ഹൃദയതാളമായ്: ഭാഗം 6

hridayathalamay

എഴുത്തുകാരി: ആർദ്ര അമ്മു

ചൂണ്ട് വിരലിൽ ബുള്ളറ്റിന്റെ കീ കറക്കികൊണ്ടവൻ പുറത്തേക്കിറങ്ങി. നീയിത് എങ്ങോട്ടാ????? ആൽവിയുടെ ചോദ്യം കേട്ടവൻ ഒന്ന് നിന്നു. ഞാനൊന്ന് ടൗൺ വരെ പോകുവാ എന്തേ?????? ഒരു കയ്യാൽ മീശ പിരിച്ചു കൊണ്ടവൻ തിരികെ ചോദിച്ചു. അല്ല കോളേജ് വിടാനുള്ള സമയത്ത് തന്നെ ഇവിടുന്ന് ഇറങ്ങുന്നത് കൊണ്ട് ഞാൻ ചോദിച്ചു പോയതാ. അതിന് മറുപടി പറയാതെ ആൽവിയെ ഒന്ന് നോക്കി അവൻ പുറത്തേക്ക് ഇറങ്ങി. അച്ചു പുറത്തേക്കിറങ്ങിയതും വരാന്തയിൽ ഇരുന്ന പോൾ അടുത്ത് കിടന്ന പത്രം എടുത്തു നിവർത്തി. കോളേജ് പരിസരങ്ങളിൽ പൂവാലശല്യം രൂക്ഷം. കാക്കിയണിഞ്ഞ പൂവാലന്മാരാണ് കൂടുതൽ ശല്യമെന്നാണ് സമീപവാസികൾ പറയുന്നത്. ഉച്ചത്തിൽ വായിക്കുന്നതായി അഭിനയിച്ച് അയാൾ ഇടം കണ്ണിട്ട് അച്ചുവിനെ നോക്കി. അവൻ ബുള്ളറ്റിൽ കയറിയിരുന്ന് അയാളെ നോക്കി ഒരു ക്ലോസപ്പ് ഇളി പാസ്സാക്കി. നീയെന്റെ മാനം കളയുവോടെ????? ഈ കാര്യത്തിൽ ഡാഡിയുടെ പാരമ്പര്യം കാക്കാൻ ആരെങ്കിലും ഒക്കെ വേണ്ടേ????

അവൻ തിരിച്ചു ചോദിച്ചതും പോൾ അവനെ നോക്കി ഇളിച്ചു. നീയെന്റെ മകൻ തന്നെ പോയി വിജയിച്ചു വരൂ.... അയാൾ പറയുന്നത് കേട്ടവൻ ആക്കിചിരിച്ചു കൊണ്ട് വണ്ടി മുന്നോട്ടെടുത്തു. 🖤🖤🖤🖤🖤🖤🖤🖤🖤🖤🖤🖤🖤 കോളേജ് വിട്ടതും എമി റോണിയെ വലിച്ചു കൊണ്ട് പുറത്തേക്കിറങ്ങി. ഗേറ്റ് കടന്ന് പുറത്തേക്കിറങ്ങിയതും അവളുടെ കണ്ണുകൾ നാല് പാടും പരതി. എടി........ മ്മ്മ്........ കിട്ടുവോ????? അറിയില്ല...... നിഷേധാർത്ഥത്തിൽ തലയാട്ടി അവൾ വീണ്ടും ആൾക്കൂട്ടത്തിൽ പരതാൻ തുടങ്ങി. അവളുടെ കണ്ണുകൾ ഒരു ഫാൻസി സ്റ്റോറിന്റെ മുന്നിൽ നിൽക്കുന്ന ആളിൽ എത്തിയതും വിടർന്നു. ഡാ...... അവൾ റോണിയെ തട്ടി വിളിച്ചു. എന്താടി????? ദേ അവിടെ....... അവൾ അയാളെ ചൂണ്ടി കാണിച്ചു. വാ..... നമുക്ക് നോക്കാം. അവൻ അവളുടെ കയ്യും പിടിച്ച് അയാൾക്കരികിലേക്ക് നടന്നു. എന്തായി ചേട്ടായി കിട്ടിയോ????? ആകാംഷയോടെ അവൾ അയാളോട് ചോദിച്ചു. അയാൾ ഒന്നും മിണ്ടാതെ അവളെ നോക്കി. എടൊ രോഹി നിന്ന് സ്ലോമോഷൻ കളിക്കാതെ വല്ലതും അറിഞ്ഞെങ്കിൽ പറ. റോണി പറയുന്നത് കേട്ടവൻ ഒന്ന് കലിപ്പിച്ചു നോക്കി. അത് കണ്ടതും റോണി പുച്ഛത്തോടെ ചുണ്ട് കോട്ടി. ചേട്ടായി പറ എന്തെങ്കിലും അറിഞ്ഞോ?????

