ഹൃദയതാളമായ്: ഭാഗം 26

hridayathalamay

എഴുത്തുകാരി: ആർദ്ര അമ്മു

എല്ലാവരും പൊട്ടിച്ചിരിക്കുന്നത് കണ്ടതും അവൾ കൊച്ചു കുട്ടികളെ പോലെ ചുണ്ട് പിളർത്തി എല്ലാവരെയും നോക്കി. അച്ചോടാ കുറുമ്പി പിണങ്ങിയോ???? സാറാ അവളുടെ താടിയിൽ പിടിച്ചു കൊഞ്ചിച്ചു കൊണ്ട് ചോദിച്ചു. ദേ ഇങ്ങനെ നിസാര കാര്യത്തിന് മുഖം വീർപ്പിക്കാൻ നിന്നാൽ ആ ഇരിക്കുന്ന തല്ല് കൊള്ളിയെ നീയെങ്ങനെ നിലക്ക് നിർത്തും കൊച്ചേ????? അത് കേട്ടതും അവൾ ഇടം കണ്ണിട്ട് അച്ചുവിനെ ഒന്ന് നോക്കി. അവനവളെ നോക്കി കള്ള ചിരിയോടെ മീശ പിരിച്ചു. ഖുഖുഖു......... ഇതെല്ലാം കണ്ടിരുന്ന ആൽവി ഒന്ന് ആക്കി ചുമച്ചു. എന്താ ചേട്ടായി ക്ഷയമാണോ????? ആണെങ്കിൽ എല്ലാവരും ഒന്ന് സൂക്ഷിക്കുന്നത് നല്ലതാ പടരാൻ ചാൻസുണ്ട് സർക്കാർ ആശുപത്രിയിൽ പോയാൽ മതി ചികിത്സ ഫ്രീയാ. എമി പറയുന്നത് കേട്ടതും കുടിച്ചോണ്ടിരുന്ന ചായ തിരുപ്പിൽ കയറി അവൻ ചുമക്കാൻ തുടങ്ങി. അത് കണ്ട് എല്ലാവരും വീണ്ടും ചിരിക്കാൻ തുടങ്ങി. അമ്പടി കേമീ നീയെന്റെ കെട്ട്യോനെ ക്ഷയരോഗി ആക്കിയോ??????

റിയ കള്ള ദേഷ്യത്തോടെ അവളുടെ ചെവിയിൽ പിടിച്ചു. ചേച്ചീ.......... അവളൊന്ന് ചിണുങ്ങിയത് കേട്ട് റിയ അവളെ ചേർത്ത് പിടിച്ചു. ഏട്ടത്തീന്ന് വിളിച്ചാൽ മതി അച്ചു അങ്ങനെയാ വിളിക്കാറ്. അതിന് മറുപടിയായി അവൾ ചിരിയോടെ തലയാട്ടി. എമിയുടെ കണ്ണുകൾ ആൽവിയുടെ മടിയിൽ ഇരുന്ന ജോകുട്ടനിലേക്ക് പാഞ്ഞു. അവളവനെ നോക്കി കൈകാട്ടി അടുത്തേക്ക് വിളിച്ചു. അത് കണ്ടവൻ ചുണ്ടോന്ന് കൂർപ്പിച്ച് അവളെ നോക്കി. അവളൊരു പുഞ്ചിരിയോടെ ബാഗ് തുറന്ന് ഒരു ചോക്ലേറ്റ് എടുത്ത് ഉയർത്തി കാട്ടി. മുന്നിൽ ചോക്ലേറ്റ് കണ്ടതും അവന്റെ മുഖം തെളിഞ്ഞു. ചുണ്ടിലെ കള്ള ചിരിയോടെ അവൻ ആൽവിയുടെ കയ്യിൽ നിന്ന് ഊർന്നിറങ്ങി അവളുടെ അരികിലേക്ക് എത്തി. അവളൊരു ചിരിയോടെ അവനെ പൊക്കിയെടുത്ത് മടിയിൽ ഇരുത്തി ഉണ്ടാകവിളിൽ അമർത്തി ചുംബിച്ച് അവന്റെ കുഞ്ഞി കയ്യിലേക്ക് ചോക്ലേറ്റ് വെച്ചു കൊടുത്തു. ഇവൻ അപ്പന്റെ മകൻ തന്നെ. പണ്ട് ആൽവിയും ഇങ്ങനെ ആയിരുന്നു ഒരു മിട്ടായി കാണിച്ചു വിളിച്ചാൽ ആരുടെ കൂടെ വേണേലും പോവും. പോൾ പറയുന്നത് കേട്ടതും എല്ലാവരും ഒരേ ചിരി. എമി അവനെ മൂക്കത്ത് വിരൽ വെച്ച് കളിയാക്കി. അപ്പനായിപ്പോയി അല്ലെങ്കിൽ കാണിച്ചു തന്നേനെ.......

