ഹൃദയതാളമായ്: ഭാഗം 4

hridayathalamay

എഴുത്തുകാരി: ആർദ്ര അമ്മു

I Know You Want It But You Never Gonna Get It Tere Haath Kabhi Na Aani Maane Na Maane Koi Duniya Yeh Saari, Mere Ishq Ki Hai Deewani Ab Dil Karta Hai Haule Haule Se, Main Toh Khud Ko Gale Lagaun Kisi Aur Ki Mujhko Zaroorat Kya, Main Toh Khud Se Pyaar Jataun What's My Name, What's My Name, What's My Name My Name Is Sheila Sheila Ki Jawani I'm Just Sexy For You Main Tere Haath Na Aani Na Na Na Sheila Sheila Ki Jawani I'm Just Sexy For You Main Tere Haath Na Aani....🎶 ഹോംതിയേറ്ററിൽ ഉച്ചത്തിൽ മുഴങ്ങുന്ന പാട്ടിനൊപ്പം ബാത്‌റൂമിൽ നിന്ന് എമിയുടെ തൊള്ള കീറലും അവിടമാകെ ഉയർന്ന് കേട്ടു. എമി കൊച്ചിന് നീരാടണമെങ്കിൽ പാട്ട് മസ്റ്റാണ്, പാട്ടില്ലെങ്കിൽ ജലം അമൂല്യമാണ് അത് പാഴാക്കരുത് എന്ന തത്വത്തിൽ ഉറച്ച് വിശ്വസിക്കുന്ന അവൾ അന്നത്തെ കുളി അങ്ങ് ബഹിഷ്കരിക്കും അതുകൊണ്ട് മാത്രം സ്റ്റെല്ല അവളുടെ നീരാട്ട് കഴിയുന്നത് വരെ എല്ലാം സഹിക്കും. പാട്ട് തീർന്നതും എമി കുളികഴിഞ്ഞ് പുറത്തേക്കിറങ്ങി.

സ്റ്റെല്ലയെ ചൊടിപ്പിക്കാനായി അവൾ അടുത്ത പാട്ട് വെച്ചു. ഏഴിമല പൂഞ്ചോല ഹാ മാമലക്കു മണിമാല പൊൻ മാല പൊൻ മാല ഹേ പുത്തൻ ഞാറ്റുവേല കൊഞ്ചെടി കൊഞ്ചെടി കൊഞ്ചെടി കൊഞ്ചെടി മുത്തേ.........🎶 അത് കേട്ടതും സ്റ്റെല്ല ചട്ടുകവുമായി ഹാളിലേക്കെത്തി. ഹാളിലെ സെറ്റിയിൽ നിന്ന് ഏഴിമല പൂഞ്ചോല സ്റ്റെപ്പിടുന്ന എമി ഡീസന്റ് ആയി അവരെ നോക്കി വെളുക്കെ ചിരിച്ചു. സ്റ്റെല്ല കലിപ്പ് ലുക്കിൽ അവളെ നോക്കിയതും അവൾ റിമോട്ട് എടുത്ത് ഹോംതിയേറ്റർ ഓഫ്‌ ചെയ്തു. നീ കുളിക്കുന്നെന്ന് കരുതി ഈ ചുറ്റുവട്ടത്തുള്ളവർക്ക് ചെവിതല കേൾക്കണ്ടേ??????? അവളുടെ ഒരു പൂഞ്ചോല....... മേലിൽ ഈ പാട്ട് ഈ വീട്ടിൽ വെച്ചാൽ മുട്ട് കാല് തല്ലിയൊടിക്കും ഞാൻ പറഞ്ഞില്ലെന്ന് വേണ്ട....... അത് കേട്ടതും എമി ഇളിച്ചു കൊണ്ട് സോഫയിൽ നിന്ന് ചാടിയിറങ്ങി. ഈ പാട്ടിനെന്താ കുഴപ്പം ലാലേട്ടന്റെയും സിൽക്കേച്ചിയുടെയും നല്ല അടിപൊളി പാട്ടല്ലേ????? പിരികം പൊക്കിയും താഴ്ത്തിയും ചോദിക്കുന്നത് കേട്ടപ്പോഴേ അവർ ചട്ടുകം പൊക്കി. അത് കണ്ടതും മൂടും പൊത്തിപിടിച്ചു അവൾ അവിടെ നിന്നോടി.

