ഹൃദയതാളമായ്: ഭാഗം 57

hridayathalamay

എഴുത്തുകാരി: ആർദ്ര അമ്മു

ഞായറാഴ്ച പള്ളിയിൽ കുർബാന കൂടാൻ എത്തിയതാണ് എമി. കൊച്ച് നന്നായിപ്പോയി എന്നൊന്നും കരുതരുത് കല്യാണം ആയത് കൊണ്ട് മാത്രം ഡീസന്റ് ആയതാണ് കൂട്ടിന് സ്റ്റെല്ലയും. കല്യാണത്തിന് ഇനി 3 ദിവസങ്ങൾ മാത്രമേ ബാക്കിയുള്ളൂ. 2 ദിവസം ഷോപ്പിംഗ് നടത്തിയാണ് ഡ്രസ്സ്‌ എടുക്കലും ആഭരണങ്ങൾ എടുക്കലും എല്ലാം തന്നെ കഴിഞ്ഞത്. ഒരു കല്യാണം കഴിക്കുമ്പോൾ ഇത്ര കഷ്ടപ്പാട് അനുഭവിക്കണം എന്ന് എമി അപ്പോഴാണ് അറിയുന്നത്. റോണി പറഞ്ഞത് പോലെ ഒരു രെജിസ്റ്റർ മാര്യേജ് നടത്തി ഒറ്റ ദിവസം കൊണ്ട് തീർത്താൽ മതിയായിരുന്നു എന്നവൾ ചിന്തിച്ചു പോയി. പള്ളിയിൽ നിന്നിറങ്ങിയതും പുറത്ത് നിൽക്കുന്ന സാറായെ കണ്ടതും അവൾ അങ്ങോട്ട്‌ നടന്നു. അമ്മച്ചീ.......... എമി സന്തോഷത്തോടെ വിളിച്ചു കൊണ്ട് അവരെ പുണർന്നു. ആഹാ മോൾ ഇവിടെ ഉണ്ടായിരുന്നോ ഞാൻ കണ്ടില്ലല്ലോ???? അവളുടെ കവിളിൽ തലോടി അവർ വാത്സല്യത്തോടെ ചോദിച്ചു. ഞങ്ങൾ മുന്നിൽ മാതാവിന്റെ രൂപത്തിന് അരികിൽ ഉണ്ടായിരുന്നു. അതാ കാണാഞ്ഞത്.

ഞങ്ങൾ വരാൻ വൈകിയത് കൊണ്ട് പുറകിൽ ആയിരുന്നു മോളെ. അതെങ്ങനാ ഈ പെണ്ണിന്റെ ഒരുക്കം കഴിഞ്ഞിട്ട് വേണ്ടേ ഇങ്ങോട്ട് എത്താൻ. പുറകിൽ നിന്നിരുന്ന അനുവിനെ ചൂണ്ടി അവർ പറഞ്ഞു. അപ്പോഴാണ് അവൾ അനുവിനെ ശ്രദ്ധിക്കുന്നത്. എമിയുടെ നോട്ടം കണ്ടതും അവൾ മുഖത്ത് പുച്ഛം ഫിറ്റ്‌ ചെയ്തു. അവളത് കണ്ട് തിരികെ പുച്ഛിച്ചു കാണിച്ച് സാറാക്ക് നേരെ തിരിഞ്ഞു. വേറെ ആരും വന്നില്ലേ അമ്മച്ചീ????? ചുറ്റിനും കണ്ണുകൾ ഓടിച്ചവൾ ചോദിച്ചു. റിയ മോളും ജോക്കുട്ടനും വന്നില്ല. അവരെ ഒറ്റയ്ക്കാക്കി പോരാൻ പറ്റാത്തത് കൊണ്ട് ആൽവിയും അവിടെ നിന്നു. അച്ചു വന്നിട്ടുണ്ട് ഒരു കാൾ വന്നിട്ട് അങ്ങോട്ട്‌ മാറി നിന്നതാ. ഡാഡി പിന്നെ രാവിലെ കല്യാണം വിളിക്കാൻ ഇറങ്ങിയതാ. നേരിട്ട് ചെന്ന് പറയേണ്ട ചില സ്ഥലങ്ങൾ ഉണ്ടല്ലോ???? അതിനവൾ ഒന്ന് തലയാട്ടി പുഞ്ചിരിച്ചു. അപ്പോഴേക്കും സാറാ അവർക്കരികിലേക്ക് എത്തിയിരുന്നു. സാറായും ഉണ്ടായിരുന്നോ???? ഞാൻ മോളെ മാത്രാ കണ്ടത്. സ്റ്റെല്ല അവരെ നോക്കി.

