ഹൃദയതാളമായ്: ഭാഗം 50

hridayathalamay

എഴുത്തുകാരി: ആർദ്ര അമ്മു

വരില്ലാന്ന് എന്നെ പറ്റിച്ചതാണല്ലേ????? ചുണ്ട് കൂർപ്പിച്ചവൾ ചോദിക്കുന്നത് കേട്ടവൻ പുഞ്ചിരിച്ചു. പറയാതെ വന്നത് കൊണ്ടല്ലേ എന്നെ കണ്ടപ്പോഴുള്ള ആ ഉണ്ടകണ്ണിലെ തിളക്കം കാണാനായത്. ആരും കാണാതെ എമിയെ ചേർത്ത് പിടിച്ചവൻ പറഞ്ഞു. ലീവ് എടുക്കാൻ പറ്റില്ല എന്ന് പറഞ്ഞിട്ട്?? അവൾ സംശയത്തോടെ അവനെ നോക്കി. അത് സത്യം തന്നെയാ ഒരു കേസിന്റെ പുറകെയുള്ള ഓട്ടത്തിലാ ഇപ്പൊ തന്നെ ഒരുവിധം എല്ലാം ഒതുക്കിയിട്ടാ പോന്നത് അതാ ഇത്രയും ലേറ്റ് ആയത്. അവനത് പറഞ്ഞു തീർന്നപ്പോഴേക്കും അവരെല്ലാം അവിടേക്ക് എത്തിയിരുന്നു. എല്ലാവരെയും കണ്ടതും അവർ അൽപ്പം അകന്നുമാറി നിന്നു. അച്ചൂ നിനക്ക് ഇപ്പൊ തന്നെ തിരിച്ചു പോണോ???? അവർക്ക് അടുത്തെത്തിയ ഉടൻ പോളിന്റെ ചോദ്യമെത്തി. ഉച്ചയാവുമ്പൊ അവിടെ എത്തിയാൽ മതി ഡാഡി നിങ്ങളുടെ ഡ്രസ്സ്‌ എടുപ്പ് കഴിഞ്ഞില്ലേ???? കൊള്ളാം കഴിയാനോ അതൊന്നും ഈ നൂറ്റാണ്ടിൽ തീരുമെന്ന് തോന്നുന്നില്ല.

ഇനി റിയ മോൾക്കും മറ്റും എടുക്കാനുണ്ട്. നീയൊരു കാര്യം ചെയ്യ് എമിയേയും കൊണ്ട് എവിടെയെങ്കിലും ചെന്നിരിക്കാൻ നോക്ക് പാവം കുറേനേരമായി നിൽപ്പ് തുടങ്ങിയിട്ട്. അവളുടെ തലയിൽ തഴുകി വാത്സല്യപൂർവ്വം പറഞ്ഞയാൾ അവരെ നോക്കി പുഞ്ചിരിച്ചു. തങ്ങളെ ഒറ്റയ്ക്ക് വിടാനാണ് അയാളങ്ങനെ പറഞ്ഞതെന്ന് അവന് മനസ്സിലായി അയാളെ നോക്കി ഒരു ചിരിയോടെ തലയാട്ടി അവൻ അവളെയും വിളിച്ചു കൊണ്ട് അവിടെ നിന്നുപോയി. എമിയുടെ തോളിലൂടെ കയ്യിട്ട് നടന്നകലുന്ന അച്ചുവിനെ നോക്കി ആൽവി താടിക്ക് കയ്യും കൊടുത്ത് നിന്നു. ശെടാ ഇതിപ്പൊ അച്ചു വരാൻ വൈകിയത് കൊണ്ട് എമിയുടെ സ്വഭാവം വെച്ച് ഒരു ലൈവ് ഫൈറ്റ് കാണാം എന്ന് കരുതി ഇരുന്നതാ. അവളെന്റെ സകല പ്രതീക്ഷകളും തകർത്ത് കളഞ്ഞു. ഇതിപ്പൊ ആറ്റുനോറ്റ് കണ്ണിൽ പെട്രോളും ഒഴിച്ച് ഒരടി കാണാൻ നിന്ന ഞാൻ ആരായി????? ശശീടെ കുഞ്ഞമ്മേടെ മോൻ സോമൻ. നിവിയുടെ മറുപടി എത്തി. അത് കേട്ടവൻ അവളെയൊന്ന് നോക്കി. തന്റെ ട്രേഡ് മാർക്ക്‌ ഇളി മുഖത്ത് ഫിറ്റ്‌ ചെയ്ത് അവൾ നിന്നു.

