ഹൃദയതാളമായ്: ഭാഗം 23

hridayathalamay

എഴുത്തുകാരി: ആർദ്ര അമ്മു

കളിയും ചിരിയുമായി അവർ ഭക്ഷണം ആസ്വദിച്ചു കഴിക്കുമ്പോഴാണ് അനു താഴേക്ക് ഇറങ്ങി വരുന്നത്. സാറാ അവർക്കെല്ലാവർക്കും വാരി കൊടുക്കുന്നത് കണ്ട് അവൾക്ക് എന്തെന്നില്ലാത്ത ദേഷ്യം തോന്നിയെങ്കിലും അച്ചുവിന്റെ കയ്യിൽ നിന്ന് പാരിദോഷികം വാങ്ങേണ്ടി വരുമെന്ന് ഓർത്തപ്പോൾ അവരെയെല്ലാം നോക്കി ചുണ്ട് കോട്ടി അവൾ ടേബിൾ വന്നിരുന്നു. ആഹ് നീ എത്തിയോ????? വിളിച്ചിട്ട് വരാഞ്ഞപ്പൊ ഞാൻ കരുതി നിനക്കിന്ന് ഭക്ഷണം വേണ്ടാന്ന്. ആൽവി പറയുന്നത് കേട്ടവൾ അവനെ ഒന്ന് നോക്കി കൊണ്ട് പ്ലേറ്റ് എടുത്തു വെച്ച് തനിയേ ആഹാരം വിളമ്പാൻ തുടങ്ങി. അനൂ നിനക്ക് വേണേൽ അമ്മച്ചി വാരി തരാം. വേണ്ട അമ്മച്ചി എന്റെ കൈക്ക് കുഴപ്പമൊന്നുമില്ല. അമ്മച്ചി ആൺമക്കളെയും മരുമകളെയും ഊട്ട്. എടുത്തടിച്ചത് പോലെ പറഞ്ഞു കൊണ്ടവൾ കഴിക്കാൻ തുടങ്ങി. അത് കേൾക്കവേ സാറായുടെ മുഖത്ത് ദുഃഖം തളം കെട്ടി. അമ്മച്ചിയുടെ മുഖം മാറിയത് കണ്ടതും ദേഷ്യത്തിൽ എന്തോ പറയാനാഞ്ഞ അച്ചുവിന്റെ കയ്യിൽ പിടിച്ച് ആൽവി തടഞ്ഞു കൊണ്ട് കണ്ണ് ചിമ്മി കാണിച്ചു.

അത്ര ജാടയുള്ളവർക്ക് അമ്മച്ചി വാരി കൊടുക്കണ്ട ഇവിടെ എനിക്ക് തന്നെ ചോറ് തികയുന്നില്ല ഇനി ഇതിനകത്ത് നിന്ന് ആ മറുതക്ക് കൂടി കൊടുക്കണ്ട. ആൽവി ചുണ്ട് കോട്ടി പറയുന്നത് കേട്ടതും അവിടിരുന്ന എല്ലാവരും ചിരിച്ചു പോയി. അനു ആണെങ്കിൽ അവനെ നോക്കി പല്ല് കടിക്കുകയാണ്. ആൽവി അതെല്ലാം പുച്ഛിച്ചു തള്ളുന്നുണ്ട്. അച്ചു ഇരിക്കുന്നത് കാരണം എഴുന്നേറ്റു പോവാനും വയ്യ ഇരിക്കാനും വയ്യാത്ത അവസ്ഥയായിരുന്നു അവൾക്ക്. ഒരുവിധത്തിൽ അവൾ കഴിച്ച് എഴുന്നേറ്റു ചവിട്ടി കുലുക്കി അവിടെ നിന്നുപോയി. പോക്ക് കണ്ടിട്ട് ഇവളീ വീട് പുതുക്കി പണിയിക്കുന്ന ലക്ഷണമാ കാണുന്നത്. അവളുടെ പോക്ക് കണ്ട് ആരോടെന്നില്ലാതെ പറഞ്ഞു കൊണ്ട് ആൽവി എഴുന്നേറ്റു പോയി. 🖤🖤🖤🖤🖤🖤🖤🖤🖤🖤🖤🖤🖤 എമിയെ അത്താഴം കഴിക്കാൻ വിളിക്കാൻ എത്തിയ ജോൺ കാണുന്നത് നോട്ടിൽ തല വെച്ച് കിടന്നുറങ്ങുന്ന അവളെയാണ്. വൈകിട്ട് കഴിച്ച ഡയറി മിൽക്കിന്റെ ക്രീം ചുണ്ടിലും മൂക്കിലും എല്ലാം പറ്റി പിടിച്ച് ഇരിപ്പുണ്ട്.

