ഹൃദയതാളമായ്: ഭാഗം 55

hridayathalamay

എഴുത്തുകാരി: ആർദ്ര അമ്മു

ഡീ പുല്ലേ.... നല്ലൊരു അവധി ദിവസം ആയിട്ട് രാവിലെ വീട്ടിൽ സമാധാനമായി ഉറങ്ങി കിടന്ന എന്നെ എന്തോ വലിയ അത്യാവശ്യം എന്ന് പറഞ്ഞ് കൂട്ടിക്കൊണ്ട് പോന്നതാ നീയും ഇവനും കൂടി എന്നിട്ട് ഇവിടെ വന്നിരുന്ന് തിരയെണ്ണി കളിക്കുന്നോ???? ഉറഞ്ഞു തുള്ളി നിവി അവളെ നോക്കി. എമി ഇതൊന്നും കാര്യമാക്കാതെ വീണ്ടും കടലിലേക്ക് നോക്കിയിരുന്നു. എടി കോപ്പേ എനിക്ക് വീട്ടിൽ പോണം രണ്ടും കൂടി കുറെ നേരമായി എന്റെ ക്ഷമ പരീക്ഷിക്കുന്നു മര്യാദക്ക് കാര്യം എന്താണെന്ന് പറയുന്നുണ്ടോ...... നിവി ദേഷ്യത്തിൽ അവർ ഇരുവരെയും നോക്കി കിതച്ചു. കൂൾ ബേബി കൂൾ. നിനക്കുള്ള വ്യക്തമായ മറുപടി ഞാൻ തരാം ആദ്യം എന്റെ മോൾ ഇവിടെ വന്നിരിക്ക്. നിവിക്ക് ഇരിക്കാനായി സ്ഥലം ചൂണ്ടി കാണിച്ചു കൊണ്ടവൾ പറഞ്ഞു. വേറെ നിവർത്തി ഒന്നും ഇല്ലാത്തതിനാൽ അവൾ ആ മണൽതരിയിലേക്ക് ഇരുന്നു. ഇനി ഞാൻ പറയുന്ന കാര്യത്തിന് വ്യക്തമായ ഒരുത്തരം നീ തരണം. എമി അവളുടെ കയ്യിൽ പിടിച്ചു കൊണ്ട് പറഞ്ഞു. മ്മ്മ്മ്..... ചോദിക്ക്.

നിനക്ക് നിലവിൽ ആരോടെങ്കിലും പ്രണയമുണ്ടോ???? പെട്ടെന്നുള്ള ആ ചോദ്യം കേട്ടവൾ തലയുയർത്തി അവളെ നോക്കി. എമി അവളുടെ കണ്ണുകളിലേക്ക് തന്നെ നോട്ടം എറിഞ്ഞു കൊണ്ട് ഒറ്റ പിരികം ഉയർത്തി. എന്തുകൊണ്ടോ ആ ചോദ്യം കേട്ട മാത്രയിൽ അവളുടെ മനസ്സിലേക്ക് ഓടിയെത്തിയത് അപ്പുവിന്റെ മുഖമായിരുന്നു. അവളൊരു ഞെട്ടലോടെ കണ്ണുകൾ കടലിലേക്ക് നട്ടു. എനിക്ക്.... എനിക്കങ്ങനെ ആരോടും ഒന്നുല്ല. ഒരു ചെറിയ പതർച്ചയോടെ ആണവൾ അത് പറഞ്ഞത്. അത് കേട്ട് അവളുടെ ചുണ്ടിൽ ഒരു പുഞ്ചിരി തെളിഞ്ഞു. അപ്പൊ കാര്യങ്ങൾ ഓക്കെ ആയി അല്ലെടാ റോണി????? കണ്ണിറുക്കി കൊണ്ടവൾ ചോദിക്കുന്നത് കേട്ടവൻ ഒരു കുസൃതി ചിരി ചിരിച്ചു. എന്ത് ഓക്കെ ആയെന്ന്????? നിവി നെറ്റി ചുളിച്ച് അവരെ നോക്കി. അതായത് രമണീ. നിലവിൽ ഇപ്പോൾ നമ്മുടെ ഇടയിൽ സിംഗിൾ റെഡി ടു മിംഗിൾ ആയിട്ട് നീ മാത്രമല്ലെ ഉള്ളൂ അപ്പൊ നിന്നെ കൂടി ഏതേലും ഹതഭാഗ്യന്റെ തലയിൽ കെട്ടി വെക്കാമെന്ന് ഒരു ആലോചന.

