ഹൃദയതാളമായ്: ഭാഗം 206

hridayathalamay

എഴുത്തുകാരി: ആർദ്ര അമ്മു

കുരിശിങ്കൽ മുറ്റത്ത് ബൈക്ക് ഒതുക്കി നിർത്തി റോണി ഇറങ്ങി. തലയിൽ ഇരുന്നു ഹെൽമെറ്റ്‌ ഊരി മുടിയൊന്ന് കൈകൊണ്ട് ഒതുക്കി മുഖത്തെ കൂളിംഗ് ഗ്ലാസ്സ് താഴ്ത്തി മിററിൽ ഒന്നു നോക്കി. ലുക്ക് ഓക്കേ ആണെന്ന് കണ്ടതും ബൈക്കിന്റെ കീ ചൂണ്ടു വിരലിൽ കറക്കി വരാന്തയിലേക്ക് നടന്നു. Thangamey onnathaan thedi vandhen naanae... 🎶 ചൂളമടിച്ച് പാട്ടും പാടി റോണി അകത്തേക്ക് കയറി. സോഫയിൽ ഇരുന്ന് പത്രം വായിക്കുന്ന ആൽവിച്ചനെ കണ്ടതും ഒന്നു നിന്നു. ഇയാൾ ഇവിടെ ഉണ്ടായിരുന്നോ????? കണ്ട സ്ഥിതിക്ക് ഒന്നു ചൊറിഞ്ഞു കളയാം. മനസ്സിൽ കരുതിക്കൊണ്ട് റോണി ആൽവിച്ചനെ ലക്ഷ്യം വെച്ച് നീങ്ങി. ഡാഡീസ് ഫസ്റ്റ് വാഴ ഇവിടെ ഉണ്ടായിരുന്നോ????? പത്രത്തിൽ മുങ്ങി തപ്പികൊണ്ടിരുന്ന ആൽവിച്ചൻ ചോദ്യം കേട്ടതും തലയുയർത്തി. മുന്നിൽ റോണിയെ കണ്ടതും ഇതെപ്പൊ കെട്ടിയെടുത്തു എന്ന സംശയത്തോടെ അവനെ നോക്കി. What's up mahn?????? റോണി മുഖത്ത് വെച്ചിരുന്ന കൂളിംഗ് ഗ്ലാസ്സ് എടുത്ത് മാറ്റികൊണ്ട് ചോദിച്ചു. ആഹ്... ഇത് നിന്റെ കൂളിംഗ് ഗ്ലാസ്സ് ആയിരുന്നോ???? ഞാൻ കരുതി നീ തിമിരത്തിന്റെ ഓപ്പറേഷൻ കഴിഞ്ഞിട്ട് വരുന്ന വഴിയാണെന്ന്. ആൽവിച്ചൻ നല്ലോണം അങ്ങ് പുച്ഛിച്ചു. 2000rs കൊടുത്ത് ഞാൻ വാങ്ങിയ സാധനത്തെയാണ് താൻ ഈ പുച്ഛിക്കുന്നത്, bloody installment fellow. 2000 രൂപയോ????