ദേഷ്യത്തിൽ പല്ലിറുമി കൊണ്ടവൻ അയാളെ നോക്കി. അതിന്റെ വാലിൽ പിടിച്ച് സംസാരം മുന്നേറി. ആ നേരം കൊണ്ട് എമി ജോകുട്ടനുമായി അടുത്തു. തമ്മിൽ കൈകൾ അടിച്ച് എന്തൊക്കെയോ കളികൾ അവൾ അവനെ പഠിപ്പിച്ചു കൊണ്ടിരുന്നു. അവനും തിരിച്ച് എന്തൊക്കെയോ വാ തോരാതെ പറയുന്നുണ്ട്. അവന്റെ മൂക്കിലും താടിയിലുമായി പറ്റിപ്പിടിച്ചിരിക്കുന്ന ചോക്ലേറ്റ് അവൾ തന്റെ കയ്യാൽ തുടച്ചു കൊടുക്കുന്നുണ്ട്. അച്ചു അതെല്ലാം ഒരു ചിരിയോടെ നോക്കിയിരിക്കുന്നുണ്ട്. കുഞ്ഞിനോട് സംസാരിക്കുമ്പോൾ അവളുടെ മുഖത്ത് വിരിയുന്ന ഓരോ ഭാവങ്ങളും അവൻ പ്രണയത്തോടെ കണ്ണുകളാൽ ഒപ്പിയെടുത്തു. കടിച്ച് കടിച്ച് അതിന്റെ ചോര മുഴുവൻ കുടിക്കുന്നത് പോരാഞ്ഞിട്ടായിരിക്കും ഇങ്ങനെ നോക്കി ചോര ഊറ്റുന്നത്. ആൽവി അവന് കേൾക്കാൻ പാകത്തിന് സ്വരം താഴ്ത്തി പറഞ്ഞു. ഓഹ് ഒരു പുണ്യാളച്ചൻ വന്നിരിക്കുന്നു. ദോ ആ വയർ വീർതിരിക്കുന്നത് ദിവ്യ ഗർഭം ഉണ്ടായതൊന്നുമല്ലല്ലോ????? അച്ചു റിയയുടെ വയറിലേക്ക് ചൂണ്ടി അവനെയൊന്ന് നോക്കി. ആൽവി ക്ലോസപ്പ് ചിരി ചിരിച്ചു. തന്റെ അല്ലെ അനിയൻ ഇതൊക്കെ പ്രതീക്ഷിച്ചാൽ മതി. അച്ചു പുച്ഛത്തോടെ ചുണ്ട് കോട്ടി.