നിനക്കാണെങ്കിൽ സിംഗിൾ ആയിരിക്കുന്നതിൽ ഒരുപാട് സങ്കടമില്ലേ അതങ്ങ് തീരുകയും ചെയ്യും. അയ്യടാ എനിക്കൊന്നും വേണ്ട ഒരുത്തനെയും. നിവി ചുണ്ട് കൂർപ്പിച്ച് കൊണ്ട് പറഞ്ഞു. നല്ല ചെക്കനാടി. ഞങ്ങൾക്ക് നേരിട്ട് നല്ല പരിചയമുണ്ട് ആൾ നിനക്ക് പെർഫെക്ട് മാച്ച് ആയിരിക്കും. റോണി ഇടയിൽ കയറി പറഞ്ഞു. അത് മാത്രമല്ല കല്യാണം നടന്നാൽ ഞാൻ നിനക്ക് നാത്തൂനായിട്ട് വരും. എമി പറയുന്നത് കേട്ടവൾ നെറ്റി ചുളിച്ചു. നീ എന്തിനാ ഇങ്ങനെ നോക്കുന്നത്????അപ്പുവേട്ടനെ എനിക്ക് എന്റെ സ്വന്തം ഏട്ടനെ പോലെയാ അപ്പൊ പുള്ളി കെട്ടിക്കൊണ്ട് വരുന്ന പെണ്ണ് എനിക്ക് നാത്തൂനല്ലേ???? അല്ലെടാ???? പിന്നല്ലാതെ. റോണി പിന്താങ്ങി. ഓഹ് അപ്പൊ അതാണ് കാര്യം രണ്ടും കൂടി ബ്രോക്കർ പണിക്ക് ഇറങ്ങിയതാണല്ലേ???? കൊള്ളാം എന്നിട്ട് ഫീസ് എത്ര കിട്ടി????? അവർക്ക് മുന്നിൽ കൈ കെട്ടി നിന്നുകൊണ്ടവൾ ചോദിച്ചു. മൊത്തം 8000രൂപ എനിക്ക് 4000 ഇവൾക്ക് 4000. റോണി മുപ്പത്തിരണ്ട് പല്ലും കാട്ടി കൊണ്ട് പറഞ്ഞു.

തോന്നി അല്ലെങ്കിൽ രണ്ടും ഇത്ര ആത്മാർത്ഥത കാണിക്കില്ലല്ലോ???? രണ്ടും ഇളിച്ച് കാണിച്ചു. കൊള്ളാം നാല് കാശ് കിട്ടിയാൽ നീയൊക്കെ എന്നെ കൊണ്ടുപോയി വിൽക്കാനും മടിക്കില്ല എന്നെനിക്കറിയാം. ശേ... ഞങ്ങൾ അങ്ങനെ ചെയ്യോ??? പണ്ടത്തെ പോലെ ആക്രി സാധനങ്ങൾക്ക് വിലയില്ല എന്ന് ഞങ്ങൾക്കറിഞ്ഞൂടെ??? എമി പറയുന്നത് കേട്ടവൾ എമിയുടെ കയ്യിൽ കയ്യിൽ പിച്ചി. ഔ......... ഡീ പിശാശ്ശെ എനിക്ക് വേദനിച്ചു. കൈ ഉഴിഞ്ഞു കൊണ്ടവൾ നിവിയെ കൂർപ്പിച്ചു നോക്കി ആഹ് വേദനിക്കാൻ തന്നെയാ പിച്ചിയത്. അതും പറഞ്ഞവൾ പുച്ഛിച്ചു. നമ്മൾ വിഷയത്തിൽ നിന്ന് തെന്നി നീങ്ങുന്നു..... റോണി ഓർമ്മപ്പെടുത്തി. യാ യാ. കം ടു ദി പോയിന്റ്. അതായത് നീ ഞങ്ങളുടെ പാവം അപ്പുവേട്ടന്റെ പ്രണയം സ്വീകരിക്കണം. സംഭവം ആൾ ഒരു ചിന്ന കോഴിയാണ് ഒരുപാട് പൊട്ടത്തരങ്ങൾ ഉള്ളൊരു വിവരദോഷി ആണെങ്കിലും സ്നേഹിച്ചാൽ ചങ്ക് പറിച്ചു കൊടുക്കും അതാണ് ഞങ്ങളുടെ അപ്പുവേട്ടൻ. എമി അഭിമാനത്തോടെ പറഞ്ഞു.

