ഹൃദയതാളമായ്: ഭാഗം 21

hridayathalamay

എഴുത്തുകാരി: ആർദ്ര അമ്മു

മുറിയിൽ കയറിയതും അവൾ ബാഗ് സ്റ്റഡി ടേബിളിന് മുകളിലേക്ക് ഇട്ടിട്ട് സ്റ്റോർ റൂമിലേക്ക്‌ ഓടി. സ്റ്റോർ റൂമിൽ കയറി അവൾ എന്തോ തിരഞ്ഞ് അവിടമാകെ പരതി നടന്നു. അവസാനം ഷെൽഫിന്റെ മുകളിൽ നിന്ന് അന്വേഷിച്ചു നടന്ന സാധനം കയ്യിൽ കിട്ടി. ഗൂഢമായ ചിരിയോടെ അവൾ ഒരു ഓല പടക്കം കയ്യിലെടുത്തു. മോളെ മിക്കൂ ആറ്റുനോറ്റ് ഞാൻ കാത്ത് സൂക്ഷിച്ച പില്ലോ നീ കീറുമല്ലേ ശരിയാക്കി തരാടി. അതും പറഞ്ഞ് തലയാട്ടിക്കൊണ്ടവൾ പുറത്തേക്കിറങ്ങി. ഒരു കയ്യിൽ കത്തിച്ച മെഴുകുതിരിയും മറുകയ്യിൽ ഓലപ്പടക്കവും പിടിച്ചവൾ മിക്കുവിനരികിൽ എത്തുമ്പോൾ ആളിപ്പോഴും സുഖനിദ്രയിലാണ്. കർത്താവേ ഇത് മിസ്സാക്കല്ലേ........ കുരിശ് വരച്ച് പ്രാർത്ഥിച്ചു കൊണ്ടവൾ പടക്കത്തിന് തീ കൊളുത്തി മിക്കു കിടന്നുറങ്ങുന്ന സെറ്റിയുടെ താഴേക്ക് എറിഞ്ഞു. ടോ 💥 പടക്കം പൊട്ടുന്ന ശബ്ദം കേട്ടതും മിക്കു ഞെട്ടി ഉണർന്ന് വെപ്രാളത്തിൽ താഴേക്ക് ചാടാൻ ശ്രമിച്ചതും സെറ്റിയുടെ കാലിൽ തട്ടി ദാ കിടക്കുന്നു താഴെ. ഹഹഹഹ.............. താഴെ ഭൂമി ദേവിയെ വണങ്ങി കിടക്കുന്ന മിക്കുവിനെ നോക്കി അവൾ പൊട്ടിച്ചിരിക്കാൻ തുടങ്ങി. മ്യാവൂ............ മിക്കു ദയനീയമായി കരഞ്ഞു. അയ്യോ...... ഞാനെന്താ ഈ കാണുന്നത്????

