ഹൃദയതാളമായ്: ഭാഗം 5

hridayathalamay

എഴുത്തുകാരി: ആർദ്ര അമ്മു

ഓഹ് ഇന്ന് ഫസ്റ്റ് പീരീഡ് ആ പുട്ടി ഭൂതമല്ലേ????? എമിയുടെ ചോദ്യത്തിന് നിവു അതേയെന്ന് തലയാട്ടി. തുടക്കം തന്നെ ഉറക്കം ആണല്ലോ മോളെ. പുറകിൽ നിന്ന് റോണി അവരോട് പറഞ്ഞു. എമിയും നിവുവും ഇരിക്കുന്ന സീറ്റിന് തൊട്ടുപുറകിൽ തന്നെയാണ് റോണിയുടെ സീറ്റും. അരുന്ധതി ശ്രീറാം ഇംഗ്ലീഷ് ഛർദിക്കുന്ന പുട്ടി ഭൂതം. വെറുതെ ബ്ലാ ബ്ലാ ബ്ലാന്ന് വായിട്ടലച്ചു കൊണ്ടിരിക്കും എന്നാ വല്ല പിണ്ണാക്കും മനസ്സിലാകുമോ അതില്ല. എന്നിട്ട് ഒരുമാതിരി പ്രേമത്തിലെ വിമൽ സാറിനെ പോലൊരു ചോദ്യം എല്ലാവർക്കും മനസ്സിലാവുന്നുണ്ടല്ലോ അല്ലെ?????? അത് മാത്രം മലയാളത്തിൽ ചോദിക്കാൻ അവർക്ക് യാതൊരു ബുദ്ധിമുട്ടും ഇല്ല. വിദ്യാർത്ഥികൾക്ക് പഠിപ്പിക്കുന്നത് മനസ്സിലാവാണമെങ്കിൽ ആദ്യം വിദ്യാർത്ഥികളുടെ മനസ്സറിയണം വിശാലമായ വിദ്യാർത്ഥി ഹൃദയത്തിന്റെ സ്പന്ദനമറിയണം ഇവിടെ ആർക്കും ആ വിചാരവുമില്ല വിവേകവുമില്ല മാനക്കേട്. റോണിയുടെ ഡയലോഗ് കേട്ടതും അവരിരുവരും അവനെയൊന്ന് തിരിഞ്ഞു നോക്കി. ഇത് ഞാൻ എവിടെയോ??????

നിവു താടിയിൽ വിരൽ കുത്തി ആലോചിക്കവെ റോണി വെടിപ്പായിട്ട് ഒന്ന് ചിരിച്ചു കാണിച്ചു. ബാഹുബലി......... അവന്റെ മറുപടി കേട്ടവൾ എമിയെ നോക്കി. നമ്മളിതെത്ര കണ്ടിരിക്കുന്നു എന്ന മട്ടിൽ എമി അവളെ നോക്കി. ചിരിച്ചും കളിച്ചും അവരിരിക്കുന്ന സമയമാണ് അനുവും കൂട്ടരും അങ്ങോട്ട് വരുന്നത്. എമിയെയും ഗ്യാങ്ങിനെയും കണ്ടപ്പോൾ അവൾ പുച്ഛത്തോടെ മുഖം കോട്ടി. അത് കണ്ടാൽ പിള്ളേർ വെറുതെ വിടുവോ തിരിച്ചങ്ങ് കാച്ചി മൂന്നിരട്ടി ആയിട്ട് നല്ല അടാർ പുച്ഛം. അത് കണ്ടതും അവൾ ചവിട്ടി തുള്ളി സീറ്റിലേക്ക് പോയി. ഇവക്ക് നല്ല മുഴുത്ത വട്ടാണല്ലേ????? അത് നിനക്ക് ഇപ്പോഴാണോ മനസ്സിലാവുന്നത്?????? റോണിയുടെ ചോദ്യത്തിന് എമി തിരികെ ചോദിച്ചു. എനിക്ക് നേരത്തെ മനസ്സിലായതാ പക്ഷെ ഇത്രക്ക് മൂത്തത് ആണെന്ന് ഇപ്പോഴാ കത്തിയത്. ഇവനല്ലേലും പതുക്കെ അല്ലെ എല്ലാം കത്തൂ ട്യൂബ് ലൈറ്റ്..... നിവു അവനെ കളിയാക്കി. പോടീ പോടീ..... അവൾക്ക് നേരെ മുഖം കോട്ടി അവൻ അവളുടെ തലയിൽ തട്ടി. സത്യത്തിൽ നിങ്ങളും അനുവും തമ്മിൽ എന്താ പ്രശ്നം??????