ഡയറി മിൽക്കിന്റെ കവർ ആകട്ടെ നിലത്ത് വീണ് കിടപ്പുണ്ട്. ആ കാഴ്ച കണ്ട് അയാൾക്ക് ചിരിയാണ് വന്നത്. അയാൾ മെല്ലെ അവൾക്കരികിലേക്ക് ചെന്നു. കുഞ്ഞാ.... കുഞ്ഞാ..... അയാളവളെ തട്ടി വിളിച്ചു. അവൾ ഒന്ന് കുറുകി കൊണ്ട് വീണ്ടും ചുരുണ്ട് കൂടി. കുഞ്ഞാ എഴുന്നേറ്റേ വല്ലതും കഴിച്ചിട്ട് കിടക്കാം. അയാൾ വീണ്ടും അവളെ എഴുന്നേൽപ്പിക്കാൻ ശ്രമിച്ചു. എവിടെ???? അവൾ ഒന്ന് ചിണുങ്ങി തിരിഞ്ഞു കിടന്നു. ഉറക്കത്തിൽ പിന്നെ ആന ചവിട്ടിയാലും അവൾ എഴുന്നേൽക്കില്ല എന്ന് ഉറപ്പായത് കൊണ്ട് അയാൾ വീണ്ടും അവളെ വിളിച്ചുണർത്താൻ ശ്രമിച്ചില്ല. അവളുടെ മുഖത്ത് പറ്റിപ്പിടിച്ചിരുന്ന ഡയറി മിൽക്കിന്റെ അവശേഷിപ്പുകൾ അയാൾ കൈകൊണ്ട് തുടച്ചു നീക്കി ചുരുണ്ട് കൂടി കിടക്കുന്ന അവളെ പുതപ്പിച്ചു കൊടുത്തു. ഇരുകയ്യും തലയുടെ അടിയിൽ വെച്ച് നിഷ്കളങ്കമായി ഉറങ്ങുന്ന അവളുടെ നെറുകിൽ അരുമയായി ചുംബിച്ച് താഴെ കിടന്ന കവറും എടുത്തയാൾ റൂമിലെ ലൈറ്റ് അണച്ച് പുറത്തേക്കിറങ്ങാൻ ഭാവിച്ചു.

Here's to the ones that we got Cheers to the wish you were here, but you're not 'Cause the drinks bring back all the memories Of everything we've been through Toast to the ones here today Toast to the ones that we lost on the way 'Cause the drinks bring back all the memories And the memories bring back, memories bring back you....🎶 അയാൾ വാതിൽക്കൽ എത്തുമ്പോഴാണ് എമിയുടെ ഫോൺ റിങ് ചെയ്യുന്നത്. തിരിഞ്ഞ് എമിയെ നോക്കവെ ആളിതൊന്നും അറിഞ്ഞ ലക്ഷണമില്ല. തിരിച്ചു കയറി ടേബിളിൽ ഇരുന്ന ഫോൺ കയ്യിലെടുത്തു നോക്കി. DRACU ❤️ സ്‌ക്രീനിൽ തെളിഞ്ഞു കാണുന്ന പേര് കാണവേ അയാളുടെ ചുണ്ടിൽ ഒരു പുഞ്ചിരി വിരിഞ്ഞു. ഡീ പൊടികുപ്പീ.......... കാൾ അറ്റൻഡ് ചെയ്ത് കാതിലേക്ക് അടുപ്പിക്കവേ കേട്ടു അവന്റെ വിളി. പൊടിക്കുപ്പി ഉറങ്ങിപ്പോയി മരുമോനെ. ഇത് പൊടിക്കുപ്പിയുടെ അപ്പനാ. ഓഹ് പപ്പയായിരുന്നോ ഞാൻ കരുതി...... ചമ്മലും പതർച്ചയും നിറഞ്ഞ അവന്റെ സ്വരം കേട്ട് അയാൾക്ക് ചിരി വന്നുപോയി. മ്മ്മ്.... ഐപിഎസുകാരൻ നിന്ന് ഉരുളണ്ട പോയി കിടന്നുറങ്ങാൻ നോക്ക്. അവൾ ഇപ്പോഴൊന്നും എഴുന്നേൽക്കാൻ പോവുന്നില്ല. എങ്കിൽ ശരി പപ്പാ ഗുഡ് നൈറ്റ്...... ഗുഡ് നൈറ്റ്........

