ഹൃദയതാളമായ്: ഭാഗം 25

hridayathalamay

എഴുത്തുകാരി: ആർദ്ര അമ്മു

മറിയാമ്മേ നിന്റെ അനിയൻ എത്രാം ക്ലാസ്സിലാ പഠിക്കുന്നത്?????? റോണിയുടെ ചോദ്യം കേട്ടതും അവൾ കയ്യിലിരുന്ന ബുക്കിൽ നിന്ന് നോട്ടം മാറ്റി അവന്റെ മുഖത്തേക്ക് നോക്കി. ചേട്ടൻ എന്റെ ഡൗട്ട് ക്ലിയർ ചെയ്യാൻ തന്നെ വന്നതല്ലേ????? അതൊക്കെ ഞാൻ നിസ്സാരമായി പറഞ്ഞു തരില്ലേ ഇപ്പൊ ഞാൻ ചോദിച്ചതിന് ഉത്തരം താ. അനിയൻ ഒമ്പതാം ക്ലാസ്സിലാ പഠിക്കുന്നത്. എന്തേ ഇപ്പൊ ചോദിക്കാൻ????? ഒന്നുല്ല..... അടി വരുന്ന വഴിയുണ്ടോ എന്നൊന്ന് അറിയണമല്ലോ????? അവസാനം അൽപ്പം സ്വരം താഴ്ത്തിയാണ് പറഞ്ഞത്. എന്താ?????? അല്ല ചെറിയ കുട്ടി ആണല്ലോ എന്ന് പറഞ്ഞതാ. പ്രായത്തില് മാത്രേ ചെറുപ്പമുള്ളൂ ആളൊരു ഗുണ്ടുമണിയാണ് എന്നെ തിന്നും എന്ന കണക്കാ അവന്റെ നിൽപ്പ്. അത് കേട്ടതും അവൻ ചിരിക്കാൻ തുടങ്ങി. ഹിഹിഹി you are so funny. അവളുടെ തോളിൽ അടിച്ച് ചിരിയോടെ ഒന്ന് മുന്നോട്ട് നോക്കവെ കയ്യും കെട്ടി അവനെ തന്നെ നോക്കി നിൽക്കുന്ന എമിയേയും നിവിയെയും കണ്ടതും അവന്റെ ചിരി സ്വിച്ചിട്ടത് പോലെ നിന്നു.

ഒരു നിമിഷം എന്ത് ചെയ്യണം എന്നറിയാതെ അവനൊന്ന് പരുങ്ങി. പിന്നെ ദൈവങ്ങളെ മനസ്സിൽ ധ്യാനിച്ച് ഓടനായി തിരിഞ്ഞതും പുറകിൽ നിന്ന് എമിയുടെ സ്വരം ഉയർന്നു. ഓടാനാണ് ഭാവമെങ്കിൽ പൊന്ന് മോനെ ഓടിച്ചിട്ട് അടിക്കും ഞാൻ. മര്യാദക്ക് അവിടെ നിക്കട.......... അത് കേട്ടതും അവൻ ആ ശ്രമം പാടെ ഉപേക്ഷിച്ചു കൊണ്ട് അവൾക്ക് നേരെ തിരിഞ്ഞു വെളുക്കെ ഇളിച്ചു കാട്ടി. എന്താ ഇവിടെ ഞങ്ങൾ അറിയാതെ ഒരു പരിപാടി?????? ഗൗരവത്തിൽ അവർക്ക് മുന്നിലേക്ക് നിന്നുകൊണ്ടവൾ ചോദിച്ചു. അത് ചേച്ചി എന്റെ ഒരു അസൈൻമെന്റ് വർക്കിന് ചേട്ടൻ എന്നെയൊന്ന് ഹെൽപ് ചെയ്യാൻ വന്നതാ. ചാടി കയറി ആൻ പറയുന്നത് കേട്ടതും അവർ ഇരുവരും അവനെ നോക്കി കണ്ണ് മിഴിച്ചു. ഒരു കൈയബദ്ധം നാറ്റിക്കരുത്. എന്ന ഭാവത്തിൽ അവനവർക്ക് മുന്നിൽ കൈകൂപ്പി നിന്നു. രണ്ടുപേരും അവനെ പാടെ പുച്ഛിച്ചു തള്ളി. എന്താണാവോ ടോപിക്????? എമി ആനിനോടായി ചോദിച്ചു. അത്‌ ഓർഗാനിക് കെമിസ്ട്രിയാണ് ചേച്ചി. എനിക്കാണെങ്കിൽ അതിന്റെ ഒരു കുന്തവും അറിയില്ല അപ്പൊ ഈ ചേട്ടനാണ് പറഞ്ഞത് പുള്ളിക്ക് ഇതെല്ലാം നല്ലോണം അറിയാം അസൈൻമെന്റ് ചെയ്യാൻ ഹെൽപ് ചെയ്യാന്ന്.

