ഹൃദയതാളമായ്: ഭാഗം 38

hridayathalamay

എഴുത്തുകാരി: ആർദ്ര അമ്മു

ആരുടെയോ ഉച്ചത്തിലുള്ള സംസാരം കേട്ടാണ് അവൾ കണ്ണ് ചിമ്മി തുറക്കുന്നത്. കണ്ണ് തുറക്കുമ്പോൾ തന്നെ കാണുന്നത് ചിരിയോടെ എന്തൊക്കെയോ സംസാരിക്കുന്ന ജോണിനെയാണ്. മുടിയിഴകളിലൂടെ ആരോ തഴുകുന്നത് പോലെ തോന്നി കണ്ണുകൾ ഉയർത്തി നോക്കവെ തന്നെ ചേർത്ത് പിടിച്ച് തലോടി കൊണ്ട് ജോണിനോട് സംസാരിക്കുന്ന അച്ചുവിനെ കാണുമ്പോഴാണ് നടന്നതെന്താണെന്നുള്ള ബോധം വരുന്നത്. ആഹ് എണീറ്റല്ലോ ആള്........ അയാൾ പറയുന്നത് കേട്ടാണ് അവൻ അവളിലേക്ക് കണ്ണുകൾ പായിക്കുന്നത്. അത് കേട്ടവൾ ചടപ്പോടെ അവനിൽ നിന്ന് പിടഞ്ഞു മാറി. ഇത്രയും നേരം പപ്പയുടെ മുന്നിൽ അവനെയും കെട്ടിപ്പിടിച്ചു കിടന്നുറങ്ങുകയാണല്ലോ എന്നോർത്തതും അവൾ ചമ്മലോടെ ആരെയും നോക്കാതെ തല കുനിച്ചിരുന്നു. ഓഹ് ഇത്രയും നേരം കെട്ടിപ്പിടിച്ചു കിടന്നപ്പൊ ഇല്ലാത്ത നാണമാണല്ലോ ഇവൾക്കിപ്പോ.

റോണി അവളെ കളിയാക്കി. അവൾ കൂർപ്പിച്ചവനെ നോക്കി. നീ നോക്കി പേടിപ്പിക്കുവൊന്നും വേണ്ട ഞാൻ കാര്യമല്ലേ പറഞ്ഞത്??? കെട്ട് പോലും കഴിഞ്ഞിട്ടില്ല അതിന് മുന്നേ ഇതാണ് അവസ്ഥ. ഹോസ്പിറ്റൽ ബെഡിൽ കിടന്നാ രണ്ടിന്റെയും റൊമാൻസ്. റോണി കിട്ടുന്ന അവസരം നന്നായി ഉപയോഗിക്കുന്നുണ്ട്. ഞങ്ങൾ രണ്ടുപേരും ഇവിടെ ഉണ്ടായിട്ട് ഇങ്ങനെ അപ്പൊ ഇല്ലായിരുന്നെങ്കിൽ ഇവിടെ എന്തൊക്കെ നടന്നേനെ????? ഡാ ഡാ മതിയെടാ. ഞാൻ മിണ്ടുന്നില്ല എന്നുകരുതി തലേൽ കേറി നിരങ്ങാൻ നോക്കണ്ട. അച്ചു അവനെ നോക്കി ഒന്ന് ഊന്നി പറഞ്ഞതും അവൻ ഒരു ഇളിയോടെ വാ പൂട്ടി. നമുക്ക് പോവാം പപ്പേ എനിക്കിവിടെ കിടന്നിട്ട് എന്തോ പോലെ. അസ്വസ്ഥതയോടെ അവൾ പറയുന്നത് കേട്ടയാൾ അവളുടെ അരികിൽ എത്തി തലയിൽ തഴുകി. പോവാം കുഞ്ഞാ ഞാനൊന്ന് പോയി ഡോക്ടറെ കണ്ടിട്ട് വരട്ടെ. അതിനവൾ തലയാട്ടി. അയാൾ പുറത്തേക്ക് പോവുന്നതും നോക്കി അവൾ ബെഡിലേക്ക് ചാരിയിരുന്നു. ഇച്ചായാ...........

