ഹൃദയതാളമായ്: ഭാഗം 207

hridayathalamay

എഴുത്തുകാരി: ആർദ്ര അമ്മു

സ്റ്റെയർ ഇറങ്ങി വരുന്ന എമിയെ കണ്ടാണ് ആൽവിച്ചൻ ഹാളിലേക്ക് എത്തുന്നത്. ഇതെന്തുവാടീ ഇട്ടേക്കുന്നത് അച്ചുവിന്റെ മുണ്ടോ അതോ അമ്മച്ചീടെ പാവാടയോ????? ആൽവിച്ചന്റെ ചോദ്യം കേട്ടതും എമിയൊന്ന് നിന്നു. പിന്നെ സ്വന്തം വേഷം ഒന്നുകൂടി നോക്കി. ഇത് പാവാടയും മുണ്ടും ഒന്നുമല്ല ദിസ്‌ ഈസ്‌ പലാസോ മാൻ... എമി ചുണ്ട് കോട്ടി. ജയന്റെ പാന്റിനൊക്കെ ഇപ്പൊ ഫ്രീക്ക് പേരായോ????? ഫാഷൻ സെൻസ് ഇല്ലാത്ത തന്നോട് പറഞ്ഞിട്ട് കാര്യമില്ല... രാവിലെ തന്നെ ചൊറിയാൻ പോന്നോളും ഹും... ചുണ്ടിനടിയിൽ പിറുപിറുത്തുകൊണ്ട് എമി അടുക്കളയിലേക്ക് നടന്നു. അവളുടെ പോക്ക് കണ്ട് ആൽവിച്ചൻ ചിരിച്ചു. എന്നാത്തിനാടാ അവളെ ഇങ്ങനെ ദേഷ്യം പിടിപ്പിക്കുന്നത്???? പോളിന്റെ ചോദ്യം ഉയരുമ്പോഴാണ് ആൽവിച്ചൻ അയാളെ കാണുന്നത്. ഒരു രസം.... കണ്ണിറുക്കി ചിരിച്ചുകൊണ്ട് അവൻ മുറിയിലേക്ക് പോയി. ഇനി അവിടെ ചെന്ന് ഓരോന്ന് പറഞ്ഞ് ആ പിള്ളേരെ തമ്മിൽ തല്ലിക്കും. ഇവനെ പോലെ ഒരുത്തൻ.... പറഞ്ഞു പൂർത്തിയാക്കും മുന്നേ മുറിയിൽ നിന്ന് ജോക്കുട്ടന്റെയും ജിച്ചൂട്ടന്റെയും ബഹളം തുടങ്ങി. പിന്നാലെ റിയയുടെ ഒച്ചയും. അത് പിന്നെ സ്ഥിരം കലാപരിപാടി ആയതിനാൽ പോൾ പത്രവും നിവർത്തി സോഫയിലേക്ക് ഇരുന്നു. 🖤🖤🖤🖤🖤🖤🖤🖤🖤🖤🖤🖤🖤

