ഹൃദയതാളമായ്: ഭാഗം 41

hridayathalamay

എഴുത്തുകാരി: ആർദ്ര അമ്മു

ഓരോന്ന് ഓർത്ത് അങ്ങനെ ഇരിക്കവേ എന്തോ ഒരു ഭയം അവനെ പൊതിഞ്ഞു. വീണ്ടും പഴയ ഓർമ്മകൾ അവളിലേക്ക് എത്തിയാൽ........ അവൻ അസ്വസ്ഥതയോടെ തല കുടഞ്ഞു. ഒരിക്കൽ നഷ്ടപ്പെട്ടു പോയതാണ് തിരികെ കിട്ടുമോ എന്ന് ഭയന്നതാണ് ഇനിയും കൈവെള്ളയിൽ നിന്ന് വഴുതി പോവാൻ അനുവദിക്കില്ല. മൗനമായി മനസ്സിൽ മൊഴിഞ്ഞു കൊണ്ടിരുന്നു. ആലോചനകളിൽ മുഴുകി ഇരിക്കുമ്പോഴാണ് ടേബിളിൽ ഇരുന്ന ഫോൺ റിങ് ചെയ്യുന്ന ശബ്ദം കാതിൽ പതിക്കുന്നത്. ചിന്തകൾക്ക് വിരാമം ഇട്ടുകൊണ്ടവൻ കൈനീട്ടി ഫോണെടുത്തു. സ്‌ക്രീനിൽ തെളിയുന്ന പേര് കണ്ടതും കലങ്ങി മറിഞ്ഞ ഹൃദയത്തിൽ തണുപ്പ് പടരുന്നത് അവനറിഞ്ഞു. അതിന്റെ ബാക്കിയായി ചുണ്ടിൽ ഒരു പ്രത്യേകതരം പുഞ്ചിരി തെളിഞ്ഞു. ചുണ്ടിലെ ചിരി മായ്ക്കാതെ അവൻ കാൾ അറ്റൻഡ് ചെയ്ത് ചെവിയിലേക്ക് വെച്ചു. ഹലോ............ എന്നാൽ അപ്പുറത്ത് നിന്ന് പ്രതികരണം ഒന്നുമില്ലായിരുന്നു. എന്തുപറ്റി എന്റെ പൊടിക്കുപ്പിക്ക്???? പിണക്കമാണോ?????? നേർത്ത ശബ്ദത്തിൽ ചോദിച്ചു കൊണ്ടവൻ ചെയറിലേക്ക് ചാഞ്ഞിരുന്നു.

ഇത്രയും നേരമായിട്ട് എന്നെ എന്താ വിളിക്കാതിരുന്നത്????? അവളുടെ സ്വരം പരിഭവത്താൽ കൂർത്തിരുന്നു. ഓഹ് അതാണോ???? നിന്നെ വിളിക്കണം എന്ന് തോന്നിയില്ല. എന്തെങ്കിലും കുരുത്തക്കേട് ഒപ്പിച്ചു വെച്ചാൽ നീയായിട്ട് എന്നോട് പറയില്ലല്ലോ അതുകൊണ്ട് അമ്മയെ വിളിച്ച് എല്ലാം അറിഞ്ഞിരുന്നു. അമ്മയിൽ നിന്ന് എല്ലാം അറിഞ്ഞ സ്ഥിതിക്ക് നിന്നെ വിളിച്ച് ടൈം വേസ്റ്റ് ചെയ്യേണ്ട കാര്യമില്ലല്ലോ???? അവളെ ദേഷ്യം പിടിപ്പിക്കാനായി അവൻ പറഞ്ഞു. ഈ പറഞ്ഞതിനർത്ഥം എന്നെ വിളിക്കുന്നത് വെറുതെ സമയം കളയുന്നത് പോലെ ആണെന്നല്ലേ????? ഇത്രയും നേരം നിങ്ങളുടെ വിളിയും പ്രതീക്ഷിച്ചിരുന്ന ഞാൻ വെറും മണ്ടി. ഇനി മേലിൽ എന്നെ വിളിച്ചു പോവരുത്. I hate you. ദേഷ്യത്തിൽ അത്രയും പറഞ്ഞവൾ കാൾ കട്ട്‌ ചെയ്തു. മാതാവേ പണി പാളിയോ????? മനസ്സിൽ ആലോചിച്ചുകൊണ്ടവൻ അവളെ വീണ്ടും വിളിക്കാൻ ശ്രമിച്ചു. പക്ഷെ അവിടെ നിന്ന് നൊ റെസ്പോൺസ്. ഈ പെണ്ണ്.........

