ഹൃദയതാളമായ്: ഭാഗം 43

hridayathalamay

എഴുത്തുകാരി: ആർദ്ര അമ്മു

അരിശത്തോടെ കോളേജിന്റെ ഒഴിഞ്ഞ ഒരു കോർണറിൽ അങ്ങോട്ടും ഇങ്ങോട്ടും നടക്കുകയാണ് അനു. അവളുടെ കാണിച്ചു കൂട്ടലുകൾ നോക്കിയിരുന്ന അക്ഷയും സ്വാതിയും അവളെ തന്നെ നോക്കിയിരുന്നു. അക്ഷയ്, സ്വാതി, ഡേവിഡ്, സാം ഇവരാണ് അനുവിന്റെ വാലുകൾ. ഇവൾക്കെന്താടി മൂട്ടിൽ തീ പിടിച്ചോ???? അവളുടെ നടപ്പ് കണ്ട് അക്ഷയ് ശബ്ദം താഴ്ത്തി സ്വാതിയുടെ ചെവിയിൽ ചോദിച്ചു. അവൾ തനിക്കൊന്നും അറിയില്ലേ എന്നർത്ഥത്തിൽ കൈമലർത്തി. അനു എന്താ നിന്റെ പ്രശ്നം????? സ്വാതി ഇരുന്നിടത്ത് നിന്ന് എഴുന്നേറ്റ് അവൾക്കരികിൽ ചെന്ന് ചോദിച്ചു. എന്റെ പ്രശ്നം അവളാണ് ആ ബ്ലഡി ബിച്ച് എമി........ രോഷത്തോടെ അവൾ പല്ല് കടിച്ചു. അവൾ എന്ത് ചെയ്തെന്നാ നീ ഈ പറയുന്നത്????? എന്ത് ധൈര്യം ഉണ്ടായിട്ടാണ് അവളെന്റെ നേരെ കയ്യുയർത്തിയത്??? രണ്ടാമത്തെ തവണയാണ് അവളെന്നെ തല്ലുന്നത്. ഇതെനിക്ക് ക്ഷമിക്കാൻ കഴിയില്ല.....

കൊടുക്കുന്നുണ്ട് ഞാൻ അവൾക്ക് ഒരിക്കലും മറക്കാൻ ആവാത്ത ഒരു സമ്മാനം. കവിളിൽ കൈവെച്ചവൾ മുരണ്ടു. To be frank, you are the fault. നിനക്ക് തല്ല് കിട്ടിയിട്ടുണ്ടെങ്കിൽ രണ്ട് തവണയും നിന്റെ ഭാഗത്ത്‌ തന്നെ ആയിരുന്നു തെറ്റ്. ആദ്യ തവണ ഇവൻ അവളോട് മോശമായി പെരുമാറിയപ്പോൾ അവൾ പ്രതികരിച്ചു thats quiet natuaral. അവളുടെ സ്ഥാനത്ത് നീയായിരുന്നു എങ്കിലും അങ്ങനെയേ പ്രതികരിക്കൂ. അതിന് നീ എന്താ ചെയ്തത്???? യാതൊരു തെറ്റും ചെയ്യാത്ത അവളെ കേറി തല്ലി അതുകൊണ്ടല്ലെ അവൾ തിരിച്ചു തല്ലിയത്???? പിന്നെ രണ്ടാം തവണ അതും നീ ഇരന്നു വാങ്ങിയത് തന്നെയാണ്. ഒരു പെണ്ണിന്റെ മാനത്തെ ചോദ്യം ചെയ്താൽ ആത്മാഭിമാനമുള്ള ഏതൊരു പെണ്ണും പ്രതികരിക്കും അതിലിപ്പോ അവളെ തെറ്റ് പറഞ്ഞിട്ട് കാര്യമില്ല. നീയാണ് സ്വയം തിരുത്തേണ്ടത് അല്ലാതെ അവളെ ശിക്ഷിക്കുകയല്ല....... സ്വാതി just stop it........ സ്വാതിയെ പറഞ്ഞു പൂർത്തിയാക്കാൻ സമ്മതിക്കാതെ അവൾ ഉച്ചത്തിൽ അലറി. How dare you to question me????? അവൾക്ക് വേണ്ടി വാദിക്കാൻ മാത്രം അവൾ നിന്റെ ആരാ?????

