ഹൃദയതാളമായ്: ഭാഗം 29

hridayathalamay

എഴുത്തുകാരി: ആർദ്ര അമ്മു

അച്ചു പതിയെ അവളുടെ അടുത്തേക്ക് ചുവട് വെച്ചു. ബെഡിനരികിൽ വന്നു നിൽക്കുമ്പോൾ അവളുടെ കിടപ്പ് കണ്ട് അവന് ചിരിയാണ് വന്നത്. കൈരണ്ടും തലയ്ക്ക് കീഴെ വെച്ച് ഒരു സൈഡ് തിരിഞ്ഞ് ചുരുണ്ട് കൂടിയാണ് കിടപ്പ്. ഏകദേശം അമ്മയുടെ ഗർഭപാത്രത്തിൽ കുഞ്ഞ് എങ്ങനെയാണോ കിടക്കുന്നത് അതുപോലെ ആണ് ആൾ കിടക്കുന്നത്. അത്‌ കണ്ട് തികട്ടിവന്ന ചിരി അടക്കി വെച്ചവൻ അവൾക്കരികത്തായി ഇരുന്നു. കൊച്ചു കുട്ടികളെ പോലെ നിഷ്ക്കളങ്കമായി ഉറങ്ങുന്ന അവളെയവൻ വാത്സല്യത്തോടെ നോക്കിയിരുന്നു. പതിയെ കയ്യുയർത്തി അവളുടെ കവിളിൽ ഒന്ന് തലോടിയതും അവളൊന്ന് കുറുകി കൊണ്ട് അവനോട് ചേർന്നു. എമീ....... എമീ........... അവളെ തട്ടി വിളിച്ചു. പ്ലീസ് അമ്മാ ഇച്ചിരി നേരം കൂടി.......... അതും പറഞ്ഞ് ചിണുങ്ങി കൊണ്ടവൾ തിരിഞ്ഞു കിടന്നു. ഈ പെണ്ണ്...... എടി എമീ മര്യാദക്ക് ഇങ്ങോട്ട് എഴുന്നേറ്റേ........... അവൻ അവളുടെ ചുമലിൽ കുലുക്കി വിളിച്ചു. ഹും.........

ഉറക്കം മുറിഞ്ഞതിന്റെ ദേഷ്യത്തിൽ അവൾ അവന്റെ കൈത്തട്ടിയെറിഞ്ഞു വീണ്ടും ചുരുണ്ടു കൂടി. നിന്നെ എണീപ്പിക്കാൻ പറ്റുവോ എന്ന് ഞാനൊന്ന് നോക്കട്ടെ. അതും പറഞ്ഞവൻ അവളുടെ പുതപ്പിനടിയിലേക്ക് കയറി. എന്നാൽ അവനെ ഞെട്ടിച്ചു കൊണ്ടവൾ തിരിഞ്ഞ് അവന്റെ ദേഹത്ത് കയ്യും കാലും എടുത്തിട്ട് അവന്റെ നെഞ്ചിലേക്ക് ചേർന്ന് കിടന്നു. ആദ്യം ഒന്ന് പകച്ചെങ്കിലും അവൻ അവളുടെ മുഖത്തേക്കൊന്ന് സൂക്ഷിച്ചു നോക്കി. കണ്ണടച്ച് കിടക്കുന്നത് കണ്ടതും അവൾ ഉറക്കപ്പിച്ചിൽ ചെയ്താണെന്ന് മനസ്സിലായി. അവന്റെ കണ്ണുകൾ അവളുടെ മുഖത്ത് തങ്ങി നിന്നു. ഒരുനിമിഷം അവനവളെ നോക്കി കിടന്നുപോയി. തന്റെ ഹൃദയതാളം കേട്ട് തന്നോട് ചേർന്ന് കിടക്കുന്ന തന്റെ പ്രാണനെ കണ്ട് അവന്റെ ചുണ്ടിൽ ഒരു പുഞ്ചിരി വിടർന്നു. ഒരു കയ്യാൽ അവളെ നെഞ്ചിലേക്ക് ചേർത്ത് കൊണ്ടവൻ മറുകയ്യാൽ അവളുടെ മുഖത്തേക്ക് വീണ് കിടന്ന മുടിയിഴകൾ ഒതുക്കി. എന്തോ ഉൾപ്രേരണയാൾ ഒന്നും അറിയാതെ ഉറങ്ങുന്ന അവളുടെ നെറുകിൽ ചുണ്ടുകൾ അമർത്തി. അവൾ ഒന്നുകൂടി അവനോട് ചേർന്ന് കിടന്നു.