അവൻ നെറ്റിയിൽ ഒന്ന് തടവി. ഫോണിൽ വിളിക്കുമ്പോൾ അല്ലെ ബുദ്ധിമുട്ട് നേരിട്ട് ചെന്ന് കളയാം. ഒരു കള്ളചിരി അവന്റെ മുഖത്ത് വിരിഞ്ഞു. ചുണ്ടിൽ ഊറിയ ചിരിയോടെ അവൻ ഡ്രസ്സ്‌ ചേഞ്ച്‌ ചെയ്ത് ബുള്ളറ്റിന്റെ കീയും എടുത്ത് ശബ്ദം ഉണ്ടാക്കാതെ പുറത്തേക്കിറങ്ങി. താഴേക്ക് സ്റ്റെയർ ഇറങ്ങുമ്പോഴാണ് ഹാളിലെ കൗച്ചിൽ പുതച്ചു മൂടി കിടക്കുന്ന ആൽവിയെ കാണുന്നത്. തല വഴി പുതപ്പ് മൂടി മുഖം മാത്രം വെളിയിൽ കാണാൻ കഴിയുന്ന വിധത്തിലാണ് കിടപ്പ്. ഹൈറ്റ് അഡ്ജസ്റ്റ് ചെയ്യാനായി ചുരുണ്ടുകൂടി കിടക്കുകയാണ്. കൗച്ചിന്റെ തലയ്ക്കൽ ഒരു ചന്ദനത്തിരിയും കത്തിച്ച് വെച്ചിട്ടുണ്ട്. ഇയാളാര് വൺ മാൻ ഷോയിലെ ഭാസ്കരനോ?????? അവന്റെ കിടപ്പ് കണ്ട് അച്ചു അറിയാതെ ആലോചിച്ചു പോയി. ഭാര്യ റൂമിൽ കേറ്റുന്നില്ലെങ്കിൽ വല്ല ഗസ്റ്റ് റൂമിലും പോയി കിടക്കണം. ഇതതല്ല ഈ കിടപ്പ് കണ്ട് സിംപതി മൂത്ത് തിരിച്ചു റൂമിൽ കേറ്റും എന്നാണ് വിചാരം.