ഫ്രണ്ട് ആണെന്നുള്ള പരിഗണന തന്നെന്ന് കരുതി അത് മുതലെടുക്കാൻ ശ്രമിക്കരുത്. താക്കീതായി അവൾ പറഞ്ഞു. അനു ഞാൻ അങ്ങനെയല്ല....... മതി..... ഇനി കൂടുതൽ ഒന്നും പറയണം എന്നില്ല. എന്നെ തിരുത്താതെ എനിക്കൊപ്പം നിൽക്കാമെങ്കിൽ മാത്രം ഈ ഫ്രണ്ട്ഷിപ് തുടർന്നു കൊണ്ടുപോവാം else you can stop everything here. കടുപ്പിച്ച് അവൾ പറയുന്നത് കേട്ട് സ്വാതി ഒന്നും മിണ്ടാതെ പോയിരുന്നു. പെട്ടെന്നാണ് അവർക്കരികിലേക്ക് ഡേവിഡ് ഓടിയെത്തുന്നത്. അനു നീ പറഞ്ഞത് പോലെ തന്നെ എല്ലാം സെറ്റാക്കിയിട്ടുണ്ട്. എല്ലാവർക്കും മുന്നിൽ അവൾ നാണംകെട്ട് തലതാഴ്ത്തി നിൽക്കുന്നത് വൈകാതെ തന്നെ കാണാം. അവൻ പറയുന്നത് കേട്ടതും അവളുടെ മുഖത്ത് പരിഹാസത്തിന്റെ ഒരു ചിരി വിടർന്നു. Emi your countdown begins. നീയെന്നെ തല്ലുമല്ലേ????? You gonna pay for it. Badly pay for it. നിന്നെ ജീവന് തുല്യം സ്നേഹിക്കുന്ന അയാൾ തന്നെ നിന്നെ വേണ്ടാന്ന് പറയും അതാണ് നിനക്ക് ഞാൻ നൽകാൻ പോവുന്ന ശിക്ഷ. കരഞ്ഞു തളർന്ന് എല്ലാം നഷ്ടപ്പെട്ടത് പോലുള്ള നിന്റെ നിൽപ്പ് കണ്ട് എനിക്ക് ആർത്ത് ചിരിക്കണം.

കവിളിൽ തഴുകി കൊണ്ടവൾ ക്രൂരമായ ചിരിയോടെ പറഞ്ഞവൾ അകന്ന് പോവുന്നതും നോക്കി സ്വാതി ഞെട്ടലോടെ നിന്നു. തടയാനായി അനുവിന് പിന്നാലെ പോവാൻ തുനിഞ്ഞ അവളെ അക്ഷയ് തടഞ്ഞു നിർത്തി. എടാ അവൾ......... നീ തടയണ്ട സ്വാതി അവൾ പോയിട്ട് വരട്ടെ രണ്ടെണ്ണം എമിയുടെ കയ്യിൽ നിന്ന് കിട്ടുമ്പോഴെങ്കിലും നന്നായാലോ??????? അവൻ പറയുന്നത് കേട്ടവൾ അവനെ ഒന്ന് അടിമുടി നോക്കി. അനുഭവം ഗുരു അല്ലെ????? ആക്കി ചിരിയോടെ അവൾ ചോദിച്ചു. അയ്യോ ഓർമ്മിപ്പിക്കല്ലേ പൊന്നേ..... അവളുടെ തോഴി കൊണ്ട് മൂന്നു ദിവസം മൂത്രം ഒഴിക്കാൻ ഞാൻ പെട്ട പാട് എന്റെ സിവനെ....... ഈരേഴ് പതിനാല് ലോകവും ഒരുമിച്ച് കണ്ടു. എന്തോ ഓർമ്മയിൽ തലക്കുടഞ്ഞ് പറയുന്ന അവനെ കണ്ടവൾ ചിരിച്ചു പോയി. എടാ പക്ഷെ ഇതിൽ നമ്മൾ ഇടപെട്ടില്ലെങ്കിൽ ശരിയാവില്ല. നിനക്കറിയാല്ലോ അവളുടെ സ്വഭാവം ജയിക്കാൻ വേണ്ടി എന്ത് നെറികെട്ട കളിക്കും അവൾ നിൽക്കും കൂടെ ആ ഡെവിയും സാമും. അത്ര വലിയ കൂട്ടല്ലെങ്കിലും അറിയാവുന്നത് വെച്ച് നോക്കിയാൽ എമി ഒരു പാവം കുട്ടിയാ.

അതിന്റെ ജീവിതം വെച്ചാ ഇവളിപ്പൊ കളിക്കാൻ നോക്കുന്നത് സ്വന്തം ചേട്ടൻ കല്യാണം കഴിക്കാൻ പോവുന്ന പെൺകുട്ടി ആണെന്ന് അറിഞ്ഞിട്ട് കൂടിയാ അവളീ പണി കാണിക്കാൻ പോവുന്നത്. ഇതൊക്കെ കണ്ട് മിണ്ടാതെ നിൽക്കാൻ എന്നെകൊണ്ട് കഴിയില്ല. എന്നെപോലെ ഒരു പെൺകുട്ടി തന്നെ അല്ലെ അവളും????? ഒന്നുമില്ലേലും നിനക്കും ഇല്ലെടാ അമ്മയും പെങ്ങളും ഒക്കെ??? എടീ ഇതൊക്കെ എനിക്കും അറിയാവുന്ന കാര്യങ്ങൾ ആണ് എന്ന് കരുതി നമുക്ക് എന്തെങ്കിലും ചെയ്യാൻ കഴിയോ????? എന്തെങ്കിലും കാര്യം അനുവും അവന്മാരും കൂടി തീരുമാനിച്ചു കഴിഞ്ഞാൽ അതിൽ നിന്ന് ഒരടി പിന്മാറില്ല എന്ന് നിനക്ക് അറിഞ്ഞൂടെ??? നമ്മൾ എന്ത് പറഞ്ഞാലും അവർ ചെവിക്കൊള്ളാൻ പോവുന്നില്ല. പോരാത്തതിന് ആ ഡെവിക്ക് ആണെങ്കിൽ എമിയോട് വല്ലാത്തൊരു ദേഷ്യമാണ്. അന്ന് നടന്ന വഴക്കിനിടയിൽ അവൾ അവനിട്ട് ഒന്ന് പൊട്ടിച്ചതല്ലേ???? ജീവിതത്തിൽ ആദ്യമായിട്ടാ അവൻ ഒരു പെണ്ണിന്റെ കയ്യിൽ നിന്ന് അടി വാങ്ങുന്നത് അതിന്റെ പക കാണാതെ ഇരിക്കുമോ??????

അപ്പൊ നീ ഈ പറഞ്ഞു വരുന്നതിന്റെ അർത്ഥം എല്ലാം കണ്ടിട്ടും മിണ്ടാതെ കയ്യും കെട്ടി നോക്കി നിൽക്കണം എന്നാണോ????? സ്വാതി ദേഷ്യവും നിരാശയും കലർന്ന സ്വരത്തിൽ ചോദിച്ചു. ഒഫ്‌കോഴ്സ് നമ്മൾ ഒന്നും ചെയ്യാൻ പോവണ്ട. ചെയ്യേണ്ടതൊക്കെ ചെയ്യേണ്ടവർ തന്നെ ചെയ്തോളും. അവൻ പറഞ്ഞതിന്റെ പൊരുൾ മനസ്സിലാവാതെ അവൾ അവനെ നോക്കി. കാണാൻ പോവുന്ന പൂരം പറഞ്ഞറിയിക്കുന്നില്ല നീ വാ മോളെ..... അതും പറഞ്ഞവൻ അവളെയും വലിച്ച് അനു പോയ വഴിയേ വെച്ചു പിടിച്ചു. 🖤🖤🖤🖤🖤🖤🖤🖤🖤🖤🖤🖤🖤 എന്താ പ്ലാൻ????? സാമിന്റെ ചോദ്യം കേട്ടതും അനു ഒന്ന് ചിരിച്ചു. പ്ലാൻ സിമ്പിൾ ആണ് ഡെവി ലൈബ്രറിയിൽ ഒളിച്ചു നിൽക്കുന്നു. ഈ സമയം എമിയെ ആരെയെങ്കിലും വിട്ട് അരുന്ധതി മിസ്സ്‌ വിളിക്കുന്നു എന്ന് പറഞ്ഞ് ലൈബ്രറിയിലേക്ക് വരുത്തണം. അവൾ വരുമ്പോൾ നീ വാതിൽ പുറത്ത് നിന്ന് പൂട്ടണം. അപ്പോഴേക്കും ഞാൻ പ്രിൻസിയെയും ടീച്ചേഴ്സിനേയും സ്റ്റുഡന്റസിനേയും ഒക്കെ വിളിച്ചു കൂട്ടുന്നു. അവർ വരുന്ന സമയം നോക്കി ഞാൻ നിനക്ക് മെസ്സേജ് ചെയ്യും അപ്പൊ നീ ഇവിടെ നിന്ന് മാറണം.