അവളുടെ നെറ്റിയിലും അടഞ്ഞു കിടന്ന കൺപോളകളിലും കവിളിലും താടി തുമ്പിലും എല്ലാം അവൻ പ്രണയത്തോടെ ചുണ്ട് ചേർത്തു. മുഖത്ത് അവന്റെ മീശ കുത്തികൊള്ളുന്നതിന്റെ ഫലമായി അവൾ മുഖം ചുളിച്ച് ചിണുങ്ങി. അത്‌ കണ്ടവൻ കുസൃതിയോടെ അവളുടെ കവിളിൽ കടിച്ചു. കവിളിൽ നോവ് അറിഞ്ഞതും അവൾ ഈർഷ്യയോടെ കണ്ണുകൾ തുറന്നു. കണ്ണുകൾ തുറന്ന മാത്രയിൽ തന്നെ കണ്ടു മുന്നിൽ തന്നെയും നോക്കി കള്ളചിരിയോടെ തലയ്ക്ക് കയ്യും കൊടുത്ത് കിടക്കുന്ന അച്ചു. അവനെ കണ്ടവളുടെ ചുണ്ടിൽ ഒരു പുഞ്ചിരി വിടർന്നു. ചിരിയോടെ അവനെ നോക്കി അവൾ കണ്ണടച്ചു. കുറച്ചു കഴിഞ്ഞപ്പോഴാണ് അവൾക്ക് ബോധം വന്നത് ഞെട്ടി കണ്ണ് തുറന്ന് അവനെ നോക്കി. മുന്നിൽ കണ്ട കാഴ്ച വിശ്വസിക്കാനാവാതെ അവൾ ചാടി എഴുന്നേറ്റ് തല കുടഞ്ഞു. പിന്നെ കണ്ണ് തിരുമി ചുറ്റിനും നോക്കി. അവളുടെ കാണിച്ചു കൂട്ടലുകൾ കണ്ട് അച്ചൂന് ചിരി വരുന്നുണ്ടായിരുന്നു. നമ്മുടെ കല്യാണം എപ്പോഴാ കഴിഞ്ഞേ????? കിളിപോയത് പോലെയുള്ള അവളുടെ ചോദ്യം കേട്ടവൻ ചിരി കടിച്ചമർത്തി. അവൾ ഇട്ടിരുന്ന വസ്ത്രത്തിലേക്ക് നോക്കി. ഇന്നലെ ഇട്ടത് തന്നെ ആണല്ലോ????അപ്പൊ കല്യാണം കഴിഞ്ഞില്ലേ?????

അവൾ തലക്ക് കയ്യും കൊടുത്തിരുന്നു. പിന്നെ ബെഡിൽ നിന്ന് ചാടിയിറങ്ങി ചുറ്റിനും ഒന്നുകൂടി നോക്കി. ഇതെന്റെ മുറി തന്നെ ആണല്ലോ പിന്നെ ഇങ്ങേര് ഇതെങ്ങനെ വന്നു?????? അവൾ തല ചൊറിഞ്ഞു. എല്ലാവരും കയറുന്നത് പോലെ സ്റ്റെയർ കയറി വന്നു. ചിരി അമർത്തി അവൻ പറഞ്ഞു. അയ്യേ ആരേലും കണ്ടാൽ നാണക്കേടാ വേഗം പോ...... അവൾ വെപ്രാളത്തോടെ പറയുന്നത് കേട്ടവൻ ഇല്ലെന്ന് തലയാട്ടി. പോവില്ലെന്നോ ദേ മര്യാദക്ക് ഇറങ്ങി പൊക്കോ അല്ലെങ്കിൽ മാനം പോവും. നട്ടപ്പാതിരക്ക് എന്നെ വിളിച്ചു വരുത്തിയിട്ട് നേരം വെളുത്തപ്പോ ഇറങ്ങി പോവാനോ???? ഞാൻ പോവില്ല. അത്‌ കേട്ടവളുടെ കണ്ണ് മിഴിഞ്ഞു. ആര് വിളിച്ചു വരുത്തിയെന്ന്???? നീ തന്നെ അല്ലാതാര്????? ഞാനോ?????????????? അവൾ ഞെട്ടലോടെ അവളുടെ സ്വരമുയർന്നു. പിന്നല്ലാതെ. എന്ത് റൊമാന്റിക് ആയിരുന്നു നീ ഇന്നലെ???? ശോ എനിക്ക് നാണം വരുന്നു. അവൻ ചെറുവിരലിൽ കടിച്ച് നാണിക്കുന്നത് പോലെ അഭിനയിച്ചു. പോയി പോയി എമിയുടെ കിളികൾ നാലുപാടും പറന്നു പോയി. എന്നുവെച്ചാൽ..... ഓഹ് ഒന്നും അറിയാത്തത് പോലെ. നമ്മൾ തമ്മിൽ........ നമ്മൾ തമ്മിൽ????? എല്ലാം കഴിഞ്ഞൂന്ന്....... അൽപ്പം നാണത്തോടെ അവൻ പറഞ്ഞു.