ഇനി അവിടെ നിന്നാൽ മൂലമറ്റത്ത് തന്നെ അടി വീഴും എന്നവൾക്ക് നന്നായി അറിയാം. ഇങ്ങനെ ഒരു തലതിരിഞ്ഞ ഒരെണ്ണം തന്നെ എന്റെ വയറ്റിൽ വന്ന് പിറന്നല്ലോ എന്റെ മാതാവേ...... തലയിൽ കൈവെച്ച് കൊണ്ടവർ അടുക്കളയിലേക്ക് പോയി. ചാടി തുള്ളി അകത്തോട്ട് പോയ അവൾ ജോണിനെ കണ്ടതും ഒന്ന് നിന്നു. എന്നാത്തിനാ കുഞ്ഞാ നീ രാവിലെ തന്നെ അമ്മയെ ഇങ്ങനെ ദേഷ്യം കേറ്റുന്നത്‌????? ചുമ്മാ ഒരു രസം...... കണ്ണിറുക്കി പറഞ്ഞവൾ അയാളുടെ കവിളിൽ മുത്തി റൂമിലേക്കോടി. 🖤🖤🖤🖤🖤🖤🖤🖤🖤🖤🖤🖤🖤 അച്ചൂ...... ഡാ......... അച്ചൂ...... ദേ ചെക്കാ എണീക്കുന്നുണ്ടോ????? മൂട്ടിൽ വെയിലടിക്കുന്നത് വരെ കിടന്നുറങ്ങാനാണോ നിന്റെ ഭാവം??????? സാറാ രാവിലെ തന്നെ അച്ചൂനെ കുത്തിപ്പൊക്കാനുള്ള ശ്രമത്തിലാണ്. ആനകുത്തിയാൽ പോലും അച്ചു എണീക്കുന്ന ലക്ഷണമില്ല. ഡാ ചെക്കാ നീയല്ലേ പറഞ്ഞത് അത്യാവശ്യമായിട്ട് ആരെയോ കാണാനുണ്ട് നേരത്തെ എണീപ്പിക്കണമെന്ന് എന്നിട്ടിപ്പൊ പോത്ത് പോലെ കിടന്നുറങ്ങുന്നോ????? അത് കേട്ടതും അവൻ ഞെട്ടിയുണർന്നു.

അമ്മച്ചീ നേരം ഒരുപാടായോ????? ആയോന്നോ 7 മണി മുതൽ ഞാൻ വന്ന് വിളിക്കുന്നതാ സമയം ഇപ്പൊ മണി 8 ആയി. ഇടുപ്പിൽ കൈകുത്തി അവർ അവനെ നോക്കി കണ്ണുരുട്ടി. അയ്യോ സമയം വൈകി അമ്മച്ചിക്ക് വെള്ളം ഒഴിച്ചെങ്കിലും എന്നെ എണീപ്പിച്ചു കൂടായിരുന്നോ?????? ബാത്‌റൂമിലേക്ക് പോവുന്നതിനിടയിൽ അവൻ ചോദിച്ചു. പിന്നേ എനിക്കതല്ലേ നേരം..... വെള്ളം ഒഴിച്ച് എണീപ്പിക്കാൻ നീയൊരെണ്ണത്തിനെ ഇവിടെ മിന്ന് കെട്ടി കൊണ്ടുവാടാ...... എന്തിന് കെട്ടിക്കൊണ്ട് വന്നവളെ ഞാൻ ചവിട്ടി എഴുന്നേല്പിക്കേണ്ടി വരും അങ്ങനത്തെയാ മുതല്... എന്തോ ഓർമ്മയിൽ ചിരിച്ചു കൊണ്ടവൻ പറഞ്ഞു. എന്തോന്നാ?????? ഒന്നുല്ലേ........ അവൻ തൊഴുത് പറയുന്നത് കേട്ടവർ ഒന്ന് അമർത്തി മൂളി കൊണ്ട് താഴേക്ക് പോയി. 🖤🖤🖤🖤🖤🖤🖤🖤🖤🖤🖤🖤🖤 എമി മുറിയിൽ കയറി കോളേജിൽ പോവാൻ തയ്യാറെടുക്കുന്ന സമയത്താണ് താഴെ ഒരു ബൈക്കിന്റെ സൗണ്ട് കേൾക്കുന്നത്. അത് കേട്ടതും അവൾ സ്പീഡിൽ ഒരുങ്ങാൻ തുടങ്ങി.