ഞാനെവിടെ പരിപാടി അവതരിപ്പിച്ചാലും ഇത് തന്നെയാണല്ലോ വിധി......... ആൽവി സ്വയം പ്ലിങ്ങിയ എക്സ്പ്രഷനും ഇട്ടിരുന്നു. അപ്പൊ എങ്ങനാ കാര്യങ്ങൾ മിന്നുകെട്ട് നമുക്ക് ഇവിടുത്തെ പള്ളിയിൽ തന്നെ നടത്താമല്ലേ?????? പോളിന്റെ ആ ചോദ്യം കേട്ടതും അവൾ തലയുയർത്തി നോക്കി. അതിനിപ്പൊ എന്താ ഇവിടെ തന്നെ ആവാം അതാവുമ്പോൾ പോക്ക് വരവ് അധികം ബുദ്ധിമുട്ട് ഉണ്ടാവില്ലല്ലോ. ജോൺ അയാളെ പിന്താങ്ങി. കെട്ട് കഴിഞ്ഞ് വൈകിട്ട് നമ്മുടെ ഓഡിറ്റോറിയത്തിൽ വെച്ച് ഒരു ഫങ്ക്ഷൻ അങ്ങനെ പോരെ????? മതി മതി...... അപ്പന്മാർ തമ്മിലുള്ള ചർച്ച കേട്ട് കിളിപോയി ഇരിക്കുകയാണ് എമി. അതേ എന്താ ഇവിടെ നടക്കുന്നേ????? അവൾ സംശയത്തോടെ എല്ലാവരെയും നോക്കി ചോദിച്ചു. ഫോഗാ നടക്കുന്നേ. ആൽവിയുടെ വക കൗണ്ടർ. ഫോഗ് കുറെ നാളായില്ലേ ഇങ്ങനെ നടക്കാൻ തുടങ്ങിയിട്ട് നടന്ന് നടന്ന് കാല് കഴച്ചു കാണും എവിടെയെങ്കിലും പോയിരുന്ന് വിശ്രമിക്കാൻ പറ. എമി ഒരു ലോഡ് പുച്ഛം തിരികെ നൽകി. പണ്ടത്തെ പോലെ ഇപ്പൊ ഒന്നും അങ്ങ് ഏക്കുന്നില്ല. പിള്ളേരൊക്കെ വല്ലാണ്ട് വളർന്നു പോയി. ആരോടെന്നില്ലാതെ അവൻ പറഞ്ഞു. കുഞ്ഞാ പപ്പ എന്റെ കുഞ്ഞന്റെ കല്യാണം അങ്ങ് ഉറപ്പിച്ചു.

അടുത്ത മാസം തന്നെ നിങ്ങളുടെ കെട്ട് നടത്താനാ ഞങ്ങൾ തീരുമാനിച്ചിരിക്കുന്നത്. ജോൺ പറയുന്നത് കേട്ടതും അവൾ ഞെട്ടിത്തരിച്ച് എല്ലാവരെയും നോക്കി. അവളുടെ നോട്ടം ചിരിയോടെ ഇരിക്കുന്ന അച്ചുവിൽ എത്തിയതും ഒന്ന് കൂർത്തു. അവൾ കണ്ണുരുട്ടി അവനെ നോക്കി പേടിപ്പിച്ചു. എനിക്കിതിൽ യാതൊരു പങ്കുമില്ല എന്ന കണക്ക് അവനും. അവളതൊന്നും കാര്യമാക്കാതെ മുഖം വീർപ്പിച്ച് വെട്ടിത്തിരിഞ്ഞിരുന്നു. അവരുടെ കാട്ടികൂട്ടലുകൾ നോക്കിയിരുന്ന റിയക്ക് കാര്യങ്ങളുടെ ഏകദേശ ധാരണ കിട്ടി. അതേ പെണ്ണ് കാണലിന് ചെക്കനെയും പെണ്ണിനേയും സംസാരിക്കാൻ വിടുന്ന ഒരു ചടങ്ങുണ്ട്. ഇതിപ്പൊ ചായകുടി മാത്രേ നടക്കുന്നുള്ളൂ...... റിയ എല്ലാവരെയും നോക്കി പറയുന്നത് കേട്ടതും അച്ചു അവളെ നന്ദിയോടെ നോക്കി. റിയ അവനെ നോക്കി സൈറ്റ് അടിച്ചു കുസൃതി ചിരി ചിരിച്ചു. ഓഹ് ഇവർക്കിനി എന്തോന്നാ ഇത്ര മിണ്ടാനുള്ളത് എല്ലാം നേരത്തെ സെറ്റല്ലേ????? ആൽവി ഇടംകോലിട്ടു. മിണ്ടാനും പറയാനുമൊക്കെ ഉള്ളത് അവർക്കല്ലേ ഇച്ചായനല്ലല്ലോ. ചടങ്ങുകൾക്ക് അതിന്റേതായ പ്രാധാന്യം ഉണ്ട് അല്ലെ അമ്മച്ചീ????? അതെയതെ. നിങ്ങൾ പോയി സംസാരിച്ചിട്ട് വാ പിള്ളേരെ......