പുറത്തേക്ക് നോക്കിയിരുന്ന അവനെ അവൾ തോണ്ടി വിളിച്ചു. എന്താ????? ആ ഫോണോന്ന് തരുവോ????? എന്നാത്തിനാ????? എനിക്ക് ഇവിടെ കിടന്ന് ബോറടിക്കുന്നു. ഒന്ന് തായോ..... അവൾ ചിണുങ്ങി കൊണ്ട് അവന്റെ ഷർട്ടിൽ പിടിച്ചു വലിച്ചു. അത് കണ്ടവൻ ഫോണെടുത്ത് ലോക്ക് ഓപ്പൺ ചെയ്ത് അവളുടെ കയ്യിലേക്ക് കൊടുത്തു. താങ്കു......... ചിരിയോടെ പറഞ്ഞവൾ അവന്റെ ഫോണെടുത്ത് കുത്താൻ തുടങ്ങി. അത് കണ്ടതും റോണി കൂടി അവളുടെ കൂടെ ചെന്നിരുന്നു അല്ലെങ്കിലും മറ്റുള്ളവരുടെ ഫോണിൽ എന്തൊക്കെ ഉണ്ടെന്ന് അറിയാൻ ഭയങ്കര ഉത്സാഹം ആയിരിക്കുമല്ലോ. എമി വാട്സാപ്പ് ഓപ്പൺ ചെയ്തു. ആദ്യം എല്ലാവരുടെയും സ്റ്റാറ്റസ് നോക്കാം. അതും പറഞ്ഞവൾ സ്റ്റാറ്റസ് എടുത്തു. ഏ???? സുക്കറണ്ണനും സ്റ്റാറ്റസ് ഇട്ട് തുടങ്ങിയോ?????? ഇതങ്ങേര് കുറ്റസമ്മതം നടത്തുന്നതാ എനിക്കും വന്നിരുന്നു ഞാനൊന്നും കാണാൻ പോയില്ല. അതെന്താ????? അങ്ങേര് നമ്മളോട് ചോദിച്ചിട്ടാണോ നമ്മുടെ വാട്സാപ്പിൽ കേറി സ്റ്റാറ്റസ് ഇട്ടത്?????

അത് പോട്ടെന്ന് വെക്കാം എങ്കിൽ നമ്മൾ ഇടുന്ന സ്റ്റാറ്റസ് ഒന്ന് കണ്ടൂടെ???? അതുവില്ല എന്നിട്ട് നമ്മൾ അങ്ങേരിടുന്നത് കാണണം പോലും ഇത് എവിടുത്തെ നിയമം???? അങ്ങനെ ഇപ്പൊ ഞാൻ കണ്ടിട്ട് അങ്ങേർക്ക് വ്യൂസ് കൂടണ്ട. ചുണ്ട് കോട്ടി അവൻ പറയുന്നത് കേട്ട് അച്ചു അവനെ ഒന്ന് നോക്കി. ആൽവിച്ചന്റെ ചെറിയൊരു ചായകാച്ചൽ തോന്നാതിരുന്നില്ല. എവിടെയോ എന്തോ ഒരു തകരാർ പോലെ. WatsApp can't see your shared location. WatsApp doesn't share your contacts with facebook. WatsApp can't read or listen your personal conversations as they're end-to-end encrypted. അവൾ മുഴുവൻ വായിച്ചു നിർത്തി. കൊള്ളാം നന്നായിരിക്കുന്നു. കള്ളൻ അത് മതി എത്തിക്സ് ഉള്ള കള്ളൻ അത്‌ വേണ്ട. താൻ കട്ടോ പക്ഷെ ഞാനൊന്നും കക്കുന്നില്ലേ എനിക്കൊന്നും കാണാൻ കഴിയുന്നില്ലേ എന്ന് പറഞ്ഞ് വെറുതെ ആളെ വടിയാക്കരുത്. താൻ ഇത് പറഞ്ഞാലും പറഞ്ഞില്ലെങ്കിലും പണ്ടേ അഗ്രി കൊടുത്തതാ ഞാൻ അതുകൊണ്ട് ഇയാൾ ഫേസ്ബുക്കിന് മറിച്ചാലും തിരിച്ചാലും എനിക്ക് ഗ്രാസ്സാ ഗ്രാസ്സ്.

