ഹൃദയതാളമായ്: ഭാഗം 45

hridayathalamay

എഴുത്തുകാരി: ആർദ്ര അമ്മു

അച്ചുവിന് മുന്നിൽ എളിഭ്യനായി നിൽക്കുന്ന അക്ഷയ‌െ കണ്ട് അവളുടെ കിളി പോയി. ഓഹ് താങ്ക്യൂ...... പേരെന്താന്നാ പറഞ്ഞേ?????? അച്ചു അവന് നേരെ കൈനീട്ടി കൊണ്ട് ചോദിച്ചു. അക്ഷയ്. അച്ചുവിന് കൈകൊടുത്തു കൊണ്ടവൻ പുഞ്ചിരിയോടെ പറഞ്ഞു. യാ അക്ഷയ്. Thank you very much. താൻ എന്നെ വിളിച്ച് അറിയിച്ചില്ലായിരുന്നെങ്കിൽ ചിലപ്പൊ ഇവളാ ട്രാപ്പിൽ പെട്ടുപോയേനെ. അച്ചു നന്ദിയോടെ അവനെ നോക്കി. ഏയ് സർ എന്നോട് നന്ദി ഒന്നും പറയണ്ട. ഇങ്ങനെ ഒരവസ്ഥയിൽ ആരായാലും ചെയ്യുന്ന കാര്യമേ ഞാനും ചെയ്തിട്ടുള്ളൂ. ഒന്നുമില്ലെങ്കിലും എനിക്കും ഇല്ലേ അമ്മേം പെങ്ങന്മാരും. പോയി പോയി എമിയുടെ ബാക്കിയുള്ള കിളികളും കൂടി പറന്നുപോയി. ശെടാ ഇവൻ തന്നെയല്ലേ അന്ന് ദേഹത്ത് ഇടിച്ച് എന്റെ കയ്യിൽ നിന്ന് വാങ്ങിയത്????? എമി തല പുകച്ചു. പെങ്ങളെ.............

അവന്റെ വിനയപൂർവ്വമായ വിളി കേട്ടവൾ ആലോചന നിർത്തി അവനെ നോക്കി. പണ്ടൊരിക്കൽ പെങ്ങളോട് ഞാൻ ഒരു കന്നംതിരിവ് കാണിച്ചിട്ടുണ്ട് അതിന് ദേ ഇപ്പൊ ഞാൻ മാപ്പ് ചോദിക്കുവാ. ഒന്നും മനസ്സിൽ വെച്ചേക്കല്ലേ. അതിനവൾ യാന്ത്രികമായി തലയാട്ടി. എന്താടോ എന്റെ മാറ്റം കണ്ട് കിളിപോയോ????? അവളുടെ മുഖത്തിന്‌ നേരെ കൈവീശി കൊണ്ടവൻ ചോദിച്ചു. അതിനവൾ അതെയന്നർത്ഥത്തിൽ തലയാട്ടി. അടിവയറ്റിൽ മുട്ടനൊരു താങ്ങ് കിട്ടിയാൽ ഞാനല്ല എന്റെ അപ്പൂപ്പൻ വരെ നന്നായി പോവും. വയറിൽ കൈവെച്ചവൻ പറയുന്നത് കേട്ടവൾ ചിരിച്ചു പോയി. അപ്പൊ നമ്മൾ തമ്മിൽ ഇനി ഒരു പ്രശ്നവുമില്ല. എല്ലാം കോംപ്രമൈസ്. ഞാൻ എന്നാൽ അങ്ങോട്ട്‌. പോവാനായി അനുവാദം ചോദിച്ചു നിൽക്കുന്ന അവനെ കണ്ടതും അവളൊരു പുഞ്ചിരിയോടെ തലയാട്ടി. ശരി സർ പിന്നെ കാണാം.

