ഹൃദയതാളമായ്: ഭാഗം 52

hridayathalamay

എഴുത്തുകാരി: ആർദ്ര അമ്മു

ദൂരെ നിന്ന് നടന്നു വരുന്ന അപ്പുവിനെ കണ്ടതും അവൾ എന്തായി എന്നർത്ഥത്തിൽ കയ്യുയർത്തി കാണിച്ചു. ഒരു ചിരിയോടെ അവൻ തമ്പ്സ്അപ്പ്‌ ചെയ്യുന്നത് കണ്ടതും അവളുടെ ഉള്ളിൽ ഒരു തണുപ്പ് പടരുന്നത് അവളറിയുന്നുണ്ടായിരുന്നു. ആദ്യമായി നിവി അച്ചൂനെപ്പറ്റി പറഞ്ഞപ്പോഴേ ആ കണ്ണിലെ തിളക്കവും ആത്മാർത്ഥതയും ശ്രദ്ധിച്ചിരുന്നു. ലെറ്റർ കൈമാറാൻ ആവേശത്തോടെ നിൽക്കുമ്പോഴും ആ കണ്ണുകളിലെ പ്രണയം താൻ കണ്ടിരുന്നു. അത് കണ്ടപ്പോഴേ മനസ്സിൽ ഉറപ്പിച്ചിരുന്നു എങ്ങനെയും അവരെ തമ്മിൽ ഒരുമിപ്പിക്കണമെന്നത്. എന്നാൽ കോളേജ് ഫങ്ക്ഷൻ കഴിഞ്ഞ് അത് തന്റെ പ്രണയമാണ് തന്റെ പ്രാണനാണ് എന്ന് തിരിച്ചറിഞ്ഞത് മുതൽ മനസ്സിൽ കല്ലെടുത്ത് വെച്ച പ്രതീതി ആയിരുന്നു. വിട്ടുകൊടുക്കാൻ മനസ്സില്ല. സ്നേഹിച്ചതല്ലേ????? ഒരു നോക്ക് കാണാൻ കാത്തിരുന്നതല്ലേ???? എത്രയോ നാൾ ആ മുഖമൊന്ന് കാണാൻ തേടിയലഞ്ഞു. അക്ഷരത്താളുകളിലും സ്വപ്നങ്ങളിലും എല്ലാം നിറഞ്ഞത് അവനോടുള്ള പ്രണയമായിരുന്നില്ലേ????

പറിച്ചെറിയാൻ കഴിയാത്ത വണ്ണം ഹൃദയത്തിൽ വേരൂന്നിപ്പോയതല്ലേ. എങ്ങനെ ഞാൻ മറവിക്ക് വിട്ടു കൊടുക്കും????? മറക്കുന്ന നിമിഷം മരണമായിരിക്കും അത്രത്തോളം തന്നിൽ ആഴ്ന്നിറങ്ങി വേരുകൾ ഉറപ്പിച്ചു കഴിഞ്ഞിരുന്നു അവൻ. ഫോണിൽ ആരോടോ സംസാരിച്ച് കുറച്ച് മാറി നിൽക്കുന്ന അച്ചുവിൽ അവളുടെ നോട്ടം തങ്ങി നിന്നു. ഒരുനിമിഷം സ്വാർത്ഥയായി പോയി. വിട്ടുകൊടുത്താൽ പ്രാണൻ അകന്നു പോകുവോ എന്ന് ഭയന്ന് അടക്കി പിടിച്ചു. എല്ലാം അറിഞ്ഞു കഴിഞ്ഞവൾ മിഴികളിൽ നിറഞ്ഞ കണ്ണുനീർ മറച്ച് തനിക്ക് വേണ്ടി ആ പ്രണയത്തെ കുഴിച്ചു മൂടുമ്പോൾ അവൾക്ക് മുന്നിൽ താൻ ചെറുതാകുകയായിരുന്നില്ലേ???? സ്വന്തമാക്കുന്നത് മാത്രമല്ല വിട്ടു കൊടുക്കുന്നതും പ്രണയമാണ്. അവൾ തനിക്ക് വേണ്ടി മനസ്സിൽ തോന്നിയ പ്രണയത്തെ മറച്ചു പിടിച്ചു. ഹൃദയത്തിൽ പതിഞ്ഞ മുഖത്തെ എന്നെന്നേക്കുമായി പറിച്ചെറിഞ്ഞു. ആ സമയം തന്റെ നഷ്ടപ്രണയത്തെ കുറിച്ച് ഓർത്തവൾ വേദനിച്ചു കാണില്ലേ???? കണ്ണുനീർ ഒഴുക്കി കാണില്ലേ??????

