ഹൃദയതാളമായ്: ഭാഗം 60

hridayathalamay

എഴുത്തുകാരി: ആർദ്ര അമ്മു

ഡീ ചാരി നിന്ന് ഉറങ്ങിയോ???? കുറേ നേരമായി അനക്കം ഒന്നും കാണാതെ അവൻ ചോദിച്ചതും അവൾ തലയുയർത്തി നോക്കി. ഇങ്ങനെ നിക്കാൻ നല്ല സുഖം. അതും പറഞ്ഞവൾ വീണ്ടും അവന്റെ നെഞ്ചിലേക്ക് പറ്റിച്ചേർന്നു. അങ്ങനെ ഇപ്പൊ എന്റെ കൊച്ച് സുഖിക്കണ്ട വേഗം പോയി ഡ്രസ്സ്‌ മാറി വന്നേ. അതെന്തിനാ????? അവനിൽ നിന്ന് വിട്ടുമാറി സംശയത്തോടെ അവൾ കണ്ണ് കൂർപ്പിച്ചു. ആദ്യം പറയുന്നത് കേൾക്ക്. വേഗം പോയി ഇത് ഇട്ടിട്ട് വന്നേ ചെല്ല്....... ടേബിളിൽ ഇരുന്നൊരു കവർ അവളുടെ കയ്യിലേക്ക് വെച്ച് കൊടുത്തവൻ പറഞ്ഞതും അവനെ നോക്കി ചുണ്ട് കൂർപ്പിച്ച് അവൾ കവറുമായി ഡ്രസ്സിംഗ് റൂമിലേക്ക്‌ കയറി. ഒരു ആഷ് കളർ ഹുഡിയും ഡെനിം ബാക്ക് ജീൻസും ആയിരുന്നു കവറിൽ ഉണ്ടായിരുന്നത്. അത് കണ്ടപ്പോഴേ എങ്ങോട്ടോ പോകാനുള്ള പ്ലാൻ ആണെന്ന് അവൾക്ക് മനസ്സിലായി. അതോടെ ആൾ ഉഷാറായി വേഗം ഡ്രസ്സ്‌ ചേഞ്ച്‌ ചെയ്ത് പുറത്തേക്കിറങ്ങി. അവനും മാച്ചിങ് ഹുഡി ഒക്കെ ഇട്ട് നിൽക്കുന്നത് കണ്ടതും അവൾ ആവേശത്തോടെ അവന്റെ കയ്യിൽ തൂങ്ങി. നമ്മൾ എങ്ങോട്ടാ പോവുന്നത്?????

 ആകാംഷയോടെ ചോദിക്കുന്നത് കേട്ടവൻ പുഞ്ചിരിച്ചു. സർപ്രൈസ്. നെറ്റിയിൽ നെറ്റി മുട്ടിച്ചു കൊണ്ട് പറഞ്ഞതും അവൾ ചുണ്ട് പിളർത്തി. സമയം പോവുന്നു വാ..... അതും പറഞ്ഞവൻ അവളുടെ കയ്യിൽ പിടിച്ചു വലിച്ച് റൂമിന്റെ സൈഡിലേക്ക് നീങ്ങി. ഇതെങ്ങോട്ടാ ഈ പോവുന്നത്????വാതിൽ അവിടെയാ????? പുറകിലേക്ക് ചൂണ്ടി അവൾ പറയുന്നത് ശ്രദ്ധിക്കാതെ അവൻ റൂമിന്റെ സൈഡിലുള്ള കർട്ടൻ നീക്കിയതും മുന്നിലായി ഗ്ലാസിന്റെ സ്ലൈഡ് ഡോർ കണ്ടവൾ അമ്പരന്നു. ഇങ്ങനെ ഒന്ന് അവന്റെ മുറിയിൽ ഉള്ളതായി അതുവരെ ശ്രദ്ധിച്ചിട്ടില്ല. അമ്പരപ്പോടെ നിൽക്കുന്ന അവളെയൊന്ന് നോക്കി അവൻ സ്ലൈഡ് ഡോർ നീക്കിയതും വിശാലമായ ബാൽക്കണി മുന്നിൽ കണ്ട് അവളുടെ കണ്ണുകൾ വിടർന്നു. ഇങ്ങനെ ഒരെണ്ണം ഇവിടെ നേരത്തെ ഉണ്ടായിരുന്നോ?????? അവൾ അത്ഭുതത്തോടെ ചോദിച്ചു ഉണ്ടായിരുന്നു പക്ഷെ ഇതിന്റെ ഡോർ ജാമായി ഇരിക്കുവായിരുന്നു. ഒരുപാട് ശ്രമിച്ചിട്ടും തുറക്കാൻ പറ്റിയില്ല.

