ഹൃദയതാളമായ്: ഭാഗം 208

hridayathalamay

എഴുത്തുകാരി: ആർദ്ര അമ്മു

റോണിയുടെ വീടിന് മുന്നിൽ എത്തുമ്പോൾ വരാന്തയിൽ നിൽക്കുന്ന ജെയിംസിനെ കണ്ടതും എമി ഒന്നു പരുങ്ങി. അവൾ അറിയാതെ റോണിയുടെ ജീവിതത്തിൽ ഒന്നുമില്ല എന്ന് പരസ്യമായ രഹസ്യം ആണല്ലോ അതുകൊണ്ട് പണി കിട്ടും എന്ന് അവൾക്ക് ഉറപ്പായിരുന്നു. വണ്ടിയിൽ നിന്ന് ഇറങ്ങിയിട്ടും അച്ചുവിന്റെ കയ്യിൽ പിടിച്ച് താളം ചവിട്ടുന്നവളെ കണ്ട് ജെയിംസ് പൊട്ടിവന്ന ചിരി അടക്കി പിടിച്ചു. എന്താ വൈകുന്നത് എന്ന് ഞാൻ ഇപ്പൊ ആലോചിച്ചതേ ഉള്ളൂ. എല്ലാത്തിനും കൂട്ടു നിന്നിട്ട് പതുങ്ങിയുള്ള ആ നിൽപ്പ് കണ്ടില്ലേ???? ഇവിടെ വാടീ... ജെയിംസിന്റെ ഒരൊറ്റ ഡയലോഗിൽ എമി അയാൾക്ക് അരികിൽ എത്തി. ഒരു അബദ്ധം പറ്റിപ്പോയി അങ്കിളേ, ഇത്തവണത്തേക്ക് മാപ്പാക്കണം. എമി പാവത്താൻ മട്ടിൽ പറഞ്ഞതും ചെവിയിൽ ഒരു പിടി വീണ് കഴിഞ്ഞിരുന്നു. ഇത്രയും വലിയൊരു കാര്യം എന്നോട് വന്ന് പറയാതെ ഒളിച്ചു വെക്കും അല്ലേടീ???? അറിയാതെ പറ്റിപ്പോയതാ ഇനി ആവർത്തിക്കൂല... ചെവീന്ന് വിട്... എമി നിന്നിടത്ത് തുള്ളി. അടവ് ഇറക്കുന്നോടീ????

നിനക്ക് വേദനിച്ചില്ലെന്ന് എനിക്കറിയാം. ജെയിംസ് പറഞ്ഞതും അവൾ കണ്ണിറുക്കി ചിരിച്ചു. അത് കണ്ടതും അയാൾ അവളിലെ പിടി വിട്ടു. നീയൊക്കെ പറഞ്ഞില്ലെങ്കിലും ഞാൻ എല്ലാം എന്റെ അനിയൻ പറഞ്ഞ് അറിഞ്ഞായിരുന്നു. ജെയിംസ് പറഞ്ഞതും എമി ഞെട്ടി. അപ്പൊ പപ്പ എല്ലാം പറഞ്ഞിരുന്നോ???? പറഞ്ഞെന്ന് മാത്രമല്ല ഞങ്ങൾ ആ കൊച്ചിന്റെ വീട്ടിൽ ചെന്ന് എല്ലാം സംസാരിക്കുകയും ചെയ്തു. കൊച്ചിന്റെ പഠിപ്പും കഴിഞ്ഞ് ഇവന് ഒരു ജോലിയും കൂടി ആവുമ്പൊ കെട്ടിക്കാം എന്ന് വാക്ക് പറഞ്ഞ് ഉറപ്പിച്ചിട്ട് ഇപ്പൊ കൊല്ലം കുറെയായി. ജെയിംസ് പറഞ്ഞത് കേട്ട് അച്ചുവും എമിയും കിളി പോയത് പോലെ നിന്നുപോയി. അപ്പൊ ഇന്ന് നടന്നതോ????? അച്ചു സംശയം മാറാതെ ചോദിച്ചു. അത് രണ്ടിനും ഞങ്ങൾ ചെറിയൊരു ഡോസ് കൊടുത്തതല്ലേ. ഞങ്ങളെ വെട്ടിച്ച് പ്രേമിച്ച് കറങ്ങി നടന്നതല്ലേ കുറച്ച് നേരം ടെൻഷൻ അടിക്കട്ടെ എന്ന് കരുതി. ജെയിംസ് പറഞ്ഞു നിർത്തിയതും എമിയും അച്ചുവും പരസ്പരം നോക്കി. ഫാമിലി മുഴുവൻ സൈക്കോകൾ ആണെന്ന സത്യം വേദനയോടെ അവർ മനസ്സിലാക്കി.