ഒരു ഡാർക്ക്‌ ഗ്രീൻ ലോങ്ങ്‌ കുർത്തിയും ജീൻസും ധരിച്ച് മുടി പോണി ടൈൽ കെട്ടി നെറ്റിയിൽ കുഞ്ഞൊരു കറുത്ത പൊട്ടും തൊട്ടവൾ താഴേക്കിറങ്ങി. സ്റ്റെയർ ഇറങ്ങിയപ്പോഴേ കണ്ടു സോഫയിൽ ഇരുന്ന് ഫോണിൽ കുത്തുന്ന റോണിയെ. എമിയുടെ അച്ഛന്റെ ഒരേയൊരു ചേട്ടൻ ജെയിംസിന്റെയും ഭാര്യ അലീസിന്റെയും മകനാണ് റോണി. എമിയുടെ ബെസ്റ്റ് ഫ്രണ്ട് ആൻഡ് ക്രൈം പാർട്ണർ. ആൾ എമിയെ പോലെ തന്നെ ഇച്ചിരി വട്ടുള്ള കൂട്ടത്തിലാണ്. വീട്ടുകാർ ഇവരെ രണ്ടുപേരെയും അരപ്പിരിയെന്നും മുക്കാപ്പിരിയെന്നും വിളിക്കും. ചുരുക്കം പറഞ്ഞാൽ കിളിപോയ രണ്ട് കസിൻസ്. കക്ഷി എമിയേക്കാൾ ഒരു വയസ്സിന് മൂത്തതാണെങ്കിലും എമിയെ പോലെ തന്നെ Bsc കെമിസ്ട്രി ഫൈനൽ ഇയർ സ്റ്റുഡന്റ് ആണ്. രണ്ട് വീടും ഏകദേശം അടുത്തടുത്ത് തന്നെയാണ് അതുകൊണ്ട് ഒരുമിച്ചാണ് കോളേജിൽ പോക്കും വരവും ഒക്കെ. ജെയിംസിന്റെ കയ്യും കാലും പിടിച്ച് റോണി സ്വന്തമാക്കിയ ktm ഇൽ ആണ് രണ്ടിന്റെയും സവാരി. എമി അവനെയും നോക്കി താഴേക്കിറങ്ങി. അരെ ഭായീ.... അങ്കെ അല്ല ഇദർ ഇദർ.......... കയ്യിലെ ഫോണിൽ ഫ്രീഫയർ കളിച്ചോണ്ട് ഏതോ ബംഗാളിക്ക് ഇൻസ്‌ട്രക്ഷൻ കൊടുക്കുന്ന അവനെ കണ്ടവൾ വായും തുറന്ന് നിന്നുപോയി. ഇതെന്തോന്നടെ ഇത് ഹിന്ദമിഴാളമോ????

എമിയുടെ ചോദ്യം കേട്ടതും അവൻ തലയുയർത്തി നോക്കി. അതെന്നാത്ത ചാദനം??????? നീ ഇപ്പൊ പറഞ്ഞ ഭാഷ തന്നെ ഹിന്ദി + തമിഴ് + മലയാളം = ഹിന്ദമിഴാളം അയ്യോ പരമകഷ്ടം..... അവളവനെ പുച്ഛിച്ചു. പോടീ.... പോടീ...... അവൻ അവളെ നോക്കി മുഖം കോട്ടികൊണ്ട് ഫോണെടുത്ത് പോക്കെറ്റിൽ തിരുകി. സ്റ്റെല്ലാന്റി...... മുട്ടക്കറി ആയില്ലേ????? അവൻ അടുക്കളയിലേക്ക് നോക്കി വിളിച്ചു ചോദിച്ചു. ഇപ്പൊ കൊണ്ടുവരാം മോനേ...... പറഞ്ഞു തീർന്നതും അപ്പവും മുട്ടക്കറിയും ടേബിളിൽ കൊണ്ടു വന്ന് നിരത്തി. മ്യോനോ????? കാള പോലെ വളർന്ന ഇവനാണോ മ്യോൻ????? ചുണ്ട് കോട്ടിക്കൊണ്ട് അവൾ ഡൈനിങ്ങ് ടേബിളിൽ ഇരുന്നു. അസൂയക്കും കുശുമ്പിനും മരുന്നില്ലെടി മറുതേ....... പ്ലേറ്റിലേക്ക് മുട്ടക്കറി വിളമ്പി കൊണ്ടവൻ അവളെ കളിയാക്കി. കേൾക്കണ്ട താമസം എമി അവന്റെ പ്ലേറ്റിലെ മുട്ട എടുത്ത് തിന്നാൽ തുടങ്ങി. അങ്ങനെ ഇപ്പൊ എന്നെ മറുതേന്ന് വിളിച്ചിട്ട് നീ വെട്ടിവിഴുങ്ങണ്ടടാ മരമാക്രി. എടീ അലവലാതി മര്യാദക്ക് എന്റെ മുട്ട താടി..... തരാൻ സൗകര്യമില്ല നീ കൊണ്ടുപോയി കേസ് കൊടുക്ക്. എമി അടുത്ത മുട്ട കൂടി എടുത്ത് വായിൽ തിരുകി. സ്റ്റെല്ലാന്റി ഇവളെന്റെ മുട്ട എടുത്ത് തിന്നു. കൊച്ചു കുട്ടികളെ പോലെ അവൻ പരാതി പറയാൻ തുടങ്ങി. രാവിലെ ഇരുന്നു തല്ല് കൂടാതെ തിന്നിട്ട് ഏറ്റ് പോടാ......

