ഹൃദയതാളമായ്: ഭാഗം 56

hridayathalamay

എഴുത്തുകാരി: ആർദ്ര അമ്മു

ഒരു ദുരന്തത്തിൽ നിന്ന് രക്ഷപ്പെടാനായി അപ്പു ജീവനും കൊണ്ട് മുന്നോട്ട് കുതിച്ചു. പറ്റാവുന്ന സ്പീഡിൽ ഓട്ടം തുടങ്ങി. കുറെ നേരം ആയിട്ടും ഓടുന്നത് അല്ലാതെ നീങ്ങുന്നില്ല. നിന്ന സ്ഥലത്ത് തന്നെയാണ് ഗംഭീര ഓട്ടം നടക്കുന്നത്. ഇതെന്താ ഭൂമി പുറകോട്ട് കറങ്ങുവാണോ????? സംശയത്തോടെ ചുറ്റിനും ഒന്ന് നോക്കിക്കൊണ്ട് തിരിയവെ പുറകിൽ നിന്ന് അപ്പുവിന്റെ ഷർട്ടിൽ പിടിച്ചു വെച്ചിരിക്കുന്ന അച്ചൂനെ കണ്ടതും ഏകദേശ കാര്യങ്ങൾ പിടികിട്ടി. അപ്പു 32 പല്ലും കാട്ടി കോൾഗേറ്റ് ചിരി ചിരിച്ചു. എന്തേ ഓടുന്നില്ലേ????? അച്ചു പുച്ഛത്തോടെ ചോദിച്ചു. പിടി വീണ് നിൽക്കുമ്പോൾ ഓടിയിട്ട് എന്താ കാര്യം നീങ്ങാൻ പറ്റണ്ടേ????? അപ്പു നിഷ്കുവായി പറഞ്ഞു തീരേണ്ട താമസം മുതുകത്ത് പടക്കം പൊട്ടി. എന്റെ അത്തിപ്പാറ അമ്മച്ചീ....... അവൻ പുറത്ത് കൈ വെച്ച് നിന്ന് തുള്ളി. മനുഷ്യൻ കഷ്ടപ്പെട്ട് ഉണ്ടാക്കിയ വീട് പൊളിക്കുന്നോടോ അധ്വാനത്തിന്റെ വിലയറിയാത്ത അലവലാതി......... എമി പല്ല് കടിച്ച് അവന് നേരെ ചീറി.

ഒരബദ്ധം പറ്റിപോയതാടി. ലേലു അല്ലു ലേലു അല്ലു... അപ്പു തൊഴുതു നിന്നു. ഇതാണോടോ അബദ്ധം???? തന്നെയിന്ന് ഞാൻ...... അവന് നേരെ പടവെട്ടാൻ നിന്ന അവളെ അച്ചു പിടിച്ചു വെച്ചു. അല്ലെങ്കിൽ രണ്ട് ഓലക്കീറും വെള്ള തുണിയും ഉടനെ വാങ്ങേണ്ടി വരും. നീ ഇപ്പൊ കാണിച്ചതിന് ശിക്ഷയുണ്ട്. മര്യാദക്ക് ഞങ്ങൾ ഉണ്ടാക്കിയത് പോലെ ഒരെണ്ണം ഇവിടെ ഉണ്ടാക്കിക്കോ അല്ലെങ്കിൽ എന്റെ തനി സ്വഭാവം നീ അറിയും. അച്ചു കല്പന പുറപ്പെടുവിച്ചു. അത് കേട്ടപ്പോൾ എമി ഒന്നടങ്ങി. അപ്പു ദയനീയമായി എല്ലാവരെയും നോക്കി. ആർക്കും നോ കുലുക്കം. അതുകൊണ്ട് പണിയെടുക്കുക തന്നെ. ഇട്ടിരുന്ന ജീൻസ് തെറുത്ത് കയറ്റി വെച്ച് അവൻ മണ്ണിൽ ഇരുന്ന് വീട് പണി തുടങ്ങി. അവന്റെ അവസ്ഥ കണ്ട് ദയ തോന്നി നിവിയും ഒപ്പം കൂടി. അവർ ചെയ്യുന്നതും നോക്കി അച്ചുവും എമിയും അവിടെ ഇരുന്നു. ഇച്ചായാ........ എമി തോണ്ടി വിളിച്ചു. മ്മ്മ്മ്........ അവൻ പിരികം പൊക്കി. ഐസ്ക്രീം. കുറച്ചു ദൂരെ മാറി ഐസ്ക്രീം കടയിലേക്ക് ചൂണ്ടി അവൾ പറഞ്ഞു. ബട്ടർസ്കോച്ച് അല്ലെ???