എന്റെ പൊന്ന് എമിക്കൊച്ചേ ഈ ആരവ് എന്ന പേര് മാത്രം വെച്ച് ഞാനെങ്ങനെ അവനെ കണ്ടുപിടിക്കാനാ????? അവന്റെ അച്ഛന്റെ പേരോ വീടുപേരോ എന്തിന് അവന്റെ സ്ഥലപ്പേരോ എന്തെങ്കിലും ഒന്ന് നിങ്ങൾക്കറിയാവോ????? മ്മ്ഹ്ഹ്...... ഇല്ലെന്നർത്ഥത്തിൽ അവർ തലയാട്ടി. പിന്നെങ്ങനെ കണ്ടുപിടിക്കും????? അത് കേട്ടവർ നിരാശയോടെ തമ്മിൽ നോക്കി. ആൾ ഞങ്ങളുടെ സീനിയർ ആയിരുന്നു അപ്പൂന്നാ ഫ്രണ്ട്സ് ഒക്കെ വിളിക്കാറ് ഇതല്ലാതെ മറ്റൊന്നും ഞങ്ങൾക്കറിയില്ല. എമി നിരാശയോടെ പറഞ്ഞു. ഇത് മാത്രം വെച്ച് ഇന്നത്തെ കാലത്ത് ഒരാളെ എങ്ങനെ കണ്ടുപിടിക്കാനാ??? ശരിക്കും ഇതാരാ????? നിങ്ങളെന്തിനാ കഴിഞ്ഞ മൂന്നു വർഷമായി ഇയാളെ പറ്റി അന്വേഷിക്കുന്നത്????? രോഹി അവർക്ക് മുന്നിൽ കൈകെട്ടി നിന്നുകൊണ്ട് ചോദിച്ചു. അതിനെന്ത് മറുപടി പറയണം എന്നറിയാതെ അവൾ തലതാഴ്ത്തി. ചേട്ടായി അത് ഞങ്ങൾ പറഞ്ഞല്ലോ ഞങ്ങളുടെ സീനിയർ ആയിരുന്നു. ഒരത്യാവശ്യകാര്യത്തിനാണ് ആളെ ഇപ്പൊ അന്വേഷിക്കുന്നത് എന്തിനാണ് എന്നൊന്നും ചോദിക്കരുത് അത് കുറച്ചു പേർസണൽ ആണ്. ഗൗരവത്തോടെ റോണി പറയുന്നത് കേട്ടവൻ തലയാട്ടി. നീയിത്ര ഗൗരവത്തോടെ പറയുന്നുണ്ടെങ്കിൽ സംഭവം സീരിയസ് ആയിരിക്കുമെന്ന് മനസ്സിലായി.

എന്തായാലും ഞാൻ വിശദമായി ഒന്നന്വേഷിക്കട്ടെ. എന്തെങ്കിലും അറിയാൻ കഴിഞ്ഞാൽ ഞാൻ വിളിക്കാം. റോണിയോടായി പറഞ്ഞവൻ തലതാഴ്ത്തി നിൽക്കുന്ന എമിയെ ഒന്ന് നോക്കി ബൈക്ക് എടുത്ത് അവിടെ നിന്ന് പോയി. ഡീ......... റോണിയുടെ വിളി കേട്ടതും അവൾ വിഷാദത്തോടെ അവനെ നോക്കി. എന്റെ കൊച്ചേ നീയെന്നാത്തിനാ ഈ വിഷമിക്കുന്നത്??? അങ്ങേര് ഈ ലോകത്തിന്റെ ഏത് കോണിൽ ഉണ്ടെങ്കിലും നമ്മൾ കണ്ടുപിടിച്ചിരിക്കും. ഞാനല്ലേ നിന്റെ കൂടെ ഉള്ളത്????? അതാണെന്റെ പേടി. അവളുടെ മറുപടി കേട്ടവൻ അവളെ നോക്കി ചുണ്ട് കോട്ടി. നീ പോടീ അലവലാതി. അവളുടെ ഒരു ദിവ്യപ്രേമം നോക്കിക്കോ അവൻ കെട്ടി ഇപ്പൊ രണ്ട് പിള്ളേരായി കാണും. പോടാ അതിനങ്ങേർക്ക് അതിനുള്ള പ്രായം ഒന്നുമായിട്ടില്ല. എടീ ഇക്കാലത്ത് പ്രായം ഒന്നും ആവേണ്ട കാര്യമില്ല ഒരു ടിക്ടോക് അക്കൗണ്ടും കല്ലുമാല കാതിൽ പാട്ടും കൂടി ഉണ്ടെങ്കിൽ കേരളത്തിൽ ഏത് അലവലാതിക്കും പെണ്ണ് കിട്ടും. അങ്ങനെ വരുവാണെങ്കിൽ അവനും കിട്ടി കാണണം.

റോണി പറയുന്നത് കേട്ടവൾ അവനെ കൂർപ്പിച്ചു നോക്കി. അതിന് ടിക്ടോക് ബാൻ ചെയ്തില്ലേ???? അതിപ്പോഴല്ലേ നേരത്തെ ഉണ്ടായിരുന്നല്ലോ. നിനക്കറിയോ നമ്മുടെ ക്ലാസ്സിലെ വിഷ്ണുവിന്റെ ഭാര്യക്ക് ഇതിപ്പൊ ആറാം മാസമാണ് ആ കൂറക്ക് അറിയാവുന്ന ആരെങ്കിലും പെണ്ണ് കൊടുക്കുവോ????? എല്ലാം ടിക്ടോക്കിന്റെ ഗുണം. ഓഹ് പിന്നേ നിന്റെ പറച്ചിൽ കേട്ടാൽ തോന്നും അവന്റെ ഭാര്യക്ക് ഗർഭമുണ്ടാക്കിയത് ടിക്ടോക് ആണെന്ന് ഒഞ്ഞു പോടാ........ അവനെ പുച്ഛിചവൾ തിരിഞ്ഞു നിന്നു. പുച്ഛിച്ചോ പുച്ഛിച്ചോ അവസാനം കാത്ത് സൂക്ഷിച്ച കസ്തൂരി മാമ്പഴം ഏതെങ്കിലും പാട്ട കൊത്തിക്കൊണ്ട് പോവുമ്പോഴേ നിനക്ക് എന്റെ വാക്കിന്റെ വില മനസ്സിലാവൂ........ തിരികെ ഒരു ലോഡ് പുച്ഛം വാരിവിതറി അവൻ തിരിഞ്ഞു നിന്നു. തമ്മിൽ നോക്കി പുച്ഛിക്കുന്നതിനിടയിലാണ് നിവി അവർക്കരികിലേക്ക് ഓടി എത്തുന്നത്. ( നിവു എന്ന് വിളിക്കാൻ പലർക്കും ബുദ്ധിമുട്ട് ആണെന്ന് പറഞ്ഞു അതുകൊണ്ട് നമുക്ക് ഇനിമുതൽ അങ്ങോട്ട്‌ നിവി എന്നാക്കാം ) നിങ്ങളെന്താ ഒന്നും പറയാതെ പോന്നത് ഞാൻ നിങ്ങളെ കോളേജ് മുഴുവൻ അരിച്ചു പെറുക്കി. മുന്നിൽ വന്ന് നിന്ന് അണച്ചുകൊണ്ടവൾ പറഞ്ഞു. സോറി ഡാ ഞങ്ങൾക്ക് അത്യാവശ്യമായി ഒരാളെ കാണേണ്ട കാര്യം ഉണ്ടായിരുന്നു അതാ ഞങ്ങൾ പെട്ടെന്ന് ഇങ്ങോട്ട് പോന്നത്.

