ഹൃദയതാളമായ്: ഭാഗം 33

hridayathalamay

എഴുത്തുകാരി: ആർദ്ര അമ്മു

എമിയുടെ കൂസലില്ലാതെയുള്ള നിൽപ്പും വാക്കുകളും അവളിൽ ദേഷ്യം നിറച്ചു. എടീ എന്റെ വീട്ടിൽ വന്ന് എന്നെ ഭരിക്കാൻ നോക്കുന്നോ?????? കലിയോടെ അവൾ എമിക്ക് നേരെ കയ്യുയർത്തി. എന്നാലത് തന്റെ കവിളിൽ പതിക്കും മുന്നേ തന്റെ കയ്യാൽ അവളതിനെ തടഞ്ഞിരുന്നു. വേണ്ട മോളെ ഒരു കാര്യവുമില്ലാതെ എന്റെ നേരെ കയ്യുയർത്തരുത്. ഉയർത്തിയാൽ പിന്നെ നീ ഈ കൊണ്ടുനടക്കുന്ന വെളുത്ത സുന്ദരമായ മുഖമുണ്ടല്ലോ അത് പിന്നെ പുറത്ത് കാണിക്കാൻ കഴിയാത്ത സ്ഥിതിയിലാവും. വെറുതെ ഒന്നും വാങ്ങിച്ചു വെക്കുന്ന ശീലം എമിക്കില്ലെന്ന് നിനക്ക് നന്നായി അറിയാവുന്നതല്ലേ???? ഒന്നുമില്ലേലും ഈ കയ്യുടെ ചൂട് ഒരുതവണ അറിഞ്ഞതല്ലേ?????? പരിഹാസത്തോടെ പറഞ്ഞവൾ അനുവിന്റെ കൈ തട്ടിയെറിഞ്ഞു. അവൾ എമിയുടെ കൈപിടിയിൽ ഞെരിഞ്ഞ സ്വന്തം കൈത്തണ്ട വേദനയോടെ ഉഴിഞ്ഞുകൊണ്ട് കണ്ണ് കൂർപ്പിച്ച് അവളെ നോക്കി. മുഖത്ത് വിരിഞ്ഞ പുച്ഛത്തോടെ എമി താഴേക്ക് നടക്കാനായി തിരിഞ്ഞു.

വലിയ വീട്ടിലെ ആണുങ്ങളെ എല്ലാം കണ്ണും കയ്യും കാണിച്ച് വളച്ചെടുക്കാൻ നല്ല മിടുക്കാണല്ലോടി നിനക്ക്???? പരിഹാസത്തോടെ അവൾ പറയുന്നത് കേട്ടിട്ടും അവൾ പ്രതികരിക്കാൻ പോയില്ല. അല്ലെങ്കിലും ഇച്ചിരി തൊലിവെളുപ്പും ഓവർസ്മാർട്ട്‌നെസ്സും ഉണ്ടെങ്കിൽ ആരെയും കയ്യിലെടുക്കാൻ എളുപ്പമാണല്ലോ???? ഇതുപോലെ എത്രയെണ്ണത്തിനെ വളച്ചെടുത്തിട്ടുണ്ട് എന്നാർക്കറിയാം?????? ഇങ്ങനെ ഉള്ളവർക്ക് സ്വത്തിനും പണത്തിനും വേണ്ടി ഒരുത്തന്റെ കൂടെ കിടപ്പറ പങ്കിടാനും മടി കാണില്ല. പറഞ്ഞു തീർന്നതും അവളുടെ കവിളിൽ അടി വീണിരുന്നു. പ്ടെ 💥 അടിയുടെ ശക്തിയിൽ അവൾ താഴേക്ക് വീഴാൻ ആഞ്ഞു. കവിൾത്തടം നീറി പുകയുന്നത് പോലെ തോന്നി. കണ്ണിൽ നിന്ന് പൊന്നീച്ച പറന്നു. അവൾ കവിളിൽ കൈവെച്ച് പകപ്പോടെ നോക്കവെ മുന്നിൽ കത്തുന്ന കണ്ണുകളോടെ മുന്നിൽ നിൽക്കുന്ന എമിയെ കണ്ട് ഒരേസമയം ദേഷ്യവും ഭയവും മനസ്സിൽ ഉടലെടുത്തു. ഇത് നീ ചോദിച്ചു വാങ്ങിയതാ. വേണ്ടാ വേണ്ടാന്ന് വെക്കുമ്പോൾ തലയിൽ കയറി നിരങ്ങാൻ നോക്കുന്നോ?????