അടുക്കളയിൽ ഒരു ദോശ ചുട്ടെടുക്കാനുള്ള പരിശ്രമത്തിലാണ് എമി. ബ്രേക്ക്‌ഫാസ്റ്റിന് ദോശ ആണെന്ന് അറിഞ്ഞതിനാൽ സാറായെ സഹായിക്കാൻ കൂടിയതാണ്. പക്ഷെ എമി ഉണ്ടാക്കി വന്നപ്പോഴേക്കും ഏഷ്യയുടെ മാപ്പ് പോലെ ആയി. പോരാത്തതിന് പകുതി കരിഞ്ഞ പരുവത്തിലും. എന്റെ പെങ്കൊച്ചേ ഇത്രയും നാളായിട്ടും നിനക്ക് ഒരു ദോശ നേരാവണ്ണം ചുട്ടെടുക്കാൻ പഠിച്ചില്ലേ????? സാറാ ഇടുപ്പിൽ കൈ കൊടുത്ത് നിന്ന് അവളെ നോക്കി. അത് അമ്മച്ചീ ഇതിൽ വെള്ളം കൂടുതൽ ആണെന്ന് തോന്നുന്നു. അല്ലാതെ നിനക്ക് മാവ് ഒഴിക്കാൻ അറിയാഞ്ഞിട്ടല്ല. മറുപടിയായി എമി ഇളിച്ചു. ഇങ്ങോട്ട് മാറിക്കേ, ദോശ ഞാൻ ചുട്ടോളാം നീ ആ ചമ്മന്തി ഒന്നു താളിച്ച് എടുക്ക്. സാരിതുമ്പ് എളിയിൽ കുത്തി എമിയുടെ കയ്യിൽ ഇരുന്ന തവി വാങ്ങി അവർ പറഞ്ഞു. എമി അവർക്കായ് മാറി കൊടുത്ത് ചമ്മന്തി താളിച്ച് എടുക്കാനുള്ള തയ്യാറെടുപ്പ് നടത്തി. സാറാ എമി കരിച്ച് കുളം ആക്കിയ ദോശ എടുത്ത് മാറ്റി ദോശകല്ലിൽ എണ്ണ തൂത്ത് മാവ് ഒഴിച്ച് റൗണ്ട് ഷേപ്പിൽ ആക്കി ചുടാൻ തുടങ്ങി. ദേ, ഇത് കണ്ടോ???? ഇങ്ങനെ വേണം ദോശ ചുടാൻ. ആദ്യത്തെ ദോശ ഉണ്ടാക്കി പ്ലേറ്റിലേക്ക് ഇട്ട് എമിയെ കാണിച്ച് അവർ പറഞ്ഞു. ഇങ്ങനെ തന്നെ ഉണ്ടാക്കാനാ ഞാനും ശ്രമിച്ചത്. പക്ഷെ പാളി പോയി.

എന്താണ് അമ്മായിയമ്മയും മരുമകളും തമ്മിൽ ഒരു രഹസ്യം പറച്ചിൽ???? റിയ അങ്ങോട്ട് എത്തി ചോദിച്ചു. ഒരു ദോശ ഉണ്ടാക്കിയ കഥ പറഞ്ഞതാണേ... എമി കരിച്ചു വെച്ച ദോശ റിയക്ക് നേരെ എടുത്ത് കാട്ടി സാറാ പറഞ്ഞു. ആഹാ... ഇന്ന് പുരോഗമനം ഉണ്ടല്ലോ??? അല്ല സാധാരണ മാങ്ങാണ്ടിയുടെ ഷേപ്പിൽ ആണല്ലോ ചുട്ട് വെക്കുന്നത് ഇന്ന് ഒരു മാപ്പിന്റെ പരുവത്തിൽ എത്തിയില്ലേ????? റിയ ചിരിച്ചു. എന്താന്ന് അറിയില്ല ഞാനും ദോശമാവും തമ്മിൽ ചേരില്ല. വേറെ എന്ത് പലഹാരം ഉണ്ടാക്കിയാലും ഈ പ്രശ്നം ഇല്ലല്ലോ പക്ഷെ ഇത് മാത്രം ഒരു നടപടി ആവുന്നില്ല. എമി നെടുവീർപ്പിട്ട് പറഞ്ഞുകൊണ്ട് തിരിഞ്ഞ് പാചകത്തിൽ ശ്രദ്ധിച്ചു. കുറച്ച് മുന്നേ പിള്ളേരുടെ ബഹളം കേൾക്കുന്നുണ്ടായിരുന്നല്ലോ ഇന്ന് എന്നതാ കാര്യം???? ഒന്നും പറയണ്ട എന്റെ അമ്മച്ചീ, ഇന്നലെ ജിച്ചൂന്റെ ഒരു ടോയ് കാർ പൊട്ടിപ്പോയി. കളിച്ചപ്പോൾ വല്ലതും പൊട്ടി പോയതായിരിക്കും. അത് ജോക്കുട്ടൻ എടുത്ത് പൊട്ടിച്ചതാണെന്ന് ആൽവിച്ചായൻ ചെന്ന് പറഞ്ഞു കൊടുത്തേക്കുന്നു. പറഞ്ഞു തീർന്നില്ല രണ്ടും കൂടി തുടങ്ങി ഒരു അങ്കം. ഞാൻ ഒന്നും ചെയ്തിട്ടില്ല എന്ന് മൂത്തവനും എന്റെ കാർ പൊട്ടിച്ചവനെ തല്ലും എന്ന് ഇളയവനും. ഒരുവിധത്തിലാ രണ്ടിനെയും പിടിച്ചു മാറ്റി പ്രശ്നം പരിഹരിച്ചത്. റിയ നെറ്റിയിൽ കൈ വെച്ച് പറഞ്ഞു. ആഹ്...