എന്തായാലും നിങ്ങൾ എത്തിയ സ്ഥിതിക്ക് സസ്പെൻസ് പൊളിക്കാം. അല്ലെങ്കിൽ നിങ്ങൾ ആയിട്ട് പൊളിക്കുമല്ലോ????? ജെയിംസ് പറഞ്ഞതും അച്ചുവും എമിയും യാന്ത്രികമായി തലയാട്ടി അയാൾക്ക് പിന്നാലെ നടന്നു. മുറിയിൽ മൂട്ടിൽ തീ പിടിച്ചത് പോലെ വെപ്രാളത്തിൽ അങ്ങോട്ടും ഇങ്ങോട്ടും ഉലാത്തുകയാണ് റോണി. മറിയാമ്മയുടെ അപ്പൻ വിളിച്ചപ്പോൾ തൊട്ടു തുടങ്ങിയതാണ് ആധി. ആകപ്പാടെ ഒരു വെപ്രാളവും പരവേശവും. ഇരിക്കാനും വയ്യ നിൽക്കാനും വയ്യ എന്നൊരു അവസ്ഥ. അതിനൊപ്പം എത്ര വിളിച്ചിട്ടും മറിയാമ്മ കോൾ എടുക്കാത്തത് കൂടി ആയപ്പോൾ പേടി കൂടി. അവളുടെ വീട്ടിൽ ചെന്ന് നോക്കിയാലോ എന്ന് വരെയായി ചിന്ത. ഒരു സമാധാനവും കിട്ടാതെ തലയ്ക്ക് കൈകൊടുത്ത് നിൽക്കുമ്പോഴാണ് ഡോർ തുറന്ന് ജെയിംസിന്റെ എൻട്രി. ജെയിംസിനെ കണ്ടതും റോണിയുടെ നെഞ്ച് വേഗത്തിൽ ഇടിക്കാൻ തുടങ്ങി. റോണീ........ ഗൗരവത്തിൽ അയാൾ അവനെ വിളിച്ചു. അടുത്തതായി അയാൾ എന്തോ പറയാൻ ആഞ്ഞതും എമി ഓടി അകത്തേക്ക് കയറി.

എടാ... എല്ലാം സോൾവ് ആയെടാ. അങ്കിളിന് നിങ്ങളുടെ കാര്യം പണ്ടേ അറിയാമായിരുന്നു. നിങ്ങളുടെ കെട്ട് വരെ ഇവർ നേരത്തെ ഉറപ്പിച്ച് വെച്ചതാ നീ പേടിക്കാതെ. റോണിയുടെ അടുത്ത് വന്ന് ആവേശത്തോടെ അവന്റെ കയ്യിൽ പിടിച്ചു കുലുക്കി എമി പറഞ്ഞതും അച്ചു നെറ്റിയിൽ കൈ അടിച്ചു. ജെയിംസ് ആണെങ്കിൽ ഇവളെ കൊണ്ടുപോയി കിണറ്റിൽ കളഞ്ഞാലോ എന്ന രീതിയിൽ പല്ല് കടിച്ച് നിൽപ്പാണ്. ആരാടീ നിന്നോട് ഇപ്പൊ ചാടി കയറി പറയാൻ പറഞ്ഞത്???? ഞാൻ രണ്ട് പഞ്ച് ഡയലോഗ് അടിക്കാൻ വന്നതാ എല്ലാം കളഞ്ഞില്ലേ????? ജെയിംസ് നിരാശയോടെ പറഞ്ഞു. സോറി അങ്കിൾ പെട്ടെന്നുള്ള ഒരു ആക്രാന്തത്തിൽ.... മുപ്പത്തിരണ്ട് പല്ലും കാട്ടി എമി പറഞ്ഞു. റോണി ആണെങ്കിൽ ഇതെല്ലാം കേട്ട് കൊറിയൻ പടം സബ്ടൈറ്റിൽ ഇല്ലാതെ കണ്ട കണക്ക് അന്തംവിട്ട് നിൽപ്പാണ്. ഒടുവിൽ അവന്റെ നിൽപ്പ് കണ്ട് സഹതാപം തോന്നി അച്ചു തന്നെ കാര്യങ്ങൾ എല്ലാം വിവരിച്ചു കൊടുത്തു. അതോടെ സ്വർഗം കിട്ടിയ രീതിയിൽ അവൻ ആശ്വാസത്തോടെ നിശ്വസിച്ചു. ഇങ്ങനെ ഒരു ട്വിസ്റ്റ്‌ സ്വപ്നത്തിൽ പോലും പ്രതീക്ഷിച്ചതല്ല. സ്വന്തം അപ്പന്റെ ബുദ്ധിയെ ഓർത്ത് റോണി അഭിമാനം കൊണ്ടു. പിന്നെ എല്ലാം വേഗത്തിൽ ആയിരുന്നു. പ്രേമിച്ചു നടന്നത് കൊണ്ട് പെണ്ണുകാണൽ ചടങ്ങ് വേണ്ടെന്ന് അപ്പന്മാർ തന്നെ തീരുമാനിച്ചു.

