ഹൃദയതാളമായ്: ഭാഗം 34

hridayathalamay

എഴുത്തുകാരി: ആർദ്ര അമ്മു

തിരികെ മുറിയിൽ എത്തുമ്പോൾ ഫോണിലെ നിവിയുടെ എണ്ണമറ്റ മിസ്സ്‌ കാളുകൾ കണ്ട് തിരിച്ച് വിളിക്കുകയായിരുന്നു അവൾ. എടീ പട്ടീ എവിടെ പോയി കിടക്കുവായിരുന്നെടി കൂറേ???? രാവിലെ മുതൽ മനുഷ്യൻ കിടന്ന് വിളിക്കുവാ...... കാൾ കണക്ട് ആയതും അപ്പുറത്ത് നിന്നുള്ള അലർച്ച കേട്ടവൾ കാതിൽ നിന്ന് ഫോൺ മാറ്റി ഒരു നിശ്ചിത ദൂരത്തേക്ക് പിടിച്ചു. സോറി മുത്തേ ഞാനിന്ന് അത്യാവശ്യമായിട്ട് പുറത്ത് പോയതാ ഫോൺ കൊണ്ടുപോവാൻ മറന്നു. ഐപിഎസുകാരുടെ കൂടെ അത്യാവശ്യത്തിന് പോവാൻ നിന്നെ എന്താ പോലീസിൽ എടുത്തോ???? ഈൗൗൗൗ.......... ഇളിക്കല്ലേ ഇളിക്കല്ലേ ക്യാമുകന്റെ കൂടെ കറങ്ങാൻ പോയിട്ട് അവളുടെ ഒരു ഇളി. നിവി അവളെ പുച്ഛിച്ചു. കറങ്ങാൻ പോയതൊന്നുമല്ലടീ അപ്പുവേട്ടന്റെ വീട്ടിൽ പോയതാ. അപ്പുവേട്ടന്റെ അമ്മ എന്നെ കണ്ടിട്ടില്ല എന്ന് പറഞ്ഞു അതുകൊണ്ട് പോയതാ. അതും പറഞ്ഞവൾ ബെഡിലേക്ക് ഇരുന്നു. അല്ല നീയിത് എങ്ങനെ അറിഞ്ഞു????? നിന്നെ വിളിച്ചിട്ട് കിട്ടാഞ്ഞിട്ട് ഞാൻ റോണിയെ വിളിച്ചിരുന്നു

അവൻ സ്റ്റെല്ലാന്റിയെ വിളിച്ചപ്പോഴാ കാര്യം അറിയുന്നത്. അത് അറിഞ്ഞതും പറയാതെ പോയെന്ന് പറഞ്ഞ് അവൻ പിണക്കത്തിലാ. നീ ഏതായാലും അവനെ ഒന്ന് വിളിച്ചേക്ക് ബോബൻ അറിയാതെ അല്ലെ മൊളി പോയത് ചെല്ല് ചെന്ന് നല്ലോണം സോപ്പിട്. ഞാനെന്തായാലും അവനെ ഒന്ന് വിളിച്ചു നോക്കട്ടെ. മ്മ്മ്......ചെല്ല് ചെല്ല് അവന്റെ കയ്യിൽ നിന്ന് കിട്ടാനുള്ളതൊക്കെ മുതലും പലിശയും ചേർത്ത് വാങ്ങിക്കൊ. അതും പറഞ്ഞവൾ കാൾ കട്ട്‌ ചെയ്തു. എമി വേഗം കോൺടാക്ട്സിൽ കിടന്നിരുന്ന റോണിയുടെ നമ്പറിലേക്ക് വിളിച്ചെങ്കിലും അവൻ കാൾ എടുത്തില്ല. സംഭവം അതോടെ ഗുരുതരമാണെന്ന് അവൾക്ക് മനസ്സിലായി. പുറത്തേക്ക് ഒന്ന് നോക്കവെ സന്ധ്യ ആവാൻ ഇനിയും സമയമുണ്ട് എന്ന് മനസ്സിലായതും അവൾ താഴേക്കിറങ്ങി. അമ്മാ ഞാനൊന്ന് റോണിയുടെ അടുത്ത് വരെ പോകുവാണേ......... അടുക്കളയിലേക്ക് നോക്കി അവൾ വിളിച്ചു കൂവി. പോവുന്നതൊക്കെ കൊള്ളാം ഇരുട്ടും മുന്നേ വീടെത്തിക്കോണം അല്ലാതെ എന്നത്തേയും പോലെ പാതിരാ ആവാൻ നിന്നാലുണ്ടല്ലോ...... അകത്ത് നിന്ന് ഭീഷണി എത്തി. ഇല്ലേ.... അടിയൻ നേരത്തെ തന്നെ എത്തിക്കോളാമേ. അതും പറഞ്ഞവൾ പുറത്തേക്കിറങ്ങി. 🖤🖤🖤🖤🖤🖤🖤🖤🖤🖤🖤🖤🖤