രണ്ടാഴ്ച കഴിയാതെ ആ മുറിയുടെ വാതിൽ ഇങ്ങേർക്ക് വേണ്ടി തുറക്കൂല എന്നറിഞ്ഞിട്ടും എന്തിനാണാവോ ഈ പ്രഹസനം?????വെറുതെ മനുഷ്യനെ മെനക്കെടുത്താനായിട്ട്. പിറുപിറുത്തുകൊണ്ടവൻ മെല്ലെ നടന്ന് സൂക്ഷ്മതയോടെ വാതിൽ തുറന്ന് പുറത്തേക്കിറങ്ങി. ശേഷം വാതിൽ പുറത്ത് നിന്ന് പൂട്ടിയവൻ പോർച്ചിലേക്ക് നടന്നു. ശബ്ദം ഉണ്ടാക്കാതെ ബുള്ളറ്റ് എടുത്ത് ഗേറ്റ് വരെ തള്ളികൊണ്ടുപോയി. 🖤🖤🖤🖤🖤🖤🖤🖤🖤🖤🖤🖤🖤 ദുഷ്ടൻ, മൂരാച്ചി, ബ്ലഡി ഡ്രാക്കുള. ഹോസ്പിറ്റലിൽ നിന്ന് വന്ന എനിക്ക് എങ്ങനെയുണ്ട് എന്നറിയാൻ വിളിക്കുമെന്ന് കരുതിയല്ലേ ഉറങ്ങാതെ കാത്തിരുന്നത് എന്നിട്ട് ഒന്ന് വിളിച്ചോ???? ഏഹേ.... അവസാനം സഹികെട്ട് ഞാൻ അങ്ങോട്ട്‌ വിളിച്ചപ്പോൾ പറഞ്ഞത് കേട്ടില്ലേ എന്നെ വിളിക്കാൻ തോന്നിയില്ല പോലും. ഇനി വരട്ടെ ഒലിപ്പിച്ചോണ്ട് കാണിച്ചു കൊടുക്കുന്നുണ്ട് ഞാൻ. ഉള്ളിലെ ദേഷ്യമത്രയും കൈവിരലുകളിൽ തീർത്തു കൊണ്ടവൾ മുറിയിൽ അങ്ങോട്ടും ഇങ്ങോട്ടും ഉലാത്തുകയാണ്. ഏറെ നേരത്തിന് ശേഷം വീണ്ടും സ്‌ക്രീനിൽ തെളിയുന്ന അച്ചുവിന്റെ ഫോട്ടോയോടെ റിങ് ചെയ്യുന്ന ഫോണിനെ ഒന്ന് നോക്കി അവൾ ചുണ്ട് കോട്ടി.

അവിടെ കിടന്ന് അടിക്കട്ടെ എന്റെ പട്ടി എടുക്കും. അവൾ പുച്ഛത്തോടെ മുഖം തിരിച്ചവൾ ബെഡിലേക്ക് ഇരുന്നു. കാൾ കട്ട്‌ ആവുന്നതും വീണ്ടും റിങ് ചെയ്യുന്നതും അവൾ അറിയുന്നുണ്ടായിരുന്നു പക്ഷെ അവൾ കാൾ അറ്റൻഡ് ചെയ്യാൻ പോയില്ല. കുറച്ചു കഴിഞ്ഞതും നോട്ടിഫിക്കേഷൻ സൗണ്ട് കേട്ടതും അവൾ ഫോണിലേക്ക് ഒന്ന് എത്തി നോക്കി. നോക്കണ്ട നോക്കണ്ട എന്ന് മനസ്സ് പറഞ്ഞിട്ടും അവളുടെ കൈകൾ ടേബിളിലേക്ക് നീണ്ടു. ഫോണെടുത്തു നോക്കവെ അച്ചുവിന്റെ മെസ്സേജ് കണ്ടതും ഒരു മടിയോടെ ആണെങ്കിൽ എടുത്ത് വായിച്ചു. "വേഗം ടെറസ്സിലോട്ട് വാടി" മെസ്സേജ് കണ്ടതും അവൾ ചാടി എണീറ്റു. മാതാവേ അങ്ങേര് ഇങ്ങോട്ട് കെട്ടിയെടുത്തോ???? വല്ല ആവശ്യോണ്ടായിരുന്നോ എമി നിനക്ക് മര്യാദക്ക് ആ കാൾ എടുത്താൽ പോരായിരുന്നോ???? ഇനിയിപ്പൊ അങ്ങോട്ട്‌ ചെന്നില്ലെങ്കിൽ കാളിങ് ബെല്ലടിച്ച് ബാക്കിയുള്ളവരെ നാണം കെടുത്തും.