എന്റെ പൊന്നെടാ നിന്നെ ആ കടക്കാരൻ പറ്റിച്ചതാ. ഇത് തിമിരത്തിന്റെ ഓപ്പറേഷൻ കഴിഞ്ഞവർക്ക് കൊടുക്കുന്ന സാധനമാ. എന്റെ അമ്മായിയപ്പന് കഴിഞ്ഞിടെ കണ്ണിന്റെ ഓപ്പറേഷൻ കഴിഞ്ഞപ്പോൾ ഇതേ സെയിം കണ്ണട അല്ലെ കൊടുത്തത്???? നിനക്ക് സംശയമുണ്ടെങ്കിൽ ഞാൻ തെളിവ് കാണിച്ചു തരാം, എന്റെ ഫോണിൽ ഫോട്ടോ കിടപ്പുണ്ട്. ആൽവിച്ചൻ പറഞ്ഞു നിർത്തിയതും റോണി കാറ്റ് അഴിച്ചുവിട്ട ബലൂൺ പോലെയായി. പോടോ... താൻ ചുമ്മാ തള്ളുന്നതാ. പിന്നേ എനിക്ക് ഈ കാര്യത്തിൽ തള്ളിയിട്ട് എന്ത് പ്രയോജനം???? അല്ല നീയിത് എവിടുന്നാ വാങ്ങിയത്. ഓൺലൈനിൽ ബുക്ക്‌ ചെയ്ത് വാങ്ങിയതാ. നിരാശയോടെ കൂളിംഗ് ഗ്ലാസ്സിൽ നോക്കി റോണി പറഞ്ഞു. എടാ, ഓൺലൈനിൽ നിന്നൊന്നും വാങ്ങിക്കരുത്. ഫുൾ പറ്റിക്കൽ ആണ്. അതല്ലേ ഞാൻ ഒന്നും വാങ്ങിക്കാത്തത്. അതിനൊക്കെ സെൻസ് വേണം സെൻസിബിലിറ്റി വേണം സെൻസർബോർഡ് വേണം. അതെങ്ങനാ വല്യ അൻവർ ഹുസൈൻ ആണെന്നല്ലേ അവന്റെ വിചാരം. ആൽവിച്ചൻ നെടുനീളൻ വാചകം ഒറ്റ ശ്വാസത്തിൽ പറഞ്ഞു നിർത്തി ശ്വാസമെടുത്തു. ഇതിന് മുന്നേ ഓൺലൈൻ ബുക്ക് ചെയ്ത് വരുത്തിച്ചത് എല്ലാം നല്ല സാധനങ്ങൾ ആയിരുന്നെടോ... എപ്പോഴും നല്ലത് തന്നെ കിട്ടില്ലെന്ന്‌ ഇപ്പൊ മനസ്സിലായില്ലേ????

അനുഭവങ്ങൾ പാളിച്ചകൾ. അതേ എനിക്കിപ്പൊ പറയാനുള്ളൂ. ഇനിയിപ്പൊ ഞാൻ ഇത് എന്ത് ചെയ്യും???? റോണി കയ്യിൽ ഇരുന്ന കൂളിംഗ് ഗ്ലാസ്സ് നോക്കി പരിതപ്പിച്ചു. കണ്ണിന്റെ ഓപ്പറേഷൻ കഴിഞ്ഞിരിക്കുന്ന ആർക്കെങ്കിലും പകുതി വിലയ്ക്ക് മറിച്ചു വിൽക്ക്. അല്ലെങ്കിൽ വേണ്ട, ഫ്രീ ആയിട്ട് കൊടുക്കാമെന്ന് പറഞ്ഞാൽ പോലും ഇതൊന്നും ആരും വാങ്ങില്ല. ആൽവിച്ചൻ തളർത്താവുന്നതിന്റെ മാക്സിമം തളർത്തി വിട്ടു. പപ്പാ.... ജിച്ചൂട്ടൻ ഓടിവന്ന് ആൽവിച്ചന്റെ മടിയിലേക്ക് പിടഞ്ഞു കയറി. പപ്പാ, എന്റെ കാറ് പൊത്തിപോയി. കയ്യിൽ ഇരുന്ന കാർ ആൽവിച്ചന് മുന്നിൽ കാണിച്ച് അവൻ പരാതി പറഞ്ഞു. പൊത്തിപ്പോയി എന്നല്ല പൊട്ടിപ്പോയി. ട്ട, അതാദ്യം പറയാൻ പഠിക്ക്. റോണി വാദ്യാർ കളിച്ച് പറഞ്ഞു. നീ പോതാ.... ചുണ്ട് കൂർപ്പിച്ച് വെച്ച് ചെക്കൻ ദേഷ്യത്തിൽ പറഞ്ഞു. വല്ല കാര്യമുണ്ടായിരുന്നോ????? ആൽവിച്ചൻ അവനെ കളിയാക്കി. മോനേ... അങ്കിളിനോട് അങ്ങനെ ഒന്നും പറയാൻ പാടില്ല. അങ്കിളിന് കുഞ്ഞിനോട് എന്തോരം സ്നേഹമുണ്ടെന്ന് അറിയോ???? ദേ ഈ കൂളിംഗ് ഗ്ലാസ്സ് അങ്കിൾ മോന് വേണ്ടി വാങ്ങിക്കൊണ്ട് വന്നതാ. ആൽവിച്ചൻ കിട്ടിയ ഗ്യാപ്പിൽ പറഞ്ഞു. റോണി പല്ല് കടിച്ച് ആൽവിച്ചനെ നോക്കി. ആനോ അങ്കിലെ ഇത് എനിച്ചാണോ???? കൂളിംഗ് ഗ്ലാസ്സിൽ നോക്കി കണ്ണൊക്കെ വിടർത്തിയാണ് ചെക്കന്റെ ചോദ്യം.