ഫോണിലേക്കൊന്ന് നോക്കി ചിരിച്ചയാൾ തിരികെ ടേബിളിൽ ഫോൺ വെച്ച് അവളെയൊന്ന് നോക്കി റൂമിൽ നിന്നിറങ്ങി. 🖤🖤🖤🖤🖤🖤🖤🖤🖤🖤🖤🖤🖤 പിറ്റേന്ന് സ്റ്റെല്ല വന്ന് കുത്തി പൊക്കുമ്പോഴാണ് അവൾ ഉറക്കം എഴുന്നേൽക്കുന്നത്. ഒരുവിധം കുളിച്ചൊരുങ്ങി ഇറങ്ങിയപ്പോഴേക്കും റോണി വിളിക്കാൻ എത്തിയിരുന്നു. ഒരു കണക്കിന് ഒരുങ്ങി താഴേക്കിറങ്ങുമ്പോൾ വാലിന് തീ പിടിച്ച കണക്ക് റോണി നിൽപ്പുണ്ട്. ബ്രാൻഡഡ് ടിഷർട്ടും ജീൻസും ഷൂവും ധരിച്ച് ഒരുങ്ങി കെട്ടി അവന്റെ കോലം കണ്ടതും അവൾ അവനെ അടിമുടി ഒന്ന് നോക്കി. സാധാരണ കയ്യിൽ കിട്ടിയ ഏതെങ്കിലും ഷർട്ടും ഒരു മാസമായിട്ടും കഴുകാത്ത കൂറ ജീൻസും ഇട്ട് വരുന്ന ചെക്കനാണ് ചെത്തായി മുന്നിൽ വന്ന് നിൽക്കുന്നത്. അവൾ മൊത്തത്തിൽ അവനെ ഒന്ന് ചൂഴ്ന്ന് നോക്കി. നീയിവിടെ സ്വപ്നം കണ്ട് നിൽക്കുവാണോ വേഗം വന്നേ നമുക്ക് കോളേജിൽ പോവണ്ടേ?????? സ്റ്റെല്ലാന്റീ എനിക്കും ഇവൾക്കും ഫുഡ്‌ എടുക്കണ്ട ഞങ്ങൾ ക്യാന്റീനിൽ നിന്ന് കഴിച്ചോളാം. അവൻ അടുക്കളയിലേക്ക് നോക്കി വിളിച്ചു പറഞ്ഞു. അതും കൂടി ആയപ്പോൾ എമിയുടെ കണ്ണ് ഇപ്പൊ പുറത്ത് ചാടും എന്ന പരുവത്തിൽ എത്തി.

എത്ര താമസിച്ചാലും കഴിച്ചിട്ടേ പോവൂ എന്ന് പറഞ്ഞ് ഇരിക്കുന്ന ആളാണ് കോളേജിൽ പോവാൻ ധൃതി കൂട്ടുന്നത്. നീ വന്നേ സമയം പോവുന്നു ഇപ്പൊ തന്നെ വൈകി....... അന്തം വിട്ട് നിന്ന അവളുടെ കയ്യിൽ പിടിച്ചു വലിച്ചവൻ പുറത്തേക്കിറങ്ങി. എടാ കോപ്പേ ഈ കൊച്ചു വെളുപ്പാൻ കാലത്ത് നിന്റെ അപ്പാപ്പൻ തുറന്ന് വെച്ചിട്ടുണ്ടോ കോളേജ്???? അവന്റെ കൈ ദേഷ്യത്തിൽ തട്ടി മാറ്റിക്കൊണ്ടവൾ ചീറി. പിന്നേ 9 മണി കഴിയാതെ സൂര്യനെ കണി കാണാത്ത നമ്മുടെ അപ്പാപ്പന് ഇപ്പൊ അതല്ലേ പണി നിന്ന് താളം ചവിട്ടാതെ വന്ന് കേറെടി. നീ പോടാ പട്ടി ബ്രേക്ക് ഫാസ്റ്റ് കഴിക്കാതെ ഞാൻ എങ്ങോട്ടുമില്ല ഇന്നലെ രാത്രി മുതൽ മനുഷ്യൻ പട്ടിണിയാ. വിശന്നിട്ട് വയറ്റിൽ കിടക്കുന്ന കൊക്കോപ്പുഴു എല്ലാം നിന്ന് തന്തക്ക് വിളിക്കുവാ. അവൾ വയറ്റിൽ കൈവെച്ച് അവനെ നോക്കി. നിനക്ക് ഞണ്ണാനുള്ളതൊക്കെ വാങ്ങി തരാം ഇപ്പൊ നീ കേറ്. അവൻ നിന്ന് കയറ് പൊട്ടിച്ചതും അവൾ മുഖം വീർപ്പിച്ചു കൊണ്ട് അവന് പുറകിൽ കയറി. അവൾ കയറിയതും അവൻ വണ്ടി മുന്നോട്ടെടുത്തു. 🖤🖤🖤🖤🖤🖤🖤🖤🖤🖤🖤🖤🖤 എമിയുമായി റോണിയുടെ വണ്ടി ചെന്ന് നിന്നത് ബീച്ചിലായിരുന്നു. ഇതെന്താ ഇവിടെ?????