Noooooooo............... അവൾ ഞെട്ടലോടെ അലറി. ഇല്ല ഇച്ചായൻ ചുമ്മാ നുണ പറയുവാ. അങ്ങനെ ഒന്നും നടന്നിട്ടില്ല..... അവൾ ഇരുവശത്തേക്കും തല ചലിപ്പിച്ച് കൊണ്ടവൾ അവനെ നോക്കി. ഞാൻ എന്നാത്തിനാ നുണ പറയുന്നത്???? അല്ലെങ്കിൽ തന്നെ ഇങ്ങനെ ഉള്ള കാര്യം ആരെങ്കിലും കള്ളം പറയുവോ?????? അവൻ ഗൗരവത്തോടെ പറയുന്നത് കേട്ടതും അവൾ വിശ്വസിക്കാനോ ആവിശ്വസിക്കാനോ കഴിയാതെ നിന്നുപോയി. അപ്പൊ ഇനി വരുവോ????? അവൾ നഖം കടിച്ചു കൊണ്ട് ചോദിച്ചു. ആര് വരുവോന്ന്???? വാവ. ഏ?????? ആഹ് എന്റെ വയറ്റിൽ വാവ വരുവോന്ന്?????? നിഷ്കളങ്കമായ അവളുടെ ചോദ്യവും മുഖത്തെ ടെൻഷനും വെപ്രാളവും കണ്ടവന് പൊട്ടിച്ചിരിക്കാനാണ് തോന്നിയത്. അതെല്ലാം അടക്കി നിർത്തിയവൻ ഒരു കള്ളചിരിയോടെ അവൾക്ക് നേരെ അടുത്തു. പിന്നല്ലാതെ അധികം വൈകാതെ തന്നെ നമ്മളെ അപ്പാന്നും അമ്മേന്നും വിളിക്കാൻ ദേ ഇവിടെ ഒരാൾ വരും. അവളുടെ വയറിൽ തഴുകി അവൻ പറഞ്ഞു. അത് കേട്ടതും അവളുടെ കണ്ണുകൾ നിറഞ്ഞൊഴുകി. അധികം വൈകാതെ തന്നെ അവൾ ഏങ്ങലടിച്ച് കരയാൻ തുടങ്ങി. ങ്ങീങ്ങീ..........