ചിന്തകൾ പല വഴി സഞ്ചരിക്കവേ ഉള്ളം വിങ്ങി. അകലെ നിന്ന് തന്നെ നോക്കി പുഞ്ചിരിക്കുന്ന നിവിയെ കണ്ടതും ഉള്ളിലെ നോവിന് തീവ്രതയേറി. സ്വാർത്ഥയായി പോയോ ഞാൻ????? എല്ലാം അറിഞ്ഞിട്ടും അവളിലെ പ്രണയം തിരിച്ചറിഞ്ഞിട്ടും അത് കണ്ടില്ല എന്ന് നടിച്ച് സ്വന്തം പ്രണയത്തെ സ്വന്തമാക്കാൻ മാത്രം അധഃപ്പതിച്ചു പോയോ താൻ???? ഇന്നേവരെ ഈ കാര്യം അച്ചൂനോട് പോലും തുറന്ന് പറഞ്ഞിട്ടില്ല. പറഞ്ഞാൽ ചിലപ്പോൾ അവന് വെറുപ്പ് തോന്നിയാലോ????? സ്വന്തം ഉറ്റ കൂട്ടുകാരിയെ തന്നെ ചതിച്ചു എന്ന് കരുതിയാലോ????? അവളുടെ ഹൃദയം പിടഞ്ഞു. വിട്ടുകൊടുക്കാമായിരുന്നില്ലേ തനിക്ക്??? പക്ഷെ... എങ്ങനെ???? വിട്ടുകൊടുത്താൽ ശ്വാസം മുട്ടി മരിച്ചു പോയേനെ. തെറ്റേത് ശരിയേത് എന്ന് മനസ്സിലാക്കാനാവാതെ അവളുഴറി. കണ്ണുകൾ എന്തിനോ വേണ്ടി നിറഞ്ഞു. ഫോണിൽ സംസാരിച്ച് കഴിഞ്ഞ് കാൾ കട്ട്‌ ചെയ്ത് തിരിഞ്ഞു നോക്കിയ അവൻ കാണുന്നത് കലങ്ങിയ കണ്ണുകളോടെ എന്തോ ആലോചനകളിൽ മുഴുകി നിൽക്കുന്ന എമിയെയാണ്.

ചിന്തകൾക്കൊടുവിൽ ഞെട്ടലോടെ ആ കണ്ണുകൾ തന്നിൽ വന്ന് നിൽക്കുന്നതും അവ നിറഞ്ഞ് ഒഴുകുന്നത് കണ്ടതും അവൻ വേഗത്തിൽ അവൾക്കരികിൽ എത്തി. കാരണം അറിയാനായി കയ്യുയർത്തി അവളുടെ തോളിൽ കൈ വെക്കുന്നതിന് മുന്നേ അവൾ ആ നെഞ്ചിലേക്ക് വീണിരുന്നു. തന്നെ ഇറുകെ പുണർന്നു കൊണ്ട് നെഞ്ചിൽ മുഖമമർത്തി വിതുമ്പുന്ന അവളെ കണ്ടതും അവനിൽ എന്തോ ഭയം നിറഞ്ഞു. എമീ.... എന്താടാ???? എന്നാത്തിനാ കരയുന്നെ???? പരിഭ്രമം കലർന്ന അവന്റെ സ്വരം അവളിലെ വേദനകൾക്ക് ആക്കം കൂട്ടി. കണ്ണുനീരിനാൽ അവന്റെ നെഞ്ച് കുതിർന്നു. നെഞ്ചിൽ അനുഭവപ്പെട്ട നനവിനാൽ പൊള്ളിപിടഞ്ഞവൻ അവളെ തന്നിൽ നിന്ന് ബലമായി അടർത്തി മാറ്റാൻ ശ്രമിച്ചെങ്കിലും ഏങ്ങലടിയോടെ അവൾ വീണ്ടും ശക്തമായി അവന്റെ നെഞ്ചിലേക്ക് ചേർന്നു. എമി നീ ടെൻഷൻ അടിപ്പിക്കാതെ കാര്യം പറയുന്നുണ്ടോ????? അവൻ ചെറുതായി ഒന്ന് ചൂടായതും അവളുടെ കരച്ചിലിന്റെ ശബ്ദമുയർന്നു.

അതിൽ നിന്ന് തന്നെ അവൾ ഒരുപാട് വേദനിക്കുന്നുണ്ട് എന്നവന് മനസ്സിലായി. പിന്നെ അവനൊന്നും മിണ്ടാതെ ഒരാശ്വാസത്തിന് എന്നപോൽ അവളുടെ തലയിൽ തഴുകി കൊണ്ടിരുന്നു. അവളുടെ കരച്ചിൽ ഒന്ന് അടങ്ങിയതും അവൻ അവളെ നെഞ്ചിൽ നിന്ന് പിടിച്ചു മാറ്റി. അവളുടെ കുഞ്ഞു മുഖം കൈകളിൽ കോരിയെടുത്ത് തള്ള വിരലിനാൽ ഒലിച്ചിറങ്ങിയ കണ്ണുനീർ തുടച്ചു നീക്കി. പറ എന്നതാ കാര്യം???? ഇത്രമാത്രം കരയാൻ മാത്രം എന്നതാ ഇപ്പൊ ഇവിടെ നടന്നത്???? കരഞ്ഞ് കലങ്ങിയ അവളുടെ കണ്ണുകളിലേക്ക് നോട്ടം ഉറപ്പിച്ചു കൊണ്ടവൻ ചോദിച്ചു. ഞാൻ എല്ലാം പറയാം. പക്ഷെ ഇപ്പൊഴല്ല നമ്മൾ മാത്രമായി ഒറ്റയ്ക്ക് ഉള്ള സമയം. എന്നെ..... എന്നെ പുറത്ത് എവിടെയെങ്കിലും കൊണ്ടുപോകുവോ????? കരച്ചിൽ അടക്കി പിടിച്ചു കൊണ്ടവൾ ചോദിക്കുന്നതിന് മറുപടി പറയാൻ ആഞ്ഞതും ആരുടെയോ ശബ്ദം കേട്ടവൾ അവനിൽ നിന്ന് അകന്നുമാറി കയ്യിലിരുന്ന ടിഷ്യൂ കൊണ്ട് മുഖം തുടച്ചു. മോൾ ഇവിടെ നിൽക്കുവായിരുന്നോ ദേ സ്റ്റെല്ല അവിടെ അന്വേഷിക്കുന്നുണ്ട് വന്നേ..........