അത് അങ്ങനെ അല്ലെ വരൂ ഇവിടൊരാൾ അമ്മായിയമ്മയെ കണ്ട് ഓടി പോന്നതല്ലേ????? സാറാ അവളെ കളിയാക്കി. ഈ അമ്മക്ക് നമ്മുടെ സ്നേഹം കണ്ടിട്ട് കുശുമ്പാ അല്ല്യോ അമ്മച്ചീ???? അവൾ സ്റ്റെല്ലയോട് ചേർന്ന് നിന്നുകൊണ്ട് പറഞ്ഞു. പിന്നല്ലാതെ. അത് ശരി ഇപ്പൊ ഞാൻ പുറത്ത്. നടക്കട്ടെ നടക്കട്ടെ. ഞാൻ ഒന്ന് അച്ഛനെ കണ്ടിട്ട് വരാം. സ്റ്റെല്ല അവരോടായി പറഞ്ഞു. ഞാനും ഉണ്ട് സ്റ്റെല്ലേ എനിക്കും ഒന്ന് അച്ഛനെ കാണണം. എങ്കിൽ വാ. നിങ്ങൾ എന്തെങ്കിലും മിണ്ടിയും പറഞ്ഞും നിൽക്ക്. സ്റ്റെല്ല എമിയേയും അനുവിനെയും നോക്കി പറഞ്ഞു. (സ്റ്റെല്ലയ്ക്ക് അവർ നാത്തൂന്മാർ തമ്മിലുള്ള പ്രശ്നങ്ങൾ ഒന്നും അത്ര പിടിയില്ല. കോളേജിൽ ഉണ്ടായ പ്രശ്നങ്ങൾ ഒത്തുതീർപ്പ് ആക്കാൻ പോയിരുന്നതൊക്കെ ജോൺ ആയിരുന്നേ. അനു എന്ന പേര് മാത്രേ അറിയൂ ആ അനു ആണ് ഈ അനു എന്ന് പുള്ളിക്കാരിക്ക് അറിയില്ല. അനു പിന്നെ ഡാഡിയുടെ പിണക്കം മാറ്റാൻ എമിയുടെ വീട്ടുകാരോടൊക്കെ നന്നായി പെരുമാറിയത് കൊണ്ട് ആർക്കും സംശയവും തോന്നിയില്ല) സ്റ്റെല്ല പറയുന്നത് കേട്ട് രണ്ടുപേരും ഒന്ന് പുഞ്ചിരിച്ചു കാണിച്ചു.

സാറാ അനുവിനെ ഒന്ന് തറപ്പിച്ചു നോക്കി. ഇനി എന്തെങ്കിലും പ്രശ്നം ഒപ്പിച്ചാൽ ഭിത്തിയിൽ തേക്കും എന്നൊരു ധ്വനി ആ നോട്ടത്തിൽ ഇല്ലാതെയില്ല. അങ്ങനെ രണ്ട് അമ്മമാരും കൂടി അവിടെ നിന്ന് പോയി. അവർ പോയതും അനു പോര് കോഴിയെ പോലെ എമിയെ ഒരു നോട്ടം. എമി ആ നോട്ടത്തെ പുച്ഛിച്ച് തള്ളി. ഞാനൊന്ന് ഒതുങ്ങി എന്ന് കരുതി നീ കൂടുതൽ അഹങ്കരിക്കണ്ട. നിനക്കുള്ള പണികൾ കുരിശങ്കൽ ഒരുങ്ങുന്നുണ്ട്. അനു പകയോടെ അവളെ നോക്കി. അയ്യോ ഞാനങ് പേടിച്ചു പോയി. ഒഞ്ഞു പോടീ നീ വെറും ഓലപ്പാമ്പ്. മോൾ കെണിയും ഒരുക്കി കാത്തിരുന്നോ ഞാൻ അങ്ങോട്ട് വരുന്നുണ്ട് ഇനി കളികൾ നേരിട്ട് ആവാം. എമി അവൾക്ക് മുന്നിൽ കൈകെട്ടി നിന്ന് പരിഹാസത്തോടെ പറഞ്ഞു. നീ ഓർത്ത് വെച്ചോ കുരിശിങ്കൽ വീട്ടിൽ കാൽ കുത്തുന്ന നാൾ മുതൽ നീ കണ്ണുനീർ കുടിക്കും. അല്ലെങ്കിൽ കുടിപ്പിക്കും ഞാൻ. പരാജയങ്ങൾ മാത്രം ഏറ്റു വാങ്ങിയ ഒരു ഭൂലോക പരാജയം ആയിട്ടും നിന്റെ ഓവർ കോൺഫിഡൻസ് കൊള്ളാം. അപാര തൊലിക്കട്ടി തന്നെ മോളെ. എമി കയ്യടിച്ച് കൊണ്ട് അവളെ കളിയാക്കി. ഡീ.......