വിങ്ങി വിങ്ങി അവൾ കരയുന്നത് കണ്ടപ്പോഴാണ് സംഗതി കൈവിട്ടു പോയെന്ന് അവന് മനസ്സിലായത്. എമീ.... ടാ..... ഞാൻ ചുമ്മാ പറഞ്ഞതാടീ........ സത്യായിട്ടും ഇന്നലെ അങ്ങനെ ഒന്നും നടന്നിട്ടില്ല....... അവനവളെ ആശ്വസിപ്പിക്കാൻ ശ്രമിച്ചു. എവിടെ അവൾ വീണ്ടും ഹൈ വോളിയത്തിൽ കരയാൻ തുടങ്ങി. അത് കണ്ടവൻ അവളെ വലിച്ച് തന്നിലേക്ക് ചേർത്തു. എന്റെ എമീ ഞാൻ വെറുതെ തമാശക്ക് പറഞ്ഞതാടീ. ദേ നീ നോക്കിയേ ഞാൻ കുളിച്ച് റെഡിയായി നല്ല വേഷത്തിലല്ലേ നിൽക്കുന്നത്. ഇന്നലെ രാത്രിയാണ് ഇവിടെ ഞാൻ വന്നതെങ്കിൽ ഇങ്ങനെ നിക്കുവോ?????? അത് കേട്ടതും അവൾ കരച്ചിൽ നിർത്തി കണ്ണുകളുയർത്തി അവനെ നോക്കി. അപ്പൊ ഒന്നും നടന്നിട്ടില്ലേ?????? അവൾ സംശയത്തോടെ ചോദിച്ചു. ഓഹ് ഇല്ലെന്റെ പൊട്ടിക്കാളീ ഞാൻ നിന്നെ ദേഷ്യം പിടിപ്പിക്കാൻ ചുമ്മാ പറഞ്ഞതാ നീ സീരിയസായി എടുക്കുമെന്ന് ഞാനറിഞ്ഞോ????? ശരിക്കും ഒന്നും നടന്നിട്ടില്ലല്ലോ അല്ലെ???? ഒന്നുകൂടി ഉറപ്പ് വരുത്താൻ അവൾ ചോദിച്ചു. ഇല്ലെടി. നിനക്കെന്നെ വിശ്വാസമില്ലേ???? ഞാൻ ദേ ഇപ്പോഴാ ഇങ്ങോട്ട് വന്നത്. ഇനിയും സംശയമുണ്ടെങ്കിൽ താഴെ ചെന്ന് അമ്മയോട് ചോദിച്ചു നോക്ക്.

ദേ ഈ കഴുത്തിലൊരു മിന്ന് കെട്ടാതെ നിന്നെ ഞാൻ സ്വന്തമാക്കാൻ ശ്രമിക്കില്ല എന്ന് നിനക്ക് അറിഞ്ഞൂടെ????? അവളുടെ മുഖം ഉള്ളം കയ്യിൽ കോരിയെടുത്തു കൊണ്ടവൻ പറഞ്ഞു. എനിക്കറിയാം എന്നാലും ഇച്ചായൻ പെട്ടെന്ന് അങ്ങനെ ഒക്കെ പറഞ്ഞപ്പോൾ ഞാൻ പേടിച്ചു പോയി. കൊച്ചു കുട്ടികളെ പോലെ അവൾ ചുണ്ട് പിളർത്തി പറയുന്നത് കേട്ടവൻ ചിരിച്ചു. ഇപ്പൊ എന്തിനാ ഇങ്ങോട്ട് വന്നത്????? നിന്നെ ഒരിടം വരെ കൂട്ടിക്കൊണ്ടുപോവാൻ???? എവിടെ????? അവൾ ഒറ്റ പിരികം പൊക്കി അവനെ നോക്കി. അതൊക്കെയുണ്ട്....... പറ ഇച്ചായാ എങ്ങോട്ടാ?????? അവൾ ഒന്ന് ചിണുങ്ങി. അപ്പുവിന്റെ വീട്ടിലേക്ക് അവിടെ ഗീതൂസ് നിന്നെയൊന്ന് കണ്ടിട്ടില്ല എന്ന് പറഞ്ഞ് പരാതിയാ. ആ പരാതി തീർക്കാനാ രാവിലെ തന്നെ വന്ന് നിന്നെ കൂട്ടിക്കൊണ്ട് പോയി അവിടെ കൊണ്ടുചെന്ന് നിർത്താമെന്ന് കരുതിയത്. അതിന് എവിടെ എത്തിയപ്പോൾ ഒരാൾ പൂര ഉറക്കം. പിന്നെ ഒന്നെഴുന്നേൽപ്പിക്കാൻ വന്നപ്പോൾ എന്നെയും കെട്ടിപ്പിടിച്ചു കിടക്കുന്നുറങ്ങാൻ നോക്കുന്നു. അതുകൊണ്ടാ കവിളിൽ കടിച്ചത് അതെന്തായാലും ഏറ്റു. അവൻ പറയുന്നത് കേട്ടവൾ ഇളിച്ചു. കൂടുതൽ ഇളിണ്ട പോയി റെഡിയായിട്ട് വാ ഞാൻ താഴെ കാണും.