എന്തായാലും നിന്റെ ബസ്സിനുള്ള സമയം ആയില്ലേ നീ വിട്ടോ ഞങ്ങളും പോകുവാ വിശന്നിട്ട് വയറ് കിടന്ന് തള്ളക്ക് വിളിക്കുന്നു. വയറിൽ കൈ വെച്ച് എമി പറയുന്നത് കേട്ടവൾ ചിരിച്ചു. എങ്കിൽ ശരി നിങ്ങൾ വിട്ടോ. നിവി പറഞ്ഞതും എമി അവന്റെ പുറകിൽ കയറിയിരുന്ന് അവളെ നോക്കി കൈവീശി. നിവി അവൾക്ക് നേരെ കൈവീശി റോഡ് ക്രോസ്സ് ചെയ്ത് ബസ്സ്റ്റോപ്പിലേക്ക് പോയി. അവർ പോയി കഴിഞ്ഞതും അവിടെ മറഞ്ഞു നിന്ന അച്ചു പുറത്തേക്കിറങ്ങി. അവന്റെ മുഖം സന്തോഷത്താൽ വിടർന്നിരുന്നു. ചുണ്ടിൽ തത്തി കളിക്കുന്ന പുഞ്ചിരിയോടെ അവൻ തന്റെ ബുള്ളറ്റ് എടുത്തു മുന്നോട്ട് കുതിച്ചു. 🖤🖤🖤🖤🖤🖤🖤🖤🖤🖤🖤🖤🖤 മനസ്സിന്റെ ഏതോ കോണിൽ എന്നോ ഒരിക്കൽ നാമ്പിട്ട ഒരു പ്രണയമുണ്ട് പറിച്ചു മാറ്റാനാവാത്ത വിധം നെഞ്ചിൽ വേരുകൾ ആഴ്ന്ന് വളർന്നൊരു പ്രണയം ഇന്നത് വളർന്ന് പന്തലിച്ച് ഒരു ഗുൽമോഹറായി പൂവിടുന്നു ❤️ അറിയില്ല ഇത്രയേറെ എന്നിൽ പടർന്ന് വളരാൻ നിനക്കെങ്ങനെ സാധിച്ചുവെന്ന് ഇന്നും ആൾക്കൂട്ടത്തിൽ തിരയുന്നത് നിന്റെ മുഖമാണ് കാതോർക്കുന്നത് നിന്റെ സ്വരത്തിനായാണ് ❤️

സംവത്സരങ്ങൾക്ക് മുൻപ് നീ സമ്മാനിച്ച പ്രണയത്തിനടയാളം ഇന്നും മനസ്സിൽ ഒരു നിധിയായി ഞാൻ സൂക്ഷിക്കുന്നു. വെറുപ്പായി എന്നുള്ളിൽ കടന്ന് കൂടിയ നീയൊരു പ്രണയതീയായി ആളിപടരുന്നു ❤️ ഒരു മോചനം ആഗ്രഹിക്കാതെ എൻ മനം ഇന്നും നീ എന്ന ഒറ്റക്ഷരത്തിന് ചുറ്റും ഭ്രമണം ചെയ്യുന്നു. തിരികെ കിട്ടുമോ എന്നൊരു പ്രതീക്ഷ പോലുമില്ലാതെ ഹൃദയം ഇന്നും നിന്നെ കാത്തിരിക്കാൻ പ്രേരിപ്പിക്കുന്നു ❤️ ഇന്നിതാ ചാരത്തായി ഒരു വിളിപ്പാടകലെ നീയുണ്ടെന്ന് മനസ്സ് മന്ത്രിക്കുന്നു. നിൻ പിൻവിളിക്കായ് കാതോർത്ത് ഒരു വേഴാമ്പലായ് ഞാനിന്നും നിനക്കായ് കാത്തിരിക്കുന്നു ❤️ തന്റെ ഡയറിയിൽ കുത്തിക്കുറിച്ചവൾ ടേബിളിൽ തലചായ്ച്ച് കിടന്നു. മനസ്സിൽ അപ്പോഴും കുസൃതി ചിരിയോടെ തനിക്ക് മുന്നിൽ നിൽക്കുന്ന ഒരു പൊടിമീശക്കാരന്റെ മുഖമായിരുന്നു. 🖤🖤🖤🖤🖤🖤🖤🖤🖤🖤🖤🖤🖤 Aaa..Inru Vinnilavil Antha Èera Ninaivil Kanru Thavippathaenøa Manam Kalangip Pulambugiraen Køønthal Nelivil Èzhil Køalach Charivil Køønthal Nelivil Èzhil Køalach Charivil Garvam Azhinthathadi Èn Garvam Azhinthathadi Ithae Azhutham Azhutham Ithae Anaippu Anaippu Vaazhvin Èllai Varai Vendum Vendum Vaazhvin Èllai Varai Vendum Vendumae.........🎶

