ഹൃദയതാളമായ്: ഭാഗം 30

hridayathalamay

എഴുത്തുകാരി: ആർദ്ര അമ്മു

അപ്പൊ ഇതാണ് എന്റെ തല്ല്കൊള്ളിയുടെ ഹൃദയവും അടിച്ചോണ്ട് പോയ കുറുമ്പി പെണ്ണ്. ഗീത ഒരു ചിരിയോടെ അവളുടെ താടിയിൽ പിടിച്ചു ചോദിക്കുന്നത് കേട്ടവൾ കുറുമ്പൊടെ ചിരിച്ചു. എനിക്കിഷ്ടായി ഈ സുന്ദരികുട്ടിയെ. വെറുതെയല്ല ഇവൻ മൂക്കും കുത്തി വീണത്. അവർ തലയിൽ തഴുകി പറയുന്നത് കേട്ടതും അവൾ ചിരിച്ചു. ഒന്നങ്ങ് ചേർന്ന് നിന്നേ ഞാനൊന്ന് കാണട്ടെ. ഗീത പറഞ്ഞു തീരേണ്ട താമസം അച്ചു അവൾക്ക് പുറകിലായി ചെന്ന് നിന്ന് കഴുത്തിലൂടെ ചുറ്റി അവളെ ചേർത്ത് നിർത്തി. അവന്റെ നെഞ്ചിലേക്ക് തല ചേർത്ത് വെച്ചവൾ അവനെ ചാരി നിന്നു. എന്താ ചേർച്ച???? കണ്ണ് തട്ടാതെ ഇരിക്കട്ടെ എന്റെ മക്കൾക്ക്. അത്‌ കേട്ടവൾ ഒരു ചിരിയോടെ തല ചരിച്ച് അച്ചൂനെ നോക്കി. അവനൊരു കള്ള ചിരിയോടെ അവളുടെ നെറ്റിയിൽ നെറ്റി മുട്ടിച്ചു. മതി ചേർന്ന് നിന്നത് വിടെടാ അവളെ.... അപ്പു ചെന്ന് അവളെ അവനിൽ നിന്ന് മാറ്റി നിർത്തി. അതേ കല്യാണം കഴിഞ്ഞിട്ട് മതി ഈ ഒട്ടി നിൽപ്പൊക്കെ. അതെങ്ങനാ ഇപ്പോഴേ യുവ മിഥുനങ്ങളെ പോലെയാ നടപ്പ്.

എനിക്കേ നിന്നെ ഒട്ടും വിശ്വാസമില്ല സൂചി കുത്താൻ ഒരു ഇടം കൊടുത്താൽ ജെസിബിയും വിളിച്ചോണ്ട് വരുന്നവനാ നീ അതുകൊണ്ട് എന്റെ പെങ്ങളുടെ അടുത്ത് നിന്ന് പത്തടി മാറിനിന്നോളണം. ദർശനേ പുണ്യം സ്പർശനേ പാപം. അത്‌ കേട്ട് അച്ചു അവനെ നോക്കി പല്ല് കടിച്ചു. സമ്മതിക്കില്ലെടാ സിംഗിൾ പസംഗയും പാടി നടക്കുന്ന എന്റെ മുന്നിൽ നിന്ന് റൊമാൻസിക്കുന്നോ സമ്മതിക്കില്ല ഞാൻ............ അപ്പു അവന് കേൾക്കാൻ പാകത്തിന് ശബ്ദം താഴ്ത്തി പറഞ്ഞു. വെറുതെ അല്ലെടാ മരുന്നിനു പോലും നിനക്കൊന്നിനെ കിട്ടാത്തത്. നോക്കിക്കോ നീ മൂത്ത് നരച്ച് മൂക്കിൽ പല്ല് വന്ന് നിന്നുപോവുമെടാ അലവലാതി. എടാ കാലമാടാ അബദ്ധത്തിൽ പോലും അങ്ങനെയൊന്നും പറഞ്ഞേക്കല്ലേ പെണ്ണ് കിട്ടാത്ത വിഷമം സ്വന്തമായി ഒരെണ്ണം ഉള്ള നിനക്ക് പറഞ്ഞാൽ മനസ്സിലാവില്ല. നീ അവളെ കെട്ടിപ്പിടിക്കേ ഉമ്മ വെക്കേ എടുത്തോണ്ട് നടക്കേ എന്താന്ന് വെച്ചാൽ ചെയ്തോ പക്ഷെ ദൈവത്തെ ഓർത്ത് ഇങ്ങനെ പ്രാകരുത്. ജീവിച്ചു പൊക്കോട്ടെ........ അവൻ കൈകൂപ്പികൊണ്ട് പറഞ്ഞു.

