ഹൃദയതാളമായ്: ഭാഗം 22

hridayathalamay

ഴുത്തുകാരി: ആർദ്ര അമ്മു

എന്റെ സാറാകൊച്ചേ എത്ര നേരായി ഞാൻ ഒരു ചായ ചോദിച്ചിട്ട്????? അച്ചു പരാതിയുമായി അടുക്കളയിൽ എത്തി. ദേ അച്ചൂ എന്നെക്കൊണ്ടൊന്നും പറയിക്കരുത്. നിനക്കൊക്കെ ഇങ്ങനെ ഇരുന്ന് ഓർഡർ ഇട്ടാൽ മതി ഞാനാ ഇതിനകത്ത് കിടന്ന് കഷ്ടപ്പെടുന്നത്. ആകെക്കൂടെ സഹായത്തിനുണ്ടായിരുന്നത് റിയ മോളാ നിന്റെ ചേട്ടന്റെ കയ്യിലിരുപ്പ് കാരണം അതും ഇല്ലാണ്ടായി. നിനക്കെങ്കിലും എന്നോട് ഇത്തിരി സ്നേഹം കാണുമെന്ന് ഞാൻ കരുതി എവിടെ???? അപ്പനും മക്കളും എല്ലാം കണക്കാ. എന്റെ ജീവിതം ഈ അടുക്കളയിൽ കിടന്ന് തീരാനാ വിധി. അല്ല അമ്മച്ചി എന്നാത്തിനാ എന്നെ പറയുന്നത്?????? പിന്നെ ഞാൻ ആരെ പറയണം???? നീയൊരു പെണ്ണ് കെട്ടിയിരുന്നെങ്കിൽ എനിക്കീ കിടന്ന് കഷ്ടപ്പെടണമായിരുന്നോ?????? ആഹ് ബെസ്റ്റ് എന്നിട്ട് അവൾക്കുള്ളത് കൂടി ഞാനുണ്ടാക്കി കൊടുക്കേണ്ടി വരും. അവൻ സ്വരം താഴ്ത്തി പറഞ്ഞു. എന്തോന്നാ????? അമ്മച്ചിക്ക് പോരെടുക്കാനും അടുക്കളയിൽ കേറ്റാനുമാണെങ്കിൽ ഞാനെന്തിനാ പെണ്ണ് കെട്ടുന്നത് ഒരു വേലക്കാരിയെ നിർത്തിയാൽ പോരെ????

അതാണ് അമ്മച്ചി നല്ലത് അതാവുമ്പൊ കുറച്ചു കാശ് കയ്യിൽ നിന്ന് പോവുമെന്നേ ഉള്ളൂ അല്ലെങ്കിൽ വന്ന് കേറണ പെണ്ണ് അമ്മച്ചിയുടെ വെറുപ്പിക്കൽ സഹിക്കാൻ പറ്റാതെ ചിരവക്ക് എടുത്ത് അടിച്ചെന്നിരിക്കും. ആൽവി പറയുന്നത് കേട്ടതും സാറാ അവനെ നോക്കി പല്ല് കടിച്ചു. ഞാൻ കാര്യായിട്ട് പറഞ്ഞതാ അമ്മച്ചി ഇന്നലെ പത്രത്തിൽ ഉണ്ടായിരുന്നു മരുമകൾ അമ്മായിയമ്മയെ ചിരവക്കടിച്ച് കൊന്നൂന്ന്. ഇല്ല അമ്മച്ചീ ഇല്ല ഞാൻ ജീവിച്ചിരിക്കുമ്പോ എന്റെ അമ്മച്ചിക്ക് അങ്ങനെ ഒരവസ്ഥ വരാൻ ഞാൻ സമ്മതിക്കില്ല. ആൽവി ഓടിച്ചെന്ന് അവരെ കെട്ടിപ്പിടിച്ചു. മാറി നിക്കെടാ അലവലാതി അങ്ങോട്ട്.... സാറാ അവനെ തട്ടി മാറ്റി. എന്റെ അച്ചൂ ഞാൻ പറഞ്ഞത് നീ അങ്ങനെയെങ്കിലും ഒന്ന് പെണ്ണ് കെട്ടാൻ വേണ്ടിയാ. അല്ലാണ്ട് എനിക്കെന്താടാ ഇവിടെ വല്യ പണിയുള്ളത്????? ഞാനിപ്പോ എന്ത് വേണമെന്നാ അമ്മച്ചി പറഞ്ഞ് വരുന്നത്?????? നീ ഇനിയും കല്യാണ കാര്യത്തിൽ ഉഴപ്പ് കാണിക്കരുത്. അമ്മച്ചി എന്നാത്തിനാ ഇങ്ങനെ നിർബന്ധിക്കുന്നത് ഇവന് കല്യാണ കഴിക്കാനുള്ള പ്രായം ഒന്നുമായിട്ടില്ല. ആൽവി അടുത്ത കമന്റുമായി വീണ്ടും എത്തി. അത് നീയാണോ തീരുമാനിക്കുന്നത്???? ഈ വല്യ വാചകമടിക്കുന്ന നീ ഇവന്റെ പ്രായത്തിൽ ഒരു കൊച്ചിന്റെ തന്തയായിരുന്നു. എന്നിട്ടവൻ ഇടംകോലിടാൻ വന്നിരിക്കുന്നു.....

ഇനി നീ മിണ്ടിയാൽ തിളച്ച ചായ എടുത്ത് അണ്ണാക്കിൽ ഒഴിക്കും ഞാൻ. അതോടെ ആൽവി സോഷ്യൽ ഡിസ്റ്റൻസിങ് പാലിച്ചു നിന്നു. നാക്ക് പൊള്ളിയാൻ പിന്നൊന്നും തിന്നാൻ പറ്റില്ല അതുകൊണ്ട് മൗനം വിദ്വാന് ഭൂഷണം. അവനെ ഒന്നിരുത്തി നോക്കിയിട്ട് സാറാ അച്ചുവിന് നേരെ തിരിഞ്ഞു. അച്ചു എന്താ നിന്റെ തീരുമാനം?????? ശരി ഇനി ഞാൻ എന്റെ കല്യാണ കാര്യത്തിൽ ഉഴപ്പ് കാണിക്കില്ല. എത്രയും വേഗം ഞാൻ ഒരു പെണ്ണ് കെട്ടിയിരിക്കും പോരെ?????? സത്യാണോ അച്ചൂ????? സാറാ വിശ്വാസം വരാതെ ചോദിച്ചു. എന്റെ സാറാ കൊച്ചാണെ സത്യം. ഒരു ചിരിയോടെ അവൻ പറഞ്ഞു തീർന്നതും സാറാ അടുക്കളയിൽ നിന്ന് പുറത്തേക്കോടി. അത് കണ്ടതും കാര്യം മനസ്സിലാവാതെ അച്ചുവും ആൽവിയും പരസ്പരം നോക്കി. പോയ അതേ സ്പീഡിൽ ഒരു ബുക്കുമായി സാറാ അടുക്കളയിൽ തിരിച്ചെത്തി. ദേ ഇതിനകത്ത് നിനക്ക് ചേരുന്ന നല്ല കുറെ പെൺകുട്ടികളുടെ ഫോട്ടോസുണ്ട് നിനക്ക് ഇഷ്ടമുള്ള ഒരെണ്ണത്തിനെ നോക്കി പറ ബാക്കിയെല്ലാം അമ്മച്ചി ഏറ്റ്. കയ്യിലിരുന്ന ബുക്ക്‌ അച്ചുവിന്റെ കയ്യിലേക്ക് വെച്ച് കൊടുത്ത് സാറാ പറയുന്നത് കേട്ടവൻ വായും തുറന്ന് ഇരുന്നുപോയി. ഇതെന്തോന്നിത് സഞ്ചരിക്കുന്ന മാട്രിമോണിയോ????? അമ്മച്ചിക്ക് പണ്ട് ബ്രോക്കർ പണിയായിരുന്നോ ജോലി?????