നിവുവിന്റെ ചോദ്യം കേട്ടതും അവർ പരസ്പരം നോക്കി. ഇത് പോലുമറിയാതെ ആണോ നീ ഇത്രയും കാലം അവളെ പുച്ഛിച്ചത്?????? മറുപടിയായി നല്ലൊരു ഇളി അവൾ സമ്മാനിച്ചു. ആഹാ എന്താ ഇളി. പറ മുത്തേ എന്താ അവൾക്ക് നിങ്ങളെ കാണുമ്പോൾ ഇത്ര കണ്ണുകടി????? അവൾ എമിയുടെ കയ്യിൽ പിടിച്ചു കുലുക്കി. ആഹ് പറയാം. ഞങ്ങൾ ഇവിടെ ഫസ്റ്റ് ഇയർ ജോയിൻ ചെയ്ത സമയം. അന്ന് നീ മുൻപ് പഠിച്ചിരുന്ന കോളേജിൽ നിന്ന് ട്രാൻസ്ഫർ വാങ്ങി വന്നിട്ടില്ല. അല്ലറ ചില്ലറ റാഗിങ്ങ് ഒക്കെ കിട്ടി കോളേജ് ദിനങ്ങൾ അത്യാവശ്യം ജോളി ആയിപ്പോയിക്കൊണ്ടിരുന്ന സമയം. തമ്മിലത്ര കമ്പനി അല്ലെങ്കിലും അനുവിനെയും അവളുടെ ഗ്യാങ്ങിനെയും കണ്ടാൽ ഒരു നേർത്ത ചിരിയെങ്കിലും സമ്മാനിക്കുമായിരുന്നു. അവൾ പിന്നെ ഏതോ വല്യ കൊമ്പത്തെ ആയത് കൊണ്ട് അന്നേ മറ്റുള്ളവരെ കണ്ണിന് പിടിക്കില്ലായിരുന്നു. നമുക്ക് പിന്നെ ഈ ജാഡ കാണിക്കുന്ന ടീമിനെ പണ്ടേ ഗ്രാസ് ആയത് കൊണ്ട് നെവർ മൈൻഡ്. പക്ഷെ ഒരു ദിവസം അവിചാരിതമായി ഗ്രൗണ്ടിലൂടെ നടക്കുമ്പോൾ ലോ ലവനില്ലേ ആ അക്ഷയ് അവൻ മനഃപൂർവ്വം വന്ന് എന്നെ ഇടിച്ചു.

അവൻ അറിഞ്ഞുകൊണ്ട് ചെയ്തതാണ് എന്നെനിക്ക് മനസ്സിലായി എങ്കിലും ഞാനത് വിട്ടു. പക്ഷെ അവൻ വീണ്ടും വന്നിടിച്ചു. അപ്പോഴും ഒരു കൂർത്ത നോട്ടം കൊടുത്ത് അതാവർത്തിക്കരുത് എന്ന് ഞാൻ വാർണിങ് കൊടുത്തു. എന്നാലാ പന്നൻ എന്റെ കയ്യിൽ നിന്ന് വാങ്ങിയേ പോവൂ എന്ന മട്ടിൽ ആയിരുന്നു അതുകൊണ്ട് അവൻ വീണ്ടും എന്നെ മുട്ടാൻ വന്നു. എന്നിട്ട്??????? നിവു ആകാംഷയോടെ അവളെ നോക്കി. എന്നിട്ടെന്താ അവൻ കേറി മുട്ടുന്നതിന് മുന്നേ ഇവൾ കേറി മുട്ടി. മുട്ടിന്റെ ആഫ്റ്റർഎഫക്ട് ആയിട്ട് അവൻ അടിവയറ്റിൽ കയ്യും വെച്ച് നിലത്ത് വീണുപോയി. അവൾക്കുള്ള മറുപടി റോണി ആയിരുന്നു കൊടുത്തത്. അപ്പൊ നീ അവനെ ഇടിച്ചോ???? കണ്ണ് മിഴിച്ചു കൊണ്ടവൾ ചോദിച്ചു. ഇടിച്ചില്ല അടിനാഭിക്ക് മുട്ടുകാൽ കേറ്റി. നിസാരമായി എമി പറയുന്നത് കേട്ടവൾ വായും തുറന്ന് ഇരുന്നുപോയി. വായടക്ക് അല്ലെങ്കിൽ ഈച്ച കേറും. അവളുടെ താടിക്ക് തട്ടിക്കൊണ്ട് റോണി പറയുന്നത് കേട്ടവൾ അവനെ നോക്കി കണ്ണുരുട്ടി. എന്നിട്ടെന്തായി????? പെട്ടെന്ന് എമിക് നേരെ തിരിഞ്ഞു കൊണ്ടവൾ ചോദിച്ചു.