കൂടുതൽ നെഗളിക്കല്ലേ. I will show you....... നിന്നെ ഞാൻ എന്റെ കാൽ ചുവട്ടിൽ കൊണ്ടുവരും. എമിക്ക് നേരെ വിരൽ ചൂണ്ടി കൊണ്ടവൾ അലറി. I am waiting....... പുഞ്ചിരിയോടെ അവൾ പറഞ്ഞു. അത് കണ്ട് മറുത്ത് എന്തോ അവൾ പറയാൻ ആഞ്ഞതും എന്തോ കണ്ടെന്നത് പോലെ അവൾ എമിയെ നോക്കി പേടിപ്പിച്ച ശേഷം വെപ്രാളപ്പെട്ട് അവിടെ നിന്നുപോയി. ഇതിന് വട്ടൊന്നുമല്ല വേറേതോ കൂടിയ അസുഖമാണ്. എമി അവൾ പോയ വഴിയേ നോക്കി പറഞ്ഞു. ഠോ 💥 അമ്മേ....... ശബ്ദം കേട്ട് ഞെട്ടിക്കൊണ്ടവൾ പേടിച്ച് ഒച്ചയെടുത്തു. നെഞ്ചിൽ കൈ വെച്ച് നോക്കുമ്പോൾ മുന്നിൽ ചിരിയോടെ കയ്യും കെട്ടി നിൽക്കുന്ന അച്ചു. പുറകിലൂടെ വന്ന് ഒച്ചവെച്ച് ആളെ പേടിപ്പിക്കുന്നോ???? അവൾ ദേഷ്യത്തിൽ അവന്റെ കയ്യിൽ അടിച്ചു. പേടിച്ചു പോയോ????? കണ്ണിറുക്കി കൊണ്ടവൻ ചോദിച്ചു.

ഇങ്ങനെത്തെ പണി കാണിച്ചാൽ ആരും പേടിക്കത്തേ ഇല്ലല്ലോ. എന്റെ ഹാർട്ട്‌ നിന്നുപോയി ഞാനിപ്പൊ തട്ടിപോയേനെ അറിയോ???? അവൾ ദേഷ്യപ്പെട്ടു. എങ്കിൽ ഞാൻ രക്ഷപ്പെട്ടേനെ. അച്ചു അവളെ ചൊറിയാനായി പറഞ്ഞു. ഓഹ് അപ്പൊ ഞാൻ തട്ടി പോവുന്നതും കാത്ത് നിക്കുവാണല്ലെടോ കള്ള ഡ്രാക്കുളേ????? തന്നെ ഞാൻ...... അവൾ അവനെ അടിക്കാനും നുള്ളാനും മാന്താനുമെല്ലാം തുടങ്ങി. ആഹ് എടി വേദനിക്കുന്നു....... വേദനിക്കണം ദുഷ്ടാ..... കാലമാടാ..... അവൾ വീണ്ടും ഉപദ്രവിക്കാൻ തുടങ്ങി. ആളുകൾ ശ്രദ്ധിക്കുന്നത് കണ്ടപ്പോൾ അവൻ അവളുടെ രണ്ട് കയ്യും പിടിച്ച് വെച്ചു. ഓഹ്...... എന്റെ കൈ മുഴുവൻ മാന്തി പറിച്ചെടുത്തല്ലോടീ കുരിപ്പേ....... അവൻ കയ്യിൽ ഊതികൊണ്ട് പറഞ്ഞു. കണക്കായിപ്പോയി. അവൾ കൈ വിടുവിച്ച് മുഖം കൂർപ്പിച്ച് തിരഞ്ഞ് നിന്നു. ഞാൻ ചുമ്മാ പറഞ്ഞതല്ലേടീ പൊടിക്കുപ്പീ....... അവളെ ഇടുപ്പിലൂടെ കയ്യിട്ട് ചേർത്ത് നിർത്തിയവൻ പറഞ്ഞു. സോപ്പിടാതെ അങ്ങ് മാറി നിക്ക് മനുഷ്യാ..... അവൾ അവനെ തള്ളി മാറ്റി കണ്ണുരുട്ടി.