ഇവിടെ ഇരുന്നോ ഞാൻ വാങ്ങിയിട്ട് വരാം. കയ്യിലെയും ഷർട്ടിലെയും മണ്ണ് തട്ടി കളഞ്ഞു കൊണ്ടവൻ എഴുന്നേറ്റു. നിവിക്ക് ഏത് ഫ്ലേവറാ വേണ്ടത്???? അച്ചു അവളെ നോക്കി ഒന്ന് ചോദിച്ചു. എനിക്കും അവൾക്കും സ്ട്രോബെറി മതിയെടാ. അപ്പുവായിരുന്നു മറുപടി കൊടുത്തത്. അയിന് നിനക്ക് ആര് വാങ്ങി തരുന്നു??? ഞാൻ എന്റെ പെങ്ങളോടാ ചോദിച്ചത്. അച്ചു അവനെ പുച്ഛിച്ചു. പെങ്ങളാ അതേത് വകുപ്പിൽ???? നിന്റെ പെണ്ണ് എന്ന വകുപ്പിൽ. വീട്ടിലുള്ള സ്വന്തം അനിയത്തിക്ക് എന്നെ വേണ്ട അപ്പൊ പിന്നെ ഇവളെ ഞാൻ എന്റെ അനിയത്തി കുട്ടിയായി അങ്ങ് ദത്തെടുത്തു. നിന്റെ പെണ്ണ് എനിക്ക് പെങ്ങൾ ദേ ഇവൾക്ക് നാത്തൂൻ. കറക്റ്റ് അല്ലെ???? നിവിയെ നോക്കി കണ്ണ് ചിമ്മി കാണിച്ചവൻ ചോദിച്ചതും നിവി സന്തോഷത്തോടെ ചിരിച്ചു. അത് കാൺകെ എമിയുടെ ചുണ്ടിലും ഒരു പുഞ്ചിരി വിരിഞ്ഞു. അപ്പൊ പറ എന്റെ പെങ്ങൾക്ക് ഏത് ഫ്ലേവർ വേണം????? അപ്പുവേട്ടൻ പറഞ്ഞത് പോലെ സ്ട്രോബെറി തന്നെ മതി. നിവി അവന് മറുപടി കൊടുത്തു.

കണ്ടാ കണ്ടാ ഞാനും ഇവളും ഒക്കെ ഒരേ വേവ് ലെങ്ത് ആണ്. അപ്പു എന്തോ വലിയ സംഭവം എന്ന കണക്ക് പറഞ്ഞു. അച്ചു അൾട്ടിമേറ്റ്‌ പുച്ഛം വാരി വിതറി. നൈസായി ഒന്ന് പ്ലിങ്ങി എങ്കിലും അത് പുറമെ കാണിക്കാതെ അപ്പു തന്റെ പണിയിൽ കോൺസെൻട്രേറ്റ് ചെയ്തു. കുറച്ചു കഴിഞ്ഞതും അച്ചു 4 കോൺ ഐസ്ക്രീമുമായി എത്തി. ഐസ്ക്രീം കണ്ടതും പണിയെടുത്തുകൊണ്ടിരുന്ന അപ്പു ചാടി എഴുന്നേറ്റു. അപ്പുവേട്ടൻ ഫസ്റ്റ്...... അച്ചുവിന് നേരെ കൈനീട്ടി കൊണ്ടവൻ പറഞ്ഞു. ആദ്യം പറഞ്ഞ പണി തീർക്ക് എന്നിട്ടാവാം ഞണ്ണൽ. അച്ചു അറുത്തു മുറിച്ച് പറഞ്ഞു. എടാ ദുഷ്ടാ ഞാൻ തിന്നോട്ടെടാ സമയം കഴിഞ്ഞാൽ മെൽറ്റ് ആയിപ്പോവും. സാരമില്ല അപ്പൊ ഒറ്റ വലിക്ക് കുടിക്കാം. പോയി പണി എടുക്കടാ..... അച്ചു അലറിയതും അവൻ മുഖം വീർപ്പിച്ചു. നിന്നോട് ദൈവം ചോദിക്കുമെടാ തെണ്ടീ. ചിണുങ്ങി കൊണ്ടവൻ വീണ്ടും പണിയിലേക്ക് തിരിഞ്ഞു. നിവിയാണെങ്കിൽ അവന്റെ കളി കണ്ട് അന്തംവിട്ട് നിൽക്കുകയാണ്. കാണുന്നത് പോലെയൊന്നുല്ല ബുദ്ധിയില്ലാത്ത കുട്ടിയാ.