എന്നിട്ടെന്തായെന്നോ അവിടുന്ന് തുടങ്ങിയില്ലേ പൂരം. കൂട്ടത്തിൽ ഒരുത്തനെ തല്ലി എന്നറിഞ്ഞതും ലവൾ ഭദ്രകാളിയെ പോലെ വന്നുറഞ്ഞു തുള്ളി ഇവളുടെ കരണകുറ്റിക്ക് ഒന്ന് പൊട്ടിച്ചു. ദേഹം നൊന്താൽ പിന്നെ ഇവൾ വെറുതെ ഇരിക്കുവോ അതും ന്യായം ഇവളുടെ ഭാഗത്ത്‌ ആവുമ്പോൾ കൊടുത്തു അവളുടെ രണ്ട് കരണത്തും മാറി മാറി. ചുരുങ്ങിയത് ഒരു 5 മിനിറ്റ് എങ്കിലും എടുത്തു കാണും അവൾക്ക് റിലെ വരാൻ. പിന്നെ അങ്ങോട്ടും ഇങ്ങോട്ടും ഉന്തായി തള്ളായി കാഴ്ചക്കാരായ സീനിയേഴ്സ് കൂടി കളത്തിൽ ഇറങ്ങിയപ്പോൾ കോളേജ് മുഴുവൻ അടിയായി. അവസാനം പ്രിൻസി വന്നു കോളേജിൽ കാല് കുത്തി ഒരാഴ്ച്ച തികയുന്നതിന് മുന്നേ ഇവിടെ ജാലിയൻ വാലാബാഗ് സൃഷ്ടിച്ച എനിക്കും ഇവൾക്കും പിന്നെ അനൂന്റെ ഗ്യാങ്ങിനും 15 ദിവസം സസ്പെൻഷനുമായി. അന്നത്തെ ആ സംഭവം കഴിഞ്ഞതിൽ പിന്നെ എന്നും ഇങ്ങനെ ആണ് ഇടയ്ക്ക് അവളും കൂട്ടരും കൂടി വന്ന് ചൊറിയാൻ നോക്കും ഇവൾ കേറി അങ്ങ് മാന്തും. ഇതാണ് ശരിക്കും നടന്നത്. റോണി പറഞ്ഞു നിർത്തിയതും നിവു ആരാധനയോടെ അവളെ നോക്കി.

ഇതൊക്കെ എന്ത് എന്ന രീതിയിൽ മായാവിയിലെ സ്രാങ്കിന്റെ എക്സ്പ്രഷൻ ഇട്ട് എമിയും. 🖤🖤🖤🖤🖤🖤🖤🖤🖤🖤🖤🖤🖤 അച്ചുവിന്റെ മനസ്സ് അപ്പോഴും ശാന്തമല്ലായിരുന്നു. അസ്വസ്ഥമായ മനസ്സോടെ അങ്ങനെ കിടക്കുമ്പോഴാണ് അവന്റെ ഫോൺ റിങ് ചെയ്യുന്നത് കൈനീട്ടി ഫോൺ കയ്യിലെടുക്കുമ്പോൾ സ്‌ക്രീനിൽ തെളിയുന്ന പേരവനിൽ ഒരേ സമയം ആകാംഷയും നേർത്തൊരു ഭയവും നിറച്ചു. അപ്പൂ പറയെടാ അറിഞ്ഞോ????? കാൾ അറ്റൻഡ് ചെയ്തയുടൻ അവന്റെ ചോദ്യം കേട്ട് മറുപുറത്ത് ഒരു ചിരി മുഴങ്ങി. എടാ പുല്ലേ ചിരിക്കാതെ കാര്യം പറയെടാ........ അച്ചു ദേഷ്യത്തിൽ പല്ല് കടിച്ചു ചോദിച്ചു. എന്റെ പൊന്നോ കലിപ്പാവണ്ട..... ഞാൻ അന്വേഷിച്ചു. അതവളുടെ കസിൻ ആണെടാ. ആര് റോണിയോ?????? സംശയത്തോടെ അവൻ ചോദിച്ചു. ആട റോണി തന്നെ...... അത് കേട്ടതും മനസ്സിൽ ഒരു തണുപ്പ് പടരുന്നത് അവനറിഞ്ഞു. എന്നാലും നീ റോണിയെ സംശയിച്ചു കളഞ്ഞല്ലോ?????? അപ്പുവിന്റെ ചോദ്യം കേട്ടവൻ ഇളിച്ചു. അത് പിന്നെ പെട്ടെന്ന് അങ്ങനെ കണ്ടപ്പോൾ...... ഞാനവനെ ഒട്ടും പ്രതീക്ഷിച്ചില്ലല്ലോ.......