അല്ല അപ്പൊ പപ്പയോട് പറയണ്ടേ????? അവൾ സംശയത്തോടെ ചോദിച്ചു. അതൊക്കെ എപ്പോഴേ പറഞ്ഞു. ഇന്നലെ തന്നെ പപ്പയെ വിളിച്ച് ഞാൻ നിന്നെ കൊണ്ടുപോവാനുള്ള അനുവാദം വാങ്ങിയിരുന്നു. പപ്പ നിന്നോട് ഈ കാര്യം പറയാൻ വന്നപ്പോൾ നീ ഉറങ്ങിപ്പോയി അതാ അറിയാഞ്ഞത്. എന്തായാലും നീ വേഗം റെഡിയാക് സമയം പോവുന്നു. അവൻ വാച്ചിലേക്ക് നോക്കി പറയുന്നത് കേട്ടവൾ തലയാട്ടികൊണ്ട് ധൃതിയിൽ ബാത്‌റൂമിലേക്ക് കയറി. അവൾ കയറിയ പുറകെ അവനും മുറി വിട്ട് പുറത്തേക്കിറങ്ങി. 🖤🖤🖤🖤🖤🖤🖤🖤🖤🖤🖤🖤🖤 വേഗം തന്നെ കുളിച്ച് കയ്യിൽ കിട്ടിയ ഒരു ടോപ്പും ലെഗ്ഗിങ്ങും എടുത്തിട്ട് അവൾ റെഡിയായി താഴേക്കിറങ്ങി. മുടി നനഞ്ഞിരുന്നതിനാൽ അത് കെട്ടാതെ ചുമ്മാ ചീവി വിടർത്തിയിട്ടിരുന്നു. സ്റ്റെയർ ഇറങ്ങി താഴേക്ക് ഇറങ്ങുമ്പോൾ കണ്ടു അച്ചുവിനെ സ്നേഹത്തോടെ ഊട്ടുന്ന സ്റ്റെല്ലയെ. ഓഹ് വന്നോ തമ്പുരാട്ടി...... എന്തേ ഇന്ന് പള്ളിയുറക്കം നേരത്തെ അവസാനിപ്പിച്ചത് ഉച്ച വരെ കിടന്ന് ഉറങ്ങായിരുന്നില്ലേ?????

സ്റ്റെല്ല അവളെ കളിയാക്കുന്നത് കേട്ട് അവൻ അമർത്തി ചിരിച്ചു. അവളാണെങ്കിൽ സ്റ്റെല്ലയെ നോക്കി ഒന്ന് ചുണ്ട് കോട്ടി തന്നെ ഇതൊന്നും ബാധിക്കുന്ന വിഷയമല്ല എന്ന രീതിയിൽ ഡൈനിങ്ങ് ടേബിളിലേക്കിരുന്ന് തനിയേ ഭക്ഷണം വിളമ്പി കഴിക്കാൻ തുടങ്ങി. ദേ എമീ ഞാൻ ഇപ്പോഴേ ഒരു കാര്യം പറഞ്ഞേക്കാം ഇനിയും ഇതുപോലെ കിടന്നുറങ്ങാനാണ് ഭാവമെങ്കിൽ ഞാൻ ചട്ടുകം പഴുപ്പിച്ച് വെക്കും. നാളെ മറ്റൊരു കുടുംബത്തിൽ ചെന്ന് കേറേണ്ട പെണ്ണാ. സ്റ്റെല്ല കത്തി കയറുവാണ്. എന്നാലും എന്റെ മോനെ നിനക്ക് ഇതിനെയേ പ്രേമിക്കാൻ കിട്ടിയുള്ളോ??? കെട്ട് കഴിഞ്ഞാൽ നീ തന്നെ ഇവളെ ചവിട്ടി എഴുന്നേൽപ്പിക്കേണ്ടി വരും അല്ലാതെ ഇവൾ എഴുന്നേറ്റ് ഒരു ഗ്ലാസ്‌ ചായ കൊണ്ടുവന്നു തരുമെന്ന് സ്വപ്നത്തിൽ പോലും കരുതണ്ട. അത് കേട്ടതും അവൾ സ്റ്റെല്ലയെ ഒന്ന് കൂർപ്പിച്ചു നോക്കിക്കൊണ്ട് പ്ലേറ്റിൽ ഇരുന്ന പുട്ടിന്റെ കഴുത്തിന് പിടിച്ചു ഞെരിച്ചു. പിന്നെയും സ്റ്റെല്ല ഓരോന്നായി ഇരുന്നു പറഞ്ഞുകൊണ്ടിരുന്നു. അന്നത്തെ നിന്ദിക്കാൻ പാടില്ലാത്തത് കൊണ്ട് അതെല്ലാം കേട്ടവൾ ഇരുന്ന് കഴിച്ച് എഴുന്നേറ്റ് പോയി. എങ്കിൽ ശരിയമ്മേ ഞങ്ങൾ ഇറങ്ങുവാ എമിയെ ഞാൻ വൈകിട്ട് കൊണ്ടുവന്ന് ആക്കാം.