അങ്ങനെ വഴിക്ക് വാടാ മോനെ അപ്പുക്കുട്ടാ..... നീയിവിടെ എന്ത് വായിനോക്കി നിക്കുവാ???? മര്യാദക്ക് വന്ന് തേങ്ങാ ചിരവെടാ..... ഗീതയുടെ സ്വരമുയർന്നതും അവൻ മുഖം വീർപ്പിച്ച് ചിണുങ്ങി കൊണ്ട് തേങ്ങ ചിരവാൻ പോയി. ഇതെന്താ ഗീതൂസേ ഉണ്ടാക്കാൻ പോവുന്നത്????? എമി ഗീതയോട് പറ്റിച്ചേർന്ന് നിന്നുകൊണ്ട് ചോദിച്ചു. മാമ്പഴപുളിശ്ശേരി. ഐവാ..... മാമ്പഴപുളിശ്ശേരി എനിക്കെന്ത് ഇഷ്ടാന്നോ???? എന്റെ ഒരു ഫ്രണ്ട് ഉണ്ട് നിവി അവളുടെ അമ്മ ഉണ്ടാക്കി കൊടുത്തുവിടും അത് കഴിക്കാൻ ഞാനും റോണിയും എന്തോരം തല്ല് കൂടിയിട്ടുണ്ട്. അമ്മയ്ക്ക് ഇതൊന്നും ഉണ്ടാക്കാൻ അറിഞ്ഞൂടാ അതുകൊണ്ട് വല്ലപ്പോഴും നിവി കൊണ്ടുവരുന്നത് അല്ലാതെ കഴിക്കാൻ വേറെ വഴിയില്ല. കൊച്ചു കുട്ടികളെ കൂട്ട് അവളുടെ പറച്ചിൽ കേട്ടവർ ചിരിച്ചു. അതിനിപ്പൊ എന്താ ഇനി എന്റെ മോൾക്ക് കഴിക്കാൻ തോന്നുമ്പോഴെല്ലാം ഇങ്ങോട്ട് പോര് ഞാനുണ്ടാക്കി തരാം. അവർ വാത്സല്യത്തോടെ അവളുടെ കവിളിൽ തലോടി. മൈ ച്വീറ്റ് ഗീതൂസ്......

അവൾ ചിരിയോടെ ഗീതയുടെ കവിളിൽ പിച്ചി കെട്ടിപ്പിടിച്ച് ഒരുമ്മ കൊടുത്തു. അതെല്ലാം നോക്കി ഒരു പുഞ്ചിരിയോടെ അച്ചു അവർക്കരികിലായി കിച്ചൺ സ്ലാബിൽ ചാരി നിന്നു. എത്ര പെട്ടെന്നാണ് അവൾ ഗീതയോട് ഇണങ്ങിയത് എന്നവൻ അതിശയത്തോടെ ഓർത്തു. അയ്യോ മോൾ വന്നിട്ട് കുടിക്കാൻ പോലും ഒന്നും തന്നില്ലല്ലോ തിരക്കിനിടയിൽ ഞാനത് മറന്നു പോയി. അവർ സ്വയം തലയ്ക്ക് അടിച്ചു. ഒന്നും വേണ്ട ഗീതൂസേ. അല്ലെങ്കിൽ തന്നെ ഞാനിവിടെ അതിഥി ആണോ. അപ്പുവേട്ടന്റെ വീട് എന്റെയും വീടല്ലേ???? ഞാൻ തോന്നുമ്പോഴൊക്കെ വലിഞ്ഞു കേറി വരും. അതുകൊണ്ട് വെറുതെ ഗീതൂസ് ആദിത്യ മര്യാദ ഒന്നും കാണിക്കണ്ട. എന്നാലും മോൾ ആദ്യായിട്ട് വന്നിട്ട് വന്ന കാലിൽ തന്നെ നിൽക്കേണ്ടി വന്നില്ലേ??? അവർ വിഷമത്തോടെ പറഞ്ഞു. അതെന്താ ഇവിടെ വരുന്നവർക്കൊക്കെ നിക്കാൻ അമ്മ ഇവിടെ കാല് പണിതു വെച്ചിട്ടുണ്ടോ?????? അപ്പു തേങ്ങാ ചിരവുന്നതിനിടയിൽ ചോദിച്ചു. ഇതുപോലെ നിലവാരമില്ലാത്ത ചളി അടിച്ചു നടക്കുന്നത് കൊണ്ടാ നിനക്ക് ഒരു പെണ്ണ് പോലും കിട്ടാത്തത്. അത് കേട്ട് എമിയും അച്ചുവും അവനെ നോക്കി കളിയാക്കി ചിരിച്ചു.

