ഹൃദയതാളമായ്: ഭാഗം 36

hridayathalamay

എഴുത്തുകാരി: ആർദ്ര അമ്മു

നീണ്ട മയക്കം വിട്ട് കണ്ണുകൾ വലിച്ചു തുറക്കുമ്പോൾ മുന്നിൽ കാണുന്നത് തൂങ്ങിയടുന്ന സ്വർണ്ണ കുരിശായിരുന്നു. കർത്താവെ ഞാൻ സ്വർഗത്തിൽ എത്തിയാ?????? അവൾ മനസ്സിൽ ആലോചിച്ചു. അങ്ങനെ ചിന്തിച്ചു കിടക്കുന്ന വേളയിൽ തന്നെയാണ് അച്ചു അവളിൽ നിന്ന് അടർന്ന് മാറിയത്. അവൾ കണ്ണ് തുറന്ന് കിടക്കുന്നത് കണ്ടതും തന്റെ നിറഞ്ഞ കണ്ണുകൾ അവൾ കാണാതെ തുടച്ചു നീക്കി മുഖം പ്രസന്നമാക്കി. ഇങ്ങേരും എന്റൊപ്പം കുറ്റീം പറിച്ചു പോന്നോ?????? അച്ചുവിനെ കണ്ടവൾ മനസ്സിൽ ഓർത്തു. എവിടെ??? എവിടെ????? മാലാഖമാർ എവിടെ???? കിളി പോയത് പോലുള്ള പറച്ചിൽ കേട്ടവൻ അവളുടെ തലയിൽ കിഴുക്കി. എന്നാടി പിശാശ്ശെ നിന്റെ ഉള്ള പിരിയും കൂടി ഊരി പോയോ????? ഔ...... അവൾ വേദനയോടെ അവനെ കൂർപ്പിച്ചു നോക്കി. പിന്നെ വലത്തേകൈ ഉയർത്തി തല ഉഴിയാൻ നോക്കി. ആഹ്.......... അസഹ്യമായ വേദനയിൽ അവളുടെ മുഖം ചുളിഞ്ഞു. നിന്നോടാരാ ഇപ്പൊ കൈ അനക്കാൻ പറഞ്ഞത്???

ട്രിപ്പ്‌ കയറിക്കൊണ്ടിരിക്കുവാ. അവളെ നോക്കി കണ്ണുരുട്ടി അവൻ പതിയെ അവളുടെ ട്രിപ്പിട്ട കയ്യിൽ പിടിച്ചു തലോടി. അപ്പോഴാണ് ഹോസ്പിറ്റൽ ബെഡിലാണ് താൻ കിടക്കുന്നത് എന്നവൾ അറിയുന്നത്. ഞാൻ കണ്ടില്ല........ ചുണ്ട് പിളർത്തി അവൾ അവനെ നോക്കി. പോട്ടെ ഒരുപാട് വേദനയുണ്ടോ????? അലിവോടെ അവൻ ചോദിച്ചു. മ്മ്ച്ചും...... അവൾ ചുമൽ കൂച്ചി. ആ മുറിയിൽ കയറിയ ഞാനെങ്ങനെയാ ഇവിടെ എത്തിയത്????? അവൾ സംശയത്തോടെ അവനെ നോക്കി. അടച്ചിട്ടിരുന്ന ആ റൂമിൽ എന്തോ കണ്ട് പേടിച്ച് വീരശൂര പരാക്രമി ബോധം കെട്ട് വീണത് കണ്ട് പാവം പപ്പ എടുത്തോണ്ട് വന്നതാ. അതിന് മറുപടിയായി അവൾ ഒന്ന് ഇളിച്ചു കൊടുത്തു. അതില്ലേ ഇച്ചായാ അതിനകത്ത് ഭയങ്കര ഇരുട്ടായിരുന്നേ അതുകൊണ്ട് ജനൽ തുറക്കാൻ ചെന്നതാ പിന്നൊന്നും ഓർമ്മയില്ല കണ്ണ് തുറക്കുമ്പോൾ കാണുന്നത് ഇച്ചായന്റെ കഴുത്തിലെ കുരിശാ. ഈ കിടപ്പിൽ ആയിപ്പോയി അല്ലെങ്കിൽ ഒരു വീക്ക് വെച്ച് തന്നേനെ. ആ മുറിയിൽ കയറരുതെന്ന് പപ്പ പറഞ്ഞിട്ടില്ലെടീ????