എല്ലാവരും വന്ന് വാതിൽ തുറക്കുമ്പോൾ അതിനുള്ളിൽ നിന്ന് ഇറങ്ങി വരുന്ന എമിയും ഡെവിയും. എല്ലാവരുടെയും മുന്നിൽ നാണംകെട്ട് തൊലിയുരിഞ്ഞ് നിൽക്കണം. ഇതെല്ലാം അറിയുമ്പോൾ എന്റെ ഇച്ചായൻ എന്ന് പറയുന്ന ആൾ തന്നെ അവളെ ഉപേക്ഷിക്കും. കുരിശിങ്കൽ തറവാട്ടിൽ മരുമകളായി അവൾ വരുന്നത് എനിക്കൊന്ന് കാണണം. പകയോടെ അവൾ പറഞ്ഞു നിർത്തവേ ഡെവിയുടെ മുഖത്തും അതേ ക്രൂരത നിറഞ്ഞു. എടി ഇതല്പം പഴയ നമ്പർ അല്ലെ?????? സാം സംശയത്തോടെ ചോദിച്ചു. ആണെങ്കിൽ എന്താ???? ഈ സിറ്റുവേഷനിൽ ഇതൊക്കെ തന്നെയാ നല്ലത്. നീ ഏതെങ്കിലും ജൂനിയേഴ്സിനെ പറഞ്ഞ് വിട്ട് അവളെ വിളിപ്പിക്കാൻ നോക്ക്. അനു പറയുന്നത് കേട്ടവൻ തലയാട്ടി. ആഹ് പിന്നെ ഒരു കാര്യം എന്തൊക്കെ വന്നാലും നമ്മൾ ആണ് ഇതിന് പുറകിൽ എന്ന് ആരും അറിയാൻ പാടില്ല മനസ്സിലായോ????? ഗൗരവത്തോടെ അവൾ പറയുന്നത് കേട്ടവൻ ചിരിച്ചു. അതൊക്കെ ഞാനേറ്റു...... അതും പറഞ്ഞവൻ അവിടുന്ന് മുന്നോട്ട് നടന്നു. അവൻ പോയ പിറകെ ഡെവിയെ ഒന്ന് നോക്കി തംപ്സപ്പ്‌ കാണിച്ച് അനുവും അവിടെ നിന്ന് പോയി. 🖤🖤🖤🖤🖤🖤🖤🖤🖤🖤🖤🖤🖤