അതോടെ റോണിയുടെ ആദ്യത്തെ ആഗ്രഹം അങ്ങനെ വെള്ളത്തിലായി. ജെയിംസും അലീസും ജോണും സ്റ്റെല്ലയും എല്ലാം ചേർന്ന് കല്യാണ കാര്യത്തിൽ ഒരു തീരുമാനം എടുക്കാൻ അന്ന് തന്നെ മറിയാമ്മയുടെ വീട്ടിലേക്ക് പോയി. മറിയാമ്മയുടെ പഠിപ്പ് കഴിയാൻ ഒരു വർഷം കൂടി ഉള്ളതിനാൽ അത് കഴിഞ്ഞ് നല്ലൊരു ഡേറ്റ് നോക്കി കെട്ട് നടത്താം എന്ന് തീരുമാനമായി. അൽപ്പം വേദനയോടെ ആണെങ്കിലും റോണി അതങ്ങ് അംഗീകരിച്ചു. അല്ലാതെ വേറെ വഴിയില്ല എന്നത് മറ്റൊരു സത്യം. അങ്ങനെ ആ കാര്യത്തിൽ ഒരു തീരുമാനം ആയി. റോണിയുടെ കല്യാണ ചർച്ച നടന്നതിനാൽ അച്ചുവും എമിയും അന്ന് പകൽ മുഴുവൻ റോണിക്ക് ഒപ്പം തന്നെ ആയിരുന്നു. വൈകിട്ട് മറിയാമ്മയുടെ വീട്ടിൽ പോയവർ എല്ലാം തിരികെ എത്തിയതും അച്ചുവും എമിയും ഇറങ്ങാൻ തയ്യാറെടുത്തു. അവർക്കൊപ്പം സ്റ്റെല്ലയും ജോണും മുറ്റത്തേക്ക് ഇറങ്ങി. എന്നാലും പപ്പ ആൾ കൊള്ളാല്ലോ കൃത്യമായി എല്ലാം ചേട്ടന്റെ ചെവിയിൽ എത്തിച്ച് കൊടുത്തല്ലോ????? എമി അയാളുടെ കയ്യിൽ തൂങ്ങി ചുണ്ട് കൂർപ്പിച്ച് പറഞ്ഞു. അതുകൊണ്ട് നേരാവണ്ണം അവന്റെ കാര്യം നടന്നില്ലേ????