നല്ല ബെസ്റ്റ് അപ്പൻ. സ്വന്തം മക്കളെ ഇതുപോലെ തമ്മിൽ തല്ലിക്കുന്ന ഒരു അപ്പൻ അത് ഇങ്ങേര് മാത്രം ആയിരിക്കും. എമി പറഞ്ഞു. ഇത് തന്നെ ആയിരുന്നു പണ്ട് അച്ചുവും അവനും കൂടി. ദിവസവും അടിയും ബഹളവും തന്നെ. എന്നാൽ ആരെങ്കിലും ചോദിക്കാൻ ചെന്നാൽ രണ്ടും ഒറ്റ കെട്ടാ. അത് ഇപ്പോഴും അങ്ങനെ തന്നെയല്ലേ???? റിയ മറുപടി എന്നോണം പറഞ്ഞതും മൂന്നുപേരും ചിരിച്ചു. വീണ്ടും സംസാരവും ചിരിയും എല്ലാമായി അവർ മൂവരും ജോലി തുടർന്നു. 🖤🖤🖤🖤🖤🖤🖤🖤🖤🖤🖤🖤🖤 കഴിക്കുന്ന നേരത്തെങ്കിലും ആ ഫോൺ ഒന്നു മാറ്റി വെക്ക് അച്ചൂ.... ഫോണിൽ എന്തെല്ലാമോ ടൈപ്പ് ചെയ്തുകൊണ്ട് ബ്രേക്ക്‌ഫാസ്റ്റ് കഴിക്കുന്ന അച്ചുവിനെ നോക്കി സാറാ പറഞ്ഞു. അത്യാവശ്യമുണ്ട് അമ്മച്ചീ... എന്ത് അത്യാവശ്യം ആണേലും കഴിച്ചു കഴിഞ്ഞിട്ട് ചെയ്യാം അങ്ങോട്ട്‌ മാറ്റി വെക്കടാ ചെക്കാ. സാറായുടെ സ്വരം ഗൗരവത്തിലായതും അച്ചു ഫോൺ നീക്കി വെച്ചു. ഇനി എടുക്കുന്നില്ല പോരെ???? മ്മ്മ്...... ഒന്നു അമർത്തി മൂളിക്കൊണ്ട് അവർ കഴിക്കാൻ തുടങ്ങി. അല്ലേലും അമ്മച്ചീടെ മുന്നിൽ പോലീസ് ഏമാൻ എന്നും പൂച്ചയാ. ആൽവിച്ചൻ അടക്കി ചിരിച്ചു.