സാറാമ്മയുടെ അന്ത്യശാസന എത്തി. അത് കേൾക്കേണ്ട താമസം അച്ചു ചാടി എഴുന്നേറ്റ് എമിയെ നോക്കി. വേറെ വഴിയൊന്നും ഇല്ലാത്തത് കൊണ്ട് അവളും എഴുന്നേറ്റ് പോയി. അവർ പോയി കഴിഞ്ഞതും ആൽവി റിയയെ ഒന്ന് നോക്കി. നൈസായി എന്നെയങ്ങ് തേച്ചല്ലേ????? ഓഫ്‌കോഴ്സ്. റിയ വെളുക്കെ ചിരിച്ചു കാണിച്ചു. തോൽവികൾ ഏറ്റുവാങ്ങാൻ ആൽവിയുടെ ജീവിതം ഇനിയും ബാക്കി. 🖤🖤🖤🖤🖤🖤🖤🖤🖤🖤🖤🖤🖤 അച്ചുവിനെയും കൂട്ടി അവൾ പോയത് നേരെ ടെറസ്സിലേക്കാണ്. അവിടെ എത്തിയതും അവൾ ഗൗരവത്തിൽ അവന് നേരെ തിരിഞ്ഞു. എന്താ പോലീസേമാന്റെ ഉദ്ദേശം????? അവന് മുന്നിൽ കൈകെട്ടി നിന്നുകൊണ്ട് ചോദിച്ചു. എന്ത് ഉദ്ദേശം????? എന്തെന്നോ???? ഇത്ര പെട്ടെന്ന് കല്യാണകാര്യം തീരുമാനിക്കാൻ ആരാ പറഞ്ഞേ????? അതിന് ഞാനല്ലല്ലോ തീരുമാനിച്ചത്????? പിന്നെന്നാത്തിനാ കുടുംബക്കാരെയും കൂട്ടി ഇങ്ങോട്ട് വന്നത്????? അവൾ ദേഷ്യത്തിൽ ഉറഞ്ഞു തുള്ളി. അവളുടെ കാട്ടിക്കൂട്ടലുകൾ കണ്ടതും അവനവളെ വലിച്ച് നെഞ്ചിലേക്കിട്ടു. ഹാ ഒന്ന് അടങ്ങെന്റെ പൊടിക്കുപ്പീ. വീട്ടുകാരെ കൂട്ടിക്കൊണ്ടു വന്നു എന്നത് ശരിയാ പക്ഷെ അത്‌ നിന്റെ പപ്പ പറഞ്ഞിട്ടായിരുന്നു. പപ്പയോ?????

ഞെട്ടലോടെ അവൾ ശബ്ദമുയർത്തി. ആടി നിന്റെ പപ്പയാ എന്നെ വിളിച്ച് വീട്ടുകാരെയും കൂട്ടി വരാൻ പറഞ്ഞത്. നുണ....... അവൾ ചുണ്ട് പിളർത്തി അവനെ നോക്കി. അല്ല സത്യം. സംശയമുണ്ടെങ്കിൽ നീ പപ്പയോട് ചോദിച്ചു നോക്ക്. അത്‌ കേട്ടതും അവൾ ആലോചനയോടെ നിന്നു. പപ്പ എന്തിനാ ഇത്ര പെട്ടെന്ന് ഇങ്ങനെ തീരുമാനിച്ചത്?????? നിന്റെ ശല്യം സഹിക്കാൻ കഴിയാതെ ആയിക്കാണും. അത് കേട്ടതും അവൾ അവന്റെ നെഞ്ചിൽ ഇടിച്ച് മാറി നിന്നു. ഇടിച്ചു കൊല്ലുവോടീ????? അവൻ നെഞ്ചിൽ കൈവെച്ച് തടവി ചോദിച്ചു. എന്നെ കടിച്ചു കൊല്ലുന്നതിന്റെ അത്ര വരില്ല. കുറുമ്പൊടെ പറഞ്ഞവൾ വെട്ടിത്തിരിഞ്ഞു താഴേക്ക് നടന്നു. അവൾ പോവുന്നതും നോക്കി ഒരു ചിരിയോടെ അവനും താഴേക്ക് വെച്ച് പിടിച്ചു. 🖤🖤🖤🖤🖤🖤🖤🖤🖤🖤🖤🖤🖤 എമി താഴേക്ക് ഇറങ്ങി വരുമ്പോൾ അപ്പന്മാർ ലോക കാര്യങ്ങൾ ചർച്ച ചെയ്യുന്നു. അമ്മമാരും റിയയും ആകട്ടെ പുതിയ പാചക പരീക്ഷണങ്ങളുടെ ലിസ്റ്റ് എടുക്കുകയാണ്. അങ്ങോട്ടും ഇങ്ങോട്ടും ഓരോ വിഭവങ്ങൾ എങ്ങനെ ഉണ്ടാക്കണം എന്ന് പറയുന്നു.