സാറാന്റീ ആന്റീടെ അപ്പുകുട്ടൻ എത്തീ... ഉച്ചത്തിൽ അലച്ചു കൂവിക്കൊണ്ട് അപ്പു അകത്തേക്ക് എത്തി. എന്തോന്നാടെ ഇത് മനുഷ്യന്റെ ചെവി അടിച്ചു പോയല്ലോ???? സോഫയിൽ ഇരുന്ന ആൽവി ചെവിയിൽ വിരലിട്ട് പറഞ്ഞു. ഓഹ് ഈ വീട്ടിലെ പാടുവാഴ ഇവിടെ ഉണ്ടായിരുന്നോ????? അവൻ ആൽവിയെ കളിയാക്കി. ഡേയ് ഡേയ് നീ വാഴയെ അങ്ങനെ പുച്ഛിച്ചു തള്ളല്ലേ. വാഴയെ പോലെ ഗുണമുള്ള ഒരു ചെടി മറ്റെന്തുണ്ട്???? ഈ വാഴയുടെ ഏതെങ്കിലും ഭാഗം ഉപയോഗമില്ലാത്തതായി നീ കണ്ടിട്ടുണ്ടോ????? ഇലയും കായും എന്തിനേറെ തടി പോലും ഔഷധമൂല്യമുള്ളവയാണ് അറിയോ????? ശരിയാണ് എല്ലാം എന്റെ തെറ്റാണ് ഇത്രയേറെ ഗുണങ്ങളുള്ള ഒന്നുമായി നിങ്ങളെ ഞാൻ താരതമ്യം ചെയ്യാൻ പാടില്ലായിരുന്നു ഡോണ്ടു. പോടേ പോടേ........ എന്താണ് ഒരു ഗൗരവം???? റിയേച്ചി ഗെറ്റ് ഔട്ട്‌ അടിച്ചോ????? അവനൊപ്പം ഇരുന്നു കൊണ്ട് അപ്പു ചോദിച്ചു. നിനക്കെങ്ങനെ മനസ്സിലായി????? നട്ട് പോയ അണ്ണാനെ പോലുള്ള തന്റെ ഇരുപ്പ് കണ്ടാൽ തന്നെ മനസ്സിലാവും. ഇന്ന് ഏത് പെണ്ണിനെ വായിനോക്കിയതിനാ ഈ ശിക്ഷ????? അപ്പുറത്ത് പുതുതായി വന്ന അലീനയുടെ മുന്നിൽ ഒന്ന് ഷൈൻ ചെയ്യാൻ നോക്കിയതാ.

അതൊട്ട് നടന്നതുമില്ല റിയ കയ്യോടെ പൊക്കുകയും ചെയ്തു. അവൻ താടിക്ക് കയ്യും കൊടുത്തിരുന്നു. ഉളുപ്പുണ്ടോടോ???? ഇതിപ്പൊ എത്രാമത്തെ തവണയാ റിയേച്ചി തന്നെ റൂമിൽ നിന്ന് പുറത്താക്കുന്നത്????? ഇതും കൂടി ചേർത്ത് പതിനെട്ടാമത്തെ പ്രാവശ്യം. ഒരു അവിഞ്ഞ ഇളിയോടെ അവൻ അപ്പുവിനെ നോക്കി. ഓരോ തവണയും റിയേച്ചി കരുതും താൻ നന്നാവുമെന്ന് എവിടെ???? ശങ്കരൻ എഗൈൻ ഓൺ ദി കോക്കനട്ട് ട്രീ. പരമ കഷ്ടം...... അപ്പു അവനെ നോക്കി പുച്ഛിച്ചു. പൊന്നുമോന്റെ കല്യാണം കഴിഞ്ഞിട്ടില്ലല്ലോ അതാ എന്നെ ഈ പുച്ഛിക്കുന്നത് നാളെ നിനക്കും ഇതേ ഗതി വരുന്ന ഒരു ദിവസം ഉണ്ടാവും മോനെ നീ ചെവിയിൽ നുള്ളിക്കോ. അതും പറഞ്ഞ് ആൽവി എഴുന്നേറ്റു പോയി. അപ്പു അത് കേട്ട് തലക്ക് കയ്യും കൊടുത്തിരുന്നു. ഒരു പെണ്ണ് പോലും കിട്ടിയിട്ടില്ല അതിനിടയിൽ ഇങ്ങനത്തെ അറംപറ്റുന്ന പ്രാക്കും. മൂഡ് പോയി മൂഡ് പോയി....... 🖤🖤🖤🖤🖤🖤🖤🖤🖤🖤🖤🖤🖤 ആന്റീ........ അടുക്കളയിൽ പണിയെടുത്തു കൊണ്ടിരുന്ന അവരെ പുറകിലൂടെ ചുറ്റി പിടിച്ചു കൊണ്ടവൾ വിളിച്ചു. ആഹ് വന്നല്ലോ വനമാല. അകത്തൊരാൾ പിണങ്ങി ഇരിപ്പുണ്ട്. രാവിലെ മുതൽ ഇവിടെയെല്ലാം പിറുപിറുത്ത് നടപ്പായിരുന്നു.