അല്ല എനിക്ക് അറിയാൻ പാടില്ലാത്തത് കൊണ്ട് ചോദിക്കുവാ അമ്മ ട്രോൾ ഗ്രൂപ്പിന്റെയും അഡ്മിൻ ആണോ???? നിന്റെ കൂടെയല്ലേ സഹവാസം അപ്പൊ പിന്നെ ഞാനൊരു ട്രോളത്തി ആയില്ലെങ്കിലേ അത്ഭുതമുള്ളൂ. അപ്പുവിന് എഗൈൻ കട്ട പുച്ഛം. പിന്നെ അവൻ ഒന്നും മിണ്ടാൻ നിന്നില്ല. വെറുതെ എന്തിനാ ട്രോൾ ഇരന്നു വാങ്ങുന്നത്. മോൾക്ക് നിന്ന് കാല് വേദനിക്കുന്നുണ്ടല്ലേ????? അച്ചൂ മോളെയും കൂട്ടി അകത്ത് ചെന്നിരുന്നോ ഞാൻ ഇതുണ്ടാക്കി വെച്ചിട്ട് വേഗം വരാം. അയ്യോ വേണ്ടെന്റെ ഗീതുകുട്ടി. ഞാൻ ദേ ഇവിടെ ഇരുന്നോളാം. ഇവിടെ ആവുമ്പോൾ നമുക്ക് വല്ലതുമൊക്കെ മിണ്ടിയും പറഞ്ഞും ഇരിക്കാല്ലോ????? അവൾ കിച്ചൺ സ്ലാബിലേക്ക് ചൂണ്ടി പറഞ്ഞു. അവർ ഒന്ന് ചിരിച്ചു കൊണ്ട് തലയാട്ടിയതും അവൾ സ്ലാബിൽ കയറി ഇരിക്കാൻ നോക്കി. പക്ഷെ പൊക്കം കുറവായതിനാലും സ്ലാബ് ഉയരത്തിൽ ആയതിനാലും അവൾക്ക് സ്വയമേ കയറാൻ കഴിയുന്നുണ്ടായിരുന്നില്ല. എടി കുരുട്ടേ വല്ല കോംപ്ലാനും കുടിച്ച് പൊക്കം വെക്കാൻ നോക്ക് അല്ലാതെ ഇങ്ങനെ കിടന്ന് ചാടിയിട്ട് കാര്യമില്ല. അവളുടെ കാട്ടിക്കൂട്ടലുകൾ കണ്ട് അപ്പു അവളെ കളിയാക്കി. മ്മ്ഹ്ഹ്..... ഇത് കണ്ടോ ഗീതമ്മേ ഈ അപ്പുവേട്ടൻ എന്നെ കളിയാക്കുന്നു....