എടോ ആ പോയത് ഡ്രാക്കുളയും അവന്റെ പൊടിക്കുപ്പിയുമാ അവർ തമ്മിലുള്ള പിണക്കത്തിന് ഒരു നീർകുമിളയുടെ ആയുസേ ഉള്ളൂ. ഒരുപാട് നേരത്തേക്ക് തമ്മിൽ പിണങ്ങി ഇരിക്കാനൊന്നും അതുങ്ങൾക്ക് അറിഞ്ഞൂടാ. ഇനി വഴക്ക് കൂടിയാൽ തന്നെ ഒരാൾ അല്ലെങ്കിൽ മറ്റൊരാൾ പിണക്കം മാറ്റാൻ മുന്നിട്ട് ഇറങ്ങും അതുകൊണ്ട് അവരെ തമ്മിൽ തല്ലിക്കാം എന്ന മോഹം അത് വെറും പാഴ്കിനാവ് ആണ് മിസ്റ്റർ. അപ്പു ചുണ്ട് കോട്ടി കൊണ്ട് പറഞ്ഞു. ഇതുങ്ങൾ ഇതെന്താ ഒരുമാതിരി അൾട്രാടെക് സിമെന്റ് പോലെ????? കണ്ടിട്ട് തീരെ സഹിക്കുന്നില്ലല്ലേ??? റോണി അവനെ നോക്കി ചോദിച്ചു. പിന്നല്ലാതെ. നിങ്ങൾക്കറിയോ പണ്ടിതുപോലെ ഒരു ദിവസം ഷോപ്പിങ്ങിന് കൊണ്ടുപോവാം എന്ന് റിയക്ക് വാക്ക് കൊടുത്തിട്ട് ഓഫീസിലെ തിരക്ക് കാരണം ഞാനത് മറന്നു പോയി. ആ ഒരു കാരണവും പറഞ്ഞവൾ ഒരാഴ്ച്ചയാ എന്നോട് മിണ്ടാതെ നടന്നത്. ആൽവി വിഷമത്തോടെ പറഞ്ഞു. സൊ സാഡ് ച്ചും ച്ചും ച്ചും......... നിവി പല്ലി ചിലക്കുന്നത് പോലെ ശബ്ദമുണ്ടാക്കി.