കഴിഞ്ഞ ദിവസമാണ് ജാമായ ഡോർ മാറ്റി ഈ ഡോർ വെച്ചത്. അതും പറഞ്ഞവൻ അവളെയും കൊണ്ട് ബാൽക്കണിയിലേക്കിറങ്ങി. ചുറ്റിനും കണ്ണുകൾ ഓടിച്ചവൾ നിൽക്കുമ്പോഴാണ് അവൻ അവളെ പൊക്കി റൈലിംഗിലേക്ക് ഇരുത്തിയത്. പെട്ടെന്ന് ആയത് കൊണ്ട് ഞെട്ടി അവൾ അവന്റെ കയ്യിൽ മുറുകെ പിടിച്ചു. ഇനി കാല് രണ്ടും അപ്പുറത്തേക്ക് ഇട്ട് ആ ലാഡറിലേക്ക് ഇറങ്ങ്. അവനത് പറയുമ്പോഴാണ് അവൾ പുറത്ത് ബാൽക്കണിയിലേക്ക് ചാരി വെച്ചിരിക്കുന്ന ഏണി ശ്രദ്ധിക്കുന്നത്. ഇതെപ്പൊ ചെയ്തു???? അതൊക്കെയുണ്ട് നീ വേഗം ഇറങ്ങാൻ നോക്ക് എന്നിട്ട് വേണം എനിക്കിറങ്ങാൻ. അത് കേട്ടതും തെല്ലൊരു ഭയത്തോടെ അവൾ അവനെ നോക്കി. പേടിക്കണ്ട വീഴില്ല ഞാനില്ലേ കൂടെ???? അവൻ ആത്മവിശ്വാസം കൊടുത്തതും അവൾ കാല് രണ്ടും വെളിയിലെക്കിട്ട് പതിയെ ഏണിയിലൂടെ താഴേക്കിറങ്ങി. അവൾ ഇറങ്ങിയ പുറകെ അവനും ഇറങ്ങി. താഴെ എത്തിയ ഉടൻ ലാഡർ എടുത്ത് മാറ്റി വെച്ചവൻ അവളുടെ കയ്യും പിടിച്ച് പോർച്ചിലേക്ക് നടന്നു.

പോർച്ചിൽ നിന്ന് ബുള്ളറ്റ് എടുത്ത് പതിയെ ഉന്തിക്കൊണ്ട് ഗേറ്റിന് വെളിയിലേക്കിറങ്ങി. നല്ല മഞ്ഞുള്ള സമയം ആയതിനാൽ തണുപ്പ് കൊണ്ട് എമി ഹുഡി ക്യാപ്പിനാൽ തല മൂടി. വന്നു കേറ്....... ബുള്ളറ്റ് സ്റ്റാർട്ട്‌ ആക്കിയവൻ പറഞ്ഞതു അവന് പുറകിൽ കയറി അവൾ അവനെ വട്ടം പിടിച്ച് ഇരുന്നു. നിലാവിന് കീഴിൽ സ്ട്രീറ്റ് ലൈറ്റിന്റെ വെളിച്ചത്തിൽ അവർ മുന്നോട്ട് യാത്ര തുടങ്ങി. വിജനമായ റോഡിലൂടെ ഇരുട്ടിനെ കീറിമുറിച്ചു കൊണ്ട് വണ്ടി മുന്നോട്ട് സഞ്ചരിച്ചു. കുസൃതിയോടെ വീശി ഉടലിനെ പുണരുന്ന കാറ്റിൽ കുളിർന്നവൾ അവനെ ഇറുകെ കെട്ടിപ്പിടിച്ച് ഇരുന്നു. യാത്രയുടെ ഓരോ നിമിഷങ്ങളും അവൾ ആസ്വദിക്കുകയായിരുന്നു. മെയിൻ റോഡിലൂടെ അല്ലാതെ ഇടുങ്ങിയ ഇരുവശങ്ങളിൽ മരങ്ങൾ തിങ്ങി നിൽക്കുന്ന ഇരുട്ടുമൂടിയ പാതകളിലൂടെ ആയിരുന്നു യാത്ര. അതുകൊണ്ട് തന്നെ വീശിയടിക്കുന്ന ഇളം തെന്നലിന് പോലും മനസ്സിനെയും ശരീരത്തിനെയും ഒരുപോലെ തണുപ്പിക്കാൻ കഴിഞ്ഞു. 20 മിനിറ്റോളം ദൈർഖ്യമുള്ള ആ യാത്ര ചെന്ന് അവസാനിച്ചത് ഒരു കുന്നിൽ ചരിവിലാണ്.