അവൾ ചിണുങ്ങി കൊണ്ട് പരാതി പറഞ്ഞു. പോടാ എന്റെ കൊച്ചിനെ കളിയാക്കാതെ. നിനക്ക് പിന്നെ ആകാശം മുട്ടെ പൊക്കമാണല്ലോ????വലിയൊരു അമിതാബച്ചൻ വന്നിരിക്കുന്നു. ഗീത അവനെ നോക്കി പറഞ്ഞു. ഓഹ് ഞാൻ വലിയ അമിതാബച്ചൻ ഒന്നുമല്ല സമ്മതിച്ചു എന്നാലും ആവശ്യം വേണ്ട പൊക്കം ഒക്കെ ഉണ്ട് അല്ലാതെ ഇവളെ പോലെ ഒന്നര അടിയല്ല ഞാൻ. പോടാ മരമാക്രി കോപ്പൂട്ടാ.... കാട്ടുകോഴി...... മിണ്ടൂല പോ..... അവൾ മുഖം വീർപ്പിച്ചു മാറി നിന്നു. അത് കണ്ട് അച്ചുവിനും ചിരി വന്നു. അവൻ കൂടി ചിരിക്കുന്നത് കണ്ടപ്പോൾ അവൾക്ക് ദേഷ്യവും സങ്കടവും എല്ലാം തോന്നി. അവൾ ചുണ്ട് പിളർത്തി മുഖം വെട്ടിച്ചു. ഡാ ഡാ മതി എന്റെ കൊച്ചിനെ കളിയാക്കിയത്. അവൾക്ക് പോക്കമില്ലെങ്കിൽ ഞാൻ സഹിച്ചു കേട്ടോടാ മരങ്ങോടാ. അച്ചു പറയുന്നത് കേട്ടവൾ അപ്പുവിനെ നോക്കി കൊഞ്ഞനം കുത്തി. അപ്പു അവളെ നോക്കി പുച്ഛിച്ച് തന്റെ ജോലിയിലേക്ക് തിരിഞ്ഞു. എമി ഇരിക്കാൻ പറ്റാത്ത സങ്കടത്തിൽ അച്ചൂനെ നോക്കി. അവനത് മനസ്സിലാക്കി അവളെ പൊക്കിയെടുത്ത് സ്ലാബിൽ ഇരുത്തി കൂടെ അവനും കയറിയിരുന്നു. അവൻ കയറ്റി ഇരുത്തിയ സന്തോഷത്തിൽ അവൾ അവനോട് ചേർന്നിരുന്നു.

അത് കണ്ടവൻ അവളുടെ തോളിലൂടെ കയ്യിട്ട് അവളെ ചേർത്ത് പിടിച്ചു. കാലുകൾ രണ്ടും ആട്ടി അവൾ അപ്പു ചിരവുന്ന തേങ്ങ എടുത്ത് തിന്നാൽ തുടങ്ങി. അപ്പു ദേഷ്യത്തിൽ നോക്കുന്നത് കാണുമ്പോൾ നാക്ക് നീട്ടി കാണിക്കും. രണ്ടുപേരുടേയും തല്ല് കൂടൽ കണ്ട് ഒരു ചിരിയോടെ ഗീത അവരെ തന്നെ നോക്കി നിന്നു. 🖤🖤🖤🖤🖤🖤🖤🖤🖤🖤🖤🖤🖤 ചിരിമണിമുല്ലേ ചിത്തിരമുല്ലേ സുഖമല്ലേ സുന്ദരിമുല്ലേ ചെല്ലനിലാവിൻ ചുംബനമേൽക്കാൻ സുഖമാണല്ലേ ചെമ്പകമലരേ കളി പറയാതെ കരിവണ്ടേ കൊതി തുള്ളാതെ മധുവിധു രാവിതിലെല്ലാം പണ്ടേ പതിവാണല്ലോ ഹോ കണ്ണിണകൾ കടുകു വറുക്കണ സുഖമാണല്ലോ കവിളിണകൾ ചോന്നു തുടിക്കണു പതിവാണല്ലോ ഒരു വട്ടം കൂടി പറയണതെന്തിനി ഞാൻ ഞാൻ ഞാൻ...... 🎶 അടുക്കളയിൽ റിയ കടുക് പൊട്ടിച്ചു കൊണ്ടിരുന്നപ്പോൾ റൊമാൻസിക്കാൻ ചെന്ന് കണ്ണിൽ എണ്ണ തെറിച്ചു വീണ് ആൽവി സ്വർഗലോകം കൊണ്ടിരിക്കുമ്പോഴാണ് ടീവിയിൽ പാട്ട് കേൾക്കുന്നത്. ആഹാ സിറ്റുവേഷന് പറ്റിയ പാട്ട്. പോൾ പറയുന്നത് കേട്ടവൻ അയാളെ നോക്കി പല്ല് കടിച്ചു. ഈ പാട്ട് എഴുതിയവൻ ആരാണോ അവനെ എന്റെ കയ്യിൽ കിട്ടിയാൽ ഉണ്ടല്ലോ അവന്റെ കണ്ണിൽ ഞാൻ കടുക് വറുത്തിടും അവനും അറിയട്ടെ സുഖം.