അല്ലെന്ന് മാത്രം പറഞ്ഞേക്കല്ലേ മോനെ പിന്നെ നിനക്ക് ഇവിടുന്ന് തടി കേടാവാതെ പോവാൻ പറ്റില്ല. ആൽവിച്ചൻ അവന് കേൾക്കാൻ പാകത്തിന് പറഞ്ഞു. ഞാൻ 2000രൂപ മുടക്കി വാങ്ങിയതാടോ... റോണി പല്ല് കടിച്ച് പറഞ്ഞു. നിനക്ക് ജീവനാണോ 2000 രൂപയാണോ വലുത്????? ആൽവിച്ചന്റെ ചോദ്യം കേട്ടതും അടിയറവ് പറയുകയല്ലാതെ വേറെ വഴിയില്ല എന്ന് റോണിക്ക് ബോധ്യമായി. മനസ്സില്ലാ മനസ്സോടെ അവൻ കൂളിംഗ് ഗ്ലാസ്സ് എടുത്ത് ജിച്ചൂട്ടന്റെ കയ്യിൽ കൊടുത്തു. നന്നായി വരും.... ജിച്ചൂട്ടനോട് പറഞ്ഞ് ആൽവിച്ചനെ മനസ്സാൽ സ്മരിച്ച് അവൻ എഴുന്നേറ്റു പോയി. ഹൈ... നല്ല രസം.... തന്നെക്കാൾ വലിയ കൂളിംഗ് ഗ്ലാസ്സ് എടുത്ത് മുഖത്ത് വെച്ച് ജിച്ചൂട്ടൻ സന്തോഷം കൊണ്ട് തുള്ളിച്ചാടി. കിട്ടിയത് നിനക്ക് ആണെങ്കിലും ഇതിന്റെ ക്രെഡിറ്റ്‌ എനിക്കുള്ളതാ. ഓഫീസിൽ ഇതും വെച്ച് നടന്ന് ഞാനൊരു കലക്ക് കലക്കും എന്റെ ചക്കരക്കുട്ടാ.... ആഹ്ലാദത്തോടെ പറഞ്ഞുകൊണ്ട് ജിച്ചൂട്ടനെ വാരിയെടുത്ത് ഉമ്മയും കൊടുത്ത് കൊച്ചിനെയും കൊണ്ട് റോണി പോയ വഴിയേ നീങ്ങി. വെടക്കാക്കി തനിക്കാക്കുക എന്നൊക്കെ പറഞ്ഞാൽ ദാ ഇങ്ങനെ വേണം. 🖤🖤🖤🖤🖤🖤🖤🖤🖤🖤🖤🖤🖤

പയ്യെ തിന്നെടാ അല്ലെങ്കിൽ ശ്വാസം കിട്ടാതെ വടിയാവും. പ്ലേറ്റിൽ ഇരുന്ന ഇഡ്ഡലി എടുത്ത് അതേപടി വിഴുങ്ങുന്ന റോണിയുടെ തലയിൽ തട്ടി എമി ടേബിളിലേക്ക് ഇരുന്നു. Don't disturb, ഞാനിവിടെ പൊരിഞ്ഞ യുദ്ധത്തിലാണ്. സാറാന്റി കുറച്ച് സാമ്പാർ താങ്ങിയേ... റോണി രണ്ട് ഇഡ്ഡലി കൂടി പാത്രത്തിലേക്ക് എടുത്ത് വെച്ച് അവൻ പറഞ്ഞു. താങ്ങി താങ്ങി ഇവിടെ ബാക്കിയുള്ളവന് തിന്നാൽ ഒന്നുമില്ല. ആൽവിച്ചൻ അവനെ നോക്കി പറഞ്ഞു. ആഹാരം കഴിക്കുന്നവരോട് ആണോടാ ഇങ്ങനെ ഒക്കെ പറയുന്നത്????? സാറാ ശാസനയോടെ ആൽവിച്ചന്റെ കയ്യിൽ പതിയെ അടിച്ചു. അങ്ങനെ പറഞ്ഞുകൊടുക്ക് ആന്റി, മാനേഴ്സില്ലാത്ത ബ്ലഡി ഫൂൾ... റോണി അത്യാവശ്യം നല്ല രീതിയിൽ തിരികെ പുച്ഛിച്ചു. എല്ലാം മിണ്ടാതെ ഇരുന്ന് കഴിച്ചിട്ട് പോടേ... ബഹളം സഹിക്ക വയ്യാതെ പോൾ പറഞ്ഞതും തമ്മിൽ തമ്മിൽ നോക്കി ചുണ്ട് കോട്ടി എല്ലാവരും ഫുഡിൽ കോൺസെൻട്രേറ്റ് ചെയ്തു. അളിയൻ ഇന്ന് ലീവാണോ???? റോണി കൈ കഴുകാൻ എഴുന്നേൽക്കവെ അച്ചുവിനെ നോക്കി ചോദിച്ചു. ആടാ... ഞാൻ ഇന്നും നാളെയും ലീവാണ്. മറ്റന്നാൾ പോയാൽ മതി. അല്ലേലും കല്യാണം കഴിയുമ്പൊ കൃത്യനിർവഹണത്തിൽ മുന്നിട്ട് നിൽക്കുന്ന പല ഏമാന്മാരും ഇതുപോലെ നിറം മാറും. ഹാ...

എല്ലാം വന്നുകയറിയ പെണ്ണിന്റെ ഐശ്വര്യം. ആൽവിച്ചന്റെ നാക്ക് വെറുതെ ഇരുന്നില്ല. അച്ചുവും എമിയും അവനെ ദഹിപ്പിച്ച് ഒരു നോട്ടം. ആൽവിച്ചൻ നെവർ മൈൻഡും. കല്യാണം കഴിഞ്ഞതിൽ പിന്നെ ഒരു മാസം വേലക്ക് പോവാതെ വീട്ടിൽ കുത്തിയിരുന്നവനാ ഈ ഡയലോഗ് മുഴുവൻ ഇറക്കുന്നത്. കഴിച്ചിട്ട് എഴുന്നേറ്റ് ഓഫീസിൽ പോവാൻ നോക്കെടാ... സാറായുടെ ബൗൺസിൽ ആൽവിച്ചന്റെ വിക്കറ്റ് വീണു. ഇരന്നു വാങ്ങുന്നതിന് ഒരു പര്യായം ഉണ്ടെങ്കിൽ അത് നിങ്ങളാണ് മനുഷ്യാ. കൊല്ലം ഇത്രയും ആയിട്ടും തോറ്റു പിന്മാറാത്ത ആ മനസ്സ് ഉണ്ടല്ലോ??? റോണി അവന്റെ തോളിൽ തട്ടി പറഞ്ഞു. ഇതിപ്പൊ പൊക്കിയതാണോ അപമാനിച്ചതാണോ എന്ന സംശയത്തിലായിരുന്നു ആൽവിച്ചൻ. 🖤🖤🖤🖤🖤🖤🖤🖤🖤🖤🖤🖤🖤 തലേന്നത്തെ പ്ലാനിങ് പ്രകാരം 10 മണിക്ക് മാളിൽ വന്ന് വെയിറ്റ് ചെയ്തു നിൽക്കാൻ തുടങ്ങിയതാണ് അച്ചുവും എമിയും റോണിയും. ജ്യോതിയും വന്നില്ല തീയും വന്നില്ല എന്ന കണക്കാണ് കാര്യങ്ങൾ. മറിയാമ്മയുടെയും