വീട്ടിൽ ആർക്കും വലിയ വിലയൊന്നുമില്ലെങ്കിലും നാട്ടിൽ പുല്ല് വിലയാ. നിനക്ക് ഇതിനേക്കാൾ നല്ലൊരു ഓപ്ഷൻ കിട്ടാനില്ല. ജീവിതകാലം മുഴുവൻ വായിനോക്കാനും മണ്ടത്തരം കാണിക്കാനും ഒരു കൂട്ടായി. അപ്പുവേട്ടനെ കെട്ടിയാൽ പിന്നെ ലൈഫ്ടൈം സെറ്റിൽമെന്റ്. റോണി ഒറ്റശ്വാസത്തിൽ പറഞ്ഞ് നിർത്തി. അയ്യോ വേണ്ടായേ ഞാൻ ഇങ്ങനെ ഒക്കെ അങ്ങ് ജീവിച്ചു പൊക്കോളാമേ.... തൊഴുതു കൊണ്ട് അവൾ പറഞ്ഞു. എന്തായാലും ദോ നേരിട്ട് അങ്ങോട്ട്‌ പറഞ്ഞാൽ മതി. ദൂരെ നിന്ന് വരുന്ന അച്ചുവിനെയും അപ്പുവിനെയും നോക്കി അവൻ പറഞ്ഞു. അത് കേട്ട് തിരിഞ്ഞു നോക്കവെ തങ്ങളിലേക്ക് നടന്നടുക്കുന്ന അപ്പുവിനെ നോക്കി ഒരുനിമിഷം അവൾ നിന്നുപോയി. പിന്നെ എന്തോ ഓർത്തെന്നത് പോലെ അവൾ അവനിൽ നിന്ന് നോട്ടം മാറ്റി. എമികുട്ടീ.......... എമിയെ കണ്ടമാത്രയിൽ വാത്സല്യത്തോടെ ചേർത്ത് പിടിച്ച് അപ്പു പറഞ്ഞതും അവൾ കളിയായി അവന്റെ വയറിൽ പതിയെ ഇടിച്ചു. ഒരു സമയം പറഞ്ഞാൽ കറക്റ്റ് ആയിട്ട് ആ സമയത്ത് തന്നെ എത്തണം മിഷ്ടർ.

വല്യ പോലീസികാരനും ബിസ്സിനെസ്സുകാരനും ഒക്കെയാണ് കൃത്യനിഷ്ട എന്ന് പറയുന്ന സാധനം ലവലേശമില്ല. ഞങ്ങൾ ഇവിടെ വന്ന് വായിനോക്കി നിക്കാൻ തുടങ്ങിയിട്ട് ഇതെത്ര നേരമായി എന്നറിയോ???? റോണി ഇല്ലാത്ത ഗൗരവത്തിൽ അവരെ നോക്കി. മോനെ അളിയാ. ഞങ്ങളേ നിന്നെയൊക്കെ പോലെ ഒരു പണിയും ഇല്ലാതെ ഇരിക്കുവല്ല. വീട്ടിൽ ചെന്നിട്ട് പ്രത്യേകിച്ച് വേറെ പണിയൊന്നുമില്ലല്ലോ അപ്പൊ ഇച്ചിരി നേരം കാത്തു നിന്നു എന്ന് കരുതി ഒന്നും സംഭവിക്കാൻ പോവുന്നില്ല പൊന്നുമോൻ കൂടുതൽ തിളക്കാതെ നിൽക്ക്. അവന്റെ തോളിൽ കൈ അമർത്തി അച്ചു അത് പറഞ്ഞതും അവൻ പ്ലിങ്ങിയ പോലെ നിന്നു. അവന്റെ ചമ്മിയ മുഖഭാവം കണ്ട് എല്ലാവർക്കും ചിരി വന്നു. അതൊക്കെ അവിടെ നിക്കട്ടെ ആദ്യം ആ കൊച്ചിനെ വിളിച്ചോണ്ട് പോയി പറയാനുള്ളത് എന്താണെന്ന് വെച്ചാൽ പറയാൻ നോക്ക്. ചമ്മൽ മറക്കാനായി അവൻ അപ്പുവിനോടായി പറഞ്ഞു. നിവി കാര്യം മനസ്സിലാവാതെ എല്ലാവരെയും ഒന്ന് നോക്കി. അതിന് മുൻപ് ഒരു മിനിറ്റ് നിവി നീ എന്റെ കൂടെ ഒന്ന് വന്നേ......