ഒരു ചിരിയോടെ അവളുടെ കയ്യിൽ പിടിച്ച് ഗീത പറഞ്ഞതും മുഖത്ത് ഒരു കൃത്യമ ചിരി വിരിയിച്ച് അവൾ അവർക്കൊപ്പം നടന്നകന്നു. പെട്ടെന്നുള്ള അവളിലെ മാറ്റത്തിന്റെ കാരണം അറിയാതെ വേദനയോടെ അവർ പോയ വഴിയേ മിഴികൾ നട്ടവൻ നിന്നു. 🖤🖤🖤🖤🖤🖤🖤🖤🖤🖤🖤🖤🖤 എന്റെ ഈശോയെ ഈ തിരക്കിനിടയിൽ അങ്ങോട്ടും ഇങ്ങോട്ടും നടന്നെന്റെ നടു വേദനിക്കുന്നു. എവിടെയെങ്കിലും ഇരിക്കാമെന്ന് വെച്ചാൽ ഈ ചെക്കനൊന്ന് സമ്മതിക്കണ്ടേ???? ഇതിനെ അപ്പന്റെ അടുത്ത് ആക്കാം എന്ന് വെച്ച് അതിയാനെ നോക്കി നടക്കാൻ തുടങ്ങിയിട്ട് നേരം കുറെയായി. മനസമ്മതം ചൊല്ലുന്ന സമയത്ത് അടുത്ത് നിന്നേച്ച ആളാണ് ഇപ്പൊ മഷിയിട്ട് നോക്കി കണ്ടുപിടിക്കേണ്ട അവസ്ഥയായി. ഒരു കൈ നടുവിനും കൊടുത്ത് മറുകൈ കൊണ്ട് ജോക്കുട്ടന്റെ കയ്യും പിടിച്ച് ആൽവിയെ അന്വേഷിച്ച് നടക്കുകയാണ് റിയ. അതെങ്ങനാ ഗർഭിണിയായ ഒരു ഭാര്യയും മൊട്ടേന്ന് വിരിയാത്ത ഒരു കൊച്ചും ഉണ്ടെന്ന വിചാരം വേണ്ടേ???? വല്ലായിടത്തും നിന്ന് വായിനോക്കി നിൽപ്പുണ്ടാവും ഗിരിരാജൻ കോഴി......

അമർഷത്തോടെ പറഞ്ഞു കൊണ്ടവൾ മുന്നോട്ട് നടന്നു. കുറച്ചേറെ മുന്നോട്ട് നടക്കവേ മുന്നിൽ കണ്ട കാഴ്ച റിയയിൽ ദേഷ്യം നിറച്ചു. ക്ലാ ക്ലാ ക്ലീ ക്ലീ ക്ലൂ ക്ലൂ മുറ്റത്ത് അതാ ഒരു ആൽവിച്ചായൻ. ചുമ്മാ നിൽക്കുവാണ് എന്നൊന്നും കരുതരുത്. റിയയുടെ വാക്കുകളെ അന്വർത്ഥമാക്കികൊണ്ട് ഒരു പറ്റം പെണ്ണുങ്ങൾക്കിടയിൽ നിന്ന് വാചകമടിക്കുകയാണ് കക്ഷി. അത് കണ്ട് അടിമുടി പെരുത്തു കയറിയെങ്കിലും പള്ളി ആയത് കൊണ്ടും നാട്ടുകാർ കാണുന്നത് കൊണ്ടും ആത്മസംയമനം പാലിച്ചു കൊണ്ട് റിയ അങ്ങോട്ട്‌ നടന്നു. ഇതൊന്നും അറിയാതെ ആൽവിച്ചായൻ പൊരിഞ്ഞ സംസാരത്തിലാണ്. ഹായ് ഡയാന വാട്ട് എ സർപ്രൈസ്!!!!! ഇവിടെ ഉണ്ടായിരുന്നോ????? ഞാൻ ഇവിടൊക്കെ തന്നെ ഉണ്ട്. ആൽവിച്ചനെ കാണാനേ ഇല്ലല്ലോ???? എന്ത് ചെയ്യാൻ എന്റെ കഴിവ് കാരണം ബിസ്സിനെസ്സ് എല്ലാം ഡാഡി എന്നെയല്ലേ ഏൽപ്പിച്ചിരിക്കുന്നത്???? ഒറ്റയ്ക്ക് നോക്കി നടത്തുന്നത് കാരണം ഇപ്പൊ നിന്ന് തിരിയാൻ സമയം കിട്ടുന്നില്ല. ഇന്ന് തന്നെ മലേഷ്യയിലേക്കുള്ള ഒരു ബിസ്സിനെസ്സ് ട്രിപ്പ്‌ മാറ്റി വെച്ചിട്ടാ ഞാൻ വന്നത്.