അച്ചു അവരോട് യാത്ര പറഞ്ഞു. ശരി മോനെ സൂക്ഷിച്ചു പോയിട്ട് വാ. പുഞ്ചിരിയോടെ അവർ പറഞ്ഞതും അവനൊന്ന് തലയാട്ടി പുറത്തേക്കിറങ്ങി. ഞാൻ പോയിട്ട് വരാമ്മേ........ കുറുമ്പൊടെ അവരുടെ കവിളിൽ പിച്ചി ഒരുമ്മയും കൊടുത്തവൾ ചാടിത്തുള്ളി പുറത്തേക്കിറങ്ങി. അച്ചു ഹെൽമെറ്റ്‌ ഇട്ട് ബുള്ളറ്റ് സ്റ്റാർട്ട്‌ ചെയ്യുമ്പോഴാണ് എമി വണ്ടിയിൽ കയറാൻ എത്തുന്നത്. നിക്ക് നിക്ക് നിന്റെ ഹെൽമെറ്റ്‌ എവിടെ???? അവളെ വണ്ടിയിൽ കയറുന്നതിൽ നിന്ന് തടഞ്ഞു കൊണ്ടവൻ ചോദിച്ചു. ഹെൽമെറ്റ്‌ ഒക്കെ എന്തിനാ ഇച്ചായൻ വെച്ചിട്ടില്ലേ അത് മതി. അത് പോരാ. പുറകിൽ ഇരിക്കുന്നവരുടെ കൂടെ സുരക്ഷയ്ക്ക് വേണ്ടിയാ ഹെൽമെറ്റ്‌ ധരിക്കാൻ പറയുന്നത്. ചെല്ല് ചെന്ന് ഹെൽമെറ്റ്‌ എടുത്തിട്ട് വാ. അവൻ തീർത്തു പറഞ്ഞു. ഇച്ചായാ......... അവൾ ചിണുങ്ങി കൊണ്ടവനെ നോക്കി. നിന്ന് ചിണുങ്ങാതെ പോയി എടുത്തിട്ട് വാടീ പൊടികുപ്പീ....... അത് കേട്ടതും ദേഷ്യത്തിൽ നിലത്ത് രണ്ട് ചവിട്ടും ചവിട്ടി അകത്തേക്ക് കയറിപ്പോയി. തിരിച്ചു ഹെൽമെറ്റുമായി വന്ന് അവന് പുറകിൽ കയറിയിട്ടും അവളുടെ മുഖം ഒരു കൊട്ടക്ക് ഉണ്ടായിരുന്നു. അവനെ തൊടാതെ മാറിയിരിക്കുന്ന അവളെ കണ്ടവൻ ഒരു ചിരിയോടെ വണ്ടി സ്പീഡിൽ മുന്നോട്ടെടുത്തു.