ഓഫീസിലെ തിരക്ക് പോലും ഉണ്ടേണ്. എന്റെ പൊന്ന് നിവി ഇയാൾ ഓഫീസിൽ പുതിയതായി വന്ന തമിഴത്തി പെണ്ണിനോട് സൊള്ളി നിന്ന് നേരം വൈകിയതാ. റിയേച്ചി ആയത് കൊണ്ട് പിണങ്ങിയേ ഇരുന്നുള്ളൂ വേറെ ഏതെങ്കിലും പെണ്ണുങ്ങൾ ആയിരുന്നെങ്കിൽ ഇയാളെ എടുത്ത് അടുപ്പിൽ വെച്ചേനെ. അപ്പു പറയുന്നത് കേട്ട് നിവി ആണോ എന്നർത്ഥത്തിൽ അവനെ നോക്കി. ഒരു കൈയബദ്ധം എന്ന കണക്ക് ആൽവിയും. എന്നാലും ആൽവിച്ചായാ ഇവരൊക്കെ പറഞ്ഞപ്പൊ നിങ്ങൾ ഇത്ര ഭീകരൻ ആണെന്ന് ഞാൻ കരുതിയില്ല. നമിച്ചു ഗുരോ......... നിവി കയ്യടിച്ച് തൊഴുതതും ആൽവി അവളെ കയ്യുയർത്തി അനുഗ്രഹിച്ചു. പിന്നെ ഹാപ്പി സിനിമയിൽ അല്ലു അർജുൻ നടക്കുന്നത് പോലെ രക്ഷകൻ രക്ഷകൻ എന്ന കണക്ക് ഒരു നടപ്പായിരുന്നു. 🖤🖤🖤🖤🖤🖤🖤🖤🖤🖤🖤🖤🖤 എല്ലാവർക്കും ഡ്രസ്സ്‌ എടുക്കുന്ന കൂട്ടത്തിൽ നിവിക്കുള്ള ഡ്രസ്സ്‌ തിരയുകയായിരുന്നു സ്റ്റെല്ല. അവൾ വേണ്ടെന്ന് പറഞ്ഞെങ്കിലും സ്റ്റെല്ല നിർബന്ധം പിടിച്ചു. പിന്നെ അവൾ എതിർക്കാൻ നിന്നില്ല.

ഒലീവ് ഗ്രീൻ കളറിലുള്ള ഒരു ഗൗൺ സ്റ്റെല്ല അവൾക്കായി തിരഞ്ഞെടുത്തു. സിമ്പിൾ ആൻഡ് എലഗന്റ് ആയിരുന്നതിനാൽ അവൾക്കത് ഒരുപാട് ഇഷ്ടമാവുകയും ചെയ്തു. അതും കയ്യിൽ പിടിച്ച് നിൽക്കുമ്പോഴാണ് അപ്പു അവൾക്കരികിൽ വന്ന് നിൽക്കുന്നത്. ആഹാ കൊള്ളാലോ ഇതാരുടെ സെലെക്ഷൻ ആണ്???? അവളുടെ കയ്യിലിരുന്ന ഗൗണിലേക്ക് ഒന്ന് നോക്കി അവൻ ചോദിച്ചു. സ്റ്റെല്ലാന്റിയുടെയാ എങ്ങനുണ്ട്???? ഗൗൺ സ്വന്തം ദേഹത്തേക്ക് വെച്ചു കൊണ്ടവൾ അവനെ നോക്കി പിരികം ഉയർത്തി. മ്മ്മ്.... കൊള്ളാം പക്ഷെ കുറച്ചു മെലിഞ്ഞവർക്കേ ഇത് ചേരൂ താൻ അത്യാവശ്യം ഗുണ്ടുമണി അല്ലെ???? അവളെ ചൊടിപ്പിക്കാൻ എന്നവണ്ണം അവൻ പറഞ്ഞു. അത് കേട്ടതും അവളുടെ മുഖം ചുവന്നു. ഒന്നുപോയെ എനിക്ക് അധികം വണ്ണമൊന്നുമില്ല. മുഖം കൂർപ്പിച്ചു കൊണ്ടവൾ അവനെ നോക്കി. ആര് പറഞ്ഞു ഈ മണ്ടത്തരം???? നീ ശരിക്കും വീർത്തിട്ടാടി ഇരിക്കുന്നത് ഒരു കുട്ടിയാനയെ പോലെ. അതും പറഞ്ഞവൻ കവിളിൽ വീർപ്പിച്ചു കാണിച്ചു. അവൾ ദേഷ്യത്തിൽ അവനെ നോക്കി. കുട്ടിയാന തന്റെ കെട്ട്യോൾ....... ദേഷ്യത്തിൽ അവനോട് പറഞ്ഞവൾ തിരിഞ്ഞു നടന്നു. ചവിട്ടി കുലുക്കിയുള്ള അവളുടെ പോക്ക് കണ്ട് അവന്റെ ചുണ്ടിൽ ഒരു കള്ളച്ചിരി മിന്നി മറഞ്ഞു.