ആ ബുക്കെടുത്ത് മറിച്ചും തിരിച്ചും നോക്കിക്കൊണ്ട് ആൽവി ചോദിച്ചു. ഇങ്ങോട്ട് താടാ അത്‌... ഞാൻ തന്നെ നോക്കിക്കോളാം. ആൽവിയുടെ കയ്യിൽ നിന്ന് ബുക്ക് തട്ടിയെടുത്തുകൊണ്ട് അവരവനെ നോക്കി കണ്ണുരുട്ടി. അച്ചൂ ദേ ഈ കുട്ടിയെ നോക്കിയേ നമ്മുടെ ജീനാന്റിയുടെ അനിയന്റെ മോളാ ഡോക്ടറാ..... അല്ലെങ്കിൽ വേണ്ട ദേ ഇതായാലോ???? ഒറ്റ മോളാ നല്ല സുന്ദരിയും എൽഎൽബിക്ക് പഠിച്ചോണ്ടിരിക്കുവാ... ദേ ഇതൊന്ന് നോക്കിയേ നല്ല ദൈവഭയമുള്ള കൊച്ചാ. കാണാനും കൊള്ളാം സെന്റ് മേരീസിൽ പഠിപ്പിക്കുന്നതാ........... തേക്കിനിയിലെ നാഗവല്ലിയുടെ ആഭരണങ്ങൾ സണ്ണിക്ക് കാണിച്ചു കൊടുക്കുന്ന ഗംഗയെ പോലെ സാറാ ഓരോ ഫോട്ടോയും എടുത്ത് കാണിക്കാൻ തുടങ്ങി. ഇതെല്ലാം കണ്ട് കിളിപോയി നിൽക്കുകയാണ് അച്ചുവും ആൽവിയും. ഇപ്പോഴാ എനിക്കൊരു കാര്യം ബോധ്യമായത്. നമ്മൾ വിചാരിക്കുന്നത് പോലെ മാഡംപള്ളിയിലെ ആ യഥാർത്ഥ മനോരോഗി നമ്മുടെ ഡാഡിയല്ല അത് അമ്മച്ചിയാണ്. ആൽവി പറയുന്നത് കേട്ടതും അച്ചു ശരിയാണെന്നർത്ഥത്തിൽ തലയാട്ടി. ഇജ്ജാതി പെർഫെക്ഷൻ. സാറായാണെങ്കിൽ ആ നേരം എഞ്ചിനീയറായ പെൺകുട്ടിയുടെ ഫോട്ടോ നോക്കുന്ന തിരക്കിലാണ്. എന്റെ പൊന്നമ്മച്ചീ ഇതൊക്കെ അങ്ങോട്ട്‌ മാറ്റി വെച്ചേ......