അച്ചുവിന് നേരെ തിരിഞ്ഞ് പറഞ്ഞു കൊണ്ടവൻ നടന്നകന്നു. എന്നാലും എന്റെ ചവിട്ടിന് ഇത്ര പവറോ???? ശോ നിക്ക് വയ്യാ..... സ്വയം പൊങ്ങി ആത്മനിർവൃതി അണഞ്ഞ് നേരെ നോക്കിയതും തന്നെ നോക്കി പേടിപ്പിക്കുന്ന അച്ചുവിനെ കണ്ടവൾ ഒന്ന് ഇളിച്ചു. നിന്നോട് ഞാൻ വല്ലതും പറഞ്ഞായിരുന്നോ?????? ബാഗ് എടുത്തോണ്ട് വരാനല്ലേ????? എന്നിട്ട് പോയോ???? ഗൗരവത്തിൽ അവൻ ചോദിച്ചു. മ്മ്ച്ചും. അവൾ ചുമൽ കൂച്ചി. ഒരു കാര്യം പറഞ്ഞിട്ട് വായിനോക്കി നിൽക്കുവാ പോയി എടുത്തിട്ട് വാടി...... അവൻ അലറിയതും ഹൈ സ്പീഡിൽ എമി തിരിഞ്ഞോടി. പേടി കൊണ്ടല്ല വെറും ഭയം. ക്ലാസ്സിലേക്ക് ചെല്ലുമ്പോൾ സകലരും അവളെ തന്നെ നോക്കി നിൽപ്പുണ്ടായിരുന്നു. അത്‌ കണ്ടതും അവൾ ഓട്ടം നിർത്തി ഡീസന്റ് ആയി ചെന്ന് ബാഗ് എടുത്ത് നിവിയോടും റോണിയോടും കാര്യങ്ങൾ എല്ലാം ചുരുക്കി പറഞ്ഞ് പുറത്തേക്ക് ഇറങ്ങി. തനിക്ക് നേരെ നീളുന്ന അസൂയയും അതിശയവും കലർന്ന നോട്ടങ്ങൾ കണ്ടവൾ ഗമയോടെ മുന്നോട്ട് നടന്നു. 🖤🖤🖤🖤🖤🖤🖤🖤🖤🖤🖤🖤🖤

പുറത്ത് പാർക്കിങ്ങിൽ തന്റെ ബുള്ളറ്റിൽ ചാരി നിന്ന് ഫോണിൽ നോക്കുന്ന അച്ചുവിനെ കണ്ടവൾ അവന്റെ അരികിൽ പോയി നിന്നു. അരികിൽ അവളുടെ സാമീപ്യം അറിഞ്ഞെങ്കിലും അവൻ തലയുയർത്തി നോക്കിയില്ല. അവൻ നോക്കുന്നില്ല എന്ന് കണ്ടതും അവളൊന്ന് മുരടനക്കി. അവൻ അത് ശ്രദ്ധിക്കാതെ വീണ്ടും ഫോണിൽ തന്നെ നോക്കി നിന്നു. ഇച്ചായാ.......... നിവർത്തിയില്ലാതെ അവൾ അവനെ തോണ്ടി. അവനത് കേട്ടതായി ഭാവിച്ചില്ല. ഇച്ചായാ........... ഇത്തവണ അവളുടെ സ്വരത്തിൽ ദേഷ്യം കലർന്നിരുന്നു. എന്നിട്ടും അവൻ ശ്രദ്ധിക്കുന്നില്ല എന്ന് കണ്ടതും അവളിൽ ദേഷ്യം ഇരച്ചു കയറി. അത്രയ്ക്കയോ???? അങ്ങനെ ഇപ്പൊ അതിൽ കുത്തണ്ട. അതും പറഞ്ഞവൾ അവന്റെ കയ്യിലെ ഫോൺ തട്ടി വാങ്ങി. ഫോൺ താടി. തരാൻ ഇപ്പൊ മനസ്സില്ല. ഇത്രയും നേരം നേരം ഞാനിവിടെ കിടന്ന് വിളിച്ചത് നിങ്ങൾ കേട്ടില്ലല്ലോ????? അവൾ ചുണ്ട് കോട്ടി. ഞാൻ പറഞ്ഞത് നീ കേട്ടോ???? ഗൗരവത്തിൽ അവൻ അവളെ നോക്കി. ഞാൻ എന്ത് കേട്ടില്ല എന്നാ ഈ പറഞ്ഞു വരുന്നത്?????