ഏത് നേരത്താണാവോ എനിക്ക് കാൾ എടുക്കാതിരിക്കാൻ തോന്നിയത്.......... നഖം കടിച്ചു കൊണ്ടവൾ പമ്മി പമ്മി പുറത്തേക്കിറങ്ങി. സ്റ്റെല്ലയും ജോണും ഉറക്കത്തിലാണ് എന്നുറപ്പ് വരുത്തി അവൾ ടെറസ്സിലേക്ക് നടന്നു. ടെറസ്സിലേക്കുള്ള വാതിൽ തുറന്ന് അത് പുറത്ത് നിന്ന് പൂട്ടി അവൾ ചുറ്റിനും കണ്ണുകൾ പായിച്ചു. ടെറസ്സിലേക്ക് വരാൻ പറഞ്ഞിട്ട് ഈ ഡ്രാക്കുള ഇതെവിടെ പോയി കിടക്കുവാ????? ഇനി പറ്റിച്ചതെങ്ങാനും ആണോ??????? ചുറ്റിനും നോക്കി കൊണ്ടവൾ സ്വയം പറയുമ്പോഴാണ് ഇടുപ്പിലൂടെ ആരോ ചുറ്റി വരിയുന്നത്. ആദ്യം ഒന്ന് ഞെട്ടിയെങ്കിലും അതാരാണ് എന്ന് മനസ്സിലായതും അവളിൽ ദേഷ്യം നിറഞ്ഞു. അവനിൽ നിന്ന് കുതറി മാറാൻ ശ്രമിക്കവേ അവനവളെ കൂടുതൽ തന്നിലേക്ക് ചേർത്ത് നിർത്തി. എന്നെ വിട്...... എന്നെ വിടാൻ....... അവൾ അവനിൽ നിന്ന് കുതറികൊണ്ടിരുന്നു. മ്മ്മ്ഹ്ഹ്... വിടൂല...... അതും പറഞ്ഞവൻ വീണ്ടും അവളെ തന്നിലേക്ക് ചേർത്ത് കൊണ്ട് അവളുടെ തോളിൽ താടി മുട്ടിച്ചു. ഒന്ന് വിളിക്കാൻ ബുദ്ധിമുട്ട് ഉള്ളവർ എന്തിനാ ഇപ്പൊ ഇങ്ങോട്ട് കെട്ടിയെടുത്തത്?????

ദേഷ്യവും പരിഭവവും സങ്കടവും കലർന്ന സ്വരത്തിൽ അവൾ ചോദിച്ചു. വിളിക്കുന്നതിനേക്കാൾ എനിക്ക് സൗകര്യം ദേ ഇങ്ങനെ കാണുന്നതാ. കള്ള ചിരിയോടെ പറഞ്ഞവൻ അവളുടെ കാതിൽ ചുംബിച്ചു. ഒന്ന് പിടഞ്ഞു കൊണ്ടവൾ ചുറ്റിപ്പിടിച്ച അവന്റെ കരങ്ങളിൽ പിടി മുറുക്കി. ഫോണിലൂടെ അവസാനം എന്തോ പറഞ്ഞിരുന്നല്ലോ എന്താ അത്????? അൽപ്പം ഗൗരവത്തോടെ അവൻ ചോദിക്കുന്നതിനൊപ്പം അവന്റെ കൈകൾ അവളിൽ മുറുകി കൊണ്ടിരുന്നു. അവൾ ഉത്തരം പറയാനാവാതെ വിയർത്തു. പറ.... എന്താ അവസാനം പറഞ്ഞത്???? അത്.... അത് പിന്നെ.... I....hate..... you.......... വിക്കി വിക്കി അവൾ പറഞ്ഞു തീർന്നതും കഴുത്തിൽ അവന്റെ പല്ലുകൾ ആഴ്ന്നിരുന്നു. ഒന്ന് ഏങ്ങി കൊണ്ടവൾ നിന്നിടത്ത് നിന്ന് ഉയർന്നു പൊങ്ങി. അങ്ങനെയാണോ????? വെറുപ്പാണോ നിനക്കെന്നെ???? ഗൗരവത്തിൽ ചോദിച്ചു കൊണ്ടവൻ അവളുടെ കഴുത്തിലേക്ക് മുഖം പൂഴ്ത്തി. കഴുത്തിലൂടെ ചുമലിലേക്ക് അരിച്ചിറങ്ങുന്ന അവന്റെ ചുണ്ടുകളെ തടയാനാവാതെ അവൾ പുളഞ്ഞു.