വണ്ടി നിർത്തുമ്പോൾ അത്യധികം ആവേശത്തോടെ ചാടിയിറങ്ങി ചുറ്റിനും നോക്കി. അമ്പിളി മാമനെ പോലും കയ്യെത്തി പിടിക്കാം എന്നത് പോലെ ആകാശത്തോട് ചേർന്ന് നിൽക്കുന്ന സ്ഥലം. ചുറ്റിനും കുഞ്ഞു കുഞ്ഞു മരങ്ങളും പേരറിയാത്ത കുറേ കുറ്റി ചെടികളും പുല്ലുകളും. അവളുടെ ഉണ്ടകണ്ണുകൾ അതിശയത്തോടെ വിടർന്നു. തണുത്ത കാറ്റ് വീശിയടിച്ചപ്പോൾ അവൾ കൈകൾ വിടർത്തി നിന്നു. അവളുടെ ഓരോ ഭാവങ്ങൾ വീക്ഷിച്ചു കൊണ്ടവൻ ഒരു ചിരിയോടെ കൈകെട്ടി വണ്ടിയിൽ തന്നെ ഇരുന്നു. നിറഞ്ഞ സന്തോഷത്തോടെ ആവേശത്തോടെ അവൾ ഉച്ചത്തിൽ കൂക്കി വിളിച്ചു. ഉച്ചത്തിലുള്ള അവളുടെ സ്വരം താഴ്‌വാരയിൽ ആകെ മുഴങ്ങി കേട്ടു. അവളുടെ പ്രവർത്തികൾ കണ്ടവന് ചിരി വന്നു. പൊട്ടിച്ചിരിച്ചു കൊണ്ടവൾ കൈകൾ വിടർത്തി വട്ടം കറങ്ങി. കറക്കത്തിനിടയിൽ അവളുടെ കൈ തട്ടി ഉയർന്നു നിൽക്കുന്ന പുല്ലുകൾക്ക് അനക്കം തട്ടിയതും ഒരു പറ്റം മിന്നാമിനുങ്ങുകൾ അതിനുള്ളിൽ നിന്ന് മിന്നിതിളങ്ങി പറന്നു പൊങ്ങി.