ഫോണിൽ മുഴങ്ങി കേൾക്കുന്ന പാട്ടും ആസ്വദിച്ചു കൊണ്ടവൻ നിലാവിനെ നോക്കി കിടന്നു. നേർത്തൊരു പുഞ്ചിരി ചുണ്ടിൽ തങ്ങി നിന്നിരുന്നു. ഇന്നും മങ്ങലേൽക്കാതെ മനസ്സിൽ തങ്ങി നിൽക്കുന്ന ഒരു പിടി ഓർമ്മകൾ പാട്ടിന്റെ അകമ്പടിയോടെ മനസ്സിലേക്ക് ഇരച്ചെത്തി. പഴകും തോറും വീര്യം കൂടുന്നൊരു ലഹരിയാണ് തന്റെ പ്രണയം എന്നവന് തോന്നിപ്പോയി. മുന്നിൽ ചെന്ന് നിന്ന് ഞാനാണ് നിന്റെ പ്രണയം ഇതുവരെ തേടിയലഞ്ഞത് നിനക്ക് വേണ്ടിയായിരുന്നു എന്നവളോട് പറയാൻ മനസ്സ് പ്രേരിപ്പിക്കുന്നുണ്ടെങ്കിലും എന്തോ അവളുടെ മുന്നിലുള്ള ഒളിച്ചു കളിക്ക് ഒരു പ്രത്യേകസുഖമുള്ളത് പോലെ. മറഞ്ഞിരുന്ന് അവളുടെ മുഖത്തെ ഓരോ ഭാവങ്ങളും ആസ്വദിക്കുന്നത് തനിക്കിപ്പോ ഒരു ഹരമായത് പോലെ. ചിരിയോടെ അവൻ സ്വന്തം തലയിൽ തട്ടി. വേണ്ട പാവത്തിനെ ഇനിയും ഇട്ട് വട്ട് കളിപ്പിക്കണ്ട നാളെ തന്നെ പോയി മുന്നിൽ ചെന്ന് നിന്ന് ഉള്ളിൽ അടക്കിവെച്ച പ്രണയമത്രയും തുറന്ന് കാട്ടണം. ഒരു പുഞ്ചിരിയോടെ അവൻ കണ്ണുകൾ അടച്ചു. 🖤🖤🖤🖤🖤🖤🖤🖤🖤🖤🖤🖤🖤 രാവിലെ കോളേജ് ഗേറ്റിന് മുന്നിൽ റോണി വണ്ടി നിർത്തുമ്പോഴാണ് കോഴി മുട്ടയിടാൻ പരുങ്ങുന്നത് പോലെ ആ പരിസരത്ത് നിന്ന് കിടന്ന് കറങ്ങുന്ന നിവിയെ അവർ ശ്രദ്ധിക്കുന്നത്. സാധാരണ ഈ നേരത്ത് നെല്ലിമരച്ചോട്ടിൽ ഇരുന്ന് വായിനോക്കുന്ന പെണ്ണാണ് കോളേജ് എൻട്രൻസിൽ ചുറ്റി തിരിയുന്നത്.

