ഹൃദയതാളമായ്: ഭാഗം 44

hridayathalamay

എഴുത്തുകാരി: ആർദ്ര അമ്മു

അവർ സ്ഥിരം ഇരിക്കുന്ന നെല്ലിമരച്ചോട്ടിൽ ആയിരുന്നു അവന്റെ നടത്തം ചെന്ന് അവസാനിച്ചത്. നിനക്കെന്താടാ കോച്ചുവാദം വന്നോ???? മുന്നിൽ വന്ന് നിന്ന് നിവിയുടെ ചോദ്യം കേട്ടതും അവൻ അവളെ നോക്കി കണ്ണുരുട്ടി. ഒരു മാസ്സ് ഡയലോഗ് അടിച്ചാൽ സ്ലോ മോഷനിൽ നടക്കണം അത് മസ്റ്റാ. പഫ്തൂ......... നിവി ആഞ്ഞൊരു തുപ്പ്. ഒരു റീഎൻട്രിക്ക് ശ്രമിക്കുമ്പോൾ ആരംഭത്തിലേ അപമാനം. ബിസ്‌മുണ്ട് മോളൂസേ...... അവൻ മൂക്ക് പിഴിയുന്ന എക്സ്പ്രഷൻ ഇട്ടു. 2 മണിക്കൂർ കൊണ്ടാ അവൻ ഒന്നര മീറ്റർ നടന്നത് എന്നിട്ട് സ്ലോ മോഷൻ പോലും ഐഡിയ സിമ്മിന് കാണും ഇതിലും സ്പീഡ്. അവൾ പുച്ഛത്തോടെ ചുണ്ട് കോട്ടി. ഇതൊക്കെ മമ്മൂക്ക കാണിച്ചാൽ ആഹാ ഞാൻ കാണിച്ചാൽ ഏഹേ. ഒന്നുമില്ലേലും ഞാൻ നിന്റെ നൻപൻ അല്ലേടി????? എന്റെ നൻപൻ ഒന്നിങ്ങോട്ട് മാറി നിന്നേ. അതുവരെ മിണ്ടാതെ നിന്ന എമി പറയുന്നത് കേട്ടവൻ അവളുടെ അടുത്തേക്ക് നിന്നു. എന്നാടി????? അതേ ഈ പഞ്ച് ഡയലോഗ് ഒക്കെ അടിക്കുന്നത് നല്ലതാ പക്ഷെ അത് സ്വന്തമായി ഇടണം അല്ലാതെ കണ്ട സിനിമയിൽ നിന്ന് അടിച്ചു മാറ്റുവല്ല വേണ്ടത്.

ഞാൻ സ്വന്തമായി ഡയലോഗ് ഡെലിവറി നടത്തിയാൽ അമൽ നീരദ് ഒക്കെ എന്നേ ഫീൽഡ് ഔട്ട്‌ ആവുമായിരുന്നു അതുകൊണ്ട് എന്റെ ഉള്ളിലെ കലാകാരനെ ഞാൻ കുഴി കുത്തി മൂടിയതാ. റോണി സെഡായി. മ്മ്മ്.... രാവിലെ തട്ടിയ രണ്ട് കുറ്റി പുട്ടിന്റെ കൊണം കാണിച്ചു തുടങ്ങി. അതിന് മറുപടിയായി അവൻ ഒന്ന് ഇളിച്ചു കൊടുത്തു. അത് വിട്. ഇങ്ങനെ ഒരു പ്ലാനിങ് അവർ നടത്തുന്നുണ്ട് എന്ന് നീ എങ്ങനെ അറിഞ്ഞു?????? എമി ഗൗരവത്തോടെ അവനെ നോക്കി. നിന്റെ ഡ്രാക്കുള വിളിച്ചു പറഞ്ഞതാ. ഏ????? ഇച്ചായനോ??????? ഞെട്ടലോടെ അവൾ ശബ്ദമുയർത്തി. ആടി. ഞാൻ മറിയാമ്മയെയും തപ്പി നടക്കുമ്പോഴാണ് അങ്ങേരെന്റെ ഫോണിൽ വിളിക്കുന്നത്. കാൾ എടുത്ത ഉടൻ പറഞ്ഞത് നിന്നെ ശ്രദ്ധിക്കണം എന്നായിരുന്നു. കൂടെ അനു എന്തോ പ്ലാൻ ചെയ്യുന്നുണ്ട് എന്നും. അത് കേട്ട പാതി കേൾക്കാത്ത പാതി ഓടി വരുമ്പോഴുണ്ട് ലൈബ്രറിയുടെ വാതിൽക്കൽ നിന്ന് ഗംഭീര പ്ലാനിങ് നടത്തുന്ന കൊനുവും ഗ്യാങും ഞാൻ നൈസായി തൂണിന്റെ മറവിൽ മാറി നിന്ന് അവരുടെ പ്ലാനിങ് മുഴുവൻ കേട്ടു. പ്ലാനിങ് എല്ലാം കഴിഞ്ഞപ്പോൾ അനു പ്രിൻസിയെ വിളിക്കാൻ പോയി ഡെവി ലൈബ്രറിയുടെ അകത്തേക്കും സാം നിന്നെ വിളിപ്പിക്കാൻ ഏതോ ജൂനിയറിനെ പറഞ്ഞു വിടാൻ പോയി.