എന്നിട്ടവൾ ചാടി തുള്ളി പോയി തുറന്നിരിക്കുന്നു??? നീയാരാടി ഗംഗയോ അടച്ചിട്ട മുറിയെല്ലാം തുറന്ന് പരിശോധിക്കാൻ??? അവൻ കണ്ണ് കൂർപ്പിച്ചു പറയുന്നത് കേട്ടവൾ വെളുക്കെ ചിരിച്ചു. ചിരിക്കുന്നോ....... അവളുടെ ചെവിയിൽ അവൻ പിടുത്തമിട്ടു. ആഹ്..... ഇച്ചായാ പിടി വിട്... ഞാനിനി അതിനകത്ത് കയറൂല...... അവൾ വേദനയാൽ കാറി. അത് കേട്ടവൻ അവളുടെ ചെവിയിൽ നിന്ന് കയ്യെടുത്തു. ഇനി അതിന്റെ പരിസരത്ത് എങ്ങാനും പോയെന്ന് ഞാൻ അറിഞ്ഞാലുണ്ടല്ലോ... ഇല്ലേ ഇനി ഈ പണിക്ക് ഞാനില്ല. കാതിൽ തടവി അവൾ അവനെ നോക്കി. എന്നാ പിടിയാ???? ചെവി പറിച്ചെടുത്തു കാലൻ. അവൾ പതിയെ പിറുപിറുത്തു. എന്തെങ്കിലും പറഞ്ഞായിരുന്നോ???? മ്മ്ഹ്ഹ്....... അവൾ ഇല്ലെന്നർത്ഥത്തിൽ തല ഇരുവശത്തേക്കും ചലിപ്പിച്ചു. മ്മ്മ്മ്മ്....... അവൻ കനത്തിൽ ഒന്ന് മൂളി ബെഡിൽ അവളുടെ അരികിലായി ഇരുന്ന് പോക്കറ്റിൽ നിന്ന് ഫോണെടുത്ത് അതിൽ നോക്കിയിരുന്നു. തന്നെ ഒന്ന് ശ്രദ്ധിക്കാതെ മിണ്ടാൻ പോലും കൂട്ടാക്കാതെ ഫോണിൽ കുത്തിയിരുന്ന അവനെ കണ്ടപ്പോൾ അവളുടെ മുഖം പരിഭവത്താൻ കൂർത്തു. പിണക്കമാണോ ഇച്ചായാ????? അവന്റെ കയ്യിൽ തോണ്ടിയവൾ ചോദിച്ചു. ആണ്?????

ഇല്ല ഇച്ചായൻ കള്ളം പറയുവാ....... അവൾ കെറുവോടെ അവനെ നോക്കി. അവൻ ഒന്നും മിണ്ടാതെ വീണ്ടും ഫോണിൽ നോക്കിയിരുന്നു. ഇച്ചായാ......... അവന്റെ ഷർട്ടിൽ പിടിച്ചു വലിച്ചവൾ ചിണുങ്ങി. എന്നാടി????? പറ എന്നോട് പിണക്കമല്ലെന്ന് പറ..... ആര് പറഞ്ഞു പിണക്കമല്ലെന്ന്???? അവൻ ഗൗരവം വിടാതെ ചോദിച്ചു. എനിക്കറിയാല്ലോ ഡ്രാക്കൂന് പൊടിക്കുപ്പിയോട് പിണങ്ങാൻ കഴിയില്ലെന്ന്. കുറുമ്പൊടെ അവൾ പറയുന്നത് കേട്ട് അറിയാതെ പോലും അവന്റെ ചുണ്ടിൽ ഒരു പുഞ്ചിരി മൊട്ടിട്ടു. എങ്കിലും അത് മറച്ചു പിടിച്ചവൻ ഗൗരവത്തിൽ ഇരുന്നു. ഇനി ഞാൻ അനുസരണക്കേട് കാണിക്കില്ല എന്റിച്ചായാ ഇനിയെങ്കിലും ഇങ്ങനെ മുഖം വീർപ്പിക്കാതെ ഒന്ന് ചിരിക്കെന്റെ ഡ്രാക്കൂ. പയ്യെ നിവർന്ന് അവന്റെ കവിളിൽ കടിച്ചു കൊണ്ടവൾ കൊഞ്ചി. പറഞ്ഞ ഉടനെ അനുസരണക്കേട് കാണിച്ചോണം. കവിളിൽ കടിക്കരുതെന്ന് ഞാൻ പറഞ്ഞിട്ടില്ലെടീ???? കഴുത്തിലൂടെ കൈചുറ്റി അവളെ തന്നിലേക്ക് അടുപ്പിച്ചവൻ ചോദിച്ചു. നിങ്ങൾക്ക് തോന്നുമ്പൊ തോന്നുമ്പൊ എന്നെ കടിക്കാം ഞാൻ തിരിച്ച് കടിക്കാൻ പാടില്ല കൊള്ളാല്ലോ ഇതെവിടുത്തെ നിയമം?????

