ഹൃദയതാളമായ്: ഭാഗം 42

hridayathalamay

എഴുത്തുകാരി: ആർദ്ര അമ്മു

മതിൽ ചാടി പാർക്ക്‌ ചെയ്തിരുന്ന ബുള്ളറ്റിന് അരികിൽ എത്തിയവൻ ചുറ്റിനും ഒന്ന് നോക്കി. ആരും കണ്ടിട്ടില്ല എന്നുറപ്പ് വരുത്തി പോക്കറ്റിൽ കിടന്ന ഫോണെടുത്ത് സമയം നോക്കി. കർത്താവേ അമ്മച്ചി എഴുന്നേൽക്കാനുള്ള സമയം ആയി വരുന്നു. അവൻ ധൃതിയിൽ വണ്ടിയെടുത്ത് സ്പീഡിൽ മുന്നോട്ട് കുതിച്ചു. കുരിശിങ്കൽ ഗേറ്റിന് അരികിൽ എത്തിയതും അവൻ വണ്ടി ഓഫ് ചെയ്ത് അകത്തേക്ക് തള്ളി കയറ്റി. വണ്ടി സ്റ്റാൻഡിൽ ഇട്ട ശേഷം ഒന്ന് ശ്വാസം ആഞ്ഞു വലിച്ച് പതിയെ ഫ്രണ്ട് ഡോർ തുറന്ന് അകത്തേക്ക് കയറി. ആൽവിച്ചൻ പോയപ്പോൾ ഉള്ള അതേ പോസിൽ കിടപ്പുണ്ട്. തലയ്ക്കൽ വെച്ചിരുന്ന ചന്ദനത്തിരി കത്തി തീർന്നെന്ന വ്യത്യാസം മാത്രേ ഉള്ളൂ. ചുറ്റിനും ഒന്ന് കണ്ണോടിക്കവേ ആരും എഴുന്നേറ്റിട്ടില്ല എന്നറിഞ്ഞതും അവനൊന്ന് നെടുവീർപ്പിട്ടു. പിന്നെ ഒന്നും അറിയാത്തത് പോലെ ഒന്ന് മൂരി നിവർന്ന് അകത്തേക്ക് നടക്കാൻ തുനിഞ്ഞു. അനിയാ നിൽ...........

മുകളിലേക്കുള്ള ആദ്യപടിയിൽ കാല് വെക്കുമ്പോഴാണ് അവനാ പിൻവിളി കേൾക്കുന്നത്. പുണ്യാളാ പെട്ട്........... കണ്ണടച്ച് പറഞ്ഞു കൊണ്ടവൻ തിരിഞ്ഞു. കോച്ചിൽ എഴുന്നേറ്റ് ചമ്രം പടിഞ്ഞിരുന്ന് തന്നെ നോക്കുന്ന ആൽവിയെ കണ്ടതും അവൻ വേണോ വേണ്ടയോ എന്ന രീതിയിൽ ഒന്ന് ചിരിച്ചു കാണിച്ചു. അനിയൻ രാത്രി എല്ലാവരെയും ഉറക്കി കിടത്തിയിട്ട് ക്യാമുകിയെ കാണാൻ പോയല്ലേ????? ഈൗ എങ്ങനെ മനസ്സിലായി????? വളിച്ച ഒരു ഇളിയോടെ ചോദിച്ചു. ക്യാമുകൻ മതിൽ ചാടിയോ എന്നറിയാൻ എനിക്ക് ബോഡി ചെക്കപ്പ് നടത്തേണ്ട ആവശ്യമില്ല. നീ പഠിച്ച സ്കൂളിൽ നാൻ ഹെഡ്മാസ്റ്റർ ഡാ. വോ അതറിയാമേ.... പണ്ട് ഏട്ടത്തിയെ കാണാൻ അവരുടെ വീടിന്റെ മതിൽ ചാടി കടന്നിട്ട് കള്ളൻ ആണെന്ന് കരുതി ഏട്ടത്തിയുടെ അപ്പൻ ഒലക്കക്ക് അടിച്ചിട്ട് ബോധം പോയി 2 ദിവസം ആശുപത്രിയിൽ കിടന്ന മൊതലല്ലേ താൻ???? അവൻ പുച്ഛത്തോടെ ചുണ്ട് കോട്ടി. ആരുവാ ഈ പറയണത്????

