ഹൃദയതാളമായ്: ഭാഗം 59

hridayathalamay

എഴുത്തുകാരി: ആർദ്ര അമ്മു

അച്ചുവിന്റെ നെഞ്ചിൽ വീണ് കരയുമ്പോൾ അതുവരെ പിടിച്ചു നിർത്തിയ കണ്ണുനീരെല്ലാം പുറത്തേക്ക് പ്രവഹിക്കുകയായിരുന്നു. അവൻ അവളെ കൂടുതൽ തന്നിലേക്ക് ചേർത്ത് പിടിച്ചു. ഉള്ളിലുള്ള വിഷമങ്ങൾ എല്ലാം കരഞ്ഞു തീർക്കട്ടെ എന്ന് കരുതി. എന്നാൽ സമയം ചെല്ലുന്തോറും അവളുടെ കരച്ചിലിന്റെ ആക്കം കൂടി കൂടി വന്നു. ഏങ്ങലടികൾ ഉയർന്നു കേട്ടു. എല്ലാവരും അവളെ ആശ്വസിപ്പിക്കാൻ നോക്കിയെങ്കിലും അവളുടെ കരച്ചിൽ കൂടിയത് അല്ലാതെ കുറഞ്ഞില്ല. അച്ചുവിന് അത് കാൺകെ ഉള്ളിൽ വെള്ളിടി വെട്ടി. ജോൺ പറഞ്ഞത് വെച്ച് നോക്കുമ്പോൾ വീട്ടുകാരെ പിരിഞ്ഞ് ഇരിക്കാത്ത കൊച്ചാ. വലുതായിട്ടും അപ്പന്റെ ചൂട് പറ്റി കിടന്നിരുന്ന പെണ്ണ്. കരച്ചിൽ കണ്ടിട്ട് വീട്ടിൽ കൊണ്ടുപോയി ആക്കേണ്ട സ്ഥിതി വരുമെന്ന് ഏകദേശം ഉറപ്പായി. റിയ ഏതൊക്കെയോ പറഞ്ഞ് സമാധിപ്പിച്ചപ്പോൾ ഒരുവിധം കരച്ചിൽ നിന്നു. എങ്കിലും അടക്കി വെച്ച സങ്കടത്താൽ ചുണ്ടുകൾ വിതുമ്പുന്നത് അവൻ കണ്ടു.

പിന്നെ മറുത്തൊന്നും ചിന്തിക്കാതെ അവളെ റൂമിലേക്ക്‌ കൂട്ടിക്കൊണ്ട് പോയി. അകത്ത് കയറിയ ഉടൻ മുറിയുടെ വാതിൽ അടച്ച് അച്ചു അവളെ ബെഡിൽ പിടിച്ചിരുത്തി അവൾക്ക് മുന്നിൽ മുട്ടുകുത്തി ഇരുന്നു. മടിയിൽ വെച്ചിരിക്കുന്ന അവളുടെ കയ്യിൽ അവൻ കൈചേർത്ത് പിടിച്ച് അവളുടെ മുഖത്തേക്ക് നോക്കി. അവളുടെ കണ്ണുകൾ കലങ്ങിയിരുന്നു. മൂക്കിൻ തുമ്പും കുഞ്ഞു മുഖവുമെല്ലാം കരഞ്ഞ് ചുവന്നിരുന്നു. ചുണ്ടുകൾ കൂട്ടിപ്പിടിച്ച് വിതുമ്പൽ അടക്കിയിരിക്കുന്ന അവളെ കാൺകെ വല്ലാത്തൊരു വാത്സല്യം തോന്നിപോയി അവന്. എമീ.............. അലിവോടെ അവൻ വിളിച്ചു. സങ്കടം സഹിക്കാനാവാതെ അവൾ എങ്ങോട്ടോ മിഴികൾ ഉറപ്പിച്ച് മൂളി. ഇങ്ങോട്ട് നോക്ക്........ അവളുടെ കവിളിൽ വലതുകരം ചേർത്തവൻ ആ മുഖം അവനിലേക്ക് തിരിച്ചു. എനിക്ക് മനസ്സിലാവുന്നുണ്ട് എമി നിന്റെ വിഷമം. എല്ലാമെല്ലാമായ വീട്ടുകാരെ വിട്ട് പെട്ടെന്ന് ഒരു സുപ്രഭാതതത്തിൽ മറ്റൊരിടത്തേക്ക് പറിച്ചു നടുമ്പോൾ ആർക്കായാലും വിഷമം തോന്നും. പക്ഷെ ഇങ്ങനെ കരഞ്ഞിരുന്നിട്ട് എന്തെങ്കിലും പ്രയോജനം ഉണ്ടോ????

