ഹൃദയതാളമായ്: ഭാഗം 47

hridayathalamay

എഴുത്തുകാരി: ആർദ്ര അമ്മു

അപ്പൊ അങ്ങനെയാണ് കാര്യങ്ങൾ...... റോണി ഒന്ന് നെടുവീർപ്പിട്ടു. എന്നാലും ലവൾക്കിട്ട് പൊട്ടിക്കുന്നത് കാണാൻ പറ്റിയില്ലല്ലോ എന്നതാണ് എന്റെ സങ്കടം. നിവി നിരാശയോടെ പറഞ്ഞു. പോട്ടെടി സമയം നീണ്ടുനിവർന്നു കിടക്കുകയല്ലേ അവളുടെ സ്വഭാവം അനുസരിച്ച് നമുക്കും അതുപോലെ ഒരു സുവർണ്ണാവസരം വരും. റോണി അവളെ ആശ്വസിപ്പിച്ചു. കുരിശിങ്കൽ വെച്ച് നടന്ന സംഭവങ്ങൾ അതേപടി രണ്ട് വാലുകളെയും വിളിച്ചു പറഞ്ഞതിന്റെ പ്രതികരണമാണ് ദാ ഇപ്പൊ കേൾക്കുന്നത്. എന്നാലും ഇന്ന് രാവിലെ വലിയ മാസ്സ് ഡയലോഗ് ഒക്കെ അടിച്ചപ്പൊ ഞാൻ കരുതി ഒരെണ്ണം നീ അവൾക്കിട്ട് പൊട്ടിക്കുമായിരിക്കുമെന്ന് എവിടെ???? നീ തല്ലിയാൽ പുറകെ ഒരെണ്ണം കൊടുക്കാം എന്ന് കരുതി ഇരുന്ന എന്നെ നീ ശശിയാക്കി കളഞ്ഞില്ലേ????? നിവി തന്റെ രോദനം മറച്ചു വെച്ചില്ല. ഒഞ്ഞു പോടീ നിനക്ക് അതൊക്കെ പറയാം ഞാൻ തല്ലിയിട്ട് വേണം അവൾ കൊണ്ടുപോയി പീഡിപ്പിക്കാൻ ശ്രമിച്ചു എന്ന് പരാതി കൊടുക്കാൻ അതിനും മടിയില്ലാത്തവളാ ആ തടാക. അങ്ങനെ വല്ലതും സംഭവിച്ചാൽ എന്റെ മറിയാമ്മക്ക് ആരുണ്ട്????? അവളെ നല്ല ആൺപിള്ളേര് നോക്കിക്കോളും. പ്ഫാ........... നീട്ടി ഒരു ആട്ട് ആയിരുന്നു അതിന് മറുപടി.

ഈ ഞാനുള്ളപ്പോൾ അവളെ മറ്റാരും അങ്ങനെ നോക്കണ്ട. നാളെ മുതൽ അവൾക്ക് ചുറ്റും എന്റെ ഈ രണ്ട് കണ്ണുകളും ഉണ്ടാവും. കണ്ണുംപൂട്ടി പറഞ്ഞാൽ വായിനോട്ടം. അങ്ങനെയും പറയാം. ഇതിനിടയ്ക്ക് ഒരെണ്ണം ഉണ്ടായിരുന്നല്ലോ അനക്കം ഒന്നും കേൾക്കാനില്ലല്ലോ?????? ഞാനിവിടെ ഉണ്ടെടാ നീയൊക്കെ ഒന്ന് വായടച്ചിട്ട് വേണ്ടേ എനിക്ക് മിണ്ടാൻ. അല്ലെടി കല്യാണക്കാര്യം എന്തായി???? നിവി ആയിരുന്നു അത് ചോദിച്ചത്. എന്താവാൻ???? ഈ ഞായറാഴ്ച മുതിർന്നവർ എല്ലാവരും കൂടി കുരിശിങ്കൽ പോവുന്നുണ്ട്. രണ്ടാഴ്ച കഴിഞ്ഞ് മനസമ്മതം അത് കഴിഞ്ഞാൽ മൂന്നാമത്തെ ആഴ്ച കെട്ട്. അതും പറഞ്ഞവൾ ഒന്ന് നിശ്വസിച്ചു. അപ്പൊ ഇനി അധികം നാളില്ലല്ലോ മോളെ ഡ്രസ്സ്‌ എടുക്കലും സ്വർണ്ണം എടുപ്പും ഒരുക്കങ്ങൾക്കും എല്ലാം കൂടി കുറഞ്ഞ ദിവസങ്ങൾ അല്ലെ ഉള്ളൂ???? നിവി സംശയം മറച്ചു വെച്ചില്ല. അതിനല്ലേ ഞങ്ങൾ തല മുതിർന്നവർ നിൽക്കുന്നത്????? റോണി വല്യ ഭാവത്തിൽ പറഞ്ഞു. തലമുതിർന്നവരോ???? നീ എപ്പോഴാടാ വല്യ കാർന്നോർ ആയത്????? പിന്നെ നിന്നെക്കാൾ ഒരു പെരുന്നാൾ കൂടുതൽ കൂടിയ ഞാൻ തല മുതിർന്നതല്ലേ????