അത് കണ്ടപ്പോഴേ എനിക്കറിയായിരുന്നു വൈകിട്ട് പിണക്കം മാറ്റാൻ നീയിങ്ങോട്ട് എത്തുമെന്ന്. അത് കേട്ടവൾ ഒന്ന് ചിരിച്ചു. എന്നിട്ട് എവിടേ പൊന്നോമന പുത്രൻ???? അവൾ ചുറ്റിനും കണ്ണുകൾ പായിച്ചു കൊണ്ട് ചോദിച്ചു. റൂമിലുണ്ട് ഉച്ചക്ക് ഫുഡും കഴിച്ചിട്ട് പോയതാ. എന്നാ ഞാൻ അവനെ ഒന്ന് ചെന്ന് കാണട്ടെ. അതും പറഞ്ഞവൾ അടുക്കളയിൽ നിന്നിറങ്ങി. നിനക്കിഷ്ടപ്പെട്ട ചിക്കൻ കട്‌ലറ്റ് ഉണ്ടാക്കിയിട്ടുണ്ട് കഴിച്ചിട്ട് പോടീ...... എടുത്തു വെച്ചോ ആന്റി ഞാൻ അവനെയും കൊണ്ട് ഇപ്പൊ വരാം. മുറിയിലേക്ക് പോവുന്നതിനിടയിൽ തന്നെ അവൾ വിളിച്ചു പറഞ്ഞു. 🖤🖤🖤🖤🖤🖤🖤🖤🖤🖤🖤🖤🖤 അവളവന്റെ മുറിയിലേക്ക് ചെല്ലുമ്പോൾ അവൻ കട്ടിലിൽ കിടക്കുകയായിരുന്നു. അടുത്ത് തന്നെ ഫോണും കിടപ്പുണ്ട്. ഓഹ് അപ്പൊ മനഃപൂർവം എടുക്കാത്തതാണ്. അവൾ മനസ്സിൽ ആലോചിച്ചു. പതിയെ അകത്തേക്ക് ചെന്ന് സീലിങ്ങിലേക്ക് നോക്കി കിടന്ന അവന്റെ അടുത്ത് അതെപോലെ അവളും കിടന്നു. അടുത്ത് അവൾ വന്ന് കിടക്കുന്നതറിഞ്ഞിട്ടും അവൻ നോക്കിയില്ല. കുറച്ചു നേരം മൗനമായി കടന്നു പോയി. ഞാൻ വിളിച്ചിട്ട് എന്താ ഫോണെടുക്കാഞ്ഞത്????? അവന് നേരെ തിരിഞ്ഞു കിടന്നവൾ ചോദിച്ചു. സൗകര്യമില്ലായിരുന്നു.