സംശയത്തോടെ അവൾ അവനെ നോക്കി. നീ ഇറങ്ങെടി എല്ലാം പറയാം. അത് കേട്ടതും അവൾ നെറ്റി ചുളിച്ച് അവനെ നോക്കി ബൈക്കിൽ നിന്നിറങ്ങി. ദോ അങ്ങേര് പറഞ്ഞിട്ടാ നിന്നെയും കൂട്ടി ഇങ്ങോട്ട് വന്നത്. മുന്നിലേക്ക് ചൂണ്ടി അവൻ പറഞ്ഞതും അവൻ ചൂണ്ടിയ ദിശയിലേക്കവൾ നോട്ടം പായിച്ചു. തന്റെ ബുള്ളറ്റിൽ ചാരി നിൽക്കുന്ന അച്ചുവിനെ കണ്ടതും അവൾ ഒന്നും മനസ്സിലാവാതെ അവനെ നോക്കി. ഒരു ബ്ലാക്ക് ഷർട്ടും കാക്കി പാന്റും ആണ് വേഷം. അവരെ കണ്ടതും അവൻ അവർക്കരികിലേക്ക് നടന്നെത്തി. ദേ അളിയാ ഇവളെയും കൊണ്ട് കൃത്യ സമയത്ത് ഞാൻ എത്തിയിട്ടുണ്ട് ഇനി പറ എന്താ കാര്യം????? റോണി ചോദിക്കുന്നത് കേട്ടതും ഒന്നും മനസ്സിലാവാതെ എമി അവരെ ഇരുവരെയും മാറി മാറി നോക്കി. അതേ എന്ത് കാര്യത്തെ പറ്റിയാ നിങ്ങളീ പറയുന്നത്????? സഹികെട്ട് അവൾ ചോദിച്ചു. അതറിയണമായിരുന്നെങ്കിൽ ഞാൻ വിളിക്കുമ്പോൾ ഫോൺ എടുക്കണമായിരുന്നു എടുത്തിരുന്നെങ്കിൽ ഇന്ന് ഇങ്ങനെ നിൽക്കേണ്ടി വരില്ലായിരുന്നു അതെങ്ങനാ എന്റെ കൊച്ചിന് അപ്പൊ ഉറക്കമല്ലേ വലുത്. അത് കേട്ടവൾ പുച്ഛത്തോടെ മുഖം വെട്ടിച്ചു. ഞാൻ വരണമെന്ന് പറഞ്ഞത് നിങ്ങളോട് ഒരു പ്രധാനപെട്ട കാര്യം പറയാനാ.