ഞാൻ ലവൻ തിരിച്ചു വരുന്നത് വരെ വെയിറ്റ് ചെയ്തു നിന്നു. അവൻ തിരിച്ചു ലൈബ്രറിയുടെ ഫ്രണ്ടിൽ എത്തിയതും പതിയെ അവന്റെ പുറകിൽ ചെന്ന് ഒരൊറ്റ തള്ള് വെച്ച് കൊടുത്തു. ഉന്തിന്റെ ശക്തിയിൽ അവൻ അകത്തേക്ക് വീണു ആ സമയം കൊണ്ട് ഞാൻ വാതിൽ പുറത്ത് നിന്ന് അടച്ച് കുറ്റിയിട്ടു. പിന്നെ കാര്യം എല്ലാം നിന്റെ ഡ്രാക്കുവിനെ വിളിച്ച് അറിയിച്ച് അവിടെ നിന്ന് മാറി നിന്നു. ആ സമയത്താണ് നീ അങ്ങോട്ട്‌ പോവുന്നത് കണ്ടത്. അതുകൊണ്ടാ നിന്നെ പിടിച്ചു വലിച്ച് അതിനകത്തേക്ക് കയറ്റിയത്. പിന്നെ നടന്നതൊക്കെ നിങ്ങൾ കണ്ടതല്ലേ?????? അവൻ ഒറ്റ ശ്വാസത്തിൽ പറഞ്ഞു നിർത്തി. എന്നാലും ഇവളിത്ര.......... ആയിരുന്നോ?????? നിവി രോഷത്തോടെ പറഞ്ഞു തീർന്നതും അവളുടെ ഭാഷാ വിഞാനത്തിന് മുന്നിൽ പകച്ച് എമിയുടെയും റോണിയുടെയും ചെവിയിലൂടെ പുക പോയി. പുതിയതാ അല്ല്യോടീ????? റോണിയുടെ ചോദ്യത്തിന് അവൾ വെളുക്കെ ഇളിച്ചു. ഇതൊക്കെ എവിടുന്ന് കിട്ടുന്നെടി????? ഞാൻ തന്നെ ഉണ്ടാക്കി ഞാൻ തന്നെ പ്രസിദ്ധീകരിക്കുന്നതാ. അവൾ കാല് കൊണ്ട് നിലത്ത് കളം വരച്ചു കൊണ്ട് പറഞ്ഞു. പ്രതിഭയാണ് പ്രതിഭാസമാണ്. റോണി അവളെ നോക്കി ഒന്ന് തൊഴുത് നിന്നു പോയി. എമി അപ്പോഴും ഇതൊന്നും അറിയാതെ ഡീപ്പ് തിങ്കിങ്ങിൽ ആണ്.

അല്ല നീയെന്തിനാടി ഈ തല പുകയ്ക്കുന്നത്????? റോണി അവളുടെ തലയിൽ ഒന്ന് കിഴുക്കി. അവൾ തല ഒഴിഞ്ഞു കൊണ്ട് അവനെ നോക്കി കണ്ണുരുട്ടി. ആ മത്തക്കണ്ണ് ഉരുട്ടി വെളിയിൽ ഇടാതെ കാര്യം പറയെടി. അല്ല ഇച്ചായൻ ഇതെങ്ങനെ അറിഞ്ഞു എന്നാണ് എന്റെ സംശയം. സംശയം എന്താണെന്ന് വെച്ചാൽ നേരിട്ട് ചോദിച്ചാൽ പോരെ???? അതിന് അങ്ങേരെ കാണണമെങ്കിൽ വൈകിട്ട് ആവണ്ടേ??? അതുമല്ലെങ്കിൽ സ്റ്റേഷനിൽ പോണം. അതൊന്നും വേണ്ട മോളെ. അങ്ങേര് ഇങ്ങോട്ട് വരും. ഇങ്ങോട്ടോ????? അതേല്ലോ. Just wait and watch. കണ്ണിറുക്കി അവൻ പറഞ്ഞതും അവരുടെ ക്ലാസ്സിലെ ഒരു ചെക്കൻ അങ്ങോട്ട് എത്തിയിരുന്നു. എമി തന്നെ പ്രിൻസി വിളിക്കുന്നു. അവൻ പറയുന്നത് കേട്ടവൾ റോണിയെയും നിവിയെയും ഒന്ന് നോക്കി. റോണി അത് പ്രതീക്ഷിച്ചത് പോലെ ഒരു കയ്യാൽ അവളെയും മറുകയ്യാൽ നിവിയെയും വലിച്ച് ഓഫീസിലേക്ക് നടന്നു. 🖤🖤🖤🖤🖤🖤🖤🖤🖤🖤🖤🖤🖤 മിസ്റ്റർ പോൾ നിങ്ങളെ വിഷമിപ്പിക്കാൻ പറയുന്നതല്ല എങ്കിലും ചോദിക്കുവാ ഈ നിൽക്കുന്നത് പെണ്ണ് തന്നെയാണോ????