വീണാലും നാല് കാലിലെ വീഴൂ എന്ന് നാട്ടുകാർ പറയുന്ന ജന്തു തന്നെയല്ലേ ഈ സാഷ്ടാങ്കം പ്രണമിച്ചു കിടക്കുന്നത്. ആരുല്ലേ ഇതൊന്ന് പറഞ്ഞു ചിരിക്കാൻ????? ഹിഹിഹിഹി......... അവൾ തലതല്ലി കിടന്ന് ചിരിക്കാൻ തുടങ്ങി. മിക്കുവിനാണെങ്കിൽ കാല് തട്ടിയത് കാരണം എഴുന്നേൽക്കാൻ പറ്റുന്നില്ല. മ്യാവൂ.............. മിക്കു കരഞ്ഞു കൊണ്ട് അവളെ നോക്കി. ഇത് നീ എന്നെക്കൊണ്ട് ചെയ്യിച്ചതാ. നിനക്ക് ഒരു ശല്യവും ചെയ്യാത്ത എന്നോടാ നീ രണ്ടാമതും കളിച്ചത്. ഇത് വെറും ട്രെയിലർ ആണ് മോളെ ഇനിയും എന്റെ അടുത്ത് വിളച്ചിലുമായി വന്നാൽ ഫുൾ പടം ഞാനിറക്കും കേട്ടല്ലോ?????? മ്യാവൂ............. എല്ലാം മനസ്സിലായി എന്ന രീതിയിൽ മിക്കു തലയാട്ടി. വേറെ വഴിയില്ലല്ലോ തനിയെ വരുത്തി വെച്ചതല്ലേ. മ്മ്മ് പൊക്കോ.......... മിക്കുവിനെ എടുത്ത് നേരെ നിർത്തി അവൾ പറഞ്ഞതും ഉള്ള ജീവനും കൊണ്ട് ഞൊണ്ടി ഞൊണ്ടി അവിടെ നിന്ന് സ്കൂട്ടായി. തന്റെ പ്രതികാരം പൂർത്തിയാക്കിയ സന്തോഷത്തിൽ എമി തുള്ളിചാടി മുറിയിലേക്കും പോയി. 🖤🖤🖤🖤🖤🖤🖤🖤🖤🖤🖤🖤🖤 വാഴക്ക്‌ തടമെടുത്ത് കഴിഞ്ഞ് ഒന്ന് നടു നിവർത്തി വരാന്തയിൽ വന്നിരിക്കുമ്പോഴാണ് അച്ചുവിന്റെ ബുള്ളറ്റ് ഗേറ്റ് കടന്നു വരുന്നത്. അമ്മച്ചീ ദേ കേസന്വേഷിച്ച് ക്ഷീണിച്ചു വന്നിരിക്കുന്നു അമ്മച്ചീടെ മ്യോൻ.......

ആൽവി അകത്തേക്ക് നോക്കി വിളിച്ചു കൂവി. ആ കുപ്പീന്ന് വന്ന ഭൂതം ഇവിടെ ഇരുപ്പുണ്ടായിരുന്നോ????? അച്ചു അവനെ കളിയാക്കി. ഭൂതോ????? ആഹ് തീരുമ്പൊ തീരുമ്പൊ അമ്മച്ചീടെ കയ്യിൽ നിന്ന് പണി വാങ്ങുന്ന തന്നെ പിന്നെ ഞാനെന്തോ വിളിക്കണം????? വന്നു വന്ന് നിനക്കിപ്പൊ എന്നെ ഒരു വിലയും ഇല്ലാതായി. പറച്ചിൽ കേട്ടാൽ തോന്നും പണ്ട് തനിക്ക് നല്ല വിലയായിരുന്നെന്ന്. അച്ചു തിരികെ പുച്ഛിച്ചു. മോനെ അച്ചൂ നീ ചെവിയിൽ നുള്ളിക്കോ ഈ ചേട്ടനെ നീ വിലവെക്കുന്ന ഒരു ദിവസം വന്നിരിക്കും അന്ന് നീ പറയും ചേട്ടായി യു ആർ ഗ്രേറ്റ്‌ എന്ന്. ഇതെന്റെ സണ്ണി ചേച്ചിയാണേ സത്യം സത്യം സത്യം. ഇപ്പോഴും സണ്ണി ചേച്ചിയെ വിട്ടിട്ടില്ലല്ലേ???? കേരളത്തിലെ ആൺപിള്ളേർക്ക് സണ്ണി ചേച്ചിയെ വിട്ടൊരു കളിയില്ല. നിനക്കൊരു കാര്യറിയോ ഓൾടെ മുഖത്തേക്കാൾ മൊഞ്ച് ഓൾടെ ഖൽബിലാണ്. സ മ ഗ പ മ നി ധ പ ഗ മ പ ഗ രി സ നി സ (ഫീൽ ദി ബിജെഎം ) മൊയ്‌ദീൻ ഒന്ന് മാറിയിരുന്നെങ്കിൽ എനിക്കകത്തേക്ക് പോകാമായിരുന്നു. അച്ചു തൊഴുതു കൊണ്ട് പറയുന്നത് കേട്ടതും അവൻ മുഖം കോട്ടി അച്ചുവിന് പോവാനുള്ള വഴി കൊടുത്തു. തലയിലെ മുടി മുഴുവൻ കൊഴിഞ്ഞു തീരാറായി എന്നിട്ടും സണ്ണി ചേച്ചിയേം ഓർത്ത് നടക്കുവാ ഞരമ്പ് രോഗി. പിറുപിറുത്തു കൊണ്ടവൻ അകത്തേക്ക് കയറി. നീ എന്തേലും പറഞ്ഞായിരുന്നോ???