കൂടുതൽ വിളച്ചിൽ എടുത്താൽ വാട്സാപ്പ് അങ്ങ് കളഞ്ഞിട്ട് സിഗ്നൽ ആപ്പ് അങ്ങ് എടുക്കും. അല്ല പിന്നെ മലയാളിയോടാ കളി. അവൾ ഒരു ലോഡ് പുച്ഛം വാരി വിതറി. അത് തന്നെ വല്യ കാര്യത്തിന് വന്ന മോമോയെ അറഞ്ചം പുറഞ്ചം ട്രോളി കൊന്ന് കൊലവിളിച്ച നാടാണിത് അപ്പോഴാ അവന്റെ ഒരു ചോർത്തൽ. ഞങ്ങൾക്ക് ഇത് വെറും ആന മയിൽ ഒട്ടകം. റോണിയും അഭിപ്രായവുമായി എത്തിയതും അവിടെ ഒരു ചർച്ചയ്ക്ക് കളമൊരുങ്ങി. രണ്ടും കൂടി ഇരുന്ന് സുക്കർബെർഗിനെ തലങ്ങും വിലങ്ങും പ്രാകാൻ തുടങ്ങി. അച്ചു താടിക്കും കൈകൊടുത്ത് അവരെ നോക്കിയിരുന്നു പോയി. എമിയും റോണിയും അപ്പൊ തന്നെ അങ്ങേരുടെ ഒരു നാലഞ്ച് തലമുറയെയും ഇനി ജനിക്കാനിരിക്കുന്ന തലമുറയെയും സ്മരിക്കുന്നുണ്ട് അങ്ങേരിത് വല്ലതും അറിയുന്നുണ്ടോ എന്തോ????? സഹികെട്ട് അവസാനം അച്ചു ഫോൺ തിരിച്ചു വാങ്ങി രണ്ടിന്റെയും തലയിൽ കിഴുക്കിയതും മുഖം വീർപ്പിച്ചു രണ്ടും സംസാരം നിർത്തി.