ഒരു സംശയത്തോടെ എമി അവന് പിറകിൽ നിന്നിറങ്ങിയതും നിവി ഓടി അവൾക്കരികിലെത്തി. എടി ഞാൻ പറഞ്ഞിരുന്നില്ലേ എന്റെ സ്വപ്‍നപുരുഷനെ പറ്റി ആൾ ദേ ഇവിടെ ഉണ്ട്. ആവേശത്തോടെ അവൾ പറയുന്നത് കേട്ടവൾ ചുറ്റിനും ഒന്ന് നോക്കി. ഇവിടെയോ????? ആഹ് ദേ അവിടെ ആ കടയുടെ മുന്നിൽ നിന്ന് ഫോണിൽ സംസാരിക്കുന്ന ആളാ. അവൾ എമിയുടെ മുഖം പിടിച്ച് തിരിച്ചു കൊണ്ട് പറഞ്ഞു. എമി അങ്ങോട്ട്‌ നോക്കവെ കടയുടെ മുന്നിൽ പിന്തിരിഞ്ഞ് നിന്ന് ഫോണിൽ ആരോടോ സംസാരിക്കുന്ന ഒരു ചെറുപ്പക്കാരൻ. നീ ചെന്ന് പറയുന്നില്ലേ???? എമി വല്യ താല്പര്യമില്ലാതെ ചോദിച്ചു. പറയാൻ വേണ്ടി ഉള്ളതൊക്കെ ഞാൻ ഒരു ലെറ്റർ ആയിട്ട് എഴുതി വെച്ചിട്ടുണ്ട്. അവൾ കയ്യിലിരുന്ന നാലായി മടക്കി വെച്ച കടലാസ് ഉയർത്തി കാണിച്ചു കൊണ്ട് പറഞ്ഞു. ഓഹ് ഫുള്ളി പ്രിപേർഡ് ആണല്ലേ???? റോണിയുടെ ചോദ്യത്തിന് അവൾ നാണത്തോടെ തലയാട്ടി. കണ്ടിട്ട് നിനക്ക് ചേരും നീയും കോഴി അവനും കോഴി. റോണി അവളെ കളിയാക്കി. അവൻ കോഴിയാണെന്ന് നിന്നോടാരാ പറഞ്ഞത്????? നിവി ചീറിക്കൊണ്ട് ചോദിച്ചു. അതിൽ ഇപ്പൊ പറയാൻ എന്തിരിക്കുന്നു കോളേജിന്റെ വാതിൽക്കൽ ഇങ്ങനെ വന്ന് നിൽക്കണമെങ്കിൽ ആൾ കോഴി തന്നെ.

റോണി പറയുന്നത് കേട്ടവൾ പല്ല് കടിച്ചു. ഓഹ് രണ്ടും കൂടി തല്ല് പിടിക്കാതെ ഒന്ന് നിർത്തിയെ....... എടി നിവി നിനക്ക് ലെറ്റർ കൊടുക്കാനുണ്ടെങ്കിൽ ബെല്ലടിക്കുന്നതിന് മുന്നേ കൊടുത്തിട്ട് വരാൻ നോക്ക്. എമി പറഞ്ഞതും അവൾ മടിയോടെ അവരെ നോക്കി. എടി എമി അതിന് എനിക്ക് നിന്റെ ഹെൽപ് വേണം പറ്റില്ലാന്ന് പറയരുത് പ്ലീസ്...... അവൾ എമിയുടെ കയ്യിൽ പിടിച്ചു കെഞ്ചി. എന്ത് ഹെൽപ്?????? എമി നെറ്റിച്ചുളിച്ച് അവളെ നോക്കി. നീയീ ലെറ്റർ ഞാൻ തന്നതാണ് എന്ന് പറഞ്ഞ് ആളുടെ കയ്യിൽ ഒന്ന് ചെന്ന് കൊടുക്കണം എനിക്ക് പേടിയാടി..... നിനക്കാണെങ്കിൽ ഒടുക്കത്തെ ധൈര്യമല്ലേ???? പ്ലീസ്...... അവൾ ദയനീയമായി നിന്ന് കെഞ്ചുന്നത് കണ്ടപ്പോൾ ഇല്ലെന്ന് പറയാൻ തോന്നിയില്ല. ശരി ഞാൻ കൊടുക്കാം ഇങ്ങ് താ..... അവൾ കൈനീട്ടിയതും നിവി ലെറ്റർ എടുത്തു കൊടുത്ത് അവളെ കെട്ടിപ്പിടിച്ചു കവിളിൽ മുത്തി. എമി ഒരു ചിരിയോടെ അവളെ നോക്കി മുന്നോട്ട് നടന്ന് റോഡ് ക്രോസ്സ് ചെയ്തു. അവനരികിലേക്ക് നടക്കുമ്പോൾ ഹൃദയം വേഗത്തിൽ മിടിക്കുന്നത് അവളറിഞ്ഞു. അവന്റെ മുഖമൊന്ന് കാണാൻ അതിയായ ആഗ്രഹം ഉള്ളിൽ തോന്നിത്തുടങ്ങി. ഇതെല്ലാം എന്തുകൊണ്ടാണ് എന്നവൾക്ക് മനസ്സിലായില്ല. അവനിലേക്ക് അടുക്കുന്ന മനസ്സിനെ ശാസനയോടെ പിടിച്ചു നിർത്തി അവൾ അവനരികിലെത്തി. പിന്തിരിഞ്ഞു നിന്ന അവന്റെ പുറത്ത് തട്ടി.

