ന് ഉറപ്പുണ്ടായിരുന്നതിനാൽ കണ്ണ് തുറന്ന് നോക്കാൻ പോലും കൂട്ടാക്കാതെ അവൾ തിരിഞ്ഞ് അവനെ കെട്ടിപ്പിടിച്ച് അവന്റെ നെഞ്ചിലേക്ക് മുഖം അമർത്തി കിടന്നു. ഡീ....... അച്ചു അവളെ തട്ടി വിളിച്ചു നോക്കി. മ്മ്മ്.... ഒന്നു മൂളിക്കൊണ്ട് അവൾ ഒന്നുകൂടി അവനിലേക്ക് പറ്റിച്ചേർന്നു. പൊടിക്കുപ്പീ..... പതിയെ അവളുടെ കാതോരം ചുണ്ട് ചേർത്തവൻ വിളിച്ചു. എവിടെ???? കട്ടിൽ കണ്ടാൽ കെട്ട്യോനെ മറക്കുന്ന എമി ഇത് വല്ലതും അറിയുന്നുണ്ടോ????? വെറുതെ വിളിച്ചിട്ട് കാര്യമില്ല എന്ന് മനസ്സിലായതും അച്ചു പതിയെ അവളുടെ കവിളിൽ ഒന്നു കടിച്ചു. സ്സ്...... എരിവ് വലിച്ചുകൊണ്ട് അവൾ കണ്ണ് തുറന്നു. മര്യാദക്ക് ഉറങ്ങാനും സമ്മതിക്കില്ലേ മനുഷ്യാ നിങ്ങൾ????? കവിൾ അമർത്തി ഉഴിഞ്ഞു കൊണ്ട് എമി ഈർഷ്യയോടെ അവനെ നോക്കി. എന്റെ ഉറക്കം കെടുത്തിയിട്ട് നീ അങ്ങനെ ഉറങ്ങണ്ടെടീ... ഇടുപ്പിലൂടെ അവളെ ചുറ്റിപ്പിടിച്ച് അവൻ അവളുടെ മൂക്കിൻതുമ്പിൽ ചുണ്ട് ചേർത്തു. ഇച്ചായാ...... ദേഷ്യത്തിൽ വിളിച്ചുകൊണ്ട് അവൾ അവന് നേരെ കണ്ണുരുട്ടി. നിനക്കല്ലേ പരാതി ഒന്നുമായില്ല ഒന്നുമായില്ല എന്ന്...

അച്ചു പറഞ്ഞു. അപ്പൊ ഇച്ചായന് അങ്ങനെ ഒന്നും വേണം എന്നില്ലേ??? എല്ലാം എന്റെ നിർബന്ധം എന്റെ വാശി... നിങ്ങൾക്ക് അങ്ങനെ ഒരു തോന്നലും വിചാരവും ഒന്നുമില്ലേ????? അത് ചോദിക്കുമ്പോൾ എന്തിനെന്ന് അറിയാതെ അവളുടെ കണ്ണുകൾ കലങ്ങി. എന്തിനെന്ന് അവൾക്ക് തന്നെ അറിയില്ല... അത് മറയ്ക്കാൻ എന്ന പോലെ അവൾ തിരിഞ്ഞു കിടന്നു. അച്ചു ഒരു നിമിഷം സൈലന്റ് ആയി. പിന്തിരിഞ്ഞു കിടന്ന അവളെ ഒന്നുനോക്കി. അന്ന് അങ്ങനെ ഒരു തീരുമാനം ഞാൻ എടുത്തത് കൊണ്ടും അതിൽ ഉറച്ച് നിന്നത് കൊണ്ട് ഇന്ന് നിനക്ക് സ്വന്തമായി ഒരു ജോലിയുണ്ട്. അന്ന് ഞാൻ ചെയ്തത് തെറ്റാണ് എന്ന് ഈ നിമിഷം വരെ എനിക്ക് തോന്നിയിട്ടില്ല... അതൊരു വലിയ ശരി തന്നെയാണ് എന്ന് ഇപ്പോഴും എനിക്ക് നല്ല ബോധ്യമുണ്ട്. ഒന്നിനും കണക്ക് പറഞ്ഞതോ ഓർമ്മപ്പെടുത്തിയതോ അല്ല... എന്റെ ഭാഗത്ത്‌ തന്നെ ആണ് ന്യായം എന്ന് ഉറപ്പുള്ളത് കൊണ്ട് പറഞ്ഞതാണ്. എനിക്ക് ആഗ്രഹമില്ല എന്ന് നീ പറഞ്ഞില്ലേ???? അങ്ങനെ നിനക്ക് തോന്നിയിട്ടുണ്ടെങ്കിൽ നിനക്ക് എന്നെ മനസ്സിലാക്കാൻ പറ്റിയിട്ടില്ല എന്നർത്ഥം. അതുകൊണ്ട് ഇനിയും ഓരോന്ന് പറഞ്ഞിട്ട് കാര്യമില്ല. നിനക്ക് അതൊന്നും മനസ്സിലാവാൻ പോവുന്നില്ല. നീയായിട്ട് കുറേ കുറ്റങ്ങൾ എന്റെ തലയിൽ വെച്ചിട്ടുണ്ടല്ലോ അത് അങ്ങനെ തന്നെ ഇരിക്കട്ടെ... ഒന്നും പറഞ്ഞ് തിരുത്താനും മനസ്സിലാക്കി തരാനും ഞാൻ വരുന്നില്ല. അത്ര മാത്രം പറഞ്ഞ് അച്ചു ബെഡിൽ നിന്ന് എഴുന്നേറ്റ് പോയി. എമി ഒരു നിമിഷം ശ്വാസം നിലച്ചത് പോലെ തറഞ്ഞു പോയി.... തുടരും...............

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story