ആൽവി തള്ളി മറിച്ചു. ഓഹ് അത്രയ്ക്ക് തിരക്കാണല്ലേ???? ഡയാന അതിശയഭാവത്തിൽ അവനെ നോക്കി. Ya ya so busy. ബൈ ദുബായ് ഡയാന തീരെ ക്ഷീണിച്ചു പോയി. മുഖമെല്ലാം ഒരു വിളർച്ച പോലെ ഫ്രൂട്ട്സ് ഒക്കെ ധാരാളം കഴിക്കണം. ഓഹ് എനിക്കിതൊക്കെ ആര് വാങ്ങി തരാനാ???? ഒരു കെട്ട്യോൻ ഉള്ളതിന് ഇതൊക്കെ ശ്രദ്ധിക്കാൻ എവിടുന്നാ നേരം????? ആൽവിച്ചായനെ പോലെ ഒരു ഭർത്താവിനെ കിട്ടിയ റിയ ഭാഗ്യവതിയാ. ഡയാന നെടുവീർപ്പോടെ പറഞ്ഞു. കള്ള ബടുവ ഗർഭിണി ആയ എനിക്ക് വാങ്ങി വെക്കുന്ന ഫ്രൂട്ട്സ് മുഴുവൻ കഴിച്ചു തീർത്തിട്ട് ഇവിടെ നിന്ന് കണ്ടവന്റെ ഭാര്യയെ ഉപദേശിക്കുന്നു. ഇന്ന് നിങ്ങളെ ശരിയാക്കി തരാമെടോ കാട്ടുകോഴി. മനസ്സിൽ പറഞ്ഞു കൊണ്ട് റിയ അവർക്കരികിലേക്ക് നടന്നു. ഇച്ചായാ............... റിയ നീട്ടി വിളിച്ചതും ആൽവി തിരിഞ്ഞു നോക്കി. റിയയെ കണ്ടതും സാത്താൻ കുരിശ് കണ്ട പ്രതീതി ആയിരുന്നു. വിളറി വെളുത്ത് ആൾ ഒരു പരുവമായി. ഇച്ചായൻ ഇവിടെ നിൽപ്പുണ്ടായിരുന്നോ ഞാൻ എവിടെയെല്ലാം അന്വേഷിച്ചു.

മുഖത്ത് ഒരു ചിരി ഫിറ്റ്‌ ചെയ്ത് അവൾ ആൽവിയുടെ അടുത്ത് വന്ന് നിന്നു. ഒരു അടി പ്രതീക്ഷിച്ചു നിന്ന ആൽവിയുടെ കിളികൾ റിയയുടെ സ്നേഹ പ്രകടനം കണ്ടതും പലവഴി പറന്നു പോയി. അതേ ഇച്ചായാ എനിക്കേ വല്ലാത്തൊരു ക്ഷീണം പോലെ. അപ്പൊ അമ്മച്ചിയാ പറഞ്ഞത് ഒരു കരിക്ക് കുടിച്ചാൽ അതൊക്കെ മാറുമെന്ന്. ഇച്ചായൻ ചെന്ന് ഒരു കരിക്ക് മേടിച്ചോണ്ട് വരുവോ????? റിയ സ്നേഹത്തോടെ ചോദിച്ചവനെ നോക്കി. അതിനിപ്പൊ ഇവിടെ എവിടുന്നാ കരിക്ക്?????? നമ്മുടെ സിബി അങ്കിളിന്റെ വീട് ദേ ഇവിടെ അടുത്തല്ലേ അവിടുത്തെ തെങ്ങിൽ ഉണ്ട്. അധികം ഉയരം ഇല്ലാത്തത് കൊണ്ട് പറിക്കാൻ എളുപ്പമാന്നാ അമ്മച്ചി പറഞ്ഞത്. സിബി അങ്കിൾ അങ്ങോട്ട് പോയിട്ടുണ്ട് ഇച്ചായനോട് ഒന്നങ്ങോട്ട് ചെല്ലാൻ പറഞ്ഞു അങ്കിളിനെ കൊണ്ട് കയറാൻ പറ്റണില്ല പോലും. റിയ പറഞ്ഞു തീർന്നതും ആൾവിച്ചായന് കാര്യങ്ങളുടെ ഏകദേശ രൂപം പിടികിട്ടി. ചിരിച്ചുകൊണ്ട് മരത്തിൽ കയറ്റുക എന്നതാണ് ലക്ഷ്യം.