ഇതൊക്കെ എല്ലാവരുടെയും ലൈഫിൽ നടക്കുന്ന കാര്യങ്ങൾ അല്ലെ???? ജീവിതത്തിൽ ഏതെങ്കിലും സാഹചര്യങ്ങളിൽ പ്രിയപ്പെട്ടവരിൽ നിന്ന് മാറിനിൽക്കേണ്ടി വരാത്തവരായി ആരുമില്ല. ഒന്ന് ഓർത്ത് നോക്കിയേ നാളെ നമ്മൾ അങ്ങോട്ട്‌ തന്നെയല്ലേ പോവുന്നത്???? അതുപോലെ എന്റെ കൊച്ചിന് എപ്പൊ വേണമെങ്കിലും വീട്ടിൽ പോയി വരാവുന്നതേ ഉള്ളൂ അതിന് ഇവിടെ ആരും തടസ്സം നിക്കില്ല എന്താ ശരിയല്ലേ?????? അതിനവൾ അതേയെന്ന് തലയാട്ടി. ഇതെല്ലാം അറിഞ്ഞിട്ടും നല്ലൊരു ദിവസം കരഞ്ഞ് കുളമാക്കി വെച്ചിരിക്കുന്നു. അവരെല്ലാം പോവാനിറങ്ങിയപ്പോൾ നഴ്സറിയിൽ ആദ്യമായിട്ട് വന്ന കുഞ്ഞുവാവയെ പോലെ കിടന്ന് പപ്പയെ കെട്ടിപ്പിടിച്ചു മോങ്ങിയിരിക്കുന്നു. നിന്റെ കരച്ചിൽ കണ്ടാൽ തോന്നും ഏതോ രാക്ഷസന്റെ കൂടെയാ ജീവിക്കാൻ പോവുന്നതെന്ന്. അവന്റെ പറച്ചിൽ കേട്ട് സങ്കടങ്ങൾക്കിടയിലും അവളുടെ ചുണ്ടിൽ ഒരു കുഞ്ഞു പുഞ്ചിരി വിരിഞ്ഞു. അല്ലെന്ന് ആരാ പറഞ്ഞത്???? ഒരു ഡ്രാക്കുളയുടെ കൂടെയല്ലേ ഇനി ഞാൻ ജീവിക്കേണ്ടത്?????

തെല്ലൊരു കുറുമ്പൊടെ അവൾ പറഞ്ഞതും അവൻ അവളുടെ മൂക്കിൻ തുമ്പിൽ മെല്ലെ കടിച്ചു. ഇപ്പൊ എന്റെ പൊടിക്കുപ്പിയുടെ വിഷമം മാറിയോ???? അവളുടെ നെറ്റിയിൽ നെറ്റി ചേർത്തവൻ ചോദിച്ചതും അവൾ കണ്ണുകൾ അമർത്തി തുടച്ച് അവനെ നോക്കി ഒന്ന് പുഞ്ചിരിച്ചു. അവളുടെ നെറുകിൽ ഒന്ന് അമർത്തി ചുംബിച്ചവൻ അവളെ ഇറുകെ പുണർന്നു. അതവൾക്ക് വലിയ ഒരാശ്വാസം ആയിരുന്നു. അവനെ മുറുകെ കെട്ടിപ്പിച്ചവൾ അവന്റെ നെഞ്ചിൽ മുഖമമർത്തി ഇരുന്നു. അവന്റെ ഹൃദയതുടിപ്പുകൾ അവൾക്ക് സാന്ത്വനമാവുകയായിരുന്നു. ഏറെ നേരം അവരാ ഇരുപ്പ് തുടർന്നു. കുറച്ച് കഴിഞ്ഞതും വാതിലിൽ മുട്ട് കേട്ടതും അവൻ അവളിൽ നിന്ന് അടർന്നു മാറി. എമിയെ നോക്കി ഒന്ന് കണ്ണ് ചിമ്മി കാണിച്ച് വാതിൽ തുറക്കവേ മുന്നിൽ നിൽക്കുന്ന ആളെ കണ്ടവൻ ഒന്ന് ചിരിച്ചു. എന്താ ഏട്ടത്തി????? അവൻ റിയയെ നോക്കി ഒരു പുഞ്ചിരിയോടെ ചോദിച്ചു. അച്ചുവിന്റെ ചോദ്യത്തിന് റിയയുടെ പുറകിൽ നിന്നിരുന്ന പെൺകുട്ടി ആയിരുന്നു ഉത്തരം നൽകിയത്.

അതേ നിങ്ങൾക്ക് റൊമാൻസിക്കാൻ സമയം ഇനിയും ബാക്കിയുണ്ട് തല്ക്കാലം ഇവിടെ നിന്ന് മാറി തന്നാൽ സാരിയുടെ ഉള്ളിൽ കിടന്ന് ശ്വാസം മുട്ടുന്ന താങ്കളുടെ ഭാര്യയെ ഒന്ന് രക്ഷിക്കാമായിരുന്നു. അപ്പോഴാണ് അവൻ ആ കുട്ടിയെ ശ്രദ്ധിക്കുന്നത്. ലിയ സിറിൽ. സാറായുടെ ഒരേയൊരു ചേട്ടന്റെ മകൾ. സ്വഭാവത്തിൽ നമ്മുടെ അനുവിന്റെ ലൈറ്റ് ആയിട്ട് വരും. ഒരു ചൊറിയൻ പുഴു നേച്ചർ ആണ്. അസൂയ കുശുമ്പ് ഇതൊക്കെ ആവശ്യത്തിലേറെ ഉള്ള മുതൽ. എങ്കിലും അപകടകാരി അല്ല. ഓരോ കുറ്റം കണ്ടുപിടിച്ച് പറയും എന്നല്ലാതെ വാക്കേറ്റം കയ്യേറ്റം അങ്ങനെ ഒന്നുമില്ല. ഉള്ളിൽ പകവെച്ച് ആളെ കെണിയിൽ പെടുത്തുന്ന മാതിരി പണി ഒന്നുമില്ല. പരദൂഷണമാണ് ലവളുടെ മെയിൻ. അതുകൊണ്ട് തന്നെ അധികം ആർക്കും ഇഷ്ടമല്ല. അച്ചൂന് പിന്നെ കണ്ണെടുത്താൽ കണ്ടുകൂടാ. അൽ ചൊറിയൻപുഴു എന്നാണ് ആൾവിച്ചനും അച്ചുവും അവളെ വിളിക്കുന്നത്. അനുവും ലിയയും കാണുമ്പോൾ ഭയങ്കര സ്നേഹം ഒക്കെ ആണെങ്കിലും തമ്മിൽ ഒടുക്കത്തെ പാരവെപ്പ് ആണ്.