അനുവിനെതിരെ പരാതി കൊടുക്കാത്തതാണോ കാര്യം????? അവന് മുന്നിൽ കൈകെട്ടി നിന്നുകൊണ്ടവൾ ചോദിച്ചു. അപ്പൊ നിനക്കറിയാം. നീ എന്തിനാ പരാതിയില്ല എന്ന് പറഞ്ഞത്???? അവർ ചെയ്തത് തമാശയാണ് പോലും. നിന്റെ മാനം വെച്ച് കളിക്കാൻ നോക്കിയത് നിനക്ക് തമാശയാണോ???? പറ....... ദേഷ്യത്തിൽ അവളുടെ ചുമലിൽ പിടിച്ചു കൊണ്ടവൻ ചോദിച്ചു. അങ്ങനെ അല്ലിച്ചയാ..... ഡാഡിയുടെ ഇരിപ്പ് കണ്ടപ്പോൾ അങ്ങനെ പറയാനാണ് എനിക്ക് തോന്നിയത്. അവന്റെ കൈകൾ ചുമലിൽ നിന്ന് എടുത്തു മാറ്റി കൊണ്ടവൾ സൗമ്യമായി പറഞ്ഞു. സ്വന്തം മകളുടെ പ്രവർത്തികളിൽ മനം നൊന്ത് അഭിമാനം വൃണപ്പെട്ട് തല കുനിച്ച് ഇരിക്കുന്ന ഡാഡിയെ കണ്ടപ്പോൾ സഹിച്ചില്ല. അല്ലാതെ അവർ ചെയ്തത് തമാശയായി കണ്ടിട്ടല്ല. അവർ ചെയ്ത പ്രവർത്തികൾ ക്ഷമിച്ചിട്ടുമല്ല. അവർക്ക് ശിക്ഷ വാങ്ങിക്കൊടുക്കുന്നതിനേക്കാൾ ഞാൻ പ്രാധാന്യം കൊടുത്തത് ഡാഡിയുടെ കണ്ണിലെ കണ്ണുനീരിനായിരുന്നു.

ഇന്നാ മനുഷ്യൻ അവിടെ ഇരുന്ന് കണ്ണുനീർ പൊഴിച്ചിരുന്നു മറ്റാരും കണ്ടില്ലെങ്കിലും ഞാനത് കണ്ടിരുന്നു. അതുകൊണ്ട് തന്നെയാണ് ഞാൻ അങ്ങനെ ഒരു തീരുമാനം എടുത്തത്. ഇതിന്റെ പേരിൽ ഇച്ചായൻ എന്നോട് പിണങ്ങിയാലും എനിക്ക് കുഴപ്പമില്ല എനിക്ക് അപ്പൊ വലുത് ഡാഡി തന്നെ ആയിരുന്നു. അവൾ ഒറ്റ ശ്വാസത്തിൽ പറഞ്ഞു കൊണ്ട് അവനെ നോക്കി. അവൻ ഒരുനിമിഷം അവളെ നോക്കി നിന്നുപോയി. എപ്പോഴും വഴക്കും ഉണ്ടാക്കി കുട്ടി കളിയും കാട്ടി നടക്കുന്ന ആൾ തന്നെയാണോ ഇത്ര പക്വതയോടെ സംസാരിക്കുന്നത് എന്നവൻ അതിശയിച്ചു. ഗൗരവത്തോടെ നിൽക്കുന്ന അവളെ കണ്ട് അവന്റെ ചുണ്ടിൽ ഒരു ചിരി വിടർന്നു. ചുണ്ടിൽ ഉതിർന്ന പുഞ്ചിരിയോടെ മുന്നിൽ കൈകെട്ടി നിൽക്കുന്ന അവളെ അരയിലൂടെ കയ്യിട്ട് തന്നിലേക്ക് ചേർത്ത് നിർത്തി. പെട്ടെന്ന് ആയത് കൊണ്ട് അവൾ ഞെട്ടി അവന്റെ നെഞ്ചിൽ ഇരുകയ്യും വെച്ച് അവനെ നോക്കി. അപ്പൊ ഞാൻ പിണങ്ങിയാലും നിനക്ക് കുഴപ്പമില്ലേ??????