കഴുത്തിലും തോളിലുമായി അലഞ്ഞു നടക്കുന്ന അവന്റെ അധരങ്ങളുടെ ചൂടിൽ അവൾ ഉരുകി ഒലിച്ചു. ഒന്നുരിയാടാൻ ശബ്ദം പോലും വെളിയിൽ വന്നില്ല. മറുപടി പറയാനാവാതെ വാക്കുകൾ തൊണ്ടക്കുഴിയിൽ കുരുങ്ങി കിടന്നു. അനുസരണയില്ലാതെ അവന്റെ ചുണ്ടുകൾ താഴേക്ക് ചലിക്കാൻ തുടങ്ങിയതും അവളവന്റെ കയ്യിൽ നഖങ്ങൾ ആഴ്ത്തി. പെട്ടെന്ന് തന്നെ അവൻ അവളെ തന്നിലേക്ക് തിരിച്ചു നിർത്തി. പറ എമീ നിനക്കെന്നോട് വെറുപ്പാണോ???? അവളുടെ ഇടം കഴുത്തിൽ കൈചേർത്തവളെ തന്നിലേക്ക് അടുപ്പിച്ച് കൊണ്ടവൻ ചോദിച്ചു. മ്മ്ഹ്ഹ്....... നിഷേധാർത്ഥത്തിൽ ഇരുവശത്തേക്കും തല ചലിപ്പിച്ചു കൊണ്ടവൾ അവനെ നോക്കി. പിന്നെന്തിനാ അങ്ങനെ പറഞ്ഞത്???? ഗൗരവം വിട്ടുമാറാതെ അവൻ ചോദിച്ചു. അത്..... പെട്ടെന്ന് ദേഷ്യം വന്നപ്പോൾ..... അറിയാതെ......... വാക്കുകൾ കിട്ടാതെ അവൾ തപ്പി തടഞ്ഞു. അത് കണ്ടതും അവൻ അവളിലേക്ക് മുഖമടുപ്പിച്ച് അവളുടെ കവിളിൽ കടിച്ചു. സ്സ്......... വേദനയാൽ അവളുടെ മുഖം ചുളുങ്ങി. ഇനി മേലിൽ ഇതാവർത്തിക്കരുത് കേട്ടോടീ പൊടിക്കുപ്പി?????

കുസൃതി ചിരിയോടെ അവൻ പറയവേ കവിളിൽ കൈവെച്ചു കൊണ്ടവൾ അവനെ നോക്കി കണ്ണുരുട്ടി. അവൻ കള്ളചിരിയോടെ മീശ പിരിക്കുന്നത് കണ്ടതും അവനെ തള്ളി മാറ്റി ദേഷ്യത്തിൽ തിരിഞ്ഞു നിന്നു. ഇച്ചായന്റെ കൊച്ച് നല്ല ചൂടിൽ ആണല്ലോ????? അവളുടെ കവിളിൽ പിച്ചി കൊണ്ടവൻ പറയവേ അവന്റെ കൈ തട്ടി മാറ്റി കൊണ്ടവൾ മുഖം വീർപ്പിച്ചു നിന്നു. En Sandakari Needhan, En Sandakozhi Needhan, Adaa Sathiyama Inimay, En Sondham Ellam Needhan.....🎶 കണ്ണിറുക്കി പാടികൊണ്ടവൻ അവളുടെ മുന്നിൽ ചെന്ന് നിന്ന് അവളുടെ ഇരുകവിളിലും പിടിച്ചു വലിച്ചു. അത് കണ്ടവൾക്ക് ചിരി വന്നെങ്കിലും അത് ഒളിപ്പിച്ചു വെച്ചവൾ മുഖം തിരിച്ചു. ആഹാ അത്രയ്ക്കയോ ഇപ്പൊ ശരിയാക്കി തരാം. അതും പറഞ്ഞവൻ ഷർട്ടിന്റെ സ്ലീവ് തെറുത്തുകൊണ്ടവൻ അവളെ പിടിച്ച് ദേഹത്തേക്ക് ചേർത്ത് കൊണ്ടവളെ ഇക്കിളി ഇടാൻ തുടങ്ങി. അയ്യോ.... ഇച്ചായാ..... വേണ്ട..... എനിക്ക്...... പിണക്കമൊന്നുമില്ല......