നിവിയുടെയും അനുവിന്റെയും ഒന്നും പൊടി പോലുമില്ല. വിളിക്കുമ്പോൾ മുഴുവൻ ഞങ്ങൾ അരമണിക്കൂർ മുന്നേ പുറപ്പെട്ടു വേണമെങ്കിൽ ഒരു മണിക്കൂർ മുന്നേ ആക്കാം എന്ന ലൈനിൽ ആണ് മൂന്നെണ്ണവും. ആ കാര്യത്തിൽ എല്ലാത്തിനും ഭയങ്കര ഒത്തൊരുമയാണ്. ദേ എനിക്ക് ദേഷ്യം വരുന്നുണ്ടേ... ഇതെത്ര നേരമായി ഇവളുമാർ ഇതെവിടെ പോയി കിടക്കുവാണ്???

അച്ചു വാച്ചിലേക്ക് നോക്കി അമർഷത്തോടെ പറഞ്ഞു. ഈ പെണ്ണുങ്ങളെ പുറത്ത് പോവാൻ വിളിച്ചാൽ ഇങ്ങനെയാ, ഒരൊറ്റയെണ്ണം സമയത്തിന് എത്തില്ല. റോണി ദേഷ്യത്തിൽ പറഞ്ഞു. ഇനി നോക്കി നിൽക്കാൻ ഞാനില്ല. വരുന്നുണ്ടെങ്കിൽ വാ, അതുങ്ങൾ സൗകര്യത്തിന് വന്നോളും. അച്ചു അതും പറഞ്ഞ് എമിയുടെ കയ്യും പിടിച്ച് അകത്തേക്ക് പോയി. അളിയോ ഞാനും വരുന്നേ..... റോണി വിളിച്ചു കൂവിക്കോണ്ട് അച്ചുവിന്റെ അടുത്തേക്ക് ഓടി അവന്റെ തോളിലൂടെ കയ്യിട്ട് അവർക്കൊപ്പം നടന്നു. അവർ മാളിൽ മുഴുവൻ ചുറ്റിനടന്ന് അത്യാവശ്യം ഷോപ്പിങ്ങും മറ്റും ചെയ്ത് കഴിഞ്ഞതും ആടിപ്പാടി പെൺപട സെറ്റ് വിത്ത്‌ ഡെയർ ഓൺ ഭർത്തൂസ് എത്തി. പിള്ളേരെ ഒക്കെ വീട്ടിൽ ഇരുത്തിയിട്ട് വേണമല്ലോ പോരാൻ. അതുകൊണ്ട് മാത്രം എമിയും അച്ചുവും റോണിയും ക്ഷമിച്ചു. പിന്നെ ഒരു റൗണ്ട് കൂടി മാൾ ചുറ്റി. ഒരു പ്രതിക്ഷണം കൂടി കഴിഞ്ഞതും എമി തളർന്നു. നേരെ ഫുഡ് കോർട്ടിൽ ചെന്ന് വിശപ്പ് മാറ്റി ഇറങ്ങിയതും. ഇനി എങ്ങോട്ട് പോവണം എന്ന് കൺഫ്യൂഷനായി. ബീച്ചിൽ പോവാം എന്ന് കരുതിയാൽ തന്നെ കരിഞ്ഞു പോവുന്ന വെയിലത്ത് പോയിട്ട് കാര്യമില്ല മനസ്സിലായതും മൂവി കാണാൻ തീരുമാനമായി. അതാവുമ്പൊ 2:30മണിക്കൂർ പോവുകയും ചെയ്യും വെയിലും കുറയും. അങ്ങനെ ടിക്കറ്റ് എടുത്ത് മൂവിക്ക് കയറി.