സീലിങ്ങിൽ തന്നെ നോട്ടം ഉറപ്പിച്ചു കൊണ്ടവൻ ദേഷ്യത്തിൽ പറഞ്ഞു. സോറീ ഡാ. നിന്നോട് ഞാൻ പറയാൻ വിട്ടുപോയി. സത്യത്തിൽ അപ്പുവേട്ടന്റെ വീട്ടിൽ പോവുന്ന കാര്യം എനിക്കറിയില്ലായിരുന്നു രാവിലെ ഇച്ചായൻ വരുമ്പോഴാണ് ഞാൻ അറിയുന്നത് തന്നെ. ഇന്നലെ രാത്രി ഇച്ചായൻ വിളിച്ച് പപ്പയോട് എന്നെ കൊണ്ടുപോവുന്ന കാര്യം പറഞ്ഞിരുന്നു പക്ഷെ ഞാനുറങ്ങി പോയത് കൊണ്ട് ഇതൊന്നും അറിഞ്ഞില്ല. രാവിലെ ഇച്ചായൻ വന്ന് കിടക്കപ്പായിൽ നിന്ന് കുത്തി പൊക്കുമ്പോഴാ ഞാൻ എണീക്കുന്നത് തന്നെ. ആകെപ്പാടെ കിളി പോയ അവസ്ഥയിൽ ആയിരുന്നു അങ്ങോട്ട്‌ പോയത് തന്നെ. അതുകൊണ്ടല്ലേ ഫോൺ പോലും കയ്യിൽ എടുക്കാൻ പറ്റാഞ്ഞത്. മനഃപൂർവം അല്ലല്ലോടാ പിണങ്ങല്ലേ...... ചിണുങ്ങി കൊണ്ടവൾ അവനോട് ചേർന്ന് കിടന്ന് അവന്റെ ബനിയനിൽ പിടിച്ചു വലിച്ചു. ഒന്ന് മിണ്ടെടാ..... നീ എന്റെ ചക്കരയല്ലേ പൊന്നല്ലേ മുത്തല്ലേ പാലല്ലേ....... അവന്റെ താടിയിൽ പിടിച്ചു വലിച്ചവൾ കൊഞ്ചി. അത്രയും മതിയായിരുന്നു അവന്റെ പിണക്കം മാറാൻ. സാരമില്ല പോട്ടെടി എന്ത് കാര്യവും എന്നോട് പറയുന്ന നീ എന്നോട് പറയാതെ പോയപ്പോൾ എന്തോ ഒരു വിഷമം പോലെ.

നീ എന്നെ മറന്നോ എന്നൊക്കെ ചിന്തിച്ചു പോയി. അവന്റെ ശബ്ദം ഇടറി. എന്താടാ ഇത്???? ഞാൻ നിന്നെ മറക്കും എന്ന് നിനക്ക് തോന്നുന്നുണ്ടോ?????? അവളുടെ സ്വരത്തിൽ പരിഭവവും വേദനയും നിറഞ്ഞിരുന്നു. അറിയില്ലെടി ഞാൻ അങ്ങനെ ഒക്കെ ചിന്തിച്ചു പോയി. നീ എന്നേക്കാൾ സ്ഥാനം വേറെ ആർക്കും കൊടുക്കുന്നത് എനിക്കിഷ്ടമല്ലെടി. നീ എന്റെയല്ലേ???? നിന്റെ കാര്യത്തിൽ ഞാൻ ഒരുപാട് സ്വാർത്ഥനാണ് എമീ. നിന്റെ ബെസ്റ്റ് ഫ്രണ്ടും ക്രൈം പാർട്ണറും ഏട്ടനും എല്ലാം ഞാൻ തന്നെ അല്ലെ????? അപ്പുവേട്ടനോട് നീ കൂടുതൽ അടുക്കുന്നത് പോലും എനിക്കിഷ്ടമല്ല. നിനക്ക് തല്ല് കൂടാനും സ്നേഹിക്കാനും ശാസിക്കാനും എല്ലാം ഞാൻ മാത്രം മതി. ജനിച്ചത് മുതൽ നമ്മൾ ഒരുമിച്ച് അല്ലെടാ????? എന്റെ ഈ കയ്യിൽ തൂങ്ങിയല്ലേ നീ നടക്കാറ്. നിന്റെയൊപ്പം ഒരേ ക്ലാസ്സിൽ പഠിക്കാൻ വേണ്ടിയല്ലേ ഒന്നാം ക്ലാസ്സിൽ ചേരുന്നതിന് പകരം വാശി പിടിച്ച് ഒരു കൊല്ലം കൂടി ഞാൻ യുകെജിയിൽ ഇരുന്നത്. നമ്മൾ ഒരുമിച്ചല്ലേ സ്കൂളിൽ പോയിരുന്നത്. നിവിയെ പരിച്ചയപ്പെടുന്നത് വരെ അന്നും ഇന്നും നിനക്ക് ഞാനും എനിക്ക് നീയും അല്ലാതെ മറ്റാരും നമ്മൾക്കിടയിൽ ഇല്ലായിരുന്നു. അവൾ പോലും ഇടിച്ചു കയറിയല്ലേ നമ്മുടെ സൗഹൃദത്തിന്റെ ഭാഗം ആയത്???? അങ്ങനെ ഉള്ളപ്പോൾ നീ മറ്റൊരാൾക്കും പ്രാധാന്യം കൊടുക്കുന്നത് എനിക്ക് സഹിക്കില്ലെടി.