ജോണിന്റെ ശബ്ദം കേട്ടതും അവൻ അവളെ നോക്കി കണ്ണുരുട്ടി മുട്ടക്കറിയുടെ ഗ്രേവിയും കൂട്ടി അപ്പം കഴിക്കാൻ തുടങ്ങി. എമി വാ പൊത്തി തികട്ടി വന്ന ചിരി അടക്കി. അപ്പോഴേക്കും സ്റ്റെല്ല ബൂസ്റ്റിട്ട് പാൽ കൊണ്ടുവന്ന് രണ്ടിനും കൊടുത്തു ഇനിയെങ്ങാനും പാലും കൂടി അവൾ എടുത്ത് കുടിക്കുവോ എന്ന് ഭയന്ന് റോണി അത് കിട്ടിയ പാടെ വായിലേക്ക് കമത്തി. പാലിന്റെ ചൂട് കാരണം ഇരുന്ന ഇരുപ്പിൽ നിന്ന് തന്നെ ചാടി എണീറ്റ് വാഷ്ബേസിനരികിലേക്ക് ഓടിയ അവനെ നോക്കി അവൾ തലതല്ലി ചിരിക്കാൻ തുടങ്ങി. കഴിച്ച് കഴിഞ്ഞതും അവൾ എഴുന്നേറ്റ് കൈകഴുകി അവൾക്കായി സ്റ്റെല്ല കൊണ്ടുവന്ന പാൽ എടുത്ത് മിക്കൂനരികിലേക്ക് ചെന്നു. എമിയെ കണ്ടപ്പോൾ തന്നെ മിക്കു ചാടി എഴുന്നേറ്റ് ഇനി അടുത്ത പണി എന്താണാവോ എന്ന ഭാവത്തിൽ അവളെ നോക്കി. അത് കണ്ടവൾ ഒരു ചിരിയോടെ അവളുടെ പാല് മുഴുവൻ മിക്കുവിന്റെ പാത്രത്തിലേക്ക് ഒഴിച്ചു. ഇന്നലെ ചേച്ചിയല്ലേ നിന്റെ പാൽ കുടിച്ചത് അതുകൊണ്ട് എന്റെ വാവ ഇത് കുച്ചോ. മിക്കുവിന്റെ തലയിൽ തഴുകി പറഞ്ഞവൾ എഴുന്നേറ്റു. റ്റാറ്റാ.......

ചേച്ചി പോയിട്ട് വരാവേ...... മിക്കൂനോട് പറഞ്ഞവൾ ഒരു ഫ്ലയിങ് കിസ്സും കൊടുത്ത് ചാടിത്തുള്ളി പുറത്തേക്കിറങ്ങി. ബൈക്ക് സ്റ്റാർട്ട് ചെയ്ത് തന്നെയും നോക്കി നിൽക്കുന്ന റോണിയെ കണ്ടവൾ വരാന്തയിലേക്കിറങ്ങി. പപ്പേ അമ്മേ ഞാൻ പോയിട്ട് വരാവേ..... വരാന്തയിൽ അവരെ യാത്രയാക്കാൻ നിന്ന ജോണിന്റെയും സ്റ്റേല്ലയുടെയും കവിളിൽ ചുംബിച്ചവൾ റോണിയുടെ പുറകിൽ കയറി. അവൻ ബൈക്ക് മുന്നോട്ടെടുത്തതും എമി തിരിഞ്ഞവരെ നോക്കി കൈവീശി. അവരുടെ വണ്ടി കണ്ണിൽ നിന്ന് മറയുന്നത് വരെ അവരിരുവരും ആ വരാന്തയിൽ തന്നെ നിന്നു. 🖤🖤🖤🖤🖤🖤🖤🖤🖤🖤🖤🖤🖤 അവരുടെ ബൈക്ക് കോളേജ് കവാടം കടന്നതും കണ്ടു കോളേജിലെ നെല്ലിമരചോട്ടിൽ ഇരുന്ന് ദിവാസ്വപ്നം കാണുന്ന നിവേദിത ഉത്തമൻ എന്ന അവരുടെ ചങ്ക് നിവൂനെ. ബൈക്ക് നിർത്തിയതും എമി ചാടിയിറങ്ങി അവളുടെ അടുത്തേക്ക് ചെന്നു. നിവു ആകട്ടെ എമി വന്നതൊന്നും അറിയാതെ എന്തോ അഗാധമായ ചിന്തയിലാണ്. ഇടയ്ക്കിടെ ചിരിക്കുന്നുമുണ്ട്. റോണിയും എമിയും അവൾക്ക് മുന്നിൽ കൈകെട്ടി നിന്നുകൊണ്ട് അവളെ ആകമാനം ഒന്ന് നോക്കി. എടാ....... മ്മ്മ്......... ഇന്നലെ വരെ ഒരു കുഴപ്പവും ഇല്ലായിരുന്നല്ലോ ഇന്നിപ്പൊ എന്നാ പറ്റി മുഖത്തൊരു അവലക്ഷണം പിടിച്ച ചിരിയൊക്കെ?????