അത് കേട്ടതും നിവി അവനെ ഒന്നിരുത്തി നോക്കി. എല്ലാം കയ്യീന്ന് പോയി എന്ന കണക്ക് അവൻ തലക്ക് കൈകൊടുത്ത് നിന്നുപോയി. പൊന്നു മോൻ അസൈൻമെന്റിന്റെ സ്പെല്ലിങ് ഒന്ന് പറഞ്ഞേ...... എമി അവനടുത്തേക്ക് നിന്നുകൊണ്ട് ചോദിച്ചു. അത്‌.... Assinement അല്ലെ?????? നിഷ്കു മട്ടിൽ അവൻ പറയുന്നത് കേട്ടതും ആനിന്റെ കണ്ണുകൾ ഇപ്പൊ പുറത്ത് ചാടും എന്ന പരുവത്തിൽ എത്തി. മോനെ alcohol+water എന്തുവാ????? എമിയുടെ വക അടുത്ത ചോദ്യമെത്തി. വെള്ളത്തെക്കാൾ നല്ലത് സോഡയല്ലേ ഐസിട്ട് കുടിച്ചാൽ മതി നല്ല കിക്കാ. അത് കൂടി ആയപ്പോൾ ആനിന്റെ തലയിലെ കിളികൾ കൂട്ടത്തോടെ വിട പറഞ്ഞ് പറന്നകന്നു. നിനക്കിതൊക്കെ എങ്ങനെ സാധിക്കുന്നെടെ എന്ന ഭാവത്തിൽ നിവി അവനെയൊന്ന് നോക്കി. എന്തോ വലിയ സംഭവം ചെയ്ത കണക്ക് ഇതൊക്കെ എന്ത് എന്ന എക്സ്പ്രഷൻ ഇട്ട് റോണി നിന്നു. പൊന്ന് കുഞ്ഞേ അസൈൻമെന്റിന്റെ സ്പെല്ലിങ് പോലും നേരാവണ്ണം അറിയാത്ത ഈ വിവരദോഷിയെ അല്ലാതെ വേറാരെയും കിട്ടിയില്ലേ നിനക്ക് ?????? അറ്റ്ലീസ്റ്റ് തലയിൽ കളിമണ്ണെങ്കിലും ഉള്ള ഒരെണ്ണത്തിനെ കൂടെ കൂട്ടിക്കൊണ്ടായിരുന്നോ?????

ഇവനെ നിനക്ക് അറിയാൻ പാടില്ലാത്തത് കൊണ്ടാ. പത്താം ക്ലാസ്സിൽ വെച്ച് ബോർഡിൽ ടീച്ചർ ബെൻസീൻ റിങ് വരച്ചിട്ട് ഇതെന്താണെന്ന് ചോദിച്ചപ്പോൾ കൈരളി ടീവിയുടെ എംബ്ലമല്ലേ എന്ന് ചോദിച്ച മരംകൊത്തി മോറനാണിവൻ. സ്കൂളിൽ ഡിസ്റ്റില്ലേഷൻ പഠിപ്പിച്ച അന്ന് വീട്ടിൽ ചെന്ന് വറ്റാൻ നോക്കിയതിന് ഇവന്റമ്മ മുറ്റത്തെ പേരമരത്തിൽ കെട്ടിയിട്ട് പത്തലിനടിച്ച പാട് ഇവന്റെ മുതുകത്ത് തപ്പിയാൽ ഇപ്പോഴും കാണാം. അത് കേട്ടതും അവൾ അവനെ ഒന്ന് നോക്കി. അവളുടെ നോട്ടം കണ്ടതും യാതൊരു ഉളുപ്പുമില്ലാതെ അവനൊന്ന് ഇളിച്ചു കാട്ടി. എന്റെ പൊന്ന് ചേച്ചി എനിക്കറിയല്ലായിരുന്നു ഇതൊന്നും. വല്യ കാര്യത്തിന് സഹായിക്കാം എന്ന് പറഞ്ഞ് വന്നപ്പോൾ ഞാൻ കരുതി ഇങ്ങേര് വലിയ സംഭവം ആണെന്ന്. ഇത്രക്ക് തോൽവി ആണെന്ന് അറിഞ്ഞിരുന്നെങ്കിൽ ഞാനെന്റെ സമയം വെറുതെ കളയത്തില്ലായിരുന്നു. അതും പറഞ്ഞവൾ റോണിയെ നോക്കി പല്ല് കടിച്ചു. അവളുടെ നോട്ടം കണ്ടതും റോണി ചാരി നിന്നിരുന്ന തൂണിലെ ഇല്ലാത്ത പൊടി തട്ടി കളയാൻ തുടങ്ങി. എങ്കിൽ ഒരു കാര്യം ചെയ്യ് ആൻ മാറ്റാരോടെങ്കിലും ഹെൽപ്പ് ചോദിക്കാൻ നോക്ക്.