ഉവ്വാ. പൊന്നുമോനെ റോണി മനസമ്മതത്തിന്റെ പേരും പറഞ്ഞ് പപ്പയുടെയും അങ്കിളിന്റെയും കയ്യിൽ നിന്ന് കാശ് മുക്കാനുള്ള സൈക്കിളോടിക്കൽ മൂവ് അല്ലേടാ ഈ കാണിക്കുന്ന ആത്മാർത്ഥത??? കണ്ടുപിടിച്ചു കളഞ്ഞു കൊച്ചു ഗള്ളി. കാള വാല് പൊക്കുമ്പോഴേ അറിയാല്ലോ???? ഈൗ......... അവനൊന്ന് ഇളിച്ചു. മനസമ്മതത്തിന് ഇടയിൽ പോക്കെറ്റ് വീർപ്പിക്കൽ കൊള്ളാം മോനെ നിന്നെ ഞാൻ നിരുത്സാഹപ്പെടുത്തുന്നില്ല. നിവി അവനെ അഭിനന്ദിച്ചു. താങ്കു താങ്കു........ ഇതിനെയാണ് നാണമില്ലാത്തവന്റെ ദിക്കിയിൽ ആൽ മുളച്ചാൽ അതും തണൽ ആകും എന്ന് പറയുന്നത്. എമി വിത്ത്‌ ഒരു ലോഡ് പുച്ഛം. നിനക്ക് അങ്ങനെയൊക്കെ പറയാം ഇതിൽ നിന്ന് വല്ലതും കിട്ടിയിട്ട് വേണം എന്റെ വണ്ടിക്ക് ഫുൾ ടാങ്ക് പെട്രോൾ അടിക്കാൻ. ഇപ്പൊ പണ്ടത്തെ പോലെ ഒന്നുമല്ല അമ്പത് രൂപക്ക് അടിച്ചാൽ ഒരു ദിവസത്തേക്ക് പോലും തികയില്ല. പറയണ കേട്ടാൽ തോന്നും എല്ലാ ദിവസവും പെട്രോൾ അടിക്കുന്നുണ്ടെന്ന്. ആണ്ടിനും സംഖ്രാന്തിക്കും അല്ലേടാ നീയാ വണ്ടി പമ്പ് കാണിക്കുന്നത്????? എല്ലാ ദിവസവും വണ്ടി കൊണ്ടുപോയി പെട്രോൾ പമ്പിൽ കയറ്റാൻ ഞാൻ അംബാനിയുടെ മകനല്ല കളത്തിങ്കൽ ജെയിംസിന്റെ മകനാണ്.

പിന്നെ കോളേജിൽ പോവുമ്പോഴും വരുമ്പോഴും ഒരു മിന്നായം പോലെയെങ്കിലും എന്റെ വണ്ടി പെട്രോൾ പമ്പ് കാണുന്നുണ്ട് അതൊക്ക മതി. ഓഹ് നിങ്ങൾ ഇങ്ങനെ തമ്മിൽ തല്ല് കൂടാതെ അടുത്ത കാര്യങ്ങളെ പറ്റി ആലോചിക്ക് ആ കൊനു സസ്‌പെൻഷൻ കഴിഞ്ഞു വരുമ്പോഴേക്കും അവൾക്കുള്ള ഒരു പണി ഒരുക്കി വെക്കണ്ടേ?????? എന്തിന്???? കിട്ടേണ്ടത് കിട്ടേണ്ട രീതിയിൽ അവൾക്ക് കിട്ടിയിട്ടുണ്ട് ഇനി നമ്മളായിട്ട് ഒന്നും ചെയ്യാനില്ല. പിന്നെ ഇങ്ങോട്ട് ചൊറിഞ്ഞോണ്ട് വന്നാൽ ആ ചൊറിച്ചിൽ നമുക്ക് മാറ്റി കൊടുക്കാം. ഒന്നുമില്ലേലും എന്റെ ഒരേയൊരു നാത്തൂൻ അല്ലെ ആ ഒരു സ്നേഹം എങ്കിലും ഞാൻ കാണിക്കണ്ടേ?????? വോ അങ്ങനെ. എന്നാലും ഞാൻ അതല്ല ആലോചിക്കുന്നത് ഇത്ര നല്ലൊരു കുടുംബത്തിൽ ഈ മൂദേവി എങ്ങനെ വന്ന് ജനിച്ചു?????? അത് നിനക്കറിയില്ലേ എല്ലാ കുടുംബത്തിലും കണ്ണ് തട്ടാതിരിക്കാൻ ഇങ്ങനെ ഒരു പാഷാണത്തി കൃമി ഉണ്ടാവും. റോണി വിശദീകരണവുമായി എത്തി. ഓഹ് മനസ്സിലായി നിങ്ങളുടെ കുടുംബത്തിൽ ഇവൻ വന്ന് പിറന്നത് പോലെ അല്ലെ എമി?????