നമ്മൾക്കിടയിൽ ഇനി ആരൊക്കെ വന്നാലും അതൊരിക്കലും നമ്മുടെ ബന്ധത്തിന് വിള്ളലേൽപ്പിച്ചു കൊണ്ടാവരുത്. എന്റെ ജീവിതത്തിൽ ഇനി ആരൊക്കെ വന്നാലും നിന്നെക്കാൾ മുകളിൽ ആയിരിക്കില്ല അവരാരും. എന്നും ഹൃദയത്തിൽ നിനക്കുള്ള സ്ഥാനം മറ്റാർക്കും ഒന്നിനും ഞാൻ കൊടുക്കില്ല അതുപോലെ തന്നെ ആയിരിക്കില്ലേ നീയും????? കൊച്ചുകുട്ടികളെ പോലെ അവൻ അവളോടായി ചോദിച്ചു. എന്തൊക്കെ ആടാ നീയീ പറയുന്നത്???? നിന്റെ സ്ഥാനത്ത് ഞാൻ മറ്റൊരാളെ കാണും എന്ന് നീ കരുതുന്നുണ്ടോ???? എന്റെ ജീവിതത്തിൽ ഇനി ആരൊക്കെ വന്നാലും നിനക്ക് പകരം ആകുവോ അവരാരെങ്കിലും????? നിവിയെ പോലെ തന്നെ എനിക്ക് നല്ലൊരു ഫ്രണ്ട് മാത്രമാണ് അപ്പുവേട്ടൻ. അല്ലാതെ നിനക്ക് കൊടുക്കുന്ന ഇമ്പോർടൻസ് ഞാൻ മാറ്റാർക്കെങ്കിലും കൊടുക്കുവോ????? അവന്റെ കവിളിൽ കൈവെച്ചവൾ ചോദിച്ചു. പിറന്നത് രണ്ട് ഗർഭപാത്രത്തിൽ ആണെങ്കിലും വളർന്നത് എന്റെ പാത്രത്തിൽ കയ്യിട്ട് വാരി അല്ലേടാ???? അവസാനം നിന്റെ അടുത്ത് നിന്ന് എങ്ങനെയെങ്കിലും രക്ഷപെടാം എന്ന് കരുതി ചെന്നൈക്ക് പോവുമ്പോൾ ദേ വരുന്നു പെട്ടിയും പ്രമാണവും എടുത്ത് എന്റെ പുറകെ.

അത് കഴിഞ്ഞ് കോളേജിൽ ചേരാൻ പോയപ്പോഴോ അവിടെയും ഉണ്ട് വാല് പോലെ നീ. ഒരുതരത്തിലും എന്നെ ജീവിക്കാൻ സമ്മതിക്കരുത്. അവൾ കുറുമ്പൊടെ പറയവെ അവന്റെ ചുണ്ടിൽ ഒരു പുഞ്ചിരി വിടർന്നു. ഇല്ലെടി. ചത്താലും നിന്നെ ഞാൻ വിടില്ല. അങ്ങനെ ഇപ്പൊ ഞാനില്ലാതെ നീ സുഹിക്കണ്ട. നീ പോടാ ഈനാംപേച്ചീ ...... അവൾ അവന് നേരെ തലയണ എറിഞ്ഞു. നീ പോടീ മരപ്പട്ടീ........ തലയണ കൈപ്പിടിയിൽ ഒതുക്കി കൊണ്ടവൻ അവളെ നോക്കി. ഇരുവരും പരസ്പരം നോക്കി ചിരിച്ചു. പതിയെ അതൊരു പൊട്ടിച്ചിരി ആയി മാറി. എന്തൊരു കുശുമ്പാടാ????? ഈ കണക്കിന് പോയാൽ നീ ഇനി ഡ്രാക്കുവിനെ ഞാൻ സ്നേഹിക്കാൻ പാടില്ല എന്ന് പറയുവോ???? അവന്റെ മൂക്കിൽ വലിച്ചു കൊണ്ടവൻ ചോദിച്ചു. അങ്ങനെ ഞാൻ പറയുവോ???? നീ എന്നോട് കാണിക്കുന്ന സ്നേഹവും അവനോട് കാണിക്കുന്ന സ്നേഹവും രണ്ടും രണ്ടല്ലേ????? എന്നോടുള്ളത് സഹോദരസ്നേഹം ആണെങ്കിൽ അവനോടുള്ളത് പ്രണയമല്ലേ????? എന്റെ സ്ഥാനം അവനൊ അവന്റെ സ്ഥാനം എനിക്കോ നൽകാൻ കഴിയില്ല. സൊ അതോർത്ത് എന്റെ കുഞ്ഞ് വിഷമിക്കണ്ട. അവളുടെ കവിളിൽ പിച്ചി അവൻ പറഞ്ഞു.