ആരെയും കിട്ടിയില്ലെങ്കിൽ എന്നെ വന്നു കണ്ടോ എന്റെ അമ്മ ഒരു കെമിസ്ട്രി ടീച്ചറാണ് അമ്മയോട് പറഞ്ഞാൽ അമ്മ നിന്നെ സഹായിക്കും. അപ്പൊ ശരി വീണ്ടും കാണാം. പുഞ്ചിരിയോടെ അവളോടായി പറഞ്ഞു കൊണ്ട് എമി റോണിക്ക് നേരെ തിരിഞ്ഞു. ബാ മോനെ ബാ..... ച്യാച്ചിക്ക് കുറച്ചു കാര്യങ്ങൾ ചോദിച്ചറിയാനുണ്ട്. ഞാൻ വരൂല....... അങ്ങനെ പറയരുത് പിന്നെ ഞാനെന്തിന് വന്നു????? ഇങ്ങോട്ട് വാടാ മരപ്പട്ടി......... എന്നിട്ടും പോവാൻ മടിച്ചു നിന്ന അവനെ അറക്കാൻ കൊണ്ടുപോവുന്ന മാടിനെ പോലെ എമിയും നിവിയും ചേർന്ന് പിടിച്ചു വലിച്ച് കൊണ്ടുപോയി. 🖤🖤🖤🖤🖤🖤🖤🖤🖤🖤🖤🖤🖤 കള്ള പന്നീ ഒരുമാതിരി അദർസൈഡ് പരിപാടി ഞങ്ങളോട് കാണിക്കരുത്. എമി ദേഷ്യത്തിൽ അവന്റെ കുത്തിന് പിടിച്ച് ഭിത്തിയിലേക്ക് ചേർത്തു. എടി വിടെടി പുല്ലേ എന്റെ കഴുത്ത് വേദനിക്കുന്നു...... അവൻ അവളെ തള്ളിമാറ്റി നിന്ന് കഴുത്ത് തടവി. പിന്നെ നീ കാണിച്ചതിന് കെട്ടിപ്പിടിച്ചു ഉമ്മ താരാടാ. നിവി അവനെ നേരെ പല്ല് കടിച്ചു. സത്യം പറ എന്ന് തുടങ്ങി ഈ അണ്ടർഗ്രൗണ്ട് വഴിയുള്ള ലൈനടി???? രണ്ട് ദിവസമായി അവളുടെ പരിസരത്ത് കിടന്ന് കറങ്ങാൻ തുടങ്ങിയിട്ട്. പക്ഷെ ഇന്നാണ് അവളോടൊന്ന് മിണ്ടാൻ പറ്റിയത് അപ്പോഴേക്കും രണ്ടും ചേർന്ന് കുളമാക്കിയില്ലേ????? അവൻ നിരാശയോടെ അവരെ നോക്കി. അങ്ങനെ ഇപ്പൊ നീ ഞങ്ങളറിയാതെ പ്രേമിക്കണ്ട.