എമി അവളെയും വലിച്ച് കുറച്ചു മാറി നിന്നു. നിവി അപ്പുവേട്ടൻ വന്നത് നിന്നോട് സംസാരിക്കാനാണ്. എനിക്കറിയാം പെട്ടെന്നൊന്നും ഒരാളെ പ്രണയിക്കാൻ ആവില്ലെന്ന്. എങ്കിലും അയാൾ പറയുന്നതിന് മുന്നിൽ മുഖം തിരിക്കരുത്. എന്റെ കാഴ്ചപ്പാടിൽ അപ്പുവേട്ടൻ വളരെ നല്ലൊരു ആളാണ്. ചെറുപ്പത്തിൽ തന്നെ തന്റെ ഏറ്റവും പ്രിയപ്പെട്ട അച്ഛൻ നഷ്ടപ്പെട്ട വേദനയിൽ കഴിഞ്ഞൊരാൾ. ആ വേദന ഇന്നും മായാതെ ആ മനസ്സിൽ ഉണ്ട്. ഇച്ചായനും ഗീതമ്മയും ആയിരുന്നു ഏട്ടന്റെ ലോകം. ഇന്ന് അവരോളം തന്നെ സ്ഥാനം ആ ഹൃദയത്തിൽ നിനക്കുണ്ട്. ഇതൊക്കെ നീ അറിഞ്ഞിരിക്കണം എന്ന് തോന്നി അതാ പറഞ്ഞത്. എനിക്ക് ഒന്നേ പറയാനുള്ളൂ എന്തുണ്ടെങ്കിലും നല്ലോണം ആലോചിച്ച് തന്നെ മറുപടി പറയണം. വെറുതെ ഏട്ടന് പ്രതീക്ഷകൾ നൽകരുത്. നിന്നെക്കാൾ മുന്നേ എനിക്കറിയാവുന്ന ആളാ അപ്പുവേട്ടൻ പ്രതീക്ഷകൾ നൽകി ആ പാവത്തെ വേദനിപ്പിച്ചാൽ ഞാൻ ക്ഷമിച്ചു എന്ന് വരില്ല. യെസ് ആണെങ്കിലും നോ ആണെങ്കിലും അത് വ്യക്തമായി തുറന്ന് പറയുക തന്നെ വേണം.

നീ എന്ത് തീരുമാനം എടുത്താലും കൂടെ ഞാനുണ്ടാവും. ഉറച്ച ശബ്ദത്തിൽ പറഞ്ഞവൾ നിവിയുടെ തോളിൽ ഒന്ന് തട്ടി. അത് കേട്ടവൾ ഒരു നറുപുഞ്ചിരിയോടെ അവളുടെ കയ്യിൽ കൈ ചേർത്ത് കണ്ണുകളാൽ ഉറപ്പ് നൽകി. ഒരുപാട് സമയമായി അവർ നോക്കി നിൽക്കുന്നു വാ നമുക്ക് അങ്ങോട്ട് ചെല്ലാം. എമി അത് പറഞ്ഞതും അവൾ ഒന്ന് തലയാട്ടി അവർക്ക് അരികിലേക്ക് നടന്നു. ഞങ്ങൾ തമ്മിലുള്ള രഹസ്യം പറച്ചിൽ കഴിഞ്ഞു ഇനി ഇവളെ അപ്പുവേട്ടൻ എങ്ങോട്ടാന്ന് പറഞ്ഞാൽ കൊണ്ടുപൊക്കോ. ചിരിയോടെ എമി പറഞ്ഞുകൊണ്ട് തന്നെ ആകാംഷയോടെ നോക്കുന്ന അച്ചുവിനെ നോക്കി ഒന്ന് കണ്ണടച്ച് കാണിച്ചു. നമുക്ക് ഒന്ന് അങ്ങോട്ട് ഇരുന്നാലോ???? കുറച്ചു മാറി സ്റ്റോൺ ബെഞ്ചിലേക്ക് ചൂണ്ടി അവൻ ചോദിച്ചു. നിവി അതേയെന്നർത്ഥത്തിൽ തലയാട്ടി. അത് കണ്ടവൻ ഒരു ചിരിയോടെ മറ്റുള്ളവരെ നോക്കി. എല്ലാവരും ഓൾ ദി ബെസ്റ്റ് കാണിച്ചപ്പോൾ ഒന്ന് കണ്ണിറുക്കി കൊണ്ടവൻ മുന്നോട്ട് നടന്നു. ഒന്നും മിണ്ടാതെ അവനൊപ്പം നിവിയും മുന്നോട്ട് നടന്നു. അവർ ഇരുവരെയും നോക്കി ഒരു പുഞ്ചിരിയോടെ അവർ നിന്നു. 🖤🖤🖤🖤🖤🖤🖤🖤🖤🖤🖤🖤🖤