ചുമലിൽ ഒരു സ്പർശനമറിഞ്ഞതും അവൻ തിരിഞ്ഞു നോക്കി. തലയിൽ ക്യാപ് വെച്ചത് കൊണ്ട് അവൾക്ക് മുഖം മനസ്സിലായില്ല എങ്കിലും എവിടെയോ കണ്ട് മറന്നൊരു രൂപം പോലെ അവൾക്ക് തോന്നി. തന്നെ കണ്ടപ്പോൾ ആ കണ്ണുകൾ ഒന്ന് വിടർന്നുവോ??????? ഇല്ല തോന്നിയതാവും........ മനസ്സിലെ ചോദ്യത്തിന് സ്വയം ഉത്തരം കണ്ടെത്തി അവൾ സമാധാനിപ്പിച്ചു. വർധിച്ചു വരുന്ന ഹൃദയമിടിപ്പിനെ ശാന്തമാക്കാൻ എന്ന പോലെ അവൾ ഇടതുകൈ നെഞ്ചിൽ വെച്ച് കണ്ണടച്ച് ശ്വാസം വലിച്ചു വിട്ടു. അവളുടെ ഓരോ ഭാവങ്ങളും കണ്ണിമചിമ്മാതെ അവൻ നോക്കി നിന്നു. അൽപ്പനേരത്തിന് ശേഷം അവൾ കണ്ണുകൾ തുറന്ന് അവനെ നോക്കി. ഒരു നിമിഷം കണ്ണുകൾ തമ്മിൽ ഉടക്കി. മനസ്സിന്റെ ഉള്ളറകളിൽ അടച്ചിട്ട പ്രണയം അതിനവകാശിയെ കണ്ടെത്തിയ സന്തോഷത്തിൽ ഹൃദയം തുടികൊട്ടി. തമ്മിൽ കൊരുക്കാൻ ഒരുങ്ങുന്ന മിഴിയിണകളെ ഒരു പിടച്ചിലോടെ പറിച്ചു മാറ്റി അവൾ അവന് നേരെ ലെറ്റർ നീട്ടി. എന്റെ ഫ്രണ്ട് തരാൻ ഏല്പിച്ചതാണ് വായിച്ചു നോക്കിയിട്ട് അനുകൂലമായ ഒരു മറുപടി കൊടുക്കണം. അത്രമാത്രം പറഞ്ഞവൾ കത്ത് അവനെ ഏൽപ്പിച്ച് തിരിഞ്ഞു നടന്നു. അച്ചു കയ്യിലിരുന്ന കത്തിനെയും അവളെയും വിശ്വാസം വരാതെ മാറി മാറി നോക്കിക്കൊണ്ടിരുന്നു....... തുടരും........

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story