പതിഞ്ഞ സ്വരത്തിൽ ഗൗരവത്തിൽ അവൻ ചോദിച്ചു. ആഹ് കുഴപ്പമില്ല. അവന്റെ മുഖത്ത് നോക്കാതെ അവൾ പറഞ്ഞു. ഇല്ലേ??????? കുസൃതിയോടെ അവളിലേക്ക് ഒന്നുകൂടി അടുത്തവൻ വീണ്ടും ചോദിച്ചു. അവന്റെ നിശ്വാസം മുഖത്ത് അടിച്ചതും അവളൊന്ന് വിയർത്തു. ഇ..... ഇല്ല....... പതർച്ചയോടെ പറഞ്ഞവൾ ചുറ്റിനും കണ്ണോടിച്ചു. ആ പരിസരത്തെങ്ങും ആരും ഇല്ല എന്ന് മനസ്സിലായതും അവളുടെ ശരീരം ഒന്ന് വിറച്ചു. ഇതെന്തിനാ കഴുത്ത് മറച്ച് ഡ്രസ്സ്‌ ചെയ്തത്????? കള്ള ചിരിയോടെ അവൻ ചോദിക്കുന്നത് കേട്ടവൾ അവനെ നോക്കി കണ്ണുരുട്ടി. ഓരോന്ന് ഒപ്പിച്ചു വെച്ചിട്ട് ചോദിക്കുന്നത് കേട്ടില്ലേ കള്ള ഡ്രാക്കുള. അവൾ പല്ല് കടിച്ചു കൊണ്ട് അവനെ നോക്കി. തനിയേ നിന്ന് പിറുപിറുക്കുന്ന അവളെ പൊക്കിയെടുത്തവൻ വണ്ടിയിൽ ഇരുത്തി. ഈ കള്ളം പറയുന്നവരെ എനിക്ക് തീരെ ഇഷ്ടമല്ല. എന്റെ കൊച്ച് ഇപ്പൊ മുട്ടനൊരു കള്ളം പറഞ്ഞു. നിനക്ക് ഞാൻ പിണങ്ങി ഇരിക്കുന്നത് ഇഷ്ടമല്ല അല്ലെ????? ആ പറഞ്ഞത് ലോക പുളു ആണെന്ന് എനിക്കുമറിയാം നിനക്കുമറിയാം അപ്പൊ അതിനുള്ള ശിക്ഷ ഞാൻ തരണ്ടേ?????? വല്ലാത്തൊരു ചിരിയോടെ അവൻ പറയുന്നത് കേട്ടവൾ ഉമിനീരിറക്കി.

മാതാവേ കാപാലികൻ വല്ലതും ചെയ്താൽ??? അതാരെങ്കിലും കണ്ടാൽ???? പിന്നെ ആകെയുള്ള മാനം കപ്പല് മയ്യത്തോ...... മനസ്സിൽ ആലോചിച്ചു കൊണ്ടവൾ ദയനീയമായി അവനെ നോക്കി. വേ.... വേണ്ട........ ഭയത്തോടെ ചുറ്റിനും കണ്ണുകൾ പായിച്ചു കൊണ്ടവൾ പറയവേ അവന്റെ കണ്ണുകളിൽ കുസൃതി നിറഞ്ഞു. പുറകിലേക്കായാൻ നിന്ന അവളെ തന്നിലേക്ക് ചേർത്ത് കൊണ്ടവൻ അവൾക്ക് നേരെ മുഖം അടുപ്പിച്ചു. അവന്റെ കണ്ണുകൾ അവളുടെ മുഖത്ത് ഓടി നടന്നു. പിടയ്ക്കുന്ന അവളുടെ നേത്ര ഗോളങ്ങളിൽ അടിമപ്പെട്ട് തന്നെ തന്നെ നഷ്ടമായി അവൻ നിന്നു. ഏറെനേരം അവളുടെ കണ്ണുകളിൽ ആഴ്ന്നിറങ്ങി കൊണ്ടവൻ അവളിലേക്കടുത്തു. അവളുടെ പരിഭ്രമം കണ്ട് ചുണ്ടിൽ ഒരു കള്ള ചിരി വിടർന്നു. കുറുമ്പൊടെ അവൻ അവളുടെ കവിളിൽ കടിച്ചു. കവിളിലെ നോവിനാൽ അവൾ കണ്ണുകൾ ഇറുക്കെ അടച്ചു. അൽപ്പനേരം കഴിഞ്ഞവൻ അവളിൽ നിന്ന് അകന്നു മാറി. ഇനി കളളം പറയാൻ തോന്നുമ്പൊ ഇപ്പൊ കിട്ടിയത് ഓർത്താൽ മതി.