എന്റെ പൊന്നച്ചൂ ലൈഫ്ബോയ് എവിടെയാണ് അവിടെയാണ് ആരോഗ്യം എന്ന് പറയുന്നത് പോലെയല്ലേ അവർ രണ്ടുപേരും എമി എവിടെയാണോ അവിടെയാണ് റോണി. അത് പണ്ടും അങ്ങനെ ആയിരുന്നല്ലോ????? അത് കേട്ടതും അച്ചുവിന്റെ ചുണ്ടിൽ ഒരു പുഞ്ചിരി വിടർന്നു. എങ്കിൽ ശരിയെടാ ഞാൻ കുറച്ചു തിരക്കിലാ നിന്നെ പിന്നെ കണ്ടോളാം. അത്രയും പറഞ്ഞ് അപ്പു കാൾ കട്ട്‌ ചെയ്യുമ്പോൾ അച്ചുവിന്റെ മനസ്സ് നിറഞ്ഞ സന്തോഷത്തിലായിരുന്നു. പഴയ പലകാര്യങ്ങളും ഓർത്ത് അവനങ്ങനെ കിടന്നു. ഓരോന്ന് ആലോചിച്ച് അങ്ങനെ കിടക്കവേ അച്ചുവിന്റെ മനസ്സിൽ നിറഞ്ഞ കണ്ണുകളോടെ ദേഷ്യത്താൽ വിറയ്ക്കുന്ന മുഖത്തോടെ തന്നെ നോക്കുന്ന ഒരു കൊച്ചുപെൺകുട്ടിയുടെ മുഖം ഓർമ്മയിൽ തെളിഞ്ഞു. ദേഷ്യത്താൽ ചുവന്ന കവിളിണകളും കുഞ്ഞു മൂക്കും അവനിൽ ഒരു ചിരി വിടർത്തി. അറിയാതെ തന്നെ അവന്റെ കൈ കവിളിലേക്ക് നീണ്ടു. ഒരു ചിരിയോടെ അവൻ തന്റെ കവിളിൽ തഴുകി അങ്ങനെ കിടന്നു. 🖤🖤🖤🖤🖤🖤🖤🖤🖤🖤🖤🖤🖤

അരുന്ധതി മിസ്സിന്റെ ഇംഗ്ലീഷ് ക്ലാസ്സ്‌ പുരോഗമിച്ച് കൊണ്ടിരിക്കുന്നു. എമിയും കൂട്ടരും ആണെങ്കിൽ ഇവരെന്ത് തേങ്ങയാ ഈ പറയുന്നേ എന്ന എക്സ്പ്രഷൻ ഇട്ട് താടിക്കും കൈകൊടുത്ത് ഇരിപ്പാണ്. ഡീ......... മ്മ്മ്........ വല്ലതും മനസ്സിലാവുന്നുണ്ടോ????? മറുപടിയായി അവൾ നിവുവിനെ ഒന്ന് അടിമുടി നോക്കി. ഈൗ..... എന്നെപോലെ തന്നെ ആണല്ലേ ഞാനത് മറന്ന് പോയി. അവൾ ഇളിച്ചു കൊണ്ട് എമിയെ നോക്കി. അല്ലെടി എന്റെ ഒരു സംശയം???? മ്മ്മ്... എന്താ????? ഇവർക്ക് ഉദ്ദേശം എത്ര സാരി കാണും???? എന്തോ വല്യ സംശയം പോലെ അവൾ ചോദിക്കുന്നത് കേട്ട് എമി പല്ല് കടിച്ചു. അല്ല എന്നും ഓരോരോ സാരി മാറ്റി മാറ്റി ഉടുക്കുന്നത് കണ്ട് ചോദിച്ചു പോയതാ. അത് തന്നെയാ എന്റെയും സംശയം ഞാൻ കാണുന്ന കാലം തൊട്ട് ഇവര് ഒരിക്കൽ ഉടുത്ത സാരി വീണ്ടും ഉടുത്തിട്ടില്ല. എന്തിനേറെ തൊടുന്ന പൊട്ടും ഇടുന്ന ചെരുപ്പും കുത്തുന്ന പിൻ വരെ മാച്ചിംഗ് ആയിരിക്കും. റോണി പുറകിലിരുന്ന് പറയുന്നത് കേട്ട് എമി അവനെ തിരിഞ്ഞു നോക്കി. ഒന്നും വിടാതെ സ്കാൻ ചെയ്യുന്നുണ്ടല്ലേ??????