ഈ ചിരിച്ചുകൊണ്ട് കഴുത്തറുക്കുക അതാണ് രണ്ടിന്റെയും പണി. അവളെ കണ്ട് അച്ചുവിന്റെ മുഖത്ത് ദേഷ്യം നിറഞ്ഞു. റിയ ഒന്ന് കണ്ണടച്ച് കാണിച്ചപ്പോൾ അവൻ ഒന്ന് ശാന്തമായി. ലിയ വലിയ അധികാരത്തോടെ മുറിയിലേക്ക് കയറി പോവുന്നത് കണ്ടവൻ ദേഷ്യത്തിൽ മുഷ്ടി ചുരുട്ടി അവിടെ നിന്നുപോയി. അവൻ പോവുന്നത് ഒന്ന് നോക്കി റിയ പതിയെ അകത്തേക്ക് കയറി. 🖤🖤🖤🖤🖤🖤🖤🖤🖤🖤🖤🖤🖤 ബെഡിൽ ഇരുന്ന എമി പുറത്ത് ആരാണ് വന്നത് എന്നറിയാൻ എഴുന്നേറ്റ് നോക്കാൻ ആയുമ്പോഴാണ് ഒരു പെൺകുട്ടി അകത്തേക്ക് കടന്നു വരുന്നത്. ഹേയ്..... എമീ എന്നെ മനസ്സിലായോ???? മുന്നിൽ ഒരു ഇളിയോടെ വന്ന് നിന്ന് ചോദിക്കുന്ന ആളെ കണ്ടതും എമി നെറ്റി ചുളിച്ചു. മുന്നേ കാണാതെ എങ്ങനെ അറിയുമല്ലേ???? എനിവേ ഞാൻ തന്നെ എന്നെ പരിചയപ്പെടുത്താം ഞാൻ ലിയ. സാറന്റിയുടെ ഏക സഹോദരന്റെ ഓരോരു മകൾ. ഇത്രയും നാൾ ഇല്ലാതിരുന്ന ഈ സാധനം ഇതെവിടുന്ന് പൊട്ടിവീണു എന്ന ഭാവം ആയിരുന്നു എമിക്ക്.

ഇത്ര ക്ലോസ് റിലേഷൻ ആയിട്ടും എന്തുകൊണ്ട് നമ്മൾ തമ്മിൽ നേരത്തെ കണ്ടില്ല എന്നല്ലേ ഇപ്പൊ ചിന്തിക്കുന്നത്????? ആക്ച്വലി നിങ്ങളുടെ എൻഗേജ്മെന്റ് ടൈമിൽ ഞാൻ കാനഡയിൽ എംബിഎ ചെയ്യുകയായിരുന്നു അതാ പങ്കെടുക്കാൻ പറ്റാതിരുന്നത്. ചോദ്യവും ഉത്തരവും അവൾ തന്നെ പറഞ്ഞു. എമി മറുപടിയായി ഒന്ന് ചിരിച്ചു കാണിച്ചു. സാരി ഉടുത്ത് നിന്നിട്ട് ബുദ്ധിമുട്ട് ഉണ്ടല്ലേ വാ ഞാൻ ഹെൽപ് ചെയ്യാം. അതും പറഞ്ഞവൾ എമിയെ ബെഡിൽ പിടിച്ചിരുത്തി. ഓർണമെന്റ്സും മുടിയും എല്ലാം അഴിക്കാൻ സഹായിച്ചു. അതെല്ലാം നോക്കി റിയയും ബെഡിലേക്ക് ഇരുന്നു. എന്നാലും എന്ത് കരച്ചിൽ ആയിരുന്നു കൊച്ചേ നീ????? ഇത്രയും വലിയ കുട്ടികളൊക്കെ കരയാൻ പാടുണ്ടോ ഷെയിം ഷെയിം. ലിയ അവളെ കളിയാക്കി. അത് ചേച്ചി ഞാൻ പപ്പയുടെ പെറ്റ് ആയിരുന്നു. പെട്ടെന്ന് സങ്കടം സഹിക്കാൻ കഴിഞ്ഞില്ല അതാ...... അത് പറയുമ്പോൾ എവിടെയോ അവളുടെ സ്വരമിടറി. അത് മനസ്സിലാക്കി ലിയ തന്നെ ഓരോ ചളി പറഞ്ഞ് തനിയെ ചിരിക്കാൻ തുടങ്ങി.