അവരെ തന്നെ നോക്കി നിൽക്കുമ്പോഴാണ് റോണിക്ക് ഒരു മെസ്സേജ് വരുന്നത് അവൻ ഒരു ചിരിയോടെ അതിന് റിപ്ലൈ കൊടുത്ത് അവർക്ക് നേരെ തിരിഞ്ഞു. അതേ അപ്പൊ നിങ്ങൾ കപ്പിൾസ് എൻജോയ് ചെയ്യ് ഞാൻ ഇടയിൽ കട്ടുറുമ്പ് ആവുന്നില്ല. നീയിത് എവിടെ പോകുവാ ഇവിടെ നിക്കെടാ. അച്ചു അവന്റെ കയ്യിൽ പിടിച്ചു നിർത്തി. തനിക്ക് സൊള്ളാനുള്ള പ്രോപ്പർട്ടി ആണ് ഈ നിൽക്കുന്നത് എന്റെ പ്രോപ്പർട്ടി എന്നെയും കാത്ത് പള്ളിയിൽ നിന്ന് വിഷമിക്കുന്നുണ്ട് അതുകൊണ്ട് ഞാൻ അങ്ങോട്ട് ചെല്ലട്ടെ. മ്മ്മ്... നടക്കട്ടെ നടക്കട്ടെ.... അച്ചു അവനെ ആക്കി കൊണ്ട് പറഞ്ഞു. അതൊക്കെ ഞാൻ നടത്തിക്കോളും താൻ പാവം എന്റെ കൊച്ചിനെ കേടുപാടുകൾ കൂടാതെ തിരികെ തന്നാൽ മതി കേട്ടൊടോ കടിയൻ ഡ്രാക്കുളേ???? ഡാ........... അവൻ പറഞ്ഞു തീർന്നതും അച്ചു കയ്യുയർത്തി പക്ഷെ അടി മാനത്ത് കണ്ട റോണി ജീവനും കൊണ്ട് അവിടെ നിന്ന് ഓടിയിരുന്നു. അവന്റെ ഓട്ടം കണ്ട് ഒരു ചിരിയോടെ എമിയെ നോക്കി. അവളുടെ ശ്രദ്ധ അകലെ ബെഞ്ചിൽ ഇരിക്കുന്ന നിവിയിലും അപ്പുവിലും ആയിരുന്നു.

അത് കണ്ടവൻ അവളുടെ കഴുത്തിലൂടെ കയ്യിട്ട് അവളെ തന്നിലേക്ക് ചേർത്ത് നിർത്തി. അവരുടെ കാര്യത്തിൽ ഇന്നൊരു തീരുമാനം ഉണ്ടാകുവോ????? അങ്ങനെ ചോദിച്ചാൽ ഉറപ്പില്ല. പക്ഷെ അവൾ എന്തായാലും അപ്പുവേട്ടന്റെ സ്നേഹം കണ്ടില്ല എന്ന് നടിക്കില്ല. അതിനുള്ള പണി ഞാൻ ഒപ്പിച്ചു വെച്ചിട്ടുണ്ട്. ചിരിയോടെ പറഞ്ഞു കൊണ്ടവൾ അവനോട് കൂടുതൽ ചേർന്ന് നിന്നു. അത് കേൾക്കെ അവന്റെ ചുണ്ടിലും അതേ പുഞ്ചിരി പടർന്നിരുന്നു. 🖤🖤🖤🖤🖤🖤🖤🖤🖤🖤🖤🖤🖤 കടലിലേക്ക് തന്നെ നോക്കി ഇരിക്കുകയായിരുന്ന അവർക്കിടയിൽ മൗനം തളം കെട്ടി കിടന്നു. എങ്ങനെ സംസാരിച്ചു തുടങ്ങണം എന്നറിയാതെ അപ്പുവും അവന് എന്താണ് പറയാനുള്ളത് എന്നറിയാൻ അവളും വീർപ്പുമുട്ടി. എന്തോ പറയാനുണ്ട് എന്ന് പറഞ്ഞിട്ട്???? അവനിൽ നിന്ന് പ്രതികരണം ഒന്നും കാണാതെ അവൾ തന്നെ ചോദിച്ചു. ആക്ച്വലി അച്ചുവും എമിയും നിർബന്ധിച്ചത് കൊണ്ടാണ് ഞാൻ തന്നോട് സംസാരിക്കാൻ എത്തിയത്. സത്യത്തിൽ എനിക്ക് പറയാനുള്ളത് എല്ലാം അന്ന് പള്ളിയിൽ വെച്ച് തന്നെ പറഞ്ഞിരുന്നു.