ആൽവി അവന് നേരെ തിരിഞ്ഞു കൊണ്ട് ചോദിച്ചു. ഒന്നുല്ലേ...... തിരിഞ്ഞു നോക്കാതെ പറഞ്ഞുകൊണ്ടവൻ മുകളിലേക്ക് പോയി. 🖤🖤🖤🖤🖤🖤🖤🖤🖤🖤🖤🖤🖤 അമ്മേടെ പൊന്നിന് എന്തുപറ്റിയെടാ???? ഇത്രേം നേരം ഇവിടെ ഒക്കെ ഓടിക്കളിച്ചു നടന്ന എന്റെ കുഞ്ഞിന്റെ കാലിന് ഇതെന്തോ പറ്റി എന്റെ മാതാവേ?????? തന്റെ മടിയിൽ ഇരിക്കുന്ന മിക്കുവിന്റെ കാലിൽ തഴുകി സങ്കടത്തോടെ പദം പറയുന്ന സ്റ്റെല്ലയെ കണ്ട് കൊണ്ടാണ് എമി താഴേക്ക് ഇറങ്ങി വരുന്നത്. അമ്മേ ചായ............ വേണേൽ പോയി എടുത്തു കുടിക്കെടി ഞാനിവിടെ മിക്കൂന്റെ കാല് നോക്കുന്നത് നിനക്ക് കണ്ടൂടെ???? അത് കേട്ടവൾ സ്റ്റെല്ലയെ നോക്കി ഒരു ലോഡ് പുച്ഛം വാരി വിതറി അടുക്കളയിലേക്ക് നടന്നു. കഴിഞ്ഞ തവണ ഞാൻ പനിപിടിച്ചു കിടന്നപ്പോൾ തിരിഞ്ഞു നോക്കാത്ത ആളാ ഇപ്പൊ പൂച്ചേനെ എടുത്തു മടിയിൽ വെച്ചിരുന്ന് നെഞ്ചത്തടിച്ച് നിലവിളിക്കുന്നത്. ഒരു മിക്കു........ മിക്കവാറും വല്ല എലിവിഷവും വാങ്ങി കൊടുത്ത് ഞാനതിനെ കൊല്ലും. ദേഷ്യത്തിൽ പിറുപിറുത്തു കൊണ്ടവൾ ചായയുമായി ഹാളിലേക്ക് നടന്നു. എന്നാലും ഏത് മഹാപാപിയാണോ എന്റെ കുഞ്ഞിന്റെ കാൽ ഈ പരുവത്തിൽ ആക്കിയത്.........