നീയെന്ത് കരുതി ഇങ്ങനെ ഒക്കെ പറയുമ്പോൾ കരഞ്ഞ് പിഴിച്ച് ഞാനിവിടെ നിന്ന് പോവുമെന്നോ???? എങ്കിൽ നിനക്ക് തെറ്റി. നിന്റെ വാക്കുകൾ കേട്ട് കണ്ണീരൊഴുക്കുന്ന പാവം ഏട്ടത്തിയേ പോലുള്ളവരെയേ നീ കണ്ടിട്ടുള്ളൂ. ഇതാള് വേറെയാ. അടിക്ക് തിരിച്ചടി അതാ എന്റെ പോളിസി. സത്യത്തിൽ നീയൊരു പെണ്ണാണോടീ???? മറ്റൊരു പെണ്ണിന്റെ മാനത്തെ ചോദ്യം ചെയ്യാൻ നോക്കുന്ന നിന്നെയൊക്കെ എന്താടീ വിളിക്കേണ്ടത്???? തെരുവിൽ അലഞ്ഞു നടക്കുന്ന കൊതിച്ചി പട്ടിക്ക് നിന്നെക്കാൾ അന്തസുണ്ട്. എമി ദേഷ്യത്തിൽ അവളെ നോക്കി കിതച്ചു. ഇനി ഒരു തവണ...... ഒരു തവണ കൂടി നിന്റെ പിഴച്ച നാക്ക് എനിക്ക് നേരെ ഉയർത്തിയാലുണ്ടല്ലോ പച്ചക്ക് കത്തിക്കും ഞാൻ.......... കനലാളുന്ന മിഴികളോടെ അവൾക്ക് നേരെ വിരൽ ചൂണ്ടി പറയുന്നത് കേട്ട് പേടി കൊണ്ട് അവളുടെ ശരീരം ഒന്ന് വിറച്ചു. ആ കാഴ്ച കണ്ടുകൊണ്ടാണ് അച്ചു അങ്ങോട്ട്‌ വരുന്നത്. അവനെ കണ്ടതും എമി അവൾക്ക് നേരെ ചൂണ്ടിയ കൈപിൻ‌വലിച്ച് ചെറിയൊരു പുഞ്ചിരി മുഖത്ത് വരുത്തി.

നടന്നുവരുന്ന അച്ചുവിനെ കണ്ടതും താൻ പറഞ്ഞതെല്ലാം അവൻ അറിഞ്ഞാലുള്ള പ്രതികരണം ഓർത്ത് ഉള്ളിൽ ഉരുണ്ടു കൂടിയ ഭയത്താൽ അനു പതറി. ഉള്ളിലെ പതർച്ച പുറമെ കാണിക്കാതിരിക്കാൻ അവൾ ശ്രമിച്ചു. അവർ ഇരുവരുടെയും ഭാവങ്ങൾ വീക്ഷിച്ചു കൊണ്ടവൻ സംശയത്തോടെ നെറ്റി ചുളിച്ചു. എന്താ ഇവിടെ?????? ഗൗരവത്തോടെ അവൻ അനുവിനെ ഒന്ന് തറപ്പിച്ചു നോക്കിയവൻ എമിയോടായി ചോദിച്ചു. അവന്റെ നോട്ടം കണ്ടവൾ എമി അടിച്ച കവിളിലെ പാട് അവൻ കാണാതിരിക്കാൻ മുഖം തിരിച്ചു. ഏയ് ഒന്നുല്ല ഇച്ചായാ ഞാൻ എന്റെ നാത്തൂനോട് ചുമ്മാ ഒന്ന് സംസാരിച്ചു നിന്നതാ. ഒരു ചിരിയോടെ എമി അവനെ നോക്കി. പക്ഷെ എനിക്ക് അങ്ങനെ അല്ലല്ലോ തോന്നിയത്. വെപ്രാളത്തോടെ നിൽക്കുന്ന അനുവിനെ ഒന്ന് നോക്കി അവൻ പറഞ്ഞു. അത്‌ ഇച്ചായൻ പോലീസിന്റെ കണ്ണ് കൊണ്ട് നോക്കുന്നതിന്റെയാ. അവൻ എന്തോ പറയാനായി ആഞ്ഞതും എമി അതിനെ തടഞ്ഞു കൊണ്ട് അവന്റെ കയ്യിൽ പിടിച്ചു.