അത് കണ്ണിൽ പെട്ടതും അവൾ കറങ്ങുന്നത് നിർത്തി ആ കാഴ്ച ശ്രദ്ധിച്ചു. കൂരിരുട്ടിൽ ഇമ്മിണി നുറുങ്ങു വെട്ടവുമായി കൂട്ടത്തോടെ പറന്നുയരുന്ന മിന്നാമിങ്ങുങ്ങളെ അവൾ കൗതുകത്തോടെ നോക്കി നിന്നു. അടുത്തെ പുല്ലുകളിൽ കൈകൊണ്ട് വീണ്ടും തട്ടി ഇളക്കിയതും കൂട് ഇളകിയത് പോലെ ഒരായിരം മിന്നാമിങ്ങുകൾ പറന്നുയർന്നു. ഇരുകവിളിലും കൈകൾ ചേർത്തവൾ അത്ഭുതത്തോടെ ആ കാഴ്‌ചകൾ കണ്ണുകളാൽ ഒപ്പിയെടുത്തു. കൊച്ചു കുട്ടികളെ പോലെ മിന്നാമിനുങ്ങിനെ പിടിക്കാൻ പറന്നുയരുന്ന ആ കൂട്ടത്തിന് പിറകെ ഓടുന്ന അവളെ അവൻ പ്രണയത്തോടെ നോക്കി ഇരുന്നു. അൽപനേരത്തെ പരിശ്രമത്തിന്റെ ഫലമായി അവയിൽ നിന്ന് ഒരെണ്ണത്തിനെ ഇരുകൈക്കുള്ളിൽ അടക്കി പിടിച്ചവൾ സന്തോഷത്തോടെ തിരിഞ്ഞോടി അവനരികിൽ എത്തി. ഇച്ചായാ ദേ നോക്കിയേ........ തന്റെ കൈക്കുള്ളിൽ തിളങ്ങുന്ന മിന്നാമിനുങ്ങിനെ കാണിച്ചവൾ ആവേശത്തോടെ പറയവേ മിഴിചിമ്മാതെ അവൻ അവളെ നോക്കി പോയി. ഉദിച്ചു നിൽക്കുന്ന നിലവിനെക്കാൾ ശോഭയായിരുന്നു അന്നേരം അവളുടെ മുഖത്തിന്‌.

അവളുടെ കൈകുമ്പിളിൽ ഇരുന്ന് പുറത്തേക്ക് പറക്കാൻ വെമ്പൽ കൊള്ളുന്ന ആ മിന്നാമിനുങ്ങിനെ നോക്കിയവൾ കൈകൾ ചുണ്ടിനോട് അടുപ്പിച്ച് രഹസ്യമായി എന്തോ അതിന്റെ കാതിൽ ഓതി. പിന്നെ പതിയെ കൈകൾ തുറന്ന് അതിനെ വായുവിൽ സ്വാതന്ത്രമായി വിട്ടു. അകലേക്ക്‌ അത് പറന്ന് പോവുന്നതും നോക്കി അവൾ പുഞ്ചിരിയോടെ അവനോട് അടുത്തു. വണ്ടിയിൽ നിന്ന് ഇറങ്ങാതെ ഇരിക്കുന്ന അവനോട്‌ ഒട്ടിചേർന്ന് നിന്ന് അവന്റെ കവിളിൽ അമർത്തി ചുംബിച്ചു. താങ്ക്യൂ ഡ്രാക്കു താങ്ക്യൂ........ താങ്ക്യൂ സോ മച്ച്........ ഇത്രയും നല്ലൊരു രാത്രി എന്റെ ജീവിതത്തിൽ ഉണ്ടായിട്ടില്ല. ഇന്ന് ഞാനെത്ര ഹാപ്പി ആണെന്ന് അറിയോ???? ഒരുപാട് ഒരുപാട്...... ഈ ലോകത്തിലുള്ള മറ്റാരേക്കാളും സന്തോഷത്തിലാണ് ഞാനിപ്പോൾ. ഒരിക്കലും പ്രതീക്ഷിക്കാത്ത ഒരു യാത്ര. ഇതുവരെ കാണാത്ത മനോഹരമായ കാഴ്ചകൾ. ഇപ്പൊ ഞാൻ അനുഭവിക്കുന്ന ഫീലിംഗ്സ് പറഞ്ഞറിയിക്കാൻ വാക്കുകളില്ല. താങ്ക്യൂ ഇച്ചായാ.......