അവൾ ചുണ്ട് കൂർപ്പിച്ചു. ഇതിവിടുത്തെ നിയമം. ഇങ്ങനാണേൽ ഞാൻ കളിക്കില്ല. പോ അവിടുന്ന്....... ചുമൽ വെട്ടിച്ച് അവൾ മുഖം തിരിച്ചിരുന്നു. മുഖം വീർപ്പിച്ചു കൊണ്ടുള്ള അവളുടെ ഇരുപ്പ് കണ്ട് അവന് ചിരിക്കാനാണ് തോന്നിയത്. എമീ.......... അവളെ വീണ്ടും തന്നിലേക്ക് ചേർത്തവൻ വിളിച്ചു. അവളിൽ നിന്ന് നോ റെസ്പോൺസ്. ഡീ പൊടികുപ്പീ......... അവളുടെ ഇടുപ്പിൽ പിച്ചി കൊണ്ടവൻ വീണ്ടും വിളിച്ചു. അവൾ പിടഞ്ഞുകൊണ്ട് അവനെ നോക്കി. ഞാൻ സീരിയസ് ആയി ഒരു കാര്യം പറയട്ടെ????? മ്മ്മ്മ്........ അവൾ നെറ്റി ചുളിച്ച് അവനെ നോക്കി മൂളി. നമ്മുടെ അപ്പനും അമ്മയുമൊക്കെ എന്തെങ്കിലും കാര്യത്തിന് നമ്മളെ വിലക്കുന്നുണ്ടെങ്കിൽ അത് നമ്മുടെ നന്മയ്ക്ക് വേണ്ടി ആയിരിക്കും അതാദ്യം മനസ്സിലാക്കണം. നിന്നോട് ആ മുറിയിൽ കയറരുതെന്ന് പറഞ്ഞതും നിന്റെ നന്മയ്ക്ക് വേണ്ടി തന്നെയാണ്. അത് അനുസരിക്കാഞ്ഞത് കൊണ്ടല്ലേ ഇങ്ങനെ ഒക്കെ സംഭവിച്ചത്?????അതുകൊണ്ട് ഇനി അവർ എന്ത് പറഞ്ഞാലും എന്റെ കൊച്ച് അങ്ങ് അനുസരിച്ചേക്കണം. കേട്ടല്ലോ???? അതിനവൾ അനുസരണയുള്ള കുട്ടിയെ പോലെ തലയാട്ടി. ഗുഡ് ഗേൾ. ഞാൻ പോയി പപ്പയോട് പറയട്ടെ നിനക്ക് ബോധം തെളിയാൻ വേണ്ടി കാത്തിരിക്കുവാ പാവം.