അല്ലേലും എന്റെ സാറാമ്മയുടെ മുന്നിൽ ആരാ പൂച്ച ആവാത്തത്???? പോൾ അഭിമാനപൂർവ്വം പറഞ്ഞു. എന്ന് പല്ല് കൊഴിഞ്ഞൊരു വയസ്സൻ പൂച്ച ഒപ്പ്. ആൽവിച്ചൻ വീണ്ടും താങ്ങി. പല്ല് കൊഴിഞ്ഞത് നിന്റെ... അല്ലേൽ വേണ്ട പിള്ളേര് ഇരിക്കുന്നു. പറയാൻ വന്നത് പകുതിക്ക് വിഴുങ്ങി പോൾ പല്ല് കടിച്ചു. എന്തേ പകുതിക്ക് നിർത്തിയത്???? ബാക്കി പറയണം മിഷ്ടർ.... എന്തായാലും സ്വന്തം മക്കളെ തമ്മിൽ തല്ലിക്കുന്ന നിന്നെക്കാൾ ഭേദം അവൻ തന്നെയാ. സാറാ അതിന് ഏറ്റുപിടിച്ചു. ശ്ശെടാ... സ്വന്തം മകളെ തമ്മിൽ അടിപ്പിക്കുന്നത് ഒക്കെ ഒരു തെറ്റാണോ??? എനിക്കൊ രണ്ടെണ്ണം അതുങ്ങളെ തല്ലാൻ പറ്റുന്നില്ല അതുകൊണ്ട് അവരെ തമ്മിൽ തല്ലിച്ച് ഞാൻ എന്റെ വിഷമം അങ്ങനെ തീർക്കുന്നു. ആരാണ് ഇത്തിരി സന്തോഷം ഒക്കെ ആഗ്രഹിക്കാത്തത്????? ആൽവിച്ചന്റെ തിയറി കേട്ടതും എല്ലാവരും ഒരേപോലെ അവനെ നോക്കി പോയി. ലോകത്ത് ഒരു കൊച്ചിനും ഇനി ഇതുപോലെ ഒരു ഓഞ്ഞ തന്തയെ കൊടുത്തേക്കല്ലേ എന്റെ കർത്താവെ... ആൽവിച്ചനെ അടിമുടി ഒന്നു നോക്കി പറഞ്ഞുകൊണ്ട് അച്ചു കഴിച്ച് എഴുന്നേറ്റു പോയി.

ബാക്കിയുള്ളവരൊക്കെ ഇത് ഏത് ഇനത്തിൽ പെട്ട ജീവിയാണ് എന്ന സംശയത്തിലാണ്. ഏതായാലും തലയിൽ തലച്ചോറിന് പകരം മറ്റെന്തോ ആണെന്ന കാര്യം ഉറപ്പാണ്. അല്ലെങ്കിലും തലയ്ക്ക് വെളിവുള്ള ആരും ഇങ്ങനെ കാണിക്കില്ലല്ലോ. വിനാശ കാലേ വിപരീത ബുദ്ധി... പോൾ സ്വയം പറഞ്ഞുകൊണ്ട് അച്ചുവിന് പിന്നാലെ എഴുന്നേറ്റ് പോയി. ഡാഡി ഈ ബനാന ടോക്ക് ഇവിടെ പറയാനുള്ള കാരണം????? ആൽവിച്ചൻ നെറ്റി ചുളിച്ച് ആലോചിച്ചു. ഇത് അങ്ങേര് നിന്നെ ഉദ്ദേശിച്ചല്ല സ്വയം പഴിച്ച് പറഞ്ഞതാ. പണ്ടൊരു ബുദ്ധിമോശം സംഭവിച്ചതിന്റെ ആണല്ലോ ഇന്ന് പന പോലെ വളർന്ന് മുന്നിൽ നിൽക്കുന്നത്... സാറാ ആൽവിച്ചന്റെ സംശയം അങ്ങ് തീർത്ത് കൊടുത്തു. അത് കേട്ടതും എമിയും റിയയും ആൽവിച്ചനെ നോക്കി ഫ്രണ്ട്സിലെ ശ്രീനിവാസനെ പോലെ ഒരേ ചിരി. നമ്മൾ ഇതെല്ലാം എത്ര കേട്ടിരിക്കുന്നു എന്ന ഭാവത്തിൽ ആൽവിച്ചനും. ഏതെങ്കിലും പത്ത് പേരുടെ വായിൽ നിന്ന് കൗണ്ടർ കേട്ട് തേഞ്ഞൊട്ടിയവനല്ല ആൽവിച്ചൻ. ആൽവിച്ചൻ തേഞ്ഞ പത്ത് കൗണ്ടറും സാറായുടെ വക ആയിരുന്നു. (Feel the bgm) 🖤🖤🖤🖤🖤🖤🖤🖤🖤🖤🖤🖤🖤 പുറത്ത് പോവാമെന്ന് അച്ചു പറഞ്ഞത് പ്രകാരം ഗംഭീര ഒരുക്കത്തിൽ മുഴുകി നിൽക്കുമ്പോഴാണ് എമി തന്റെ ഫോൺ നിർത്താതെ റിങ് ചെയ്യുന്നത് കേൾക്കുന്നത്.