അവൻ മുഖവുരയോടെ പറഞ്ഞതും എന്താണെന്ന അർത്ഥത്തിൽ അവർ അവനെ തന്നെ നോക്കി. നിങ്ങൾക്ക് ഒരു അനുവിനെ അറിയോ??? അറിയോന്നോ???? അവളെ ഞങ്ങളെക്കാൾ നന്നായിട്ട് ആർക്കും അറിയില്ല. എന്റെയും ഇവന്റെയും ഏക ശത്രു. അഹങ്കാരത്തിന് കയ്യും കാലും വെച്ച ജന്തു. അവൾ ഒരു തവണ എന്റെ കയ്യിലെ ചൂട് അറിഞ്ഞതാ. അവളെ പറ്റി പറയാനാണെങ്കിൽ കുറെയുണ്ട്. അല്ല ഇച്ചായനെങ്ങനെ അവളെ അറിയാം?????? അവൾ സംശയത്തോടെ ചോദിച്ചു. ഞങ്ങൾ തമ്മിൽ ചെറിയൊരു റിലേഷൻ ഉണ്ട്. എന്ത് റിലേഷൻ?????? അവർ ഒരുമിച്ച് ചോദിച്ചു. അവളെന്റെ ഒരേയൊരു പെങ്ങളാ. What????????? ഞെട്ടലോടെ അവർ ശബ്ദമുയർത്തി. സത്യം. അവൾ എന്റെ അനിയത്തി ആണ്. രണ്ടുപേരും അക്ഷരാർത്ഥത്തിൽ ഞെട്ടി നിൽക്കുവാണ്. ഇങ്ങനെ ഒരു ബന്ധം അവർ പ്രതീക്ഷിച്ചിരുന്നില്ല. ആദ്യത്തെ ഞെട്ടൽ മാറിയതും എമിയുടെ മുഖത്ത് ദേഷ്യം നിറഞ്ഞു. ഓഹ് അപ്പൊ പെങ്ങൾക്ക് വേണ്ടി പ്രതികാരത്തിന് ഇറങ്ങിയതായിരിക്കും പുന്നാര ആങ്ങള. അവന് മുന്നിൽ കൈകെട്ടി നിന്നുകൊണ്ട് അവൾ പറയുന്നത് കേട്ടതും അവന് വിറഞ്ഞു കയറി. ആടി പ്രതികാരത്തിന് വന്നതാ.

അതുകൊണ്ടാ കോളേജിൽ വെച്ച് നിങ്ങൾ തമ്മിൽ ഉടക്കും എന്ന് ജ്ഞാന ദൃഷ്ടിയിൽ കണ്ട ഞാൻ നീ എട്ടാം ക്ലാസ്സിൽ പഠിച്ചപ്പോൾ വന്ന് പ്രൊപ്പോസ് ചെയ്തത്. നിന്നെ ഉണ്ടല്ലോ....... അവൻ കൈകൊണ്ട് അവളുടെ കഴുത്ത് ഞെരിക്കുന്നത് പോലെ കാണിച്ച് ദേഷ്യത്തിൽ കൈകുടഞ്ഞു. അസ്ഥിക്ക് പിടിച്ചുപോയി അല്ലെങ്കിൽ ഈ കൊനഷ്ട് ചോദ്യത്തിന് തൂക്കി എടുത്ത് കടലിൽ തള്ളിയേനേ...... അതും പറഞ്ഞവൻ ദേഷ്യത്തിൽ തിരിഞ്ഞു നിന്നു. അവൻ പറയുന്നത് കേട്ടതും അവൾ വളിച്ച ഒരു ചിരി ചിരിച്ച് റോണിയെ നോക്കി. നിനക്കിത് എന്തിന്റെ കേടാടി പുല്ലേ എന്നർത്ഥത്തിൽ അവൻ അവളെ നോക്കി. അവൾ മെല്ലെ ചെന്ന് അവന്റെ മുന്നിൽ നിന്നു. അവളെ കണ്ടതും അവൻ മുഖം വെട്ടിച്ചു. ആഹാ അങ്ങനെ വിട്ടാൽ പറ്റിയില്ലല്ലോ... അവൾ വേഗം അവന്റെ കാലിൽ കയറി നിന്ന് അവന്റെ കഴുത്തിലൂടെ കൈചുറ്റി. ചോറി............ ഇളിച്ചു കൊണ്ടവൾ പറയുന്നത് കേട്ടിട്ടും അവൻ മൈന്റാതെ നിന്നു. ഇച്ചായാ സോറി..... ഞാൻ ചുമ്മാ പറഞ്ഞതാ........ പിണങ്ങാതെ..... അവന്റെ ഷർട്ടിൽ പിടിച്ചു വലിച്ചവൾ കൊഞ്ചി. എന്നിട്ടും നോക്കുന്നില്ല എന്ന് കണ്ടതും ഏന്തി വലിഞ്ഞ് നിന്ന് അവന്റെ കവിളിൽ മുത്തി. അവന്റെ കാലിന്റെ മുകളിൽ കയറി വലിഞ്ഞു നിൽക്കുന്നതിനാൽ ബാലൻസ് കിട്ടിയതെ അവൾ പുറകിലേക്ക് വീഴാനാഞ്ഞു. പെട്ടെന്നായത് കൊണ്ട് അവൾ പേടിയോടെ അവന്റെ ഷർട്ടിൽ മുറുകെ പിടിച്ചു.