അല്ലെടി പാതിരാക്ക് പറ്റിയ ഒരു കൈയബദ്ധത്തിന് ഉത്തമൻ കോൺട്രാക്ടർക്ക് നീ വന്ന് പിറന്നത് പോലെ. പ്ഫാ തന്തക്ക് പറയുന്നോടാ തെണ്ടി........ വിളിച്ചാൽ നീ എന്തോ ചെയ്യും????? അടിച്ച് നിന്റെ മാങ്ങാണ്ടി ചപ്പിയ മോന്തയുടെ ഷേപ്പ് മാറ്റും. മാങ്ങാണ്ടി ചപ്പിയ മോന്ത നിന്റെ കുഞ്ഞമ്മക്ക് ചപ്രത്തലച്ചി........ നീ പോടാ കാട്ടുകോഴി..... പോടീ തവളകണ്ണി....... അവസാനം സംഭാഷണത്തിൽ അന്യഭാഷ കടന്നു വന്നതും എമി നൈസായി കാൾ കട്ടാക്കി. ചെവി ക്ലീൻ ആക്കാൻ വയ്യാത്തത് കൊണ്ടാ. 🖤🖤🖤🖤🖤🖤🖤🖤🖤🖤🖤🖤🖤 ഒരു ഫോൺ വിളി കഴിഞ്ഞപ്പോൾ ദേ അടുത്തത്. അച്ചു എല്ലാ കാര്യങ്ങളും അപ്പുവിന്റെ ചെവിയിൽ എത്തിക്കുകയാണ്. സ്നേഹം കൊണ്ടാണ് എന്ന് കരുതരുത് ചുമ്മാ ഒന്ന് കൊതിപ്പിക്കണം ദാറ്റ്‌സ് ഓൾ. അപ്പൊ നിന്റെ കല്യാണകാര്യത്തിനും ഏകദേശം തീരുമാനം ആയല്ലേ????? അപ്പു വിത്ത്‌ ഒരു ലോഡ് വിഷമം. എന്തോ വീട്ടുകാർക്ക് എന്നെ കെട്ടിക്കാഞ്ഞിട്ട് സമാധാനം ഇല്ല പോലും. എങ്ങനെ മനസമാധാനം ഉണ്ടാവും കയ്യിലിരുപ്പ് അതാണല്ലോ???? പിടിച്ചു കെട്ടിച്ചില്ലെങ്കിൽ നീ വീട്ടുകാരെകൊണ്ട് ബേബി സെറ്റ് മേടിപ്പിക്കും എന്നവർ മനസ്സിലാക്കി കാണും. കെട്ടാൻ പറ്റാത്തതിൽ നല്ല വിഷമം ഉണ്ടല്ലേ?????

അച്ചു ഒന്ന് ആക്കി ചോദിച്ചു. പിന്നെ വിഷമം ഇല്ലാതെ ഇരിക്കുമോ??? ഞാൻ വളർന്ന് ഇത്രയും ആയിട്ടും എന്നെ കെട്ടിക്കണം എന്ന ചിന്ത വല്ലതും ഉണ്ടോ എന്റെ മാതാശ്രീക്ക്???? എടാ അതിന് നിനക്ക് കല്യാണം കഴിക്കാനുള്ള പക്വതയായെന്ന് ഗീതൂസിന് തെളിയിച്ചു കൊടുക്കണം. പോടാ എനിക്ക് നാണാ അതൊക്കെ തെളിയിക്കാൻ. ഒരെണ്ണം ഒന്നങ്ങ് തന്നാലുണ്ടല്ലോ.... ഫോണിൽ കൂടി ആയിപ്പോയി അല്ലെങ്കിൽ നടുപ്പുറം നോക്കി ചവിട്ടിയേനെ....... അച്ചു പല്ല് കടിച്ചു. അപ്പൊ നീ ഉദ്ദേശിച്ചത് മറ്റത് അല്ലല്ലേ???? അപ്പു വിത്ത്‌ ഇളി. എടാ മ.. മ.. മ... മാങ്ങാതലയാ..... എന്തോ.......... എടാ നിനക്ക് സ്വന്തമായി ഒരു കുടുംബം നോക്കി നടത്താനുള്ള കഴിവുണ്ടെന്ന് നീ തെളിയിക്കണം. ഇല്ലാത്ത കാര്യം ഞാൻ എങ്ങനെയാടാ തെളിയിക്കുന്നത്????? എങ്കിൽ മോനത് ഉണ്ടാവുന്നത് വരെ കാത്തിരുന്നോ അവസാനം മൂക്കിൽ പല്ല് മുളക്കുമ്പോൾ പെണ്ണ് അന്വേഷിച്ച് ഇറങ്ങാം. അച്ചു കലിപ്പായി. അങ്ങനെ പറയല്ലേടാ. നീ എന്ത് പറയുന്നോ അതുപോലെ ഞാൻ ചെയ്തോളാം. എങ്ങനെയെങ്കിലും എനിക്കൊരു പെണ്ണ് കെട്ടണം അത്രേ ഉള്ളൂ. അത് തന്നെയാ പറയാൻ പോവുന്നത്. ആദ്യം നീ മുടങ്ങാതെ ഓഫീസിൽ പോണം. എല്ലാ കാര്യങ്ങളും പെർഫെക്ട് ആയി ചെയ്യണം. നീ കേട്ടിട്ടില്ലേ പാലം കടക്കുന്നത് വരെ നാരായണ. ഇതിനിടയിൽ ആരാ പാലം പണിതത്??? നിന്റെ കുഞ്ഞമ്മേടെ നായര്. മര്യാദക്ക് ഞാൻ പറയുന്നത് കേൾക്കെടാ നാറി...... ഓക്കേ ഓക്കേ....