ഇതിനെ മെരുക്കാൻ ഞാൻ കുറേ പാട് പെടേണ്ടി വരുമല്ലോ എന്റെ മാതാവേ..... അവൻ നെടുവീർപ്പിട്ടു. അവൻ എന്തോ പറയാൻ ആഞ്ഞതും ദൂരെ നിന്ന് സ്റ്റെല്ലയും സാറായും വരുന്നത് കണ്ടവൻ മൗനം പാലിച്ചു. നീയിങ്ങോട്ട് പോന്നോ ഞാൻ അവിടെയെല്ലാം നോക്കുവായിരുന്നു. അച്ചുവിനെ കണ്ടതും സാറാ പറഞ്ഞു. ആഹ് സംസാരിച്ച് കഴിഞ്ഞ് നോക്കുമ്പോഴാ ഇവൾ ഇവിടെ നിൽക്കുന്നത് കണ്ടത് അപ്പൊ ഇങ്ങോട്ട് പോന്നു. മറുപടി കൊടുത്തവൻ സ്റ്റെല്ലക്ക് നേരെ തിരിഞ്ഞു. പപ്പ വന്നില്ലേ അമ്മാ????? ഇല്ല മോനെ. ഇച്ചായൻ കല്യാണ തിരക്കിൽ പെട്ടുപോയി. ഇനി ആകെ മൂന്നു ദിവസമല്ലേ ഉള്ളത്. അത് കേട്ടവൻ ഒന്ന് തലയാട്ടി എമിക്ക് നേരെ നോക്കി. എവിടെ???? ആൾ ഇപ്പോഴും കലിപ്പിൽ ആണ്. അല്ല ഇവിടെ നിന്ന അനു എന്തേ????? സാറാ ചുറ്റിനും ഒന്ന് നോക്കി. കുറച്ചു മുന്നേ അങ്ങോട്ട്‌ പോയതാ അമ്മച്ചി എന്നോട് ഒന്നും പറഞ്ഞില്ല. അവൾ ഗേറ്റിലേക്ക് ചൂണ്ടി കാണിച്ച് മറുപടി കൊടുത്തു. എങ്കിൽ വീട്ടിലോട്ട് പോയി കാണും. നിങ്ങൾ ഇറങ്ങുവല്ലേ????? ആഹ് ഞങ്ങൾ ഇറങ്ങാൻ തുടങ്ങുവായിരുന്നു. സ്റ്റെല്ല ഒന്ന് പുഞ്ചിരിച്ചു. നമുക്കെന്നാൽ ഒരുമിച്ച് ഇറങ്ങാം. ശരി എന്നാൽ. പറഞ്ഞു തീർന്നതും അമ്മമാർ രണ്ടുപേരും മുന്നോട്ട് നടന്നു കഴിഞ്ഞിരുന്നു.