ഈ കോളേജിൽ ഇത്രയേറെ പ്രശ്നങ്ങൾ ഉണ്ടാക്കുന്ന ഒരൊറ്റ കുട്ടി പോലുമില്ല. ആണുങ്ങളെക്കാൾ വലിയ പ്രശ്നങ്ങളാ നിങ്ങളുടെ മകൾ ഇവിടെ കാണിച്ചു കൂട്ടുന്നത്. പണവും പ്രശസ്തിയും ഉണ്ടെങ്കിൽ എന്തും ആവാം എന്നുള്ള അഹങ്കാരമാണ് ഇവൾക്ക്. ഇവളെ പറ്റി പരാതി പറയാത്ത ഒരൊറ്റ കുഞ്ഞില്ല ഇവിടെ. പഠിപ്പിക്കുന്നവർക്ക് തന്നെ തലവേദനയാണ് ഈ നിൽക്കുന്ന മൂന്നെണ്ണവും. സൈഡിൽ തലതാഴ്ത്തി നിൽക്കുന്ന അനുവിനെയും ഡെവിയെയും സാമിനെയും ചൂണ്ടി കൊണ്ടയാൾ പറഞ്ഞു. സർ എന്നെയിവിടെ വിളിപ്പിക്കാനുള്ള കാരണം. പോൾ സൗമ്യമായി ചോദിച്ചു. പറയാം പക്ഷെ അതിന് മുൻപ് ഒരാൾ വരാനുണ്ട്. അയാൾ ഗൗരവത്തോടെ പറഞ്ഞു തീർന്നതും ഡോറിൽ ആരോ തട്ടി. ആഹ് എമി കയറി വരൂ....... വാതിൽക്കൽ നിൽക്കുന്ന എമിയോട് അയാൾ പറഞ്ഞതും അവൾ അകത്തേക്ക് കയറി അനുവും ഗ്യാങും നിന്നതിന്റെ എതിർ വശത്തായി നിന്നു. പ്രിൻസിയുടെ മുന്നിൽ ഇരിക്കുന്ന പോളിനെ കണ്ടതും അവളൊന്ന് പുഞ്ചിരിച്ചു. എന്താ സർ വിളിപ്പിച്ചത്????? ഇന്നത്തെ ഇഷ്യൂവിനെ കുറിച്ച് സംസാരിക്കാനാ എമിയെ ഇങ്ങോട്ട് വിളിപ്പിച്ചത്. അവളോടായി പറഞ്ഞയാൾ മുന്നിൽ ഇരിക്കുന്ന പോളിന് നേരെ തിരിഞ്ഞു. പോൾ തന്റെ മകൾ ഇന്നെന്താ ഈ കുട്ടിയോട് ചെയ്തതെന്ന് അറിയാവോ????