ഇക്കിളി ഇടല്ലേ....... പൊട്ടിച്ചിരിക്കിടയിൽ എങ്ങനെയൊക്കെയോ അവൾ പറഞ്ഞൊപ്പിച്ചു. ചിരിച്ച് ചിരിച്ച് അവളുടെ കണ്ണ് നിറഞ്ഞത് കണ്ടവൻ ഒരു ചിരിയോടെ ഇക്കിളി ആക്കുന്നത് നിർത്തി. അവളൊരു കിതപ്പോടെ അവനെ ചാരി നിന്ന് ശ്വാസമെടുത്തു. നിന്നെ വിളിക്കണം എന്ന് കരുതിയതാടി നീ ഉറങ്ങുവാണെങ്കിൽ വെറുതെ ശല്യം ചെയ്യണ്ടല്ലോ എന്ന് കരുതിയാണ് വിളിക്കാതിരുന്നത്. അവളെ ചേർത്ത് പിടിച്ചു കൊണ്ടവൻ പറഞ്ഞതും അവളവനെ ചുറ്റിപ്പിടിച്ച് അവനിലേക്ക് ചേർന്ന് നിന്നു. ഏറെനേരം അവളെ ചേർത്ത് പിടിച്ചവൻ അങ്ങനെ നിന്നു. ഇനി ഞാൻ പൊക്കോട്ടെ?????? നീണ്ട മൗനത്തിന് ശേഷം അവൻ ചോദിക്കുന്നത് കേട്ടവൾ അവന്റെ ഷർട്ടിൽ പിടിച്ച് അവനോട് ഒട്ടി നിന്നു. പിന്നെ പോവാം........ ചിണുങ്ങി കൊണ്ടവൾ അവനെ നോക്കി. അയ്യെന്റെ മോളെ. ചിണുങ്ങാതെ പോയി കിടന്ന് ഉറങ്ങെടി ആരും അറിയാതെ പോന്നതാ എല്ലാവരും എഴുന്നേൽക്കുന്നതിന് മുന്നേ എനിക്ക് തിരിച്ചു ചെല്ലണം. അത് കേട്ടവളുടെ മുഖം വാടി. പെട്ടെന്ന് ചുണ്ട് കൂർപ്പിച്ചവൾ പോവാൻ തിരിഞ്ഞു. ഇവളുടെ കാര്യം........