അവളുടെ കവിളിൽ തട്ടി അവൻ പറഞ്ഞതും അവളൊരു പുഞ്ചിരിയോടെ തലയാട്ടി. അച്ചു എഴുന്നേറ്റ് പുറത്തേക്ക് പോവുന്നതും നോക്കി അവൾ ബെഡിലേക്ക് ചാഞ്ഞിരുന്നു. 🖤🖤🖤🖤🖤🖤🖤🖤🖤🖤🖤🖤🖤 പ്ഫാ ഏപ്പരാച്ചി നീ ആരാടി ചൂലേ സേതുരാമയ്യരുടെ മോളോ?????? അവൾ രാവിലെ ഇൻവെസ്റ്റിഗേഷന് ഇറങ്ങിയിരിക്കുന്നു....... നിന്നോട് പല തവണ പറഞ്ഞതല്ലെടീ അതിനകത്ത് കയറരുത് കയറരുതെന്ന്..... എന്നിട്ടവൾ കയറി വെട്ടിയിട്ട വാഴ പോലെ ബോധം കെട്ട് വീണിരിക്കുന്നു...... ഇനിയെങ്ങാനും അടഞ്ഞു കിടക്കുന്ന ഏതെങ്കിലും റൂമിൽ കയറാൻ നീ ശ്രമിച്ചെന്ന് ഞാനറിഞ്ഞാൽ അമ്മച്ചിയാണേ കാലേ വാരി നിലത്ത് തല്ലും ഞാൻ പന്നീ........... അച്ചു പുറത്തേക്ക് പോയ നിമിഷം തന്നെ വാതിൽ തുറന്ന് മുന്നിൽ വന്ന് നിന്ന് ഉറഞ്ഞു തുള്ളുന്ന റോണിയെ കണ്ടവൾ കണ്ണ് മിഴിച്ചിരുന്നു. ഇത്രയും ഡയലോഗ് അടിച്ച് നിന്ന് കിതയ്ക്കുന്ന അവനെ കണ്ട് അച്ചു അവിടിരുന്ന ഒരു കുപ്പി വെള്ളം എടുത്തു നീട്ടി. പാവം വായിലെ വെള്ളം വറ്റിക്കാണും.

ഇങ്ങനെ ആണോടാ ആശുപത്രിയിൽ കിടക്കുന്ന ചങ്കിനെ വന്ന് കാണേണ്ടത്?? ഓടിവന്ന് കെട്ടിപ്പിടിച്ചു ഞാൻ പേടിച്ചു പോയി മോളെ എന്നൊക്കെ പറയണം. നീ സിനിമയിൽ ഒക്കെ കണ്ടിട്ടില്ലേ???? അറ്റ്ലീസ്റ്റ് are you ok baby എന്നെങ്കിലും ചോദിക്കണ്ടേ????? ഇതൊരുമാതിരി ചാകാത്തവനെ കൊല്ലുന്നത് പോലത്തെ ഏർപ്പാട് ആയിപ്പോയി. പോരാത്തതിന് വന്ന് കേറിയപാടെ ചെവിയുടെ മാന്റൽ അടിച്ചു പോണ മാതിരി ചീത്തയും. അവൾ മുഖം വീർപ്പിച്ചു. നീ ഒപ്പിച്ചു വെച്ച പണിക്ക് ഈ തിരുമോന്ത എടുത്ത് തേക്കാത്ത ഭിത്തിയിൽ അങ്ങോട്ടും ഇങ്ങോട്ടും ഇട്ട് ഉരക്കുകയാണ് വേണ്ടത്. അത്‌ കേട്ടതും അവൾ വാ പൂട്ടി. ഇനി വല്ലതും പറഞ്ഞ് ചൊറിഞ്ഞാൽ അവൻ അതും ചെയ്തെന്നിരിക്കും. അതുകൊണ്ട് മൗനം വിദ്വാന് ഭൂഷണം. കുഞ്ഞാ......... റോണിയെ തന്നെ നോക്കിയിരിക്കുമ്പോഴാണ് അലിവോടെയുള്ള ആ വിളി കേൾക്കുന്നത്. പേടിപ്പിച്ചു കളഞ്ഞല്ലോ മോളെ????? അവളുടെ കവിളിൽ തലോടി അയാൾ പറയുന്നത് കേട്ടവൾ ഒന്ന് കണ്ണ് ചിമ്മി കാണിച്ചു. എനിക്ക് ഒന്നുല്ല പപ്പാ I am perfectly all right. കണ്ടില്ലേ വടി പോലെ ഇരിക്കുന്നത്. ഒരു ചിരിയോടെ അയാളുടെ കവിളിൽ പിച്ചി കൊണ്ടവൾ പറഞ്ഞു.