എന്നാലേ കുറെ സെന്റി ഒക്കെ അടിച്ചതല്ലേ പൊന്നുമോൻ എഴുന്നേറ്റ് വന്നേ ആന്റി നല്ല ഒന്നാന്തരം ചിക്കൻ കട്ലറ്റ് ഉണ്ടാക്കി വെച്ചിട്ടുണ്ട്. സ്മെൽ അടിച്ചപ്പോൾ തന്നെ കൊതി വന്നു. എന്നിട്ടും നിന്നെ വിളിക്കാൻ വന്നതാ. വാ എഴുന്നേൽക്ക്........ അതും പറഞ്ഞവൾ അവന്റെ കയ്യിൽ പിടിച്ചു വലിച്ചു. വരുന്നെടി....... അവൾക്കൊപ്പം എഴുന്നേറ്റവൻ താഴേക്കിറങ്ങി. താഴെ എത്തി ആലീസ് ഉണ്ടാക്കി വെച്ച കട്‌ലറ്റ് തല്ല് കൂടി കഴിക്കുമ്പോൾ അത്രനേരം മനസ്സിൽ ഉണ്ടായിരുന്ന ഭയവും ആധിയും എല്ലാം വിട്ടൊഴിഞ്ഞിരുന്നു. മാറ്റാരൊക്കെ തങ്ങൾക്കിടയിലേക്ക് വന്നാലും അവളുടെ മനസ്സിൽ തനിക്ക് പകരമാവാൻ മാറ്റാരെക്കൊണ്ടും കഴിയില്ല എന്നവൻ തിരിച്ചറിയുകയായിരുന്നു. കുറച്ചു നേരം അവിടെ ചിലവഴിച്ച് കഴിഞ്ഞവൾ സന്ധ്യ ആവും മുന്നേ അവിടെ നിന്നിറങ്ങി. അവളെ ഒറ്റയ്ക്ക് വിടാൻ മനസ്സില്ലാത്തതിനാൽ റോണി തന്നെ ആയിരുന്നു അവളെ തിരികെ കൊണ്ടാക്കിയത്. അവളെയാക്കി തിരികെ പോവാൻ തുടങ്ങാൻ നേരം അവളവനെ ഇറുകെ പുണർന്ന് കുറുമ്പൊടെ അവന്റെ കവിളിൽ മുത്തി. അവളുടെ ജീവിതത്തിൽ അവന് പകരം അവൻ മാത്രമാണെന്ന് അതിലൂടെ പറയാതെ പറയുകയായിരുന്നു അവൾ. 🖤🖤🖤🖤🖤🖤🖤🖤🖤🖤🖤🖤🖤