ഞാൻ കല്യാണം കഴിക്കാൻ സമ്മതിച്ചല്ലോ അപ്പൊ ഞാൻ തന്നെ എനിക്കുള്ള പെണ്ണിനെ കണ്ടുപിടിച്ചോളാം. ഇപ്പൊ എന്റെ അമ്മച്ചി പോയി റെസ്റ്റെടുക്ക് ഇന്നത്തെ കിച്ചൺ ഡ്യൂട്ടി ഞാനും ചേട്ടായിയും ഏറ്റെടുത്തിരിക്കുന്നു അമ്മച്ചി പോക്കെ....... അല്ല അച്ചൂ...... ഇനിയൊന്നും പറയണ്ട അമ്മച്ചി പോയി റസ്റ്റ്‌ എടുത്തേ ചെല്ല് ചെല്ല്......... അച്ചു അവരെ ഒന്നും പറയാൻ അനുവദിക്കാതെ ഉന്തി അടുക്കളയിൽ നിന്ന് പുറത്താക്കി ഹാളിലെ സോഫയിൽ പിടിച്ചിരുത്തി. എന്റെ സാറാ കൊച്ച് ദേ ഇവിടെ ഇരുന്ന് ടീവി കണ്ടോ ഇന്ന് അത്താഴം ഞങ്ങളുടെ വക. അതും പറഞ്ഞവൻ ടീവി ഓണാക്കി സാറായുടെ കവിളിൽ ഒരുമ്മയും കൊടുത്ത് അടുക്കളയിലേക്ക് നടന്നു. അവന്റെ പോക്ക് നോക്കി ഒരു ചിരിയോടെ അവരിരുന്നു. 🖤🖤🖤🖤🖤🖤🖤🖤🖤🖤🖤🖤🖤 കുഞ്ഞാ............. താഴെ നിന്ന് ജോണിന്റെ വിളി കേൾക്കവേ നോട്ട് എഴുതിക്കൊണ്ട് ബെഡിൽ കിടന്ന എമി ചാടി എഴുന്നേറ്റ് താഴേക്ക് ഓടി. പപ്പ എന്താ വൈകിയേ????? ചെറിയൊരു പരിഭവത്തോടെ അവൾ അയാളെ നോക്കി. കുറച്ച് വർക്ക്‌ ഉണ്ടായിരുന്നു കുഞ്ഞാ രണ്ട് മൂന്ന് ബിസ്സിനെസ്സ് അകൗണ്ടുകളിൽ ചെറിയൊരു പ്രോബ്ലം അതൊക്കെ ഒന്ന് തീർക്കാൻ നിന്നത് കൊണ്ടാ വൈകിയത്. അയാൾ വാത്സല്യത്തോടെ അവളെ ചേർത്ത് പിടിച്ചു പറഞ്ഞു. ഞാൻ പറഞ്ഞ സാധനം കൊണ്ടുവന്നോ?????

ആകാംഷയോടെ അവൾ ചോദിക്കുന്നത് കേട്ടയാൾ നാക്ക് കടിച്ചു. മറന്നല്ലേ????? പോ മിണ്ടൂല. അവൾ മുഖം വീർപ്പിച്ച് മാറി നിന്നു. സോറി കുഞ്ഞാ പപ്പ നാളെ വാങ്ങിക്കൊണ്ട് വരാം. അത് കേട്ടവൾ ചുണ്ട് കോട്ടി പോവാനാഞ്ഞു. ഹാ അങ്ങനെ പോവാതെ എന്റെ കുറുമ്പി. അയാൾ അവളെ പിടിച്ചു നിർത്തി. എന്റെ കുഞ്ഞൻ ഒരു കാര്യം പറഞ്ഞാൽ അത്‌ പപ്പ മറക്കോ???? ഇന്നാ നിന്റെ ഡയറി മിൽക്ക് വെറുതെ ആ മുഖം വീർപ്പിക്കണ്ട. ഒരു ചിരിയോടെ പോക്കറ്റിൽ ഇരുന്ന ഡയറി മിൽക്കിന്റെ പാക്കറ്റ് അവളുടെ കയ്യിലേക്ക് വെച്ച് കൊണ്ടയാൾ അവളുടെ വീർപ്പിച്ചു വെച്ച കവിളിൽ വിരൽ കുത്തി. അപ്പൊ എന്നെ പറ്റിച്ചതാണല്ലേ കള്ളൻ പപ്പ. അവൾ കുറുമ്പൊടെ അയാളുടെ കവിളിൽ കടിച്ചു. ഡീ ഡീ ഈയിടെ ആയിട്ട് നിനക്കീ കവിളിൽ കടിക്കൽ ഇച്ചിരി കൂടിയിട്ടുണ്ട്. പാവം എന്റെ മരുമകൻ നിന്നെ എങ്ങനെ സഹിക്കുന്നോ എന്തോ????? പപ്പേട പുന്നാര മരുമകൻ ഡ്രാക്കുളയുടെ കൂടെ കൂടിയതിൽ പിന്നെയാ ഞാനിങ്ങനെ ആയത് എന്നിട്ട് കുറ്റം എനിക്കും. ഹും മിണ്ടൂല ഞാൻ ഞഞ്ഞഞ്ഞ....... അയാളെ നോക്കി കൊഞ്ഞനം കുത്തിക്കൊണ്ടവൾ മുകളിലേക്ക് ഓടി. 🖤🖤🖤🖤🖤🖤🖤🖤🖤🖤🖤🖤🖤 അച്ചു തിരികെ അടുക്കളയിൽ എത്തുമ്പോൾ രണ്ട് കയ്യിലും സാറാ കൊണ്ടുവന്ന ബുക്കിലെ ഫോട്ടോസും എടുത്ത് മാറി മാറി നോക്കുന്ന തിരക്കിലാണ് ആൽവി.

ഹോ എന്തോരം നല്ല പെൺകൊച്ചുങ്ങളാ ഞാൻ കല്യാണം കഴിക്കാൻ നേരത്ത് ഇതിനെ ഒന്നും കണ്ടില്ലല്ലോ മാതാവേ....... തന്റെ കല്യാണത്തിന് ഇതുങ്ങൾ വല്ല എൽകെജിയിലും പഠിക്കുവായിരിക്കും. അച്ചു തിരികെ പുച്ഛിച്ചു. പോടാ പോടാ...... ദേ ഈ കൊച്ചിനെ കണ്ടിട്ട് ഞാൻ പണ്ട് പുറകെ നടന്ന ഡയാനയുടെ അനിയത്തി ആണെന്നാ തോന്നുന്നത് അവളുടെ നല്ല ഛായ. കയ്യിലൊരു ഫോട്ടോയും പിടിച്ച് ആൽവി പറയുന്നത് കേട്ട് അച്ചു അവനെ ഒന്ന് നോക്കി. അണ്ണാൻ മൂത്താലും മരംകേറ്റം മറക്കില്ല എന്ന് പറയണത് ശരിയാന്ന് എനിക്കിപ്പൊ ബോധ്യയായി. മൂക്കിൽ പല്ല് മുളക്കാറായില്ലേ ഇനിയെങ്കിലും തനിക്കീ വായിനോട്ടം നിർത്തിക്കൂടെ?????? മോനെ അച്ചൂ വായിനോട്ടം അതൊരു കലയാണ്. ഏട്ടത്തി അറിഞ്ഞാൽ അത് കൊലയാവും. ഒന്ന് പോടാ ഒന്നുമില്ലേലും വായിനോട്ടത്തിൽ phd എടുത്ത ഡാഡിയുടെ മകനാ ഞാൻ ആ എനിക്ക് ഇതൊക്കെ സർവ്വസാധാരണം. ചെരുപ്പിന്റെ കളറും കൊലുസ്സിന്റെ കിലുക്കവും വെച്ച് പെൺകുട്ടികളുടെ പേര് കണ്ടുപിടിച്ചിരുന്ന ഒരു കാലമുണ്ടായിരുന്നു എനിക്ക് അതൊന്നും ഇപ്പോഴും ഈ ആൽവി മറന്നിട്ടില്ല. അതുകൊണ്ട് പൊന്നുമോൻ എന്നെ ഫീൽഡ് ഔട്ട്‌ ആക്കാൻ നോക്കണ്ട. ഞാനും ഒരു വർണ്ണ പട്ടമായിരുന്നു. ഞാനും ഒരു വർണ്ണ പുസ്പം.....🎶