നിവിയുടെ ഒപ്പം കത്തി വെച്ച് ഇരിക്കുമ്പോഴാണ് അരുന്ധതി മിസ്സ്‌ ലൈബ്രറിയിലേക്ക് വിളിക്കുന്നു എന്ന് ഫസ്റ്റ് ഇയറിലെ ഏതോ കുട്ടി വന്ന് പറയുന്നത്. കേട്ട ഉടനെ ഒരു സംശയം തോന്നിയെങ്കിലും ചെല്ലാൻ താമസിച്ചാൽ ഇംഗ്ലീഷിൽ തെറി അഭിഷേകം ഏറ്റു വാങ്ങണമല്ലോ എന്നോർത്ത് അവൾ ലൈബ്രറിയിലേക്ക് വെച്ച് പിടിച്ചു. തള്ളക്ക് എന്നെ കണ്ടിട്ട് ഇതെന്തിനാണോ എന്തോ???? ആ അലവലാതി റോണിയാണെങ്കിൽ മറിയമ്മയെ വളക്കാൻ പോയി അല്ലെങ്കിൽ അവനെയും കൊണ്ടുചെന്ന് ഒന്നവരെ ചൊറിഞ്ഞിട്ട് പോരായിരുന്നു. ഓരോന്ന് സ്വയം പറഞ്ഞു കൊണ്ടവൾ മുന്നോട്ട് നടന്നു. എന്നാൽ ലൈബ്രറിയിലേക്ക് അവൾ നടന്നെത്തുന്നതിന് മുൻപ് തന്നെ ഒഴിഞ്ഞ ഒരു ക്ലാസ്സ്‌ മുറിയിലേക്ക് ആരോ ഒരാൾ വലിച്ചു കേറ്റിയിരുന്നു. പിടഞ്ഞു മാറാൻ ശ്രമിച്ചു കൊണ്ട് ഒച്ച വെക്കുന്നതിന് മുന്നേ ബലിഷ്ഠമായ കരങ്ങൾ അവളുടെ വായേ മൂടിയിരുന്നു. ചെറിയൊരു ഉൾഭയം അവളിൽ ഉടലെടുത്തു എങ്കിലും മറുത്തൊന്നും ചിന്തിക്കാതെ അവൾ ആ കയ്യിൽ കടിച്ചു. അമ്മച്ചീ എന്റെ കൈ.........

ഒരു കരച്ചിലോടെ അവളിലെ പിടി അയഞ്ഞു. ഈ വൃത്തികെട്ട ശബ്ദം ഞാൻ എവിടെയോ കേട്ടിട്ടുണ്ടല്ലോ????? മനസ്സിൽ ചിന്തിച്ചു കൊണ്ടവൾ തിരിയവെ കയ്യും കുടഞ്ഞ് നിന്ന് തുള്ളുന്ന റോണിയെ കണ്ടതും അവളുടെ കണ്ണ് മിഴിഞ്ഞു. എന്തിനാടി കുരിപ്പേ എന്റെ കയ്യിൽ കടിച്ചത്????? അവൻ അവൾക്ക് നേരെ ചീറി. മര്യാദക്ക് നടന്ന എന്നെ പിടിച്ചു വലിച്ച് ഈ മുറിയിൽ കേറ്റി വാ പൊത്തി പേടിപ്പിക്കാൻ നോക്കിയ നിന്നെ പിന്നെ ഞാൻ പൂവിട്ട് പൂജിക്കാം. അവളും വിട്ട് കൊടുത്തില്ല. മരപ്പട്ടി കടിച്ചു പറിച്ച് ഇനി ടിടി എടുക്കേണ്ടി വരുമല്ലോ മാതാവേ...... എങ്കിൽ കണക്കായിപ്പോയി. അവളവനെ നോക്കി പുച്ഛിച്ചു. ആ പുട്ടിഭൂതം വിളിക്കുന്നു എന്ന് പറഞ്ഞിട്ടാ ഓടിപിടച്ച് വന്നത് അപ്പോഴാ അവന്റെ ഒരു വേഷംകെട്ട് ഇനി നീ കൂടി വാ എന്നിട്ട് അവരുടെ വായിലെ തെറി മുഴുവൻ ഒരുമിച്ച് കേൾക്കാം. അവളവന്റെ കയ്യിൽ പിടിച്ചു വലിച്ച് പുറത്തേക്കിറങ്ങി. 🖤🖤🖤🖤🖤🖤🖤🖤🖤🖤🖤🖤🖤 ഇതെന്താടാ ഇവിടെ ഒരാൾക്കൂട്ടം?????? ലൈബ്രറിക്ക് മുന്നിൽ തടിച്ചു കൂടിയ വിദ്യാർത്ഥികളെയും ടീച്ചേഴ്സിനേയും പ്രിൻസിയെയും എല്ലാം കണ്ടവൾ അവനെ നോക്കി.