മുറ്റത്തെ റോസാ ചെടിക്ക് എന്ത് വളമാ ഉപയോഗിക്കുന്നത് എന്ന് വേണ്ട ഉടുത്തിരിക്കുന്ന സാരിയുടെ നൂലിനെ പറ്റി വരെ ചർച്ചകൾ മുന്നേറുന്നുണ്ട്. ജോക്കുട്ടൻ അവരുടെ ചർച്ചകൾ ഒന്നും മനസ്സിലാവാതെ റിയയുടെ മടിയിൽ അന്തം വിട്ടിരുപ്പുണ്ട്. കൂട്ടത്തിൽ ഒരാൾ മിസ്സിംഗ്‌ ആണെന്ന് കണ്ടതും അവൾ അയാളെ തപ്പി പുറത്തേക്കിറങ്ങി. മുറ്റത്ത് നിന്ന് അപ്പുറത്തേക്ക് എത്തി വലിഞ്ഞു നോക്കുന്ന ആൽവിയെ കണ്ടതും അവൾക്ക് സംഭവം കത്തി. അവൾ പമ്മി പമ്മി അവന്റെ പുറകിൽ പോയി നിന്നു. അപ്പുറത്ത് ആരോ കാര്യമായി നിന്ന് മുറ്റം തൂക്കുന്നുണ്ട് അതാരാണ് എന്നറിയാനുള്ള തത്രപ്പാടിലാണ് കക്ഷി. അവൾ പതിയെ കയ്യുയർത്തി അവന്റെ പുറത്തൊന്ന് തോണ്ടി. അങ്ങോട്ട്‌ മാറി നിക്ക് ഡാഡി ഞാനൊന്ന് നോക്കട്ടെ. ഡാഡിക്ക് പറ്റിയതാണെങ്കിൽ പറയാം...... അവൻ പറയുന്നത് കേട്ടതും അവൾ വാ തുറന്ന് നിന്നുപോയി. ആദ്യത്തെ പകപ്പ് ഒന്ന് മാറിയതും അവൾ വീണ്ടും അവനെ തോണ്ടി. വയസ്സാം കാലത്ത് നിങ്ങൾക്കിത് എന്നാത്തിന്റെ ഏനക്കേടാ മനുഷ്യാ ബാക്കിയുള്ളവനെ കൊണ്ടൊന്നും സ്വസ്ഥമായി കാണിക്കില്ല. പല്ല് കടിച്ചു കൊണ്ട് തിരിഞ്ഞു നോക്കവെ മുന്നിൽ നിൽക്കുന്ന എമിയെ കണ്ടതും അവനൊന്ന് ഇളിച്ചു കൊടുത്തു.