ഇനി അനുഭവിക്കുക തന്നെ..... ഇന്നാ നിവി. അച്ചു അവളുടെ കയ്യിലേക്ക് രണ്ട് ഐസ്ക്രീം കൊടുത്തു. അത് കണ്ട് സംശയത്തോടെ നെറ്റിച്ചുളിച്ചവൾ നോക്കവെ അവൻ അപ്പുവിനെ ഒന്ന് കാണിച്ച് ഒന്ന് കണ്ണിറുക്കി. അതിന്റെ അർത്ഥം മനസ്സിലായതും അവൾ ചെറിയൊരു ചമ്മലോടെ പുഞ്ചിരിച്ചു. അച്ചു ഒരു ചിരിയോടെ എമിക്ക് അരികിൽ ചെന്നിരുന്നു. ഐസ്ക്രീം കഴിക്കാനുള്ള കൊതിയോടെ അവൾ അവന്റെ കയ്യിൽ നിന്ന് അത് തട്ടിയെടുക്കാൻ നോക്കി. അത് മനസ്സിലാക്കി അവൻ ഐസ്ക്രീം മാറ്റി പിടിച്ചു. അവൾ ചുണ്ട് പിളർത്തി അവനെ നോക്കി. അവൻ കവിളിൽ ഒന്ന് തൊട്ട് കാണിച്ചതും അവൾ അപ്പോൾ തന്നെ അവന്റെ കവിളിൽ ചുംബിച്ചു. കിട്ടേണ്ടത് കിട്ടിയതും അവൻ ചിരിയോടെ അവൾക്ക് ഐസ്ക്രീം നൽകി. അവൾ റാപ്പ് അഴിച്ച് ആക്രാന്തത്തോടെ കഴിക്കാൻ തുടങ്ങി. കഴിക്കുന്നതിന്റെ പകുതിയും ചുണ്ടിലും മൂക്കിലും എല്ലാം പടർത്തുന്നും ഉണ്ട്. ഇതിപ്പൊ അവൾ തിന്നുവാണോ അതോ ഫേഷ്യൽ ഇടുവാണോ എന്ന സംശയത്തിൽ ആണ് അച്ചു.