അപ്പൊ ആദ്യം ഓഫീസിൽ പോണം പിന്നെ??? പിന്നെ അടുത്തത് അത്യാവശ്യം വേണ്ട വീട്ടുസാധനങ്ങൾ നീ തന്നെ വാങ്ങി കൊടുക്കണം. കറന്റ്‌ ബില്ല് വാട്ടർ ബില്ല് അങ്ങനെ ഉള്ള കാര്യങ്ങൾ എല്ലാം നീ തന്നെ ശ്രദ്ധിക്കാൻ തുടങ്ങണം. പിന്നെ അല്ലറ ചില്ലറ വീട്ടുപണികൾ ദാറ്റ്‌ മീൻസ് പറമ്പ് കിളക്കൽ വാഴ നടൽ ചേമ്പ് നടൽ അങ്ങനെയുള്ള പണികളിൽ അമ്മയെ സഹായിക്കണം. ഒരു കാര്യം ശ്രദ്ധിക്കണം ഒരു കാരണവശ്ചാലും അടുക്കളയിൽ കൈ സഹായത്തിന് ചെല്ലരുത്. അവസാനം അടുക്കളയിൽ നിന്ന് ഇറങ്ങാൻ നേരമുണ്ടാവില്ല. ഇത്രയൊക്കെ കാര്യം മനസ്സിൽ വെച്ച് നീ നാളെ മുതൽ കളത്തിൽ ഇറങ്ങിക്കൊ നിന്റെ കല്യാണകാര്യം സെറ്റ്. എന്റെ അച്ചു നീ പൊന്നപ്പൻ അല്ലെടാ തങ്കപ്പനാ തങ്കപ്പൻ. നോക്കിക്കോ നാളെ തന്നെ ഞാൻ അമ്മയുടെ തീരുമാനം മാറ്റിച്ചിരിക്കും. അപ്പുവിന്റെ കളികൾ കമ്പനി കാണാൻ കിടന്നതേ ഉള്ളൂ ബുഹഹഹ........ ഉച്ചത്തിൽ അട്ടഹസിച്ചു കൊണ്ടവൻ കാൾ കട്ടാക്കി. അണ്ടർഗ്രൗണ്ട് എന്ന് പറയുമ്പോൾ അണ്ടർവേർ എന്ന് കേൾക്കുന്നവനാ എന്ത് ഒപ്പിച്ചു വെക്കുവോ ആവോ???? ആരോടെന്നില്ലാതെ പറഞ്ഞവൻ ബെഡിലേക്ക് വീണു. 🖤🖤🖤🖤🖤🖤🖤🖤🖤🖤🖤🖤🖤 പൊടിമീശ മുളക്കണ കാലം ഇടനെഞ്ചില് ബാൻഡടി മേളം പെരുന്നാളിന് പള്ളിയിലെത്തിയതെന്തു കൊതിച്ചാണ് അന്നാവഴി വരവിന് കാരണമവളുടെ കരിനീലക്കണ്ണ് അവളൊരു ക്രിസ്ത്യാനിപ്പെണ്ണ്.........🎶