തെണ്ടി അലവലാതി മരങ്ങോടൻ അവനാരാ എന്നെ ഗുണ്ടുമണി എന്ന് വിളിക്കാൻ????? അവന്റെ ഒരു ഉപ്പിലിട്ട മോന്തയും മൂങ്ങാ കണ്ണും. തള്ളേ കലിപ്പ് തീരണില്ലല്ലോ........ സ്വയം ഓരോന്ന് പറഞ്ഞ് കലിതുള്ളി വരുന്ന നിവിയെ കണ്ട് ഷോപ്പിലെ മിററിന് മുന്നിൽ നിന്ന് സെൽഫി എടുക്കാൻ ശ്രമിക്കുന്ന റോണി വായും തുറന്ന് നിന്നു. നിനക്കെന്താടി പേ പിടിച്ചോ????? അവളുടെ മട്ടും മാതിരിയും കണ്ടവൻ ചോദിച്ചു. പേ നിന്റെ അപ്പൂപ്പന് മാറി നിക്കട കാട്ടുകോഴി. അതും പറഞ്ഞവൾ ദേഷ്യത്തിൽ അവനെ തള്ളി മാറ്റി മിററിന് മുന്നിൽ നിന്ന് തിരിഞ്ഞും മറിഞ്ഞും നോക്കാൻ തുടങ്ങി. റോണിയാണെങ്കിൽ അവളുടെ കാട്ടികൂട്ടലുകൾ കണ്ട് കിളിപോയി നിൽപ്പാണ്. വന്നപ്പൊ ഒരു കുഴപ്പവും ഇല്ലാതിരുന്ന കൊച്ചാ ഇതിപ്പൊ പെട്ടെന്ന് എന്ത് പറ്റിയോ ആവോ???? ഇതാണ് മനുഷ്യന്റെ സമനില തെറ്റാൻ അധിക സമയം ഒന്നും വേണ്ടാന്ന് ലോകപ്രശസ്ത മനഃശാസ്ത്രഞ്ജൻ സണ്ണിയൊക്കെ പറയുന്നത്. അവൻ താടിക്ക് കയ്യും കൊടുത്ത് അവളെ നോക്കി. എടാ നീയൊന്ന് നോക്കിയേ ഞാൻ ഒരുപാട് തടിച്ചിട്ടാണോ ഉള്ളത്????

അവന് മുന്നിൽ നിന്നവൾ ചോദിച്ചു. ഇത്രയും നാൾ ഇല്ലാതിരുന്ന സംശയം ഇതിപ്പൊ എവിടുന്ന് പൊട്ടിമുളച്ചു????? റോണി സംശയത്തോടെ അവളെ നോക്കി. നീ കാര്യം പറയെടാ. അത്‌ കേട്ടവൻ അവളെ മൊത്തത്തിൽ ഒന്ന് നോക്കി. ആഹ് നീ കുറച്ച് തടിച്ചിട്ട് തന്നെയാ. അവന്റെ മറുപടി കേട്ട് അവളുടെ മുഖം വാടി. കുറച്ചു നേരം കൂടി മിററിലേക്ക് നോക്കി പിന്നെ വാ നിറച്ച് എന്തൊക്കെയോ ചീത്തയും പറഞ്ഞ് അവിടെ നിന്ന് നടന്നകന്നു. ഇതിന് വട്ടായോ എന്ന കണക്ക് റോണി അവളുടെ പോക്കും നോക്കി നിന്നു. 🖤🖤🖤🖤🖤🖤🖤🖤🖤🖤🖤🖤🖤 ഫോണിൽ എന്തോ കാര്യമായി സംസാരിച്ച് ഇരിക്കുകയാണ് അച്ചു. എമിയാണെങ്കിൽ അവന്റെ കയ്യിൽ പിടിച്ച് പിച്ചിയും മീശയിൽ പിടിച്ച് വലിച്ചും മാക്സിമം അവനെ ദേഷ്യം പിടിപ്പിച്ചോണ്ട് ഇരിക്കുകയാണ്. അവളുടെ വെറുപ്പിക്കൽ സഹിക്കാതെ വരുമ്പോൾ അവൻ അവളെ നോക്കി കണ്ണുരുട്ടും. അത് കാണുമ്പോൾ പെണ്ണ് ചുണ്ട് കൂർപ്പിച്ച് ഉമ്മ കൊടുക്കുന്നത് പോലെ കാണിക്കും. അത് കാണുമ്പോൾ അവന് ചിരി വരുമെങ്കിലും ഗൗരവത്തിൽ അവളെ നോക്കി പേടിപ്പിക്കും.