ഇച്ചായൻ ഇങ്ങ് വന്നേ അമ്മച്ചി തിരക്കുന്നുണ്ടായിരുന്നു വാ..... അതും പറഞ്ഞവൾ അവനെയും വലിച്ച് താഴേക്ക് നടന്നു. അവർ പോവുന്നതും നോക്കി പകയോടെ അവൾ നിന്നു. 🖤🖤🖤🖤🖤🖤🖤🖤🖤🖤🖤🖤🖤 താഴെ എത്തിയതും അവൻ അവളുടെ പിടി വിട്ട് അവൾക്ക് നേരെ തിരിഞ്ഞു. അമ്മച്ചി വിളിക്കുന്നെന്ന് പറഞ്ഞിട്ട് എവിടെടീ?????? കലിപ്പിൽ അവൻ ചോദിച്ചതും അവളൊന്ന് ഇളിച്ചു. അമ്മച്ചി അടുക്കളയിൽ ആണെന്ന് തോന്നുന്നു ഞാനൊന്ന് നോക്കട്ടെ. അതും പറഞ്ഞ് അവിടെ നിന്ന് വലിയാൻ നോക്കിയ അവള് അവൻ വലിച്ച് അടുത്തുണ്ടായിരുന്ന തൂണിലേക്ക് ചേർത്തു. അറിയാൻ പാടില്ലാത്തത് കൊണ്ട് ചോദിക്കുവാ നിങ്ങൾക്കെന്നെ പിടിച്ച് ചുവരിൽ തേക്കൽ തന്നെയാണോ പണി??????? അവന്റെ കൈക്കുള്ളിൽ നിന്ന് കൂർപ്പിച്ചു നോക്കിക്കൊണ്ടവൾ ചോദിച്ചു. പൊന്നുമോൾ വിഷയം മാറ്റാൻ നോക്കണ്ട എന്നാത്തിനാ കള്ളം പറഞ്ഞ് എന്നെ താഴേക്ക് വലിച്ചോണ്ട് പോന്നത്????? അവളിലേക്ക് ഒന്നുകൂടി ചേർന്ന് നിന്നവൻ ചോദിച്ചു. കള്ളം പറഞ്ഞതൊന്നുമല്ല എനിക്ക് അമ്മച്ചി വിളിക്കുന്നത് പോലെ തോന്നി അതാ വിളിച്ചോണ്ട് പോന്നത്. എന്നിട്ട് എനിക്ക് തോന്നിയില്ലല്ലോ???? ഇച്ചായന്‌ തോന്നാത്തത് എന്റെ കുഴപ്പാണോ????

എന്റെ തോന്നൽ അത് എന്റെ മാത്രം തോന്നലുകളാണ് അത്‌ ഇച്ചായനും തോന്നണം എന്ന് പറഞ്ഞാൽ അതെങ്ങനെ എന്റെ തോന്നലാവും അങ്ങനെ തോന്നിയാൽ അത്‌ ഇച്ചായന്റെ തോന്നലായി പോവില്ലേ???? ടെൽ മീ....... അവളുടെ ഡയലോഗ് കേട്ടവൻ ദേഷ്യത്തിൽ അവളുടെ ഇടുപ്പിൽ പിടിച്ച് പൊക്കി അവളെ അവന്റെ മുഖത്തിന് നേരെ നിർത്തി. നിന്ന് ഇതുപോലെ മുട്ടാപ്പോക്ക് പറഞ്ഞ് എന്റെ അടുത്ത് നിന്ന് രക്ഷപ്പെടാം എന്ന് കരുതണ്ട. മുകളിൽ എന്തായിരുന്നു അനുവുമായി?????? അവളിലേക്ക് മുഖമടുപ്പിച്ചവൻ ദേഷ്യത്തിൽ ചോദിച്ചു. ഓഹ് എന്റെ ഇച്ചായാ അത്‌ ഒന്നുല്ല. എപ്പോഴത്തെയും പോലെ അവൾ എന്നെകേറി ചൊറിഞ്ഞു ഞാൻ നന്നായി ഒന്ന് മാന്തി വിട്ടു. അത്രേ ഉള്ളൂ. അവൾ നിസാരമായി പറയുന്നത് കേട്ടവൻ വിശ്വാസം വരാതെ കണ്ണ് കൂർപ്പിച്ച് അവളെ നോക്കി. ഹാ ഞാൻ സത്യം പറഞ്ഞതാ എന്റെ ഡ്രാക്കു അല്ലാതെ ഞങ്ങൾക്കിടയിൽ വേറെ പ്രശ്നം ഒന്നും ഇന്നുണ്ടായിട്ടില്ല. വീണ്ടും അവൾ പറഞ്ഞതും അവന്റെ മുഖം ഒന്ന് അയഞ്ഞു.