അവൾ ഒരിക്കൽ കൂടി അവന്റെ കവിളിൽ ചുണ്ടുകൾ ചേർത്തു. അവൻ ചിരിയോടെ അവളുടെ വാക്കുകളും ചുംബനങ്ങളും സ്വീകരിച്ചു കൊണ്ടവളെ ഇടുപ്പിലൂടെ കൈചുറ്റി പെട്രോൾ ടാങ്കിന് മുകളിലേക്കിരുത്തി. അവിടെയല്ല ദേ ഇവിടെ. കണ്ണുകളിൽ കുസൃതി ഒളിപ്പിച്ചവൻ ചുണ്ടിൽ തൊട്ട് കാണിച്ചതും അവൾ കുറുമ്പൊടെ തല ഇരുവശത്തേക്കും ചലിപ്പിച്ച് ഇല്ല എന്നർത്ഥത്തിൽ തലയാട്ടി. അത് കണ്ടവൻ ചിരിയോടെ അവളുടെ കണ്ണുകളിലേക്ക് നോട്ടമുറപ്പിച്ചു. ഇരുമിഴികളും കോർത്തു. ചുറ്റുമുള്ളതിനെയെല്ലാം വിസ്മരിച്ചു കൊണ്ടവർ പരസ്പരം മിഴികളിലൂടെ കഥകൾ ചൊല്ലി. കാറ്റിൽ കുസൃതികാട്ടുന്ന അവളുടെ മുടിയിഴകളെ ഒതുക്കി വെച്ചവൻ അവളെ തന്നിലേക്ക് ചേർത്ത് പിടിച്ചു. അവൾ ആ സമയം സ്വയം മറന്ന് അവനിൽ മുഴുകി ഇരിക്കുകയായിരുന്നു. അവന്റെ മുഖത്ത് ആകമാനം അവളുടെ കണ്ണുകൾ ഓടി നടന്നു. മ്മ്മ്മ്........... അവൻ ഒറ്റ പിരികം പൊക്കിയതും അവൾ അവന്റെ മുഖം കയ്യിൽ കോരിയെടുത്ത് നെറ്റിയിൽ ചുംബിച്ചു. നനുത്ത ആ ചുംബനം അവനിൽ സംതൃപ്തി നിറച്ചു.

ഒരു കള്ളച്ചിരിയോടെ അവളെ നോക്കവെ നേർത്തൊരു പുഞ്ചിരിയോടെ അവൾ അവന്റെ കഴുത്തിടുക്കിലേക്ക് മുഖം പൂഴ്ത്തി കിടന്നു. അവളുടെ പ്രവർത്തി കണ്ടവൻ പ്രണയത്തോടെ അവളെ ചേർത്ത് പിടിച്ചു. 🖤🖤🖤🖤🖤🖤🖤🖤🖤🖤🖤🖤🖤 കുന്നിന് മുകളിലെ ചെറിയ ഒരു പാറയുടെ മുകളിൽ നിവർത്തി വെച്ച അച്ചുവിന്റെ കൈക്ക് മുകളിൽ തല ചേർത്ത് ആകാശത്തേക്ക് നോക്കി കിടക്കുകയായിരുന്നു അവൾ. തനിക്ക് നേരെ ചരിഞ്ഞു കിടക്കുന്ന അവന്റെ ഹുഡിയിൽ പിടിച്ച് അവനോട് നിർത്താതെ വായിട്ടലക്കുന്നുണ്ട്. അച്ചു അതിനെല്ലാം മൂളി കൊടുത്ത് അവളുടെ മുഖത്തും കഴുത്തിലൂടെ എല്ലാം വിരലുകൾ ഓടിച്ചു കൊണ്ടിരുന്നു. ഇടയ്ക്കിടെ അവളുടെ കവിളിലും താടി തുമ്പിലും എല്ലാം ചുണ്ട് ചേർക്കുന്നുമുണ്ട്. അവൾ കണ്ണ് കൂർപ്പിച്ചു നോക്കുമ്പോൾ കള്ള ചിരിയോടെ അവളെ ഇക്കിളി ആക്കും. ഇച്ചായാ അടങ്ങി കിടന്നേ......... പുളഞ്ഞു കൊണ്ട് അവന്റെ കൈപിടിച്ചു വെക്കാൻ ഒരു പാഴ്ശ്രമം നടത്തി. അച്ചു ഉണ്ടോ വിടുന്നു. ഒടുവിൽ തോൽവി സമ്മതിച്ചവൾ അടങ്ങി കിടന്നു. ഇച്ചായാ...........