അവളിതൊക്കെ പുല്ലാണ് എന്നർത്ഥത്തിൽ വീണ്ടും അവനെ നുള്ളാനും പിച്ചാനും തുടങ്ങും. അവസാനം സഹികെട്ടവൻ ഒരു കൈ കൊണ്ട് അവളുടെ രണ്ട് കയ്യും പിടിച്ചു വെച്ചു. അതോടെ കുറച്ച് നേരത്തേക്ക് അവൾ അടങ്ങിയിരുന്നു. ഞാൻ പറഞ്ഞത് പോലെ FIR ഫയൽ ചെയ്താൽ മതി. ഞാൻ ഉച്ചക്ക് അങ്ങോട്ട്‌ എത്താം. ശരി... അതും പറഞ്ഞവൻ കാൾ കട്ട്‌ ചെയ്ത് അവൾക്ക് നേരെ തിരിഞ്ഞു. അവന്റെ പിടിയിൽ നിന്ന് കൈ അയക്കാൻ ശ്രമിച്ചു കൊണ്ടിരുന്ന അവൾ ആ നോട്ടം കണ്ടതും ഒന്നിളിച്ച് കാണിച്ചു. ഒരു മിനിറ്റ് അടങ്ങി ഇരിക്കരുത് കേട്ടോടി. കണ്ണുരുട്ടി അവൻ പറഞ്ഞതും അവളൊരു കള്ളച്ചിരി ചിരിച്ചു. ഇതൊക്കെ എന്റെ ഡ്രാക്കൂനോട്‌ അല്ലെ പറ്റൂ. മ്മ്മ്..... പതപ്പിക്കെടി പതപ്പിക്ക് കുരുത്തക്കേട് മുഴുവൻ ഒപ്പിച്ചു വെച്ചിട്ട് ഇതുപോലെ നല്ലോണം പതപ്പിക്ക്. കണ്ടുപിടിച്ചു കളഞ്ഞല്ലോ????? അവന്റെ നെഞ്ചിൽ ഒന്ന് കുത്തി അവൾ പറഞ്ഞു. നിന്നെ എനിക്കറിഞ്ഞൂടെ????? ഈൗ........ മുപ്പത്തിരണ്ട് പല്ലും കാട്ടി അവൾ ചിരിച്ചു. അവളുടെ ചിരി കണ്ട് അവനും അറിയാതെ ചിരിച്ചു പോയി.