സുക്കർബെർഗിന്റെ മുജ്ജന്മ സുകൃതം അല്ലെങ്കിൽ രണ്ടും കൂടി അങ്ങേരുടെ വീടിന് ബോംബിടാനുള്ള പ്ലാനിങ്ങ് വരെ നടത്തിയേനെ. 🖤🖤🖤🖤🖤🖤🖤🖤🖤🖤🖤🖤🖤 അൽപ്പനേരം കഴിഞ്ഞതും ജോണും ഡോക്ടറും റൂമിലേക്കെത്തി. ഡോക്ടർ അവളെ ഒന്ന് പരിശോധിച്ച ശേഷം കുറച്ചു മരുന്നും എഴുതി ഡിസ്ചാർജ് അനുവദിച്ചു. അത് കേട്ടതും അവൾ ബെഡിൽ ഇരുന്ന് തുള്ളി ചാടി എഴുന്നേറ്റു. അച്ചു ഒന്ന് കണ്ണുരുട്ടി പേടിപ്പിച്ചതും അവൾ ഡീസന്റ് ആയി റോണിയുടെ കയ്യിൽ പിടിച്ചു നിന്നു. ബില്ല് പേ ചെയ്ത് മരുന്നും വാങ്ങി പുറത്തേക്ക് ഇറങ്ങുന്നതിനിടയിൽ അച്ചു അവളെ പിടിച്ചു മാറ്റി നിർത്തി. പറഞ്ഞതെല്ലാം ഓർമ്മയുണ്ടല്ലോ മര്യാദക്ക് പപ്പയും അമ്മയും പറയുന്നത് അനുസരിച്ച് നിന്നോളണം. മരുന്ന് കൃത്യമായിട്ട് കഴിക്കണം. ബിപി വേരിയേഷൻ ഉള്ളതാണെന്ന് ഡോക്ടർ പറഞ്ഞതാ അതുകൊണ്ട് തുള്ളി ചാടി നടക്കരുത് കേട്ടല്ലോ????? അവൻ പറയുന്നത് കേട്ടവൾ തലയാട്ടി. ഈ തലയാട്ടൽ ഒക്കെ വെറുതെ ആണെന്ന് എനിക്കറിയാം അതുകൊണ്ട് ഞാൻ അമ്മയെ വിളിച്ച് അന്വേഷിക്കും പറഞ്ഞതൊന്നും അനുസരിച്ചിട്ടില്ല എന്ന് ഞാൻ അറിഞ്ഞാൽ ബാക്കി അപ്പൊ കാണിച്ചു തരാം.

അത്രയും പറഞ്ഞവൻ മുന്നോട്ട് നടന്നു. എന്തൊരു കരുതലാണീ മൻസന്???? അവൻ പോവുന്നതും നോക്കി നിന്നവൾ പറഞ്ഞു. പിന്നെയാണ് അവൻ പറഞ്ഞത് മുഴുവൻ അവൾ ഒന്നുകൂടി റിവൈൻഡ് ചെയ്യുന്നത്. ആ ലാസ്റ്റ് പറഞ്ഞിട്ട് പോയതിൽ ഒരു ഭീസണി ഇല്ലേ????? യെസ് ഉണ്ട്. അമ്മയെ വിളിച്ചു ചോദിച്ചാൽ ഉറപ്പായും അമ്മ ഒറ്റും. അതോടെ എന്റെ കാര്യം കട്ട പൊഹ. എമീ യൂ ആർ ട്രാപ്പ്ഡ്. ഇന്നൊരു ദിവസത്തേക്ക് അടങ്ങുന്നതാണ് ബുദ്ധി. സ്വയമേ പറഞ്ഞു കൊണ്ടവൾ ഒന്ന് നെടുവീർപ്പിട്ട് നിഷ്കുവായി അവന് പുറകെ പോയി. അവൾ ചെല്ലുമ്പോൾ ജോൺ കാറുമായി എത്തിയിരുന്നു. അവൾ അച്ചുവിനെ ഒന്ന് നോക്കി കണ്ണുകളാൽ യാത്ര പറഞ്ഞ് കാറിലേക്ക് കയറി. അവൾക്കൊപ്പം റോണിയും കയറിയതോടെ അച്ചുവിനെ ഒന്ന് നോക്കി അയാൾ വണ്ടി മുന്നോട്ട് എടുത്തു. അവർ പോവുന്നതും നോക്കി കുറച്ചു നേരം അവനവിടെ നിന്നു. പിന്നെ തിരിഞ്ഞ് പാർക്കിങ്ങിലേക്ക് നടന്നു. പോവാനായി പോക്കറ്റിൽ കീ തപ്പുമ്പോഴാണ് കയ്യിൽ ചാവി ഇല്ല എന്നവൻ അറിയുന്നത്.