ഇടയ്ക്ക് കുറുകാൻ ശ്രമിച്ച റോണിയെയും മറിയാമ്മയെയും പിടിച്ച് രണ്ടാറ്റത്ത് മാറ്റി ഇരുത്തി. അല്ലെങ്കിൽ ഒരു ഫ്രഞ്ച് വിപ്ലവത്തിന് സാക്ഷ്യം വഹിക്കേണ്ടി വരും. അക്കരെ ഇക്കരെ ഇരുന്ന് തമ്മിൽ നോക്കി അവർ സിനിമ ഉറങ്ങി തീർത്തു. മൂവി കണ്ടിറങ്ങിയതും നിവിയും അപ്പുവും അനുവും എഡ്ഢിയും വീട്ടിലേക്ക് തിരിച്ചു. വീട്ടിൽ എത്താൻ വൈകിയാൽ മക്കൾ വറുത്തു കോരും എന്നറിയാം. നിവിയുടെയും അപ്പുവിന്റെയും പ്രോഡക്റ്റിന്റെ കാര്യത്തിൽ പിന്നെയും സമാധാനമുണ്ട് പക്ഷെ അതുപോലെ അല്ല അനുവിന്റെയും എഡ്ഢിയുടെയും ഇടിവെട്ട് സന്താനം. വീടൊരു കുരുക്ഷേത്ര ഭൂമി ആക്കും. അതുകൊണ്ട് തല്ക്കാലത്തേക്ക് വിട പറഞ്ഞ് അവർ പോയി. ബാക്കി എല്ലാം കൂടി നേരെ ബീച്ചിലേക്ക് വെച്ചുപിടിച്ചു. കുറേ നേരം അവിടെ ചിലവഴിച്ച് അങ്ങോട്ടും ഇങ്ങോട്ടും തല്ല് കൂടിയും ഉപ്പുവെള്ളത്തിൽ കുളിച്ചും എല്ലാം കുറേ സമയം ബീച്ചിൽ ചിലവഴിച്ചു. നേരം ഇരുട്ടി തുടങ്ങിയതും മറിയാമ്മ പോവാൻ തയ്യാറെടുത്തു അവൾക്കൊപ്പം റോണിയും. അവർ രണ്ടുപേരും പോയതും അച്ചുവും എമിയും മണലിലേക്ക് ഇരുന്നു. ദൂരെ കടലിലേക്ക് മുങ്ങിത്താഴാൻ തയ്യാറെടുത്ത് നിൽക്കുന്ന ചുവന്ന സൂര്യനിൽ മിഴി നട്ട് എമി അച്ചുവിന്റെ തോളിലേക്ക് ചാഞ്ഞു. ഇച്ചായാ......