തള്ളി കഴിഞ്ഞെങ്കിൽ വർണ്ണപട്ടം പോയി ആ സവാള അരിയാൻ നോക്ക് അല്ലെങ്കിൽ രാത്രി പട്ടിണി കിടക്കേണ്ടി വരും. ഞാനോ???????? അല്ല തന്റെ ഡയാന. നിന്ന് വാചകമടിക്കാതെ പോയി പണിയെടുക്കടോ ഗിരിരാജൻ കോഴീ...... ഒരു മിനിറ്റ് പോലും എന്നെ വെറുതെ ഇരുത്തരുതെടാ സമദ്രോഹീ...... അച്ചുവിനെ മനസ്സാൽ പ്രാകിക്കൊണ്ട് സവാളയും കത്തിയും എടുത്ത് അവൻ യുദ്ധത്തിന് തുടക്കം കുറിച്ചു. 🖤🖤🖤🖤🖤🖤🖤🖤🖤🖤🖤🖤🖤 Here's to the ones that we got Cheers to the wish you were here, but you're not 'Cause the drinks bring back all the memories Of everything we've been through Toast to the ones here today Toast to the ones that we lost on the way 'Cause the drinks bring back all the memories And the memories bring back, memories bring back you....🎶 ഇടത്തേ കയ്യിലിരിക്കുന്ന ഡയറി മിൽക്കും നുണഞ്ഞ് നോട്ട് എഴുതി കൊണ്ടിരിക്കുമ്പോഴാണ് ഫോൺ റിങ് ചെയ്യുന്നത്. അത് കേട്ടതും അവൾ നോട്ട് എഴുതുന്നത് നിർത്തി കൈനീട്ടി ഫോണെടുത്തു. റോണി ആണെന്ന് കണ്ടതും അവൾ കാൾ അറ്റൻഡ് ചെയ്ത് ചെവിയിലേക്ക് വെച്ചു. ആഹ് പറയെടാ......... എടീ നേരത്തെ ചോദിക്കാൻ പറ്റിയില്ല ഇന്നെന്താടി സ്റ്റേഷനിൽ വെച്ച് നടന്നത്????? അത് കേട്ടതും അവൾ ഉമിനീരിറക്കി. എടാ.... അത്‌........

പൊന്ന് മോളെ അടവ് ഇറക്കാനാണെങ്കിൽ വേണ്ട ഒരേ പായിൽ ഉണ്ട് ഒരേ പായിൽ കിടന്നുറങ്ങിയവരാ നമ്മൾ അതുകൊണ്ട് ഉള്ളത് ഉള്ളത് പോലെ പറഞ്ഞോ. അത് കേട്ടവൾ ഒന്നിളിച്ചു. പിന്നെ തലേന്ന് നടന്ന മാല മോഷണം മുതൽ സ്റ്റേഷനിൽ വെച്ച് മാല ഇട്ടു കൊടുത്തത് സഹിതം വള്ളി പുള്ളി വിടാതെ പറഞ്ഞു കൊടുത്തു. എല്ലാം കേട്ട് കഴിഞ്ഞ് അര മണിക്കൂർ എടുത്തു പറന്നു പോയ കിളികൾ തിരികെ കൂടണയാൻ. പൊന്ന് മോളെ എമീ നിന്റെ നല്ലതിന് വേണ്ടി ഞാനൊരു കാര്യം പറയാം. എന്താടാ?????? അവൾ ആകാംഷയോടെ ചോദിച്ചു. വല്ല സ്റ്റീലിന്റെ ചുരിദാറോ മറ്റോ കിട്ടുമെങ്കിൽ ഒന്ന് സംഘടിപ്പിച്ചോ അല്ലെങ്കിൽ വല്ല കവചകുണ്ടലമോ മറ്റോ കിട്ടുവോന്ന് ഒന്ന് അന്വേഷിക്ക് അല്ലാതെ ആ ഡ്രാക്കുളയുടെ കടിയിൽ നിന്ന് രക്ഷപെടാൻ ഞാൻ നോക്കിയിട്ട് വേറെ മാർഗമൊന്നും കാണുന്നില്ല. എന്തായാലും ഞാനാ ബഹുബലിയിൽ ബല്ലാല ദേവൻ ഇടുന്ന കവചം കിട്ടുവോ എന്നൊന്ന് നോക്കട്ടെ. അത്രയും പറഞ്ഞവൻ കാൾ കട്ട്‌ ചെയ്തു. കർത്താവെ ഇവന്റെ പിരിയും പോയോ????? ആഹ് എന്തേലും ആവട്ടെ........ അവൾ വീണ്ടും നോട്ട് എഴുതാൻ തുടങ്ങി. 🖤🖤🖤🖤🖤🖤🖤🖤🖤🖤🖤🖤🖤 സവാള ഗിരി ഗിരി ഗിരി........ സവാള ഗിരി ഗിരി ഗിരി.......... ആൽവി തകർത്ത് സവാള അരിയലിലാണ്. എടോ അലവലാതി തന്റെ തുപ്പലെങ്ങാനും അതിനകത്ത് വീണാലുണ്ടല്ലോ എല്ലാം കൂടി എടുത്ത് തലയിൽ കമത്തും ഞാൻ.......

അച്ചു പല്ല് കടിച്ചു പറയുന്നത് കേട്ടതും അവൻ ചുണ്ട് കോട്ടി. വീണ്ടും അരിയാൻ തുടങ്ങുമ്പോഴാണ് കയ്യിൽ കത്തി കയറുന്നത്. അയ്യോ എന്റെ കൈ മുറിഞ്ഞേ....... അവൻ വലിയ വായിൽ കാറാൻ തുടങ്ങി. എവിടെ നോക്കട്ടെ???? അച്ചു അവന്റെ കയ്യിൽ പിടിച്ചു നോക്കി. അയ്യേ ഇത് ചെറിയൊരു മുറിവല്ലേ..... അച്ചു അവന്റെ കയ്യിൽ പിടിച്ചു ഒന്ന് ഞെക്കിയതും ചോര പുറത്ത് ചാടി. അയ്യോ ചോര..... ഹല്ലേലുയ സ്തോത്രം....... പറഞ്ഞു തീർന്നതും ആൽവി ചക്ക വെട്ടിയിട്ടത് പോലെ താഴേക്ക് വീണു. ചേട്ടായി...... ചേട്ടായി........... അച്ചു ബോധം മറഞ്ഞു കിടക്കുന്ന അവനെ എഴുന്നേൽപ്പിക്കാൻ നോക്കി. ശബ്ദം കേട്ട് ഓടി വന്ന സാറായും റിയയും കാണുന്നത് താഴെ തവള ചത്ത് മലച്ചത് പോലെ കിടക്കുന്ന ആൽവിയെയാണ്. ഇവനെന്നാടാ ഇവിടെ കിടന്നുറങ്ങുന്നത്?????? ഉറങ്ങിയതല്ല കൈ മുറിഞ്ഞു ചോര കണ്ടപ്പോൾ ബോധം കെട്ട് വീണതാ. മാറിക്കെ ഞാൻ വെള്ളം ഒഴിക്കട്ടെ. അച്ചു ഒരു കപ്പിൽ വെള്ളമെടുത്ത് അവന്റെ മുഖത്തേക്ക് ഒഴിച്ചു. വെള്ളം വീണതും ആൽവി ചാടി പിടച്ച് എഴുന്നേറ്റു. ചേട്ടാ are you ok?????? അച്ചു ചോദിച്ചു തീരണ്ട താമസം ആൽവി മോങ്ങാൻ തുടങ്ങി. അമ്മച്ചീ........ ദേ നോക്ക് അമ്മച്ചീ എന്റെ കൈമുറിഞ്ഞു........... അച്ചു ആണെങ്കിൽ ഇതെന്ത് ജീവി എന്ന ഭാവത്തിൽ അവനെ നോക്കി പോയി. റിയ മോളെ നോക്കെടി നിന്റെ ഇച്ചായന്റെ കൈമുറിഞ്ഞെടി........... അയ്യോ ദേ ബ്ലഡ്‌........ അവൻ കൈചൂണ്ടി കാണിച്ച് പറഞ്ഞു. പ്ഫാ....... നിർത്തെടാ.