എടി മുഖത്ത് പറ്റിക്കാതെ കഴിക്കെടി. വയസ്സ് ഇരുപത് കഴിഞ്ഞു ഇപ്പോഴും ഐസ്ക്രീം കഴിക്കാൻ പഠിച്ചിട്ടില്ല കഷ്ടം തന്നെ കൊച്ചേ നിന്റെ കാര്യം. അവളുടെ മൂക്കിൽ പറ്റിയ ക്രീം തുടച്ചു കൊണ്ടവൻ പറയുന്നത് കേട്ട് അവൾ ഇളിച്ചു. അത്‌ കണ്ട് അവനൊന്ന് അവളുടെ തലയിൽ തട്ടി. അച്ചു ഐസ്ക്രീം കഴിച്ചു തുടങ്ങിയതും എമിയുടെ കഴിപ്പ് തീർന്നിരുന്നു. ഒരെണ്ണം കൊണ്ട് ഒന്നും ആവാത്തത് കണ്ട് അവൾ അവനെയൊന്ന് നോക്കി. അവളുടെ നോട്ടം കണ്ടതും അവൻ വേണോ എന്നർത്ഥത്തിൽ ഐസ്ക്രീം അവൾക്ക് നേരെ നീട്ടി. മ്മ്മ്....... അവൾ ഒന്ന് തലയാട്ടി. അയ്യടി മനമേ. ഒരെണ്ണം തിന്നല്ലോ അത് മതി. അച്ചു അതും പറഞ്ഞ് ആസ്വദിച്ച് കഴിക്കാൻ തുടങ്ങി. എമി മുഖവും വീർപ്പിച്ച് തിരിഞ്ഞിരുന്നു. കുറച്ചു കഴിഞ്ഞതും അവളുടെ ചുണ്ടിലേക്ക് അവൻ കഴിച്ചുകൊണ്ടിരുന്ന ഐസ്ക്രീം അടുപ്പിച്ചതും അവളുടെ മുഖം വിടർന്നു. പിന്നെ അങ്ങോട്ടും ഇങ്ങോട്ടും പങ്ക് വെച്ച് അത് കഴിക്കാൻ തുടങ്ങി. ഇപ്പുറത്ത് ഒരു കൈകൊണ്ട് അപ്പുവിനെ ഐസ്ക്രീം കഴിപ്പിക്കുകയും മറുകൈ കൊണ്ട് നിവിയും കഴിക്കുകയാണ്.

ഗംഭീര പണിക്കിടയിൽ തലയുയർത്തി നോക്കവെ എമിയെ കഴിപ്പിക്കുകയാണ് അച്ചു. ഇടയ്ക്ക് അവനും കഴിക്കുന്നുണ്ടെങ്കിലും പകുതിയും എമിയുടെ വയറ്റിലേക്കാണ് പോവുന്നത്. ഓഹ് അവിടെ കുഞ്ഞുവാവയെ ഊട്ടുവണല്ലേ???? ഒരു കാര്യം ചെയ്യ് അവളെ ഇനി എളിയിൽ എടുത്തോണ്ട് കൂടി നടക്ക്. അപ്പു തന്റെ അമർഷം പുറത്ത് കാട്ടി. വെറും അസൂയ അത്ര തന്നെ. വെറുതെ കുറ്റം പറയാതെ അപ്പുവേട്ടാ. നോക്ക് അച്ചുവേട്ടൻ എങ്ങനെയാ അവളെ കെയർ ചെയ്യുന്നതെന്ന്. ആണുങ്ങൾ ഒക്കെ അത് കണ്ട് പഠിക്കണം. നിവി ആങ്ങളയ്ക്ക് സപ്പോർട്ടുമായി എത്തി. ഇതുപോലെ നീയും എനിക്കൊരു അവസരം താ ഞാനും എന്റെ കഴിവ് പുറത്ത് കാണിക്കാം. അപ്പു ഒന്ന് എറിഞ്ഞു നോക്കി കിട്ടിയാൽ ഊട്ടി അല്ലെങ്കിൽ ചട്ടി. വോ വേണ്ട........ നിവി ഒറ്റ വാക്കിൽ പരിതോഷികമായി ചട്ടി കൊടുത്തു. അല്ലേലും മലയാളി ഇങ്ങനെയാ സ്വന്തമായി ഒരു മാവ് ഉണ്ടെങ്കിലും ആരാന്റെ തോട്ടത്തിലെ മാവേലാ കണ്ണ്. പൂക്കാത്ത മാവാണ് സ്വന്തമായി ഉള്ളതെങ്കിൽ ആരായാലും ആരാന്റെ മാവിൽ നോക്കി പോവും.