അവളെന്തെങ്കിലും പറഞ്ഞ് നിന്നെ വേദനിപ്പിക്കാൻ നോക്കിയാൽ എന്നോട് പറയണം. അതിനവൾ ശരി എന്ന് തലയാട്ടി. കാര്യം അറിഞ്ഞല്ലോ ഇനി പിടി വിട്ടേ ഇനി താമസിച്ചാൽ അമ്മച്ചി അന്വേഷിച്ചു വരും. അവന്റെ പിടി അയക്കാൻ നോക്കി അവൾ പറഞ്ഞു. അങ്ങനെ അങ്ങ് വിടാൻ പറ്റുവോ എന്നെ കളിപ്പിച്ചിട്ട് ഓടിയതിന് എന്തെങ്കിലും ശിക്ഷ ഞാൻ തരണ്ടേ????? കുസൃതിയോടെ അവൻ പറയുന്നത് കേട്ടവൾ ഞെട്ടലോടെ തലയുയർത്തി അവനെ നോക്കി. അവന്റെ മുഖത്തെ കള്ളച്ചിരി കണ്ടതും അവൾക്ക് അപകടം മണുത്തു. ഉമിനീരിറക്കി വിറയലോടെ അവൾ അവനെ നോക്കി. നീയിങ്ങനെ പേടിക്കാതെ എന്റെ പൊടികുപ്പീ. ഇച്ചായന്റെ ശിക്ഷ വളരെ സ്വീറ്റ് ആയിരിക്കും. Just a dirty kiss. പതിഞ്ഞ ശബ്ദത്തിൽ പറഞ്ഞവൻ പെരുവിരലിനാൽ അവളുടെ ചുണ്ടിൽ തഴുകി. വേ... വേണ്ട........ വിക്കലോടെ അവൾ അവനെ നോക്കി നിഷേധാർത്ഥത്തിൽ ഇരുവശത്തേക്കും തല ചലിപ്പിച്ചു. വേണം....... വശ്യതയോടെ അവളെ നോക്കി അവൻ അവളിലേക്ക് മുഖം അടുപ്പിച്ചു.