മകളും കൂട്ടുകാരും ചേർന്ന് ലൈബ്രറിയിൽ ഇവളെ പൂട്ടിയിടാൻ നോക്കി അതും ഈ നിൽക്കുന്ന ഡെവിയുടെ കൂടെ. കൃത്യ സമയത്ത് ഇത് ഈ കുട്ടിയുടെ സഹോദരൻ കണ്ടില്ലായിരുന്നെങ്കിൽ ഇന്ന് എല്ലാവരുടെയും മുന്നിൽ എമി ആത്മാഭിമാനം വൃണപ്പെട്ട് തല താഴ്ത്തി നിൽക്കേണ്ടി വന്നേനെ. പ്രിൻസി പറയുന്നത് കേട്ടയാൾ ഞെട്ടലോടെ എമിയുടെ മുഖത്തേക്ക് ഒന്ന് നോക്കി. ദയനീയമായി തനിക്ക് നേരെ വരുന്ന ആ കണ്ണുകൾ കണ്ട് എന്ത് ചെയ്യണം എന്നറിയാതെ അവൾ നിസ്സഹായയായി അയാൾക്ക് നേരെ നോട്ടമെറിഞ്ഞു. ഒരു പെൺകുട്ടി തന്റെ സഹപാഠിയായ മറ്റൊരു പെൺകുട്ടിയോട് ചെയ്യണ്ട പ്രവർത്തിയാണോ ഇത്‌????? സത്യം എല്ലാവരും അറിഞ്ഞില്ലായിരുന്നെങ്കിലോ???? എല്ലാവരുടെയും മുന്നിൽ തെറ്റുകാരിയായി സഹപാഠികൾക്കും പഠിപ്പിക്കുന്ന അധ്യാപകർക്കും എന്തിനേറെ സ്വന്തം മാതാപിതാക്കൾക്ക് മുന്നിൽ പോലും അപമാനിതയായി നിൽക്കേണ്ടി വരില്ലായിരുന്നോ???? പ്രിൻസിയുടെ ചോദ്യത്തിന് മുന്നിൽ അയാൾക്ക് മറുപടി ഒന്നും ഇല്ലായിരുന്നു. കുട്ടികൾ ആവുമ്പൊ അങ്ങോട്ടും ഇങ്ങോട്ടും വഴക്കുകൾ ഉണ്ടാവും അതൊക്കെ സ്വാഭാവികം എന്ന് കരുതി ഇങ്ങനെയാണോ പ്രതികാരം ചെയ്യേണ്ടത്????? ഒരു പെൺകുട്ടിയുടെ ജീവിതം വെച്ച് കളിക്കാൻ മാത്രം തരം താഴ്ന്നു പോയോ തന്റെ മകൾ?????

ഇങ്ങനെയാണോ നിങ്ങൾ ഇവളെ വളർത്തിയത്?????? ദേഷ്യവും പുച്ഛവും കലർന്ന സ്വരത്തിൽ അയാളത് പറയവേ പോളിന്റെ ശിരസ്സ് അപമാനഭാരത്താൽ കുനിഞ്ഞു. പാമ്പിന്റെ പക എന്നൊക്കെ പറഞ്ഞേ കേട്ടിട്ടുള്ളൂ ഇപ്പൊ കണ്ടു. അനുവിനെ നോക്കി അയാളത് പറയവേ മറുത്തൊന്നും പറയാനാവാത്തതിനാൽ അവൾ ഉള്ളിൽ നുരഞ്ഞു പൊങ്ങുന്ന ദേഷ്യത്താൽ കടപല്ല് ഞെരിച്ചു. മേ ഐ കമിങ് സർ........ ഗംഭീര്യമാർന്ന ശബ്ദം വാതിൽക്കൽ നിന്ന് കേൾക്കവേ എല്ലാവരുടെയും ശ്രദ്ധ അങ്ങോട്ടായി. മുന്നിൽ നിൽക്കുന്ന ആളെ കണ്ടതും അനുവിന് ശരീരത്തിൽ ആകെ ഒരു വിറയൽ പടർന്നത് പോലെ. ഭയമെന്ന വികാരം അവളുടെ കണ്ണുകളിൽ തെളിഞ്ഞു. ചെന്നിയിലൂടെ ഒലിച്ചിറങ്ങിയ വിയർപ്പു തുള്ളികളെ തുടച്ചു നീക്കിയവൾ ഉമിനീരിറക്കി അവനെ നോക്കി. ഇതാര് അഗസ്റ്റിയോ എന്താ അവിടെ നിന്ന് കളഞ്ഞത് അകത്തേക്ക് വാടാ. തനിക്ക് മുന്നിൽ യൂണിഫോമിൽ നിൽക്കുന്ന അച്ചുവിനെ കണ്ടയാൾ അകത്തേക്ക് ക്ഷണിച്ചു. അവൻ മെല്ലെ അകത്തേക്ക് കയറി. എന്താടോ ഈ വഴിക്ക്????? ചിരിയോടെ അയാൾ ചോദിക്കുന്നത് കേട്ട് അവനൊന്ന് പുഞ്ചിരിച്ചു.