അതാണ് ഞാനും ആലോചിക്കുന്നത് ഇനി ഉത്തമൻ ഇവളുടെ തലക്കടിച്ചോ എന്തോ????? റോണി താടിക്കും കൈകൊടുത്ത് അവളെ നോക്കി. എന്റെ വീഷണകോണകത്തിൽ നിന്ന് ഉരുതിരിഞ്ഞ ഒരു കാര്യം പറയട്ടെ????? എന്താ?????? എമി അവന്റെ മുഖത്തേക്ക് നോക്കി. ഇനി പുതിയ വല്ല ലൈനും സെറ്റായോ???? എന്ത്???? നമ്മൾ രണ്ട് പേരും സിംഗിൾ പസംഗ അടിച്ചു നടക്കുമ്പോ ഈ ഊളക്ക് ലൈൻ സെറ്റവനോ സമ്മതിക്കില്ല ഞാൻ. എമി പല്ല് കടിച്ച് അവളെ നോക്കി. കക്ഷി ഇതൊന്നും അറിയാതെ സ്വപ്നലോകത്താണ്. പിന്നെ ഒന്നും നോക്കിയില്ല നടുപ്പുറം നോക്കി രണ്ടും കൂടി കൊടുത്തു ഒരു കീറ്. അമ്മേ........ നിവു തുള്ളിക്കൊണ്ട് എഴുന്നേറ്റു. മുന്നിലേക്ക് നോക്കവെ കലിപ്പ് ലുക്കിൽ അവളെ നോക്കി നിൽക്കുന്ന എമിയെയും റോണിയേയും കണ്ടവൾ ഇളിച്ചു. ഇളിക്കല്ലേ ഇളിക്കല്ലേ..... ഞങ്ങൾ ഇവിടെ വന്നിട്ട് അര മണിക്കൂറായി അത് വല്ലതും മോൾ അറിഞ്ഞോ????? അല്ല എന്താണ് മോൾക്ക് ഇന്നൊരു ഇളക്കം?????? എമി റോണിയുടെ തോളിൽ കൈകുത്തി നിന്നുകൊണ്ട് ചോദിച്ചു. അത് പിന്നെ ഇന്നലെ ഞാനെന്റെ സങ്കല്പപുരുഷനെ കണ്ടെത്തി.

കാല് കൊണ്ട് കളം വരച്ചു കൊണ്ടവൾ പറഞ്ഞു. ഇത് നീ ഏത് ആണിനെ കണ്ടാലും പറയുന്ന ഡയലോഗ് അല്ലെ????? റോണി അവളെ പുച്ഛിച്ചു. ഒന്ന് ഇത് അത് പോലെയൊന്നുമല്ല അവനെ കണ്ടപ്പോൾ തന്നെ എന്റെ അടിവയറ്റിൽ മഞ്ഞ് വീണത് പോലെ തോന്നി. ആ കട്ട താടിയും പിരിച്ചു വെച്ച മീശയും അലസമായി വളർന്ന മുടിയും എല്ലാം കൂടി എന്റെ ഭഗവതീ i just fall in love. കണ്ട മാത്രയിൽ തന്നെ അവനെന്റെ ഹൃദയത്തിൽ ഒരു കൂട് കൂട്ടി. കണ്ണടച്ച് വളരെ ഫീലോടെ അവൾ പറഞ്ഞു നിർത്തി. കൂട് കൂട്ടാൻ അവനെന്താ കാക്കയോ???? റോണിയുടെ അവിഞ്ഞ ചോദ്യം കേട്ടതും അവൾ കണ്ണ് തുറന്ന് അവനെ നോക്കി കണ്ണുരുട്ടി. കാക്കക്ക് കാട്ടുകോഴിയെക്കാൾ അന്തസുണ്ടെടാ. കാട്ടുകോഴി നിന്റപ്പൻ ഉത്തമൻ കോൺട്രാക്ടർ. ദേ അപ്പന് പറഞ്ഞാലുണ്ടല്ലോ.... അവൾ അവന് നേരെ കൈചൂണ്ടി. പറഞ്ഞാൽ നീ എന്തോ ചെയ്യും???? നിന്റെ ചപ്രത്തല അടിച്ചു പൊട്ടിക്കുമെടാ കരിങ്കോഴി. നീയാരാടി ഏപ്പരാച്ചി എന്നെ തല്ലാൻ???? ഓഹ് ഒന്ന് നിർത്തുന്നുണ്ടോ....... എമി ഇടയിൽ കയറി ഒച്ചയിട്ടതും രണ്ടും വാ പൂട്ടി.