കോളേജ് വരാന്തയിലെ തൂണിൽ ചാരി നിന്ന് മറിയമ്മയെ നോക്കി റോണി പാടുകയാണ്. ചേട്ടൻ പാടുവോ?????? അവൾ അതിശയത്തോടെ ചോദിച്ചു. ആഹ്... വല്ലപ്പോഴുമൊക്കെ ഒന്ന് മൂളും. എങ്കിൽ ഇനി മേലിൽ മൂളാൻ പോവരുത്. സംഗീതത്തെ അപമാനിക്കുന്നതിനും ഒരു പരിധി ഇല്ലേ?????? അവൾ പുച്ഛത്തോടെ വാ പൊത്തി ചിരിച്ചു. പോയി പോയി മൂഡ് പോയി. കുട്ടിക്ക് പാട്ടിൽ താല്പര്യമില്ല എന്ന് തോന്നുന്നു. മറിയാമ്മേ പ്രണയത്തെ പറ്റി എന്താ നിന്റെ അഭിപ്രായം?????? അവനൊന്ന് എറിഞ്ഞു നോക്കി. പ്രണയത്തെ പറ്റി എന്താ വളരെ നല്ല അഭിപ്രായം. മോനെ മനസ്സിൽ ലഡ്ഡു പൊട്ടി......... സുന്ദരനും സുമുഖനും സർവ്വോപരി എല്ലാവരുടേയും കണ്ണിലുണ്ണിയുമായ ഒരു ചെറുപ്പക്കാരൻ വന്ന് പ്രണയം തുറന്ന് പറഞ്ഞാൽ????? പോ അണ്ണാച്ചി പിന്നെ വാ എന്ന് പറയും. കണ്ണീച്ചോര ഇല്ലാതെ ഇങ്ങനെ പറയരുത് മറിയാമ്മേ. നമുക്ക് ഒന്ന് പ്രേമിച്ച് ദേ ഈ വരാന്തയിൽ കൂടി ഡ്യൂറ്റ് കളിച്ച് പോവാം ഇതൊക്കെ ഒരു രസല്ലേ????? കൂടുതൽ രസം പിടിക്കുമ്പോൾ തേപ്പ് എന്നൊരു ആചാരം കൂടിയുണ്ട് എന്തേ വേണോ????? തൽപ്പര കക്ഷിയല്ല.... എങ്കിൽ പിന്നെ ഞാൻ അങ്ങോട്ട്‌....... വോ ആയിക്കോട്ടെ. പ്രേമിച്ചു തുടങ്ങുന്നതിന് മുന്നേ തേപ്പും വാർപ്പും ആണ് ചർച്ച ഇവളുടെ തന്ത മേസ്തിരിപണിക്കാണോ ഇവളെ ഇങ്ങോട്ട് വിടുന്നത്?????

തന്നത്താൻ ഓരോന്ന് പറഞ്ഞ് പിറുപിറുത്തു കൊണ്ട് പോവുന്ന അവനെ കാൺകെ അവളുടെ ചുണ്ടിൽ ഒരു കുഞ്ഞു പുഞ്ചിരി വിടർന്നു. അവൻ പോയ വഴിയേ ഒന്ന് നോക്കി അവൾ ക്ലാസ്സിലേക്ക് കയറിപ്പോയി. 🖤🖤🖤🖤🖤🖤🖤🖤🖤🖤🖤🖤🖤 എമിയും നിവിയും ഇരുന്ന് സംസാരിക്കുമ്പോഴാണ് പട്ടി ചന്തക്ക് പോയത് പോലെയുള്ള റോണിയുടെ രംഗപ്രവേശം. അവന്റെ ഇഞ്ചി കടിച്ചത് പോലെയുള്ള മുഖഭാവം കണ്ടതും അവർ പരസ്പരം നോക്കി. എന്താടാ കാവടി തുള്ളി പോയത് പോലെ അല്ലല്ലോ വരവ് ഒന്നും അങ്ങോട്ട്‌ ഏറ്റില്ല അല്ലെ????? നിവിയുടെ ചോദ്യത്തിന് അവളെ ഒന്ന് നോക്കി നിരാശയോടെ തലയാട്ടി കൊണ്ടവൻ അവർക്കരികിലായി ഇരുന്നു. ഇവന്റെ പോക്ക് കണ്ടപ്പോഴേ ഇത് ഞാൻ ഊഹിച്ചതാ അമ്മാതിരി ഷോ അല്ലായിരുന്നോ ഇന്നലെ കാണിച്ചു കൂട്ടിയത്. പുട്ടിന് പീര എന്ന പോലെ ഒരു ഓഞ്ഞ സൈറ്റ് അടിയും. നിവി അവനെ പുച്ഛിച്ചു. അത്‌ ശരിയാ ആ സൈറ്റ് അടി ഒരിച്ചിരി ഓവർ ആയിപ്പോയി. എമി അവനെയൊന്ന് നോക്കി. നീ തന്നെ ഇത് പറയണമെടി. നിന്റെ ഡ്രാക്കുളയെ കണ്ടുപിടിക്കാൻ എത്ര സഹായിച്ചതാടി ഞാൻ എന്നിട്ട് ഇപ്പൊ എനിക്കൊരു ആവശ്യം വന്നപ്പോൾ നീ ഉണ്ട വിഴുങ്ങിയത് പോലെ ഇരിക്കുന്നു. നന്ദി വേണമെടി നന്ദി ഇതിനെ ഒക്കെ സഹായിക്കാൻ പോയ എന്നെ പറഞ്ഞാൽ മതിയല്ലോ?????