സ്കൂളിൽ പഠിച്ചിരുന്നപ്പോൾ എട്ടും പൊട്ടും തിരിയാത്ത കൊച്ചിനെ പിടിച്ച് കടിച്ചവൻ അല്ലേടാ നീ???? അതും പോരാഞ്ഞിട്ട് കേറി ഉമ്മിച്ചിരിക്കുന്നു. പ്രൊപ്പോസ് ചെയ്യുമ്പോൾ ഉമ്മ കൊടുക്കാൻ നീയാരാടാ ഉമ്മറോ ഉമ്മച്ചനോ ഉമ്മൻ കോശിയോ????? ഉമ്മറം അല്ല പിന്നാമ്പുറം. വെറുതെ അല്ല ഏട്ടത്തി റൂമിൽ കേറ്റാത്തത്. അച്ചു വീണ്ടും പുച്ഛം വാരി വിതറി. എന്നെ കേറ്റുന്നതോ കേറ്റാതെ ഇരിക്കുന്നതോ അവിടെ നിക്കട്ടെ. ആ കൊച്ചിനെ നീ ബാക്കി വെച്ചിട്ടുണ്ടോടാ????? ആൽവിന്റെ ചോദ്യം കേട്ടതും അവൻ കള്ള ചിരിയോടെ കണ്ണിറുക്കി മീശ പിരിച്ചു. എടാ കള്ള പന്നീ കെട്ട് കഴിയുന്ന വരെയെങ്കിലും ഒന്ന് ക്ഷമിക്കെടാ അല്ലെങ്കിൽ കല്യാണത്തിന് മുന്നേ തന്നെ അവൾ പെറും. ഓഹ് പിന്നേ കെട്ടിന് ഇനി അധികം ദിവസം ഒന്നുല്ല പിന്നെയാ. അവൻ ചുണ്ട് കോട്ടി. നിനക്കൊക്കെ അത് തന്നെ ധാരാളം. ആൽവിച്ചനും വിട്ടുകൊടുത്തില്ല. ആദ്യം പോയി സ്വന്തം ഭാര്യയുടെ പ്രസവം നിർത്താൻ നോക്ക് എന്നിട്ട് ആവാം മറ്റുള്ളവരുടെ പേറെടുപ്പ്. അതും പറഞ്ഞവൻ മുകളിലേക്ക് കയറിപ്പോയി.

ഞാൻ കഴിവ് തെളിയിക്കുന്നത് കണ്ടിട്ട് സഹിക്കുന്നില്ല. അങ്ങനെ ഒന്നും ഈ ആൽവി തോൽക്കില്ല. സ്വന്തമായി ഒരു നേഴ്സറി അതാണ് ഞാൻ സ്വപ്നം കണ്ട കിനാശ്ശേരി. അതിന് വേണ്ടി എന്തും സഹിച്ച് ഞാൻ പോരാടും. ഇത് സത്യം സത്യം സത്യം......... ശപതം ചെയ്തു കൊണ്ടവൻ എഴുന്നേറ്റു. റിയ മോളെ.... നിന്റെ ഇച്ചായൻ വരുന്നെടി നമുക്ക് മോർണിംഗ് വോക്കിന് പോവണ്ടേ?????? I am coming baby.......... മുഖത്ത് ഒരു ഇളിയും ഫിറ്റ്‌ ചെയ്തവൻ കാവടി തുള്ളി മുകളിലേക്ക് കയറി. 🖤🖤🖤🖤🖤🖤🖤🖤🖤🖤🖤🖤🖤 സുഖകരമായ എന്തൊക്കെയോ സ്വപ്‌നങ്ങൾ കണ്ട് കിടക്കുമ്പോഴാണ് ആരോ തലയിൽ തഴുകുന്നത് പോലെ തോന്നിയത്. കണ്ണുകൾ ആയാസപ്പെട്ട് വലിച്ചു തുറക്കുമ്പോൾ ബെഡിൽ തന്നെയും നോക്കി മുടിയിഴകളിലൂടെ വിരലുകൾ ഓടിച്ച് ഇരിക്കുന്ന ജോണിനെ കണ്ടതും ഉറക്കം മുറിഞ്ഞ അലോസരമായ വേളയിലും അവളുടെ ചുണ്ടിൽ പുഞ്ചിരി വിടർന്നു. ഗുഡ് മോർണിംഗ് കുഞ്ഞാ.......