അവർക്ക് പുറകെ അച്ചുവും അവനിൽ നിന്ന് ദൂരെ മാറിയായി എമിയും നടന്നു. അവൾ മാറി നടക്കുന്നത് കണ്ടതും അച്ചു കയ്യിൽ പിടിച്ചു വലിച്ചവളെ തന്നിലേക്ക് ചേർത്ത് തോളിലൂടെ കയ്യിട്ട് കൂടെ നടത്തി. ആദ്യം ഒന്ന് കൂർപ്പിച്ചു നോക്കിയെങ്കിലും അവൾ നല്ല കുട്ടിയായി അവനൊപ്പം നടന്നു. നടന്ന് ഗേറ്റിന് അരികിൽ എത്താറായതും അവൾ ഷോൾഡറിൽ ഇരിക്കുന്ന അവന്റെ കയ്യിൽ ഒറ്റ കടി. അമ്മാ........ കാറികൊണ്ടവൻ അവളിൽ നിന്ന് കയ്യെടുത്തു. അങ്ങനെ താൻ രക്ഷപ്പെടും എന്ന് കരുതണ്ട. ചത്താലും ഞാൻ തന്നെയും കൊണ്ടേ പോവൂ. ഞഞഞ്ഞ..... അതും പറഞ്ഞവൾ അവനെ നോക്കി കൊഞ്ഞനം കുത്തി കാണിച്ചവൾ സ്റ്റെല്ലയുടെ അരികിലേക്ക് ഓടി. അച്ചു കയ്യും കുടഞ്ഞ് അങ്ങോട്ട്‌ നടന്നു. എങ്കിലും അവന്റെ ചുണ്ടിൽ ഒരു പുഞ്ചിരി തെളിഞ്ഞിരുന്നു. വൈകാതെ യാത്ര പറഞ്ഞവർ രണ്ട് വഴിക്ക് പിരിഞ്ഞു. 🖤🖤🖤🖤🖤🖤🖤🖤🖤🖤🖤🖤🖤

ഇന്നാണ് കല്യാണത്തിന്റെ തലേ നാൾ അതായത് മധുരം വെക്കൽ ചടങ്ങ്. രണ്ട് വീടും ബന്ധുക്കളെയും സുഹൃത്തുക്കളെയും കൊണ്ട് നിറഞ്ഞു. എമി ഒരു അക്വാബ്ലൂ കളർ സിമ്പിൾ സ്റ്റോൺ വർക്കഡ് സാരി ആയിരുന്നു ധരിച്ചത്. മാർഗം കളിയുടെ അകമ്പടിയോടെയാണ് എമിയെ വിളക്ക് കൊടുത്ത് സ്റ്റേജിൽ കയറ്റിയത്. ചടങ്ങ് ആരംഭിച്ചതും സ്ഥാനപ്രകാരം ഓരോരുത്തരായി വന്ന് മധുരം കൊടുക്കാൻ ആരംഭിച്ചു. മധുരം വെക്കുമ്പോൾ അലമ്പൊന്നും പാടില്ല എന്ന് ജോൺ നേരത്തെ തന്നെ ഉത്തരവ് ഇട്ടിരുന്നതിനാൽ ആരും പണി കൊടുക്കാൻ മുതിർന്നില്ല. അതുകൊണ്ട് എമി ആശ്വസിച്ചു. നിവി നേരത്തെ തന്നെ എത്തിയിട്ടുണ്ട്. റോണി എല്ലാത്തിനും വല്യ ആളെപ്പോലെ ഓടി നടക്കുന്നുണ്ട്. ഇതെല്ലാം സ്വന്തം പോക്കറ്റ് നിറക്കാനുള്ള ആവേശം ആണെന്ന് മാത്രം. മധുരം കൊടുത്തു കഴിഞ്ഞതും എവിടെന്നെല്ലാമോ ഓരോരുത്തരായി ഓടി സ്റ്റേജിന് മുന്നിൽ എത്തി. മുന്നിൽ തന്നെ നിവിയും റോണിയും ഉണ്ട്. എമിക്ക് അപ്പോഴേക്കും കാര്യങ്ങൾ ഏകദേശം മനസ്സിലായി.