നിനക്കിത് വേണമെടാ വയറ്റിലുള്ള അവളോട് അതിക്രമം കാണിക്കാൻ പോയിട്ടല്ലേ കണക്കായിപ്പോയി. ഇങ്ങനെയും ഉണ്ടോ ആക്രാന്തം ആണുങ്ങളെ പറയിപ്പിക്കാനായിട്ട്. നിങ്ങളുടെ അല്ലെ വിത്ത് അപ്പൊ പിന്നെ അവൻ ഇതല്ല ഇതിനപ്പുറം ചെയ്തില്ലെങ്കിലേ അത്ഭുതമുള്ളൂ. അങ്ങോട്ടേക്ക് എത്തിയ സാറാ പറഞ്ഞതും പോളിന്റെ വാ അടഞ്ഞു. ഇപ്പൊ വേദന ഉണ്ടോടാ???? അവനരികിൽ ഇരുന്നവർ ചോദിച്ചു. കണ്ണ് നീറുന്ന് അമ്മച്ചീ......... അവൻ കണ്ണിലേക്ക് കൈകൊണ്ട് കാറ്റ് വീശി കൊണ്ട് പറഞ്ഞു. അപ്പോഴേക്കും റിയ കയ്യിൽ ഒരു ഐ ഡ്രോപ്പുമായി അങ്ങോട്ടേക്ക് എത്തി. ഇച്ചായാ ദേ ഇത് കണ്ണിൽ ഒഴിച്ചാൽ മതി നീറ്റലിന് ആശ്വാസം കിട്ടും അതുപോലെ കണ്ണിന് ഏതെങ്കിലും തരത്തിലുള്ള പരിക്ക് പറ്റിയിട്ടുണ്ടെങ്കിൽ മാറിക്കോളും. ഇതിൽ കൂടുതൽ ഇനി എന്നാ പറ്റാനാ എന്റെ മാതാവേ എന്റെ കണ്ണ്....... ആൽവി ഒരു കണ്ണ് പൊത്തി പിടിച്ചു. കൈ മറ്റെടാ മോൾ മരുന്നിട്ട് തരും. അയ്യോ വേണ്ടായേ ഞാനിങ്ങനെ ഇരുന്നോളാം മരുന്നിട്ടാ ഇനിയും നീറും. ഇല്ലിച്ചായാ നീറില്ല ഇച്ചായൻ കൈ മാറ്റ്. വേണ്ട എനിക്ക് പേടിയാ...... ദേ ചെക്കാ മര്യാദക്ക് കൈ മാറ്റിയില്ലെങ്കിൽ നിന്റെ മറ്റേ കണ്ണിൽ ഞാൻ കുത്തും അത് വേണ്ടാന്നുണ്ടെങ്കിൽ മര്യാദക്ക് കൈ മാറ്റ്.

സാറാ ദേഷ്യപ്പെട്ടതും പേടിച്ചവൻ കൈ മാറ്റി. റിയ ശ്രദ്ധാപൂർവം തല പുറകിലേക്ക് ചരിച്ച് കൺപോളകൾ അകത്തി കണ്ണിലേക്ക് മരുന്ന് ഇറ്റിച്ചു. ചെറിയൊരു നോവ് ആദ്യം തോന്നിയെങ്കിലും കണ്ണിൽ തണുപ്പ് പടരുന്നതും നേരത്തെ ഉണ്ടായിരുന്ന നീറ്റലിന് അയവ് വരുന്നതും അവനറിഞ്ഞു. ഇത്രേ ഉള്ളൂ കാര്യം അതിനാണ് ഈ കിടന്ന് ബഹളം വെച്ച് മോങ്ങിയത്. ഇതിലും ഭേദം ആ ജോക്കുട്ടൻ ആയിരുന്നു. ഇങ്ങനെ ഒരു പേടിതോണ്ടൻ. സാറാ അവന്റെ തലയിൽ കിഴുക്കി അടുക്കളയിലേക്ക് പോയി. അത് കണ്ട് അമർത്തി ചിരിച്ച് റിയയും അവർക്ക് പുറകെ വലിഞ്ഞു. 🖤🖤🖤🖤🖤🖤🖤🖤🖤🖤🖤🖤🖤 അച്ചുവേ നിനക്ക് ഇന്ന് സ്റ്റേഷനിൽ പോവണ്ടെടാ???? ഭക്ഷണം കഴിച്ചു കൊണ്ടിരിക്കുമ്പോഴാണ് ഗീതയുടെ ചോദ്യം. ഇവളെ വീട്ടിൽ ആക്കുന്നത് വഴി ഒന്ന് കയറണം. പ്ലേറ്റിൽ നിന്ന് തലയുയർത്തി അടുത്തിരിക്കുന്ന എമിയെ ഒന്ന് നോക്കി അവൻ മറുപടി നൽകി. സർവീസിൽ കയറിയില്ല അപ്പൊ തുടങ്ങി ലീവ്. അപ്പു കളിയാക്കി. പോടാ ഞാൻ ലീവ് ഒന്നുമല്ല പുറത്ത് ചില കാര്യങ്ങൾ അന്വേഷിക്കാനുണ്ടായിരുന്നു. വെളുപ്പിനെ തന്നെ പോയി അതൊക്കെ തീർത്തിട്ടാ ഞാൻ നിൽക്കുന്നത് അല്ലാതെ നിന്നെപോലെ ഓഫീസിൽ പോവാതെ ചൊറിയും കുത്തി ഇരുപ്പല്ല.