എമി അവന് നേരെ പുച്ഛിത്തോടെ ചുണ്ട് കോട്ടി. പോടീ സാമദ്രോഹികളെ ഞാനെന്ത് ദ്രോഹാടി നിന്നോടൊക്കെ ചെയ്തത്. ഒരുകണക്കിന് അവളെ ഒന്ന് സെറ്റാക്കി കൊണ്ടുവരുവായിരുന്നു രണ്ടും കൂടി നശിപ്പിച്ചില്ലേ?????? ഓഹ് പിന്നേ..... നിന്നെ പരിചയപ്പെട്ട് രണ്ടുദിവസം കഴിയുമ്പോൾ എന്തായാലും അവൾക്ക് മനസ്സിലാവും നീ ഭൂലോക പരാജയം ആണെന്ന് ഞങ്ങൾ കാരണം അത് ഇത്തിരി നേരത്തെയായി അത്ര തന്നെ. നിവി ചുണ്ട് കോട്ടി. അത് തന്നെ ഇനിയിപ്പൊ നീ ഹെൽപ്പ് ചെയ്യുന്നു എന്ന് തന്നെ കരുതട്ടെ ഓർഗാനിക് കെമിസ്ട്രിയുടെ എബിസിഡി അറിയാത്ത നീയെന്ത് തേങ്ങയാ കാണിക്കാൻ പോവുന്നത്???? അത്‌ സ്റ്റെല്ലാന്റിയുടെ കയ്യും കാലും പിടിച്ച് ആണെങ്കിലും ഒന്ന് രണ്ട് പേപ്പറിനുള്ള വക അവൾക്ക് ഒപ്പിച്ചു കൊടുക്കാമെന്നാ ഞാൻ വിചാരിച്ചത് പക്ഷെ എന്റെ കണക്കുകൂട്ടലുകൾ എല്ലാം നിങ്ങൾ കൊണ്ടുപോയി തുലച്ചില്ലേ????? എന്തെല്ലാം പ്രതീക്ഷകളായിരുന്നു. അതെല്ലാം വെള്ളത്തിലായി. ഇപ്പൊ അവളുടെ മുന്നിൽ എനിക്കൊരു വിലയും ഇല്ലാതായില്ലേ?????? അവൻ നിരാശയും സങ്കടവും നിറഞ്ഞ സ്വരത്തിൽ പറയുന്നത് കേട്ടതും അവർക്ക് വിഷമം തോന്നി. ഹാ നീയിങ്ങനെ സെഡ് ആവാതെ മോനൂസേ.

നിന്റെ കൂടെ ഞങ്ങളില്ലേ???? ഞങ്ങൾ സെറ്റാക്കി തരും നിനക്കവളെ. ഒരു പെണ്ണിന്റെ മനസ്സ് മനസ്സിലാക്കാൻ മറ്റൊരു പെണ്ണിനെ കഴിയൂ അതുകൊണ്ട് അവളെ വീഴ്ത്താനുള്ള വഴികൾ ഞങ്ങൾ നിനക്ക് പറഞ്ഞു തരാം. വീഴ്ത്താൻ പഴത്തൊലി അല്ലെ ബെസ്റ്റ്????? അസ്ഥാനത്തുള്ള അവന്റെ ചോദ്യം കേട്ടതും എമി കണ്ണുരുട്ടി. അതിനേക്കാൾ ബെസ്റ്റ് എണ്ണയാടാ അതാവുമ്പോൾ പിന്നെ നിനക്ക് അവളുടെ പുറകെ നടക്കണ്ട ആവശ്യം വരില്ല നടു ഒടിഞ്ഞു കിടക്കുന്ന അവളെയും പൊക്കിക്കൊണ്ട് നടക്കാം. ഇതുപോലെ ഒരു മരത്തലയനെ ആണല്ലോ ദൈവമേ നീയെനിക്ക് കസിനായി തന്നത്. എമി സ്വയം നെറ്റിയിൽ അടിച്ചു. ഈൗൗൗ......... അവൻ ഇളിച്ചു കാണിച്ചു. ദൈവത്തെ ഓർത്ത് നീ ഇനി വാ തുറക്കരുത്. ഈ കാര്യത്തിൽ എന്താ വേണ്ടെന്ന് എനിക്കും ഇവൾക്കും അറിയാം ഞങ്ങൾ പറയുന്നത് പോലെ അങ്ങ് ചെയ്താൽ മതി. ഓക്കേ.. അതിന് മറുപടിയായി അവൻ നിവിയെ നോക്കി തലയാട്ടി കാണിച്ചു. അപ്പൊ മിഷൻ മറിയാമ്മയെ വീഴ്ത്തൽ. അതിനാദ്യം ഒരു ഐഡിയ ആലോചിക്കണം. നല്ലൊരു ഐഡിയ കിട്ടണമെങ്കിൽ വയറ് നിറയണം. അപ്പൊ ചലോ ക്യാന്റീൻ ഇന്നത്തെ ചിലവ് മുഴുവൻ ഇവന്റെ വക. എന്റെയോ??????