പെട്ടെന്നായത് കൊണ്ട് അവൾ പേടിയോടെ അവനെ ചുറ്റി പിടിച്ചിരുന്നു. അത് തന്നെയായിരുന്നു അവനും വേണ്ടിയിരുന്നത്. റിയർ വ്യൂ മിററിലൂടെ അവളെയൊന്ന് നോക്കിയവൻ വണ്ടി മുന്നോട്ട് എടുത്തു. 🖤🖤🖤🖤🖤🖤🖤🖤🖤🖤🖤🖤🖤 രാവിലെ തന്നെ ഫോണും തോണ്ടി സോഫയിൽ ഇരിപ്പാണ് അപ്പു. എടാ അപ്പൂ ഒന്നിങ് വന്നേ........ അടുക്കളയിൽ നിന്ന് ഗീതയുടെ വിളി കേട്ടവൻ ഫോൺ അവിടെ വെച്ച് അടുക്കളയിലേക്ക് നടന്നു. എന്താ അമ്മേ?????? അവൻ വാതിൽക്കൽ നിന്ന് ചോദിച്ചു. ദേ ഈ തേങ്ങ ഒന്ന് ചിരവി തന്നേ എനിക്കിവിടെ പണിയൊഴിഞ്ഞ നേരമില്ല. അതുകൊണ്ടല്ലേ എന്നെയൊരു പെണ്ണ് കെട്ടിക്കാൻ പറഞ്ഞത്. ഒരു പെണ്ണ് വന്ന് കയറിയാൽ അമ്മക്ക് സഹായത്തിന് ഒരാളാവുമല്ലോ. അവൻ ഒന്ന് എറിഞ്ഞു നോക്കി. തല്ക്കാലം എനിക്ക് സഹായത്തിന് തണ്ടും തടിയുമുള്ള ഒരു മകനുണ്ട് അത് തന്നെ ധാരാളം. അങ്ങനെ അല്ലമ്മ ഒരു പെൺകുട്ടി എന്ന് പറഞ്ഞാൽ ആ കുടുംബത്തിന്റെ വിളക്കാണ്. ഈ വീട്ടിൽ ആവശ്യത്തിൽ കൂടുതൽ വിളക്കുകളുണ്ട് ഇനിയും വേണമെന്നുണ്ടെങ്കിൽ നീ ഒരെണ്ണം കൂടി വാങ്ങിച്ചോണ്ട് വാ എന്നിട്ട് ദിവസവും ഓരോന്ന് എടുത്ത് കത്തിക്കാം എന്തേ?????? ഒരു തരത്തിലും എന്നെ കെട്ടിക്കാൻ ഉദ്ദേശമില്ലല്ലേ??????

അവൻ ദയനീയമായി ചോദിച്ചു. എന്റെ ചെക്കാ നിന്റെ കാര്യത്തിൽ ഒരു തീരുമാനം ഉണ്ടാക്കാം ആദ്യം നീയാ തേങ്ങ ഒന്ന് ചിരവി താ എനിക്ക് കറി വെക്കാനുള്ളതാ. ഇതങ്ങ് നേരത്തെ പറഞ്ഞാൽ പോരായിരുന്നോ???? തീരുമാനം എടുക്കാമെന്ന് സമ്മതിച്ചല്ലോ സന്തോഷനായി അമ്മേ എനിക്ക് സന്തോഷമായി. ഇനി എന്റെ അമ്മ പറയുന്ന എന്തും ഞാൻ ചെയ്തിരിക്കും വേണമെങ്കിൽ ഈ പഞ്ചായത്ത്‌ മുഴുവൻ ഞാൻ അമ്മയെയും പൊക്കിക്കൊണ്ട് നടക്കാനും ഞാൻ തയ്യാറ്. അയ്യോ ഒന്നും വേണ്ടായേ ഇപ്പൊ പറഞ്ഞ പണി ഒന്ന് ചെയ്തു തന്നാൽ മതി. അവർ കൈകൂപ്പുന്നത് പോലെ കാണിച്ചു പറഞ്ഞു. വൈ നോട്ട്???? ഇപ്പൊ ശരിയാക്കി തരാം. അതും പറഞ്ഞവൻ തേങ്ങാമുറി എടുത്ത് ചിരവാൻ തുടങ്ങി. ആ ചിരവുന്നതൊക്കെ കൊള്ളാം അത്‌ മുഴുവൻ വാരി തിന്നാൽ ആ കൈ ഞാൻ വെട്ടും. അയ്യോ ഇല്ലായേ........... അവൻ തൊഴുതു കൊണ്ട് പറഞ്ഞ് വീണ്ടും ജോലിയിലേക്ക് തിരിഞ്ഞു. 🖤🖤🖤🖤🖤🖤🖤🖤🖤🖤🖤🖤🖤