അതും പറഞ്ഞ് നിവി അവനെയും അവൻ പണിയുന്ന ആ മൺവീടിനെയും ഒന്ന് നോക്കി. പുല്ല് വേണ്ടായിരുന്നു. 🖤🖤🖤🖤🖤🖤🖤🖤🖤🖤🖤🖤🖤 ഇച്ചായൻ എന്തിനാ ബട്ടർസ്കോച്ച് തന്നെ വാങ്ങിയത് വേറെ ഏതെങ്കിലും ഫ്ലേവർ വാങ്ങിയാൽ പോരായിരുന്നോ???? എമിയുടെ ചോദ്യം കേട്ടവൻ അവളെ നോക്കി. ഓഹ് രണ്ട് ഫ്ലേവറിൽ ഉള്ളത് കഴിക്കാനുള്ള സൈക്കോളജിക്കൽ മൂവ്. ഈൗ...... മനസ്സിലായില്ലേ????? അവളൊന്ന് ഇളിച്ചു. ഇങ്ങനെ ഉള്ള ചിന്തകളേ ഈ തലയിൽ ഉദിക്കൂ എന്നെനിക്ക് അറിഞ്ഞൂടെ,..... അവളെ തലയിൽ കിഴുക്കി അവൻ പറഞ്ഞു. അതേ എന്റെ നാത്തൂൻ എന്ത് പറയുന്നു????? അവനോട് ചേർന്നിരുന്നു കൊണ്ടവൾ ചോദിച്ചു. എന്റെ പൊന്ന് എമി നിനക്ക് ഇത് എന്തിന്റെ കേടാ???? വെറുതെ ആ സാധനത്തിന്റെ കാര്യം എന്തിനാ ഇങ്ങനെ തിരക്കുന്നത്?????? സ്വന്തം അനിയത്തിയെ കുറിച്ചാണ് ഈ പറയുന്നത്. അത് അറിയാവുന്നത് കൊണ്ട് തന്നെയാ പറഞ്ഞതും. അവൻ ഈർഷ്യയോടെ പറഞ്ഞു. ഹാ വിടെന്റെ ഡ്രാക്കു.

എല്ലാവരും കുഞ്ഞിലേ തൊട്ട് അവളെ ഓവർ കെയർ ചെയ്തതിന്റെ പ്രശ്നങ്ങൾ ആണ് അവൾക്കിപ്പോൾ ഉള്ളത്. അത് പെട്ടെന്നൊന്നും അങ്ങനെ മാറൂല. നമുക്ക് അവളെ പതിയെ നന്നാക്കി എടുക്കാമെന്നെ. കുറുമ്പൊടെ അവന്റെ നെറ്റിയിൽ നെറ്റി മുട്ടിച്ചു കൊണ്ടവൾ പറഞ്ഞു. അവളുടെ പ്രവർത്തിയിൽ അവനൊന്ന് ചിരിച്ചു. എന്തായാലും ആൾ പൊടിക്ക് ഒന്ന് ഒതുങ്ങിയിട്ടുണ്ട്. അന്നത്തെ സംഭവത്തിന്‌ ശേഷം പുറകെ നടന്ന് കെഞ്ചിയിട്ടും ഡാഡി ഇതുവരെ അവളോട് ഒന്ന് മിണ്ടിയിട്ടില്ല. അതിന്റെ ഒരു വിഷമം അവൾക്കുണ്ട്. ഇനി കൊടുങ്കാറ്റിന് മുന്നേയുള്ള നിശബ്ദ ആണൊന്നും അറിയില്ല. അവൾ ഏത് സമയത്ത് എങ്ങനെ പ്രവർത്തിക്കുമെന്ന് ദൈവത്തിന് പോലും അറിയില്ല. അച്ചു അതും പറഞ്ഞ് ഒന്ന് നെടുവീർപ്പിട്ടു. കൂൾ ഡ്രാക്കു കൂൾ കുറച്ച് ദിവസം കഴിഞ്ഞാൽ ഞാൻ അങ്ങോട്ട് ഒരു വരവ് വരില്ലേ അപ്പൊ അവൾക്ക് എക്സ്ട്രാ ഉള്ള എല്ലൊക്കെ നമുക്ക് അങ്ങ് ഊരി എടുക്കാം. കണ്ണിറുക്കി കാട്ടി അവൾ പറയുന്നത് കേട്ടവൻ അവളുടെ കഴുത്തിലൂടെ കൈ ചുറ്റി അവളെ വട്ടം പിടിച്ചു.