അച്ചു അവനെ പുച്ഛിച്ചു. പോടേ പോടേ..... ബൈ ദുബായ് മോളെ എമീ നീ ഒരു കൂട്ടുകാരിയുടെ കാര്യം പറഞ്ഞായിരുന്നല്ലോ ഏതാ ആ കുട്ടി???? അപ്പു ഒന്ന് ചികഞ്ഞു നോക്കി. മോൻ വല്ലാതെ അങ്ങോട്ട്‌ കൊക്കി തല പൊക്കണ്ട ആരേലും പിടിച്ച് കറിയാക്കും. ഗീത ഒന്ന് അമർത്തി പറഞ്ഞു. ശേ പോയി പോയി മൂഡ് പോയി..... അമ്മ എന്താ അമ്മാ ഒരുമാതിരി മേലേപ്പറമ്പിൽ ആൺവീടിലെ ഭാനുമതി അമ്മയെ പോലെ പെരുമാറുന്നത്???? നീ ഗിരിരാജൻ കോഴിയാവുമ്പോൾ ഞാൻ മിനിമം ഭാനുമതി എങ്കിലും ആവണ്ടേ???? അതോടെ അപ്പു വായ്ക്ക് സിബ്ബിട്ടു. മോൾ മതിയാക്കിയോ???? ഈ മാമ്പഴപുളിശ്ശേരി ഒഴിച്ച് കുറച്ചു കൂടി കഴിക്ക് മോളെ. കഴിച്ച് എഴുന്നേൽക്കാൻ നിന്ന എമിയോടായി ഗീത പറഞ്ഞു. അയ്യോ വേണ്ട ഗീതൂസേ ഇപ്പൊ തന്നെ വയറ് പൊട്ടാറായി. അവൾ വയറിൽ കൈവെച്ചു. ഏയ് അത്രക്ക് ഒന്നുല്ല കുറച്ചു കൂടി കഴിക്കാം. വേണ്ടാഞ്ഞിട്ടാ ഗീതമ്മേ....... അവൾക്ക് വേണ്ടെങ്കിൽ പിന്നെ അമ്മ എന്തിനാ നിർബന്ധിക്കുന്നത്????