അതിനുള്ള മറുപടി പറയേണ്ടത് താനാണ്. പക്ഷെ അതിന് തനിക്ക് സമയം ആവശ്യമാണെന്ന് എനിക്കറിയാം അതുകൊണ്ട് തന്നെയാണ് പിന്നീട് തന്നെ ഒന്നും പറഞ്ഞ് ശല്യം ചെയ്യാൻ വരാതിരുന്നത്. എനിക്ക് ആകെ സ്വന്തമായി ഉള്ളത് എന്റെ അമ്മയാണ് പിന്നെ കൂടെ പിറന്നില്ലെങ്കിലും എനിക്ക് എല്ലാമെല്ലാമായ എന്റെ അച്ചു. അച്ചൂനെ പറ്റി തനിക്ക് അറിയാല്ലോ???? അതിനവൾ ഒന്ന് തലയാട്ടി. അമ്മ..... അമ്മ ഒരു പാവമാണ്. മകൾക്ക് അത്യാവശ്യം സ്വാതന്ത്രവും പ്രേമിക്കാൻ അല്ലറ ചില്ലറ സഹായങ്ങളും ചെയ്യുന്ന ഒരു മോഡേൺ അമ്മ. അവനത് പറയുമ്പോൾ അവൾ ഒന്ന് ചിരിച്ചു പോയി. അമ്മക്ക് തന്നെ ഒരുപാട് അങ്ങ് ബോധിച്ചു. തന്റെ തീരുമാനം അറിയാൻ ഇപ്പൊ എന്നേക്കാൾ ദൃതി അമ്മയ്ക്കാണ്. നിങ്ങൾ തമ്മിൽ പരിചയപ്പെട്ടിട്ടുണ്ട് അച്ചൂന്റെ മനസമ്മതത്തിന്റെ അന്ന് പള്ളിയിൽ വെച്ച്. എനിക്ക് പക്ഷെ അങ്ങോട്ട്‌...... അവൾ ഓർത്തെടുക്കാൻ ശ്രമിച്ചു കൊണ്ട് പറഞ്ഞു.

കണ്ടാൽ അറിയാമായിരിക്കും ദേ ഇതാ ആൾ. ഫോണിൽ വാൾപേപ്പർ ആയി ഇട്ടിരിക്കുന്ന അമ്മയെ ചേർത്ത് പിടിച്ചിരിക്കുന്ന ഫോട്ടോ കാണിച്ചു കൊടുത്തവൻ പറഞ്ഞു. ഗീതു അമ്മ.......... അവൾ അറിയാതെ പറഞ്ഞു. ഇതാണോ അപ്പുവേട്ടന്റെ അമ്മ. അയ്യോ എന്ത് സ്വീറ്റ് ആണെന്ന് അറിയോ???? അന്ന് പള്ളിയിൽ വെച്ച് കണ്ടപ്പോൾ തന്നെ ഞങ്ങൾ കമ്പനി ആയി. അത് കേട്ടവൻ ഒന്ന് ചിരിച്ചു. അമ്മയ്ക്കും തന്നെ പറ്റി പറയാനേ ഇപ്പൊ നേരമുള്ളൂ. നിവി മോൾ അങ്ങനെയാണ് നിവി മോൾ ഇങ്ങനെയാണ്. പറയാൻ തുടങ്ങിയാൽ വാ അടക്കില്ല. അമ്മയാ നിന്നോട് സംസാരിക്കാൻ എന്നെ ഉന്തി തള്ളി ഇങ്ങോട്ട് വിട്ടത് തന്നെ. അവൻ അത് പറയുമ്പോൾ എന്ത് മറുപടി കൊടുക്കണം എന്നറിയാതെ അവൾ ഇരുന്നു. അപ്പുവേട്ടാ എനിക്ക് അപ്പുവേട്ടനോട് ഇഷ്ടക്കുറവ് ഒന്നുമില്ല. നമ്മൾ തമ്മിൽ കുറഞ്ഞ സമയം കൊണ്ടുള്ള പരിചയം മാത്രമല്ലെ ഉള്ളൂ. അപ്പുവേട്ടനെ പറ്റി എമിക്ക് ഉള്ള അറിവുകൾ പോലും എനിക്കില്ല. പരസ്പരം നന്നായി മനസ്സിലാക്കുമ്പൊഴല്ലേ ഏതൊരു റിലേഷനും മനോഹരമാവുന്നത്.