അത്‌ തന്നെയാ എനിക്കും ചോദിക്കാനുള്ളത് ഈ പ്രായത്തിൽ നിങ്ങൾക്കിത് എന്നാത്തിന്റെ സൂക്കേടാ??????? ഒളിഞ്ഞുനോട്ടത്തിന് പ്രായമൊന്നും ഒരു വിഷയമല്ല മോളെ. ഉവ്വാ....... എട്ടാം ക്ലാസ്സിൽ പഠിക്കുമ്പോൾ മകന്റെ സ്കൂളിലെ മീറ്റിങ്ങിനു വന്നിട്ട് ഡിവോഴ്‌സി ആയ മകന്റെ ക്ലാസ്സ്‌ ടീച്ചറുടെ ഫോൺ നമ്പർ ചോദിച്ചതിന് അമ്മച്ചിയുടെ വക ചൂലിനടി വാങ്ങിയ അപ്പന്റെ മകനാ ഞാൻ ആ ഞാനെങ്ങനെ നന്നാവും പറ മോളെ പറ. അപ്പൊ ചേട്ടായിയെ കുറ്റം പറഞ്ഞിട്ട് കാര്യമില്ല ഇത് മാനുഫാക്ചറിങ് ഡിഫക്ട് ആണ്. യാ യാ പ്രൊഡ്യൂസർ നന്നായാലല്ലേ പ്രൊഡക്റ്റും നന്നാവൂ..... ആൽവി മൂക്ക് പിഴിയുന്നത് പോലെ കാണിച്ചു പറഞ്ഞു. എന്തായാലും ഇപ്പൊ ഫ്രീ ആയിട്ട് ഒരു ഉപദേശം തരാം അങ്ങോട്ട്‌ അധികം നോട്ടം വേണ്ട ആ മുറ്റം തൂക്കുന്ന ചേച്ചിയുടെ കെട്ട്യോനെ അങ്ങ് മിലിട്ടറിയിലാണ് നോക്കി വെള്ളമിറക്കിയാൽ നെഞ്ചിന് തുള വീഴാൻ സാധ്യതയുണ്ട്. നോക്കിയേ തീരൂ എന്ന് നിർബന്ധം ആണെങ്കിൽ മോളിലെ ടെറസിൽ പോയി നിന്നാൽ മതി ഇപ്പൊ ബാഡ്മിന്റൺ കളിക്കാൻ പുറകിലത്തെ ഗ്രൗണ്ടിൽ കുറച്ചു തരുണീമണികൾ വരും. ടെറസിൽ നിന്ന് നോക്കിയാൽ നല്ല വ്യൂവാണ്. അവൾ പറയുന്നത് കേട്ടതും അവനവളെ ഒന്ന് നോക്കി. മോളെ.....

നീയെനിക്ക് പിറക്കാതെ പോയ അനിയത്തിയാണ് കുഞ്ഞേ അനിയത്തി...... ആൽവി അവളെ ചേർത്ത് പിടിച്ചു വിങ്ങുകയാണ്. ഇതെന്ത് ജീവി എന്ന കണക്ക് എമി അവളെ ഒന്ന് നോക്കി പോയി. പിന്നെ അങ്ങോട്ട്‌ ആൽവിയുടെ വക തള്ളായിരുന്നു. ആദ്യമായി വായിനോക്കാൻ പോയിട്ട് ചെരുപ്പിനടി കിട്ടിയത്. +2വിൽ പഠിച്ചപ്പോൾ കൂടെ പഠിച്ച ഉമ്മച്ചി കുട്ടിയോട് ഉമ്മ ചോദിച്ചതിന് അവളുടെ ഇക്കാക്കമാർ വന്ന് മതിലിൽ ചേർത്ത് നിർത്തി ഇടിച്ചത് അങ്ങനെ ആൽവിയുടെ വീര സാഹസിക കഥകളുടെ ചുരുളുകൾ മുഴുവൻ അവൾക്ക് മുന്നിൽ അഴിക്കുകയായിരുന്നു. എല്ലാം കേട്ടിട്ട് ഇതെന്താ സഞ്ചരിക്കുന്ന പൗൾട്രി ഫാമോ എന്ന കണക്ക് അവളവനെ നോക്കി ഇരുന്നുപോയി. ആൽവി ആണെങ്കിൽ കണ്ണ് തുടക്കണ് മൂക്ക് പിഴിയണ് നെഞ്ചത്തടിക്കണ്. അവസാനം എമി അവന്റെ കാലിൽ വീണുപോയി. ഒരുനിമിഷം റോണിയെ കളിയാക്കിയതിന് അവൾക്ക് അവളോട് തന്നെ പുച്ഛം തോന്നി. റോണിയൊക്കെ ഇതിന് മുന്നിൽ വെറുമൊരു മണൽതരി മാത്രം. ഭീകരനാണ് പേരിട്ട് വിളിക്കാനാണെങ്കിൽ ഡിക്ഷണറിയിൽ തപ്പിയാൽ പേര് പോലും കിട്ടാത്ത അത്ര കൊടും ഭീകരൻ. 🖤🖤🖤🖤🖤🖤🖤🖤🖤🖤🖤🖤🖤