എല്ലാം ഒളിപ്പിച്ചു വെച്ചിരുന്നെങ്കിൽ നല്ല രീതിയിൽ ഇത് അവസാനിക്കുമായിരുന്നോ????? ജോണിന്റെ ചോദ്യം കേട്ടതും അത് ശരിയാണെന്ന് അവൾക്കും തോന്നി. പലരും ഭയം കാരണം പലതും ഒളിച്ചു വെക്കും. പറയേണ്ട കാര്യങ്ങൾ പറയേണ്ട സമയത്ത് പറഞ്ഞാൽ തീരാവുന്നതേ ഉള്ളൂ എല്ലാ പ്രശ്നങ്ങളും. അല്ലേലും എന്റെ പപ്പ സൂപ്പർ അല്ലെ???? എമി ചിരിയോടെ അയാളുടെ കവിളിൽ മുത്തി. ഇങ്ങനെ പതപ്പിക്കാതെ ഞാൻ കുളിച്ചതാണ് കുഞ്ഞാ... കളിയായി അയാൾ പറഞ്ഞതും അവളുടെ മുഖം വീർത്തു. പപ്പാ...... കപടദേഷ്യത്തിൽ വിളിച്ചുകൊണ്ട് അവൾ അയാളുടെ തോളിൽ പതിയെ ഇടിച്ചു. അയാൾ പൊട്ടിചിരിച്ചുപോയി. നിങ്ങൾക്ക് വീട്ടിൽ കൂടി കയറിയിട്ട് പോകാമായിരുന്നു. സ്റ്റെല്ല പരാതി പറഞ്ഞു. അടുത്ത സൺ‌ഡേ വരാം അമ്മാ... ഇന്നിനി സമയം ഇല്ലല്ലോ???? അച്ചു വാച്ചിലേക്ക് മിഴികൾ പായിച്ച് മറുപടി കൊടുത്തു. അതാ നല്ലത്. ഇന്ന് വന്നാലും സ്വസ്ഥമായി ഒന്നു ഇരിക്കാൻ പോലും കഴിയില്ല. ജോണും അച്ചുവിനെ ശരി വെച്ചു. ഞങ്ങൾ എന്നാൽ ഇറങ്ങുവാ. പോട്ടെ പപ്പാ???? അച്ചു പറഞ്ഞതും അയാൾ ചിരിയോടെ തലയാട്ടി. എമി ജോണിനെയും സ്റ്റെല്ലയേയും കെട്ടിപ്പിടിച്ച് യാത്ര പറഞ്ഞു. അച്ചു ബുള്ളറ്റ് സ്റ്റാർട്ട്‌ ചെയ്തതും അവർക്ക് നേരെ കൈവീശി കാണിച്ച് എമി അച്ചുവിന് ഒപ്പം കയറി. 🖤🖤🖤🖤🖤🖤🖤🖤🖤🖤🖤🖤🖤

കുരിശിങ്കൽ എത്തിയതും റോണിയുടെ കല്യാണകാര്യം തന്നെ ആയിരുന്നു ചർച്ച. എല്ലാ കാര്യങ്ങളും അച്ചുവും എമിയും വിശദീകരിച്ച് പറഞ്ഞു കൊടുത്തു. റോണിയുടെ കാര്യം ഏറെക്കുറെ എല്ലാവർക്കും അറിയാവുന്നതിനാൽ കൂടുതൽ പറഞ്ഞു മനസ്സിലാക്കേണ്ട കാര്യം വന്നില്ല. അങ്ങനെ പതിവ് കലാപരിപാടികളും ജോക്കുട്ടന്റെയും ജിച്ചൂട്ടന്റെയും ഇടിയും ബഹളവും എല്ലാം കഴിഞ്ഞ് അത്താഴവും കഴിച്ച് ഓരോരുത്തരായി അവരവരുടെ മുറികളിലേക്ക് പിൻവാങ്ങി. എമി മുറിയിൽ എത്തി ഒന്നു ഫ്രഷായി ഡ്രസ്സ്‌ ചേഞ്ച്‌ ചെയ്ത് ബെഡിലേക്ക് ഇരുന്നതും ഗ്യാങ്ങിന്റെ കോൾ എത്തി. വിഷയം റോണിയും മറിയാമ്മയും തന്നെ. എല്ലാ കാര്യങ്ങളും ചർച്ച ചെയ്യുന്നതിനിടയിൽ അച്ചു മുറിയിൽ എത്തുന്നതും വാഷ്റൂമിലേക്ക് പോവുന്നതും എല്ലാം അവൾ കാണുന്നുണ്ടായിരുന്നു. കോൺസെൻട്രേഷൻ ചർച്ചയിൽ മാത്രം ആയതിനാൽ അവൾ കൂടുതൽ അവനെ ശ്രദ്ധിക്കാൻ പോയില്ല. ചർച്ച കൊടുംപിരി കൊള്ളുന്ന നേരത്താണ് അച്ചു ബെഡിൽ വന്നിരിക്കുന്നത് അവൾ കാണുന്നത്. അച്ചുവിനെ കണ്ടതും അവൾ കോൾ പറഞ്ഞ് അവസാനിപ്പിച്ച് അച്ചുവിന് നേരെ തിരിഞ്ഞു. ഇച്ചായാ....... പതിയേ അവന് അരികിലേക്ക് നീങ്ങിയിരുന്ന് അവന്റെ കഴുത്തിലൂടെ കൈചുറ്റി എമി വിളിച്ചു. മ്മ്മ്........