ഒരു ചെറു പുഞ്ചിരിയോടെ അവൾ പറയുമ്പോൾ അവന്റെ കണ്ണുകളിൽ ഒരേ സമയം അത്ഭുതവും സന്തോഷവും തിളങ്ങി. പുതിയൊരു ദൃഢമായ ബന്ധത്തിന് കൂടി സാക്ഷ്യം വഹിക്കുകയായിരുന്നു ആ കടൽത്തീരം. പരസ്പരം തുറന്ന് സംസാരിക്കുമ്പോൾ അതുവരെ അവർക്കിടയിൽ തടസമായി നിലനിന്നിരുന്ന അപരിചിതത്വം മതിൽ തകർന്നു വീണിരുന്നു. 🖤🖤🖤🖤🖤🖤🖤🖤🖤🖤🖤🖤🖤 Enna mattum love you pannu bujji Enna mattum darling sollu bujji Enna mattum killi vaiyi bujji Enna mattum follow pannu bujji......🎶 റൂമിൽ ജോക്കുട്ടൻ വലിച്ചു വാരിയിട്ട കളിപ്പാട്ടങ്ങൾ ഒതുക്കി വെക്കുമ്പോഴാണ് റിയക്ക് ചുറ്റും നിന്ന് ആൾവിച്ചായന്റെ പാട്ടും ഡാൻസും. നടുവേദന ഒക്കെ മാറിയതിന്റെ പരിണിതഫലമാണ് ഈ കാണുന്നത്. താൻ കാരണം തെങ്ങിൽ നിന്ന് വീണത് കൊണ്ട് മാത്രമാണ് റിയ ക്ഷമിച്ചത് അല്ലെങ്കിൽ വീണ്ടും റൂമിന് വെളിയിൽ ആയേനെ അത് അവനും അറിയാം അതിന്റെ ഒരു സന്തോഷവും ഉണ്ട്. തെങ്ങിൽ നിന്ന് വീണലെന്താ കെട്ട്യോളുടെ സഹതാപം കിട്ടിയില്ലേ അതിൽ പിടിച്ചു കയറും എന്ന ലൈനിൽ ആണ് ആൽവിച്ചൻ. Enna mattum sweet-ah paaru bujji Enna mattum huggy pannu bujji Enna konji shy-ah aakku bujji Enna mattum world-ah maathu bujji 🎶

റിയയെ ചുറ്റിപ്പിടിച്ച് ഒരു റൊമാൻസിനുള്ള സ്കോപ്പ് തേടുകയാണ് ആൽവിച്ചൻ. ബുജി ഇവദ ല്ല പപ്പാ ത്തീവീൽ ആണ്. ദോറെടെ കൂതെ കാണും. ബാ നാൻ കാത്തി തയാം....... കട്ടിലിന്റെ അടിയിൽ എന്തോ തിരഞ്ഞു കൊണ്ടിരുന്ന ജോക്കുട്ടൻ ബുജിയെ കാണിച്ചു കൊടുക്കാൻ രംഗത്ത് എത്തി. ഇതിവിടെ ഉണ്ടായിരുന്നോ????? മുട്ടിൽ ഇഴഞ്ഞു വരുന്ന ജോക്കുട്ടനെ നോക്കി അവൻ ചോദിച്ചു. അതുകൊണ്ടല്ലേ നിങ്ങൾ ഈ കോപ്രായങ്ങൾ കാണിച്ചിട്ടും ഞാൻ പ്രതികരിക്കാതെ ഇരുന്നത്. അന്വേഷിച്ചു നടന്ന ആളെ കണ്ടെത്തി തരാൻ ഉത്തരവാദിത്തപ്പെട്ട ആൾ തന്നെ എത്തിയിട്ടുണ്ട്. ഇനി അപ്പനും മോനും കൂടി എന്താന്ന് വെച്ചാൽ ആയിക്കൊ ഞാൻ പോണ്. അതും പറഞ്ഞ് റിയ അവിടെ നിന്ന് പോയി. ആൽവിച്ചൻ മാപ്പ് നഷ്ടപ്പെട്ട ഡോറയെ പോലെ അന്തവും കുന്തവും കിട്ടാതെ നിന്നു. ബാ പപ്പാ ദോറ കാണാം....... ജോക്കുട്ടൻ ആൽവിച്ചന്റെ കയ്യിൽ പിടിച്ചു വലിച്ചു. റൊമാൻസോ നടന്നില്ല ഡോറയെങ്കിൽ ഡോറ വാ നമുക്ക് പോയി കുറുനരിയെ മോഷ്ടിക്കരുത് എന്ന് പറഞ്ഞ് മര്യാദ പഠിപ്പിക്കാം.