മലയാളം തമിഴ് ഹിന്ദി തുടങ്ങി ഇംഗ്ലീഷ് ഗാനങ്ങൾ വരെ മിക്സ്‌ ചെയ്ത് ഒരടിപൊളി ഡാൻസ്. അവരുടെ തുള്ളൽ കണ്ട് ചാടിയിറങ്ങി പോയി അവർക്കൊപ്പം കളിക്കണം എന്നുണ്ടായിരുന്നു പക്ഷെ കല്യാണപ്പെണ്ണ് ആയത് കൊണ്ട് കഷ്ടപ്പെട്ട് അൽപ്പം വെയിറ്റ് ഇട്ട് അവൾ ഇരുന്നു. അവളുടെ ഇരുപ്പ് കണ്ട് കാര്യം മനസ്സിലാക്കി നിവിയും റോണിയും കൂടി ഓടിച്ചെന്ന് അവളെ സ്റ്റേജിൽ നിന്നിറക്കി. പിന്നെ അങ്ങോട്ട് തകർപ്പൻ ഡാൻസ് ആയിരുന്നു. അവസാനം കുടുംബക്കാരും നാട്ടുകാരും കൂടി കളത്തിൽ ഇറങ്ങിയതോടെ ഉത്സവ പ്രതീതി ആയി. ആട്ടവും പാട്ടുമായി ചടങ്ങ് പൊടി പൊടിച്ചു. 🖤🖤🖤🖤🖤🖤🖤🖤🖤🖤🖤🖤🖤 കുരിശിങ്കലും ഗംഭീര ചടങ്ങ് തന്നെയാണ്. സ്റ്റേജിൽ അച്ചുവിന് ഓരോരുത്തരായി മധുരം കൊടുക്കാൻ തുടങ്ങി. ആൽവിച്ചൻ അതും നോക്കി തൂണിൽ ചാരി നിന്നു. തൊട്ടടുത്തായി അപ്പുവും. രണ്ടും ഗംഭീര കളക്ഷൻ എടുപ്പാണ്. അല്ലേലും സ്വന്തമായി പ്രോപ്പർട്ടി ഉണ്ടായാലും ആരാന്റെ പ്രോപ്പർട്ടിയിൽ ആയിരിക്കുമല്ലോ മലയാളിക്ക് കണ്ണ്. ശെടാ ഇതെവിടെ പോയി????

കുറച്ച് മുന്നേ വരെ ഇവിടെ ഉണ്ടായിരുന്നതാണല്ലോ????? ആൽവിച്ചൻ ആൾക്കൂട്ടത്തിൽ ഭയങ്കര അന്വേഷണത്തിലാണ്. ആരാടോ????? അപ്പു സംശയത്തോടെ അവനെ നോക്കി. എടാ ഇപ്പൊ ഇവിടെ വെള്ള ചുരിദാർ ഇട്ട ഒരു പെങ്കൊച്ച് നിപ്പുണ്ടായിരുന്നു. ദേ അതാണോ????? അപ്പു സൈഡിൽ ചൂണ്ടി കാണിച്ചു കൊണ്ട് ചോദിച്ചു. ഏയ് അതൊന്നും അല്ലെടാ നുണക്കുഴി ഒക്കെ ഉണ്ടായിട്ട് നല്ല ചുരുളൻ മുടിയൊക്കെ ഉള്ള ഒരു സുന്ദരി കൊച്ച്. എന്ത് മുടിഞ്ഞ കണ്ണാഡോ???? ഈ ഇരുട്ടത്ത് നിന്ന് 4 മൈൽ അകലെ നിക്കണ കൊച്ചിന്റെ കവിളിലെ നുണക്കുഴി വരെ താൻ കണ്ടുപിടിച്ചു കളഞ്ഞല്ലോ????? അതാണ് ആൽവിയുടെ കണ്ണ്. മോനെ ഞാനീ പണി തുടങ്ങിയത് ഇന്നും ഇന്നലെ ഒന്നുമല്ല. നീയൊക്കെ നിക്കറിട്ട് നടക്കുന്ന കാലത്ത് തുടങ്ങിയതാ ഞാൻ ഈ പണി. അതിനി ആരൊക്കെ വന്നാലും ആൽവിൻ ഇരിക്കുന്ന തട്ട് താണ് തന്നെ ഇരിക്കും. വായിനോട്ടത്തിൽ phd എടുത്ത എനിക്ക് നീ ഓൺലൈൻ ക്ലാസ്സ്‌ എടുക്കല്ലേ മോനെ. ഹോ ആൽവിച്ചായൻ ഒരു കില്ലാടി തന്നെ.