അവന്റെ കയ്യിലൂടെ ചുറ്റിപ്പിടിച്ച് എമി വിളിച്ചു. മ്മ്മ്മ്..... അച്ചു ഒന്നു മൂളി. അന്ന് ബീച്ചിൽ വെച്ചുള്ള നമ്മുടെ സെക്കന്റ്‌ മീറ്റിംഗ് ഓർക്കുന്നുണ്ടോ???? കോളേജിൽ നിന്ന് എന്നെ വിളിച്ചോണ്ട് കൊണ്ടുവന്നത്, അന്ന് തമ്മിൽ കാണാൻ പറ്റാത്തതിന്റെ കാരണങ്ങൾ പറഞ്ഞത്. വെള്ളമടിച്ച് ബോധമില്ലാതെ ഞാൻ പറഞ്ഞതെല്ലാം എന്നെ തന്നെ കേൾപ്പിച്ച് ഇഷ്ടം പറയിപ്പിച്ചത്. എമി ചിരിയോടെ ചോദിച്ചതും അവനും ചിരിച്ചു പോയി. ശരിക്കും എന്ത് രസമായിരുന്നു അല്ലെ അന്നത്തെ ഓരോ നിമിഷങ്ങളും. ഇന്നും മനസ്സിൽ മായാതെ അങ്ങനെ പതിഞ്ഞു കിടപ്പുണ്ട്. എമി പറഞ്ഞു നിർത്തിയതും അച്ചു അവളുടെ നെറ്റിയിൽ ചുണ്ട് ചേർത്തു. ചിലതൊക്കെ അങ്ങനെയാ പൊടിക്കുപ്പീ. എന്നും മായാതെ അങ്ങനെ മനസ്സിന്റെ ആഴങ്ങളിൽ പതിഞ്ഞു കിടക്കും. ചുണ്ടിൽ വിരിഞ്ഞ ചിരിയോടെ പറയവെ വീണ്ടും ഒരിക്കൽ കൂടി പഴയ ഓർമ്മകളിലൂടെ മനസ്സ് ഒരു ഓട്ടപ്രതിക്ഷണത്തിന് തയ്യാറെടുക്കുകയായിരുന്നു. 🖤🖤🖤🖤🖤🖤🖤🖤🖤🖤🖤🖤🖤 പപ്പ കിടന്നില്ലേ?????? ഫോണിലൂടെ അൽപ്പം ദേഷ്യത്തിൽ എമി ചോദിക്കുന്നത് കേട്ടാണ് അച്ചു മുറിയിലേക്ക് എത്തുന്നത്. എന്താ പപ്പാ ഇത്???? ഇടയ്ക്ക് ഇടയ്ക്ക് ഇപ്പൊ തലവേദന വരുന്നില്ലേ????

എന്ത് ഇമ്പോർട്ടന്റ് ആയിട്ടുള്ള ജോലി ആയാലും ഇനി നാളെ ചെയ്യാം. ലാപ് അടച്ച് വെച്ച് പോയി കിടന്ന് ഉറങ്ങിക്കേ... ഒന്നും ഇങ്ങോട്ട് പറയണ്ട. പോ... പോയി കിടക്ക്. കർക്കശമായി എമി പറഞ്ഞു നിർത്തി. ഇനി ഉറങ്ങിക്കോ... എങ്ങാനും ഞാൻ പറഞ്ഞത് അനുസരിച്ചില്ല എന്നെങ്ങാനും ഞാൻ അറിഞ്ഞാൽ. പിന്നെ മിണ്ടില്ല ഞാൻ. ഭീഷണി പോലെ അവൾ പറയുന്നത് കേട്ട് അച്ചു ചിരിച്ചുപോയി. ഒരു രാത്രിയിൽ കൂടുതൽ ആരോടും പിണങ്ങാൻ അറിയാത്തവളാ ഈ വീരവാദം മുഴക്കുന്നത്. അവൻ ബെഡിലേക്ക് ഇരുന്ന എമിയുടെ മടിയിലേക്ക് തല വെച്ച് കിടന്നു. മ്മ്മ്.... ശരി, എങ്കിൽ പപ്പ കിടന്നോ ഗുഡ് നൈറ്റ്... എമി പറഞ്ഞതും മറുവശത്ത് നിന്ന് എന്തോ പറയുന്നത് അവൻ അറിഞ്ഞു. പിന്നാലെ അവൾ കോൾ കട്ട്‌ ചെയ്ത് കയ്യെത്തിച്ച് ടേബിളിലേക്ക് ഫോൺ വെച്ച് അച്ചുവിനെ നോക്കി. പപ്പയോട് എന്തായിരുന്നു????? ആൾക്ക് തലവേദന കൊണ്ട് വയ്യ എന്നിട്ടും ലാപ്പും എടുത്ത് വെച്ച് എന്തോക്കെയോ വർക്ക്‌ ചെയ്യുവാന്ന്. അമ്മ പറഞ്ഞപ്പൊ ദേഷ്യം വന്നുപോയി. സ്വന്തം ആരോഗ്യത്തെ പറ്റി ഒരു ചിന്തയുമില്ല പപ്പയ്ക്ക്. ചുണ്ട് കൂർപ്പിച്ച് എമി പറഞ്ഞു നിർത്തി അച്ചുവിനെ നോക്കിയതും കാണുന്നത് അവളുടെ കൈ പിടിച്ച് വിരലുകളിൽ ഓരോന്നായി ചുണ്ട് ചേർക്കുന്ന അച്ചുവിനെയാണ്. ഇച്ചായാ...