അത് കാൺകെ അറിയാതെ ആണെങ്കിലും അവൾക്കും ചിരി വന്നു. അത്ര വലിയ പരിചയം ഒന്നുമില്ലെങ്കിലും ചെറിയൊരു അടുപ്പം അവൾക്ക് ലിയയോട് തോന്നി. സാരിയുടെ കുത്തിയ സേഫ്റ്റി പിന്നെല്ലാം അഴിച്ചു മാറ്റിയതും എമി കബോർഡിൽ നിന്ന് മാറാനായി ഉള്ള ഒരു ടോപ്പും ലോങ്ങ്‌ സ്കേർട്ടും എടുത്ത് ഫ്രഷാവാൻ കയറി. അവൾ കുളിച്ച് ഡ്രസ്സ്‌ മാറി ഇറങ്ങിയതും ബെഡിൽ അവളെയും നോക്കി ഇരിക്കുന്ന റിയയ്ക്കും ലിയക്കും അടുത്തായി ഇരുന്നു. മൂവരും ഓരോന്ന് സംസാരിച്ചു കൊണ്ടിരുന്നു. എമി ഞാനൊരു കാര്യം പറഞ്ഞാൽ dont feel bad, തനിക്ക് കുറച്ചു കൂടി പൊക്കം വേണമായിരുന്നു. അച്ചുവിന് നല്ല ഹൈറ്റ് ഉണ്ടല്ലോ അപ്പൊ അതിനൊപ്പം ഹൈറ്റ് ഉള്ള ഒരാൾ ആയിരുന്നു കൂടുതൽ ചേർച്ച. അത്‌ കേൾക്കെ എമിയുടെ മുഖം ഇരുണ്ടു. റിയയും ആകെ വല്ലാതെയായി. സത്യം പറയാല്ലോ അച്ചുവിന്റെ കല്യാണം ആണെന്ന് പറഞ്ഞപ്പോൾ വളരെ excited ആയാണ് ഞാൻ ഓടി വന്നത്. Because what he chooses will always be unique. But unfortunately i have been totaly disappointed.

എന്തുകൊണ്ടാണ് അവൻ എമിയെ തിരഞ്ഞെടുത്തത് എന്നെനിക്ക് ഇപ്പോഴും മനസ്സിലാവുന്നില്ല. ഞാൻ എമിയെ കുറ്റപ്പെടുത്തിയതല്ല. പക്ഷെ ഒരു ഐപിഎസ് ഓഫീസറായ അവന്റെ ഭാര്യയാവാൻ തക്ക മെച്ചൂരിറ്റി ഒന്നും എമിക്ക് ഇല്ലല്ലോ. You have a childish behavior. അച്ചുവിന്റെ ജോലിതിരക്കുകളോ അവൻ നേരിടേണ്ടി വരുന്ന സ്‌ട്രെസ്സോ ഒന്നും മനസ്സിലാക്കാൻ പോന്ന പക്വത ഒന്നും എമിക്ക് ഉള്ളതായി എനിക്ക് തോന്നിയില്ല. I dont think you will be a good wife for him. ലിയ നേർത്തൊരു പരിഹാസത്തോടെ പറഞ്ഞു നിർത്തി. അവളുടെ ഓരോ വാക്കുകൾ കേൾക്കും തോറും എമിക്ക് എന്തെന്നില്ലാത്ത ദേഷ്യം വന്നുതുടങ്ങി. എന്തും സഹിക്കും പക്ഷെ അച്ചുവിന് അവൾ ചേരില്ല എന്ന് പറഞ്ഞത് മാത്രം അവൾക്ക് സഹിക്കാനായില്ല. അത്രയും നേരം ലിയയോട് തോന്നിയ സ്നേഹമെല്ലാം തന്നെ ആവിയായി പോയി. ചേച്ചി ഇപ്പൊ പറഞ്ഞതിൽ ചെറിയ ചില ശരികൾ ഒക്കെയുണ്ട്. ശരിയാണ് എനിക്ക് വലിയ പക്വതയോ കാര്യഗൗരവമോ ഒന്നും തന്നെയില്ല. മറ്റുള്ളവരുടെ കണ്ണുകളിൽ ഞാൻ imperfect ആയിരിക്കാം.

But in his point of views I am the best. ഇന്ന് ഞാൻ നല്ല ഒരു ഭാര്യ അല്ലാതിരിക്കാം പക്ഷെ നാളെ അങ്ങനെ ആയിരിക്കും എന്ന് നിർബന്ധമുണ്ടോ????? ഞാൻ എന്താണ് എങ്ങനെയാണ് എന്ന് അറിഞ്ഞുകൊണ്ട് തന്നെയാണ് ഇച്ചായൻ എന്നെ സ്നേഹിച്ചതും ലൈഫ് പാർട്ണർ ആയി തിരഞ്ഞെടുത്തതും. സോ മറ്റുള്ളവർ പറയുന്നതിന് ഞാൻ ഇമ്പോർടൻസ് കൊടുക്കുന്നില്ല. എനിക്കോ എന്റെ വീട്ടുകാർക്കോ ഇച്ചായനോ ഇവിടെ ഉള്ളവർക്കോ കുഴപ്പമില്ല എനിക്ക് ഇത്രയും പേരുടെ താല്പര്യം നോക്കിയാൽ പോരെ???? അല്ലാതെ ഈ പറയുന്ന ആരുടേയും ചിലവിൽ അല്ല ഞാൻ കഴിയുന്നത്. പിന്നെ ഉയരത്തിന്റെ കാര്യം. ഹൈഹീൽസും ഇട്ട് നടന്നാൽ എനിക്കും കാണും പൊക്കം. ലിയയുടെ കാലിലേക്ക് നോക്കി അവൾ പറഞ്ഞ് നിർത്തിയതും അവൾ അടികിട്ടയത് പോലെ വിളറി വെളുത്തു. പിന്നെ എമിയെ നോക്കി മുഖം വീർപ്പിച്ച് എഴുന്നേറ്റു പോയി. പെട്ടെന്ന് വാതിൽക്കൽ നിന്നൊരു കയ്യടി കേട്ടതും എമിയുടെയും റിയയുടെയും ശ്രദ്ധ അങ്ങോട്ടായി. അവരെ നോക്കി ചിരിയോടെ നിൽക്കുന്ന ആൽവിച്ചനെ കണ്ടവൾ ഒന്ന് പുഞ്ചിരിച്ചു.