എന്തോ ഓർത്തെന്നത് പോലെ ബുള്ളറ്റിലേക്ക് നോക്കുമ്പോഴാണ് വണ്ടി പാർക്ക്‌ ചെയ്ത് ചാവി പോലും എടുക്കാതെയാണ് അകത്തേക്ക് ഓടിയത് എന്ന് മനസ്സിലായത്. സ്വയം തലയിൽ ഒന്നടിച്ച ശേഷം അവൻ വണ്ടിയിലേക്ക് കയറി. 🖤🖤🖤🖤🖤🖤🖤🖤🖤🖤🖤🖤🖤 താമസമെന്തേ...വരുവാന്‍.. പ്രാണസഖീ എന്റെ മുന്നില്‍ താമസമെന്തേ അണയാന്‍ പ്രേമമയീ എന്റെ കണ്ണില്‍ താമസമെന്തേ വരുവാന്‍....... 🎶 അടുക്കള വാതിൽക്കൽ നിന്ന് ആൽവിച്ചായൻ അകത്തേക്ക് നോക്കി പാടുകയാണ്. എങ്ങാനും ബിരിയാണി കിട്ടിയാലോ????? അതാ അവസ്ഥ. പോടാ പോടാ പുണ്ണാക്ക് പോടാത തപ്പ് കണക്ക്...... 🎶 അകത്ത് നിന്ന് റിയയുടെ മറുപടി എത്തി. Me???? പുണ്ണാക്ക്???? സെഡ് ആക്കി മോളൂസ്...... അവൻ മൂക്ക് പിഴിയുന്നത് പോലെ കാണിച്ചു. നീയെന്നാടാ അടുക്കള വട്ടത്ത് നിന്ന് കറങ്ങുന്നത് വേറെ പണിയൊന്നുമില്ലേ??? ആൽവിച്ചന്റെ നിൽപ്പ് കണ്ട് വന്ന സാറാ ചോദിച്ചു. അത് പിന്നെ എന്തെങ്കിലും ഹെൽപ് വേണോ എന്നറിയാൻ വന്നതാ അമ്മച്ചി. ഇവിടെ ഹെൽപ്പൊന്നും വേണ്ട നീ പോയേ.

അയ്യോ അങ്ങനെ പറഞ്ഞൂടാ പിന്നെ ഞാനെന്തിന് വന്ന്????? ഇവിടെ നിനക്ക് ചെയ്യാനുള്ള പണിയൊന്നുമില്ല വെറുതെ നിന്ന് ആ കൊച്ചിനെ ശല്യം ചെയ്യാതെ പോയേ. അല്ലാത്തപ്പൊ നൂറു കൂട്ടം പണിക്ക് വിളിക്കും ആവശ്യത്തിന് ഏഹേ. സ്വന്തം മകന്റെ തകരാറായ ദാമ്പത്യ ബന്ധം തിരിച്ചു പിടിക്കാൻ പോലും സമ്മതിക്കാത്ത ഒരമ്മ. അവൻ പല്ല് കടിച്ചു കൊണ്ട് സ്വയം പറഞ്ഞു. എന്തോന്നാടാ നിന്ന് പിറുപിറുക്കുന്നത്???? അല്ല ടെറസ്സിൽ വിരിച്ചിട്ടിരിക്കുന്ന തുണി ഇപ്പൊ എടുത്തില്ലെങ്കിൽ തണുത്ത് പോവുമെന്ന് പറയുവായിരുന്നു. അയ്യോ അത് ഞാൻ മറന്നു. റിയ മോളെ ആ കറിയൊന്ന് നോക്കിക്കോളണേ ഞാൻ ചെന്ന് തുണിയെല്ലാം എടുത്തിട്ടിട്ട് വരാം. സാറാ ധൃതിയിൽ പറഞ്ഞു. ശരി അമ്മച്ചി..... റിയ തലയാട്ടി കൊണ്ട് സ്റ്റവിൽ തിളയ്ക്കുന്ന കറിയുടെ അരികിലേക്ക് നിന്നു. അമ്മച്ചി പോയ തക്കം നോക്കി അവൻ മെല്ലെ അടുക്കളയിലേക്ക് കയറി.