അച്ചുവിന്റെ ബുള്ളറ്റ് അത്യാവശ്യം വലുപ്പമുള്ള ഒരു തറവാട് ലുക്കുള്ള മോഡേൺ വീടിന് മുന്നിൽ വന്ന് നിന്നു. വണ്ടി നിർത്തിയതും എമി ചാടിയിറങ്ങി ഹെൽമെറ്റ്‌ ഊരിക്കൊണ്ട് വീടിലേക്കും ഭംഗിയായി നിർമ്മിച്ചിരിക്കുന്ന പൂന്തോട്ടത്തിലേക്കും നോക്കി. ഇതാണോ അപ്പുവേട്ടന്റെ വീട്????? അവൾ അച്ചുവിനെ നോക്കി. അവൻ അതേയെന്ന് തലയാട്ടി തലയിൽ നിന്ന് ഹെൽമെറ്റ്‌ ഊരി അവളുടെ അരികിൽ ചെന്ന് അവളുടെ കയ്യിൽ കോർത്ത് പിടിച്ചു. വാ........ അവൻ വിളിച്ചതും അവൾ അവനോടൊപ്പം അകത്തേക്ക് കയറി. ഹാളിൽ എത്തി ആരെയും കാണാതെ അവനൊരു സംശയത്തോടെ ചുറ്റിനും നോക്കി. അടുക്കളയിൽ നിന്ന് ഉയരുന്ന ശബ്ദം കേട്ടവൻ ഒന്ന് ചിരിച്ചു. പിന്നെ എമിയെ ഒന്ന് നോക്കി മിണ്ടരുത് എന്നർത്ഥത്തിൽ ചുണ്ടിൽ ചൂണ്ട് വിരൽ വെച്ചു. അവളൊരു ചിരിയോടെ ശരിയെന്ന് തലയാട്ടി. പതിയെ അവളെയും ചേർത്ത് പിടിച്ചവൻ അടുക്കളയിലേക്ക് നടന്നു. വാതിൽക്കൽ എത്തി ഒന്ന് അകത്തേക്ക് നോക്കുമ്പോൾ ഗീത ഗംഭീര പാചകത്തിലാണ് അപ്പു ആകട്ടെ തേങ്ങാ ചിരവലും. രണ്ടുപേരും അവരുടെ വരവൊന്നും അറിഞ്ഞിട്ടില്ല. അത് കണ്ടവൻ എമിയെ നോക്കി കണ്ണ് കാണിച്ചു അതിന്റെ അർത്ഥം മനസ്സിലായത് പോലെ അവൾ പതിയെ അകത്തേക്ക് കയറി പുറകിലൂടെ ചെന്ന് ഗീതയുടെ കണ്ണ് പൊത്തി.

ഡാ തല്ല് കൊള്ളീ കൈ മറ്റേടാ എനിക്കറിയാം ഇത് നിന്റെ പരിപാടി ആണെന്ന്......... ഗീത പറയുന്നത് കേട്ടവർ അടക്കി ചിരിച്ചു. അവരുടെ ശബ്ദം കേട്ട് തിരിഞ്ഞു നോക്കിയ അപ്പുവിനെ നോക്കി അച്ചു മിണ്ടല്ലേ എന്ന് ആംഗ്യം കാണിച്ചു. ദേ ചെക്കാ മര്യാദക്ക് കൈയെടുത്ത് മാറ്റിക്കേ എനിക്കിവിടെ ഒരുപാട് പണിയുള്ളതാ....... അവർ ചെറിയൊരു ദേഷ്യത്തിൽ പറഞ്ഞു തീർന്നതും എമി കയ്യെടുത്തു. കയ്യിലിരുന്ന തവിയുമായി അച്ചു ആണെന്ന് കരുതി തല്ലാനായി തിരിഞ്ഞ അവർ മുന്നിൽ പുഞ്ചിരി തൂകി നിൽക്കുന്ന എമിയെ കണ്ട് കൈ താഴ്ത്തി. തെറ്റി പോയല്ലോ എന്റെ ഗീതൂസേ...... ഞാനല്ല ദേ ഇവളാ കണ്ണ് പൊത്തിയത്. അച്ചു പറയുന്നത് കേട്ടവർ അവനെയും എമിയേയും മാറി മാറി നോക്കി. സംശയിക്കണ്ട കാണാൻ ആഗ്രഹിച്ച ആൾ തന്നെയാ ഈ നിൽക്കുന്നത്. ഗീതൂസിന്റെ തല്ല് കൊള്ളിയുടെ മാത്രം പൊടികുപ്പിയാ ഇത്. അവളുടെ ഇരു ചുമലിലും പിടിച്ചവൻ പറയുന്നത് കേട്ട് എല്ലാവരുടെയും ചുണ്ടിൽ ഒരു പുഞ്ചിരി വിടർന്നു...... തുടരും................

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story