അല്ല എന്റെ പെങ്ങൾ ഇവിടെ എന്തോ വലിയ കാര്യം ഏതാണ്ട് ചെയ്തു എന്നറിഞ്ഞു അപ്പൊ പിന്നെ അതൊന്നറിഞ്ഞ് അതിനുള്ള പാരിതോഷികം കൊടുക്കാതെ എങ്ങനാ ശരിയാവുന്നത്. ചുണ്ടിലെ ചിരി മായ്ക്കാതെ പറഞ്ഞു കൊണ്ടവൻ അനുവിനെ ഒന്ന് നോക്കി. അവന്റെ കണ്ണുകളിലെ ക്രോധം താങ്ങാനാവാതെ അവൾ തല താഴ്ത്തി നിന്നു. അപ്പൊ ആങ്ങളയും അച്ഛനും എത്തിയ സ്ഥിതിക്ക് ചോദിക്കുവാ ഞാൻ ഇതിൽ എന്ത് നടപടി സ്വീകരിക്കണം???? അൽപ്പനേരത്തെ നിശബ്ദതയ്ക്ക് ശേഷം അയാൾ ചോദിച്ചു. സാറിന് എന്ത് നടപടി വേണമെങ്കിലും സ്വീകരിക്കാം ഈ ഒരു കാര്യത്തിൽ എന്റെ മകളാണ് എന്ന യാതൊരു പരിഗണനയും അവൾക്ക് കൊടുക്കണ്ട തെറ്റ് ചെയ്തവർ ശിക്ഷിക്കപ്പെടണം. പോളിന്റെ മറുപടി കേട്ട് ഉള്ളിലെ നിരാശയാലും സങ്കടത്താലും അവളുടെ കണ്ണുകൾ നനഞ്ഞു. അവൾ കത്തുന്ന കണ്ണുകളോടെ എമിയെ നോക്കി. അഗസ്റ്റിക്ക് എന്താണ് പറയാനുള്ളത്???? പ്രിൻസി അച്ചുവിന് നേരെ തിരിഞ്ഞു ചോദിച്ചു. ഡാഡി പറഞ്ഞത് തന്നെയേ എനിക്കും പറയാനുള്ളൂ സാറിന് തീരുമാനിക്കാം എന്തും. ബാക്കിയുള്ള ശിക്ഷ വീട്ടിലെത്തിയ ശേഷം ഞങ്ങൾ കൊടുത്തോളാം. അവളെ ദേഷ്യത്തിൽ നോക്കിയായിരുന്നു അവൻ പറഞ്ഞത്.

അത്‌ കേട്ടവൾ വിളറി വെളുത്ത് എമിയിൽ നിന്നുള്ള നോട്ടം മാറ്റി. എമി, തന്നെയാണ് ഇവർ അപമാനിക്കാൻ ശ്രമിച്ചത് കുട്ടിക്ക് ഇവർക്കെതിരെ കംപ്ലയിന്റ് ഉണ്ടോ???? അയാളത് ചോദിച്ചതും എല്ലാവരുടെയും ശ്രദ്ധ അവളുടെ മേലായി. ഒരുനിമിഷം എന്ത് പറയണം എന്നറിയാതെ അവൾ അച്ചുവിന് നേരെ ഒന്ന് നോക്കി. അവൻ കണ്ണുകൾ കൊണ്ട് അവൾക്ക് അനുവാദം കൊടുത്തു. അത് കണ്ടവൾ ഒന്ന് നിശ്വസിച്ചു. മറുപടി പറയാനായി പ്രിൻസിക്ക് നേരെ തിരിഞ്ഞു. പക്ഷെ എന്തുകൊണ്ടോ അവളുടെ നോട്ടം അറിയാതെ പോളിൽ ചെന്ന് പതിച്ചു. സ്വന്തം മകളെ അമിതമായി സ്നേഹിച്ചു എന്നൊരൊറ്റ കാരണത്താൽ അപമാനിതനായി ഇരിക്കുന്ന അയാളുടെ ചിത്രം അവളിൽ വേദന സൃഷ്ടിച്ചു. എനിക്ക് പരാതി ഇല്ല സർ. മറുത്തൊന്നും ചിന്തിക്കാതെ അവൾ മറുപടി കൊടുത്തു. എമി താൻ ശരിക്കും ആലോചിച്ചിട്ട് തന്നെയാണോ ഈ പറയുന്നത്????? അതേ സർ എനിക്ക് പരാതിയില്ല. ഇതെല്ലാം ഒരു തമാശയായിട്ടേ ഞാൻ എടുത്തിട്ടുള്ളൂ. അയാളെ നോക്കി മറുപടി കൊടുക്കവേ ദേഷ്യത്തിൽ തനിക്ക് നേരെ ഉയരുന്ന അച്ചുവിന്റെ നോട്ടം അവൾ മനഃപൂർവം കണ്ടില്ല നടിച്ചു. ഓക്കേ തനിക്ക് ഇത്‌ വെറും തമാശയായിരിക്കും പക്ഷെ എനിക്കത് അങ്ങനെ വിട്ടുകളയാൻ കഴിയില്ല. അതുകൊണ്ട് മൂന്നുപേർക്കും കൂടി ഞാനൊരു സസ്‌പെൻഷൻ അങ്ങ് തരുവാ.