ഞാൻ പറയുന്നത് വല്ലതും കേട്ടോ???? ദേഷ്യത്തോടെ കൈ വലിച്ചെടുത്ത് എമി അവനെ നോക്കി കണ്ണുരുട്ടി. നിനക്ക് ഈയിടെ ആയിട്ട് എന്റെ കാര്യത്തിൽ ഒരു ശ്രദ്ധയുമില്ല.... അച്ചു പറഞ്ഞു നിർത്തിയതും എമി ഞാനോ എന്നർത്ഥത്തിൽ കണ്ണ് മിഴിച്ചു. ഞാൻ ഒന്നു റൊമാന്റിക് ആവുമ്പോഴേക്കും നീ അന്താരാഷ്ട്ര ചർച്ചയ്ക്ക് വഴി വെക്കും അല്ലെങ്കിൽ എന്തേലും കുനഷ്ട് പറഞ്ഞ് എന്റെ മൂഡ് കളയും. ഇന്ന് അത് നടപ്പില്ല. എമിയുടെ മടിയിൽ നിന്ന് എഴുന്നേറ്റ് പറഞ്ഞുകൊണ്ട് അവൻ അവളെ വലിച്ച് ബെഡിലേക്കിട്ട് അവളിലേക്ക് അമർന്നു. എമി കണ്ണുകളിൽ കുറുമ്പ് നിറച്ച് അവനെ നോക്കി. ഉണ്ടക്കണ്ണ് ഉരുട്ടി നോക്കാതെടീ.... അവളുടെ കവിളിൽ മെല്ലെ ചുംബിച്ചുകൊണ്ട് അച്ചു പറഞ്ഞതും അവൾ ചിരിച്ചു. അച്ചുവിന്റെ ചുണ്ടുകൾ ആ ചിരിയെ കവർന്നെടുത്തു. ചുണ്ടുകൾ പരസ്പരം വാരി പുണരവെ എമി അവനെ തന്നിലേക്ക് കൂടുതൽ അടുപ്പിച്ചു. അവന്റെ അധരങ്ങൾ ദിശ തെറ്റി ചലിച്ച് അവളിൽ ആകെ പുതു വീഥികൾ തേടി കൊണ്ടിരുന്നു. നിശ്വാസങ്ങൾ തമ്മിൽ കലർന്ന് ഇരുവരും ഒന്നായി ഇഴുകി ചേർന്നു. ആലസ്യത്തോടെ നെഞ്ചിലേക്ക് ചുരുണ്ട് കൂടിയവളെ പുതപ്പിനുള്ളിൽ ചേർത്ത് പിടിച്ച് അച്ചു അവളുടെ കഴുത്തിൽ ചുണ്ട് ചേർത്തു. കുറുകി കൊണ്ടവൾ ഒന്നുകൂടി അവനിലേക്ക് പറ്റിച്ചേർന്നതും അവളെ പൊതിഞ്ഞു പിടിച്ചവൻ മിഴികൾ അടച്ചു..... തുടരും...............

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story