പറയുന്നതിനൊപ്പം അയാളുടെ ചുണ്ടുകൾ അവളുടെ നെറ്റിയിൽ പതിഞ്ഞു. മോർണിംഗ് പപ്പാ........ കണ്ണുകൾ അടച്ച് ആ വാത്സല്യ ചുംബനം ഏറ്റു വാങ്ങുന്ന സമയം അവൾ പറഞ്ഞു. ഇപ്പൊ എങ്ങനയുണ്ട് കുഞ്ഞാ എന്തെങ്കിലും ബുദ്ധിമുട്ട് തോന്നുന്നുണ്ടോ???? ആകുലതയയോടെ അയാൾ ചോദിച്ചു. ഏയ് എനിക്ക് ഒരു കുഴപ്പവുമില്ല പപ്പാ. You know I am a strong girl. കുറുമ്പൊടെ എഴുന്നേറ്റിരുന്ന് അവൾ പറയുന്നത് കേട്ടയാൾ ചിരിച്ചു പോയി. എങ്കിൽ പോയി വേഗം റെഡിയാവ് കോളേജിൽ പോവണ്ടേ റോണി ഇപ്പൊ ഇങ്ങെത്തും. അയാൾ കവിളിൽ തട്ടി പറഞ്ഞതും അവൾ തലയാട്ടി. അവളെ ഒന്ന് നോക്കി ചിരിയോടെ അയാൾ പുറത്തേക്കിറങ്ങി. എന്നാലും ഞാനിത് എങ്ങനെ മുറിയിൽ എത്തി??? അപ്പൊ ഇച്ചായൻ വന്നതായിട്ട് ഞാൻ സ്വപ്നം കണ്ടത് വല്ലതുമാണോ?????? ഒന്നും മനസ്സിലാവാതെ അവൾ തല ചൊറിഞ്ഞു. മുറിയുടെ വാതിൽക്കൽ എത്തിയതും അയാൾ എന്തോ ഓർത്തെന്നത് പോലെ തിരിഞ്ഞു നോക്കി. ആഹ് പിന്നെ മോളെ........ എന്താ പപ്പാ?????

അവൾ ഞെട്ടിക്കൊണ്ട് അയാളെ നോക്കി. അച്ചൂനോട് ഇനി ഒന്ന് വിളിച്ചിട്ട് വരാൻ പറയണം മെയിൻ ഡോർ ഞാൻ തുറന്നിട്ടോളം വെറുതെ മതിൽ ചാടി ബുദ്ധിമുട്ടണ്ടല്ലോ???? ശരി പപ്പാ....... അവൾ തലയാട്ടി കഴിഞ്ഞപ്പോഴാണ് എന്താണ് അയാൾ പറഞ്ഞത് എന്ന് ബോധം വന്നത്. അവൾ ചമ്മലോടെ അയാളെ നോക്കി. കളിയാക്കി ചിരിയോടെ പുറത്തേക്ക് പോവുന്ന അയാളെ കണ്ടവൾ അറിയാതെ തലക്ക് കൈകൊടുത്ത് ഇരുന്നു പോയി. ശ്ശേ...... നാണക്കേട്...... അവൾ ചടപ്പോടെ തലയണയിലേക്ക് മുഖം പൂഴ്ത്തി. 🖤🖤🖤🖤🖤🖤🖤🖤🖤🖤🖤🖤🖤 മതിൽ ചാടണം കിസ്സടിക്കണം ചിക്കാം ചിക്കാം ചീതപ്പെണ്ണേ ചിക് ചികാ... ചിക് ചികാ ..ചിക് ചികാ... അവളുടെ അപ്പൻ കാണാതെ തിരിച്ചിറങ്ങണം വീട്ടിൽ പോവണം ചീതപ്പെണ്ണേ ചിക് ചികാ......🎶 ഡൈനിങ്ങ് ടേബിളിൽ ഇരുന്നു ആൽവി പാട്ട് പാടിയതും കുടിച്ചു കൊണ്ടിരുന്ന ചായ തിരുപ്പിൽ കയറി അച്ചു ചുമച്ചു. എന്തായിത് അച്ചു ഇത്ര ആക്രാന്തം പാടുണ്ടോ??? പതിയെ കുടിയെടാ...... ആൽവി ഡയറക്റ്റ് ആയും ഇൻഡയറക്റ്റ് ആയും അവനെ താങ്ങി കൊണ്ട് അവന്റെ തലയിൽ കൊട്ടി.