അടുത്ത പതിനഞ്ച് ദിവസത്തേക്ക് മൂന്നും വീട്ടിൽ ഇരുന്നോ. അതുപോലെ ഡേവിഡ് സാം, നിങ്ങളുടെ രണ്ടുപേരുടെയും മാതാപിതാക്കൾ സ്ഥലത്തില്ല എന്ന് അറിഞ്ഞത് കൊണ്ട് മാത്രമാണ് ഞാനൊന്നും പറയാതിരുന്നത് സസ്‌പെൻഷൻ കഴിഞ്ഞ് നിങ്ങൾ കോളേജിൽ വരുമ്പോൾ രണ്ട് പേരുടെയും പാരെന്റ്സ്‌ ഇവിടെ എത്തിയിരിക്കണം മനസ്സിലാവുന്നുണ്ടോ????? അതിനവർ അതേയെന്നർത്ഥത്തിൽ തലയാട്ടി. മ്മ്മ്..... പൊക്കോ....... അയാൾ പറയാൻ കാത്ത് നിന്നത് എന്ന പോലെ അവർ ഇറങ്ങി പോവാൻ ആഞ്ഞു. സർ ഒരു മിനിറ്റ്...... എനിക്ക് ഇവരോട് ഒന്ന് സംസാരിക്കണം. ഡെവിയെയും സാമിനെയും മാറി മാറി നോക്കിയവൻ പറഞ്ഞതും അവർ ഭയത്തോടെ അവനെ നോക്കി. അവരെ ഒന്ന് നോക്കി അവൻ അവർക്ക് മുന്നിൽ ചെന്ന് നിന്നു. നീയൊക്കെ എന്ത് ഊളകൾ ആടാ. വലിയ പ്ലാനിങ് എന്നൊക്കെ പറഞ്ഞപ്പോൾ മിനിമം അവളെ തട്ടിക്കൊണ്ട് പോവും എന്നെങ്കിലും ഞാൻ കരുതി. ഇതിപ്പൊ ഒരുമാതിരി ഭൂമി ഉണ്ടായ കാലത്ത് മുതലുള്ള തേർഡ് റേറ്റ് നമ്പരുമായി ഇറങ്ങിയിരിക്കുന്നു. അച്ചു അവരെ നോക്കി പുച്ഛത്തോടെ ചിരിച്ചു. പന്ന ഡ്രാക്കുള പറയുന്നത് കേട്ടില്ലേ????അവന്മാർ എന്നെ തട്ടിക്കൊണ്ട് പോവാത്തതാണെന്ന് തോന്നുന്നു ഇങ്ങേരുടെ വിഷമം. അവന്റെ ഡയലോഗ് കേട്ടവൾ ദേഷ്യത്തിൽ പിറുപിറുത്തു.

അവരെ നോക്കി നിൽക്കവെ പെട്ടെന്ന് ആയിരുന്നു അവന്റെ ഭാവം മാറിയത്. ചിരിയോടെ നിന്ന അവന്റെ മുഖത്ത് ദേഷ്യം ഇരച്ചു കയറി. ഇന്നിവിടെ കാണിച്ച തന്തയില്ലായ്മ അവിടെ നിക്കട്ടെ. ഇനി മേലിൽ ഇവളെ എന്നല്ല മറ്റൊരു പെണ്ണിനെ നേരെ നീയൊക്കെ മോശമായി ഒന്ന് നോക്കി എന്നെങ്കിലും ഞാൻ അറിഞ്ഞാൽ പിന്നെ നീയൊക്കെ ഇതുപോലെ രണ്ട് കാലിൽ നിവർന്നു നിൽക്കും എന്ന് കരുതണ്ട. വലിഞ്ഞു മുറുകിയ അവന്റെ മുഖം കണ്ടവരുടെ കണ്ണുകളിൽ ഭയം നിറഞ്ഞു. എമിക്ക് അത് കേട്ട് ഒന്ന് വിസിലടിക്കാൻ തോന്നിയെങ്കിലും ഓഫീസ് ആയത് കൊണ്ട് സംയമനം പാലിച്ചു നിന്നു. അവരെ ഇരുവരെയും ഒന്നിരുത്തി നോക്കിയവൻ ഡെവിയുടെ അടുത്തേക്ക് ചേർന്ന് നിന്ന് അവന്റെ തോളിൽ കൈ അമർത്തി. നീ എന്ത് ഉദ്ദേശത്തിലാണ് ലൈബ്രറിയിൽ എമിയെ കാത്ത് കെണിയൊരുക്കി നിന്നത് എന്നെനിക്കറിയാം പക്ഷെ എന്ത് തന്നെ ആയാലും ഈ കളി ഇവിടം കൊണ്ട് നിർത്തുന്നതാ നിനക്ക് നല്ലത്. അല്ലെങ്കിൽ എന്റെ മറ്റൊരു മുഖമായിരിക്കും നീ കാണാൻ പോവുന്നത്. ഇനി എന്റെ പെണ്ണിന്റെ മേൽ നിന്റെ ഒരു നോട്ടം എങ്കിലും വീണെന്ന് ഞാൻ അറിഞ്ഞാൽ..........