എട്ടിന്റെ പണിയാണ് ഭാര്യ ഒരുക്കി വെച്ചത്. ഗർഭിണികൾ ഈ സമയത്ത് എന്ത് ആഗ്രഹിച്ചാലും അത് നടത്തി കൊടുക്കണമെന്നാ മടിച്ചു നിക്കാതെ പോയി കരിക്ക് വെട്ടിക്കൊണ്ട് വാ ആൽവിച്ചായാ. സ്ത്രീഗണങ്ങളിൽ നിന്ന് ആരോ വിളിച്ചു പറയുന്നത് കേട്ടതും ഇനി രക്ഷയില്ല എന്ന് മനസ്സിലായി. തെങ്ങിൽ കയറുക തന്നെ അല്ലെങ്കിൽ ഉള്ള മാനം കപ്പൽ കയറും. വേറെ വഴിയൊന്നും ഇല്ലാത്തതിനാൽ ആൽവിച്ചൻ പോകാനായി തിരിഞ്ഞു. ഇച്ചായാ ദേ മോനെ കൂടി കൊണ്ടുപൊക്കോ ഐസ്ക്രീം എല്ലാം കഴിച്ച് ഡ്രസ്സ്‌ ഒക്കെ ചീത്തയായി കാറിൽ മോന്റെ ഡ്രസ്സ്‌ ഇരിപ്പുണ്ട് കുഞ്ഞിനെ ഒന്ന് ഫ്രഷാക്കി ഡ്രസ്സ്‌ ഇടീപ്പിച്ചേക്കണേ. അതും പറഞ്ഞ് റിയ ജോക്കുട്ടനെ കൂടി അവനെ ഏൽപ്പിച്ചു. ആൽവി ദയനീയമായി അവളെയൊന്ന് നോക്കി. പിന്നെ ഒന്നും മിണ്ടാതെ കൊച്ചിനെയും എടുത്ത് പുറത്തേക്കിറങ്ങി. അവന്റെ പോക്ക് കണ്ട് തികട്ടി വന്ന ചിരി അടക്കി അവൾ അവരെയെല്ലാം നോക്കി ഒന്ന് പുഞ്ചിരിച്ചു. കുറേനേരം ഒരേ നിൽപ്പ് ആയത് കൊണ്ടായിരിക്കും കാലൊക്കെ വേദനിക്കുന്നു ഞാൻ എവിടെയെങ്കിലും പോയി ഇരിക്കട്ടെ...... അതും പറഞ്ഞ് റിയ തന്റെ പാട് നോക്കി പോയി. 🖤🖤🖤🖤🖤🖤🖤🖤🖤🖤🖤🖤🖤

ഫോണെടുത്ത് ഇൻസ്റ്റയിൽ നോക്കി തൂണും ചാരി നിൽക്കുമ്പോഴാണ് അടുത്ത് ആരോ വന്ന് നിൽക്കുന്നത് പോലെ തോന്നുന്നത്. ഫോണിൽ നിന്ന് കണ്ണുകൾ ഉയർത്തി നോക്കവെ പരിഭവത്തോടെ അടുത്ത് നിൽക്കുന്ന മറിയാമ്മയെ കണ്ടതും അവന്റെ ചുണ്ടിൽ ഒരു പുഞ്ചിരി തെളിഞ്ഞു. കുറച്ചു നേരമായി ആരും കൂട്ടില്ലാതെ ഒറ്റയ്ക്ക് നിൽക്കുന്നു. കണ്ടിട്ട് വിഷമം തോന്നിയെങ്കിലും മൈന്റാൻ നിന്നാൽ പെണ്ണിന് ജാഡ കൂടും എന്നറിയാവുന്നത് കൊണ്ടവൻ കണ്ടിട്ടും കാണാത്തത് പോലെ നിന്നു. അടുത്ത് വന്ന് നിന്നിട്ടും അവൾക്ക് എന്ത് മിണ്ടണം എങ്ങനെ തുടങ്ങണം എന്നറിയില്ലായിരുന്നു. അവൾ പരിഭ്രമത്തോടെ കൈവിരലുകൾ ഞെരിച്ച് അവനെ നോക്കി. അവളുടെ വിയർത്തുള്ള നിൽപ്പ് കണ്ട് പൊട്ടി വന്ന ചിരി അടക്കി അവൻ വീണ്ടും ഫോണിലേക്ക് നോക്കി നിന്നു. ഖ്ഖ്..... അവളൊന്ന് മുരടനക്കി അവന്റെ ശ്രദ്ധ ആകർഷിക്കാൻ ശ്രമിച്ചു. എവിടെ??? അവനിതൊന്നും കേൾക്കാത്ത മട്ടിൽ നിന്നു. അതേ............ സഹികെട്ട് അവൾ വിളിച്ചു. മ്മ്മ്മ്..... എന്താ????? ഗൗരവത്തിൽ അവൻ അവളെയൊന്ന് നോക്കി. ചേട്ടൻ എന്താ ഇപ്പൊ എന്നോട് മിണ്ടാത്തത്???? കണ്ടാൽ ഒന്ന് ചിരിക്കുക പോലും ചെയ്യില്ലല്ലോ???? പരിഭവത്തോടെ അതിലുപരി ഉള്ളിൽ നിറഞ്ഞ സങ്കടത്തോടെ അവളവനെ നോക്കി. ഇത് തന്നെയല്ലേ നീ പരിചയപ്പെട്ട നാൾ മുതൽ എന്നോടും കാണിക്കുന്നത്????