ഇനി തല്ല് കൂടിയാൽ രണ്ടിന്റെയും വായിൽ ഞാൻ മണ്ണ് തിരുകും. കട്ടകലിപ്പിൽ എമി പറഞ്ഞതും രണ്ടുപേരും നല്ല കുട്ടികളായി. നിന്ന് വാലും തുമ്പും പറഞ്ഞ് നാടകം കളിക്കാതെ ഉള്ളത് എന്താണെന്ന് വെച്ചാൽ മര്യാദക്ക് പറ. അവൾ നിവൂന് നേരെ തിരിഞ്ഞു കൊണ്ട് പറഞ്ഞതും അവൾ പറയാൻ തയ്യാറായി രണ്ടുപേരെയും നോക്കി. ഇന്നലെ അച്ഛന്റെ കൂടെ ചെറിയൊരു ഷോപ്പിങ്ങിന് പോവുമ്പോഴാണ് ഞാൻ അവനെ കാണുന്നത്. മുന്നിൽ നിരത്തി വെച്ച സ്വീറ്റ്സ് ബോക്സുകൾ ഓരോന്നായി എടുത്ത് നോക്കുന്ന അവനെ കണ്ട് ഞാൻ സ്വയം മറന്ന് നിന്നുപോയി. നെറ്റിയിലേക്ക് വീഴുന്ന മുടിയിഴകൾ ഇടയ്ക്കിടെ ഒതുക്കി വെക്കാൻ ശ്രമിക്കുന്ന അവനെ കണ്ട് ഉള്ളിലൊരായിരം ബട്ടർഫ്ലൈ ഒരുമിച്ച് പറക്കുന്നത് പോലെ തോന്നി. പെട്ടെന്നായിരുന്നു എന്നെ തട്ടികൊണ്ട് ഒരു കൊച്ച് ആൺകുട്ടി അവന്റെ അടുത്തേക്ക് ഓടി ചെന്നത്. കുഞ്ഞിനെ കണ്ടതും അവൻ വാരിയെടുത്ത് കുഞ്ഞ് ചൂണ്ടി കാണിക്കുന്ന ഓരോ സാധനങ്ങളും എടുക്കാൻ തുടങ്ങി. അയ്യേ...... ഒരു കൊച്ചിന്റെ തന്തയെ ആണൊ നീ വായിനോക്കി നിന്നത്?????

നാണമില്ലേടി സെക്കനാന്റ് മൊതലൊക്കെ നോക്കാൻ...... റോണി അവളെ കളിയാക്കിയതും അവൾ പല്ല് കടിച്ചു കൊണ്ട് അവനെ നോക്കി. നീയെന്തിനാ പല്ല് കടിക്കുന്നത് അവൻ പറയുന്നത് ശരിയല്ലേ????? എമി അവനെ പിന്താങ്ങി. ഓഹ് കാള പെറ്റു എന്ന് കേൾക്കുമ്പോഴേ കയറെടുക്കാതെ ഞാൻ മുഴുവൻ ഒന്ന് പറഞ്ഞോട്ടെ. ആഹ് പണ...... അവരിരുവരും ഒരുമിച്ച് പറഞ്ഞു. ആ കാഴ്ച കണ്ടതും ചിറക്കിട്ടടിച്ച ബട്ടർഫ്ലൈ എല്ലാം കൂടി എന്റെ തന്തക്ക് വിളിച്ച് പിടഞ്ഞു താഴത്ത് വീണു. ഞാനാണേൽ മുഴുവൻ സെഡ് ആയിപ്പോയി. അത്രയും ഗ്ലാമർ ഉള്ളൊരു ചെറുക്കനെ കണ്ടിട്ട് യോഗമില്ലാതെ ആയിപ്പോയല്ലോ എന്ന് കരുതി നിരാശിച്ച് നിൽക്കുമ്പോഴാണ് ദൈവദൂതനെ പോലെ ഏതോ ഒരാൾ അവരുടെ അരികിലേക്ക് എത്തിയത്. തിരിഞ്ഞു പോവാൻ നിന്ന ഞാൻ അവരുടെ സംസാരം കേട്ട് നിന്നു. അപ്പോഴാണ് ഞാനാ നഗ്നസത്യം മനസ്സിലാക്കുന്നത്. എന്താണാവോ ആ തുണിയില്ലാത്ത സത്യം????????? റോണി ചോദിച്ചു. കയ്യിലിരുന്ന കൊച്ച് അവന്റെയല്ല അവന്റെ ചേട്ടന്റെ ആയിരുന്നെന്ന്. എന്റെ പൊന്ന് മോളെ അത് കേട്ടതും മനസ്സിൽ അഞ്ചാറ് ലഡ്ഡു ഒരുമിച്ച് പൊട്ടി. അവരുടെ സംസാരം കുറച്ചു നേരം കേട്ടാൽ അവനെ കുറിച്ച് വല്ല സൂചനയും കിട്ടിയാലോ എന്ന് കരുതി കുറെ നേരം ഞാൻ നിന്നു.