താഴമ്പൂ മണമുള്ള തണുപ്പുള്ള രാത്രിയിൽ തനിച്ചിരുന്നുറങ്ങുന്ന ചെറുപ്പക്കാരീ പൂമുഖ കിളിവാതിൽ അടയ്ക്കുകില്ല കാമിനി നിന്നെ ഞാൻ ഉറക്കുകില്ല.....🎶 പ്രണയാതുരനായി അവൻ പാടുകയാണ്. അല്ലാതെ ആക്രാന്തം കൊണ്ടൊന്നും അല്ലാട്ടോ. കോക്കോ കോഴി ചുമ്മാ കൊക്കി പാറാതെ ചിക്കൻ ചില്ലി ഫ്രൈ ആയി വെട്ടി വിഴുങ്ങും ഞാൻ........ 🎶 അവസാന വരി ഒന്ന് കടുപ്പിച്ച് പറഞ്ഞു കൊണ്ടവൾ അവനെ ഒന്നിരുത്തി നോക്കി. തൽപര കക്ഷിയല്ല. എന്നാൽ പിന്നെ ഞാൻ പോയിട്ട് അടുത്താഴ്ച വരാം. അതായിരിക്കും ആരോഗ്യത്തിന് നല്ലത്. കറികത്തി എടുത്ത് മൂർച്ച നോക്കികൊണ്ടവൾ പറഞ്ഞു. കേൾക്കേണ്ട താമസം ആൽവി മുണ്ടും പൊക്കി ഓടി. ഇനി നിന്നാൽ പിച്ചാത്തി എടുത്ത് വരഞ്ഞു എന്നിരിക്കും. പറയാൻ പറ്റില്ലേ. 🖤🖤🖤🖤🖤🖤🖤🖤🖤🖤🖤🖤🖤 ഹോസ്പിറ്റലിൽ നിന്ന് നേരെ സ്റ്റേഷനിൽ പോയിട്ടാണ് അച്ചു തിരികെ വീട്ടിലേക്ക് എത്തിയത്. എമിക്ക് വയ്യാതെ ഹോസ്പിറ്റലിൽ ആയ വിവരം ഒന്നും അവൻ ആരോടും പറഞ്ഞിരുന്നില്ല. വീട്ടിലേക്ക് കയറിയ ഉടൻ അവൻ സാറായോട് ഭക്ഷണം എടുത്ത് വെക്കാൻ പറഞ്ഞു. അവർ ഭക്ഷണം എടുത്ത് വെക്കുന്ന സമയം കൊണ്ടവൻ ഫ്രഷായി വന്നു.

അവൻ കഴിക്കാൻ ഇരിക്കുമ്പോൾ സാറാ ഓരോന്ന് ചോദിച്ച് അവന്റെ കൂടെയിരുന്നു. വിശപ്പ് കാരണം അവൻ വേഗം കഴിക്കാൻ തുടങ്ങി. കഴിക്കുന്നതിടയിൽ തന്നെ ഒന്നോ രണ്ടോ വാക്കിൽ അവർക്കുള്ള മറുപടിയും കൊടുക്കുന്നുണ്ടായിരുന്നു. കഴിച്ചു കഴിഞ്ഞതും അവൻ കൈകഴുകി എഴുന്നേറ്റ് മുറിയിലേക്ക് പോയി. മുറിയിലേക്ക് ചെന്നപ്പോൾ തന്നെ ചാർജറിൽ ഇട്ടിരുന്ന ഫോണെടുത്ത് സ്റ്റെല്ലയെ വിളിച്ചു. അവിടെ എന്തായി എന്നറിയണമല്ലോ??? കുരുത്തക്കേടിന് കയ്യും കാലും വെച്ച മുതലിനെ ആണല്ലോ ഉപദേശവും കൊടുത്ത് വിട്ടിരിക്കുന്നത്. ആള് തുള്ളി ചാടി നടക്കാതെ കൃത്യ സമയത്ത് ഭക്ഷണവും കഴിച്ച് അടങ്ങി ഒതുങ്ങി ഇരിപ്പുണ്ട് എന്നറിഞ്ഞപ്പോൾ അവന്റെ ചുണ്ടിൽ ഒരു പുഞ്ചിരി വിടർന്നു. അപ്പൊ അനുസരണയുണ്ട്. മനസ്സിൽ പറഞ്ഞു കൊണ്ടവൻ ഒരു ചിരിയോടെ ബെഡിലേക്ക് കിടന്നു. എന്തോ കണ്ണടയ്ക്കുമ്പോൾ മനസ്സിൽ തെളിയുന്നത് വാടിതളർന്ന് കിടക്കുന്ന എമിയുടെ രൂപമായിരുന്നു. ഉള്ളിൽ എന്തോ വല്ലാത്തൊരു നോവ് പടർന്നു.