ചുണ്ടിൽ ഒളിപ്പിച്ച ചിരിയോടെ അച്ചു അവളെ നോക്കി. പുറത്ത് നല്ല മഴയല്ലേ?????? കുളിർന്നുകൊണ്ട് അവളൊന്ന് അച്ചുവിലേക്ക് അടുത്തിരുന്നു. അച്ചു അവളെ ചുറ്റിപ്പിടിച്ച് മടിയിലേക്ക് കയറ്റി ഇരുത്തി കള്ളചിരിയോടെ മീശ പിരിച്ചു. നല്ല കാറ്റ്, തണുപ്പ്, മഴ ഇത്രയും ഫീൽ ഉള്ള സ്ഥിതിക്ക്, നമുക്ക് ഒരു കട്ടൻ കുടിച്ചാലോ?????? അവൾ പറഞ്ഞത് കേട്ട് അച്ചുവിന്റെ മുഖം ഫ്യൂസ് അടിച്ചു പോയ ബൾബ് പോലെയായി. കുറച്ച് നേരം കൊണ്ട് എന്തൊക്കെയോ പ്രതീക്ഷിച്ചു കൂട്ടി. ഈ പാതിരാത്രിക്ക് കട്ടൻ????? അച്ചു പല്ല് ഞെരിച്ചു കൊണ്ട് പറഞ്ഞു. എന്താ വെറൈറ്റി അല്ലെ????? എമി ഗമയിൽ അവനെ നോക്കി. എടി ഇത്ര തണുത്ത സുഖമുള്ള ഈ കാലാവസ്ഥ കണ്ടിട്ട് നിനക്ക് ഇതല്ലാതെ വേറൊന്നും തോന്നുന്നില്ലേ????? എന്ത് തോന്നാൻ????? ഇച്ചായന് വല്ലതും തോന്നുന്നുണ്ടോ????? ചുണ്ടിൽ ഒളിപ്പിച്ചു വെച്ച കുസൃതി ചിരിയോടെ അവൾ ഏറ് കണ്ണിട്ട് അച്ചുവിന്റെ മുഖത്തേക്ക് നോക്കി. അതോടെ അവൾ മനഃപൂർവം കളിപ്പിക്കുവാണെന്ന് അച്ചുവിന് മനസ്സിലായി. പിന്നെ എനിക്ക് പുതച്ചുമൂടി കിടക്കുറങ്ങാൻ തോന്നുന്നുണ്ട്. നീയും കിടന്നോ ഗുഡ് നൈറ്റ്... എമിയെ മടിയിൽ നിന്നിറക്കി ബെഡിലേക്ക് ഇരുത്തി പറഞ്ഞുകൊണ്ട് അവൻ ബെഡിലേക്ക് കിടന്ന് പുതപ്പ് തലവഴി മൂടി.

ഇത്തവണ ഫ്യൂസ് പോയത് എമിയുടെ മുഖത്ത് ആയിരുന്നു. ഏഹ്!!!!! ഇത്ര റൊമാന്റിക് ആയിട്ടുള്ള അറ്റ്മോസ്ഫിയറിൽ പുതച്ചു മൂടി കിടന്നുറങ്ങുന്നോ???? സമ്മതിക്കില്ല ഞാൻ... സ്വയം പറഞ്ഞുകൊണ്ട് അവൾ അച്ചുവിന്റെ മുഖത്ത് നിന്ന് പുതപ്പ് വലിച്ചു നീക്കി അവന്റെ ദേഹത്തേക്ക് കയറി കിടന്നു. നീ കട്ടൻ കുടിക്കാൻ പോയില്ലേ????? ആക്കിയ മട്ടിലുള്ള അച്ചുവിന്റെ ചോദ്യം കേട്ടതും അവൻ തിരിച്ചു തനിക്കിട്ട് വെച്ചതാണ് എന്ന് അവൾക്ക് മനസ്സിലായി. പിന്നൊന്നും നോക്കിയില്ല അവന്റെ മീശയിൽ പിടിച്ച് ഒരൊറ്റ വലി ആയിരുന്നു. ആഹ്.... ഡീ...... വേദനയെടുത്ത് അച്ചു വിളിക്കുന്നതിന്‌ ഒപ്പം എഴുന്നേറ്റ് ഓടാൻ ശ്രമിച്ച എമിയെ ചുറ്റിപ്പിടിച്ച് മറിഞ്ഞു. മീശയിൽ പിടിച്ച് വലിക്കരുത് എന്ന് ഞാൻ പറഞ്ഞിട്ടില്ലേടീ????? മീശയിൽ പിടിച്ച് തടവിക്കൊണ്ട് അച്ചു അവളെ നോക്കി കണ്ണുരുട്ടി. അതിന് മറുപടി പറയാതെ എമി അവന്റെ കഴുത്തിലൂടെ കൈ ചുറ്റിപിടിച്ച് അവന് നേരെ ചുണ്ട് കൂർപ്പിച്ച് ഉമ്മ കൊടുക്കുന്നത് പോലെ കാണിച്ച് കണ്ണിറുക്കി. അത് കണ്ടതും അച്ചുവിന്റെ മുഖത്തെ ഗൗരവം മാറി ചുണ്ടിൽ വശ്യമായ ഒരു ചിരി തെളിഞ്ഞു. നമുക്ക് മഴയത്ത് ഒരു റൈഡ് പോയാലോ ഇച്ചായാ????? എമിയുടെ നാവ് വെറുതെ ഇരുന്നില്ല. അച്ചു എഗൈൻ കണ്ണുരുട്ടി.