അത് കേട്ടതും മിക്കു എമിയെ ഒന്ന് നോക്കി. അവൾ തിരിച്ചു നോക്കി കണ്ണുരുട്ടിയതും മിക്കു സ്റ്റെല്ലയുടെ മടിയിലേക്ക് തന്നെ പതുങ്ങി. വെറുതെ വീണ്ടും പണിയിരന്ന് വാങ്ങാനുള്ള ത്രാണി പാവത്തിനില്ല. മിക്കുവിന്റെ കിടപ്പ് കണ്ടതും വേദന കൊണ്ടായിരിക്കും എന്ന് വിചാരിച്ച് സ്റ്റെല്ല കൊണ്ടുപോയി കാലിന് ചൂട് പിടിപ്പിച്ചു. പിന്നെ അങ്ങോട്ട് സ്റ്റെല്ല മിക്കുവിനെ ഊട്ടുന്നു എടുത്തോണ്ട് നടക്കുന്നു ഉറക്കുന്നു ആകെ മൊത്തം ബഹളമയം. വീണിടം വിഷ്ണുലോകം ആക്കി മിക്കു കനത്ത പോളിങ്ങും. ഇതെല്ലാം കണ്ട് സഹിക്കാൻ കഴിയാതെ ആയപ്പോൾ എമി ചവിട്ടി കുലുക്കി മുറിയിലേക്ക് പോയി. 🖤🖤🖤🖤🖤🖤🖤🖤🖤🖤🖤🖤🖤 അച്ചു യൂണിഫോം എല്ലാം മാറി ഫ്രഷായി താഴേക്ക് ഇറങ്ങുമ്പോഴാണ് അനു വീട്ടിലേക്ക് എത്തുന്നത്. അവളുടെ വരവ് കണ്ടതും അവൻ ഹാളിലെ ക്ലോക്കിലേക്കൊന്ന് നോക്കി. അവൾ അവനെ നോക്കാതെ അകത്തേക്ക് പോവാൻ തുനിഞ്ഞു. ഒന്ന് നിന്നേ............ പുറകിൽ നിന്ന് അച്ചുവിന്റെ ശബ്ദം കേട്ടതും അവളൊന്ന് നിന്നു. ഇപ്പൊ സമയം എന്തായി????? ഗൗരവത്തിൽ അവൻ ചോദിച്ചു. 6:20.......... ഒരു വിറയലോടെ വാച്ചിലേക്ക് നോക്കിയവൾ അവന്റെ മുഖത്തേക്ക് നോക്കാതെ ഉത്തരം കൊടുത്തു. കോളേജ് വിട്ട് ഇത്രയും നേരം നീ എവിടെ ആയിരുന്നു?????

അവന്റെ ചോദ്യത്തിൽ ദേഷ്യം കലർന്നിരുന്നു. അത് മാളുവിന്റെ കൂടെ അവൾക്കെന്തോ അത്യാവശ്യമായി വാങ്ങാനുണ്ടെന്ന് പറഞ്ഞപ്പോൾ ഒന്ന് ഷോപ്പിൽ കയറിയതാ. ഓക്കേ സമ്മതിച്ചു പക്ഷെ ഇത്രയും ലേറ്റ് ആയിട്ടും നീയെന്ത് കൊണ്ട് ആരെയും വിളിച്ച് ഈ കാര്യം അറിയിച്ചില്ല???? അതിന്റെ ആവശ്യം ഉണ്ടെന്ന് തോന്നിയില്ല ചില ദിവസങ്ങളിൽ ഞാനെത്തുമ്പോൾ വൈകാറുണ്ട്. അതിന്റെ ആവശ്യം ഇല്ലെന്ന് നീയാണോ തീരുമാനിക്കുന്നത്???????? അവൻ ശബ്ദമുയർത്തി. അത് കേട്ടതും അവൾ ഉമിനീരിറക്കി പേടിയോടെ അവനെ നോക്കി. നാളെ മുതൽ മര്യാദക്ക് കോളേജ് വിടുമ്പോൾ ഇവിടെ എത്തിയിരിക്കണം. ഇനി എന്തെങ്കിലും കാരണം കൊണ്ട് എത്താൻ വൈകിയാൽ അമ്മച്ചിയെയോ ആൽവിച്ചായനെയോ വിളിച്ച് അറിയിച്ചിരിക്കണം. അല്ലാതെ അവിടെയോ ഇവിടെയോ കറങ്ങാൻ പോയെന്ന് ഞാനറിഞ്ഞാൽ അറിയാല്ലോ എന്റെ സ്വഭാവം??????? താക്കീതായി അവൻ പറഞ്ഞു നിർത്തിയതും അവൾ തലയാട്ടി. മ്മ്മ് പൊക്കോ......... അത്‌ കേൾക്കേണ്ട താമസം അവൾ അകത്തേക്ക് ഓടി കയറി. അച്ചുവിന്റെ വാക്കുകൾ അനുസരണയോടെ കേട്ട് അകത്തേക്ക് പോവുന്ന അനുവിനെ കണ്ടാണ് ആൽവി വരാന്തയിൽ നിന്ന് അകത്തേക്ക് വരുന്നത്.