അച്ചു തിരികെ വീട്ടിൽ എത്തുമ്പോൾ ഡൈനിങ്ങ് ടേബിളിൽ ഇരുന്ന് വെട്ടിവിഴുങ്ങുന്ന അപ്പുവിനെയും അവനെ ഊട്ടുന്ന സാറായെയുമാണ് കാണുന്നത്. എനിക്ക് എന്റെ വീട്ടിൽ വിലയില്ലെങ്കിലും നിന്റെ വീട്ടിൽ വിലയുണ്ടെടാ എന്ന ഭാവത്തിൽ അവൻ അച്ചുവിനെ നോക്കി. നീ പോടാ പുല്ലേ എന്നർത്ഥത്തിൽ അവൻ അപ്പുവിനെ നോക്കി ഒരു കൊട്ട പുച്ഛം വാരി വിതറി അകത്തേക്ക് പോയി. അവൻ അതൊന്നും കാര്യമാക്കാതെ വീണ്ടും വെട്ടിവിഴുങ്ങാൻ തുടങ്ങി. അപ്പുവിന്റെ കനത്ത പോളിങ്ങും നോക്കി ഡൈനിങ്ങ് ടേബിളിൽ താടിക്കും കയ്യും കൊടുത്തിരുന്ന് വെള്ളമിറക്കി. അപ്പു മോനെ ഇച്ചിരി ചോറും കൂടി ഇടട്ടെ?????? സാറാ ചോറുമായി അവനരികിൽ എത്തി. എന്തിനാ സാറാന്റീ ചോദിക്കുന്നത് അങ്ങോട്ട്‌ ഇട്ടേക്ക് ആന്റിയോട് ഞാൻ ഇന്നേവരെ എന്തെങ്കിലും കാര്യത്തിന് എതിര് പറഞ്ഞിട്ടുണ്ടോ????? ആ ഒരൊറ്റ ഡയലോഗിൽ സാറാ ഫ്ലാറ്റ്. അതെനിക്ക് അറിയില്ലേ മോനെ. എനിക്കുള്ള മൂന്നെണ്ണത്തിനേക്കാൾ സ്നേഹവും അനുസരണയും നിനക്ക് എന്നോട് ഉണ്ടെന്ന്. നീ വയറ് നിറച്ച് കഴിക്ക് മോനെ. സാറാ വീണ്ടും അവന്റെ പാത്രത്തിലേക്ക് ചോറ് വിളമ്പി. എനിക്കും കൂടി താ അമ്മച്ചീ.......

ആൽവി ദയനീയമായി അവരെ നോക്കി. നീ രണ്ട് പ്രാവശ്യം തട്ടിയതല്ലേ ഇനി കുറച്ച് നേരത്തേക്ക് ആ വയറിന് ഇച്ചിരി റസ്റ്റ്‌ കൊടുക്ക്. ഏത് നേരവും തീറ്റ തീറ്റ എന്നൊരു വിചാരം മാത്രേ ഉള്ളൂ. വിശന്നിട്ടല്ലേ അമ്മച്ചീ. എനിക്കീ കൊക്കോ പുഴുവിന്റെ അസുഖം ഉള്ളതാ. അകത്തേക്ക് ചെല്ലുന്നതെല്ലാം വയറ്റിൽ കിടക്കുന്ന പുഴുവാ തിന്നുന്നത് എനിക്കൊന്നും കിട്ടുന്നില്ല. കണ്ടില്ലേ ഞാൻ പെൻസിൽ പോലെ ഇരിക്കുന്നത്. ഈ മാരക രോഗത്തിൽ നിന്ന് എനിക്കെന്നാണാവോ ഒരു മോചനം ലഭിക്കുക?????? അവൻ വിഷമത്തോടെ മൂക്ക് പിഴിഞ്ഞു. വയറ്റിൽ കൊക്കോ പുഴു ഉണ്ടെങ്കിൽ പോയി വല്ല പഴങ്കഞ്ഞിയും എടുത്ത് മോന്തെടാ. അവന്റെ ഒരു മാരക രോഗം. അവനെ നോക്കി പുച്ഛിച്ച് സാറാ അകത്തേക്ക് പോയി. അത് കണ്ട് അപ്പു അവനെ നോക്കി കളിയാക്കി ചിരിച്ചു. എഗൈൻ തോൽവികൾ ഏറ്റുവാങ്ങാൻ ആൽവിയുടെ ജീവിതം ഇനിയും ബാക്കി. 🖤🖤🖤🖤🖤🖤🖤🖤🖤🖤🖤🖤🖤 നല്ലൊരു ഞായറാഴ്ച ആയിട്ടും എനിക്ക് പണിയൊഴിഞ്ഞ നേരമില്ല. ഒരു പെങ്കൊച്ച് ഉള്ളതിനെ കൊണ്ട് ഒരു പ്രയോജനവുമില്ല. മൂട്ടിൽ വെയിൽ അടിക്കുന്നത് വരെ കിടന്നിറങ്ങുന്ന ഇതൊക്കെ നാളെ ആ തറവാട്ടിൽ ചെന്നെങ്ങനെ ജീവിക്കുമെന്നാ????