അവന്റെ നിശ്വാസം ചുണ്ടിൽ തട്ടിയതും ഭയത്താൽ അവളുടെ കണ്ണുകൾ പിടഞ്ഞു. ഇച്ചായാ...... ആരേലും കാണും........ ഭയത്തോടെ കണ്ണുകൾ ചുറ്റിനും ചലിപ്പിച്ചവൾ പറഞ്ഞു തീർന്നതും അവനവളെ പിടിച്ചു വലിച്ച് സ്റ്റെയറിന് താഴെയുള്ള സ്പേസിലേക്ക് നിർത്തി. ഇനി ആരേലും കാണും എന്ന പേടി വേണ്ട. ഇങ്ങോട്ട് ആരും വരാനും പോണില്ല പുറത്ത് നിന്ന് നോക്കിയാൽ നമ്മൾ രണ്ടുപേരും ഇവിടെ ഉണ്ടെന്ന് പോലും അറിയില്ല. ആ പ്രശ്നം തീർന്നല്ലോ. അതും പറഞ്ഞവൻ വീണ്ടും അവളിലേക്ക് മുഖമടുപ്പിച്ചു. അവൾ പേടിയോടെ കണ്ണുകൾ ഇറുകെ അടച്ച് ശ്വാസം വലിച്ചു വിട്ടു. അവളുടെ ഭാവവ്യതാസങ്ങൾ ഓരോന്നായി വീക്ഷിച്ചു കൊണ്ടവൻ നിന്നു. മേൽചുണ്ടിന് മേലെ വിയർപ്പു കണങ്ങൾ പൊടിഞ്ഞു. തൊണ്ടക്കുഴിയിലൂടെ ഉമിനീരിറങ്ങുന്നത് പോലും വ്യക്തമായി കാണാൻ കഴിയുന്നുണ്ടായിരുന്നു. അൽപ്പനേരം കഴിഞ്ഞിട്ടും അവനിൽ നിന്ന് പ്രതികരണം കാണാതെ കണ്ണ് തുറന്നു നോക്കിയ അവൾ കാണുന്നത് അവളെ തന്നെ നോക്കി നിൽക്കുന്ന അവനെയാണ്. അവൾ കണ്ണ് തുറന്നത് കണ്ടതും അവനവളിലെ പിടി അയച്ചു. നിനക്കെന്നെ പേടിയാണോ എമീ???? അവളുടെ കണ്ണുകളിലേക്ക് തന്നെ ഉറ്റു നോക്കിയവൻ ചോദിച്ചു.

ആ ചോദ്യത്തിന് കൊടുക്കാൻ തക്ക ഉത്തരം അവളുടെ പക്കലില്ലായിരുന്നു. അവനെ ഒരിക്കലും ഭയപ്പെട്ടിട്ടില്ല അവനോട് ഒത്ത് ചിലവഴിക്കുന്ന നിമിഷങ്ങൾ എന്നും തനിക്ക് പ്രിയപ്പെട്ടവയാണ്. പക്ഷെ ചിലപ്പോഴൊക്കെ അവന്റെ നോട്ടത്തിന് മുന്നിൽ ചേർത്ത് പിടിക്കലിന് മുന്നിൽ താൻ പതറി പോവാറുണ്ട്. അവന്റെ സ്പർശനത്തിൽ ശരീരത്തിനും മനസ്സിനും ഉണ്ടാവുന്ന മാറ്റങ്ങൾ തന്നെ തളർത്താറുണ്ട്. ദ്രുതഗതിയിൽ ഇടിക്കുന്ന ഹൃദയവും ചാലിട്ടൊഴുകുന്ന വിയർപ്പ് തുള്ളികളും വിറയ്ക്കുന്ന ശരീരവും എന്തിനേറെ പതിവിലും വേഗം ഉയർന്നു താഴുന്ന നിശ്വാസങ്ങളുടെ പോലും അർത്ഥമെന്തെന്നറിയില്ല. ഇതെല്ലാം ഭയം കൊണ്ടാണോ അതോ മറ്റെന്തെങ്കിലും വികാരം കൊണ്ടാണോ എന്ന് തിരിച്ചറിയാൻ കഴിയുന്നില്ല. ഒന്നും പറയാനാവാതെ അവൾ ദയനീയമായി അവനെ നോക്കി. നീ പേടിക്കണ്ട ഒരിക്കലും നിന്നെ ഒന്നിന് വേണ്ടിയും ഞാൻ ഫോഴ്സ് ചെയ്യില്ല. Kissing is just physically affectionated art.Its a way of expressing love. രണ്ട് മനസ്സുകൾ ഒരുപോലെ അതിനായി ആഗ്രഹിച്ചാലേ പൂർണ്ണമായും അത്‌ ആസ്വദിക്കാൻ കഴിയൂ. ഇവിടെ നിനക്ക് പേടി ആയ സ്ഥിതിക്ക് വേണ്ട. ഒരു ഫോഴ്സ്ഡ് കിസ്സ് പോലും സെക്ഷ്വൽ ഹറാസ്മെന്റിന് തുല്യമാണ്.