5 ദിവസം കൂടി കഴിഞ്ഞാൽ പിന്നെ പകുതി ലൈസെൻസ് കിട്ടും. മീശ പിരിച്ചു കൊണ്ടവൻ അവളെ നോക്കി കണ്ണിറുക്കി. പറയണ കേട്ടാൽ തോന്നും ഇപ്പൊ ലൈസെൻസ് ഇല്ലെന്ന്. അവൾ ചുണ്ട് കോട്ടി കൊണ്ട് പറയുന്നത് കേട്ടവൻ ചിരിച്ചു. നമ്മുടെ വീട്ടുകാർ മക്കൾക്ക് കുറച്ച് ഫ്രീഡം കൊടുക്കുന്ന മോഡേൺ ഫാമിലി ആയത് കൊണ്ടല്ലേ???? എന്ന് പറഞ്ഞ് അവസരം മുതലെടുക്കരുത് സജി. ആരാടി അവസരം മുതലെടുത്തത്???? ഞാനെങ്ങാനും ശരിക്കും മുതലെടുത്തിരുന്നെങ്കിൽ ഇപ്പൊ നീ വയറും വീർപ്പിച്ചു നിന്നേനെ അറിയോ???? അത് തന്നെയാ എന്റെയും പേടി. അവൾ ശബ്ദം താഴ്ത്തി പറഞ്ഞു. എന്തെങ്കിലും പറഞ്ഞായിരുന്നോ????? ഞാനോ ഏയ്........... മുഖത്ത് നിഷ്കളങ്കത വിതറി അവൾ പറഞ്ഞു. തിരിച്ച് അവനെന്തോ പറയാൻ ആഞ്ഞതും ഡ്രസ്സ്‌ എടുപ്പ് കഴിഞ്ഞ് എല്ലാവരും വന്നതും ഒരുമിച്ചായിരുന്നു. അവരെകണ്ടതും പറയാൻ വന്നത് വിഴുങ്ങി അവൻ അവളെ ഒന്ന് ഇരുത്തി നോക്കി. അവളൊന്ന് സൈറ്റ് അടിച്ച് കാണിച്ച് ചിരി അമർത്തി. എല്ലാം കഴിഞ്ഞ സ്ഥിതിക്ക് നമുക്ക് ഇറങ്ങാം. ജോൺ എമിയെ നോക്കി പറഞ്ഞു. പപ്പാ ബില്ല്.... അതൊക്കെ പേ ചെയ്തു കുഞ്ഞാ. ഞങ്ങൾ എന്നാലും ഇറങ്ങട്ടെ????? പോളിനോടായി പറഞ്ഞയാൾ എമിയെ ചേർത്ത് പിടിച്ചു.

നമുക്ക് ഒരുമിച്ച് ഇറങ്ങാടോ. അതും പറഞ്ഞയാൾ ജോണിന്റെ തോളിലൂടെ കയ്യിട്ട് പുറത്തേക്കിറങ്ങി. എല്ലാവരും ഇറങ്ങുന്ന സമയം നോക്കി എമി നൈസായി വലിഞ്ഞ് അച്ചുവിനോപ്പം നടന്നു. ആരും നോക്കുന്നില്ല എന്നുറപ്പായതും അവന്റെ കവിളിൽ ഒരുമ്മ കൊടുത്തവൾ മുന്നോട്ട് ഓടി. അത്രയും നേരം അവന്റെ മുഖത്ത് തെളിഞ്ഞ ഗൗരവം അവിടെ അഴിഞ്ഞു വീഴുകയായിരുന്നു. ഒരു ചെറു പുഞ്ചിരിയോടെ അവൻ പുറത്തേക്കിറങ്ങി. കാറിൽ കയറാൻ തുടങ്ങുമ്പോൾ അവളുടെ കണ്ണുകൾ അവനെ തേടിയെത്തി. അവന് നേരെ കൈവീശി ഒരു ഫ്ലയിങ് കിസ്സ്‌ കൂടി പറത്തി വിട്ടവൾ കാറിൽ കയറി. ഇതേസമയം അപ്പുവിന്റെ കണ്ണുകൾ മുഴുവൻ നിവിയിൽ ആയിരുന്നു. മുഖവും വീർപ്പിച്ചുള്ള അവളുടെ നിൽപ്പ് കണ്ട് അവന് ചിരി വന്നു. അവളെ തന്നെ നോക്കി നിൽക്കുമ്പോഴാണ് ആൽവി അവന്റെ തോളിൽ ശക്തിയായി തട്ടുന്നത്. വായിനോക്കി നിക്കാതെ വന്ന് വണ്ടി എടുക്കടാ എനിക്കെന്റെ ഭാര്യയേം കൊച്ചിനേം വിളിച്ചോണ്ട് വരേണ്ടതാ.