എന്നാൽ അടുത്ത നിമിഷം തന്നെ എമി അച്ചുവിന്റെ കഴുത്തിലൂടെ ചുറ്റിപ്പിടിച്ച് അവന്റെ മുഖം അവൾക്ക് നേരെ താഴ്ത്തി അവന്റെ അധരങ്ങൾ കവർന്നെടുത്തു. ആദ്യം ഒന്നു പകച്ചെങ്കിലും അച്ചു അവളെ തിരികെ ചുംബിച്ചു തുടങ്ങി. അവളുടെ കൈവിരലുകൾ അച്ചുവിന്റെ മുടിയിഴകൾക്ക് ഇടയിലൂടെ നൂണ്ടു കയറി. ചുംബനം നീളവെ നേർത്തൊരു മൂളൽ അവളിൽ നിന്ന് ഉയർന്നതും അച്ചു അവളുടെ അധരങ്ങളിൽ നിന്ന് പിൻവാങ്ങി താടി തുമ്പിൽ ചുണ്ട് ചേർത്തു. അവളുടെ മുഖം ആകമാനം അവൻ ചുണ്ടുകളാൽ മുദ്രണം ചെയ്തു കൊണ്ടിരുന്നു. ചുണ്ടുകളുടെ സഞ്ചാരം അവളുടെ കഴുത്തിലേക്ക് വ്യതിചലിച്ചതും എമിയുടെ കൈകൾ അവന്റെ പുറത്ത് മുറുകി. കഴുത്തിലെ നീല ഞരമ്പിൽ അവന്റെ പല്ലുകൾ ആഴ്ന്നതും അവളൊന്ന് പിടഞ്ഞു. ശ്വാസനിശ്വാസങ്ങൾ തമ്മിൽ ഇഴുകി ചേർന്നു. കുളിർന്നു വിറയ്ക്കുന്ന തണുപ്പിൽ പോലും രക്തത്തിന് ചൂട് പിടിച്ചു. ഉടയടകൾ തീർത്ത അതിർവരമ്പുകൾ ഭേദിച്ച് വീണ്ടും ഇരു ദേഹവും ഒന്നുചേർന്നു. നേർത്തൊരു കിതപ്പോടെ എമിയിൽ നിന്ന് അടർന്ന് മാറവെ കൂമ്പിയടച്ച മിഴികളോടെ കിടന്ന അവളുടെ നെറുകിൽ ചുണ്ട് അമർത്തി അച്ചു നഗ്നമായ അവളുടെ വയറിൽ മുഖം ചേർത്ത് കിടന്നു. പൊടിക്കുപ്പീ...... മൃദുവായി അവനൊന്ന് വിളിച്ചു. മ്മ്മ്മ്..... അവളൊന്ന് മൂളി. ഇനി ഒരു കട്ടൻ ആയാലോ????? അമർത്തി ചിരിച്ചുകൊണ്ട് അവൻ പറഞ്ഞതും അവൾ കണ്ണ് തുറന്ന് അവനെ നോക്കി. ഇച്ചായാ...... ചിണുങ്ങിക്കൊണ്ട് വിളിച്ചുകൊണ്ട് അവൾ അവന്റെ മുടിയിൽ പിടിച്ചു വലിച്ചു. അച്ചു ചിരിച്ചുക്കൊണ്ട് ഒന്നുയർന്ന് അവൾക്ക് അഭിമുഖമായി കിടന്നു. എമി അവന്റെ നെഞ്ചിലേക്ക് പതുങ്ങി ചേർന്നു..... തുടരും...............

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story