മ്മ്മ്മ്........... ഇച്ചായാ........... എന്നാടി????? അതേ ഞാനൊരു കാര്യം ചോദിച്ചാൽ സത്യം പറയുവോ???? അവൾ ഗൗരവത്തോടെ ചോദിച്ചു. നീ ചോദിക്ക്. എനിക്ക് ഒട്ടും മെച്യൂരിറ്റി ഇല്ലല്ലേ???? ഒരു നല്ല ഭാര്യ ആകാൻ തക്ക ക്വാളിറ്റി ഒന്നും തന്നെ എന്നിൽ ഇല്ല. പിന്നെ എന്തിനാ എന്നെ ഇച്ചായൻ തിരഞ്ഞെടുത്തത്?????? അവളുടെ ചോദ്യം കേട്ടതും അവൻ ഒന്ന് ചിരിച്ചു. അത് കാൺകെ അവളുടെ മുഖം വാടി. എടി പൊട്ടിക്കാളി വല്ലവരും വല്ലതും പറഞ്ഞെന്ന് പറഞ്ഞ് അതും ആലോചിച്ച് കൊണ്ടിക്കുവാണോ???? നല്ല മാസ്സ് ഡയലോഗ് ഒക്കെ അടിച്ച് ആ ചൊറിയൻ പുഴുവിന്റെ വാ അടപ്പിച്ചപ്പോൾ ഞാൻ കരുതി നീ അതെല്ലാം അപ്പൊ തന്നെ വിട്ടെന്ന്. അവൻ കളിയായി പറഞ്ഞതും അവളുടെ മുഖം കൂർത്തു. ഞാൻ ചോദിച്ചതിന്റെ ഉത്തരം ഇതല്ല. ഗൗരവത്തിൽ തന്നെ ആയിരുന്നു അവളുടെ ശബ്ദം. അത് കേട്ടവൻ ഒന്ന് നിശ്വസിച്ചു. എമീ നിന്നെ മുഴുവനായി മനസ്സിലാക്കിയിട്ട് തന്നെയാ ഞാൻ നിന്നെ കെട്ടിയത്.

നിന്റെ ഈ കുട്ടികളിയും വാശിയും കുറുമ്പും എല്ലാമാണ് എനിക്ക് നിന്നിൽ ഏറ്റവും ഇഷ്ടപെട്ട ക്വാളിറ്റികൾ. പിന്നെ നിനക്ക് മെച്യൂരിറ്റി ഇല്ലെന്ന് ആരാ പറഞ്ഞത്????? വേണ്ട സമയങ്ങളിൽ കണ്ടറിഞ്ഞ് പ്രവർത്തിക്കാനുള്ള പക്വതയും കാര്യപ്രാപ്‌തി എല്ലാം നിനക്കുണ്ട്. പക്വത വേണ്ടിടത്ത് അത് കാണിച്ചാൽ പോരെ???? അല്ലാതെ മെച്യൂരിറ്റി ഉണ്ടെന്ന് തെളിയിക്കാൻ ഫുൾ ടൈം അടങ്ങി ഒതുങ്ങി ജീവിക്കേണ്ട കാര്യമില്ല. നിന്നെ നീയായി കണ്ടാണ് ഞാൻ സ്നേഹിച്ചതും സ്വന്തമാക്കിയതും അതിനി എന്നും അങ്ങനെ തന്നെ ആയിരിക്കും. ഒരു കാരണത്താലും നിന്റെ ഈ സ്വഭാവം നീ മാറ്റാൻ ശ്രമിക്കരുത്. ആർക്ക് വേണ്ടിയും, ഒന്നിന് വേണ്ടിയും നീ നിന്റെ ഈ ആറ്റിട്യൂട് ഇല്ലാതാക്കരുത്. Coz I love you just the way you are. അത്രയും പറഞ്ഞവൻ അവളുടെ നെറ്റിയിൽ ചുംബിച്ചു. മറുപടിയായി മനസ്സ് നിറഞ്ഞവൾ പുഞ്ചിരിച്ച് അവന്റെ നെഞ്ചിലേക്ക് മുഖം ചേർത്തവൾ കിടന്നു. തഴുകി തലോടി പോവുന്ന കാറ്റിൽ സ്വയം മറന്നവർ നിദ്രയിലേക്ക് വഴുതി വീണു........ തുടരും................

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story