ചുമയോന്ന് അടങ്ങിയതും അവൻ ആൽവിയെ നോക്കി കണ്ണുരുട്ടി. ആൽവി അത് കാര്യമാക്കാതെ അടുത്ത് കിടന്ന പത്രം എടുത്ത് നോക്കാൻ തുടങ്ങി. സിറ്റിയിലും പരിസരപ്രാദേശങ്ങളിലും കള്ളന്മാരുടെ ശല്യം രൂക്ഷം. പാതിരാത്രി മതിൽ ചാടി കടന്നാണ് കള്ളന്മാർ വീട്ടിൽ കയറുന്നത്. ആൽവി കുറച്ച് ഉച്ചത്തിൽ വായിച്ചു. ഈ കള്ളന്മാരെ കൊണ്ട് ജീവിക്കാൻ വയ്യാതായല്ലോ ദൈവമേ. എടാ അച്ചൂ നിന്റെ സ്റ്റേഷൻ പരിധിയിലല്ലേ ഇതൊക്കെ നടക്കുന്നത്??? വേഗം ആ കള്ളനെ പിടിക്കാൻ നോക്ക് അല്ലെങ്കിൽ ആൾക്കാർ എന്ത് വിശ്വസിച്ച് കിടന്നുറങ്ങും????? സാറാ പറയുന്നത് കേട്ടതും അവൻ വേഗം കഴിച്ച് എഴുന്നേറ്റു. എടാ നീ നിർത്തിയോ ആകെ രണ്ട് ദോശയല്ലേ കഴിച്ചുള്ളൂ. എനിക്ക് വിശപ്പില്ല അമ്മച്ചി. അത്രമാത്രം പറഞ്ഞു കൊണ്ടവൻ ആൽവിയെ ഒന്ന് നോക്കി പേടിപ്പിച്ച് എഴുന്നേറ്റ് കൈ കഴുകാൻ പോയി. ഈ ചെറുക്കനിത് എന്നാ പറ്റി????? താടിക്ക് കയ്യും കൊടുത്തവർ അവൻ പോയ വഴിയേ നോക്കി ചോദിച്ചു. എത്രയും വേഗം അവനെ പിടിച്ച് കെട്ടിക്കാൻ നോക്കാം അപ്പൊ എല്ലാ പ്രശ്നവും തീർന്നോളും.

തന്റെ രണ്ട് മക്കളെയും വീക്ഷിച്ചു കൊണ്ടിരുന്ന പോൾ പറയുന്നത് കേട്ടവർ ഒന്നും മനസ്സിലാവാതെ നിന്നു. കണ്ടുപിടിച്ചല്ലേ കൊച്ചു ഗള്ളൻ എന്ന ഭാവത്തിൽ ആൽവി അപ്പനെ നോക്കി. ഇതല്ല ഇതിനപ്പുറം ചാടി കടന്നവനാണീ പോൾ സാമൂവൽ എന്ന ഭാവത്തിൽ അയാളും. ഒന്നും മനസ്സിലാവാതെ പൊട്ടൻ ആട്ടം കാണുന്നത് കണക്ക് അവരുടെ കഥകളിയും നോക്കി സാറായും. 🖤🖤🖤🖤🖤🖤🖤🖤🖤🖤🖤🖤🖤 കുളിച്ചിറങ്ങി തല തുവർത്തുമ്പോഴും ആകെ കൂടി ചമ്മിയ ഒരവസ്ഥ ആയിരുന്നു. ആദ്യമായാണ് ജീവിതത്തിൽ ഇങ്ങനെ നാണംകെട്ട് നിൽക്കേണ്ട അവസ്ഥ വരുന്നത്. ഇതിപ്പോ പപ്പ ആയത് കൊണ്ട് കുഴപ്പമില്ല. റോണി എങ്ങാനും ആയിരുന്നെങ്കിൽ പിറ്റേന്നത്തെ മഞ്ഞ പത്രത്തിൽ അടിച്ചു വന്നേനെ. സ്വയം ആശ്വസിച്ച് കൊണ്ടവൾ കണ്ണാടിക്ക് മുന്നിൽ വന്ന് നിന്ന് മുടി ഒതുക്കുമ്പോഴാണ് കഴുത്ത് ശ്രദ്ധിക്കുന്നത്. ഇടം കഴുത്തിലും അതിനോട് ചേർന്ന് താഴേക്കുള്ള ഭാഗങ്ങളിലും അധികം ശ്രദ്ധിക്കാത്ത രീതിയിൽ ചുവന്ന് കിടക്കുന്ന പാടുകൾ കണ്ടതും ഉള്ളിൽ വെള്ളിടി വെട്ടി. ഈശോയെ ഹിക്കി......... അവൾ ഞെട്ടലോടെ പറഞ്ഞു.