പല്ല് ഞെരിച്ചു കൊണ്ടവൻ പറഞ്ഞു. പ്ഫാ എരപ്പേ.... നിന്നോട് ഞാൻ പറഞ്ഞോ അവളെ സൈറ്റ് അടിച്ചു കാണിക്കാൻ ഏ???? സ്വന്തമായി ഓരോന്ന് ഒപ്പിച്ചു വെച്ചിട്ട് എന്റെ മെക്കിട്ട് കേറിയാലുണ്ടല്ലോ മൂക്കിടിച്ച് പരത്തും ഞാൻ. എമി കലിപ്പിൽ അവനെ നോക്കി. എങ്കിൽ പിന്നെ നീ ഒരു ഐഡിയ പറഞ്ഞു താടി. റോണി അപേക്ഷ നയം സ്വീകരിച്ചു. പറയാം പക്ഷെ പറയണത് പോലെ തന്നെ ചെയ്യണം. അത്‌ ഓക്കേ നീയാദ്യം ഐഡിയ പറ. അവൻ ആകാംഷയോടെ അവളെ നോക്കി. ആദ്യം 24 മണിക്കൂറും അവൾക്ക് ചുറ്റും കിടന്ന് കറങ്ങുന്ന നിന്റെ ഈ സ്വഭാവം മാറ്റണം. കാര്യം പുറകെ നടക്കുന്നത് പെൺപിള്ളേർക്ക് ഇഷ്ടമുള്ള ഏർപ്പാട് ആണെങ്കിലും ഒരുപാട് ആയാൽ അവർ കുറച്ചു ജാഡ കാണിക്കാൻ തുടങ്ങും. അതുപോലെ ഒരുപാട് ഇഷ്ടം ആണെങ്കിലും ഞങ്ങൾ പെൺപിള്ളേർ അങ്ങനെ ഒന്നും പിടി കൊടുക്കില്ല കുറച്ച് ചുറ്റിക്കറക്കും. ഫോർ എക്സാമ്പിൽ എന്റെ കാര്യം തന്നെ നോക്ക് ഇച്ചായനെ അന്വേഷിച്ച് എവിടെയൊക്കെ നടന്നതാ അവസാനം ആൾ മുന്നിൽ വന്ന് നിന്നപ്പോൾ ഇഷ്ടം അല്ല എന്നല്ലേ ഞാൻ പറഞ്ഞത്???? ഒരു 80% പെൺകുട്ടികളും സ്വന്തം ഇഷ്ടം മനസ്സിൽ ഒളിപ്പിച്ച് അവരെ പിന്നാലെ നടത്തിച്ച് അത് ആസ്വദിക്കുന്നവർ ആയിരിക്കും. എമി പറഞ്ഞു നിർത്തി.

അപ്പൊ ഞാൻ എന്ത് ചെയ്യണം എന്നാണ് ഈ പറഞ്ഞു വരുന്നത്????? ഓഹ് ഇങ്ങനെ ഒരു മണ്ടൻ..... എടാ കുറച്ചു ദിവസത്തേക്ക് അവളുടെ ക്ലാസ്സിന് മുന്നിൽ പോയി നിന്നുള്ള സെക്യൂരിറ്റി പണി നിർത്തണമെന്ന്. അതും പറഞ്ഞ് നിവി അവന്റെ തലയിൽ ഒന്ന് കൊട്ടി. ഓക്കേ ഓക്കേ...... തല ഉഴിഞ്ഞു കൊണ്ടവൻ അവരെ നോക്കി. So from this moment our mission starts. വലതു കൈ മുന്നിലേക്ക് നീട്ടി അവൾ പറയവേ റോണിയും നിവിയും അവളുടെ കൈക്ക് മീതെ തങ്ങളുടെ കൈകൾ ചേർത്തിരുന്നു. 🖤🖤🖤🖤🖤🖤🖤🖤🖤🖤🖤🖤🖤 അമ്മേ....... അമ്മേ..... അമ്മോയ്............ അപ്പുവിന്റെ ഉച്ചത്തിൽ വിളിച്ചു കൂവി. ഒന്ന് പതുക്കെ വിളിയെടാ എന്റെ ചെവി പോയി. കാതും പൊത്തി പിടിച്ച് ഗീത മുറിയിൽ നിന്ന് പുറത്തേക്കിറങ്ങി. അമ്മ ഇങ്ങ് വന്നേ ഒരു കൂട്ടം കാണിച്ചു തരാം. അവരുടെ കയ്യിൽ പിടിച്ചു വലിച്ച് ഹാളിലേക്ക് നടന്നു. ഓഹ് എന്താടാ???? അമ്മയല്ലേ പറയാറ് എനിക്ക് പക്വതയില്ല കുടുംബം നോക്കി നടത്താൻ അറിയില്ലെന്ന്. ഇതൊക്കെ ഒന്ന് നോക്ക് എന്നിട്ട് പറ എനിക്ക് കുടുംബം നോക്കി നടത്താൻ അറിയാവോ ഇല്ലയോ എന്ന്. സ്വന്തമായി വാങ്ങിക്കൊണ്ട് വന്ന പലചരക്ക് സാധനങ്ങൾ അവർക്ക് മുന്നിൽ നിരത്തി കൊണ്ടവൻ പറഞ്ഞു. അവർ മുന്നിൽ കാണുന്ന സാധനങ്ങളിലേക്കും അവനിലേക്കും മാറി മാറി നോക്കി. എന്താടാ ഇതൊക്കെ????? എന്താണെന്നോ????? 1 കിലോ കടുക്, 2 കിലോ ഉലുവ, 3 കിലോ മുളകുപൊടി, 2 കിലോ മല്ലിപ്പൊടി, 1 കിലോ സാമ്പാർ പൊടി, അങ്ങനെ വീട്ടിലേക്ക് ആവശ്യമായ എല്ലാ സാധനങ്ങളുമുണ്ട്.