അവനെ നുള്ളിയും കയ്യിലെ വാച്ച് അഴിക്കാൻ നോക്കിയും അവൾ അങ്ങനെ ഇരുന്നു. 🖤🖤🖤🖤🖤🖤🖤🖤🖤🖤🖤🖤🖤 അങ്ങനെ അത് റെഡിയായി. മണ്ണിൽ മണിക്കൂറുകൾ കഷ്ടപ്പെട്ട് പടുത്തുയർത്തിയ കുഞ്ഞ് വീട് നോക്ക് ഊരക്ക് കയ്യും കൊടുത്തവൻ നെറ്റിയിലെ വിയർപ്പ് തട്ടി കളഞ്ഞു. അത് കാണേണ്ട താമസം എമി ഓടി വന്ന് ഒരൊറ്റ ചവിട്ട്. അപ്പുവിന്റെ അധ്വാനം തകർന്ന് തരിപ്പൺ ഹോ ഗയാ. എടി ഒരുമ്പെട്ടവളെ നീയെന്ത് അതിക്രമം ആടീ ഈ കാണിച്ചത്. എത്ര നേരത്തെ എന്റെ കഷ്ടപ്പാട് ആണീ കിടക്കുന്നത് എന്നറിയോ???? അപ്പു ഉറഞ്ഞു തുള്ളി. ഇതുപോലെ തന്നെയാ പൊന്നുമോൻ ഞങ്ങളുടെ കഷ്ടപ്പാടും പൊളിച്ചടുക്കിയത്. സഹിച്ചൊ..... അവൾ നാക്ക് നീട്ടി. നിന്നെ ഞാൻ....... അപ്പു അവളെ പിടിക്കാൻ ആഞ്ഞതും അവൾ അച്ചുവിന്റെ പുറകിൽ ഒളിച്ചു. എടാ അച്ചൂ നീയിത് കണ്ടില്ലേ???? കണ്ടു. ഈ കാര്യത്തിൽ ഞാൻ അവളുടെ ഭാഗത്താ. പക അത്‌ വീട്ടാനുള്ളതാണ്. അച്ചു പറയുന്നത് കേട്ടവൻ നിലത്ത് രണ്ട് ചവിട്ട് ചവിട്ടി. ഞഞഞ്ഞാ.........

അച്ചുവിന്റെ പുറകിൽ നിന്ന് തല പുറത്തേക്കിട്ട് അവൾ കൊഞ്ഞനം കുത്തി കാണിച്ചു. നീ പോടീ കുരുട്ടടക്കേ..... കുരുട്ടടക്ക തന്റെ കുഞ്ഞമ്മയാടോ കാട്ടുകോഴീ....... നീ പോടീ ഏപ്പരാച്ചി...... പോടോ ഓന്തുളുക്കി..... പോടീ മറുതേ....... മരംകൊത്തി മോറാ.......... മരപ്പട്ടി........ ഈനാംപേച്ചീ.......... പിന്നെ അങ്ങോട്ട്‌ പ്രശ്നം രൂക്ഷമായി. അവസാനം അവളുടെ കോംപ്ലക്സ് ആയ പോക്കക്കുറവ് പറഞ്ഞ് അവളെ കളിയാക്കിയതും എമി അവനെ ഉന്തി കടലിൽ ഇട്ടു. വെള്ളത്തിൽ നനഞ്ഞ കോഴിയെ കൂട്ട് നിൽക്കുന്ന അവന്റെ രൂപം കണ്ട് എല്ലാവരും ചിരിക്കാൻ തുടങ്ങി. അത് കാണേണ്ട താമസം അപ്പു എല്ലാവരെയും വെള്ളത്തിൽ മുക്കി. പിന്നെ അങ്ങോട്ടും ഇങ്ങോട്ടും വെള്ളം തെറിപ്പിക്കൽ ആയി തല്ല് പിടുത്തമായി. അവസാനം നാലും അടിതൊട്ട് മുടി വരെ നനഞ്ഞു കൂടെ ദേഹത്ത് ആകെ ഒരു ലോഡ് മണ്ണും. അവസാനം നാലും കൂടി വെയിലത്തത് ഇരുന്ന് ഉണങ്ങി. മറിയാമ്മയുമായി സൊള്ളൽ കഴിഞ്ഞ് റോണി എത്തിയതും അന്നത്തെ പരിപാടികൾ സമാപിച്ചതായി പ്രഖ്യാപിച്ച് ഇരുകൂട്ടരും തമ്മിൽ പിരിഞ്ഞു........ തുടരും................

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story