ബാലൻസ് കിട്ടാതെ അവൾ പുറകോട്ട് മലർന്നതും അവനവളെ ഇടുപ്പിലൂടെ ചുറ്റി ചേർത്ത് നിർത്തി. എന്റെ കാലിന്റെ മോളിൽ കയറി നിന്ന് സർക്കസ് കളിച്ചാൽ നിലത്ത് കിടക്കുമെടി കുരുട്ടെ....... അതും പറഞ്ഞവൻ അവളുടെ തലയിൽ കൊട്ടി. ഔ....... അവൾ തല ഉഴിഞ്ഞു കൊണ്ട് അവനെ കൂർപ്പിച്ചു നോക്കി. അത് കണ്ടവൻ ഒരു ചിരിയോടെ അവളുടെ മൂക്കിൻ തുമ്പിൽ കടിച്ചു. അത് കാണേണ്ട താമസം റോണി ഓടി വന്ന് അവളെ അവനിൽ നിന്ന് പിടിച്ചു മാറ്റി. തോന്നുമ്പൊ തോന്നുമ്പൊ ഇങ്ങനെ കടിച്ചാൽ നിങ്ങൾക്ക് കെട്ടാൻ ഇവൾ ബാക്കിയുണ്ടാവില്ല മിച്ചർ........ ഞാനെന്റെ പെണ്ണിനെ അല്ലെ കടിച്ചത് അതിന് നിനക്കെന്താടാ????? എനിക്കെന്താണെന്നോ???? ലിവറും കിഡ്ണിയുമായി ഞാൻ കൊണ്ടുനടക്കുന്ന എന്റെ കൊച്ചിനോടാ താനീ അതിക്രമം മുഴുവൻ കാണിക്കുന്നത്. ഒന്ന് പറഞ്ഞാൽ രണ്ടാമത്തത്തിന് തന്റെ ഒരു കടി. ഇതിപ്പൊ തന്നെ പേടിച്ച് ഇവളുടെ ദേഹത്ത് മുഴുവൻ ബന്റേജ് ചുറ്റി ഒരു മമ്മിയായിട്ട് കൊണ്ടുനടക്കേണ്ട അവസ്ഥയാ അറിയോ?????

റോണി പറയുന്നത് കേട്ടതും അവൾ സ്വന്തം രൂപം അങ്ങനെ ഒന്ന് സങ്കൽപ്പിച്ചു നോക്കി. ഓഹ് ഹോറിബിൾ......... അവൾ തലകുടഞ്ഞു. നീ പോടാ അലവലാതി. അച്ചു അവനെ നോക്കി ചുണ്ട് കോട്ടി. ബൈ ദുബായ് നമ്മൾ വിഷയത്തിൽ നിന്ന് തെന്നി മാറുന്നു. എമി അവരെ ഓർമ്മപ്പെടുത്തി. അത്‌ കേട്ടപ്പോഴാണ് അവർ പറഞ്ഞു നിർത്തിയ കാര്യത്തിലേക്ക് വീണ്ടും ശ്രദ്ധ ചെല്ലുന്നത്. നാത്തൂനും നാത്തൂനും തമ്മിൽ ഇത്ര നല്ല ശത്രുതയിൽ ആയ സ്ഥിതിക്ക് നിങ്ങളുടെ കാര്യം അറിയുമ്പോൾ അനു തടസ്സം നിൽക്കില്ലേ???? ഇവളെ ഉപേക്ഷിക്കണം എന്ന് അനു പറഞ്ഞാൽ എന്ത് ചെയ്യും????? റോണി ഗൗരവത്തോടെ ചോദിച്ചു. അങ്ങനെ ആരെങ്കിലും പറയുമ്പോൾ ഇവളെ ഉപേക്ഷിക്കാനല്ല ഞാൻ ഇവളെ സ്നേഹിച്ചത്. പിന്നെ അനു എതിർത്താലും അതെനിക്ക് ഒരു വിഷയമല്ല. ഞാൻ മരിച്ചതായി കണക്കാക്കി എന്നെ വെറുക്കുന്ന അവളുടെ വാക്കുകൾ എന്തിന് ഞാൻ കേൾക്കണം??????? അച്ചുവിന്റെ ചോദ്യം കേട്ടതും അവർ ഒന്നും മനസ്സിലാവാതെ പകപ്പോടെ പരസ്പരം നോക്കി........ തുടരും................

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story