അതുകൊണ്ട് മനസ്സ് കൊണ്ട് നീ കൂടി അതിന് പ്രിപേർഡ് ആയിട്ട് മതി. I will wait. ഒരു പുഞ്ചിരിയോടെ അവളെ നോക്കി പറഞ്ഞവൻ അവളുടെ കവിളിൽ തട്ടി. എന്നുകരുതി എന്റെ മാസ്റ്റർ പീസ് ഞാൻ ഉപേക്ഷിക്കും എന്ന് കരുതണ്ട അത് ഇനിയും കിട്ടിക്കൊണ്ടേ ഇരിക്കും. കുസൃതിയോടെ അവളുടെ കഴുത്തിൽ വിരലോടിച്ച് അവൻ പറയുന്നത് കേട്ട് അറിയാതെ പോലും അവളുടെ ചുണ്ടിൽ ഒരു പുഞ്ചിരി വിടർന്നു. ഒരുനിമിഷം അവൾക്ക് അവനോട് ബഹുമാനം തോന്നി പോയി. തന്നെ അവനോളം അല്ലെങ്കിൽ അവനെക്കാൾ മനസ്സിലാക്കാൻ മറ്റാർക്കും കഴിയില്ല എന്നവൾ തിരിച്ചറിയുകയായിരുന്നു. ഇനിയും കാണാതിരുന്നാൽ അമ്മച്ചി അന്വേഷിച്ചു വരും വാ...... അവനത് പറഞ്ഞ് അവളുടെ കയ്യിൽ പിടിച്ചതും അവനെ തടഞ്ഞു കൊണ്ട് ഇല്ലായെന്ന് തലയാട്ടി. അവൻ സംശയഭാവത്തിൽ നെറ്റി ചുളിച്ച് അവളെ നോക്കി. അതിന് മറുപടി എന്നോണം അവൾ അവന്റെ കാൽപാദങ്ങളിൽ കയറി നിന്നു. Now I need a kiss. അവന്റെ കണ്ണുകളിലേക്ക് ഉറ്റു നോക്കി ഒരു ചെറു പുഞ്ചിരിയോടെ അവൾ പറഞ്ഞു. അവൻ സംശയത്തോടെ കണ്ണുകൾ കൂർപ്പിച്ച് അവളെ നോക്കി. ചുണ്ടിൽ വിരിഞ്ഞ ചിരിയോടെ അവൾ കണ്ണ് ചിമ്മി.

Are you sure????? Damn sure. I really need it. അവൾ ഒന്നുകൂടി അവനിലേക്ക് ചേർന്ന് നിന്നു. അവനൊന്ന് ശ്വാസം വലിച്ചു വിട്ട് അവളെ നോക്കി. കുറുമ്പും പ്രണയവും തുളുമ്പുന്ന അവളുടെ കണ്ണുകളിലേക്ക് ഉറ്റു നോക്കി അവൻ അവളെ തന്നിലേക്ക് അണച്ചു പിടിച്ചു. അവളുടെ കണ്ണുകളിൽ അലയടിക്കുന്ന പ്രണയച്ചുഴിയിൽ മുങ്ങുകയായിരുന്നു അവൻ. ഇരുമുഖങ്ങൾ തമ്മിലുള്ള അകലം കുറഞ്ഞു. വലം കയ്യാൽ അവളുടെ കഴുത്തിൽ പിടിച്ചവൻ അവളെ തന്നിലേക്ക് അടുപ്പിച്ചു. അവന്റെ അധരങ്ങൾ അവളുടെ ചൊടികളെ പുണർന്ന നിമിഷം അവൾ അവനോട്‌ ഒട്ടി അവന്റെ ഷർട്ടിൽ തെരുത്തു പിടിച്ചു. ഇണയുമായി ആദ്യമായി ചേർന്ന അധരങ്ങൾ ഹൃദയത്തിന്റെ അടിത്തട്ടിലെ പ്രണയം പരസ്പരം പകർന്നു നൽകുകയായിരുന്നു. ഇരുഹൃദയങ്ങൾ ഒരേ താളത്തിൽ മിടിച്ചു. ചുംബനത്തിന്റെ തീവ്രതയേറുന്നതിനനുസരിച്ച് അവൾ പെരുവിരലിനാൽ ഉയർന്നു പൊങ്ങി. അത് മനസ്സിലാക്കി അവൻ ചുണ്ടുകൾ വേർപെടുത്താതെ അവളെ പൊക്കിയെടുത്തു. അവന്റെ കവിളിൽ കൈചേർത്തവൾ അവനോട് ചേർന്നു. അവളുടെ ഇരുദളങ്ങളും പതിയെ അവൻ നുകർന്നു കൊണ്ടിരുന്നു.