ദൈവവിചാരം എന്നുപറയുന്ന സാധനമില്ല. ഞായറാഴ്ച പോലും പള്ളിയിലേക്ക് പോവണം എന്നൊരു ചിന്തയില്ല. ഇങ്ങനെ ഒരു സന്തതി എന്റെ വയറ്റിൽ തന്നെ വന്ന് പിറന്നല്ലോ എന്റെ മാതാവേ........ രാവിലെ ഉറക്കം എഴുന്നേറ്റ് താഴേക്ക് എഴുന്നേറ്റു വരുമ്പോഴാണ് സ്റ്റെല്ലയുടെ പതം പറച്ചിൽ കാതിൽ പതിക്കുന്നത്. അവൾ ചുവരിലെ ക്ലോക്കിലേക്ക് ഒന്ന് നോക്കി. സമയം പത്ത് കഴിഞ്ഞു. സഭാഷ് ഇന്നത്തേക്കുള്ളതായി. അവൾ പതിയെ താഴേക്കിറങ്ങി. ചാടിത്തുള്ളി ഇറങ്ങുമ്പോഴാണ് കാതിൽ കിടന്നിരുന്ന കമ്മൽ തെറിച്ചു പോവുന്നത്. കമ്മലിന്റെ പിരി അൽപ്പം ലൂസ് ആയതിനാൽ എന്നും രാത്രി കിടക്കുമ്പോൾ ഊരി വെച്ചാണ് കിടക്കാറ്. പക്ഷെ ഇന്നലെ അത് മറന്നുപോയിരുന്നു. എഴുന്നേറ്റപ്പോൾ തന്നെ എട്ടിന്റെ പണിയാണല്ലോ കർത്താവേ തന്നത്. അവൾ തലയിൽ കൈവെച്ച് നിന്നു. അവൾ ഒന്ന് നോക്കിയതും കമ്മൽ താഴെ അടച്ചിട്ടിരിക്കുന്ന മുറിയുടെ ഡോറിന് കീഴെയുള്ള വിടവിലൂടെ ആ മുറിക്ക് അകത്തേക്കാണ് പോയത് എന്ന് കണ്ടു. ഇവിടേക്ക് താമസം മാറിയ അന്ന് മുതൽക്കേ ശ്രദ്ധിക്കുന്നതാണ് ഇതുവരെ തുറന്ന് കാണാത്ത അടച്ചിട്ട ആ മുറി.

എന്തിനാ ആ മുറി അടച്ചിട്ടിരിക്കുന്നത് എന്ന് പലതവണ ചോദിക്കുമ്പോഴും പഴയ സാധനങ്ങളും മറ്റും സൂക്ഷിച്ചിരിക്കുന്ന മുറിയാണ് നിറയെ പൊടിയാണ് അതുകൊണ്ട് കയറരുത് എന്നൊക്കെ പറഞ്ഞ് വിലക്കി. പണ്ടേ ചെയ്യരുത് എന്ന് പറയുന്ന കാര്യങ്ങൾ ചെയ്യാൻ ഭയങ്കര ത്വര ആയതിനാൽ പലതവണ കയറാൻ ശ്രമിച്ചിട്ടും നടന്നിട്ടില്ല. അകത്ത് എന്തായിരിക്കും ഉണ്ടാവുക എന്നറിയാൻ വേണ്ടി റോണിയോട് സഹായം ചോദിച്ചപ്പോഴും അവനും തുറക്കണ്ട എന്ന് തന്നെ തറപ്പിച്ചു പറഞ്ഞതാണ്. പിന്നീട് അച്ചുവിനെ അന്വേഷിച്ചു നടന്നപ്പോൾ മുറിയുടെ കാര്യം താൻ പാടെ മറന്നിരുന്നു. ശെടാ ഇതിപ്പൊ എങ്ങനെയാ ഒന്ന് തുറക്കുക????? അവൾ നഖം കടിച്ചു കൊണ്ട് ആലോചിച്ചു. പപ്പയുടെ മുറിയിൽ കീ കാണും. ഇന്ന് ഇതിന്റെ ഉള്ളിൽ എന്താണുള്ളത് എന്നെന്നിക്കറിയണം. അടഞ്ഞു കിടന്ന ആ വാതിലിലേക്ക് നോക്കി പറഞ്ഞുകൊണ്ടവൾ ജോണിന്റെ മുറിയിലേക്ക് ഓടി.......... തുടരും................

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story