അത് കേട്ടതും ആൽവിച്ചൻ മുഖത്ത് കൂളിംഗ് ഗ്ലാസ്‌ എടുത്ത് വെച്ചു. ഹോ എന്തോരം കിടിലൻ പെൺപിള്ളേരാ. പെണ്ണ് കിട്ടാതെ ഞാൻ തേരാ പാരാ നടന്നപ്പോൾ ഇവളുമാരൊക്കെ ഇത് എവിടെ പോയി കിടന്നോ ആവോ????? അപ്പു നെടുവീർപ്പിട്ടു. ഇതിനെയൊക്കെ കാണുമ്പോഴാ വീട്ടിൽ ഇരിക്കുന്നതിനെ ഒക്കെ എടുത്ത് കിണറ്റിലിടാൻ തോന്നുന്നത്. പറഞ്ഞു തിരിഞ്ഞതും മുന്നിൽ അതാ കലിപ്പിൽ നിൽക്കുന്ന റിയ. സഭാഷ്............ അച്ചൂന് മധുരം കൊടുക്കാൻ വിളിക്കാൻ വന്നതാ അതെന്തായാലും നന്നായി. കിണറ്റിൽ ഇടണമല്ലേ???? ചടങ്ങ് കഴിഞ്ഞിട്ട് വാടോ തനിക്ക് ഞാൻ കാണിച്ചു തരുന്നുണ്ട്. അതും പറഞ്ഞ് ആൽവിച്ചനെ നോക്കി ദഹിപ്പിച്ച് റിയ അവിടെ നിന്നുപോയി. എടാ മഹാപാപീ ഈ പിശാശ് പുറകിൽ വന്ന് നിൽക്കുന്ന കാര്യം ഒന്ന് പറയാൻ പാടില്ലായിരുന്നോ????? അവൻ അപ്പുവിന് നേരെ ചാടി. ശെടാ ഞാനറിഞ്ഞോ റിയേച്ചി പുറകിൽ നിൽക്കുന്ന കാര്യം. ഓരോന്ന് പറഞ്ഞിട്ട് ഇനി എന്റെ മെക്കിട്ട് കയറിയാൽ ഉണ്ടല്ലോ. ഏത് ഗുളികൻ കയറിയ നേരത്താണോ എനിക്കങ്ങനെ പറയാൻ തോന്നിയത്???

ഒന്ന് വായിനോക്കി നിന്നതിന് തേങ്ങുമ്മേൽ കയറ്റിയതാ മിക്കവാറും ഇന്നെന്നെ പെട്ടിയിൽ അടക്കും. എടാ കല്യാണം മാറ്റിവെക്കാൻ പറ നാളെ എന്തായാലും കല്യാണം നടക്കാൻ പോണില്ല. അതെന്താ???? എടാ ചെക്കന്റെ ഒരേയൊരു ചേട്ടൻ മരിച്ചാൽ എങ്ങനാ കല്യാണം നടക്കുന്നത്???? എന്നെ ഇന്നവൾ കൊല്ലുമെടാ. വല്ല കാര്യോണ്ടായിരുന്നോ ഇനി അനുഭവിച്ചോ. അപ്പു വാ പൊത്തി ചിരിച്ചു. എന്റെ കാര്യത്തിൽ എന്തായാലും തീരുമാനമായി ഞാൻ പോയി എന്റെ അനിയന് ഒരു പണി കൊടുക്കട്ടെ. ആൽവി അതും പറഞ്ഞ് മുന്നോട്ട് നടന്നു. റിയേച്ചി തന്നെ ജീവനോടെ എങ്കിലും പക്ഷെ അച്ചൂനിട്ട് പണിതാൽ അവൻ തന്റെ നെഞ്ചത്ത് റീത്ത് വെക്കും. നാശത്തിലേക്കാ തന്റെ പോക്ക്. അപ്പു പുറകിൽ നിന്ന് വിളിച്ചു കൂവി. അത് ഞാനങ് സഹിച്ചു. ആൽവി തിരിഞ്ഞു നോക്കാതെ തന്നെ മറുപടി കൊടുത്തു. ഇതുപോലെ തന്നെ തിരികെ എത്തിയാൽ മതിയായിരുന്നു. അപ്പു ആരോടെന്നില്ലാതെ പറഞ്ഞു. 🖤🖤🖤🖤🖤🖤🖤🖤🖤🖤🖤🖤🖤