മുടിയെല്ലാം ഒരുവശത്തേക്ക് ഇട്ടവൾ കണ്ണാടിക്ക് മുന്നിൽ നിന്ന് ഒന്നുകൂടി നോക്കി. പെട്ടെന്ന് ആരും ശ്രദ്ധിക്കില്ല എന്നാലും അടുത്ത് നിന്ന് നോക്കിയാൽ ആർക്കായാലും മനസ്സിലാവും. അവൾ എന്ത് ചെയ്യണം എന്നറിയാതെ തലയിൽ കൈ വെച്ചു. റോണിയോ നിവിയോ എങ്ങാനും കണ്ടാൽ പിന്നെ ജീവിച്ച് ഇരുന്നിട്ട് കാര്യമില്ല. കർത്താവേ ഞാനിത് എന്ത് ചെയ്യും?????? ടെൻഷൻ കാരണം അവൾ നഖം കടിച്ചു. സ്റ്റാൾ ചുറ്റിയാലോ???? വേണ്ട എങ്ങാനും കഴുത്തിൽ നിന്ന് തെന്നി മാറിയാൽ എല്ലാവരും കാണും റിസ്ക് എടുക്കാൻ വയ്യ. അവൾ കബോർഡിൽ നിന്ന് ഹൈ നെക്ക്ഡ് ലോങ്ങ്‌ സ്ലീവേഡ് ഫ്ലോറൽ പ്രിന്റ് ടോപ്പും ഡെനിം ബ്ലൂ ജീനും എടുത്തിട്ട് മുടി മെസ്സി പോണിടൈൽ കെട്ടി കണ്ണാടിക്ക് മുന്നിൽ നിന്ന് തന്നത്താൻ നോക്കി കുഴപ്പം ഒന്നുമില്ല എന്നുറപ്പ് വരുത്തി. ഓരോന്ന് സസൂക്ഷ്മം നോക്കുമ്പോഴാണ് താഴെ നിന്ന് റോണിയുടെ വിളി വരുന്നത്. വേഗം ബെഡിൽ കിടന്ന ബാഗ് എടുത്ത് തൂക്കി ടേബിളിൽ ഇരുന്ന ഫോണും എടുത്ത് താഴേക്ക് നടന്നു. സ്റ്റെയർ ഇറങ്ങി വരുമ്പോൾ കണ്ടു തന്നെ സംശയത്തോടെ ചൂഴ്ന്ന് നോക്കുന്ന റോണിയെ. കാര്യം വേറൊന്നുമല്ല കഴുത്ത് ഹൈ നെക്ക്ഡ് ആണെന്ന ഒറ്റ കാരണം കൊണ്ട് ഇടാതെ മാറ്റി വെച്ചിരുന്ന ടോപ്പും ഇട്ടാണ് ഒരുങ്ങി നിൽക്കുന്നത് അപ്പൊ സംശയം തോന്നാതിരിക്കുന്നതിൽ അത്ഭുതമില്ല.