അവനത് പറഞ്ഞു നിർത്തവേ മുന്നിലെ കുന്നോളം പോന്ന സാധങ്ങളിലേക്ക് ഒന്ന് നോക്കി അവർ തലക്ക് കയ്യും കൊടുത്ത് നിന്നുപോയി. കുറച്ച് കടുക് വാങ്ങിക്കൊണ്ട് വരണം എന്ന് പറഞ്ഞതിന് ആണോടാ നീ ഒരു പലചരക്കുകട മുഴുവൻ വാങ്ങിക്കൊണ്ട് വന്നത്????? അത് പിന്നെ ഒന്നും കുറഞ്ഞു പോവരുത്തല്ലോ????? അവൻ ഇളിച്ചോണ്ട് നിന്നു. ഇങ്ങനെ ഒരു മണ്ട അടഞ്ഞ തെങ്ങിനെ ആണല്ലോ ദൈവമേ ഞാൻ പ്രസവിച്ചത്????? ഇന്നലെ വരെ പത്ത് പൈസേടെ വിവരം നിനക്കുണ്ട് എന്നൊരു പ്രതീക്ഷ എനിക്കുണ്ടായിരുന്നു ഇപ്പൊ ഇത് കണ്ടപ്പൊ എനിക്ക് മനസ്സിലായി അതെന്റെ പൊട്ട ബുദ്ധിക്ക് തോന്നിയതാണെന്ന്. ഇനി കല്യാണം കളവാണം എന്ന് പറഞ്ഞു വാ പത്തൽ വെട്ടി അടിക്കും ഞാൻ. അത്രയും പറഞ്ഞ് അവനെ നോക്കി ചവിട്ടി തുള്ളി അകത്തേക്ക് പോയി. ഇതെന്താ ഇപ്പൊ കഥ ഇനി പക്വത എങ്ങാനും കൂടിപ്പോയോ????? അപ്പു തിങ്കി കൊണ്ട് നിന്നു. 🖤🖤🖤🖤🖤🖤🖤🖤🖤🖤🖤🖤🖤 രാത്രി ഗാഢമായ ഉറക്കത്തിനിടയിലാണ് ഫോൺ ഫോൺ നിർത്താതെ റിങ് ചെയ്യുന്ന ശബ്ദം കാതിൽ തുളച്ചു കയറുന്നത്. കയ്യെത്തിച്ച് ഫോൺ എടുക്കാൻ പോലും കൂട്ടാക്കാതെ തലയണ എടുത്തു ചെവിയിൽ മൂടി കിടന്നു. താൻ എടുക്കാതെ ആയതും വീണ്ടും വീണ്ടും റിങ് ചെയ്യുന്ന സൗണ്ട് കേട്ടവൾ കണ്ണ് തുറക്കാതെ തന്നെ ഫോൺ എടുത്ത് അറ്റൻഡ് ചെയ്ത് ചെവിയിലേക്ക് വെച്ചു.