അവൻ ഞെട്ടലോടെ അവരെ നോക്കി. പിന്നല്ലാതെ ഇന്ന് രാവിലെ എന്റെ ഡ്രാക്കൂന്റെ ചിലവിൽ നീ കുറെ വെട്ടിവിഴുങ്ങിയതല്ലേ ഇനി നീ സ്വന്തം പോക്കറ്റിൽ നിന്ന് ക്യാഷെടുക്ക്. ഇവിടെ ആവശ്യക്കാരൻ നീയാണ്. മൊതലെടുക്കവാണല്ലേ??????? ഓഫ്‌കോഴ്സ്....... അവർ ഐക്യത്തോടെ ഒരുമിച്ച് പറഞ്ഞു. വേറെ നിവർത്തിയില്ലാത്തത് കൊണ്ടും ആനിന്റെ മുന്നിൽ തകർന്ന ഇമേജ് വീണ്ടെടുക്കുവാനും റോണി എല്ലാം സഹിച്ചു. അങ്ങനെ അന്നത്തെ പുട്ടടി കഴിഞ്ഞതോടെ അവന്റെ പോക്കറ്റ് കാലിയായി. ക്യാന്റീനിൽ നിന്ന് തിരിച്ചിറങ്ങുമ്പോൾ അവന്റെ പേഴ്സിൽ 2 രൂപ മാത്രം ബാക്കിയായി. 🖤🖤🖤🖤🖤🖤🖤🖤🖤🖤🖤🖤🖤 അന്നത്തെ അങ്കം കഴിഞ്ഞ് ക്ലാസ്സ്‌ വിടുമ്പോൾ ആൻമരിയയെ വളക്കാനുള്ള പദ്ധതികൾ ചർച്ച ചെയ്തിട്ടാണ് അവർ പിരിയുന്നത്. റോണി ബൈക്കുമായി വരുന്ന സമയം കൊണ്ട് എമിയും നിവിയും കോളേജിന് പുറത്തേക്ക് നടന്നു. കോളേജ് ഗേറ്റ് കടന്നതും റോണി അവർക്ക് മുന്നിൽ വണ്ടി നിർത്തി. നിവിയോട് യാത്ര പറഞ്ഞവൾ അവന് പുറകിൽ കയറി വീട്ടിലേക്ക് തിരിച്ചു. എന്നത്തേയും പോലെ വീടിന്റെ ഗേറ്റിന് മുന്നിൽ അവളെ ഇറക്കി അവൻ പോയി.