ഈ നേരത്ത് ഇതാരാണാവോ???? അമർഷത്തോടെ പറഞ്ഞുകൊണ്ട് അവൾ ഫോൺ എടുത്ത് നോക്കി. റോണി ആണല്ലോ... സ്വയമേ പറഞ്ഞുകൊണ്ട് അവൾ കോൾ അറ്റൻഡ് ചെയ്തു. ആഹ്... പറയെടാ. എടീ എല്ലാം പ്രശ്നം ആയെടീ... മറിയാമ്മയുടെ വീട്ടിൽ പൊക്കി. മൊത്തം സീനായി. റോണി ഒറ്റ ശ്വാസത്തിൽ പരവേശത്തോടെ പറഞ്ഞു നിർത്തി. എന്നതാ???? മറിയാമ്മയുടെ വീട്ടിൽ പൊക്കിയെന്നോ???? നീ ഇങ്ങനെ അറ്റവും മൂലയും പറയാതെ കാര്യം എന്താന്ന് വെച്ചാൽ മുഴുവൻ പറ. എടീ... ഇന്നലെ നമ്മൾ ബീച്ചിൽ പോയില്ലേ???? അവിടെ വെച്ച് അവളുടെ പരിചയത്തിലുള്ള ആരോ കണ്ടു. അവളുടെ അപ്പനോട് ചെന്ന് പറഞ്ഞു. ഇന്ന് അങ്ങേര് എന്നെ വിളിച്ചിരുന്നു. ഫ്രണ്ട്ഷിപ്പ് ആണെന്ന് പറഞ്ഞിട്ട് ഇതായിരുന്നോ എന്ന് ചോദിച്ചു. എനിക്ക് ആണെങ്കിൽ എന്ത് പറയണം എന്ന് അറിയാത്ത അവസ്ഥയും. എന്നിട്ട്????? എമി വെപ്രാളത്തിൽ ചോദിച്ചു. ഇവിടെ പപ്പയെ വിളിച്ചു സംസാരിക്കുന്നത് കണ്ടു. അതിൽ പിന്നെ പപ്പയും മമ്മിയും എല്ലാം ഒരുമാതിരി തീവ്രവാദിയെ പോലെയാ എന്നെ നോക്കുന്നത്. എനിക്കറിയില്ല ഇനി എന്താവുമെന്ന്????? റോണി വല്ലായ്മയോടെ പറഞ്ഞു. നീ അവളെ വിളിച്ചായിരുന്നോ????? കുറേ നേരമായി ട്രൈ ചെയ്യുന്നു കോൾ എടുക്കുന്നില്ല. എനിക്ക് ആകെ പ്രാന്ത് പിടിക്കുന്നത് പോലെ തോന്നുന്നെടീ...

റോണിയുടെ വാക്കുകളിൽ നിന്ന് തന്നെ അവന്റെ പേടിയും ടെൻഷനും അവൾക്ക് ബോധ്യമായി. നീ ടെൻഷൻ ആവാതെ, ഞാൻ ഒന്നു അവളെ വിളിച്ചു നോക്കട്ടെ. എമി പറഞ്ഞതും അവനൊന്ന് മൂളി കോൾ കട്ട്‌ ആക്കി. കോൾ അവസാനിപ്പിച്ചതും എമി മറിയാമ്മയുടെ നമ്പറിലേക്ക് ട്രൈ ചെയ്തു. എന്നാൽ റിങ് ചെയ്തു നിലച്ചതല്ലാതെ ആരും കോൾ അറ്റൻഡ് ചെയ്തില്ല. അതോടെ അവൾക്കും ചെറിയ രീതിയിൽ ഭയം തോന്നി തുടങ്ങി. നീ ഇതുവരെ റെഡി ആയി കഴിഞ്ഞില്ലേ എമീ???? കയ്യിലെ ഫോണിൽ നോക്കി നഖം കടിച്ച് നിൽക്കുന്ന എമിയെ കണ്ട് മുറിയിലേക്ക് എത്തിയ അച്ചു ചോദിച്ചു. ഇച്ചായാ.... എമി പരിഭ്രമത്തോടെ അവന് നേരെ തിരിഞ്ഞ് വിളിച്ചു. എന്നാടി????? പതിവില്ലാതെ അവളുടെ മുഖത്തെ ആശങ്ക കണ്ട് അച്ചു ചോദിച്ചു. റോണി വിളിച്ചിട്ടുണ്ടായിരുന്നു, അവരുടെ റിലേഷന്റെ കാര്യം മറിയാമ്മയുടെ വീട്ടിൽ ആരോ പറഞ്ഞു കൊടുത്തെന്ന്. അവളുടെ അപ്പൻ അങ്കിളിനെ വിളിച്ച് എന്തൊക്കെയോ സംസാരിച്ചു. അവൻ ആണെങ്കിൽ ഇതൊക്കെ കേട്ട് ആകെ ടെൻഷനിലാണ്. അവളെ വിളിച്ചിട്ട് ഒട്ട് എടുക്കുന്നുമില്ല.