കോളർ ഉള്ളത് കൊണ്ട് ഷർട്ട്‌ പോലും ഇടാത്ത ആളാണ് കഴുത്ത് മറയാക്കാൻ ഈ ജാതി സാധനങ്ങൾ വലിച്ചു കേറ്റുന്നത്‌. എന്റെ വിധി. അവൾ സ്വയം പഴിച്ചു കൊണ്ട് താഴേക്കിറങ്ങി. റോണി സംശയത്തിൽ എന്തോ ചോദിക്കാൻ തുടങ്ങിയതും സ്റ്റെല്ല ഫുഡും ആയി എത്തി. ഭക്ഷണം കണ്ടതും അവൻ എല്ലാം മറന്ന് പോളിങ്ങിൽ കോൺസെൻട്രേറ്റ് ചെയ്യാൻ തുടങ്ങി. അത് കണ്ടതും അവൾ ശ്വാസം വലിച്ചു വിട്ട് സമാധാനത്തോടെ പ്രാതൽ കഴിക്കാനിരുന്നു. 🖤🖤🖤🖤🖤🖤🖤🖤🖤🖤🖤🖤🖤 ജോ കുട്ടാ പപ്പ ഓഫീസിൽ പോയിട്ട് വരുമ്പോൾ എന്റെ മോന് എന്ത് കൊണ്ടുവരണം????? കയ്യിൽ ഇരിക്കുന്ന കുഞ്ഞിനെ കൊഞ്ചിച്ചു കൊണ്ടവൻ ചോദിച്ചു. എനിച്ചേ..... കാറ്‌ മേച്ചോണ്ട് വന്നാ മതി. ലിയക്ക് കൊതുക്കാനാ...... വല്യ കാര്യത്തിൽ അവൻ പറഞ്ഞു. ലിയേ???? അതാരാ?????? എന്തെ കൂതെ പച്ചണ കൂത്തുകാരിയാ എനിച്ച് അവളെ കൊറേ ഇസ്താ...... നാണത്തോടെ ചിരിച്ചു കൊണ്ടവൻ പറയുന്നത് കേട്ട് ആൽവി വായും തുറന്ന് നിന്നുപോയി. ബെസ്റ്റ് അപ്പന്റെ മകൻ തന്നെ..... റിയയുടെ കമന്റ്‌ കേട്ടവൻ ബെഡിൽ ഇരുന്ന് തുണി മടക്കി വെക്കുന്ന അവളെയൊന്ന് നോക്കി.

പിന്നെ നോട്ടം ജോ കുട്ടനിലേക്ക് നീണ്ടു. ഈ പ്രായത്തിൽ ഇതാണ് അവസ്ഥയെങ്കിൽ വളർന്നു വരുമ്പോൾ എന്തായിരിക്കും?????? ഒരു കോഴികുഞ്ഞല്ലേ ഈ കയ്യിൽ ഇരിക്കുന്നത്????? സ്വയമേ അവൻ ആലോചിച്ചു. എന്റെ മോൻ പോയി കളിച്ചോ പപ്പ വരുമ്പോ കാർ മേടിച്ചോണ്ടു വരാം. അവൻ കുഞ്ഞിനെ താഴത്ത് ഇറക്കിയതും അവന്റെ കവിളിൽ ഒരുമ്മ കൊടുത്ത് ജോ കുട്ടൻ സന്തോഷത്തോടെ പുറത്തേക്ക് ഓടി. ജോ കുട്ടൻ പോയതും അവൻ റിയയുടെ മുന്നിൽ ചെന്ന് മുട്ടുകുത്തി ഇരുന്നു. വാവേ..... നിന്റെ മമ്മി ഈ പപ്പയോട് പിണക്കവാ. ഈ മുറിയിൽ പോലും ഒന്ന് കേറ്റുന്നില്ല. പാവം പപ്പ കൊതുകുകടിയും കൊണ്ട് പുറത്താണ് കിടക്കുന്നത് എന്റെ വാവ അത് വല്ലതും അറിയുന്നുണ്ടോ????? കുഞ്ഞിനോട് എന്നത് പോലെ അവൻ പറഞ്ഞു. കണ്ട പെണ്ണുങ്ങളെ വായിനോക്കാൻ പോയാൽ അങ്ങനെയിരിക്കും. തികട്ടി വന്ന ചിരി അടക്കി കൊണ്ടവൾ പറഞ്ഞു. ശരിയാണ് പപ്പ വായിനോക്കാറുണ്ട്. പക്ഷെ ഇന്നേവരെ നിന്റെ മമ്മിയെ അല്ലാതെ മറ്റൊരാളെയും പപ്പ ജീവന് തുല്യം സ്നേഹിച്ചിട്ടില്ല. പപ്പ ഇതൊക്കെ തമാശക്ക് ചെയ്യുന്നതല്ലേടാ അല്ലാതെ നിന്റെ മമ്മിയെ അല്ലാതെ പപ്പ മാറ്റാരെയെങ്കിലും ഈ നെഞ്ചിൽ കൊണ്ടു നടന്നിട്ടുണ്ടോ എന്ന് ചോദിച്ചു നോക്ക്??????