അവൻ അത് ചോദിക്കവെ ഉത്തരം പറയാൻ ആവാതെ അവൾ നിന്നുപോയി. അവൾ തലതാഴ്ത്തി നിൽക്കുന്നത് കണ്ടതും അവൻ ഫോണെടുത്ത് പോക്കറ്റിലേക്ക് വെച്ചു. നിന്നെയെനിക്ക് ഒത്തിരി ഇഷ്ടമായത് കൊണ്ടാ ഓരോ കാരണങ്ങൾ പറഞ്ഞ് നിന്നെ തേടി എത്തിയത്. നിന്നെ ഒരു ദിവസം കണ്ടില്ലെങ്കിൽ വല്ലാത്തൊരു വിഷമം ആയിരുന്നു. ചങ്കിൽ എന്തോ പിടപ്പ് പോലെ. ആദ്യായിട്ടാ ഒരു പെണ്ണിനോട് എനിക്കിങ്ങനത്തെ ഫീലിംഗ്സ് ഒക്കെ തോന്നിയത്. അതുകൊണ്ട് തന്നെ വിട്ടുകളയാൻ തോന്നിയില്ല. അതാ നിരന്തരം നിന്നെ ശല്യം ചെയ്തത്. ഇപ്പൊ തോന്നുന്നു വേണ്ടിയിരുന്നില്ല എന്ന്. ഈ സ്നേഹം ഇഷ്ടം എന്നൊക്കെ പറയുന്നത് ഒരിക്കലും പിടിച്ചു വാങ്ങാൻ കഴിയില്ലല്ലോ. വെറുതെ പിന്നാലെ നടന്ന് നിന്റെ മുന്നിൽ ഒരു കോമാളി ആകണ്ട എന്ന് കരുതി അതാ എല്ലാം നിർത്തിയത്. പുറകെ നടന്ന് ഒരുപാട് ശല്യം ചെയ്തിട്ടുണ്ട് അറിയാം. ക്ഷമിക്കണം ഇനി ഒരിക്കലും നിനക്ക് ഒരു ശല്യമായി ഞാൻ വരില്ല. അത്രയും പറഞ്ഞവൻ തിരിഞ്ഞു നടക്കാൻ ആയുമ്പോഴാണ് കയ്യിൽ പിടി വീഴുന്നത്.

അതാരാണെന്ന് അറിയാവുന്നതിനാൽ ചുണ്ടിൽ വിരിഞ്ഞ ഗൂഢമായ ചിരിയോടെ തിരിഞ്ഞു നോക്കവെ നിറഞ്ഞൊഴുകിയ കണ്ണുകളോടെ അവനെ ദയനീയമായി നോക്കുന്ന മറിയാമ്മയെ കണ്ടതും അവന്റെ ചുണ്ടിലെ ചിരി മാഞ്ഞു. ഞാൻ മനസ്സിൽ പോലും വിചാരിക്കാത്ത കാര്യങ്ങളാ ചേട്ടൻ ഇപ്പൊ പറഞ്ഞത്. എനിക്ക്.... എനിക്ക് ഒത്തിരി ഇഷ്ടാ. എപ്പോഴും ഓരോന്ന് പറഞ്ഞ് ഓടി വരുമ്പോഴും തമാശ പറയുമ്പോഴും അതെല്ലാം ഞാൻ എത്രമാത്രം ആസ്വദിച്ചിട്ടുണ്ട് എന്നറിയാവോ???? ഇടയ്ക്ക് എപ്പോഴാ ഞാനും ഇഷ്ടപ്പെട്ടു പോയി. പുറകെ നടത്തിച്ചതും വട്ടം കറക്കിയതും എല്ലാം ഉള്ളിലെ ഇഷ്ടം കൊണ്ടായിരുന്നു. കഴിഞ്ഞ കുറെ ദിവസങ്ങളായി എന്നിൽ നിന്ന് മുഖം തിരിച്ച് നടന്നപ്പോഴെല്ലാം ഞാൻ എന്തോരം വിഷമിച്ചു എന്നറിയോ????? ചേട്ടനെ ഞാൻ എത്രത്തോളം സ്നേഹിച്ചിരുന്നു എന്നറിഞ്ഞത് ആ ദിവസങ്ങളിൽ ആയിരുന്നു. എന്നെ ഇനിയും വേദനപ്പിക്കല്ലേ കരയാൻ ഇനിയും വയ്യാത്തോണ്ടാ..... അതും പറഞ്ഞവൾ മുഖം പൊത്തി പൊട്ടിക്കരഞ്ഞു. അയ്യേ.... എന്നതാ ഇത്???? എന്റെ മറിയാമ്മ കരയുന്നോ???? എന്റെ പൊന്നു മോളെ ഞാൻ നിന്നെയൊന്ന് ടെസ്റ്റ്‌ ചെയ്തതല്ലേ???