അയാൾ വാത്സല്യത്തോടെ അവളുടെ തലയിൽ തഴുകി അരുമയായി നെറുകിൽ ചുംബിച്ചു മാറി. ജോൺ മാറിയതും സ്റ്റെല്ല പതിയെ അവൾക്കരികിൽ ചെന്നിരുന്നു. ദോ ആ നിൽക്കുന്ന പരട്ടയുടെയും ഭാവി മരുമകന്റെയും വായിൽ നിന്ന് ആവശ്യത്തിലേറെ കിട്ടി വയറ് നിറഞ്ഞിരിക്കുവാ ഇനി അമ്മേടെ ചീത്ത കൂടി കേൾക്കാനുള്ള ത്രാണി എനിക്കില്ല. ചെവിയൊക്കെ ഒന്ന് ക്ലീൻ ചെയ്തിട്ട് വീട്ടിൽ വരുമ്പോൾ ഞാൻ മേടിച്ചോളാം. മുഖത്ത് നിഷ്കളങ്കത വാരി വിതറി അവൾ പറഞ്ഞു നിർത്തിയതും അവർ അവളെ മാറോട് അണച്ചു പിടിച്ചു. അവരുടെ ക്രമമല്ലാത്ത ഹൃദയമിടിപ്പിൽ ഒരമ്മയുടെ ആധിയും വ്യസനവും എല്ലാം കലർന്നിരുന്നു. തികട്ടി വന്ന കരച്ചിലിനെ പ്രയാസത്തോടെ തോണ്ടക്കുഴിയിൽ അടക്കി വിതുമ്പുന്ന ചുണ്ടുകളാൽ അവർ അവളുടെ നെറ്റിയിൽ ചുണ്ട് ചേർത്ത് ഏറെ നേരമിരുന്നു. ദേ എന്റെ അമ്മക്കുട്ടി ഇങ്ങനെ സെന്റി ആവാതെ. സ്കൂളികെ പിള്ളേരെ മുഴുവൻ കണ്ണുരുട്ടി പേടിപ്പിക്കുന്ന സ്റ്റെല്ല ടീച്ചർ ഇങ്ങനെ കൊച്ചു പിള്ളേരെ പോലെ മോങ്ങുന്നത് മോശം ആണ് കേട്ടോ. അവൾ മൂക്കത്ത് വിരൽ വെച്ച് അവരെ കളിയാക്കി. പോടീ കുരുത്തം കെട്ടതേ.... ഇവിടുന്ന് വീട്ടിലോട്ട് വാ എല്ലാം കൂടി ചേർത്ത് ഞാൻ തരുന്നുണ്ട്.