നീ വാ മോളെ ഇന്നിവിടെ ഒരു ലൈവ് ഷോ നിനക്ക് ഞാൻ കാണിച്ചു തരാം. അതും പറഞ്ഞവൻ അവളുടെ കഴുത്തിലൂടെ കയ്യിട്ട് ആ കൂട്ടത്തിലേക്ക് നുഴഞ്ഞു കയറി. ഒരു കോളേജിൽ നടക്കേണ്ട പ്രവർത്തികൾ ആണോ സർ ഇവിടെ നടക്കുന്നത്????? ഇവിടെ പലരും ഒരുങ്ങികെട്ടി വരുന്നത് അഴിഞ്ഞാടി നടക്കാനാണ്. സാറിന് എന്നെയും എന്റെ ഫ്രണ്ട്സിനേയും അല്ലെ കണ്ണിന് പിടിക്കാത്തത്???? ദേ ഈ ലൈബ്രറി തുറന്നാൽ കാണാം ആരും ഇല്ലാത്ത സമയങ്ങളിൽ ഇവിടെ നടക്കുന്ന ലീലാവിലാസങ്ങൾ. മുന്നിൽ അതാ അനു നിന്ന് ഉറഞ്ഞു തുള്ളുന്നു. ഇവളിത് എന്ത് തേങ്ങയാ പറയുന്നത് എന്ന കണക്ക് എമി അവളെ ഒന്ന് നോക്കി. അനയ വെറുതെ കഥാപ്രസംഗം നടത്താതെ കാര്യം പറയുന്നുണ്ടോ???? പ്രിൻസി ക്ഷമകെട്ട് അവളെ നോക്കി. ഈ ലൈബ്രറി തുറന്നാൽ മനസ്സിലാവും എന്താ കാര്യമെന്ന്. എങ്കിൽ പിന്നെ വെച്ച് താമസിപ്പിക്കുന്നത് എന്തിനാ അങ്ങോട്ട്‌ തുറക്ക് അനു....... ശബ്ദം കേട്ട ഭാഗത്തേക്ക്‌ നോക്കുമ്പോൾ അതാ നിൽക്കുന്നു റോണി വിത്ത്‌ ഇളി കൂടെ ഒന്നും മനസ്സിലാവാതെ എമിയും. മുന്നിൽ റോണിയെയും അവനൊപ്പം നിൽക്കുന്ന എമിയേയും കണ്ടതും അവളുടെ തലയിലെ കിളികൾ പലവഴിക്കായി പറന്നു പോയി. അവൾ വിശ്വാസം വരാതെ കണ്ണ് തിരുമി എമിയെ നോക്കി. ഇവൾ എന്താ ഇവിടെ???

അപ്പൊ അകത്ത് ആരാ?????? തല കുടഞ്ഞു കൊണ്ടവൾ തിങ്കി. ഹാ എന്താ ഇങ്ങനെ മിഴിച്ചു നോക്കുന്നത്. ദേ എല്ലാവരും ആകാംഷയോടെ നോക്കി നിൽക്കുന്നത് കണ്ടില്ലേ അങ്ങ് തുറക്ക് അനു. പരിഹാസ ചിരിയോടെ അവൻ പറയുന്നത് കേട്ട് അനു നിന്ന് വിയർക്കാൻ തുടങ്ങി. അല്ലെങ്കിൽ വേണ്ട ഞാൻ തന്നെ തുറക്കാം. അതും പറഞ്ഞവൻ ഇടിച്ചു കയറി വാതിൽ തുറന്നു. ആകാംഷയോടെ എല്ലാവരും അകത്തേക്ക് നോക്കിയതും പുറത്തേക്ക് ഇറങ്ങി വരുന്നവരെ കണ്ടതും സകലരും ഒന്ന് ഞെട്ടി. പതിയെ അതൊരു കളിയാക്കലിന് വഴി തെളിയിച്ചു. കൂട്ടം കൂടി നിന്ന വിദ്യാർത്ഥികൾ കൂക്കി വിളിക്കാൻ തുടങ്ങി. ആരെയും നോക്കാതെ തലയും താഴ്ത്തി നിൽക്കുന്ന ഡെവിയെയും സാമിനെയും കണ്ട് അനു വിളറി വെളുത്തു. ആരെയും നോക്കാതെ അവൾ തലകുനിച്ച് നിന്നു. എല്ലാം കാൺകെ ഇത് തനിക്ക് വെച്ച കെണിയാണെന്ന് മനസ്സിലാക്കാൻ എമിക്ക് അധികം സമയം വേണ്ടി വന്നില്ല.