എമിയെ ശ്രദ്ധിക്കേണ്ടിയിരിക്കുന്നു വെറുമൊരു ഫോട്ടോ കണ്ടപ്പോൾ ഇതാണ് റിയാക്ഷൻ എങ്കിൽ പഴയതെല്ലാം ഓർമ്മ വന്നാൽ.......... അത്രയും ആലോചിച്ചപ്പോൾ തന്നെ അവനിൽ അസ്വസ്ഥത നിറഞ്ഞു. അവൻ ബെഡിൽ നിന്ന് എഴുന്നേറ്റ് ഫയലുകൾ സൂക്ഷിക്കുന്ന ഷെൽഫിനരികിലേക്ക് നടന്നു. ലോക്ക് തുറന്ന് അതിനകത്ത് നിന്നവൻ ഒരു ഫയൽ കയ്യിലെടുത്തു. കയ്യിലെ ഫയലുമായി ടേബിളിൽ വന്നിരിക്കുമ്പോൾ അവന്റെ ഉള്ളം കലങ്ങി മറിയുകയായിരുന്നു. ചെയറിൽ ഇരുന്നുകൊണ്ട് ഫയൽ തുറക്കവേ അതിനകത്തിരിക്കുന്ന പത്രത്തിലേക്ക് അവൻ കണ്ണുകൾ ഊന്നി. WELL KNOWN JOURNALIST JJ WAS KILLED IN A CAR ACCIDENT. ന്യൂസ്‌ പേപ്പറിന്റെ ഫ്രണ്ട് പേജിൽ തന്നെ വലുപ്പത്തിൽ അച്ചടിച്ചിരിക്കുന്ന ആ ഹെഡിങ്ങിലേക്ക് അവന്റെ മിഴികൾ ചലിച്ചു. അതിന് താഴെയായി തന്നെ ചുണ്ടിൽ ചെറു ചിരിയുമായി ഒരു ചെറുപ്പക്കാരന്റെ ചിത്രം. ജെ ജെ അവന്റെ ചുണ്ടുകൾ മൊഴിഞ്ഞു. അവൻ ആ ചിത്രത്തിലേക്ക് തന്നെ നോക്കിയിരുന്നു. 28 - 30 വയസ്സ് തോന്നിക്കുന്ന സുമുഖനായ ഒരു ചെറുപ്പക്കാരൻ. ആദ്യമായി കാണുന്ന ആരുടേയും ശ്രദ്ധ ചെല്ലുന്നത് അവന്റെ കണ്ണുകളിലേക്കായിരിക്കും. വല്ലാത്തൊരു ആകർഷണീയത അവന്റെ ആ വെള്ളാരം കണ്ണുകൾക്കുണ്ട്. അച്ചുവിന്റെ വിരലുകൾ ആ ഫോട്ടോയ്ക്ക് കീഴെയുള്ള അവന്റെ പേരിലേക്ക് നീണ്ടു. JERRY JOHN ആ പേരിലൂടെ വിരലുകൾ ഓടിച്ചു കൊണ്ടവൻ ഉരുവിട്ടു...... തുടരും................

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story