അവളുടെ കയ്യിൽ ഒന്ന് പിച്ചി കണ്ണ് കൂർപ്പിച്ചവർ പറഞ്ഞു. സഭാഷ്..... അല്ല സാധാരണ ഇതുപോലുള്ള സമയങ്ങളിൽ മോങ്ങിക്കൊണ്ട് വരുന്ന ഒരാളെ കൂടി കാണേണ്ടത് ആണല്ലോ ആലീസ് ആന്റി എവിടെ???? എല്ലാവരെയും നോക്കി അവൾ ചോദിച്ചു. നിനക്ക് കുഴപ്പമൊന്നുമില്ല എന്നറിഞ്ഞപ്പോൾ നിനക്ക് ഉച്ചക്കത്തെക്കുള്ള ഫുഡ് കൊണ്ടുവരാൻ പോയിരിക്കുവാ ഇപ്പൊ എത്തും. അതും പറഞ്ഞ് റോണി അവളുടെ നീട്ടി വെച്ച കാലിനരികിൽ ചെന്നിരുന്നു. അവൻ ഇരിക്കുന്നത് കണ്ടതും അവൾ രണ്ട് കാലും എടുത്ത് അവന്റെ മടിയിലേക്ക് വെച്ചു. ഞാനാ ഇപ്പൊ പേഷ്യെന്റ് അതുകൊണ്ട് എന്റെ കാല് തിരുമി താ. മ്മ്മ്മ് വേഗമാകട്ടെ....... അവൾ അവനോട് കല്പ്പിച്ചു. എന്തോ???? എങ്ങനെ????? കാല് വേദന എടുത്തിട്ടാടാ ഒന്ന് തിരുമി താടാ പൊന്നല്ലേ ചക്കരയല്ലേ തക്കുടു വാവായല്ലേ..... അവൾ കെഞ്ചി. മ്മ്മ്മ് മ്മ്മ്.... കൂടുതൽ പതപ്പിക്കണ്ട തിരുമി തരാം. അവളെ നോക്കി പുച്ഛിച്ചു കൊണ്ടവൻ അവളുടെ കാല് തിരുമാൻ തുടങ്ങി. അവൾ അപ്പോഴേക്കും ഗമയോടെ ഒന്നുകൂടി ഞെളിഞ്ഞിരുന്നു. അങ്ങനെ ഇരിക്കുന്നതിനിടയിൽ മുറ പോലെ തല്ല് കൂടലും നടക്കുന്നുണ്ട്.

ഒന്നും രണ്ടും പറഞ്ഞ് അവർക്കൊപ്പം തല്ല് കൂടാൻ അച്ചുവും കൂടി ചേർന്നതോടെ അതുവരെ മനസ്സിൽ നിലനിന്നിരുന്ന ഭയം അവരെയെല്ലാം വിട്ടൊഴിയുകയായിരുന്നു. 🖤🖤🖤🖤🖤🖤🖤🖤🖤🖤🖤🖤🖤 ട്രിപ്പ്‌ തീർന്നതും നേഴ്സ് വന്ന് അത് അഴിച്ചു മാറ്റുമ്പോഴാണ് അവൾക്ക് പകുതി ആശ്വാസം വരുന്നത്. പിന്നീട് എങ്ങനെയെങ്കിലും വീട്ടിൽ പോവണം എന്ന ചിന്തയായിരുന്നു അവൾക്ക്. അതിനിടെ അവർക്കുള്ള ഭക്ഷണവുമായി ആലീസും ജെയിംസും എത്തിയിരുന്നു. ആലീസ് വന്ന പാടെ എമിയെ കെട്ടിപ്പിടിച്ച് കരച്ചിലും കൂടെ ഒരു ലോഡ് ഉപദേശവും കൊടുത്തു. അതെല്ലാം കണ്ടപ്പോൾ ആ മുറി തുറക്കാൻ തോന്നിയ നിമിഷത്തെ ഒരായിരം തവണ അവൾ മനസ്സിൽ പ്രാകി കൊണ്ടിരുന്നു. ട്രിപ്പ്‌ ഊരിയിട്ട് ഇപ്പൊ അരമണിക്കൂർ ആയില്ലേ ഇനി ഫുഡ് കൊടുക്കാല്ലോ???? അലീസിന്റെ ചോദ്യം കേട്ട് അവൾ തലയുയർത്തി എല്ലാവരെയും നോക്കി. വിശന്നിരിക്കാൻ തുടങ്ങിയിട്ട് കുറെ നേരമായേ. ഇനി കൊടുക്കാം ആന്റി. വാച്ചിലേക്ക് നോക്കി അച്ചു മറുപടി കൊടുക്കുന്നത് കേട്ടപ്പോഴാണ് അവൾക്ക് സമാധാനമായത്. അത് കേൾക്കണ്ട താമസം സ്റ്റെല്ല ഒരു പാത്രത്തിൽ കഞ്ഞി വിളമ്പി അവൾക്ക് അരികിൽ വന്നിരുന്നു. അയ്യേ കഞ്ഞിയോ????