കണ്ണിറുക്കി കൊണ്ടവൻ പറയുന്നത് കേട്ടവൾ ചുണ്ട് പിളർത്തി പരിഭവത്തോടെ അവനെ നോക്കി. അത് കണ്ടവൻ ഒന്ന് കുനിഞ്ഞ് അവളുടെ കവിളിൽ മുത്തി അവളെ താഴെ ഇറക്കി നിർത്തി. ശേഷം അവളെയൊന്ന് നോക്കി ഹെൽമെറ്റ്‌ എടുത്ത് വെച്ച് വണ്ടിയിലേക്ക് കയറി. ഇനി എന്ത് കാണാൻ നിക്കുവാ വന്ന് കേറെടി...... അന്തം വിട്ടു നിൽക്കുന്ന അവളെ നോക്കി ശബ്ദം ഉയർത്തിയതും അനുസരണയുള്ള പൂച്ചകുഞ്ഞിനെ പോലെ അവൾ അവന്റെ പിന്നിൽ കയറി. അതുകണ്ടവൻ ഒരു ചിരിയോടെ വണ്ടി മുന്നോട്ട് എടുത്തു. 🖤🖤🖤🖤🖤🖤🖤🖤🖤🖤🖤🖤🖤 അച്ചുവിന്റെ ബുള്ളറ്റ് ചെന്ന് നിന്നത് കുരിശിങ്കൽ തറവാടിന് മുന്നിലായിരുന്നു. ഇതെന്താ ഇവിടെ????? വണ്ടിയിൽ നിന്ന് ഇറങ്ങാതെ ഒരു പകപ്പോടെ അവൾ ചോദിച്ചു. കാര്യമുണ്ട് നീ ഇറങ്ങ്. ഗൗരവത്തോടെ അവൻ പറഞ്ഞതും അവൾ അവന് പുറകിൽ നിന്നിറങ്ങി. അവൾ ഇറങ്ങിയതും വണ്ടി സ്റ്റാൻഡിൽ ഇട്ടുകൊണ്ട് അവനും ഇറങ്ങി. ധരിച്ചിരുന്ന ഹെൽമെറ്റ്‌ അഴിച്ചു മാറ്റി അവൻ എമിയുടെ കയ്യിൽ പിടിച്ചു.

ഒന്നും പറയാതെ അവളുടെ കയ്യും പിടിച്ചവൻ അകത്തേക്ക് നടന്നു. മുന്നോട്ട് നടക്കുന്നതിനടയിൽ അവളവനെ ഒന്ന് നോക്കി. വലിഞ്ഞു മുറുകി ഇരിക്കുന്ന അവന്റെ മുഖത്തിൽ നിന്ന് തന്നെ അവന്റെ ഉള്ളിൽ തിളച്ചു മറിയുന്ന ദേഷ്യത്തിന്റെ അളവ് അവൾക്ക് ബോധ്യമായി. ഒന്നും മിണ്ടാതെ അവൾ അവനൊപ്പം നടന്നു. അവളെയും കൊണ്ടവൻ അകത്തേക്ക് കയറുമ്പോൾ ഹാളിൽ ഓഫീസിൽ പോയിരുന്ന ആൽവിച്ചൻ ഉൾപ്പെടെ എല്ലാവരും ഹാളിൽ അണിനിരന്നിട്ടുണ്ട്. അനു ഒരു സൈഡിൽ ആയി നിൽപ്പുണ്ട്. മുഖത്ത് ദേഷ്യവും നിരാശയും അങ്ങനെ നിർവചിക്കാൻ കഴിയാത്ത പലവിധ ഭാവങ്ങൾ. സോഫയിൽ പോളും സാറായും തലകുനിച്ച് ഇരിക്കുന്നുണ്ട്. ഡാഡി......... അച്ചുവിന്റെ വിളി കേട്ടതും അയാൾ തലയുയർത്തി നോക്കി. അയാളുടെ കണ്ണുകളിൽ നിസ്സഹായതയും ദുഃഖവും തളം കെട്ടി കിടന്നു. അയാളുടെ കണ്ണുകൾ അവനരികിൽ നിൽക്കുന്ന എമിയിൽ പതിച്ചു. അയാൾ ഇരുന്നിടത്ത് നിന്ന് എഴുന്നേറ്റ് അവൾക്കരികിൽ ചെന്നു നിന്നു.