ബാഗും തോളിലിട്ട് ചാടി തുള്ളി അകത്തേക്ക് കയറിയ അവൾ അകത്തെ കാഴ്ച കണ്ട് ഒരു നിമിഷം സ്റ്റക്കായി നിന്നുപോയി. ഹാളിലെ സോഫയിൽ ജോണിനൊപ്പം ഇരുന്ന് എന്തോ പറഞ്ഞ് ചിരിയോടെ ചായ കുടിക്കുന്ന അച്ചു. അവനരികിലായി അവനെക്കാൾ അൽപ്പം പ്രായം തോന്നിക്കുന്ന ഒരാൾ ഇരിപ്പുണ്ട്. അനു ഉണ്ടാക്കുന്ന പ്രശ്നങ്ങൾ സോൾവ് ചെയ്യാൻ പലപ്പോഴായി കോളേജിൽ എത്തുന്ന ആൽവിയെ തിരിച്ചറിയാൻ അവൾക്കധികം സമയം വേണ്ടി വന്നില്ല. അവന്റെ മടിയിലായി ഒരു കുഞ്ഞു കുറുമ്പൻ. ആർക്ക് എതിരെയുള്ള സോഫയിലായി അൽപ്പം പ്രായമായ ഒരു സ്ത്രീയും പുരുഷനും ഇരിപ്പുണ്ട്. ഒറ്റ നോട്ടത്തിൽ തന്നെ അതവന്റെ ഡാഡിയും അമ്മച്ചിയും ആണെന്ന് അവൾക്ക് ബോധ്യമായി. അവർക്കൊപ്പം ഇരിക്കുന്ന ഒരു പെണ്ണിനെ കണ്ടതും അതായിരിക്കണം ആൽവിയുടെ ഭാര്യ എന്നവൾ ഊഹിച്ചു. എല്ലാവരെയും ഒന്ന് നോക്കി ഓരോന്ന് ആലോചിച്ചു നിൽക്കുമ്പോഴാണ് ഇവരെന്തിന് വന്നു എന്ന സംശയം അവളുടെ മനസ്സിൽ തോന്നുന്നത്. ഒന്നും മനസ്സിലാവാതെ ഒരു പകപ്പോടെ അവൾ വാതിൽക്കൽ തന്നെ അവരെയും നോക്കി നിന്നു. ആഹാ വന്നല്ലോ നിങ്ങളെല്ലാവരും പ്രതീക്ഷിച്ചിരുന്ന ആൾ. വാതിൽക്കലേക്ക് നോക്കി സ്റ്റെല്ല പറയുന്നത് കേട്ടതും എല്ലാവരുടെയും ശ്രദ്ധ അവളിലേക്കായി. അവളെ കാൺകെ എല്ലാവരുടെയും കണ്ണുകൾ ഒരുപോലെ തിളങ്ങി.

അവൾ എല്ലാവർക്കും ഒരു പുഞ്ചിരി സമ്മാനിച്ചു കൊണ്ട് അകത്തേക്ക് കയറി. അതിനിടയിൽ അച്ചുവിനെ നോക്കി പേടിപ്പിക്കാനും അവൾ മറന്നില്ല. അത് കണ്ടതും അവനൊരു കള്ള ചിരി ചിരിച്ച് അവളെ നോക്കി സൈറ്റ് അടിച്ചു. മോളെന്താ അവിടെ തന്നെ നിന്ന് കളഞ്ഞത് വാ അമ്മച്ചി ചോദിക്കട്ടെ..... സാറാ അവളെ അടുത്തേക്ക് ക്ഷണിച്ചതും അവൾ ഒരു ചിരിയോടെ അവർക്കരികിൽ ചെന്നിരുന്നു. ഇവൻ പറഞ്ഞ് അറിഞ്ഞത് പോലെ മോൾ കുരുത്തക്കേടിന് കയ്യും കാലും വെച്ചതാണെന്ന് തോന്നുന്നില്ലല്ലോ. കണ്ടില്ലേ ഒരു പഞ്ച പാവത്തെ പോലെയുണ്ട്. സാറാ അവളുടെ തലയിൽ തഴുകി കൊണ്ട് പറഞ്ഞു. അത് നിങ്ങളെല്ലാം ഇരിക്കുന്നത് കണ്ടിട്ടാ അല്ലെങ്കിൽ അമ്മേന്ന് വിളിച്ചു കാറി കൂവിയേ അകത്തേക്ക് കയറൂ. വന്ന പാടെ ദേ ഈ സോഫയിലേക്ക് ബാഗും വലിച്ചെറിഞ്ഞിട്ട് അടുക്കളയിലേക്ക് ഒരു ഓട്ടമായിരിക്കും. അത്രയും നേരം അവളുണ്ടാക്കി വെച്ച ഇമേജ് മുഴുവൻ ഒരൊറ്റ ഡയലോഗിൽ സ്റ്റെല്ല തൂക്കി അടിച്ചു. നാറ്റിച്ചു പട്ടച്ചാരായം കൊണ്ടൊഴിച്ച് കൊട്ടാരം നശിച്ചു.......... അവൾ ചമ്മലോടെ എല്ലാവരുടെയും മുഖത്തേക്ക് നോക്കി. അവളുടെ ഇരുപ്പും ഡയലോഗും കൂടി ആയതോടെ അവിടെയൊരു പൊട്ടിച്ചിരിക്ക് തിരി കൊളുത്തി......... തുടരും................

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story