കലക്കി മോളെ കലക്കി. അവൾക്ക് അല്ലേലെ ഇച്ചിരി സൂക്കേട് കൂടുതലായിരുന്നു. പണ്ട് ദേ ഇവളായിരുന്നു ആ പൂതനയുടെ സ്ഥിരം ഇര. അവൾ വല്ലതും പറയും ഇവൾ കിടന്ന് മോങ്ങും. നിന്നെ കണ്ടപ്പോൾ അതുപോലെ ഒന്ന് ചൊറിയാൻ നോക്കിയതാ അടിച്ച് അണ്ണാക്കിൽ കൊടുക്കും എന്ന് സ്വപ്നത്തിൽ പോലും കരുതി കാണില്ല. ഇഞ്ചി കടിച്ചത് പോലെയുള്ള അവളുടെ എക്സ്പ്രഷൻ ഓർക്കുമ്പോ ചിരി നിർത്താൻ കഴിയുന്നില്ല. എന്റെ അമ്മച്ചീ............ ആൽവി വയറിൽ കൈവെച്ച് ചിരിച്ചു. ഓഹ് കൂടുതൽ കിണിക്കണ്ട നിങ്ങൾ അവളെ വായിനോക്കാനല്ലേ ഇപ്പൊ ഇങ്ങോട്ട് വന്നത്???? റിയ കുപ്പിതയായി. ഫ്തൂ....... അയിന് ഈ കൂറേനെ ഒക്കെ ആരാ നോക്കുന്നത്. നല്ല അടിപൊളി പെൺപിള്ളേർ ഇന്ന് പള്ളിയിൽ ഉണ്ടായിരുന്നു അപ്പോഴാ ഈ കൂതറ. ഞാൻ നിന്നെ നോക്കി വന്നതാ. നടുവേദന കാലുവേദന എന്നൊക്കെ പറഞ്ഞിട്ട് നീ ഇവിടെ വന്നിരിക്കുവാണോ??????

മുറിയിലേക്ക് വാ ഞാൻ കാല് തടവി തരാം. നടുവേദന എന്ന് പറഞ്ഞത് കൊണ്ട് ഹോട്ബാഗ് എടുത്ത് വെച്ചിട്ടുണ്ട് എന്റെ മോൾ വാ കുറച്ച് നേരം കിടക്കുമ്പോ ആശ്വാസം കിട്ടും. ആൽവിച്ചൻ റിയയെ എഴുന്നേൽപ്പിച്ചു കൊണ്ട് പറഞ്ഞു. ഇതൊക്കെ ഉണ്ടായിട്ടാണോ ഇത്രയും നേരം മിണ്ടാതിരുന്നത് ചെന്നേ ചെന്ന് കിടന്നിക്ക്. എമി റിയയെ പിടിച്ച് എഴുന്നേൽപ്പിച്ചു. എനിക്ക് കുഴപ്പമില്ല മോളെ. ഞാൻ ഇവിടെ ഇരുന്നോളാം അല്ലെങ്കിൽ നീ ഒറ്റയ്ക്ക് ആയി പോവില്ലേ????? റിയ അവരെ തടഞ്ഞു കൊണ്ട് പറഞ്ഞു. എവിടെ???? ആൾക്കാരെ തട്ടിയിട്ട് നടക്കാൻ വയ്യാത്ത ഈ വീട്ടിൽ ഞാൻ ഒറ്റയ്ക്ക് ആവുകയോ??? ഒന്ന് പോയേ ഏട്ടത്തി. ആൾവിച്ചായാ മര്യാദക്ക് കെട്ട്യോളേം വിളിച്ചു പോവാൻ നോക്ക് എന്റെ വാവ ഇനിയെങ്കിലും കുറച്ച് നേരം റസ്റ്റ്‌ എടുക്കട്ടെ. റിയയുടെ വയറിൽ തലോടി അവൾ ആൽവിയോടായി പറഞ്ഞതും അവൻ റിയയെ പിടിച്ച് റൂമിൽ നിന്നിറങ്ങി. എമിയെ ഒറ്റയ്ക്ക് ആക്കുന്നതിൽ മടിയുണ്ടെങ്കിലും വേറെ വഴി ഇല്ലാത്തത് കൊണ്ട് ആൽവിയുടെ ഒപ്പം പോയി. 🖤🖤🖤🖤🖤🖤🖤🖤🖤🖤🖤🖤🖤