അതും പറഞ്ഞ് കൊച്ചിനെയും എടുത്ത് ആൽവിച്ചൻ പുറത്തേക്കിറങ്ങി. 🖤🖤🖤🖤🖤🖤🖤🖤🖤🖤🖤🖤🖤 സംസാരത്തിനിടയിൽ നിവിയിൽ നിന്ന് പ്രതികരണം ഒന്നുമില്ലാതെ നോക്കുമ്പോൾ കാണുന്നത് എന്തോ കാഴ്ച കണ്ട് ചിരി അടക്കി ഇരിക്കുന്ന അവളെയാണ്. അവൾ നോക്കുന്ന ഇടത്തേക്ക് കണ്ണുകൾ ചലിപ്പിക്കവേ മുന്നിലെ കാഴ്ച കണ്ട് അവന്റെ കണ്ണ് തള്ളി. കുറച്ചു ദൂരെ മാറി മണ്ണിൽ മുട്ടുകുത്തി ഇരുന്ന് വീട് ഉണ്ടാക്കാൻ ശ്രമിച്ചു കൊണ്ടിരിക്കുകയാണ് അച്ചുവും എമിയും. കയ്യിലും മുഖത്തും എല്ലാം മണ്ണ് പറ്റിപ്പിടിച്ചിരിപ്പുണ്ട്. ഇട്ടിരിക്കുന്ന ജീൻസ് മുട്ടുവരെ കയറ്റി വെച്ച് ഇരുന്ന് ഗംഭീര പ്രയത്നത്തിലാണ് ഇരുവരും. അതിനിടയിൽ ഒന്നും രണ്ടും പറഞ്ഞ് തല്ല് പിടിക്കുന്നതും കാണുന്നുണ്ട്. ചുറ്റിനും പോവുന്നവർ എല്ലാം അന്യഗ്രഹ ജീവികളെ കണക്ക് രണ്ടിനെയും നോക്കുന്നുണ്ട്. അതുങ്ങൾ ഇതൊന്നും അറിയാതെ പണിയിൽ മുഴുകി ഇരിക്കുകയാണ്. എങ്ങനെ നടന്ന ചെറുക്കാനാ എന്റെ ഭഗവതീ ഇപ്പൊ ദേ പിള്ളേരെ കൂട്ട് ഇരുന്ന് വീടുണ്ടാക്കി കളിക്കുന്നു.

വട്ടൊക്കെ പടരും എന്ന് ഇപ്പൊ ബോധ്യായി. അപ്പു താടിക്ക് കയ്യും കൊടുത്ത് പറയുന്നത് കേട്ടവൾ പൊട്ടിച്ചിരിച്ചു. നീ വന്നേ നിവി ഇപ്പൊ ചെന്നില്ലെങ്കിൽ രണ്ടും കൂടി ഇവിടെ മണ്ണപ്പം ചുട്ട് വിതരണം നടത്തി കളയും. അപ്പു പറഞ്ഞതും അവളത് ശരിവെക്കുന്നത് പോലെ തലയാട്ടി അവർക്ക് അരികിലേക്ക് നടന്നു. ഡാ.............. പണിതു വെച്ച വീടിന്റെ മുകളിൽ ടച്ച്‌ അപ്പ്‌ വർക്ക്‌ ചെയ്തു കൊണ്ടിരിക്കുമ്പോഴാണ് പുറകിൽ നിന്ന് അലർച്ച കേൾക്കുന്നത്. പെട്ടെന്ന് ആയത് കൊണ്ട് അച്ചുവിന്റെ കൈ തട്ടി ദാ കിടക്കുന്നു മണിക്കൂറുകൾ കൊണ്ട് കഷ്ടപ്പെട്ട് ഉണ്ടാക്കിയ വീടിന്റെ ഒരു ഭാഗം തകർന്ന് തരിപ്പണമായി. അത് കണ്ടതും അച്ചുവും എമിയും മുഷ്ടി ചുരുട്ടി കലിപ്പോടെ തിരിഞ്ഞു നോക്കി. രണ്ടിന്റെയും നോട്ടം കണ്ടതും അപ്പുവിന് പണി പാളി എന്ന് മനസ്സിലായി. ജാങ്കോ നീ അറിഞ്ഞോ ഞാൻ പെട്ടു.... പിന്നെ ഒന്നും നോക്കിയില്ല ഉസൈൻ ബോൾട്ടിനെ മനസ്സിൽ ധ്യാനിച്ച് നൂറേ നൂറ്റിപത്തേൽ തിരിഞ്ഞ് ഒരോട്ടമായിരുന്നു. നിക്കട നാറി അവിടെ........... അച്ചുവും എമിയും അവന് പിറകെ ഓടി....... തുടരും................

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story