ഹലോ............. പോത്ത് പോലെ കിടന്ന് ഉറങ്ങാതെ മര്യാദക്ക് എഴുന്നേറ്റ് പുറത്തേക്ക് വാടി ഞാൻ ഗേറ്റിന് വെളിയിൽ ഉണ്ട്. കാൾ കണക്ട് ആയതും അപ്പുറത്ത് നിന്ന് കല്പന എത്തി. പ്ഫാ.... അലവലാതി പാതിരാത്രി പെണ്ണുങ്ങളെ വിളിച്ച് അനാവശ്യം പറയുന്നോ???? ഞാൻ കുടുംബത്തിൽ പിറന്ന പെണ്ണാടോ......... ഉറക്കം മുറിഞ്ഞ ദേഷ്യത്തിൽ അവൾ ശബ്ദമുയർത്തി. കുടുംബത്തിൽ പിറന്ന പൊന്നുമോൾ ആരാ വിളിക്കുന്നത് എന്നൊന്ന് നോക്കിയേ. അത്‌ കേട്ടവൾ ഡിസ്പ്ലേയിൽ തെളിഞ്ഞു കാണുന്ന പേരിലേക്ക് ഒന്ന് നോക്കി. Dracu ❤️ വായിച്ചു കഴിഞ്ഞപ്പോഴാണ് അവൾക്ക് വെളിവ് വന്നത്. ഞെട്ടിപ്പിടഞ്ഞവൾ എഴുന്നേറ്റ് ജനാല തുറന്ന് പുറത്തേക്ക് നോക്കി. ബുള്ളറ്റിൽ ഇരുന്ന് തന്നെ നോക്കുന്ന അച്ചുവിനെ കണ്ടതും അവൾ ഫോണെടുത്ത് കാതോട് ചേർത്തു. എന്തിനാ ഇപ്പൊ വന്നത് കഴിഞ്ഞ തവണ വന്നതിന്റെ നാണക്കേട് ഇതുവരെ തീർന്നിട്ടില്ല. പോ...... അവൾ ദേഷ്യത്തിൽ പറഞ്ഞു. ഒരു നാണക്കേടും ഇല്ല പപ്പയെ എല്ലാം ഞാൻ വിളിച്ചു പറഞ്ഞിരുന്നു. നീ വേഗം ഡ്രസ്സ്‌ ചേഞ്ച്‌ ചെയ്ത് താഴേക്ക് ഇറങ്ങി വാ അല്ലെങ്കിൽ ഞാൻ അങ്ങോട്ട് കയറി വരും നിന്നെപ്പോലെ അല്ല ഞാൻ വരുന്നുണ്ട് എന്നറിഞ്ഞത് കൊണ്ട് എന്റെ സ്വീറ്റ് ഫാദർ ഇൻ ലോ മെയിൻ ഡോർ തുറന്നിട്ടിരിക്കുവാ. അവൻ പറയുന്നത് കേട്ടവൾ തലയിൽ കൈവെച്ചു. ഓഹ് ഈ മനുഷ്യൻ ബാക്കിയുള്ളവരെ നാറ്റിക്കും........ സ്വയം നെറ്റിയിൽ അടിച്ചു കൊണ്ടവൾ പറഞ്ഞു. അപ്പൊ എങ്ങനാ ഇങ്ങോട്ട് വരുന്നോ അതോ ഞാൻ അങ്ങോട്ട്‌ വരണോ????

അപ്പുറത്ത് നിന്ന് കുസൃതി നിറഞ്ഞ അവന്റെ ചോദ്യം എത്തി. നിക്ക് ഞാൻ അങ്ങോട്ട്‌ വരാം. അത്രമാത്രം പറഞ്ഞവൾ കാൾ കട്ടാക്കുമ്പോൾ അവന്റെ ചുണ്ടിൽ ഒരു കള്ളച്ചിരി വിടർന്നിരുന്നു. കയ്യിൽ കിട്ടിയ ഒരു ജീൻസും യെല്ലോ ഫുൾ സ്ലീവ് ടീഷർട്ടും എടുത്തിട്ട് മുടി ഒതുക്കി പോണിറ്റൈൽ കെട്ടി ഒരു സ്നിക്കേഴ്സ് എടുത്തിട്ട് താഴേക്ക് ഇറങ്ങി. മെയിൻ ഡോർ പൂട്ടിയിട്ടില്ലാത്തതിനാൽ മെല്ലെ തുറന്ന് പുറത്ത് നിന്ന് പൂട്ടി അവൾ ഗേറ്റിന് അരികിലേക്ക് നടന്നു. ഗേറ്റ് മെല്ലെ തുറന്ന് പുറത്തേക്ക് ഇറങ്ങുമ്പോൾ കണ്ടു തന്നെയും കാത്ത് നിൽക്കുന്ന അച്ചുവിനെ. സ്ട്രീറ്റ് ലൈറ്റിന്റെ വെളിച്ചത്തിൽ അവൾ അവനെ ഒന്ന് നോക്കി. ഒരു ഡാർക്ക്‌ ബ്ലൂ ടീഷർട്ടും ബ്ലാക്ക് ജീനും ആണ് വേഷം. ടീഷർട്ടിന് മുകളിൽ ഒരു ജാക്കറ്റ് ധരിച്ചിട്ടുണ്ട്. ചുണ്ടിൽ വല്ലാത്തൊരു ചിരിയും. നെറ്റിയിലേക്ക് വീണ് ചിതറി കിടക്കുന്ന മുടിയിഴകളും കട്ടി മീശയും ഇതുവരെ കാണാത്ത ആകർഷണീയത പോലെ. എന്റെ മാതാവേ ഇങ്ങേർക്ക് ദിവസം ചെല്ലുതോറും മൊഞ്ച് കൂടിക്കൂടി വരുവാണല്ലോ........ മനസ്സിൽ ആലോചിച്ചു കൊണ്ടവൾ കണ്ണിമ വെട്ടാതെ അവനെ തന്നെ നോക്കി നിന്നു......... തുടരും................

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story