ഭീഷണിയോടെ അവന്റെ കാതിൽ അത്രയും പറഞ്ഞ് അച്ചു മാറി നിന്നു. മുൻപ് ഇവിടെ പഠിച്ചിരുന്നവർ ആരെങ്കിലും ഉണ്ടെങ്കിൽ ഒന്ന് അന്വേഷിച്ചാൽ മതി അപ്പൊ അറിയാം അഗസ്റ്റി പോൾ ആരാണെന്ന്. ഇനിയൊരു കൂടിക്കാഴ്ച്ച തമ്മിൽ ഉണ്ടാവാതിരുന്നാൽ ഈ കൊണ്ട് നടക്കുന്ന തടി കേടാകാതെ ജീവിക്കാം. ഒരൂന്നലോടെ അത്രയും പറഞ്ഞവൻ അവരിൽ നിന്ന് നോട്ടം മാറ്റി. അവന്റെ ഡയലോഗ് എല്ലാം കാത് കൂർപ്പിച്ച് നിന്ന് കേട്ട് ധൃതങ്ക പുളകിതയായി നിൽക്കുന്ന എമി പെട്ടെന്നാണ് ആ കാഴ്ച കാണുന്നത്. ഓഫീസിന് മുന്നിൽ ഒരു പട തന്നെ തടിച്ചു കൂടിയിട്ടുണ്ട്. കൂടുതലും പെൺകുട്ടികൾ ആണ്. അവരുടെ എല്ലാവരുടെയും കണ്ണുകൾ അച്ചുവിൽ ആണെന്ന് കണ്ടതും അവളുടെ മുഖം വീർത്തു. എല്ലാം എത്തി വലിഞ്ഞു നിന്ന് അവനെ ആരാധനയോടെ നോക്കുന്നത് കണ്ടവൾ മുഷ്ടി ചുരുട്ടി നിന്നു. ഡെവിയെയും സാമിനെയും ഒന്ന് കലിപ്പിച്ചു നോക്കി തിരിഞ്ഞ അച്ചു കാണുന്നത് പുറത്തേക്ക് നോക്കി പല്ല് കടിക്കുന്ന എമിയെയാണ്. അവൾ നോക്കിയ അതേ ദിശയിലേക്ക് കണ്ണുകൾ പായിക്കവേ അവിടെ കണ്ട കാഴ്ച അവനിൽ ചിരി വിരിയിച്ചു. തന്നെ ഒന്ന് നോക്കിയ പേരിൽ അലീനയ്ക്ക് മുട്ടൻ പണി കൊടുത്ത മൊതലാണ് നിൽക്കുന്നത്. മിക്കവാറും ഇവൾ കോളേജിൽ ബോംബ് വെക്കും.

ചിരിയോടെ മനസ്സിൽ ചിന്തിച്ചു കൊണ്ടവൻ വലതു കയ്യുയർത്തി തള്ള വിരലിനാൽ നെറ്റിയിൽ തടവി. സർ ഞങ്ങൾ എന്നാൽ ഇറങ്ങിക്കോട്ടെ??? പോളിന്റെ ചോദ്യം കേട്ടയാൾ തലയാട്ടി. അത്‌ കണ്ടയാൾ എഴുന്നേറ്റ് അനുവിനെ ഒന്ന് നോക്കി പുറത്തേക്കിറങ്ങി. അനു പതിയെ അയാൾക്ക് പിറകെ പുറത്തേക്കിറങ്ങി. അവർ പോയ പിറകെ ഡെവിയും സാമും പുറത്തേക്ക് പോയി. എന്താ അഗസ്റ്റി തനിക്ക് ഇനി എന്തെങ്കിലും പറയാനുണ്ടോ????? അവർ പോയ വഴിയേ നോക്കി നിൽക്കുന്ന അച്ചുവിനോടായി പ്രിൻസി ചോദിച്ചു. അത്‌ സർ ഞാൻ എമിയെ എനിക്കൊപ്പം കൊണ്ടുപൊക്കോട്ടെ?????? അവന്റെ ചോദ്യം കേട്ട് ഞെട്ടി എമിയും പ്രിൻസിയും അടക്കം അവിടെ കൂടിനിന്നിരുന്ന സകലരും അവനെ നോക്കി. അതിന് എമിയെ കൂടെ കൊണ്ടുപോവാൻ മാത്രം നിങ്ങൾ തമ്മിൽ എന്താ റിലേഷൻ???? ഒരു പകപ്പോടെ അയാൾ ചോദിച്ചു. അതിന് മറുപടിയായി അവനവളെ വലിച്ച് തന്നോട് ചേർത്ത് നിർത്തി. മുന്നേ പറയാൻ വിട്ടുപോയി സർ. She is my fiance. അവളെ ചേർത്ത് പിടിച്ചു കൊണ്ടവൻ പറഞ്ഞു. പ്രിൻസി കിളി പോയ മട്ടിൽ അവരെ മാറി മാറി നോക്കി. പുറത്ത് നിന്നിരുന്ന പിടക്കോഴികൾ എല്ലാം മോഹ ഭംഗ മനസ്സിലെയുടെ ട്യൂൺ കണ്ടെത്താനുള്ള ശ്രമത്തിലാണ്.