ഈൗ.......... മുപ്പത്തിരണ്ട് പല്ലും കാട്ടിയുള്ള അവന്റെ ചിരി കണ്ട് അവൾ തൊഴുതു പോയി. ഇന്ന് പുട്ടി ലേശം കുറവാണോ?????? നിവു അവരെ സൂക്ഷിച്ചു നോക്കി ചോദിച്ചു. ഏയ് എന്നും ഇടുന്നത് പോലെ തന്നെ വാരിപൊത്തിയിട്ടുണ്ട്. എമിയുടെ മറുപടി കേട്ട് നിവു തലയാട്ടി. സഹൃദഹൃദയരായ കലാസ്നേഹികളെ സുന്ദരിയും സുശീലയും സർവോപരി സുഭാഷിതയുമായ അരുന്ധതി മിസ്സിന് വേണ്ടി ഞാനൊരു കൊച്ചു ഗാനം ആലപ്പിക്കാൻ പോവുന്നു. എമി കയ്യിലിരുന്ന പേന മൈക്ക് പോലെ എടുത്തു പിടിച്ചു പറഞ്ഞു. അരുന്ധതി മിസ്സിന്റെ മോന്ത കണ്ടാൽ അമ്പിളി മാമൻ ഉദിച്ച പോലെ..... പായലും പൂപ്പലും ഒട്ടുമില്ല വിള്ളലും ഈർപ്പവും തീരെയില്ല..... എല്ലാം അപ്പെക്സ് അൾട്ടിമയുടെ ഗുണമാ പായലേ വിട പൂപ്പലേ വിട എന്നുന്നേക്കും വിട. എമിയുടെ പാട്ടിന് മറുപടിയായി റോണിയുടെ കമന്റ്‌ കൂടി ആയതോടെ അവിടെ ഒരു പൊട്ടിച്ചിരിക്ക് വഴിതെളിഞ്ഞു. ശബ്ദം കേട്ട ഓൺ ദി സ്പോട്ടിൽ മിസ്സ്‌ മൂന്നിനേയും ഗെറ്റ്ഔട്ട് അടിച്ചു. രോഗി ഇച്ഛിച്ചതും വൈദ്യൻ കല്പിച്ചതും മിൽമാ പാൽ എന്ന സന്തോഷത്തിൽ മൂന്നും കൂടി ക്യാന്റീനിലേക്ക് വെച്ച് പിടിച്ചു.

അന്നും ഇന്നും എന്നും ഫുഡ്‌ മുഖ്യം ബിഗിലെ.... ക്യാന്റീനിൽ ചെന്ന് സമൂസക്കും പഫ്സിനും ലൈമിനും ഓർഡർ കൊടുത്ത് സ്ഥിരം ടേബിളിൽ അവർ സ്ഥാനമുറപ്പിച്ചു. അല്ല എമി നിനക്കാരോടും ഈ സംതിങ് സംതിങ് തോന്നിയിട്ടില്ലേ????? നിവുവിന്റെ ചോദ്യം കേട്ടവൾ നെറ്റിചുളിച്ചു. I mean love????? അത് കേട്ട് എമിയും റോണിയും പരസ്പരം നോക്കി. അല്ലെങ്കിൽ വേണ്ട നിന്റെ സങ്കല്പത്തിലുള്ള പുരുഷൻ എങ്ങനെ ആയിരിക്കണം????? അങ്ങനെ ചോദിച്ചാൽ നമ്മുടെ ചാർളിച്ചായനെ പോലെ ആയിരിക്കണം. ആവേശത്തോടെ അവൾ പറഞ്ഞു. ഏത് ചാർളി ചാപ്ലിനോ????? ഓഹ് അതല്ല പോത്തേ നമ്മുടെ ലാലേട്ടൻ, പുലിക്കാട്ടിൽ ചാർളി. അങ്ങേര് മുണ്ടും മടക്കി കുത്തി മീശ പിരിച്ചൊരു വരവുണ്ട് ഉഫ് എന്റെ മോളെ........ ആരാധനയോടെ അവൾ പറയുന്നത് കേട്ട് നിവു അവളെ നോക്കി. അല്ലെടി ഈ ചാർളിച്ചായനും മുരുകനും തമ്മിൽ എന്തെങ്കിലും ബന്ധമുണ്ടോ???? ഏത് മുരുകൻ???? അവളുടെ സംശയം കേട്ട് കിളി പോയ പോലെ അവർ രണ്ടുപേരും ഒരുപോലെ ചോദിച്ചു.