പോത്ത് പോലെ വളർന്നിട്ട് കൈമുറിഞ്ഞതിന് ഇരുന്നു മോങ്ങുന്നു. ഇതുപോലൊരു മരപ്പാഴിനെ ആണല്ലോ കർത്താവെ നീയെനിക്ക് തന്നത്....... സാറാ തലക്ക് കയ്യും കൊടുത്ത് നിന്നുപോയി. എഴുന്നേറ്റു പോടാ അലവലാതി........ സാറായുടെ അലർച്ച കേൾക്കണ്ട താമസം ആൽവി എഴുന്നേറ്റ് അകത്തേക്ക് ഓടി. ഇതുപോലെ ഒരു പേടിച്ചുതൂറി. മോളെ റിയേ നീ ചെന്ന് അവന്റെ കയ്യിലെ മുറിവൊന്ന് വെച്ച് കെട്ടി കൊടുക്ക് അല്ലെങ്കിൽ ഇന്ന് മുഴുവൻ അവൻ മോങ്ങി കൊണ്ട് നടക്കും. പണ്ടേ ദേഹം നോവുന്നതും ബ്ലഡ്‌ കാണുന്നതും അവന് പേടിയാ....... സാറാ പറയുന്നത് കേട്ടതും അവൾ അമർത്തി ചിരിച്ചു കൊണ്ട് ആൽവിക്ക് പിന്നാലെ പോയി. ഡോക്ടർ പെണ്ണിന് ബ്ലഡ്‌ പേടിയുള്ള ചെക്കൻ എന്താ ചേർച്ച..... അച്ചു പറയുന്നത് കേട്ട് സാറാ ചിരിച്ചു പോയി. ആൽവിയുടെ കൈമുറിഞ്ഞത് കൊണ്ട് അച്ചുവും സാറായും കൂടി തന്നെ അത്താഴം ഉണ്ടാക്കി. പിന്നാലെ റിയയും അവർക്കൊപ്പം ചേർന്നു. അങ്ങനെ മൂന്നുപേരും കൂടി ഉണ്ടാക്കിയതെല്ലാം കൊണ്ടുവന്ന് ടേബിളിൽ നിരത്തിയപ്പോൾ ആൽവി വന്ന് ഡൈനിങ്ങ് ടേബിളിൽ ഇരുന്നു. ആൽവിയുടെ കൈ മുറിഞ്ഞിരിക്കുന്നത് കണ്ടതും സാറാ അവന് വാരികൊടുത്തു. അത് കണ്ടതും അച്ചുവും റിയയും കൂടി അവർക്ക് മുന്നിൽ വാ തുറന്ന് നിന്നു. വാ തുറന്ന് നിൽക്കുന്ന അവരെ കണ്ടതും സാറാ ഒരു ചിരിയോടെ അവരെയും ഊട്ടി. കഴിക്കുന്നതിനിടയ്ക്ക് അച്ചുവിന്റേയും ആൽവിയുടെ തല്ല് പിടുത്തവും നടക്കുന്നുണ്ട്. സാറായുടെ കയ്യിൽ നിന്ന് ആഹാരം കഴിക്കുമ്പോൾ കുറുമ്പ് കാട്ടുന്ന കൊച്ചു കുട്ടികളായി മാറുകയായിരുന്നു അവർ........... തുടരും................

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story