ഇങ്ങോട്ട് വാ ഞാൻ പോണില്ല ഇനി അതും പറഞ്ഞ് മുഖം വീർപ്പിക്കണ്ട. പോവാൻ തുടങ്ങിയ അവളെ തടഞ്ഞു കൊണ്ടവൻ പറയുന്നത് കേട്ട് അവളുടെ മുഖം വിടർന്നു. ആവേശത്തോടെ അവന്റെ കൂടെ നിലത്ത് ഇരിക്കുമ്പോൾ അവളുടെ ഉണ്ട കണ്ണുകൾ സന്തോഷത്താൽ തിളങ്ങി. പൂർണ്ണ ചന്ദ്രൻ ഉദിച്ചത് പോലുള്ള അവളുടെ മുഖം കണ്ടതും അവളെ തന്നെ നോക്കി കൊണ്ടവൻ തലയ്ക്ക് കീഴെ കൈകൾ പിണച്ചു വെച്ച് മലർന്ന് കിടന്നു. കറുത്തിരുണ്ട ആകാശത്തെ നക്ഷത്രകൂട്ടങ്ങളിലേക്ക് നോക്കി അവൾ ഒരു പുഞ്ചിരിയോടെ അവന്റെ നെഞ്ചിൽ തല ചേർത്ത് കിടന്നു. തണുപ്പിനാൽ തന്നിലേക്ക് പറ്റിച്ചേരുന്ന അവളെ തന്റെ നെഞ്ചിലെ ചൂടിലേക്ക് പൊതിഞ്ഞു പിടച്ചവൻ അവളുടെ നെറുകിൽ മുകർന്നു. വീശിയടിക്കുന്ന കുളിർത്തെന്നലിൽ സ്വയം മറന്നവൾ നിദ്രയിലേക്ക് വഴുതി വീഴവേ അവന്റെ കണ്ണുകളും അടഞ്ഞു പോയിരുന്നു. 🖤🖤🖤🖤🖤🖤🖤🖤🖤🖤🖤🖤🖤

കണ്ണിലേക്ക് സൂര്യ പ്രകാശം അടിക്കുമ്പോൾ അവൻ അസ്വസ്ഥതയോടെ കണ്ണുകൾ വലിച്ചു തുറന്നു. കണ്ണുകൾ തുറന്ന് നോക്കവെ മേലെ ഉദിച്ചുയരുന്ന സൂര്യനെയും കാതിൽ പതിക്കുന്ന കിളികളുടെ ശബ്ദവും കേട്ടവൻ കണ്ണുകൾ അമർത്തി തുടച്ചു. ശരീരം ആകെ വേദന പോലെ. നെഞ്ചിൽ എന്തോ ഭാരം തോന്നിയവൻ നോക്കവെ തന്റെ നെഞ്ചിൽ തല ചേർത്ത് കിടന്നുറങ്ങുന്ന എമിയെ കാണുമ്പോഴാണ് തലേന്ന് നടന്ന കാര്യങ്ങൾ ഓർമ്മ വരുന്നത്. എമീ..... ഡീ എമീ..... അവൻ അവളെ തട്ടി വിളിച്ചു. അവൾ കുറുകി കൊണ്ട് ഒന്നുകൂടി അവനിലേക്ക് ചേർന്നു. എടീ എഴുന്നേക്കെടി....... അവൻ ഒന്നുകൂടി അവളെ എഴുന്നേൽപ്പിക്കാൻ ശ്രമിച്ചു. എവിടെ??? എടുത്ത് കിണറ്റിൽ ഇട്ടാലും അവൾ അറിയില്ല അത്ര ഉറക്കമാണ്. ഇനിയും നോക്കി നിന്നാൽ ശരിയാവില്ല എന്ന് തോന്നിയതും അവളെ കയ്യിൽ കോരിയെടുത്തു. പതിയെ ടെറസ്സിലെ വാതിൽ തുറന്ന് ശബ്ദം ഉണ്ടാക്കാതെ അവളെയും കൊണ്ട് അകത്ത് കയറി. ആരും കാണാതെ അവളെ മുറിയിൽ കൊണ്ടുപോയി കിടത്തി പുതപ്പിച്ച് അവളുടെ കവിളിൽ ഒന്ന് മുത്തി അവൻ പുറത്തേക്കിറങ്ങി. ആരെങ്കിലും കാണും മുന്നേ അവൻ വന്ന വഴി തിരികെ ഇറങ്ങി. ഇതൊന്നും അറിയാതെ എമി തലയണയും കെട്ടിപ്പിടിച്ചു കിടന്നുറങ്ങി....... തുടരും................

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story