എനിക്കൊന്നും വേണ്ട. എനിക്ക് പൊറോട്ടയും ബീഫും മതി പപ്പാ. നിഷ്കു മട്ടിൽ അവൾ ജോണിനെ നോക്കി പറഞ്ഞു. അയ്യോ ആഗ്രഹം കുറഞ്ഞു പോയല്ലോ കുഴിമന്തി ആയാലോ???? ബോധം കെട്ട് ആശുപത്രിയിൽ വന്ന് കിടക്കുന്നതും പോരാഞ്ഞിട്ട് പറയണത് കേട്ടോ???? ഇവളെ ഉണ്ടല്ലോ...... റോണി അവളെ കഴുത്ത് ഞെരിക്കുന്നത് പോലെ കാണിച്ചു. നീ പോടാ.... എനിക്ക് കഞ്ഞി വേണ്ട പപ്പാ....... അവൾ അയാളെ നോക്കി കെഞ്ചി. വയ്യാത്തത് കൊണ്ടല്ലേ കുഞ്ഞാ ഇപ്പൊ ഹെവി ആയിട്ടുള്ള ഫുഡ് ഒന്നും കഴിക്കാൻ പാടില്ല എന്റെ മോൾ നല്ല കുട്ടിയായി ഇത് കഴിച്ചേ...... സ്റ്റെല്ലയുടെ കയ്യിൽ നിന്ന് കഞ്ഞി വാങ്ങി സ്പൂണിൽ കോരി അവൾക്ക് നേരെ നീട്ടി കൊണ്ട് പറഞ്ഞു. പപ്പാ......... അവൾ വീണ്ടും ചിണുങ്ങി. മര്യാദക്ക് കഴിക്ക് എമീ മരുന്ന് കഴിക്കാനുള്ളതാ. അച്ചുവിന്റെ ശബ്ദം ഉയർന്നതും അവൾ മുഖം വീർപ്പിച്ചു കൊണ്ട് വാ തുറന്ന് കഴിച്ചു. അച്ചുവിനെ തുറിച്ചു നോക്കികൊണ്ട് കഞ്ഞി കുടിച്ചു കൊണ്ടിരിക്കുമ്പോഴാണ് റോണി അവളെ തോണ്ടി വിളിക്കുന്നത്. അതേ......... മ്മ്മ്മ്മ്........

മൂളിക്കൊണ്ടവൾ അവനെ നോക്കി. പല്ല് തേച്ചായിരുന്നോ????? ഇല്ല........ ഉളുപ്പുണ്ടോടീ?????? ഒരു ദിവസം പല്ല് തേച്ചില്ല എന്ന് കരുതി ആകാശം ഒന്നും ഇടിഞ്ഞു വീഴാൻ പോവുന്നില്ല. കുളിക്കാതെയും നനക്കാതെയും ഫെമിനിച്ചികൾ നടക്കുന്നതിന് കുഴപ്പമില്ല ഞാനൊരു ദിവസം പല്ല് തേക്കാത്തതാ കുഴപ്പം ഹും. അവൾ അവനെ നോക്കി ചുണ്ട് കോട്ടി കഞ്ഞി കുടിക്കാൻ തുടങ്ങി. എന്റെ ഭാഗത്തും തെറ്റുണ്ട് പല്ല് തേക്കാതെ സെന്റർ ഫ്രഷും കഴിച്ച് സ്കൂളിൽ പോയിരുന്ന ഇവളോട് ഞാനിതൊന്നും ചോദിക്കാൻ പാടില്ലായിരുന്നു. അവൻ ഒരു നിമിഷം അച്ചുവിനെ ഒന്ന് നോക്കിപ്പോയി. അവൻ ഇതൊന്നും അറിയാതെ കാര്യമായി ഫോണിൽ കുത്തി കൊണ്ടിരിക്കുവാണ്. കുത്തിക്കോ കുത്തിക്കോ ഇതിലും വലുതൊന്നും നിങ്ങൾക്കിനി ഈ ജന്മത്ത് വരാനില്ല. മനസ്സിൽ ഓർത്ത് കൊണ്ടവൻ അച്ചുവിനെ തന്നെ നോക്കിയിരുന്നു പോയി........ തുടരും................

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story