ആ നമ്മുടെ പുലിമുരുകൻ. രണ്ടിലും പുലിയില്ലേ അപ്പൊ ബന്ധം കാണില്ലേ???? അത് കേട്ടതും എമിയും റോണിയും അവളെ നോക്കി പല്ല് കടിച്ചു. കൗതുകം ലേശം കൂടുതലാ...... ഇളിച്ചു കൊണ്ടവൾ അവരെ നോക്കി. ഇനി ഇതുപോലെ ഓഞ്ഞ സംശയം ചോദിച്ചാൽ അമ്മച്ചിയാണേ കാലേവാരി നിലത്ത് തല്ലും കോപ്പേ..... കലിയോടെ എമി പറഞ്ഞതും അവൾ വാ സിബ്ബിടുന്നത് പോലെ കാണിച്ചു. അപ്പോഴേക്കും ഓർഡർ ചെയ്തതെല്ലാം ടേബിളിൽ എത്തിയിരുന്നു. ഫുഡ് വന്നതും മൂന്നും കൂടി ആക്രമണം തുടങ്ങി. 🖤🖤🖤🖤🖤🖤🖤🖤🖤🖤🖤🖤🖤 അച്ചൂ........... ഭക്ഷണം കഴിച്ചു കൊണ്ടിരിക്കവേ പോളിന്റെ വിളി കേട്ടവൻ പാത്രത്തിൽ നിന്ന് തലയുയർത്തി അയാളെ നോക്കി. നിനക്കെന്നാ ജോയിൻ ചെയ്യേണ്ടത്???? ഒരാഴ്ച്ച കഴിഞ്ഞ്...... മറുപടി പറഞ്ഞുകൊണ്ടവൻ വീണ്ടും പ്ലേറ്റിലേക്ക് മുഖം തിരിച്ചു. അത് കേട്ട് പോൾ നേരെ അടുക്കളയിലേക്ക് നോക്കി. ഇച്ചായാ..... ചോദിക്ക്......

ശബ്ദം താഴ്ത്തി സാറാ അടുക്കളയിൽ നിന്ന് അയാളെ നോക്കി ആക്ഷൻ കാണിച്ചു. ഡാഡിക്ക് എന്നോടെന്തെങ്കിലും ചോദിക്കാനുണ്ടോ????? പ്ലേറ്റിൽ നിന്ന് മുഖമുയർത്തി അച്ചു അയാളെ നോക്കി പിരികം പൊക്കി. അത്...... അച്ചു നീ നമ്മുടെ അനൂന്റെ കോളേജ് പരിസരത്ത് കറങ്ങുന്നതായി ഒരു ന്യൂസ്‌ നിന്റെ അമ്മച്ചീടെ ചെവിയിൽ എത്തിയിട്ടുണ്ട് നിനക്കിതിനെ പറ്റി എന്നതാ പറയാനുള്ളത്????? അയാളുടെ ചോദ്യം കേട്ടതും സാറാ തലയിൽ കൈവെച്ചു പോയി. ഓഹ് തൊലച്ച്.......... അച്ചു നേരെ അടുക്കളയിലേക്ക് നോക്കി. ഓഹ് അതിത്ര പെട്ടെന്ന് ഇവിടെ എത്തിയോ????? എന്തായാലും കേട്ടത് ശരിയാ....... കഴിച്ച് എഴുന്നേറ്റു കൊണ്ടവൻ പറഞ്ഞു. നീയെന്നാത്തിനാ അവിടെ കിടന്ന് കറങ്ങുന്നത്????? സാറാ അടുക്കളയിൽ നിന്ന് ഡൈനിങ്ങ് ഹാളിൽ എത്തി. ഒരു കേസിന്റെ ഭാഗമായിട്ട് അവിടെ നിന്ന് കുറച്ചു കാര്യങ്ങൾ അറിയാനുണ്ട്. ചെറിയൊരു ചിരിയോടെ പറഞ്ഞവൻ കൈകഴുകാൻ പോയി. കോളേജിൽ കേസോ?????? സാറാ കിളിപോയ പോലെ ആലോചിച്ചു നിന്നു.