അത് കണ്ടതും എമി ഗമയോടെ അവനോട് ഒന്നുകൂടി ചേർന്ന് നിന്ന് അവരെ നോക്കി പുച്ഛിച്ചു. പക്ഷെ ഇത്?????? പ്രിൻസി സംശയത്തോടെ ഒന്ന് നിർത്തി. നാത്തൂന്മാർ തമ്മിലുള്ള സ്നേഹം കണ്ടപ്പോൾ ഇങ്ങനെ ഒരു ട്വിസ്റ്റ്‌ പുള്ളി സ്വപ്നത്തിൽ പോലും വിചാരിച്ചു കാണില്ല. പറയാൻ ആണെങ്കിൽ കുറച്ചേറെ ഉണ്ട് സർ. പിന്നീട് എപ്പോഴെങ്കിലും ഞാൻ വിശദമായി പറഞ്ഞു തരാം ഇപ്പൊ എനിക്കിവളെ കൊണ്ടുപോകാമല്ലോ അല്ലെ??????? അതിന് മറുപടിയായി അയാൾ യാന്ത്രികമായി തലയാട്ടി. താങ്ക്യൂ സർ........ അത്രമാത്രം പറഞ്ഞവൻ കിളിപോയ പോലെ ഇരിക്കുന്ന അയാളെ ഒന്ന് നോക്കി എമിയേയും വലിച്ച് പുറത്തേക്കിറങ്ങി. 🖤🖤🖤🖤🖤🖤🖤🖤🖤🖤🖤🖤🖤 കുറച്ചു ദൂരം മുന്നോട്ട് പോയതും അവൻ അവളിലെ പിടി വിട്ടു. അതുവരെ ചിരിച്ചു നിന്നിരുന്ന അവന്റെ മുഖത്തെ പുഞ്ചിരി മാഞ്ഞു. 2 മിനിറ്റ് സമയം തരാം വേഗം ചെന്ന് ബാഗ് എടുത്തിട്ട് വാ. ഗൗരവത്തോടെ അവൻ പറഞ്ഞു. ഇയാളിത് എന്തോന്ന് ഭവാനിയോ 2 മിനിറ്റ് സമയം തരാൻ????? മനസ്സിൽ പറഞ്ഞുകൊണ്ടവൻ അവളെ നോക്കി. നിനക്ക് പറഞ്ഞത് മനസ്സിലായില്ലേ പോയി എടുത്തിട്ട് വാടി.........

അവൻ ശബ്ദം ഉയർത്തിയതും അവൾ മുഖം വീർപ്പിച്ചു ക്ലാസ്സിലേക്ക് പോവാനായി തിരിഞ്ഞു. സർ............... പിച്ചക്കാരെ തോൽപ്പിക്കുന്ന തരത്തിലുള്ള ആ വിളി കേട്ട് അവനും പോവാൻ നിന്ന എമിയും ഒരുപോലെ തിരിഞ്ഞു നോക്കി. മുന്നിൽ അതാ ഭയഭക്തി ബഹുമാനത്തോടെ നിൽക്കുന്ന അക്ഷയ്. സാറിന് എന്നെ മനസ്സിലായില്ലേ???? ഇത് ഞാനാ അക്ഷയ് രാവിലെ സാറിനെ വിളിച്ചിരുന്നു. ഒരു ചിരിയോടെ അവൻ പറഞ്ഞു. അനുവിന്റെ പ്ലാനിങ് വിളിച്ചു പറഞ്ഞത്... ഒരു സംശയത്തോടെ അവനൊന്ന് നിർത്തി. അതേ സർ ഞാൻ തന്നെയാണ്. അവരുടെ സംഭാഷണം കേട്ട് ഞെട്ടലോടെ കേട്ടത് വിശ്വാസിക്കാൻ ആവാതെ എമി അവരെ ഇരുവരെയും മാറി മാറി നോക്കി........ തുടരും................

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story