നിനക്ക് എന്നോട് എന്തെങ്കിലും ഇഷ്ടം ഉണ്ടെങ്കിൽ അത് പുറത്ത് ചാടിക്കാൻ വേണ്ടി എമിയുടെ നിർദേശപ്രകാരം ഞാൻ മിണ്ടാതെ നടന്നതായിരുന്നു. അല്ലാതെ മനഃപൂർവം എനിക്ക് നിന്നെ കണ്ടില്ലെന്ന് നടിക്കാൻ ആകുവോ???? ഈ ദിവസങ്ങളിൽ നീ കാണാതെ നിന്നെ എത്രയോ നേരം ഞാൻ നോക്കി നിന്നിട്ടുണ്ട് അറിയോ????? സത്യായിട്ടും ഒരുപാട് ഇഷ്ട്ടാടി എനിക്ക് നിന്നെ. അലിവോടെ അവളുടെ കണ്ണുനീർ തുടച്ചു നീക്കിയവൻ പറഞ്ഞു. ഇനി എന്നോട് മിണ്ടാതെ നടക്കുവോ???? ചുണ്ട് കൂർപ്പിച്ച് അവൾ ചോദിക്കവെ അവനൊന്ന് പുഞ്ചിരിച്ചു. ഇനി ഞാൻ ഒരിക്കലും നിന്നോട് മിണ്ടാതെ നടക്കത്തില്ല ഇത് എന്റെ മറിയാമ്മക്ക് ഞാൻ തരുന്ന വാക്ക്. അവളുടെ കൈവെള്ളയിൽ വലതുകരം ചേർത്ത് കൊണ്ടവൻ പറഞ്ഞു. ഇനി കരയാൻ നിക്കാതെ അകത്തേക്ക് പോയി നിവിയുടെ കൂടെ നിന്നോ ഇവിടെ നിന്നാൽ ആൾക്കാരൊക്കെ ശ്രദ്ധിക്കും ചെല്ല്. അവളുടെ കവിളിൽ ഒന്ന് തട്ടിക്കൊണ്ടവൻ പറയവേ കണ്ണ് രണ്ടും അമർത്തി തുടച്ച് അവനെ നോക്കി ഒന്ന് പുഞ്ചിരിച്ച് അവൾ അകത്തേക്ക് കയറി പോയി. പൊട്ടന് ലോട്ടറി അടിച്ച കണക്ക് അവിടെ നിന്ന് തുള്ളിച്ചാടി മാതാവിന്റെ രൂപത്തിൽ ഒന്ന് തൊട്ട് മുത്തി അവൻ പള്ളിക്ക് അകത്തേക്ക് പോയി. 🖤🖤🖤🖤🖤🖤🖤🖤🖤🖤🖤🖤🖤

എല്ലാവർക്കും മുന്നിൽ മുഖത്ത് കഷ്ടപെട്ട് വിരിയിച്ച ചിരിയോടെ നിൽക്കുമ്പോഴും അവളുടെ ഉള്ളം പൊള്ളി പിടയുകയായിരുന്നു. ഇത്രനാളും ഇത്രത്തോളം വേദന തോന്നിയിരുന്നില്ല എന്നാൽ ഇന്ന് കുറ്റബോധമോ ആത്മനിന്ദയോ എന്തൊക്കെയോ തന്നെ വലിഞ്ഞു മുറുക്കുന്നത് പോലെ. നിവി ഇന്ന് അതെല്ലാം മറന്നിരിക്കുന്നു എന്നറിയാം പക്ഷെ തന്നെക്കൊണ്ട് അതൊന്നും മറക്കാൻ കഴിയുന്നില്ല. ചിലപ്പോൾ ഇതൊക്കെ വെറും തന്റെ തോന്നലുകൾ ആവാം. കാട് കയറി ചിന്തിച്ചു കൂട്ടുന്നതിന്റെ പ്രശ്നങ്ങൾ ആവാം. എങ്കിലും എന്തോ പറഞ്ഞറിയിക്കാൻ കഴിയാത്ത അത്ര നോവ് ഉള്ളിൽ നിറയുന്നു. ഒരുവേള അവളുടെ കണ്ണുകൾ അപ്പുവിലേക്ക് പാഞ്ഞു. അവന്റെ മുഖത്ത് തെളിഞ്ഞ പുഞ്ചിരി കാൺകെ മനസ്സിന് ഒരാശ്വാസം തോന്നി. നിവിയോടുള്ള പ്രണയം അപ്പുവേട്ടൻ ആദ്യമായി തുറന്ന് പറഞ്ഞത് തന്നോടായിരുന്നു. വാക്കുകളിലെ ആത്മാർത്ഥതയിൽ നിന്ന് തന്നെ ആൾ സീരിയസ് ആണെന്ന്. സത്യത്തിൽ അപ്പോഴാണ് ഉള്ളിലെ വേദനകൾക്ക് ഒരു അയവ് വരുന്നത്.