ആഹാ അപ്പൊ നമ്മുടെ കുഞ്ഞി പെങ്ങൾ അനുസരണ ഒക്കെ പഠിച്ചല്ലേ???? പിന്നെ പഠിക്കാതെ എവിടെ പോവാൻ??? അച്ചു അവനെ നോക്കി കണ്ണിറുക്കി. എന്നാലും നിന്റെ ആ അടിയിൽ തന്നെ അവളിത്ര നല്ല കുട്ടിയാവും എന്ന് ഞാൻ കരുതിയില്ല. ഐ ആം പൗഡർ ഓഫ് യു മൈ ബോയ്. ആൽവി അവന്റെ തോളിൽ തട്ടി കൊണ്ട് പറഞ്ഞു. നിന്ന് ചളിയടിക്കാതെ വാ ചായ കുടിക്കാം. ഞാനൊന്ന് കുടിച്ചതാ. എന്തായാലും നീ സ്നേഹത്തോടെ വിളിച്ചതല്ലേ ഒരെണ്ണം കൂടി കുടിച്ചു കളയാം. അമ്മച്ചീ രണ്ട് ചായേയ് ചായ ചായേയ്. അടുക്കളയിലേക്ക് നോക്കി ആൽവി വിളിച്ചു കൂവി. പണ്ട് ഇതായിരുന്നല്ലേ പണി????? അച്ചു അവനെ പുച്ഛിച്ചു കൊണ്ട് ചോദിച്ചു. പോടാ പോടാ.......... അല്ല ഡാഡി എന്തേ കാണാനില്ലല്ലോ???? അവൻ ചുറ്റിനും ഒന്ന് നോക്കി ചോദിച്ചു. ഡാഡി നമ്മുടെ ജസ്റ്റിന്റെ കൊച്ചിന്റെ ബർത്ത്ഡേ പാർട്ടിക്ക് പോയി. ഏത് ജസ്റ്റിൻ നമ്മുടെ സേവ്യർ അങ്കിളിന്റെ മോനോ????? ആ അവൻ തന്നെ. അവന്റെ കല്യാണം കഴിഞ്ഞോ????? അച്ചു അതിശയത്തോടെ ചോദിച്ചു. കഴിഞ്ഞോന്നോ????

കഴിഞ്ഞെന്ന് മാത്രമല്ല അവനിപ്പൊ 2 വയസ്സുള്ള ഒരു കൊച്ചിന്റെ തന്തയാ. സോ ഫാസ്റ്റേ........ ഈ പോക്ക് നിനക്കൊരു പാരയല്ലേ എന്നെനിക്ക് ഒരു ഡൗട്ട് ഇല്ലാതില്ല. അത് കേട്ടതും അച്ചു അവനെ നോക്കി നെറ്റി ചുളിച്ചു. അല്ല അവനൊരു പെങ്ങൾ ഉണ്ടേ. സേവ്യർ അങ്കിളിനാണെങ്കിൽ ഈയിടെ ആയിട്ട് നിന്നെ പറ്റി പറയാനേ നേരമുള്ളൂ. ആൽവി ഒന്ന് ഊന്നി അത്‌ പറഞ്ഞതും അവന്റെ ചുണ്ടിൽ ഒരു ചിരി വിടർന്നു. ചേട്ടായി എങ്ങോട്ടാ ഈ പറഞ്ഞു വരുന്നത് എന്നെനിക്ക് മനസ്സിലായി പക്ഷെ ആ പരിപ്പ് ഈ കലത്തിൽ വേവില്ല. അത്രയും പറഞ്ഞവൻ അടുക്കളയിലേക്ക് പോയി. പരിപ്പ് വേവിക്കാൻ കലത്തേക്കാൾ ബെസ്റ്റ് കുക്കറല്ലേ???? ആഹ് എന്തേലും ആവട്ടെ.... അമ്മച്ചീയെ ചായ........... അതും പറഞ്ഞവൻ അച്ചുവിന് പുറകേ പോയി............ തുടരും................

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story