മകന്റെ കല്യാണം കാണാൻ നേർച്ച നേർന്നു നടക്കുവല്ലേ മിക്കവാറും അതുടനെ പ്രവർത്തികമാകുന്ന ലക്ഷണം ഞാൻ കാണുന്നുണ്ട്. ഒരു നെടുവീർപ്പോടെ അതും പറഞ്ഞയാൾ എഴുന്നേറ്റു പോയി. സാറാ അപ്പോഴും കാര്യം മനസ്സിലാവാതെ നിന്നുപോയി. 🖤🖤🖤🖤🖤🖤🖤🖤🖤🖤🖤🖤🖤 പണ്ടാരം.... ഈ ലാബ് അറ്റൻഡ് ചെയ്ത് ഞാൻ മടുത്തു. ഇതിലും ഭേദം വല്ല ജയിലിലും പോയി കിടക്കുന്നതാ....... ലാബിൽ നിന്ന് തിരികെ എത്തി ബെഞ്ചിലേക്കിരുന്ന് കൊണ്ട് എമി പറഞ്ഞു. നേരാ എന്ത് കോപ്പിനാണാവോ ഇതെടുത്തത്?????? തലക്കും കൈകൊടുത്ത് നിവുവും ബെഞ്ചിലേക്കിരുന്നു. വല്ല കൊമേഴ്സിലും ഇരിക്കേണ്ട ഞാനാ ദേ ഇവൾ ഒറ്റൊരുത്തി കാരണം ഇവിടെ ഇങ്ങനെ കിളിപോയി ഇരിക്കുന്നത്. നിന്നോട് ഞാൻ പറഞ്ഞോ കെമിസ്ട്രി എടുക്കാൻ?????? എമി കലിപ്പിൽ അവളെ നോക്കി. എന്തിനാ പറയണത് ഞാൻ നിന്റെ നൻപനായി പോയില്ലേ അതുകൊണ്ടല്ലേ സ്റ്റെലാന്റി നിന്നെ കെമിസ്ട്രി തന്നെ എടുപ്പിക്കണം എന്ന് വാശി പിടിച്ചപ്പോൾ ഈ കോളേജിൽ കെമിസ്ട്രി ഡിപ്പാർട്മെന്റിൽ സീറ്റ് കിട്ടാഞ്ഞിട്ട് എന്റെ അപ്പന്റെ ഇല്ലാത്ത കാശ് മുടക്കി നിന്റെ കൂടെ ചേർന്നത്.

നന്ദി വേണമെടി നന്ദി........ അവൻ പറയുന്നത് കേട്ടവൾ ഇളിച്ചു. എൻ നൻപനെ പോൽ യാരുമില്ലേ ഇന്ത ഭൂമിയിലെ....... എമി അവന്റെ തോളിൽ കയ്യിട്ട് നിന്ന് പാടിയതും അവൻ ചിരിച്ചു. ചിരിയോടെ മുന്നോട്ട് നോക്കുമ്പോൾ കാണുന്നത് വായുവിൽ എഴുതി കണക്ക് കൂട്ടുന്ന നിവുവിനെ ആണ്. നീയെന്താ ഈ കണക്ക് കൂട്ടുന്നത്???? റോണിയുടെ ചോദ്യം കേട്ടവൾ അവരെ നോക്കി. അല്ല ഇക്കൊല്ലം എത്ര സപ്ലി ഉണ്ടാവും എന്ന് കണക്ക് കൂട്ടിയതാ. ഇത്ര വെറുപ്പായിരുന്നെങ്കിൽ പിന്നെന്തിനാ മുത്തേ നീ കെമിസ്ട്രി എടുത്തത്????? ഞാൻ വെച്ചതൊന്നും കിട്ടിയില്ല പിന്നെ ഉള്ളത് കൊണ്ട് ഓണം പോലെ എന്ന് കരുതി കെമിസ്ട്രി എടുത്തു അതിങ്ങനെ പൊങ്കാല ആവുമെന്ന് ഞാൻ കരുതിയോ?????? എമിയോട് പറഞ്ഞവൾ താടിക്ക് കൈകൊടുത്ത് ഇരുന്നു. അപ്പൊ നമുക്കെല്ലാം ഒരേ അവസ്ഥ തന്നെ. ഗതികേട് കൊണ്ട് കെമിസ്ട്രി എടുക്കേണ്ടി വന്ന ഹതഭാഗ്യരായ പ്യാവം നമ്മൾ. എമി പറയുന്നത് കേട്ട് അവർ അതേയെന്ന് തലയാട്ടി. ഇതിനെല്ലാം കാരണം എന്റെ അമ്മ ഒറ്റൊരാളാ മര്യാദക്ക് പത്താം ക്ലാസ്സ്‌ കഴിഞ്ഞപ്പോൾ ഞാൻ കൊമേഴ്‌സോ ഹ്യുമാനിറ്റീസോ എടുക്കാനിരുന്നതാ.