ആൽവി വല്ലാത്തൊരു ചിരിയോടെ സ്റ്റേജിൽ കയറി. ഏകദേശം രാക്ഷസൻ സിനിമയിൽ ക്രിസ്റ്റഫറിനെ അറസ്റ്റ് ചെയ്തു കൊണ്ടുപോവുമ്പോൾ ഒരു ചിരിയില്ലേ അതുപോലെ. അച്ചുവിന് അവന്റെ ചിരി കണ്ടപ്പോഴേ അപകടം മണുത്തു. ഇതുവരെ പണി ഒന്നും വന്നിട്ടില്ല പക്ഷെ ഇനിയെങ്ങാനും. പണ്ട് ആൽവിച്ചന്റെ മധുരം വെപ്പിന് കേക്കിൽ പശ വെച്ച് പണി കൊടുത്തതാണേ അതുകൊണ്ട് ലേശം ഭയം ഇല്ലാതെ ഇല്ല. ആൽവിച്ചൻ അതേ ചിരിയോടെ വന്ന് കേക്കിന്റെ കൃത്യം നടുവിൽ നിന്നൊരു പീസ് മുറിച്ചെടുത്ത് അച്ചുവിന്റെ വായിലേക്ക് കുത്തി കയറ്റി. കേക്ക് വായിൽ ചെന്നതും അച്ചുവിന് എരിയാനും പുകയാനും തുടങ്ങി. എരിയുന്നുണ്ടല്ലേ????? കേക്ക് സെറ്റ് ചെയ്യുന്നതിന് മുന്നേ തന്നെ അതിന്റെ സെന്ററിൽ ഞാൻ കുരുമുളകുപൊടി ചേർത്തിരുന്നു. ഒരു കുഞ്ഞ് റിവെഞ്ച്. അച്ചുവിന്റെ അരികിലേക്ക് ചേർന്ന് നിന്നവൻ പറഞ്ഞു. എരിഞ്ഞ് കണ്ണ് കാണാതെ നിന്ന അച്ചുവിനെ ചൊറിയേണ്ട താമസം അച്ചു അവന്റെ കാലിൽ ആഞ്ഞു ചവിട്ടി. കരയാൻ പറ്റാത്ത സാഹചര്യം ആയതിനാൽ ആൽവി വേദന കടിച്ചു പിടിച്ചു.

അച്ചു ആൽവിന്റെ കാല് നല്ലവണ്ണം ചവിട്ടി ഞെരിച്ചു. ആൽവിച്ചൻ വൻ എക്സ്‌പ്രെഷൻ ഇട്ട് ഫോട്ടോക്ക് പോസ് ചെയ്തു അവസാനം അച്ചു കാൽ എടുത്തു മാറ്റിയതും ഉള്ള ജീവനും കൊണ്ട് ആൽവിച്ചൻ മുടന്തി മുടന്തി സ്റ്റേജിൽ നിന്നിറങ്ങി. അയ്യോ അമ്മാ എന്റെ കാലേ.......... കസേരപ്പുറത്ത് കാൽ കയറ്റി വെച്ച് ആൽവിച്ചൻ ഇരുന്നു മോങ്ങി. വേദന അത്രയ്ക്ക് ഉണ്ടേ. അപ്പു അവിടെ കിടന്ന പഴയ ഏതൊ പത്രം എടുത്ത് അവന്റെ കാലിൽ വീശി കൊണ്ടിരുന്നു. കാവടി തുള്ളി പോയ മനുഷ്യനാ ഇപ്പൊ ട്രാജഡി ആയി വന്ന് ഇരിക്കുന്നത് കണ്ടില്ലേ????? അപ്പു താടിക്കും കൈകൊടുത്തിരുന്ന് പറഞ്ഞു. സ്റ്റേജിൽ ഡിജെ സൗണ്ട് കേട്ടതും അപ്പു ആൽവിച്ചനെ അവിടെ ഉപേക്ഷിച്ചു ഒറ്റ ഓട്ടം. തുള്ള് ഇല്ലാതെ നമുക്കെന്ത് ആഘോഷം. ഉടുത്ത മുണ്ടും മടക്കി കുത്തി അച്ചു അടക്കം എല്ലാവരും അടിച്ച് പൊളിച്ച് ആഘോഷിച്ചു. ഡാൻസ് പ്ലാൻ ചെയ്ത് ഒരാഴ്ച്ച മുന്നേ സ്റ്റെപ്പും പഠിച്ച് തുള്ളാൻ ഇരുന്ന ആൽവിച്ചൻ അതും നോക്കി വെള്ളമിറക്കി ഇരുന്നു. കൊടുത്താൽ കൊല്ലത്ത് മാത്രമല്ല ഏത് ഉഗാണ്ടയിലും കിട്ടും........ തുടരും................

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story