റൂമിൽ നിന്ന് പുറത്തേക്ക് ഇറങ്ങിയ അച്ചു ഫോൺ എടുത്ത് എമിയുടെ വീട്ടിലേക്ക് വിളിച്ചു. എമിയുടെ സ്ഥിതി ഇതാണെങ്കിൽ ജോണിന്റെയും റോണിയുടെയും എല്ലാം അവസ്ഥ അവന് ഊഹിക്കാവുന്നതായിരുന്നു അവരെ വിളിച്ച് സംസാരിച്ച് എല്ലാവരും ഓക്കേ ആണെന്ന് ഉറപ്പിച്ച് അവൻ കാൾ കട്ട്‌ ചെയ്ത് തിരികെ മുറിയിലേക്ക് വരുമ്പോഴാണ് എമി ബെഡിൽ ഇരുന്ന് ദേഷ്യത്തിൽ എന്തൊക്കെയോ പിറുപിറുക്കുന്നതാണ് കണ്ടത്. എന്തുപറ്റി എന്റെ കൊച്ച് ആരെയോ കാര്യത്തിൽ ചീത്ത വിളിക്കുകയാണല്ലോ?????? അവൾക്കൊപ്പം ബെഡിലേക്ക് ഇരുന്നവൻ ചോദിച്ചു. അതോ ഇന്ന് ഇവിടെ വന്നില്ലേ ഒരു പൂതന അവൾ പറയുവാ ഞാൻ ഇച്ചായന്‌ ചേർന്ന പെൺകുട്ടി അല്ലാന്ന്. അതിന്റെ കൂടെ ഒരു ക്ലാസ്സും. എനിക്ക് ആകെ അങ്ങ് വിറഞ്ഞു കയറി. അലവലാതി... കാലത്തി... ചപ്രത്തലച്ചി. ഓന്തിന് ചൊറിയൻ പുഴുവിൽ ഉണ്ടായ സാധനം. എനിക്ക് പൊക്കം ഇല്ല പോലും. ഇല്ലാത്ത സാധനം ഉണ്ടെന്ന് കാണിക്കാൻ അവളെ പോലെ ഞാൻ മുള്ളേൽ നടക്കുവല്ല. എമി കത്തി കയറുവാണ്. എന്തോന്ന് മുള്ളി നടന്നെന്നോ???

അച്ചു അന്തംവിട്ട് ചോദിച്ചു. ഓഹ്... എന്റെ മനുഷ്യാ പൊക്കം ഉണ്ടെന്ന് കാണിക്കാൻ ഞാൻ അവളെ പോലെ ഹൈ ഹീൽസ് ഇട്ട് നടക്കുവല്ല എന്നാണ് പറഞ്ഞത്. ഓഹ് അങ്ങനെ........ ഒരു മിസ്സ്‌ പെർഫെക്ട് വന്നിരിക്കുന്നു. ഹും........ ചുണ്ട് കോട്ടി അവൾ പറയുന്നത് കേട്ടവന് ചിരി വന്നു. ഒരുനിമിഷം അവന് ലിയയെ നന്ദിയോടെ ഓർത്തു. സംഭവം അവൾ പറഞ്ഞത് മോശമാണെങ്കിലും ആ ഒരൊറ്റ കാരണം കൊണ്ട് കൊച്ചിന്റെ മൂഡ് മൊത്തത്തിൽ അങ്ങ് മാറി പെണ്ണ് പഴയ പോലെ ആക്റ്റീവ് ആയി. അവൻ അവളുടെ വീർപ്പിച്ചു വെച്ച കവിളിൽ ഒരുമ്മ കൊടുത്തു. അതിന്റെ ഫലമായി അവൾ ഒന്ന് തിരിഞ്ഞു നോക്കവെ അച്ചു അവളെ അരയിലൂടെ കൈചേർത്ത് അവനിലേക്ക് അടുപ്പിച്ചു. ഉണ്ടകണ്ണ് തുറിപ്പിച്ച് തന്നെ നോക്കുന്ന അവളുടെ ചുണ്ടിലെ മറുകിൽ ഒന്ന് മുത്തി അവളുടെ അധരങ്ങളെ കവർന്നെടുക്കാൻ അവൻ ആഞ്ഞതും സാറാ കതകിൽ വന്ന് തട്ടിയിരുന്നു. ശേ............. നിരാശയോടെ ബെഡിൽ അടിക്കുന്ന അവനെ നോക്കി വാ പൊത്തി ചിരിച്ചവൾ ഡോർ തുറന്ന് അവർക്കൊപ്പം പോയി.