പോവാനായി സാറാ വന്ന് ആൽവിയെ വിളിക്കുമ്പോഴാണ് എമിയുടെ ചെവിക്ക് റസ്റ്റ്‌ കിട്ടുന്നത്. അവൻ അകത്തേക്ക് പോയതും അവൾ ഇരു ചെവിയിലും വിരൽ ഞൊടിച്ച് രണ്ടും വർക്കിങ് ആണെന്ന് ഉറപ്പ് വരുത്തി. അമ്മാതിരി ചെവിതിന്നലായിരുന്നേ. രണ്ടിനും കംപ്ലയിന്റ് ഒന്നും ഇല്ലെന്ന് മനസ്സിലായതും അവൾ ആശ്വാസത്തോടെ നെടുവീർപ്പിട്ട് അകത്തേക്ക് കയറി. വാതിൽപ്പടി കടക്കവേ അകത്തെ കാഴ്ച കണ്ട് അവൾക്ക് ചിരി വന്നുപോയി. മിക്കുവിന് മുന്നിൽ ഒരു ഈർക്കിലും പിടിച്ചു നിൽക്കുകയാണ് ജോക്കുട്ടൻ. അവന്റെ ഭാഷയിൽ എന്തൊക്കെയോ പറഞ്ഞ് മിക്കുവിനെ വഴക്കിടുന്നുണ്ട് ആശാൻ. മിക്കു ആണെങ്കിൽ പഞ്ചപുച്ഛമടക്കി അനുസരണയോടെ നിൽപ്പുണ്ട്. ആദ്യമായാണ് മിക്കു ഒരാൾക്ക് മുന്നിൽ അങ്ങനെ ദയനീയമായി നിൽക്കുന്നത്. ആ കാഴ്ച ഒരു ആത്മനിർവൃതിയോടെ അവൾ നോക്കി നിന്നു. പിന്നെ ഓടിച്ചെന്ന് ജോക്കുട്ടനെ എടുത്ത് വട്ടം കറക്കി അവന്റെ ഉണ്ടക്കവിളിൽ മുത്തി. എമി എടുത്ത് കറക്കിയത് ഇഷ്ടപെട്ടത് പോലെ അവൻ അവളുടെ മുഖമാകെ മുത്തങ്ങൾ കൊണ്ട് മൂടി. തീരെ ചെറിയ സമയം കൊണ്ട് തന്നെ എമിയുമായി അവൻ ഒരുപാട് അടുത്തിരുന്നു.

അവൻ മാത്രമല്ല എല്ലാവരും അവളോട് അടുത്തിരുന്നു. അധികം വാശിയോ ദേഷ്യമോ ഇല്ലാതെ കുറുമ്പ് കാട്ടി നടക്കുന്ന വായാടിയായ അവളെ പോളിനും സാറാക്കും ഒരുപാട് അങ്ങ് ഇഷ്ടപ്പെട്ടു. റിയക്ക് ഒരു കുഞ്ഞ് അനിയത്തിയെ കിട്ടിയ സന്തോഷമായിരുന്നെങ്കിൽ ആൽവിക്ക് കുരുത്തക്കേടിന് കയ്യും കാലും വെച്ച തലതിരിഞ്ഞ ഒരു ക്രൈം പാർട്ണറെ കിട്ടിയതിലുള്ള ആനന്ദമായിരുന്നു. പോവാൻ ഇറങ്ങുന്നതിന് മുന്നേ സാറായും റിയയും അവളെ കെട്ടിപ്പിടിച്ചു നെറുകിൽ ചുംബിച്ചു സന്തോഷത്തോടെ അവളും അവരിരുവരുടെയും കവിളിൽ മുത്തി. പോൾ വാത്സല്യത്തോടെ അവളെ ചേർത്ത് പിടിച്ചപ്പോൾ ആൽവി അവളെ കെട്ടിപ്പിടിച്ച് സന്തോഷം പ്രകടിപ്പിച്ചു. ഇടയ്ക്ക് എല്ലാവരുടെയും ശ്രദ്ധ തിരിഞ്ഞ സമയം നോക്കി താനായിട്ട് കുറക്കണ്ടല്ലോ എന്ന് കരുതി അച്ചുവും കൊടുത്തു അവളുടെ കവിളിൽ ഒരുമ്മ. കവിളിൽ കൈവെച്ച് തന്നെ കൂർപ്പിച്ചു നോക്കുന്ന അവളെ നോക്കി കണ്ണിറുക്കി അവൻ പുറത്തേക്കിറങ്ങി. എല്ലാവരും യാത്ര പറഞ്ഞ് പോവുന്നതും നോക്കി അവർ നിന്നു....... തുടരും................

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story