അവൻ പറയുന്നത് കേട്ടവൾ അവനെ ഒന്ന് നോക്കി. ഇനിയും പിണങ്ങി ഇരിക്കല്ലേ എന്ന് പറയെടാ പപ്പ പാവല്ലേ????? റിയയുടെ വയറിൽ മുഖം അമർത്തി കൊണ്ടവൻ പറഞ്ഞു. അത് കേട്ടതും റിയ ഒരു പുഞ്ചിരിയോടെ അവന്റെ മുടിയിൽ തലോടി. അവളുടെ പ്രവർത്തി അവനിലും ഒരു ചിരി വിടർത്തി. അവൻ ഒന്ന് ഉയർന്ന് അവളുടെ നെറുകിൽ ചുംബിച്ചു. പിണക്കം മാറിയോ????? ആർദ്രമായി അവൻ ചോദിച്ചു. കുറച്ചു മാറി ഇനിയും വേറെ പെണ്ണുങ്ങളെ നോക്കിയാൽ അപ്പൊ അറിയാം. അത്രയും പറഞ്ഞവൾ എഴുന്നേറ്റു പോയി. അവളുടെ പോക്ക് നോക്കി നിന്ന അവന്റെ ചുണ്ടിൽ ഒരു ചിരി വിടർന്നു. ചുണ്ടിലെ മായാത്ത ചിരിയോടെ അവൻ ബാഗും എടുത്ത് താഴേക്ക് ഇറങ്ങി. 🖤🖤🖤🖤🖤🖤🖤🖤🖤🖤🖤🖤🖤 കോളേജിൽ എത്തിയപ്പോൾ മുതൽ നിവിയും റോണിയും കൂടി അവളുടെ ഡ്രെസ്സിങ് കണ്ട് സംശയത്തോടെ ഓരോന്ന് ചോദിച്ചു കൊണ്ടിരുന്നു.

അവസാനം രണ്ടിന്റെയും വാ അടപ്പിക്കാനായി മറിയാമ്മയുടെ വിഷയം എടുത്തിട്ടു. അത്‌ കേട്ടില്ല റോണി ചാടി വീണു. പിന്നെ ചർച്ച അതായിരുന്നു. മറിയമ്മയെ എങ്ങനെ ഇമ്പ്രെസ്സ് ചെയ്യാം എന്ന് തലകുത്തി മറിഞ്ഞ് ആലോചിക്കുന്ന റോണിയെ നോക്കി ആശ്വാസത്തോടെ അവൾ നെടുവീർപ്പിട്ട് തിരിഞ്ഞതും കണ്ണുകൾ കുറുക്കി തന്നെ നോക്കുന്ന നിവിയെ കണ്ടവൾ ഒന്ന് ഇളിച്ചു കൊടുത്തു. നിന്നെ പിന്നെ കണ്ടോളാം എന്ന ഭാവത്തിൽ ഇരിക്കുന്ന അവളെ നോക്കി അച്ചുവിനോട് i hate you പറയാൻ തോന്നിയ നിമിഷത്തെ ശപിച്ചു കൊണ്ടവൾ ഇരുന്നു. അല്ല അവിടെ ആണല്ലോ എല്ലാത്തിന്റെയും തുടക്കം. ഓരോന്ന് ചിന്തിച്ച് ഇരിക്കവേ ക്ലാസ്സിലേക്ക് മിസ്സ്‌ കടന്നു വന്നതും ചിന്തകൾക്ക് വിരാമം ഇട്ടുകൊണ്ട് എഴുന്നേറ്റു നിന്നു. പിന്നെ ഇംഗ്ലീഷ് ആയി ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി ആയി ഷേക്സ്പിയർ ആയി ചുറ്റിനും വട്ടമ്മിട്ടു പറക്കുന്ന പറവകൾ ആയി. അതിനെല്ലാം നടുവിൽ അന്തം വിട്ട് കുന്തം വിഴുങ്ങി ഇരിക്കുന്ന ഒരുപറ്റം വിദ്യാർത്ഥികളും....... തുടരും................

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story