ഇപ്പൊ പൊക്കോ മോളെ പൊടിക്കുപ്പി നിന്നെ ഞാൻ എടുത്തോളാം. ഒരു കള്ളചിരിയോടെ മനസ്സിൽ പറഞ്ഞവൻ ബെഡിലേക്ക് മലർന്നു കിടന്നു. 🖤🖤🖤🖤🖤🖤🖤🖤🖤🖤🖤🖤🖤 അത്താഴം കഴിക്കാൻ ഇരിക്കുമ്പോഴും അവന്റെ കണ്ണുകൾ തന്നെ കൊത്തി വലിക്കുന്നത് അവൾ കണ്ടിരുന്നു. അത് കാൺകെ എന്തെന്നില്ലാത്ത പരവേശം അവൾക്ക് തോന്നി. ബന്ധുക്കൾ എല്ലാവരും പോയെങ്കിലും ലിയ അന്നവിടെ തങ്ങാൻ തീരുമാനിച്ചു. എങ്കിലും അതിന് ശേഷം അവൾ എമിയെ ചൊറിയാൻ പോയില്ല. കഴിച്ച് എല്ലാവരും എഴുന്നേറ്റതും എമി ജോക്കുട്ടനെ പിടിച്ചിരുത്തി കളിക്കാൻ നോക്കി. പക്ഷെ കല്യാണത്തിന് ക്ഷീണം കാരണം ജോക്കുട്ടൻ പെട്ടെന്ന് തന്നെ ഉറങ്ങിപ്പോയി. റിയ ഗർഭിണി ആയത് കൊണ്ട് തന്നെ പിടിച്ചിരുത്തി വർത്തമാനം പറയാൻ പറ്റില്ല. പിന്നെ ഉള്ളത് അനുവും ലിയയും ആണ് അവരോട് സംസാരിക്കുന്നതിനേക്കാൾ ഭേദം ട്രെയിനിന് തല വെക്കുന്നതാ.

ടീവിയും തുറന്ന് വെച്ച് കുറച്ച് നേരം ഇരിക്കാൻ ശ്രമം നടത്തിയെങ്കിലും സാറാ അവളെ ചീത്ത പറഞ്ഞ് ഓടിച്ചു. വേറെ നിവർത്തി ഇല്ലാതെ അവൾ മുറിയിലേക്ക് നടന്നു. മുറിയിലേക്കുള്ള വാതിലിനരികിൽ എത്തിയതും അതുവരെ ഇല്ലാത്ത ഒരു വെപ്രാളവും പരവേശവും. പേരറിയാത്ത ഒരു തരം ഭയം ഉടലാകെ പൊതിഞ്ഞു. എന്തോ അവന്റെ മുന്നിൽ ചെന്ന് നിൽക്കാനുള്ള ശേഷി ഇല്ലാത്തത് പോലെ. ആ നോട്ടത്തിന് മുന്നിൽ പതിറിപ്പോവുമോ എന്ന പേടി. ഹൃദയമിടിപ്പിന്റെ വേഗത ഏറിയത് അവളറിഞ്ഞു. ഒരുനിമിഷം നെഞ്ചിൽ കൈവെച്ചവൾ കണ്ണുകളടച്ചു. മനസ്സിൽ ധൈര്യം സമ്പാദിച്ച് ഡോർ ഡോർ തുറന്നതും ഞൊടിയിടയിൽ ആരോ വലിച്ച് ദൃഢമായ നെഞ്ചിലേക്ക് ചേർത്തിരുന്നു. ഒരു പകപ്പോടെ കണ്ണുകൾ ഉയർത്തവേ ഇമചിമ്മാതെ തന്നിലേക്ക് ആഴ്ന്നിറങ്ങുന്ന ആ കണ്ണുകളെ നേരിടാൻ ആവാതെ അവൾ പിടച്ചിലോടെ മുഖം താഴ്ത്തി. ഈ സമയം അവൻ അവളെ മതിയാവോളം കാണുകയായിരുന്നു. തന്റെ പ്രണയം.... തന്റെ പ്രാണൻ.... തൻ ഉടലിനും ഉയിരിനും അവകാശി....

ആ ഉണ്ടക്കണ്ണുകൾ എത്രയോ രാവുകളിൽ തന്റെ സ്വപ്‌നങ്ങൾക്ക് കൂട്ടായിട്ടുണ്ട്. ചുണ്ടിൽ വിരിയുന്ന ആ പുഞ്ചിരി എത്രനാൾ തന്നെ കൊല്ലാതെ കൊന്നിട്ടുണ്ട്. ദേഷ്യം ചാലിച്ച ആ കൂർത്ത നോട്ടം എത്ര രാത്രിയുടെ ഉറക്കം കവർന്നെടുത്തിട്ടുണ്ട്. മനസ്സിൽ നിറയുന്നത് പ്രണയം മാത്രം. അവ ഉറവപ്പൊട്ടി പുറത്തേക്ക് ഒഴുകുന്നു. അവളുടെ ഇടുപ്പിനെ പൊതിഞ്ഞിരുന്ന കൈയുടെ മുറുക്കം കൂടി. മറുകയ്യാൽ തല താഴ്ത്തി നിൽക്കുന്ന അവളുടെ താടിയിൽ പിടിച്ച് ആ മുഖം തനിക്ക് നേരെ ഉയർത്തി. ആ കണ്ണുകളിലെ ഭാവം അവളെ അടിമുടി ഉലച്ചു കളഞ്ഞു. അവന്റെ നോട്ടം ഹൃദയത്തിൽ ആഴ്ന്നിറങ്ങുന്നത് പോലെ. പ്രണയം നിറയുന്ന അവന്റെ കണ്ണുകളിൽ സ്വയം മറന്നവൾ നിന്നു. എമീ............ അത്രമേൽ ആർദ്രമായിരുന്നു അവന്റെ ശബ്ദം. മ്മ്മ്മ്.......... അവളറിയാതെ ഒരു നേർത്ത മൂളൽ അവളിൽ നിന്നുയർന്നു. പേടിയുണ്ടോ നിനക്ക്????? കവിളിൽ തലോടി അവനത് ചോദിച്ചു. മ്മ്ഹ്ഹ്........ ഇരുവശത്തേക്കും നിഷേധാർത്ഥത്തിൽ തല ചലിപ്പിച്ചു. അവന്റെ ചുണ്ടിൽ ഒരു നേർത്ത പുഞ്ചിരി തെളിഞ്ഞു.