ഇന്നെന്റെ മകൾ ചെയ്ത പ്രവർത്തികൾ ഒരാൾക്കും ക്ഷമിക്കാൻ കഴിയില്ല എന്നെനിക്കറിയാം. അവൾക്ക് വേണ്ടി ഞാൻ മോളോട് മാപ്പ് ചോദിക്കുവാ. എന്റെ മോള് ക്ഷമിക്കണം. അവളുടെ കൈകൾ കൂട്ടിപ്പിടിച്ച് അയാൾ പറയുന്നത് കേട്ടവൾ വേദനയോടെ അയാളെ നോക്കി. അവളെന്തോ പറയാൻ ആഞ്ഞതും അനു പാഞ്ഞ് അങ്ങോട്ട്‌ എത്തിയിരുന്നു. ഡാഡി എന്തിനാ ഇവളോട് മാപ്പ് ചോദിക്കുന്നത്????? ആണുങ്ങളെ വല വീശി പിടിക്കാൻ നടക്കുന്ന ഇവളോടൊക്കെ ഡാഡി ക്ഷമ ചോദിക്കേണ്ട കാര്യമില്ല. ഇന്നത്തോടെ ശല്യം തീരും എന്ന് കരുതി ഇരുന്നതാ...... ഉറഞ്ഞു തുള്ളിക്കൊണ്ട് അവൾ പറഞ്ഞു മുഴുവിപ്പിക്കും മുന്നേ പടക്കം പൊട്ടുന്ന ശബ്ദം അവിടെ മുഴങ്ങി. അതുവരെ തുള്ളിക്കൊണ്ട് നിന്ന അവൾ സോഫയിലേക്ക് വേച്ചു വീണിരുന്നു. എല്ലാവരും ഒരു നിമിഷം പകപ്പോടെ മുന്നിലേക്ക് നോക്കവെ അവളെ അടിക്കാനായി കൈ പൊക്കിയ അച്ചു ഉയർത്തിയ കയ്യുമായി അതേ പൊസിഷനിൽ നിൽക്കുന്നുണ്ട്. ഇല്ല്യൂമിനാറ്റി.......

ആൽവിൻ പറയുന്നത് കേട്ട് എമി തല ചരിച്ച് അവനെ നോക്കി. അവളെ തല്ലാൻ കൈപൊക്കിയത് അച്ചു. പക്ഷെ തല്ല് കൊള്ളുന്നതിന് മുൻപ് അവൾ വീണു. പടക്കം പൊട്ടുന്ന ഒരു ശബ്ദവും കേട്ടു. പക്ഷെ അടിച്ചത് ആരാണെന്ന് കണ്ടും ഇല്ല. യെസ് ദിസ്‌ ഈസ്‌ ഇല്ല്യൂമിനാറ്റി. കുറ്റാന്വേഷണ വിദഗ്തരെ പോലെ അവൻ പറയുന്നത് കേട്ടവൾ അവനെ അടിമുടി ഒന്ന് നോക്കി. പക്ഷെ ആൽവിച്ചൻ അപ്പൊ അടുത്ത അന്വേഷണത്തിനുള്ള പുറപ്പാടിലാണ്. അടികിട്ടി കിളിപോയി ഇരിക്കുന്ന അനു കവിളിൽ കൈ വെച്ച് തലയുയർത്തി അടിച്ചയാളെ നോക്കി. ഡാഡി........... വേദനയോടെ അതിൽപ്പരം അവിശ്വസനീയതയോടെ അവൾ മൊഴിഞ്ഞു........ തുടരും................

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story