ഇപ്പൊ തന്നെ അവൾ രണ്ട് പേർക്കുള്ളത് ഒരുമിച്ച് തട്ടിയിട്ടാ ഇരിക്കുന്നത്. ഈ കഴിക്കുന്നത് വെച്ച് നോക്കിയാൽ ഇവൾ സുമോനെ പോലെ ഇരിക്കേണ്ടതാ. ഇവളെ അങ്ങനെ ഒന്ന് സങ്കല്പിച്ചു നോക്കിയേ, ലേഡി സുമോ ഹഹഹഹഹഹ........... തന്നത്താൻ പറഞ്ഞവൻ തന്നത്താൻ ചിരിക്കാൻ തുടങ്ങി. അവൻ ചിരിക്കുന്നത് കണ്ടതും അവൾ ദേഷ്യത്തിൽ അവനെ നോക്കി. അത് കണ്ടതും അവൻ വീണ്ടും ചിരിക്കാൻ തുടങ്ങി. അവളെ നോക്കും ചിരിക്കും. വീണ്ടും അവളെ നോക്കും ചിരിക്കും. ഏകദേശം ഫ്രണ്ട്സ് സിനിമയിലെ ശ്രീനിവാസൻ ചേട്ടൻ എങ്ങനെ ചിരിക്കുന്നോ അതുപോലെ. എമിയുടെ മുഖമെല്ലാം ദേഷ്യം കൊണ്ട് ചുവന്ന് തുടുത്തു. അയ്യോ എനിക്ക് ചിരി നിർത്താൻ വയ്യേ.......... അവൻ വയറിൽ കൈവെച്ചു പറയുന്നത് കേട്ടവൾ അവനെ നോക്കി പല്ല് കടിച്ചു. അത് കണ്ടവൻ ഡൈനിങ്ങ് ടേബിളിൽ കിടന്ന് ചിരിക്കാൻ തുടങ്ങി. അവന് എന്തെങ്കിലും പണി കൊടുക്കണം എന്ന് ചിന്തിച്ച് ചുറ്റിനും ഒന്ന് നോക്കവെ ടേബിളിന് മുകളിൽ ചെറിയൊരു ബൗളിൽ വെച്ചിരുന്ന കാന്താരി മുളക് അവളുടെ കണ്ണിൽ പെടുന്നത്. അത് കണ്ട് അവളുടെ മുഖത്ത് ഗൂഢമായ ഒരു ചിരി വിടർന്നു.

കമന്നു കിടന്ന് ചിരിക്കുന്ന അവനെ ഒന്ന് നോക്കി അവൾ ഒരു കാന്താരി കയ്യിൽ എടുത്തു. അവൻ ചിരിയിൽ മുഴുകി ഇരിക്കുന്ന സമയം കൊണ്ടവൾ അവന്റെ പ്ലേറ്റിൽ ഇട്ട് നിഷ്കു മട്ടിൽ ഇരുന്നു. ചിരി ഒതുങ്ങിയപ്പോൾ അവൻ എഴുന്നേറ്റ് അവളെ നോക്കി കളിയാക്കി ചിരിച്ച് കൊണ്ട് പ്ലേറ്റിൽ ഇരുന്ന ചോറ് വാരി വായിലേക്ക് വെച്ചു. അവളെ തന്നെ നോക്കി കളിയാക്കി ചിരിയോടെ കഴിക്കുന്ന സമയത്താണ് മുളക് കടിക്കുന്നത്. കാന്താരിയുടെ പവർ കൊണ്ട് അവൻ നിന്നിടത്ത് നിന്ന് ചാടി എഴുന്നേറ്റ് എരിവ് വലിച്ച് ഓടി. അത്‌ കണ്ടതും അവൾ ചിരിച്ചു മറിയാൻ തുടങ്ങി. അവന്റെ പരക്കം പാച്ചിൽ കണ്ട് കാര്യം മനസ്സിലാവാതെ അച്ചുവും ഗീതയും പരസ്പരം നോക്കി പിന്നെ നോട്ടം ചിരിച്ചു മറിയുന്ന എമിയിൽ എത്തി. അവർ സംശയത്തോടെ നോക്കുന്നത് കണ്ടതും അവൾ ചിരി നിർത്തി അവരെ നോക്കി വെളുക്കെ ഇളിച്ചു. അവർ ഇരുവരും ഗൗരവത്തിൽ നോക്കിയതും അവൾ കള്ളം പിടിക്കപ്പെട്ട കുട്ടിയെ പോലെ കാന്താരി മുളക് ഉയർത്തി കാട്ടി. അത് കണ്ടതും അവരുടെ അവളെ നോക്കി ഒന്ന് കണ്ണുരുട്ടി. പതിയെ അതൊരു പൊട്ടിച്ചിരി ആയിമാറി. അവരുടെ ഭാവമാറ്റം കണ്ടവൾ ഒന്ന് പകച്ചെങ്കിലും പതിയെ അതൊരു ചിരിക്ക് വഴി മാറി. തലതല്ലി ചിരിക്കുന്ന അവരെ കണ്ട് അവളും ചിരിച്ചു പോയി. ചിരിയടക്കാൻ കഴിയാതെ അവൾ അച്ചുവിന്റെ തോളിൽ മുഖമമർത്തി കിതച്ചു...... തുടരും................

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story