പക്ഷെ ഒരു ഫലവും ഉണ്ടായില്ല അവന്റെ പേര് പോലും എനിക്ക് കണ്ടുപിടിക്കാൻ കഴിഞ്ഞില്ല പക്ഷെ എനിക്ക് ഉപകാരപ്പെടുന്ന ഒരു കാര്യം മാത്രം അറിയാൻ കഴിഞ്ഞു. എന്ത് കാര്യം????? എമി പിരികം പൊക്കി അവളെ നോക്കി. അവൻ സിംഗിൾ ആണെന്ന്. എനിക്കത് മാത്രം അറിഞ്ഞാൽ മതിയായിരുന്നു. ഇനിയെങ്ങനെ എങ്കിലും അവനെ കണ്ടെത്തണം എന്നിട്ട് അവനെ വളച്ച് അവനെ കൊണ്ടെന്റെ കഴുത്തിൽ താലികെട്ടിച്ച് അവന്റെ മൂന്നാല് പിള്ളവരെയും പ്രസവിച്ച് ഞാൻ ഒരു വിലസ് വിലസും മോളെ. തുള്ളിക്കളിച്ച് കൊണ്ടവൾ പറയുന്നത് കേട്ട് അവർ രണ്ടുപേരും നിന്ന് ചുണ്ട് കോട്ടി. ആഹാ എത്ര മനോഹരമായ നടക്കാത്ത സ്വപ്നം........ റോണി അവളെ കളിയാക്കി. നീ പോടാ ഞാൻ നടക്കാൻ പോവുന്ന കാര്യം തന്നെയാ പറഞ്ഞത്. എങ്ങനെ നടക്കുമെന്നാ അവന്റെ പേരറിയോ????? വീടറിയോ???? അറ്റ്ലീസ്റ്റ് അവൻ എവിടെ ഉള്ളത് ആണെന്നെങ്കിലും അറിയോ???? അവൾ ഇല്ലായെന്ന് തലയാട്ടി. പിന്നെ എങ്ങനെ കണ്ടുപിടിക്കും?????? നീയത് വിടാൻ നോക്ക് എന്നിട്ട് നീ തീറ്റയിട്ട് വളർത്തുന്ന ആ അമലിനെയോ അഖിലിനെയോ വല്ലതും നോക്ക് അല്ലാതെ അവനെ കണ്ടുപിടിക്കാം എന്ന പ്രതീക്ഷ വേണ്ട മോളെ. റോണി പറയുന്നത് കേട്ടതും അവളുടെ മുഖം വാടി. നീയിങ്ങനെ ഡെസ്പ് ആവാതെ നിവൂ.

അവനെ നിനക്ക് വിധിച്ചിട്ടുണ്ടെങ്കിൽ ദൈവമായിട്ട് തന്നെ അവനെ നിന്റെ കണ്മുന്നിൽ എത്തിച്ചു തന്നിരിക്കും. എമി അവൾക്ക് ആത്മധൈര്യം പകർന്നതും അവളൊരു ചിരിയോടെ തലയുയർത്തി നോക്കി. പെട്ടെന്ന് ഗേറ്റിന് മുന്നിൽ നിൽക്കുന്ന ആളെ കണ്ടതും അവളുടെ മുഖം വിടർന്നു. കണ്മുന്നിൽ തന്നെ എത്തിച്ച് തന്നു മോളെ ദേ അവിടെ........ അവൾ പറയുന്നത് കേട്ടതും അവർ ചുറ്റും നോക്കാൻ തുടങ്ങി. എവിടെ??????? ദേ ആ ഗേറ്റിന്റെ അവിടെ........ അതും പറഞ്ഞവൾ മുന്നിലേക്ക് ചൂണ്ടിയതും അവൻ നിന്നയിടം ശൂന്യമായിരുന്നു. ഗേറ്റിന്റെ അവിടെ ആരാടി നിന്റെ കുഞ്ഞമ്മേടെ മോനോ?????? റോണി അവളെ നോക്കി കണ്ണുരുട്ടി. അയ്യോ എവിടെ പോയി????? ഞാനിപ്പൊ കണ്ടതാണല്ലോ...... അവൾ ഗേറ്റിന്റെ പരിസരം മുഴുവൻ കണ്ണുകൾ ഓടിച്ചു കൊണ്ട് പറഞ്ഞു. പിന്നെന്താടി ഇപ്പൊ കാണാത്തത് അവനെന്താ മായാവിയോ ഇത്ര പെട്ടെന്ന് മാഞ്ഞു പോവാൻ????? ഇല്ലെടാ സത്യായിട്ടും ഞാൻ കണ്ടതാ..... ഒഞ്ഞു പോടീ........ എനിക്ക് തോന്നുന്നു ഇവൾക്ക് മറ്റതാണെന്ന്. എന്ത് മറ്റത്????? എമി സംശയത്തോടെ അവനെ നോക്കി.