എമി ചുരുക്കത്തിൽ എല്ലാം അച്ചുവിന് മുന്നിൽ വിസ്തരിച്ചു. അതിനിപ്പൊ എന്താ എന്നായാലും എല്ലാവരും അറിയേണ്ട കാര്യമല്ലേ???? അച്ചു നിസ്സാരമായി പറഞ്ഞു. പക്ഷെ അറിയേണ്ട രീതിയിൽ അല്ലല്ലോ ഇപ്പൊ എല്ലാവരും അറിഞ്ഞത്. എമി വെപ്രാളപ്പെട്ടു. എന്റെ പൊടിക്കുപ്പീ നീയൊന്ന് സമാധാനിക്ക്. റോണിക്ക് ഇപ്പൊ നല്ലൊരു ജോലിയുണ്ട്. അത്യാവശ്യം നല്ലൊരു പൊസിഷനിൽ എത്താൻ അവൻ ഇപ്പോഴേ ശ്രമിക്കുന്നുമുണ്ട്. രണ്ട് ഫാമിലിക്കും പരസ്പരം അറിയുകയും ചെയ്യാം അതുകൊണ്ട് മറിയാമ്മയുടെ അപ്പൻ ഈ ബന്ധത്തെ ഒരിക്കലും എതിർക്കില്ല. പിന്നെ ഇപ്പൊ കാണിച്ച ദേഷ്യം. അത് ഇതുവരെ അവരോട് എല്ലാം മറച്ചു വെച്ചതിന്റെയാ. ഇതുവരെ നല്ല ഫ്രണ്ട്സ് ആണെന്ന് വിചാരിച്ചിരുന്നവർ അങ്ങനെ അല്ല എന്നറിഞ്ഞപ്പോഴുള്ള ഒരു പരിഭവം. എല്ലാവരെയും അവർ പറ്റിക്കുകയായിരുന്നു എന്ന് തോന്നിയത് കൊണ്ടുള്ള ഒരു ദേഷ്യം. അത് സ്വാഭാവികമല്ലേ???? ആർക്കായാലും തോന്നുന്നതാണ് അതുകൊണ്ട് നമുക്ക് കുറ്റം പറയാൻ കഴിയില്ല. എന്തായാലും രണ്ട് അപ്പന്മാരും തമ്മിൽ സംസാരിച്ച സ്ഥിതിക്ക് ഉടനെ അവരുടെ കാര്യത്തിൽ ഒരു തീരുമാനം ഉണ്ടാവും. അച്ചു പറഞ്ഞു നിർത്തി. പക്ഷെ ഇച്ചായാ..... വെറുതെ നെഗറ്റീവ് ചിന്തിച്ച് തല പുകയ്ക്കാതെടീ എല്ലാം നല്ലതിനാണ് എന്ന് കരുതിയാൽ മതി. നീ റെഡി ആയിട്ട് വാ നമുക്ക് അവനെ പോയി നേരിൽ തന്നെ കണ്ട് സംസാരിക്കാം. എമിയുടെ കവിളിൽ ഒന്നു തട്ടി അവൻ പറഞ്ഞതും ചെറിയൊരു ആശ്വാസം അവൾക്കും തോന്നി. അച്ചുവിനെ നോക്കി ഒന്നു തലയാട്ടി അവൾ വേഗത്തിൽ ഒരുങ്ങാൻ തുടങ്ങി...... തുടരും...............

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story