വളരെ ശാന്തമായ അത്രമേൽ മൃദുലമായ അവന്റെ ചുംബനം അവളെ തെല്ലിണ പോലും വേദനിപ്പിക്കാതെ നീണ്ട് പൊയി. ഇടയ്ക്ക് ശ്വാസം വിലങ്ങി അവളൊന്ന് പിടച്ചപ്പോൾ അവൻ അവളുടെ ചൊടികളെ മോചിപ്പിച്ചു. കിതച്ചു കൊണ്ടവൾ അവനെ ചുറ്റിപ്പിടിച്ച് അവന്റെ കഴുത്തിൽ മുഖമമർത്തി. കിതപ്പൊന്ന് അടങ്ങിയതും അവൾ മുഖമുയർത്തി അവനെ നോക്കി. കഴിഞ്ഞു പോയ സുന്ദര നിമിഷങ്ങളുടെ ബാക്കിപത്രം എന്നോണം ഇരുവരുടെയും ചുണ്ടിൽ ഒരു പുഞ്ചിരി വിടർന്നു. നിനക്ക് തീരെ സ്റ്റാമിന പോരാ ഒരു ചെറിയ കിസ്സിൽ തന്നെ തളർന്ന് പോയല്ലോ????? കളിയാക്കി ചിരിയോടെ അവൻ പറയുന്നത് കേട്ടവൾ കൂർപ്പിച്ചു നോക്കികൊണ്ട് അവനെ തള്ളിമാറ്റി പുറത്തേക്കിറങ്ങി. അവനെ നോക്കി ചുണ്ട് കോട്ടി അടുക്കളയിലേക്ക് പോവുന്ന അവളെ ഒരു ചിരിയോടെ അവൻ നോക്കി നിന്നു. 🖤🖤🖤🖤🖤🖤🖤🖤🖤🖤🖤🖤🖤 അതിന് ശേഷം അവനവളെ കാണുന്നത് പോവാൻ നേരമായിരുന്നു.

 അതുവരെ അവന്റെ മുൻപിൽ പെടാതെ ജോക്കുട്ടനും അമ്മച്ചിക്കും റിയക്കും ഒക്കെ ഒപ്പം തന്നെ ആയിരുന്നു അവൾ. പോവാൻ ഇറങ്ങിയ നേരം അവൾ എല്ലാവരെയും കെട്ടിപ്പിടിച്ച് യാത്ര പറഞ്ഞു. അച്ചുവിനോപ്പം വണ്ടിയിൽ കയറുന്ന സമയവും അവളുടെ കണ്ണുകൾ വരാന്തയിൽ നിൽക്കുന്ന സാറായിലും റിയയിലും ആൽവിയിലും അവന്റെ കയ്യിലിരിക്കുന്ന ജോകുട്ടനിലും തന്നെ ആയിരുന്നു. അവരെ നോക്കി കൈവീശി കാണിച്ചു കൊണ്ടവൾ ഒരു കയ്യാൽ അവനെ ചുറ്റിപിടിച്ചു. വണ്ടി മുന്നോട്ട് നീങ്ങുമ്പോഴും പൊട്ടുപോലെ അവർ കണ്ണിൽ നിന്ന് മറയുന്നത് വരെ അവൾ തിരിഞ്ഞ് അവരെ തന്നെ നോക്കുന്നുണ്ടായിരുന്നു. അൽപ്പനേരത്തെ യാത്രക്ക് ശേഷം തിരികെ വീട്ടിൽ എത്തുമ്പോൾ ഇന്നേ ദിവസം ചിലവിട്ട നല്ല നിമിഷങ്ങൾ മനസ്സിൽ അഗാഥമായി പതിഞ്ഞിരുന്നു. അവളെ കൊണ്ടാക്കിയിട്ട് അവൻ അപ്പോൾ തന്നെ യാത്ര പറഞ്ഞിറങ്ങി. പോവാൻ നേരം എമിയെ നോക്കി കണ്ണുകളാൽ യാത്ര പറയാൻ അവൻ മറന്നിരുന്നില്ല. അവൻ പോവുന്നതും നോക്കി വരാന്തയിൽ അവൾ നിന്നു........... തുടരും................

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story