എടി മറ്റേ അസുഖം ഇമാജിനോ റൊമാൻസോഫീലിയ. ഓഹ്.....നിന്ന് 24 കളിക്കാതെ വാടാ ക്ലാസ്സ്‌ തുടങ്ങാനായി. എമി അവനെയും നിവൂനെയും വലിച്ചു കൊണ്ട് അകത്തേക്ക് നടന്നു. പോവുന്നതിന് മുന്നേ നിവു തിരിഞ്ഞു നോക്കിയെങ്കിലും ആരെയും കാണാൻ സാധിച്ചില്ല. അവർ അവിടെ നിന്ന് നടന്നകന്നതും ഗേറ്റിന്റെ മറവിൽ നിന്നിരുന്ന ആ രൂപം പുറത്തേക്കിറങ്ങി. ചിരിച്ചു കളിച്ച് പോവുന്ന അവരെ കണ്ടതും അവനിൽ ദേഷ്യം നിറഞ്ഞു. കലിയോടെ വെട്ടിതിരിഞ്ഞവൻ തന്റെ ബുള്ളറ്റിലേക്ക് കയറി. 🖤🖤🖤🖤🖤🖤🖤🖤🖤🖤🖤🖤🖤 മുറ്റത്ത് ബുള്ളറ്റ് പാർക്ക്‌ ചെയ്തവൻ ദേഷ്യത്തിൽ അകത്തേക്ക് നടന്നു. രാവിലെ മൂളിപ്പാട്ടും പാടി ജോളിയായി പുറത്തേക്ക് പോയ ആൾ വാലിന് തീപ്പിടിച്ചത് പോലെ തിരിച്ചു വരുന്നത് കണ്ട് ആൽവി അവനെ ഒന്ന് നോക്കി. എന്നാൽ അവൻ ആരെയും ശ്രദ്ധിക്കാതെ മുറിയിൽ കയറി വാതിൽ കൊട്ടിയടച്ചു.

റോണിയുടെ ബൈക്കിന് പുറകിൽ അവനെ കെട്ടിപ്പിടിച്ചിരുന്നു പോവുന്ന എമിയെ ഓർക്കവേ അവന്റെ ഉള്ളിൽ ദേഷ്യവും സങ്കടവും ഒരുപോലെ നിറഞ്ഞു. ആരാ അവൻ????? അവളെന്തിനാ അവനോടൊപ്പം ബൈക്കിൽ മുട്ടിയിരുമി ഇരുന്നു പോവുന്നത്????? അതിന് മാത്രം എന്ത് ബന്ധമാ അവർ തമ്മിലുള്ളത്????? ഓരോ ചോദ്യങ്ങൾ മനസ്സിൽ തെളിഞ്ഞതും അവന് വട്ട് പിടിക്കുന്നത് പോലെ തോന്നി. അസ്വസ്ഥതയോടെ അവൻ അങ്ങോട്ടും ഇങ്ങോട്ടും നടക്കാൻ തുടങ്ങി. പിന്നെ എന്തോ ഓർത്തെന്നത് പോലെ അവൻ ഫോണെടുത്ത് ആരെയോ വിളിച്ചു. അപ്പൂ..... എമിയുടെ കോളേജിലുള്ള ആരെയെങ്കിലും പരിചയമുണ്ടെങ്കിൽ ഉടനെ അവരെ വിളിച്ച് അവളുടെ കൂടെ വാല് പോലെ നടക്കുന്ന ചെറുക്കൻ ആരാണെന്നൊന്ന് അന്വേഷിച്ച് പറ. ഇന്ന് തന്നെ എനിക്കവന്റെ ഫുൾ ഡീറ്റെയിൽസ് കിട്ടണം. അത്ര മാത്രം പറഞ്ഞ് ഫോൺ കട്ട്‌ ചെയ്തവൻ ബെഡിലേക്ക് കിടന്നു.......... തുടരും........

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story