അന്ന് വരെ നിവി ഉള്ളിൽ ഒരു നോവ് തന്നെ ആയിരുന്നു. നിവിയുടെ ഉള്ളിലെ ഇച്ചായനോടുള്ള പ്രണയവും തനിക്ക് വേണ്ടി അവൾ ആ പ്രണയത്തെ മറച്ചു പിടിച്ചതും എല്ലാം തന്നെ അന്ന് അപ്പുവേട്ടനോട് തുറന്ന് പറഞ്ഞിരുന്നു. ആൾക്കും അതൊക്കെ അറിയാവുന്ന കാര്യം ആണെന്ന് പറഞ്ഞപ്പോൾ അപ്പുവേട്ടനോട് വല്ലാത്തൊരു ബഹുമാനം തോന്നി. കളങ്കമില്ലാത്ത പ്രണയമാണ് അപ്പുവേട്ടന് അവളോട്. ഒരിക്കലും അപ്പുവേട്ടൻ അവളെ നോവിക്കില്ല. അപ്പുവേട്ടന്റെ പ്രണയത്തിന് അവളുടെ ഉള്ളിലെ വേദനകളെ തുടച്ചു നീക്കാനാവും. അങ്ങനെ ഓരോന്ന് ആലോചിച്ചവൾ കലുഷിതമായ മനസ്സിന് ആശ്വാസം കണ്ടെത്താൻ ശ്രമിച്ചു കൊണ്ടിരുന്നു. 🖤🖤🖤🖤🖤🖤🖤🖤🖤🖤🖤🖤🖤 അച്ചുവിന്റെ അവസ്ഥയും മറിച്ചല്ലായിരുന്നു. അവളുടെ കരഞ്ഞു കലങ്ങിയ കണ്ണുകൾ അവനുള്ളിൽ അസ്വസ്ഥത നിറച്ചു. നെഞ്ചിലായി അനുഭവപ്പെട്ട അവളുടെ കണ്ണുനീർ ചൂടും അവനെ ചുട്ടു പൊള്ളിച്ചു. എന്തിനുവേണ്ടി അവളിത്രയേറെ വേദനിക്കുന്നു എന്ന ചിന്ത അവനെ അലോസരപ്പെടുത്തി. അതുവരെ അനുഭവിച്ച സന്തോഷങ്ങൾ എല്ലാം തന്നെ ആവിയായി പോവുന്നത് അവനറിഞ്ഞു.

കലുഷിതമായ മനസ്സോടെ നിൽക്കവേയാണ് എമിയും വീട്ടുകാരും തിരികെ പോവാൻ ഇറങ്ങുന്നു എന്ന വാർത്ത കേൾക്കുന്നത്. വേഗത്തിൽ നടന്ന് അങ്ങോട്ട്‌ നടക്കവേ സാറാ എമിയെ ചേർത്ത് നിർത്തി നെറുകിൽ ചുംബിക്കുന്ന കാഴ്ചയാണ് അവൻ കാണുന്നത്. റിയയെയും ജോക്കുട്ടനെയും കെട്ടിപ്പിടിച്ച് കവിളിൽ ചുംബിക്കുന്ന അവളെ അവൻ നോക്കി നിന്നു. എല്ലാവർക്ക് മുന്നിലും ചിരിയോടെ നിൽക്കുന്നുണ്ടെങ്കിലും അവളുടെ കണ്ണുകളിൽ തെളിഞ്ഞ വിഷാദഭാവം അവൻ തിരിച്ചറിഞ്ഞിരുന്നു. എന്തോ കാര്യമായി സംഭവിച്ചിട്ടുണ്ട് എന്നവന് മനസ്സിലായി അല്ലാതെ അവളെ ഇതുപോലെ കാണാൻ കഴിയില്ല എന്നവന് അറിയാമായിരുന്നു. എല്ലാവരോടും യാത്ര പറഞ്ഞവൾ കാറിലേക്ക് കയറാൻ തുനിഞ്ഞു അതിന് മുന്നേ അച്ചുവിനെയൊന്ന് നോക്കി. അവളുടെ നോട്ടത്തിനർത്ഥം അവന് മനസ്സിലായിരുന്നു എങ്കിലും ഒന്നും ചെയ്യാൻ പറ്റാത്ത സാഹചര്യം ആയതിനാൽ അവനൊന്ന് അവളെ നോക്കി കണ്ണ് ചിമ്മി കാണിച്ചു. അപ്പോഴേക്കും അവൾ കാറിലേക്ക് കയറിയിരുന്നു. കാർ അകന്നു പോവുന്നതും നോക്കി അസ്വസ്ഥമായ ചിന്തകളോടെ അവൻ നിന്നു..... തുടരും................

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story