ഇവിടെയൊക്കെ കൊത്തിപെറുക്കി നടന്നപ്പൊ ഇല്ലാത്ത സ്നേഹവാ ഇപ്പൊ ഭാര്യയോട് കാട്ടുകോഴി. പിറുപിറുത്തു കൊണ്ടവൻ കാറിൽ കയറി. ഇരു കാറും അവിടെ നിന്ന് ചലിച്ചതും അച്ചുവും തന്റെ വണ്ടിയെടുത്ത് അവിടുന്ന് തിരിച്ചു. 🖤🖤🖤🖤🖤🖤🖤🖤🖤🖤🖤🖤🖤 ഡീ.... എടി.... അലവലാതി എഴുന്നേക്കെടി...... ഉറങ്ങി കിടക്കുന്ന എമിയെ എഴുന്നേൽപ്പിക്കാനുള്ള പരിശ്രമത്തിലാണ് നിവി. എടാ റോണി എഴുന്നേറ്റേ നേരം വെളുത്തു. എമിയെ കെട്ടിപ്പിടിച്ചു കിടക്കുന്ന റോണിയെ അവൾ കുലുക്കി വിളിച്ചു. അവളുടെ തൊള്ള കീറൽ കേട്ട് റോണി കണ്ണും തിരുമി എഴുന്നേറ്റു. ഹാാാ....... കോട്ടുവാ ഇട്ടുകൊണ്ടവൻ ബെഡിൽ ചമ്രം പടിഞ്ഞിരുന്നു. ഹാവൂ ഒരെണ്ണം എഴുന്നേറ്റു.ഇനി ഈ പിശാശ്ശിനെ എഴുന്നേൽപ്പിക്കണമല്ലോ ദൈവമേ...... എടി എമീ എഴുന്നേൽക്കുന്നുണ്ടോ???? സ്വന്തം മനസമ്മതത്തിന്റെ അന്ന് പോത്ത് പോലെ കിടന്നിറങ്ങുന്നത് കണ്ടില്ലേ മണി എട്ടായി സ്റ്റെല്ലാന്റി എങ്ങാനും വന്നാൽ എല്ലാത്തിനെയും പറപ്പിക്കും. എടി ഇങ്ങനെ ഒന്നും വിളിച്ചാൽ അവൾ എഴുന്നേൽക്കില്ല.

ഇവളെ ഞാനിപ്പൊ എണീപ്പിച്ചു തരാം. അതും പറഞ്ഞ് റോണി ബെഡിൽ എഴുന്നേറ്റ് നിന്നു. നിവി ഇവനിത് എന്താ കാട്ടാൻ പോവുന്നത് എന്നർത്ഥത്തിൽ അവനെ നോക്കി. റോണി കാല് പൊക്കി ഫുട്ബാൾ തട്ടുന്ന മാതിരി ഒരു തട്ട്. ദാ കിടക്കുന്നു എമി തറയിൽ. അമ്മേ......... ഒരു അലർച്ചയോടെ അവൾ എഴുന്നേൽക്കണ്ട താമസം റോണിയും നിവിയും ചാടി റൂമിന് വെളിയിൽ എത്തി. നിക്കട നാറി......... എമി മൂടും താങ്ങി എഴുന്നേറ്റു കൊണ്ട് അലറി. ഞാൻ നിന്നിട്ട് കാര്യമില്ല. സ്റ്റെല്ലാന്റി വരുന്നതിന് മുന്നേ പോയി കുളിക്കാൻ നോക്ക് അല്ലെങ്കിൽ ചൂരലിന് അടി കിട്ടും. അതും പറഞ്ഞവൻ നിവിയുടെ കയ്യും വലിച്ച് അവിടെ നിന്ന് ഒരൊറ്റ ഓട്ടം. എമി ദേഷ്യത്തിൽ തറയിൽ അടിച്ച് വേറെ വഴിയൊന്നുമില്ലാതെ ഒരുവിധം എഴുന്നേറ്റ് ബാത്‌റൂമിലേക്ക് കയറി...... തുടരും................

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story