കവിളിൽ വെച്ചിരുന്ന കൈ മാറ്റാതെയവൻ അവളുടെ നെറുകിൽ ചുണ്ടുകൾ അമർത്തി. ആ ചുംബനചൂടിൽ അവളുടെ കണ്ണുകൾ കൂമ്പിയടഞ്ഞു. അവന്റെ പ്രണയം മുഴുവൻ നിറഞ്ഞ ആ ചുംബനത്തെ ഹൃദയത്തിനുള്ളറകളിലേക്ക് ആവാഹിക്കുകയായിരുന്നു അവൾ. ചുണ്ടുകൾ നെറുകിൽ നിന്ന് നെറ്റിത്തടത്തിലേക്ക് ചേക്കേറി. അടഞ്ഞു കിടന്ന കണ്ണുകളിൽ നാസിക തുമ്പിൽ കവിളിണകളിൽ എല്ലാം അവന്റെ ചുണ്ടുകൾ പ്രണയത്തോടെ പതിഞ്ഞു കൊണ്ടിരുന്നു. താടിത്തുമ്പിൽ അവന്റെ ചുംബനം വീണുടഞ്ഞതും ശരീരമാകെ ഒരു തരിപ്പ് പടർന്നു. ഒരു പിടച്ചിലോടെ അവൾ അവന്റെ ബനിയനിൽ പിടി മുറുക്കി. ചുണ്ടിനെ തഴുകുന്ന അവന്റെ ചുടു നിശ്വാസം തന്നെ മുഴുവനായി തളർത്തുന്നത് പോലെ. കവിളിനെ പൊതിഞ്ഞിരുന്ന അവന്റെ കൈകൾ സ്ഥാനം മാറി ചലിച്ച് പിൻകഴുത്തിൽ വന്നു നിന്നു. തൊട്ടടുത്ത നിമിഷം തന്നെ അവനവളുടെ അധരങ്ങളെ കവർന്നെടുത്തിരുന്നു. ഇരുദളങ്ങളെയും പൊതിഞ്ഞു കൊണ്ടുള്ള ആ ചുംബനത്തിൽ പുളഞ്ഞു കൊണ്ടവൾ അവനിലേക്ക് ചേർന്നൊട്ടി.

അവളുടെ വലം കൈ അറിയാതെ പോലും അവന്റെ ഇടം നെഞ്ചിന് മുകളിൽ ചേർന്നിരുന്നു. ഇരു ഹൃദയങ്ങളും ഒരേ ഈണത്തിൽ തുടികൊട്ടി. വളരെ ശാന്തമായിരുന്നു അവന്റെ ചുംബനം. ആസക്തി ഏതുമില്ലാതെ പ്രണയം മാത്രം നിറഞ്ഞ മൃദു ചുംബനം. ചുംബനത്തിന്റെ ദൈർഖ്യം ഏറും തോറും തീവ്രതയേറി കൊണ്ടിരുന്നു. മേൽചുണ്ടിലെ അവളുടെ മറുകിൽ അവന്റെ നാവ് തൊട്ടതും അവൾ പുളഞ്ഞു പോയി. അവന്റെ കൈകൾ അവളുടെ പുറത്ത് അലഞ്ഞു നടന്നു. ഒടുവിൽ തമ്മിൽ അകന്നു മാറുമ്പോൾ ഇരുവരും കിതച്ചു പോയിരുന്നു. കണ്ണുകൾ അടച്ചു നിൽക്കുന്ന അവളുടെ മുഖമാകെ അവൻ ചുംബനങ്ങളാൽ മൂടി. കവിളിലൂടെ അരിച്ചിരിറങ്ങിയ അവന്റെ ചുണ്ടുകൾ കഴുത്തിൽ അലഞ്ഞതും അവളുടെ ഹൃദയമിടിപ്പ് ഏറി.

ഇ.... ഇച്ചായാ....... വിറയലോടെ അവൾ വിളിച്ചതും അവൻ അവളെ നെഞ്ചിലേക്ക് അടക്കി പിടിച്ചു. ഇതിൽ കൂടുതൽ ഞാൻ ഒന്നും ചെയ്യില്ലടാ. എന്ന് നമ്മൾ രണ്ടുപേരും എല്ലാ അർത്ഥത്തിലും ഒന്നാകണം എന്നാഗ്രഹിക്കുന്ന നിമിഷം അല്ലാതെ നിന്നെ ഞാൻ സ്വന്തമാക്കില്ല. അവളുടെ നെറുകിൽ ചുംബിച്ചു കൊണ്ടവൻ പറഞ്ഞതും അവളുടെ ചുണ്ടിൽ പുഞ്ചിരി വിടർന്നു. തന്നെ എല്ലാതരത്തിലും മനസ്സിലാക്കുന്ന അവനോട്‌ അവൾക്ക് അടങ്ങാത്ത പ്രണയവും ബഹുമാനവും തോന്നി. അവന്റെ ഇടനെഞ്ചിൽ ചുണ്ട് ചേർത്തവൾ അവനെ ഇറുകെ പുണർന്നു നിന്നു.......... തുടരും................

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story