അപ്പൊ അമ്മക്ക് പിടിച്ചില്ല ഹൈ സ്കൂൾ കെമിസ്ട്രി ടീച്ചറായ അമ്മയുടെ ഏക മകൾ കൊമേഴ്സ് എടുത്താൽ അമ്മയ്ക്ക് നാണക്കേട് ആണ് പോലും കൊണ്ടുപോയി ബയോമാത്‍സ് എടുപ്പിച്ചു. അവിടെ ചെന്ന് അന്യഗ്രഹജീവികൾക്ക് നടുവിൽ പെട്ടുപോയ മനുഷ്യനെ പോലെ ഒന്നും മനസ്സിലാവാതെ ഞാനും ദേ ഇവനും ഇരുന്നു. വൈകിട്ട് പഠിക്കാനിരിക്കുന്ന ഞങ്ങളുടെ മുന്നിലേക്ക് ഒരു ലോഡ് ഗൈഡുകൾ കൊണ്ടുവന്ന് നിരത്തിയപ്പോൾ ഞങ്ങളുടെ കണ്ണിൽ പെട്ടത് ലേബർ ഇന്ത്യ ആയിരുന്നു. നേരെ തുറന്ന് സന്തോഷ്‌ ജോർജ് കുളങ്ങരയുടെ സഞ്ചാരം ആയിരുന്നു. അമ്പരചുംബികളായ കെട്ടിടങ്ങൾക്കിടയിലൂടെ എന്നെയും വഹിച്ചു കൊണ്ട് ആ വാഹനം മുന്നോട്ട് പോയി.......... അതൊക്കെ ഒന്ന് വായിക്കണം മോളെ ഹാ.......... ഓർമ്മകൾ അയവിറക്കി കൊണ്ടവൾ പറഞ്ഞു. ലേബർ ഇന്ത്യയുടെ സകലതും നോക്കും ഇമെയിൽ ഐഡി മുതൽ പിൻകോഡ് വരെ കാണപ്പാഠമായിരിക്കും പക്ഷെ പാഠഭാഗങ്ങളിലെ ഏതെങ്കിലും ഒന്ന് ചോദിച്ചാൽ ഏഹേ........ അന്നത്തെ സഞ്ചാരത്തിന്റെ എഫക്ട് അറിയുന്നത് ഓണം എക്സാമിനായിരുന്നു. ഇംഗ്ലീഷ്, ഹിന്ദി ഒഴികെ എല്ലാ വിഷയങ്ങൾക്കും പാസ്സ് മാർക്ക് അല്ലാതെ കൂടുതൽ ഒന്നും വാങ്ങിച്ചില്ല. അന്ന് കിട്ടിയ ഉപദേശത്തിനും വഴക്കിനും കയ്യും കണക്കുമില്ല. അന്നെന്റെ ചെവിയുടെ മാന്റൽ അടിച്ചു പോയില്ലാന്നെ ഉള്ളൂ.....

ഹോ......... തലകുടഞ്ഞു കൊണ്ടവൻ പറയുന്നത് കേട്ട് നിവു ചിരിച്ചു പോയി. നിനക്ക് ചിരി ഞങ്ങൾ അന്ന് അനുഭവിച്ചത് എന്റെ മാതാവേ....... മോശമല്ലാത്ത മാർക്കോടെ +2 പാസ്സായ പാട് എനിക്കും ഇവനും മാത്രേ അറിയൂ. അവിടെ കഴിഞ്ഞല്ലോ അങ്കം എന്ന് കരുതി സമാധാനിക്കുമ്പോഴാണ് ഇടിത്തീ പോലെ എനിക്കും ഇവനും കൂടി Bsc കെമിസ്ട്രിക്ക് ഇവിടെ അഡ്മിഷൻ എടുത്തിട്ടുണ്ടെന്ന വാർത്ത ഞങ്ങളുടെ ചെവിയിൽ പതിക്കുന്നത്. മോഹഭംഗ മനസ്സിലെ........ ഈ പാട്ട് ശരിക്കും തലയിൽ മുഴങ്ങുന്നത് പോലെ ആയിരുന്നു ഞങ്ങളുടെ അവസ്ഥ. കണ്ണിൽ നിന്ന് ഇല്ലാത്ത കണ്ണുനീർ തട്ടിയകറ്റുന്നത് പോലെ അവൾ പറഞ്ഞു. നീ സെഡ് ആവാതെ മോളൂസേ ഈ കെമിസ്ട്രി ഒക്കെ നമുക്ക് നിസ്സാരം..... പിന്നല്ലാതെ നിസ്സാരം....... പറഞ്ഞു തീർന്നതും അവിടെ അവരുടെ പൊട്ടിച്ചിരി മുഴങ്ങി......... തുടരും........

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story