അവളൊന്ന് റോണിയെ നോക്കി. അവൻ കണ്ണ് ചിമ്മി ചിരിച്ചതും ആ ചിരി പതിയെ അവളിലേക്കും പടർന്നു. ഏയ് ഏയ് ആരും കളിയാക്കരുത്. Its legal. ഒരാണും ആണും റൂമിൽ അടച്ചിരിക്കുന്നത് അത്ര വലിയ തെറ്റൊന്നും അല്ല അത് നമ്മുടെ കോടതി വരെ അംഗീകരിച്ച കാര്യമാണ്. സോ പ്ലീസ് ആരും അവരെ കളിയാക്കരുത്. ചുറ്റിനും കൂക്കി വിളി ഏറിയതും റോണി എല്ലാവരോടുമായി കയ്യുയർത്തി പറഞ്ഞു. What the hell is going on here????? ഡേവിഡ്, സാം നിങ്ങൾ എന്താ ഇതിനകത്ത് ചെയ്തു കൊണ്ടിരുന്നത്???? പ്രിൻസി അവർക്ക് നേരെ ശബ്ദമുയർത്തി. മറുപടി പറയാനാവാതെ അവർ തല കുനിച്ചു നിന്നുപോയി. ഞാൻ പറയാം സർ. റോണി മുന്നോട്ട് വന്നു. എല്ലാവരുടെയും ശ്രദ്ധ അവനിലേക്കായി. സത്യത്തിൽ ഇതൊരു ട്രാപ് ആയിരുന്നു. വാട്ട്‌??????? പ്രിൻസിയുടെ ശബ്ദം ഉയർന്നു. അതേ സർ. ദേ ഈ നിൽക്കുന്ന അനുവും ഇവന്മാരും കൂടി എമിയെ കുടുക്കാൻ വേണ്ടി ചെയ്തതാണ് പക്ഷെ അവനവൻ കുഴിക്കുന്ന കുഴിയിൽ അവനവൻ വീഴും എന്ന് പറഞ്ഞത് പോലെ ഇവർ ഒരുക്കി വെച്ച കെണിയിൽ ഇവർ തന്നെ പെട്ടു. റോണി അത് പറഞ്ഞു നിർത്തിയതും അനു ഉമിനീര് ഇറക്കി.

റോണി താൻ എന്തൊക്കെയാ ഈ പറഞ്ഞു വരുന്നത്????? പ്രിൻസിയുടെ ചോദ്യം കേട്ടതും അവൻ അവരുടെ പ്ലാനിങ്ങും എമിയെ ജൂനിയറിനെ വിട്ട് വിളിപ്പിച്ചതും അതറിഞ്ഞ് അവളെ തടഞ്ഞതും എല്ലാം അയാൾക്ക് മുന്നിൽ വിവരിച്ചു. എല്ലാം കേട്ട് കഴിഞ്ഞതും അയാൾ കത്തുന്ന കണ്ണുകളോടെ അവരെ മൂന്നുപേരെയും നോക്കി. അനയ, ഡേവിഡ്, സാം come to my office. And all of you go to your classes. പ്രിൻസി ഉത്തരവിട്ട് എല്ലാവരെയും പിരിച്ചു വിട്ടു. എല്ലാവരും പോയതും റോണി അവർക്ക് നേരെ തിരിഞ്ഞു. മക്കളെ കളിക്കുമ്പോൾ ആളും തരവും നോക്കി കളിക്കണം. നീയൊക്കെ ഇനിയും ഇതുപോലെ തറ വേലകൾ ഇറക്കിക്കോ ഞങ്ങൾ ഇവിടെയൊക്കെ തന്നെ കാണും. പിന്നെ ഇതിനുള്ള ചായയും വടയും ഞാൻ തരുന്നുണ്ട് ഇപ്പോഴല്ല പിന്നെ..... മാസ്സ് ഡയലോഗും അടിച്ച് എമിയുടെ കയ്യും പിടിച്ചവൻ സ്ലോ മോഷനിൽ തിരിഞ്ഞു നടന്നു. പോവുന്ന പോക്കിൽ തന്നെ നോക്കി നിൽക്കുന്ന മറിയമ്മയെ നോക്കി കണ്ണിറുക്കാനും മറന്നില്ല. എമിയാണെങ്കിൽ ആരാ ഇവിടെ പടക്കം പൊട്ടിച്ചത് എന്ന കണക്ക് അവനൊപ്പം മുന്നോട്ട് നടന്നു....... തുടരും................

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story